രചന: ആതൂസ് മഹാദേവ്
ശരീരവും മനസ്സും ഒരുപോലെ തകർന്ന് തളർച്ചയോടെ ഇരിക്കുവാണ് ആമി. പക്ഷെ ഇത്തിരി പ്രതീക്ഷ അവളുടെ മനസ്സിൽ നേരിയ വെളിച്ചം പകർന്നു. തനിക്ക് ആയ് തന്റെ ഇച്ചായൻ വരും എന്ന പ്രതീക്ഷ. കാൽ മുട്ടിൽ മുഖം പൂഴ്ത്തി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവൾ ഇരുന്നു. പെട്ടന്ന് മുന്നിലെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ആമി ഞെട്ടി പിടഞ്ഞ് അവിടെക്ക് നോക്കി. ഡാനിയെ പ്രതീക്ഷിച്ച അവളെ പോലും ഞെട്ടിച്ചു കൊണ്ട് അകത്തേയ്ക്ക് വന്ന ആദമിനെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.
"ഇ...... ഇച്ചായ "
അവൾ ഇടർച്ചയോടെ വിളിച്ച് കൊണ്ട് ചാടി പിടഞ്ഞെഴുന്നേറ്റ് കൊണ്ട് അവന്റെ അരുകിലേയ്ക്ക് പാഞ്ഞു അവനെ പൂണ്ടടക്കം പുണർന്നു.
വല്ലാതെ വിറയ്ക്കുന്ന ശരീരത്തോടെ തന്നെ വിളിച്ച് കരയുന്ന തന്റെ പെണ്ണിനെ അവൻ തന്റെ ശരീരത്തിലേയ്ക്ക് കൂടുതൽ അണച്ചു പിടിച്ചു.
"ആമി കൊച്ചേ "
അവൻ ഏറെ നേരത്തിന് ശേഷം അവളെ തന്നിൽ നിന്ന് അകത്തി മാറ്റാൻ ശ്രെമിച്ചു കൊണ്ട് വിളിച്ചു എങ്കിലും അവൾ വിട്ട് മാറാൻ സമ്മതിക്കാതെ കൂടുതൽ ശക്തിയിൽ അവനെ കെട്ടിപിടിച്ചു കൊണ്ട് വിക്കി വിക്കി പറഞ്ഞു.
"ഇ...ച്ചായ അ...യാൾ നിക്ക് പേ..ടി ആണ് "
അവളുടെ വാക്കുകളിലും തന്നിൽ മുറുകുന്ന കൈ വിരലുകളിൽ നിന്നും വെക്തം ആയിരുന്നു അവന് അവൾ എത്ര മാത്രം പേടിച്ചു എന്നത്.
"അവൻ ഇനി നിന്നെ ഒന്നും ചെയ്യില്ല, ഇച്ചായൻ ഇല്ലേ ഇപ്പൊ കൂടെ. പിന്നെ എന്നതിനാ എന്റെ കൊച്ച് പേടിക്കുന്നത് "
അവളെ ബലമായി തന്നിൽ നിന്ന് അകത്തി മാറ്റി കൊണ്ട് പറഞ്ഞു.
"നമുക്ക് ഇവിടുന്ന് പോകാം ഇച്ചായ ഇനി ഇവിടെ നിൽക്കണ്ട പ്ലീസ് നമുക്ക് പോകാം "
അവൾ മനസ്സിൽ പിടി മുറുക്കുന്ന ഭയത്തോടെ ചുറ്റും കണ്ണുകൾ പായിച്ചു കൊണ്ട് പറഞ്ഞു. അവളുടെ അവസ്ഥ മനസിലായ പോലെ ആദം അവളെയും ചേർത്ത് പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങി. റൂമിന് പുറത്ത് ഇവരെയും വെയിറ്റ് ചെയ്ത് അലോഷി നിൽപ്പുണ്ടായിരുന്നു.
"ആമി മോളെ "
ആമിയെ കണ്ടതും അലോഷി മുന്നോട്ട് വന്ന് അവളെ ചേർത്ത് പിടിച്ചു. അവളും അവനെ മുറുകെ പുണർന്നു.
"ചേട്ടായി "
"മോള് കരയണ്ട വാ "
അവളുടെ ഒഴുകി ഇറങ്ങുന്ന കണ്ണുകൾ തുടച്ച് നീക്കി കൊണ്ട് അവൻ അവളെയും ചേർത്ത് പിടിച്ച് മുന്നേ നടന്നു. അവർക്ക് പുറകെ ആയ് ആദവും. അവർ താഴേയ്ക്ക് വരുമ്പോ അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല. ഡാനി ഉണ്ടായിരുന്ന ഇടം തികച്ചും ശൂന്യമായിരുന്നു. അലോഷി അത് കണ്ട് സംശയത്തോടെ ആദമിനെ നോക്കി എങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ പുറത്തേയ്ക്ക് ഇറങ്ങി നടന്നു.
=================================
രാത്രി ഏറെ വൈകിയിട്ടും ആമി വരാതെ ഉറങ്ങിയില്ല എന്ന വാശിയിൽ ഇരിക്കുവാണ് നിർമല. മേരിയും മാത്യുവും ഒരുപാട് പറഞ്ഞു നോക്കി എങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. ആഹാരമോ വെള്ളമോ ഒന്നും തന്നെ കഴിക്കാതെയും കുടിക്കാതെയും അവർ തന്റെ മകൾക്ക് ആയ് കാത്തിരിക്കുന്നു.
"നിമ്മി നിനക്ക് വയ്യാത്തത് അല്ലെ എന്തെങ്കിലും ഒന്ന് കഴിക്ക് "
നിർമലയുടെ അരുകിൽ ആയ് ഇരുന്ന് കൊണ്ട് മേരി പറഞ്ഞു.
"എനിക്ക് ഒന്നും വേണ്ട എന്റെ മോളെ ഒന്ന് കണ്ടാൽ മാത്രം മതി "
അവർ കണ്ണിരോടെ പറഞ്ഞു. മേരിക്ക് അവരെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണം എന്ന് അറിയില്ലായിരുന്നു. കാരണം തന്റെ മകൾ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന് ഓർക്കേ അവരുടെ ഉള്ള് നീറുന്നുണ്ടായിരുന്നു.
"എന്തായി "
മാത്യു അവരുടെ അടുത്തേയ്ക്ക് വന്ന് മേരിയോഡായ് ചോദിച്ചു.
"ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല "
അവർ അയാളെ നോക്കി ദയനീയമായ് പറഞ്ഞു. അയാൾ മറുപടി എന്തോ പറയാൻ തുടങ്ങിയതും പുറത്ത് ഒരു കാർ വന്ന് നിന്നതും ഒരുമിച്ച് ആയിരുന്നു. മാത്യു വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി.
"അമ്മേ "
ഇത്തിരി നേരത്തിന് ശേഷം അകത്തേയ്ക്ക് വന്ന ആമി സോഫയിൽ ആയ് കരഞ്ഞു തളർന്ന് ഇരിക്കുന്ന തന്റെ അമ്മയെ കണ്ട് വേദനയോടെ വിളിച്ചു. തന്റെ മകളുടെ വിളി കേൾക്കവേ നിർമല അവിടെ നിന്ന് വേഗത്തിൽ എഴുന്നേറ്റ് കൊണ്ട് ആമിയെ നോക്കി.
"മോളെ "
ആ വിളിയിൽ ആമി ഓടി പോയ് തന്റെ അമ്മയെ കെട്ടിപിടിച്ചു. ഇരുവരും പറയുകയായിരുന്നു. നോക്കി നിന്ന മേരിയുടെ കണ്ണുകളും നിറഞ്ഞു. അതിന് എല്ലാം പുറമെ അവൾ തിരികെ വന്ന സന്തോഷത്തിൽ ആയിരുന്നു അവർ.
"എവിടെ ആയിരുന്നു മോളെ നീ അമ്മയേ ഒറ്റയ്ക്ക് ആക്കി എന്റെ മോള് എങ്ങോട്ടാ പോയെ "
അവളിൽ നിന്ന് അകന്ന് മാറി കൊണ്ട് അവർ അവളുടെ മുഖത്തും ശരീരത്തിലും ആയ് ആദിയോടെ മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.
"നിക്ക് ഒന്നും ഇല്ല അമ്മ ദേ നോക്കിയേ "
അപ്പോഴേയ്ക്ക് ആദവും അലോഷിയും മാത്യുവും അകത്തേയ്ക്ക് വന്നു.
"മോൾക്ക് ഒന്നും പറ്റിയില്ലല്ലോ അല്ലെ "
മേരി അവളുടെ അരുകിലേയ്ക്ക് പോയ് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. അതിന് അവൾ പുഞ്ചിരിയോടെ മറുപടി പറഞ്ഞു.
"ഒന്നും ഇല്ല മേരി അമ്മേ "
"ആ മതി സംസാരിച്ചത് ഒക്കെ മോള് പോയ് കുറച്ച് റസ്റ്റ് എടുക്ക് ചെല്ല് "
മാത്യു സംസാരം അവസാനിപ്പിക്കാൻ എന്ന പോലെ പറഞ്ഞതും ആമി നിർമലയേയും കൂട്ടി മുകളിലേയ്ക്ക് പോയി.
"അവൾ എവിടെ പപ്പ "
അവർ പോയതും അലോഷി ദേഷ്യത്തോടെ മാത്യുവിനോട് ചോദിച്ചു.
"ഇവിടെ ഇല്ല ഞാൻ അവളെ ഇവിടെ നിന്ന് ഇറക്കി വിട്ടു "
അത് പറയുമ്പോ അയാളുടെ വാക്കുകൾ നല്ല ഉറപ്പ് ആയിരുന്നു. എന്നാൽ മേരിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. അത് കേട്ട് അതെ ദേഷ്യത്തോടെ അലോഷി പുറത്തേയ്ക്ക് ഇറങ്ങി പോകാൻ നിന്നതും ആദം വേഗം അവന്റെ കൈയിൽ പിടിച്ച് നിർത്തി.
"ഇപ്പൊ ഒന്നും വേണ്ട നാളെ ആവട്ടെ "
"ടാ എന്നാലും "
"ഞാൻ പറയുന്നത് നീ കേൾക്ക്, ഇപ്പൊ നീ റൂമിലേയ്ക്ക് പോ പോകാൻ "
പിന്നെയും മടിച്ച് നിൽക്കുന്ന അലോഷിയെ ആദം നിർബന്ധിച്ചു റൂമിലേയ്ക്ക് പറഞ്ഞു വിട്ടു.
"മോനെ ഞാൻ എന്താ നിന്നോട് പറയേണ്ട, അവൾ ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ഞങ്ങൾ കരുതിയില്ല "
മേരി ആദമിന്റെ അരികിലേയ്ക്ക് വന്ന് അവന്റെ കൈകൾ കൂട്ടി പിടിച്ചു കരഞ്ഞു കൊണ്ടും പറഞ്ഞതും. അവൻ അവരെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് അകന്ന് മാറി അകത്തേയ്ക്ക് പോയി.
=================================
മുറിയിൽ എത്തിയിട്ടും ആമി വേറെ ഏതോ ലോകത്തു ആയിരുന്നു.. ഇന്ന് നടന്നത് എല്ലാം അവളെ അത്രത്തോളം ഉലച്ചിരുന്നു.. ആദം റൂമിലേയ്ക്ക് വന്ന് നോക്കുമ്പോൾ കാണുന്നത് വേറെ എങ്ങോ ദൃഷ്ടി പതിപ്പിച്ചു ഇരിക്കുന്ന അവളെ ആണ് . അവളുടെ ഇരുപ്പ് കണ്ടാൽ തന്നെ അറിയാം അവൾ ഇവിടെ ഒന്നും അല്ലെന്ന്... അവൻ വാതിൽ അടച്ചു ലോക്ക് ചെയ്തു.. ശേഷം ഒരു ടവലും എടുത്തു ഫ്രഷ് ആകാൻ കയറി...
അവൻ തിരിച്ചു ഇറങ്ങുമ്പോൾ ആമി ബെഡിൽ ചാരി ഇരുന്ന് ഉറങ്ങുന്നുണ്ട്... അവളുടെ ഇരുപ്പ് കണ്ടു അവന് പാവം തോന്നി.. അതെ നിമിഷം അതിന് കാരണം ആയ ഡാനിയേലിനെ കുറിച്ച് ഓർത്തതും അവന്റെ കണ്ണുകൾ ചുവന്നു... അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു അവളെ പതിയെ എടുത്തു നേരെ കിടത്തി... Ac on ആക്കി പുതപ്പ് എടുത്തു പുതപ്പിച്ചു.. ശേഷം ഒന്ന് കുനിഞ്ഞ് അവളുടെ നെറ്റിയിൽ ഒരു കുഞ്ഞ് മുത്തം നൽകി...
ആദം ലാപ്പും എടുത്ത് ബെഡിൽ ആയ് ഇരുന്ന് on ആക്കി വർക്ക് ചെയ്യാൻ തുടങ്ങി.
ഇടയ്ക്കെപ്പോഴോ ഒരു ഞെരക്കാം കേട്ട് അവൻ ആമിയേ ഒന്ന് നോക്കി... പിന്നെ എഴുന്നേറ്റു അവളുടെ അടുത്തേക്ക് പോയി..
"ഇ....ച്ചായ വേഗം വാ...യോ ഇച്ചായ കൊ...ച്ചിനെ രക്ഷിക്ക് ഇച്ചായ ഇ...യാൾ എന്നെ കൊ....ല്ലും ഇച്ചായ..."
അങ്ങനെ എന്തൊക്കെയോ അവൾ ഉറക്കത്തിൽ പിറുപിറുക്കുന്നുണ്ടായിരുന്നു.. അവൻ പുതപ്പ് മാറ്റി അവളുടെ കൈയിൽ തൊട്ടപ്പോൾ എന്തോ ചൂട് പോലെ തോന്നി... അവളുടെ കഴുത്തിലും നെറ്റിയിലും എല്ലാം അവൻ തൊട്ട് നോക്കി. പൊള്ളുന്ന പനി... അവൻ വേഗം എഴുന്നേറ്റു ഒരു ബൗളിൽ കുറച്ചു വെള്ളവും തുണിയും കൊണ്ട് വന്നു അവളുടെ നെറ്റിയിലും കഴുത്തിലും എല്ലാം തുടച്ചു കൊടുത്തു... ഒരു തുണി അവളുടെ നെറ്റിയിൽ ഇട്ടു..
കുറച്ചു കഴിഞ്ഞു അവൻ ആ ബൗൾ ടേബിളിൽ വെച്ച് അവളുടെ അടുത്തേക്ക് കിടന്നു പുതപ്പ് എടുത്തു രണ്ടാളെയും കൂടി പുതപ്പിച്ചു കൊടുത്തു.അവൻ അടുത്തേക്ക് കിടന്നതു അവൾ വേഗം അവന്റെ നെഞ്ചിലേക്ക് ഒന്നുടെ ചേർന്ന് കിടന്നു... അവൻ ഒന്ന് ഉയർന്ന് കൊണ്ട് തന്റെ ടീ ഷർട്ട് ഊരി മാറ്റി അവളുടെ അടുത്തേക്ക് നീങ്ങി അവളെ ഇരു കൈകൾ കൊണ്ടും ചുറ്റി പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് കിടത്തി...
അവൻ പതിയെ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.. എപ്പോളോ അവൾ വീണ്ടും മയങ്ങി പോയി.. അവളെ നോക്കി കിടന്നു അവനും ഉറങ്ങി. ശരീരം മുഴുവൻ നന്നായി വിയർത്തപ്പോൾ ആണ് ആമി പതിയെ കണ്ണുകൾ തുറന്നത്.
തന്റെ മുഖത്തു എന്തോ കുത്തി കൊള്ളുന്നത് പോലെ തോന്നി അവൾ കണ്ണുകൾ തുറന്നു മേലോട്ട് നോക്കി... തന്നെ നോക്കി കിടക്കുന്ന ഇച്ചായനെ കണ്ടപ്പോൾ അവളും പുഞ്ചിരിച്ചു..
പക്ഷെ പെട്ടന്ന് ഡാനിയുടെ മുഖം മനസിലേക്ക് വന്നതും അവളിൽ വിറയൽ അനുഭവപ്പെട്ടു... അതറിഞ്ഞത് പോലെ അവൻ അവളെ തന്റെ നഗ്നമായ നെഞ്ചിലേക്ക് ഇറുക്കി പിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു... അവളുടെ മുഖം പിടിച്ചുയർത്തി അവൻ കണ്ണുകൾ ചിമ്മി കാണിച്ചു.
"ഇച്ചായ... "
അവൾ അവനെ നോക്കി വിതുമ്പി...
"എന്തിനാ കൊച്ചേ ഈ കണ്ണ് ഇങ്ങനെ നിറയ്ക്കണേ... എന്റെ മോൾക്ക് ഒന്നും വന്നില്ലാലോ.. ഇച്ചായൻ വന്നില്ലേ ടാ.. ഒരാൾക്കും വിട്ടു കൊടുക്കാൻ വേണ്ടി അല്ലലോ ഇച്ചായൻ ഇങ്ങനെ പൊതിഞ്ഞു പിടിച്ചു കൊണ്ട് നടക്കുന്നത്.. നിന്നെ ഒരാൾ നോക്കുന്നത് പോലും ഇച്ചായന് ഇഷ്ടം അല്ല അപ്പോ നിന്നെ തൊടാൻ ശ്രെമിച്ച അവനെ ഞാൻ വെറുതെ വീടോ കൊച്ചേ "
"അതൊക്കെ വിട്.. എന്റെ കൊച്ചിപ്പോൾ അതൊന്നും ആലോചിക്കേണ്ട.. ഇപ്പോ ഇച്ചായൻ ഉണ്ടല്ലോ അത് മതി.. പിന്നെ ഉണ്ടല്ലൊ രണ്ടു ദിവസം ആയിട്ടോ ഇച്ചായൻ പട്ടിണി ആണ്.. ഒന്നും കിട്ടിയില്ല.. "
അവൻ കുസൃതി നിറഞ്ഞ സ്വരത്തോടേ അവളുടെ ചുണ്ടിൽ വിരലുകൾ കൊണ്ട് തഴുകി പറഞ്ഞു... അവന്റെ പ്രവർത്തിയിൽ അവൾ ഒന്ന് വിറച്ചു..
"ഇച്ച... "
അവൾ പൂർത്തി ആക്കുന്നതിന് മുന്നേ അവൻ അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളാൽ ബന്ധിച്ചിരുന്നു...അവിടുന്ന് അവന്റെ ചുണ്ടുകൾ പതിയെ നാവിലേക്കും സഞ്ചരിച്ചു.. ഇടുപ്പിൽ ഇരുന്ന അവന്റെ കൈ വിരലുകൾ അവളിൽ വിസ്മയം തീർത്തു... അവളിലെയും അവന്റെയും വസ്ത്രങ്ങൾ ഓരോന്നായി അഴിഞ്ഞു വീണു...
അവളിലെ വേദനയ്ക്ക് മരുന്നെന്നോണം അവളിലെ ഓരോ അണുവിലും അവൻ മായാജാലം തീർത്തു... ഒടുവിൽ ഒരു കൊടുങ്കറ്റായി അവളിൽ അവൻ ആഞ്ഞു വീശി..അവളെ പുളകം കൊള്ളിച്ചു... അവന്റെ പേര് ചൊല്ലി അവൾ അവനെ ഇറുകെ പുണർന്നു... തന്റെ താണ്ഡവം ആടി തീർത്തവൻ അവളിലേക്ക് തന്നെ ചാഞ്ഞു... അവളും അവനെ മുടിയിൽ കോർത്തു പിടിച്ചു അവളുടെ മാറിലേക്ക് ചായ്ച്ചു കിടത്തി... തുടരും