ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 46 വായിക്കൂ...

Valappottukal

 



രചന: ആതൂസ് മഹാദേവ്


ആദവും ആമിയും താഴേയ്ക്ക് ഇറങ്ങി വരുമ്പോൾ കണ്ടു അമ്മമാരുടെ കൂടെ ഇരിക്കുന്ന നീതുവിനെ. പുറം തിരിഞ്ഞ് ഇരിക്കുന്നത് കാരണം അവൾ സ്റ്റെയർ ഇറങ്ങി വരുന്ന ഇവരെ കണ്ടിരുന്നില്ല.


"ദേ രാവിലെ തന്നെ എത്തിയല്ലോ നിന്റെ വാല് "


ആദം ആമിയുടെ ഇടുപ്പിൽ ഇരിക്കുന്ന കൈ കൊണ്ട് അവിടെ ഒന്ന് അമർത്തി നുള്ളി കൊണ്ട് പറഞ്ഞതും അവൾ പിടഞ്ഞ് കൊണ്ട് അവനെ കൂർപ്പിച്ചു നോക്കി. അത് കണ്ട് ആദം അവളുടെ ചുണ്ടിൽ കടിക്കും പോലെ ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞു.


"എന്റെ ആമി കൊച്ചേ ഈ ചുവന്ന ചുണ്ടുകൾ ഇങ്ങനെ കൂർപ്പിച്ച് പിടിക്കല്ലേ.  ഇച്ചായൻ അതിങ്ങ് കടിച്ച് എടുക്കുവേ "


അവന്റെ കുറുമ്പോടെ ഉള്ള വാക്കുകൾ കേട്ട് പെണ്ണിന്റെ മുഖം ആകെ ചുവന്ന് കയറി. അത് അവനിൽ നിന്ന് മറയ്ക്കാൻ എന്നോണം അവൾ വേഗം അവനിൽ നിന്ന് പിടഞ്ഞ് മാറി താഴേയ്ക്ക് ഇറങ്ങി ഓടി . അവളുടെ ആ പ്രവൃത്തിയിൽ ഒരു ചിരിയോടെ അവനും അവളുടെ പുറകെ താഴേയ്ക്ക് പോയി.


"എന്താ ആന്റി ഒന്നും പറയാത്തത് "


നീതു അവരുടെ മൗനം കണ്ട് പിന്നെയും ചോദിച്ചു.എന്ത് പറയണം എന്ന് അറിയാതെ വിഷമത്തോടെ  നീതുവിനെ നോക്കി ഇരിക്കുന്ന മേരിയെ കണ്ട് കൊണ്ടാണ് ആമി അവിടെക്ക് വന്നത്.


"നീ എപ്പോ വന്നു "


ആമി നീതുവിന്റെ അരികിലേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു. അവളെ കണ്ടതും നീതുവിന്റെ കണ്ണുകൾ വിടർന്നു. പിന്നെ എന്തോ ഓർത്ത പോലെ സോഫയിൽ നിന്ന് ചാടി എഴുന്നേറ്റ് ആമിക്ക് നേരെ ഒറ്റ ചാട്ടം ആയിരുന്നു.


"നിന്റെ ഫോൺ എവിടെയാടി കോപ്പേ "


അവളുടെ അപ്പോഴത്തെ ഭാവം കണ്ട് ആമി അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.


"കൂടുതൽ ചിരിക്കല്ലേ നീ, ഞാൻ ഇന്നലെ  രാത്രി മുതൽ നിന്നെ വിളിക്കാൻ തുടങ്ങിയത് ആണ് കിട്ടുന്നില്ല. നിന്റെ ഫോണിൽ എന്ത് പറ്റി. കാണാൻ ആണോ അത് കൊണ്ട് നടക്കുന്നത്.ഞാൻ അനുഭവിച്ച ടെൻഷൻ എനിക്കെ അറിയൂ "


അത് പറയുമ്പോ ഒരുവേള അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു. ആമിക്കും അത് കണ്ട് സന്തോഷവും സങ്കടവും തോന്നി.


"നീ എങ്ങനെ എല്ലാം കൂടെ ഒരുമിച്ച് ചോദിച്ചാൽ നിക്ക് പറയാൻ പറ്റി എന്ന് വരില്ലട്ടോ "


ആമി അവളെ നോക്കി കളിയാക്കി പറഞ്ഞതും നീതു അവളെ നോക്കി കണ്ണുരുട്ടി കാണിച്ചു.


"ഞാൻ നിന്നോട് എല്ലാം പറയാം നീ വാ "


ആമി അതും പറഞ്ഞ് അവളുടെ കൈയും പിടിച്ച് പുറത്തേയ്ക്ക് നടന്നു.





==================================




"നീ എന്താ ഒന്നും പറയാത്തത് "


ആമിയിൽ നിന്ന് എല്ലാം അറിഞ്ഞ ശേഷം ഒന്നും പറയാതെ ദൂരേക്ക് നോക്കി നിൽക്കുവാണ് നീതു. ആമിയുടെ ചോദ്യം കേട്ട് അവൾ മുഖം ഉയർത്തി ആമിയെ നോക്കി. അവളുടെ മുഖം കണ്ട് ആമി ഒന്ന് ഞെട്ടി. കണ്ണൊക്കെ ചുവന്ന് കലങ്ങി നിറഞ്ഞ്, ദേഷ്യം കാരണം ചുണ്ടും നാസിക തുമ്പ് ഒക്കെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ആമി ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ വേഗം അവളുടെ കൈയിൽ പിടിച്ചു.


"എന്താ നീതു നിക്ക് ഒന്നും പറ്റിയില്ലല്ലോ അതിന്. നീ സങ്കടപ്പെടേണ്ട ഡാ "


അവളുടെ ഇപ്പോഴത്തെ ദേഷ്യത്തിന്റെ കാരണം താൻ ആകും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആമി അവളുടെ കൈയിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.


"എനിക്ക് ഒന്ന് മാത്രം നിന്നിൽ നിന്ന് അറിഞ്ഞാൽ മതി ഇതിന് പിന്നിൽ എന്റെ ഏട്ടനും ഉണ്ടോ "


അവളുടെ കടുപ്പമേറിയ സ്വരത്തിൽ ഒരുവേള എന്താ പറയേണ്ടത് എന്ന് ആമിക്ക് അറിയില്ലായിരുന്നു. അത്രയും ദേഷ്യവും സങ്കടവും വന്നാൽ മാത്രമെ അവൾ ഇങ്ങനെ തന്നോട് പെരുമാറുവോളൂ എന്ന് ആമിക്ക് നന്നായി അറിയാം. ഇപ്പോൾ തനിക്ക് നേരെ ഉണ്ടായ പ്രശ്നത്തിനും അവൾ കാരണം ആണോ എന്നറിയാൻ ആണ് ഈ ചോദ്യം എന്ന് ആമിക്ക് മനസിലായി. അതുകൊണ്ട് തന്നെ അവൾക്ക് പറയാൻ ഉത്തരം ഇല്ലായിരുന്നു.


"ആമി നിന്നോടാ ഞാൻ ചോദിച്ചത് എന്റെ ഏട്ടനും കൂടെ ചേർന്ന് ആണോ നിനക്ക് ഇപ്പൊ ഇത് സംഭവിക്കാൻ കാരണം എന്ന് "


താൻ ചോദിച്ചിട്ടും ആമി ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് അവൾ ഒന്നൂടെ ഉച്ചത്തിൽ ചോദിച്ചു


"എനിക്ക് അറിയില്ല നീതു ഇതൊക്കെ പിന്നിൽ ആരൊക്കെ ആണെന്ന് എനിക്ക് അറിയില്ല സത്യം "


നിസ്സഹായതയോടെ ആമി പറഞ്ഞതും മറുപടി ഒന്നും പറയാതെ നീതു അവിടെ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ തുടങ്ങിയതും ആമി വേഗം അവളുടെ കൈയിൽ പിടിച്ച് തടഞ്ഞു നിർത്തി കൊണ്ട് ചോദിച്ചു.


"നീ എങ്ങോട്ടാ ഈ പോകുന്നത് ഇപ്പൊ വന്നത് അല്ലെ ഉള്ളൂ ഡാ "


"എനിക്ക് പോണം പോയിട്ട് ഒരു അത്യാവശ്യം ഉണ്ട്. എന്തായാലും വന്നത് കൊണ്ട് നിന്നെയും കണ്ടു പലതും അറിയാനും പറ്റി "


അത്രയും മാത്രം പറഞ്ഞു കൊണ്ട് നീതു വേഗത്തിൽ അവിടെ നിന്നും നടന്നു പോയി.


"നീതു ഞാൻ ഒന്ന് പറയട്ടെ അവിടെ നിൽക്ക് നീ "


ആമി അവളെ പുറകെ നിന്ന് വിളിച്ചു എങ്കിലും അതൊന്നും കേൾക്കാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല അവൾ.


"എന്ത് പറ്റി ആമി മോളെ "


ഫോൺ കാൾ ചെയ്ത് കഴിഞ്ഞ് അപ്പോൾ അവിടെക്ക് വന്ന അലോഷി പുറത്തേയ്ക്ക് വേഗത്തിൽ പോകുന്ന നീതുവിനെ നോക്കി കൊണ്ട് ആമിയോട് ചോദിച്ചു.


"ചേട്ടായി പ്ലീസ് ഒന്ന് അവളുടെ അടുത്തേയ്ക്ക് ചെല്ലുവോ "


അതും പറഞ്ഞ് ബാക്കി അവിടെ നടന്ന കാര്യങ്ങളും ആമി അവനോട് പറഞ്ഞു.


"ശെരി മോള് ടെൻഷൻ ആകണ്ട അവളോട് ഞാൻ എല്ലാം സംസാരിച്ച് വീട്ടിൽ ഡ്രോപ്പ് ചെയ്യാം "


അതും പറഞ്ഞ് അലോഷി വേഗം കാറും എടുത്ത് പുറത്തേയ്ക്ക് പോയി. ആമി ടെൻഷനോടെ അവിടെ തന്നെ നിൽകുമ്പോൾ ആണ് ആദം അവിടെക്ക് വന്നത്.


"എന്താ ഭാര്യയെ ഒരു ടെൻഷൻ പോലെ, അല്ല നിന്റെ വാൽ എവിടെ "


"ഇച്ചായ അവൾ ദേഷ്യത്തിൽ ഇറങ്ങി പോയി "


അത് കേട്ട് അവൻ സംശയത്തോടെ അവളെ നോക്കി. ആമി അവനോടും എല്ലാം പറഞ്ഞു.


"എന്തായാലും അവൻ പോയിട്ടില്ലേ കൂടെ അവൻ എല്ലാം സംസാരിച്ച് സോൾവ് ചെയ്തോളും താൻ വാ "


ആദം അതും പറഞ്ഞ് അവളുടെ തോളിലൂടെ കൈയിട്ട് ചേർത്ത് പിടിച്ചു കൊണ്ട് അകത്തേയ്ക്ക് കയറി.


റോഡിന് ഓരം ചേർന്ന് എന്തോ ആലോചനയോടെ വേഗത്തിൽ നടക്കുവായിരുന്നു നീതു. ആമിയിൽ നിന്ന് അറിഞ്ഞ ഓരോ കാര്യങ്ങളും അവളെ അത്രമേൽ വേദനിപ്പിച്ചിരുന്നു. ഒരു കാർ വന്ന് അവൾക്ക് പോകാൻ തടസമായ് നിന്നപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്. സംശയത്തോടെ ആ കാറിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ ആണ് കോ ഡ്രൈവിംഗ് സീറ്റിലെ ഗ്ലാസ്‌ താഴ്ന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അലോഷിയേ അവൾ കാണുന്നത്.


"കയറ് ഞാൻ ഡ്രോപ്പ് ചെയ്യാം "


അവൻ അൽപ്പം സൈഡിലേയ്ക്ക് ചരിഞ്ഞു അവൾക്കായ് ഡോർ തുറന്ന് കൊടുത്തു കൊണ്ട് പറഞ്ഞു.


"വേണ്ട ഞാൻ പോയ്കോളാം "


അവൾ മുഖം കുനിച്ച് ശബ്ദം താഴ്‌തി പറഞ്ഞു.


"കയറടി"


അവൻ ദേഷ്യത്തോടെ ഉച്ചത്തിൽ അലറിയതും അവൾ ഞെട്ടി കൊണ്ട് മുഖം ഉയർത്തി അവനെ നോക്കി ശേഷം വേഗം കാറിലേയ്ക്ക് കയറി. അവൾ കയറിയതും അവൻ കാർ എടുത്തു.


യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു. അലോഷി മുഖം ചരിച്ച് അവളെ ഒന്ന് നോക്കി. സീറ്റിലേയ്ക്ക് ചാരി ഇരുന്ന് എന്തോ ആലോചനയോടെ ഇരിക്കുവാണ്. അവൾ കാർ ഒരു ആളൊഴിഞ്ഞ ഇട വഴിയിലേക്ക് കയറ്റി നിർത്തി. അപ്പോഴാണ് അവളും ചുറ്റും നോക്കുന്നത്.


"ഇത് എന്താ ഇവിടെ "


അവൾ ചുറ്റും ഒന്ന് നോക്കിയ ശേഷം അവന്റെ മുഖത്തേയ്ക്ക് നോക്കി ചോദിച്ചു. എന്നാൽ തന്നെ തന്നെ നോക്കിയിരിക്കുന്ന അലോഷിയെ കണ്ട് അവൾ വേഗം മുഖം താഴ്ത്തി.


"എന്താ നീതു നിന്റെ പ്രശ്നം "


ഇത്തിരി നേരത്തിന് ശേഷം അവൻ അൽപ്പം അവളിലേയ്ക്ക് അടുത്തേയ്ക്ക് ചാഞ്ഞു കൊണ്ട് അവളുടെ മുഖം തനിക്ക് നേരെ വിരലുകൾ കൊണ്ട് ഉയർത്തി ചോദിച്ചു. അവളുടെ കണ്ണുകൾ അവന്റെ മുഖത്തേയ്ക്ക് മാത്രം ദൃഷ്ടി ഊന്നി.


"എന്റെ ഏട്ടൻ കാരണം ആണോ ആമിക്ക് ഇത് സംഭവിച്ചത് "


അവൾക്ക് ചോദിക്കാൻ അത് ഒന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ട്  അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു ശേഷം അവളെ നോക്കി പറഞ്ഞു.


" ഇന്നലെ നടന്ന സംഭവത്തിൽ നിന്റെ ഏട്ടൻ involved ആയിട്ടില്ല. നിനക്ക് ഇത് വിശ്വാസിക്കാം "


അത് കേട്ട് അവളുടെ മുഖത്ത് നേരിയ ആശ്വാസം വിരിയുന്നത് അവൻ കണ്ടു.


"ഈ പറഞ്ഞത് ഉറപ്പ് ആണോ "


"ഉറപ്പ് "


അവൾ ആശ്വാസത്തോടെ തന്റെ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് പറഞ്ഞു.


"ഒരിക്കൽ അവൾക്ക് അപകടം ഉണ്ടാവാൻ കാരണം എന്റെ ഏട്ടൻ ആണെന്ന് ഞാൻ അറിഞ്ഞു. ഇനിയും ഏട്ടൻ കാരണം അവൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല എന്ന് ഉറപ്പ് എനിക്ക് ഉണ്ട്. ഇനി അഥവാ ഏട്ടൻ ഇനിയും അവളെ അപകടപ്പെടുത്താൻ നോക്കിയാൽ ഏട്ടൻ ആണെന്ന സ്ഥാനം ഞാൻ മറക്കും "


അവൾ അത് പറയുമ്പോൾ ഒരുതരം വാശി ആയിരുന്നു അവന് കാണാൻ കഴിഞ്ഞത്.


"എനിക്ക് ഇപ്പോഴും വിശ്വാസിക്കാൻ കഴിഞ്ഞിട്ടില്ല എന്റെ ഏട്ടൻ ഇങ്ങനെ ഒക്കെ ചെയ്തു എന്ന്. നല്ലവൻ ആയ് അഭിനയിക്കുന്ന ആയിരുന്നു എന്ന് അറിയാൻ വൈകി. അറിഞ്ഞിരുന്നു എങ്കിൽ എന്റെ ആമിക്ക് ഇങ്ങനെ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു. ഞാൻ കാരണം ആണ് എന്റെ ആമി "


അതും പറഞ്ഞ് ഇരു കൈകളാലും മുഖം പൊത്തി അവൾ പൊട്ടി പൊട്ടി കരഞ്ഞു. അവളിലെ കണ്ണുനീർ കണ്ട് നിൽക്കാൻ കഴിയാതെ എന്തോ ഒരു ഉൾപ്രേരണയിൽ  അവൻ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു. ഒരു ആശ്രയം കിട്ടിയ പോലെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി ഇരു കൈകളാൽ അവനെ വരിഞ്ഞു മുറുക്കി. അവളുടെ ചൂട് കണ്ണുനീർ തുള്ളികൾ വീണു അവന്റെ ഷർട്ട്‌ നനഞ്ഞു കുതിർന്നു. ഒരു വേള അത് തന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നി അവന്. അവന്റെ കൈകളും അവളെ തിരികെ മുറുകെ പുണർന്നു. അവൾ പോലും അറിയാതെ അവൾ അവന്റെ നെഞ്ചിന്റെ ചൂടിലേയ്ക്ക് പറ്റി ചേർന്ന് ഇരുന്നു. അത് ആഗ്രഹിക്കുന്ന പോലെ അവനും അവളെ കൂടുതൽ കൂടുതൽ തന്റെ നെഞ്ചിലേയ്ക്ക് അവളെ പൊതിഞ്ഞു പിടിച്ചു.ഒത്തിരി ഇഷ്ടത്തോടെ ഉള്ളിൽ നിറഞ്ഞോഴുകുന്ന പ്രണയത്തോടെ.

തുടരും


അനു അനാമിക എഴുതിയ എല്ലാ നോവലുകളും ഇപ്പോൾ പ്രതിലിപി ആപ്പിൽ വായിക്കൂ. പ്രതിലിപി ആപ്പിൽ "അനു അനാമിക Anu Anamika" എന്നു തന്നെ സെർച്ച് ചെയ്യുക...

To Top