രചന: ആതൂസ് മഹാദേവ്
പുറത്ത് നിന്ന് ജനൽ ഗ്ലാസ് വഴി വരുന്ന നേരിയ സൂര്യപ്രകാശത്തിൽ ആമി കണ്ണുകൾ പതിയെ ചിമ്മി തുറന്നു. ആദ്യം അവളുടെ നോട്ടം പോയത് തന്നെ തന്നെ നോക്കി മിഴികളിൽ പോലും ചിമ്മാൻ മറന്ന് കിടക്കുന്ന തന്റെ ഇച്ചായന്റെ നേർക്ക് ആണ്. അവനെ നോക്കി ആമി മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു. അത് കണ്ട് ആദം അവളെ നോക്കി കുസൃതി ചിരിയോടെ കണ്ണുകൾ കൊണ്ട് താഴേയ്ക്ക് കാണിച്ചതും അവിടെ എന്താന്ന് അറിയാം ആമിയും മിഴികൾ താഴ്ത്തി അവിടെക്ക് നോക്കി. എന്നാൽ അവിടെക്ക് നോക്കിയ അവൾ ഒന്ന് വിറച്ചു പോയി. തന്റെ നഗ്നത മറയ്ക്കാൻ ആയ് പുതച്ചിരിക്കുന്ന പുതപ്പ് താഴേയ്ക്ക് ഊർന്ന് ഇറങ്ങി അവളുടെ മാറിടങ്ങൾ പാതി അവന് മുന്നിൽ അനവൃതമായിരുന്നു. ആമി വേഗം പുതപ്പ് വലിച്ച് എടുത്ത് മുകളിലേയ്ക്ക് കയറ്റി കൊണ്ട് എഴുനേറ്റ് ഹെഡ് ബോർഡിലേയ്ക്ക് ചാരി ഇരുന്നു. അവളെ ഒന്ന് നോക്കി കൊണ്ട് ആദം അവളുടെ മടിയിലെ തല വയ്ച്ച് പുതപ്പിന് മുകളിലൂടെ അവളുടെ വയറിലേയ്ക്ക് മുഖം പൂഴ്ത്തി കിടന്നു. ആമി അവന്റെ തലമുടിയിൽ വിരൽ കോർത്തു വലിച്ചു.
"ആമി കൊച്ചേ "
ഏറെ നേരത്തെ മൗനത്തിന് ശേഷം അവന്റെ വിളിയിൽ അവൾ ചെറുതായ് ഒന്ന് മൂളി.
"മം "
"ഇന്നലെ നടന്നത് ഒന്നും അമ്മയെ അറിയിക്കേണ്ട "
അതിനും മറുപടി ഒന്നും പറയാതെ അവൾ ഒന്ന് മൂളി. അത് കേട്ട് അവൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി. എന്തോ ആലോചനയോടെ ഇരിക്കുന്ന അവളുടെ നേരെ വിരൽ ഞൊടിച്ചു കൊണ്ട് അവൻ ചോദിച്ചു.
"നീ എന്താ ഈ ആലോചിക്കുന്നത് "
അത് കേട്ട് അവൾ സംശയ ഭാവത്തോടെ അവനോട് ചോദിച്ചു.
"അയാൾ എന്തിനാ ഇച്ചായ എന്നെ പിടിച്ചോണ്ട് പോയത്, എനിക്ക് അയാളെ ഇതിന് മുൻപ് അറിയില്ല. അത് മാത്രം അല്ല റീന ചേച്ചി എന്തിനാ എന്നെ ആ ഹോട്ടലിലേയ്ക്ക് കൊണ്ട് പോയത് "
അവൾ ഇന്നലെ നടന്ന ഓരോ കാര്യങ്ങൾ ആയ് ഓർത്ത് എടുത്തു കൊണ്ട് ചോദിച്ചു.
"ഇന്നലെ എന്താ നടന്നത്, നീതു ഇല്ലായിരുന്നോ നിന്റെ കൂടെ "
"ഉണ്ടായിരുന്നു ഇച്ചായ ഞാനും അവളും കൂടെ അങ്കിളിനേ വെയിറ്റ് ചെയ്ത് നിൽക്കുമ്പോൾ ആണ് ചേച്ചി വന്നത്. പപ്പയും മമ്മയും ഏതോ ഒരു റിലേറ്റീവിന്റെ വീട്ടിൽ ആണെന്നും ഞങ്ങളോട് അവിടെക്ക് ചെല്ലാൻ പറഞ്ഞു എന്നും പറഞ്ഞ് എന്നെ കൊണ്ട് പോയ്. അവിടെ എത്തിയപ്പോൾ ആണ് അതൊരു ഹോട്ടൽ ആണെന്ന് എനിക്ക് മനസിലായത്. പിന്നെ "
അത്രയും പറഞ്ഞ് അവളുടെ ഓർമ കഴിഞ്ഞ ദിവസത്തെ ആ സംഭവത്തിലേയ്ക്ക് പോയി.
=================================
റീനയുടെ കാർ ആ ഹോട്ടലിലെ പാർക്കിങ്ങിൽ ആയ് നിർത്തി. ആമി കാറിൽ ഇരുന്ന് തന്നെ ചുറ്റും നോക്കിയപ്പോൾ തന്നെ അവൾക്ക് അതൊരു ഹോട്ടൽ ആണെന്ന് മനസിലായി.
"ചേച്ചി നമ്മൾ എന്താ ഇവിടെ മേരിയമ്മയും അങ്കിളും ഒക്കെ റിലേറ്റീവിന്റെ വീട്ടിൽ ആണെന്ന് അല്ലെ പറഞ്ഞത് "
"എന്റെ ആമി നീ ഇങ്ങനെ ടെൻഷൻ ആകാതെ ഞാൻ ഇല്ലേ നിന്റെ കൂടെ. നീ ഇപ്പൊ പുറത്തേയ്ക്ക് ഇറങ്ങ് ഞാൻ പറയാം "
അതും പറഞ്ഞ് റീന പുറത്തേയ്ക്ക് ഇറങ്ങിയതും ആമിയും അവൾ പറഞ്ഞത് അനുസരിച്ചു.
"വാ ആമി "
അവൾ ആമിയുടെ കൈയും പിടിച്ച് അകത്തേയ്ക്ക് കയറി. ആമിയെ അൽപ്പം മാറ്റി നിർത്തി റിസപ്ഷനിൽ ഇരിക്കുന്ന ആളോട് കുറച്ച് നേരം എന്തോ സംസാരിച്ച ശേഷം കിയും വാങ്ങി തിരികെ ആമിയുടെ അടുത്തേയ്ക്ക് വന്നു.
"വാടോ "
വല്ലാത്ത പരിഭ്രമത്തോടേ നിൽക്കുന്ന ആമിയെയും കൂട്ടി അവൾ സ്റ്റെപ്പ് കയറി മുകളിലേയ്ക്ക് കയറി. മുകളിലേയ്ക്ക് കയറുന്ന ഓരോ നിമിഷവും ആമിക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു. ഒരു റൂമിന് മുന്നിൽ എത്തിയതും റീന ആ റൂം ഓപ്പൺ ചെയ്ത് അകത്തേയ്ക്ക് കയറി. എന്നാൽ ആമി അകത്തേയ്ക്ക് കയറാൻ പേടിയോടെയും മടിയോടെയും അവിടെ തന്നെ നിന്നു.
"താൻ എന്താ അവിടെ നിൽക്കുന്നെ അകത്തേയ്ക്ക് വാ ആമി "
"വേണ്ട ചേച്ചി ഞാൻ ഇവിടെ നിന്നോളം, ചേച്ചി പെട്ടന്ന് വരാൻ നോക്ക് "
അത്രയും നേരം ചിരിച്ചോണ്ട് ഇരുന്ന റീനയുടെ ഭാവം ആമിയിൽ നിന്ന് ഇത് കേട്ടത്തോടെ മാറി.
"അങ്ങനെ അവിടെ നിന്നാൽ പറ്റില്ലാലോ ആമി മോളെ നീ ആദ്യം അകത്തേയ്ക്ക് കയറ് "
അതും പറഞ്ഞ് ആമിക്ക് ഒന്ന് ചിന്തിക്കാൻ കഴിയും മുന്നേ റീന അവളുടെ കൈയിൽ പിടിച്ച് വലിച്ച് അകത്തേയ്ക്ക് കയറ്റിയിരുന്നു.
ആമി ഞെട്ടി കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി.
"എന്താടി ഇങ്ങനെ മിഴിച്ചു നോക്കുന്നെ "
റീന അവളെ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
"ചേച്ചി എന്താ ഇങ്ങനെ ഒക്കെ നമുക്ക് പോകാം നിക്ക് പേടി ആക്കുന്നു. അല്ല നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത് "
ആമി മനസ്സിൽ വന്ന് മൂടുന്ന ഭയത്തോടെ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.
"നിനക്ക് ഉള്ള ആൻസർ ഒക്കെ ഉടൻ തന്നെ കിട്ടും അതുവരെ മോള് ഒന്ന് വെയിറ്റ് ചെയ് "
റീന അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് അടുത്ത് കണ്ട് ടേബിളിന്റെ അടുത്തേയ്ക്ക് നടന്നു. ആമി അത് കണ്ട് പേടിയോടെ ഒന്ന് ചുറ്റും നോക്കിയ ശേഷം വേഗം വാതിലിന്റെ അടുത്തേയ്ക്ക് ചെന്ന് ഡോർ ഹാൻഡിലിൽ കൈ വച്ചതും പുറകിൽ നിന്ന് റീന അവളുടെ മൂക്കിലേയ്ക്ക് എന്തോ കൊണ്ട് അനർത്തിയതും അവൾ ബോധം മറഞ്ഞു റീനയുടെ കൈയിലേക്ക് വീണു. റീന അവളെയും താങ്ങി പിടിച്ച് സൈഡിൽ ആയ് സെറ്റ് ചെയ്തിരിക്കുന്ന ബെഡിലേയ്ക്ക് കൊണ്ട് പോയ് കിടത്തി.
"നിനക്ക് ഉള്ള ആള് താമസിക്കാതെ വരും അതുവരെ മോള് ഇവിടെ വെയിറ്റ് ചെയ് "
ബോധം മറഞ്ഞു കിടക്കുന്ന ആമിയെ നോക്കി ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് റീന തന്റെ ഫോൺ എടുത്ത് ആരെയോ വിളിച്ചു.
"ഇവിടെ എല്ലാം ഓക്കേ ആണ് "
അത്രയും മാത്രം പറഞ്ഞു കൊണ്ട് അവൾ ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി പോയി.
==================================
ആമി എല്ലാം പറഞ്ഞു കഴിഞ്ഞതും അവളുടെ കണ്ണൊക്കെ നിറഞ്ഞ് ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവളുടെ അവസ്ഥ മനസ്സിലാക്കി ആദം പതിയെ എഴുന്നേറ്റ് അവളുടെ അരികിലായി ഇരുന്നുകൊണ്ട് അവളെ ചേർത്തുപിടിച്ചു. താങ്ങിനായി ഒരു ആശ്രയം കിട്ടിയതു പോലെ ആമി കുറച്ചു കൂടെ അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു കൊണ്ട് ഇരു കൈകളാൽ അവനെ ചുറ്റി വരിഞ്ഞു.
"ആമി കൊച്ചേ എല്ലാം കഴിഞ്ഞില്ലേ പിന്നെ എന്തിനാ ഇനി അതൊക്കെ ഓർത്ത് കരയുന്നത്. നിന്റെ ഇച്ചായൻ ജീവനോടെ ഉള്ളപ്പോ നിനക്ക് ഒന്നും സംഭവിക്കാൻ ഞാൻ സമ്മതിക്കില്ല"
അവളെ തന്റെ നെഞ്ചിലേയ്ക്ക് പൊതിഞ്ഞുപിടിച്ചുകൊണ്ട് അവൻ ദൃഢതയോടെ പറഞ്ഞു. ആമി മുഖമുയർത്തി അവനെ ഒന്നു നോക്കിയ ശേഷം അല്പം ഉയർന്ന് അവന്റെ നെറ്റിയിൽ ആയി അമർത്തി ചുംബിച്ചു.
"എനിക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു ഇച്ചായൻ വരുമെന്ന് "
അവൾ ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"നിന്നെ ഏത് മാളത്തിൽ കൊണ്ട് പോയ് ആര് ഒളിപ്പിച്ചാലും ഇച്ചായൻ കണ്ടുപിടിക്കും. നീ ഇല്ലാതെ ഇനി ഞാൻ ഉണ്ടോ പെണ്ണെ "
അവന്റെ ഓരോ വാക്കുകളും അവളുടെ മനസ്സിനെ കുളിരണിയിക്കാൻ പാകത്തിലുള്ളതായിരുന്നു. നിറഞ്ഞ മനസ്സോടെ നിറഞ്ഞ കണ്ണുകളോടെ അവൾ അവന്റെ നെഞ്ചിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ ആണ് എന്റെ മാത്രം "
ആദം ചിരിയോടെ അവളുടേ നെറ്റിയിൽ ചുംബിച്ചു കൊണ്ട് കൂടുതൽ കൂടുതൽ അവനിലേയ്ക്ക് അവളെ ചേർത്ത് പിടിച്ചു. അതിനിടയിൽ അവളിൽ നിന്ന് ഊർന്ന് താഴേയ്ക്ക് വീണ പുതപ്പ് അവൾ കണ്ടിരുന്നില്ല. എന്നാൽ അവളുടെ മൃദുലമായ ശരീരത്തിലെ മാർദ്ധവം അറിഞ്ഞതും അവൻ മുഖം ചരിച്ച് താഴേയ്ക്ക് നോക്കി കൊണ്ട് ഒരു കള്ള ചിരിയോടെ അവളുടെ കാതിൽ എന്തോ ഞെട്ടലോടെ അവിടേക്ക് നോക്കി. തന്റെ നഗ്നമായ ശരീരം കണ്ടതും അവൾ ഒരു വിറയലോടെ അവനെ തള്ളി മാറ്റി പുതപ്പും വാരി ചുറ്റി ബാത്‌റൂമിലേക്ക് ഓടി കയറി. അപ്പോഴും അവന്റെ പൊട്ടി ചിരി ആ റൂമിൽ ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു.
=================================
തലേ ദിവസം ആമിയേ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ആദമിന്റെ വീട്ടിലേയ്ക്ക് വന്നത് ആണ് നീതു. വേഗത്തിൽ അകത്തേയ്ക്ക് നടക്കുന്നതിന് ഇടയിൽ അവൾ ഫോണിൽ ആരോടോ സംസാരിച്ചോണ്ട് വന്ന അലോഷിയും ആയ് കൂട്ടി ഇടിച്ചു.
"അമ്മേ "
അവൾ ഒരു നില വിളിയോടെ പുറകിലേയ്ക്ക് മലർന്ന് വീഴാൻ പോയതും അവൻ വേഗം അവളുടെ ഇടുപ്പിലൂടേ കൈയിട്ട് മുന്നിലേയ്ക്ക് വലിച്ചു. അവൾ അവന്റെ വലിയുടെ ശക്തിയിൽ മുന്നോട്ട് ആഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആയ് ഇടിച്ചു നിന്നു. അവളുടെ മാറിടങ്ങൾ അവന്റെ ഉറച്ച നെഞ്ചിൽ ഒന്ന് അമർന്നതും ഇരുവരുടേയും നെഞ്ചിലൂടേ ഒരു മിന്നൽ പിണർ പാഞ്ഞു. അവൾ പിടഞ്ഞ് കൊണ്ട് മിഴികൾ ഉയർത്തി അവനെ നോക്കി. അവളുടെ ശരീരത്തിലെ വിറയലും കണ്ണിലെ പിടപ്പും അവനിൽ മറ്റെന്തൊക്കെയോ വികാരങ്ങൾ നിറച്ചു. ഒരു നിമിഷം രണ്ട് പേരുടെയും മിഴികൾ തമ്മിൽ ഇടഞ്ഞു. അവളുടെ ശ്വാസ നിശ്വാസത്തിന്റെ വെദ്യത്തിൽ ഉയർന്ന് താഴുന്ന മാറിടങ്ങൾ അവന്റെ നെഞ്ചിൽ ആയ് അമർന്നുകൊണ്ടിരുന്നു. അതിന്റെ ബലം എന്നോണം അവളുടെ ഇടുപ്പിൽ ഇരുന്ന അവന്റെ കൈകൾ ഒന്നു മുറുകി. അവൾ വിറച്ചു കൊണ്ട് അവന്റെ ഷർട്ടിൽ ആയി അള്ളിപ്പിടിച്ചു. ഇരുവരുടെയും ശരീരങ്ങൾ ഒന്നുടെ ചേർന്ന് അമർന്നു. അവന്റെ കണ്ണുകളുടെ കാന്തിക ശക്തിയിൽ അകപ്പെട്ടതുപോലെ അതിൽ നിന്നും നോട്ടം മാറ്റാൻ കഴിയാതെ അവൾ വലഞ്ഞു. പിന്നെ എന്തോ ഓർത്ത പോലെ അവന്റെ നെഞ്ചിൽ ആയി കൈവച്ച് അല്പം പുറകിലേക്ക് പതിയെ തള്ളി മാറ്റി ക്കൊണ്ട് അവനിൽ നിന്ന് അകന്നു മാറി. അപ്പോഴാണ് അവനും സ്വബോധത്തിലേക്ക് വന്നത്. ഇരുവർക്കും ഒരു നിമിഷം പരസ്പരം നോക്കാൻ കഴിയാതെ മടിയോടെ നിന്നു. പിന്നെ അലോഷി അവളെ ഒന്ന് മുഖമുയർത്തി നോക്കിക്കൊണ്ട് വേഗം പുറത്തേക്കിറങ്ങി പോയി. അത് കണ്ട് നീതു വേഗം അകത്തേക്കും.എന്നാൽ ഇവരുടെയും ചുണ്ടിൽ മായാതെ നിന്ന പുഞ്ചിരി അവർ പരസ്പരം തിരിച്ചറിഞ്ഞില്ല.
=================================
നീതു അകത്തേയ്ക്ക് വരുമ്പോൾ നിർമലയും മേരിയും സോഫയിൽ ഇരിപ്പുണ്ടായിരുന്നു.
"ആഹാ അല്ല ആരാ ഇത് നീതു മോളോ "
നീതുവിനെ കണ്ടതും മേരി ചിരിയോടെ ചോദിച്ചു. നീതുവും നിറഞ്ഞ ചിരിയോടെ അവരുടെ അരുകിലേയ്ക്ക് പോയ് ഇരുന്ന് കൊണ്ട് പറഞ്ഞു.
"ഞാൻ ആമിയെ ഒന്ന് കാണാൻ വന്നതാ ആന്റി.ഇന്നലെ രാത്രി തൊട്ടേ വിളിക്കുന്നതാ ഞാൻ അവളെ കിട്ടുന്നില്ല"
അത്രയും നേരം ചിരിയോടെ ഇരുന്ന മേരിയുടെ മുഖം ഇത് കേട്ടത്തോടെ മങ്ങുന്നത് നീതു ശ്രെധിച്ചു. തുടരും...