ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 47 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


തിരികെ വീട്ടിലേയ്ക്ക് ഉള്ള യാത്രയിൽ ആണ്  നീതുവും അലോഷിയും. കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ആണ് ഇരുവരുടെയും മനസ്സിൽ. അതിന്റെ ഫലമെന്നോണം പരസ്പരം നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി രണ്ടാൾക്കും. നീതുവിന്റെ വീട്ടിന് മുറ്റത്തയ് കാർ നിർത്തിയതും അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി അവന്റെ മിഴികളും അവളിൽ തന്നെ ആയിരുന്നു. അത് കണ്ട് അവൾ വേഗം കാറിൽ നിന്ന് ഇറങ്ങാൻ ആയ് ഡോർ തുറക്കാൻ തുടങ്ങിയതും അലോഷി അവളുടെ വലത് കൈയിൽ പിടിച്ച് അവന്റെ അടുത്തേയ്ക്ക് വലിച്ചു. പ്രതീക്ഷിക്കാത്തത് ആയതിനാൽ അവൾ അവന്റെ അടുത്തേയ്ക്ക് ആഞ്ഞു പോയി.


"ഇത്രയും നേരം എന്റെ നെഞ്ചിൽ ഒട്ടി ഇരുന്നിട്ട് ഇപ്പൊ എന്നോട് ഒന്ന് യാത്ര പോലും പറയാതെ പോകുവാണോ നീ "


അവന്റെ പരിഭവത്തോടെ ഉള്ള വാക്കുകൾ കേട്ട് അവൾ മുഖം ഉയർത്തി അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി. അവന്റെ കണ്ണുകളിലെ തിളക്കം അവൾ കണ്ടു.


"ഞാൻ അത്............."


അവൾ എന്തോ പറയാൻ ആയ് തുടങ്ങിയതും അവളുടെ ചുണ്ടുകൾക്ക് തടസ്സമായ് അവന്റെ കൈ വിരലുകൾ പതിഞ്ഞു. നീതു അവനെ സംശയ ഭാവത്തിൽ നോക്കിയതും അവൻ അവളിലേയ്ക്ക് മുഖം അടുപ്പിച്ച് ആ വിടർന്ന കണ്ണുകളിലേയ്ക്ക് നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു.


"നിനക്ക് സമ്മതം ആണോടി ഈ അലോഷിയുടെ മിന്നിന്റെ അവകാശി ആവാൻ "


അവന്റെ ആ ചോദ്യത്തിൽ അവൾ ഞെട്ടി കൊണ്ട് മിഴിഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിന്നു.


"പറയ് സമ്മതം ആണോ എന്ന് ഈ എന്റെ പെണ്ണാവൻ "


ഒന്നും മിണ്ടാതെ തന്നെ തന്നെ നോക്കി നിൽക്കുന്ന അവളെ നോക്കി അവൻ ഒന്നൂടെ ചോദിച്ചതും അവൾ നാണത്തോടെ മിഴികൾ താഴ്ത്തി. അതിൽ ഉണ്ടായിരുന്നു അവന് ഉള്ള ഉത്തരം.


"പൊയ്ക്കോ "


അവൻ നേരിയ പുഞ്ചിരിയോടെ അവളിൽ നിന്ന് പിടി അയച്ചു കൊണ്ട് പറഞ്ഞതും. അവൾ വേഗം ഡോർ തുറന്ന് കാറിൽ നിന്ന് ഇറങ്ങി. വീട്ടിലേയ്ക്ക് ഉള്ള പടികൾ കയറുന്നതിന് ഇടയിൽ അവൾ തിരിഞ്ഞ് അവനെ ഒന്ന് നോക്കി. അവളുടെ ആ ഒരു നോട്ടം പ്രതീക്ഷിച്ച പോലെ അവനും അവളെ നോക്കി ഇരിപ്പുണ്ടായിരുന്നു. പരസ്പരം നോട്ടങ്ങൾ ഇടഞ്ഞതും ഇരുവരും ഒരുപോലെ ഒന്ന് പുഞ്ചിരിച്ചു. നീതു അവനെ നോക്കി തലയാട്ടി കാണിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി പോയി. അവൾ പോയതും അലോഷിയുടെ കാർ പുറത്തേയ്ക്കും.





==================================




നീതു പോയതിന് ശേഷം ആകെ ടെൻഷനോടേ നിൽക്കുവാണ് ആമി. ചെറുതായ് സങ്കടവും തോന്നുന്നുണ്ട്. ആദം അവളുടെ സമാധാനത്തിനായ് അലോഷിയെ കാൾ ചെയ്യാൻ ആയ് ബാൽകണിയിലേയ്ക്ക് ഇറങ്ങി.


"എന്തായി ഇച്ചായ "


സംസാരം കഴിഞ്ഞ് തിരികെ എത്തിയ ആദമിനെ കണ്ട് ആമി ചോദിച്ചു.


"എന്റെ കൊച്ചേ നീ ഇങ്ങനെ ഈ ചെറിയ കാര്യങ്ങൾക്ക് ഒക്കെ ഇത്രയും ടെൻഷൻ ആകാതെ. നീതു ഓക്കേ ആണ്. അവൻ എല്ലാം സംസാരിച്ച് ക്ലിയർ ചെയ്ത് അവളുടെ വീട്ടിൽ ഡ്രോപ്പ് ചെയ്തിട്ടാണ് വരുന്നത് "


അത് കേട്ടതും ഇത്രയും നേരം മങ്ങിയിരുന്ന അവളുടെ മുഖം ഒന്ന് തെളിഞ്ഞു.


"ഹോ ഇപ്പോഴാ സമാധാനം ആയത് "


ആമി നെഞ്ചിൽ കൈ വച്ച് കൊണ്ട് അവനെ നോക്കി ചിരിയോടെ പറഞ്ഞതും അവനിൽ ഒരു കള്ള ചിരി വിരിഞ്ഞു.


"ഇവിടെയാണോ ആമി കൊച്ചേ സമാധാനം ആയത് എവിടെ ഇച്ചായൻ ഒന്ന് നോക്കട്ടെ അവിടെ വന്ന സമാധാനം "


അവളിലേയ്ക്ക് പതിയെ അമരാൻ ശ്രെമിച്ചു കൊണ്ട് അവളുടെ മാറിലേയ്ക്ക് മുഖം താഴ്ത്തി കൊണ്ട് അവൻ കുറുമ്പോടെ പറഞ്ഞതും ആമി വേഗം അവനെ പുറകിലേയ്ക്ക് തള്ളി മാറ്റി കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് സൈഡിലേയ്ക്ക് ഓടി മാറി കൊണ്ട് വിളിച്ചു പറഞ്ഞു.


"താൻ പോടോ കള്ള ഇച്ചായ അങ്ങനെ ഇപ്പൊ നോക്കണ്ട "


അവൾ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും അവൻ അവളെ നോക്കി മീശ ഒന്ന് പിരിച്ചു വച്ചു കൊണ്ട് പറഞ്ഞു.


"രാത്രി എന്റെ കൈയിൽ കിട്ടും നിന്നെ ശെരിയാക്കുന്നുണ്ട് ഞാൻ "


അവന്റെ വാക്കുകളിലും നോട്ടത്തിലും അവൾ ഒന്ന് പതറി എങ്കിലും അത് പുറത്ത് കാണിക്കാതെ അവനെ നോക്കി ചെറു ചിരിയോടെ നിന്നു. ആദം അവളെ ഒന്ന് നോക്കി കൊണ്ട് ഡ്രസ്സിംഗ് കബോർഡിന്റെ അടുത്തേയ്ക്ക് നടന്നു അത് തുറന്ന് വേറൊരു ഷർട്ട് കൈയിൽ എടുത്തു. ഇട്ടിരുന്ന ഷർട്ട് മാറ്റി അവൻ അത് ഇട്ടു.


"ഇച്ചായൻ എങ്ങോട്ട് പോകുവാ "


അവൾ അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് സംശയത്തോടെ ചോദിച്ചു.


"അത്യാവശ്യമായ് ചെയ്ത് തീർക്കാൻ കുറച്ച് കാര്യങ്ങൾ ഉണ്ട് കൊച്ചേ "


അവളിൽ നിന്ന് മുഖം തിരിച്ചു കൊണ്ട് അവൻ അത് പറയുമ്പോ അവന്റെ കണ്ണുകളിലെ വന്യമായ ഭാവം അവൾ കണ്ടിരുന്നില്ല.


"എപ്പോഴാ തിരിച്ചു വരുന്നേ "


അവൾ സങ്കടത്തോടെ ചോദിച്ചു


"രാത്രി ആകുമെടോ എന്തേയ് "


അവൻ അവളുടെ തോളിലൂടേ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചതും അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു.


"ഒറ്റയ്ക്ക് പേടി ആണ് ഇച്ചായ നിക്ക് "


അത് പറയുമ്പോ കഴിഞ്ഞ് പോയ കാര്യങ്ങൾ ഓർത്ത് അവളുടെ ശരീരം ഒന്ന് വിറച്ചു. അത് മനസിലായ പോലെ അവൻ അവളെ അവന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"ഞാൻ പറഞ്ഞില്ലേ കൊച്ചേ നിന്റെ ഇച്ചായൻ ജീവനോടെ ഇരിക്കുന്ന കലാമത്രയും നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല"


അവന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്ക്. അവൾ നിറഞ്ഞ കണ്ണുകൾ കൊണ്ട് അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അവനെ നോക്കിയതും അവൻ അവളുടെ ഇരു മിഴികളും അമർത്തി തുടച്ചു കൊടുത്തു.


"ഇച്ചായൻ വേഗം തിരിച്ച് വരാൻ ശ്രെമിക്കാം അതുവരെ എന്റെ ആമി കൊച്ച് അമ്മമാരുടെ കൂടെ ഇരിക്ക് "


അത് കേട്ട് അവൾ ചിരിയോടെ തലയാട്ടി കാണിച്ചു. ആദം അവളിൽ നിന്ന് അകന്ന് മാറി റെഡി ആയ് ആമിയെയും കൊണ്ട് താഴേയ്ക്ക് ഇറങ്ങി.





=================================




ഇരുവരും താഴേയ്ക്ക് വരുമ്പോ അലോഷി ഹാളിൽ ഇരിപ്പുണ്ടായിരുന്നു. അവനെ കണ്ട് ആമി വേഗത്തിൽ അവന്റെ അടുത്തേയ്ക്ക് പോയ്‌ ചോദിച്ചു 


"ചേട്ടായി നീതു ഓക്കേ അല്ലെ "


അവളുടെ ചോദ്യം കേട്ട് അലോഷി ചിരിച്ചു കൊണ്ട് പറഞ്ഞു


"അവൾ ഓക്കേ ആണ് മോളെ എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് "


അത് പറയുമ്പോൾ അവൻ അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ചു. ആദ്യം കണ്ണ് മിഴിച്ച് നിന്ന ആമി പിന്നെ എന്തോ കത്തിയ പോലെ അവനെ നോക്കി വിടർന്ന കണ്ണാലെ ആണോ എന്ന് ചോദിച്ചതും അവൻ കണ്ണ് ചിമ്മി അതെ എന്ന് പറഞ്ഞു.


"എന്റെ ചേട്ടായി നിങ്ങൾ ഇത്രയും ഭയങ്കരൻ ആയിരുന്നോ "


അവൾ അവനെ അടിമുടി നോക്കി കൊണ്ട് പറഞ്ഞതും അവൻ ഒരു ചമ്മലോടെ അവളെ നോക്കി മറുപടി പറഞ്ഞു.


"അത് പിന്നെ ഞാൻ ഒരു ഗ്യാപ്പ് കിട്ടയപ്പോ "


"എന്താ ഇവിടെ രണ്ടും കൂടെ "


ആദം അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"അത് ഞാനും എന്റെ അനിയത്തിയും കൂടെ ഉള്ള രഹസ്യം ആണ് നീ അത് അറിയണ്ട "


അലോഷി ആദമിനെ നോക്കി പുച്ഛിച്ചു കൊണ്ട് അടുത്ത് നിന്ന ആമിയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"ഇങ്ങോട്ട് വാടാ പുല്ലേ "


ആദം പല്ല് കടിച്ച് കൊണ്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് കൊണ്ട് മുന്നോട്ട് നടന്നു. ആമി ചിരിയോടെ ഇരുവരും പോകുന്നതും നോക്കി നിന്നു.





✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




ശരീരത്തെ ബാധിച്ച തളർച്ചയിലും ഷീണത്തിനും ചെയറിൽ ഇരുന്ന് തല പുറകിലേയ്ക്ക് ചായ്ച്ചു കണ്ണുകൾ അടച്ച് ഇരിക്കുവാണ് സാന്ദ്ര. ഒരു രാത്രി കൊണ്ട് തന്നെ അവൾ നന്നേ തളർന്നിരുന്നു.ഭക്ഷണമോ വെള്ളമോ ഒന്നും ഇല്ലാത്തതിനാൽ അവൾ ആകെ വലഞ്ഞിരുന്നു. മുന്നിലേ വാതിൽ വല്യ ഒരു ശബ്ദത്തോടെ തുറക്കുന്ന സൗണ്ട് കേട്ട് അവൾ ഞട്ടലോടെ അതിലേറെ ഷീണത്തോടെ കണ്ണുകൾ വലിച്ച് തുറന്നു.


വാതിൽ അടച്ച് അകത്തേയ്ക്ക് കയറി വരുന്ന ആദമിനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. അവൾ ചെയറിൽ നിന്നെഴുന്നേൽക്കാൻ ശ്രെമിച്ചു എങ്കിലും നടന്നില്ല. അവൾ അവന്റെ മുഖത്തേയ്ക്ക് നോക്കി പ്രതീക്ഷയോടെ പറഞ്ഞു.


"എനിക്ക് അറിയാമായിരുന്നു ആദം എന്നെ രക്ഷിക്കാൻ നീ വരുമെന്ന് "


എന്നാൽ അവൻ അവളെ ഒന്ന്  പുച്ഛത്തോടെ നോക്കി കൊണ്ട് അവളുടെ മുന്നിൽ വന്ന് കൈ കെട്ടി നിന്നു.


"നീ എന്താ ആദം ഇങ്ങനെ നോക്കി നിൽക്കുന്നത്. എന്റെ ഈ കേട്ട് ഒന്ന് അഴിച്ചു താ പ്ലീസ് "


അവൾ തന്റെ കൈയിലെ കെട്ടിലേയ്ക്ക് നോക്കി ദയനീയമായ് പറഞ്ഞതും അവനിൽ പ്രതേകിച്ചു മാറ്റം ഒന്നും വരാത്തത് കണ്ട് അവൾ സംശയത്തോടെ കണ്ണുകൾ കുറുക്കി കൊണ്ട് ചോദിച്ചു.


"എന്താ ആദം എന്തെകിലും ഒന്ന് ചെയ് നീ, എന്നെ ഇവിടെ നിന്ന് ഒന്ന് രക്ഷിക്ക് "


"കൊള്ളാം ശിക്ഷിക്കാൻ വന്നവനോട് ആണോ സാന്ദ്ര നീ രക്ഷിക്കാൻ പറയുന്നത് "


ഇവളുടെ ഈ സംസാരം ഒക്കെ കേട്ടുകൊണ്ട് സൈഡിൽ ആയ് നിന്ന അലോഷി അവളുടെ അടുത്തേയ്ക്ക് വന്ന് ഒരു ചിരിയോടെ ആണ് അത് ചോദിച്ചത്. അവൾ ഞെട്ടി കൊണ്ട് ഇരുവരെയും മാറി മാറി നോക്കി. അവളുടെ കണ്ണിലെ അവസാന പ്രതിക്ഷയും നഷ്ടമാകുന്നത് അവർ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു.


"എന്താ സാന്ദ്ര ഞെട്ടിയോ നീ "


അലോഷി അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു. അവൾ അവന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. നിമിഷ നേരം കൊണ്ട് അവന്റെ ഭാവം മാറി അവിടെ ദേഷ്യം നുരഞ്ഞു പൊന്തി. അവൻ അതെ കോപത്തോടെ അവളുടെ കവിളിൽ ആഞ്ഞടിച്ചു.


"ആഹ് "


വേദനയോടെ അവളുടെ മുഖം ഒരു സൈഡിലേയ്ക്ക് ചരിഞ്ഞു പോയി. അവൻ അവളുടെ മുടിയ്ക്കുള്ളിൽ ശക്തമായ് പിടി മുറുക്കി കൊണ്ട് അലറി.


"നീ എന്താ ഡി പുല്ലേ കരുതിയത് കൂടെ നിന്ന് ഞങ്ങളെ അങ്ങ് ഒണ്ടാക്കാമെന്നോ "


അവളുടെ മുഖം വേദനയിൽ ചുളിഞ്ഞു കണ്ണുകൾ നിറഞ്ഞ് വന്നു. എങ്കിലും തോറ്റ് കൊടുക്കാൻ കഴിയാത്തത് പോലെ അവൾ പറഞ്ഞു.


"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത് എനിക്ക് ഒന്നും മനസിലാകു........... "


അവൾ അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന്റെ കൈ ഒരിക്കൽ കൂടെ അവളുടെ മറു കവിളിൽ ശക്തിയിൽ പതിഞ്ഞിരുന്നു. സാന്ദ്രയുടെ തലയിൽ ആകെ ഒരു മൂളൽ പോലെ തോന്നി. അവൾ വേദനയിലും മരവിപ്പിലും കണ്ണുകൾ മുറുകെ അടച്ചു.


 തുടരും


To Top