ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 43 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

ആദവും അലോഷിയും റിസപ്ഷനിലേയ്ക്ക് വരുമ്പോ അവിടെ ഒരു ചെറുപ്പക്കാരൻ പുറം തിരിഞ്ഞ് ഇരിപ്പുണ്ടായിരുന്നു. ആദം ചുറ്റും ഒന്ന് നോക്കി കൊണ്ട് അയാൾക്ക് അടുത്തേയ്ക്ക് നടന്നു.


"Excuse me "


"Ys "


അതും പറഞ്ഞ് തല ഉയർത്തി നോക്കിയ അയാൾ മുന്നിൽ നിൽക്കുന്ന ആദമിനെ കണ്ട് അയാൾ ഒന്ന് പതറി. അവന്റെ ആ മുഖ  ഭാവം ആദവും അലോഷിയും കാണുകയും ചെയ്തു.


"എന്താ "


അവൻ അൽപ്പം പതർച്ചയോടേ ചോദിച്ചു.


"ഒൺ mr ഡാനിയൽ അയാളെ ഒന്ന് കാണണം, റൂം നമ്പർ എത്ര ആണ് "


അലോഷി ആണ് അത് ചോദിച്ചത്.


"ഡാനിയൽ അങ്ങനെ ഒരാൾ ഇവിടെ റൂം എടുത്തിട്ടില്ല "


അയാൾ ആദമിന് മുഖം കൊടുക്കാതെ അലോഷിയോട് പറഞ്ഞു. അത് കേട്ട് അലോഷി ആദമിനെ ഒന്ന് നോക്കി. അവൻ ഇപ്പോഴും അയാളെ നോക്കി നിൽക്കുവാണ്. എന്നാൽ ആ കണ്ണിലെ ഭാവം മനസിലാക്കി അലോഷി അയാളോട് ഒരിക്കൽ കൂടെ ചോദിച്ചു.


"അപ്പൊ ഡാനിയൽ എന്നൊരു വെക്തി ഇവിടെ റൂം എടുത്തിട്ടില്ല അല്ലെ "


"നിങ്ങളോട് അല്ലെ mr പറഞ്ഞത് അങ്ങനെ ഒരാൾ .............. "


അയാൾ പറഞ്ഞു തീർക്കും മുന്നേ ആദം അയാളുടെ കോളറിൽ പിടിച്ച് പൊക്കി പുറത്തേയ്ക്ക് വലിച്ച് എടുത്ത് അവളുടെ കഴുത്തിൽ ആയി തന്റെ കൈ മുറുക്കി കൊണ്ട് ചോദിച്ചു.


"ഏത് റൂമിൽ ആട അവൻ "


അയാൾക്ക് പറയാൻ വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. അത്രയും ശക്തിയിൽ ആണ് അവൻ അയാളുടെ കഴുത്തിൽ മുറുകെ പിടിച്ചിരിക്കുന്നത്.


"പറയടോ "


അലോഷി ആദമിനെ പിടിച്ച് മാറ്റി കൊണ്ട് ചോദിച്ചതും അയാൾ പറഞ്ഞു.


"റൂം ന...മ്പർ 104"


അത് കേട്ട് അവർ വേഗം സ്റ്റേയർ കയറാൻ തുടങ്ങിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവർ പരസ്പരം ഒന്ന് നോക്കി.





=================================


എന്നത്തേയും പോലെ രാത്രിയിൽ ആമിയെ ഫോൺ ചെയ്യാൻ നോക്കിയിട്ട് കിട്ടാത്ത നിരാശയിൽ ആണ് നീതു. അവൾ ഒരുപാട് തവണ വിളിച്ച് നോക്കി എങ്കിലും കാൾ പോകുന്നുണ്ടായിരുന്നില്ല. നീതു ആകെ ടെൻഷനോട്‌ റൂമിൽ ഇരിക്കുമ്പോഴാണ് അവളുടേ അമ്മ അവിടെക്ക് വന്നത്.


"നി കഴിക്കാൻ വരില്ലേ "


അവർ റൂമിനകത്തേയ്ക്ക് കയറി കൊണ്ട് ചോദിച്ചു.


"ആ അമ്മ ഇത്തിരി കഴിയട്ടെ "


അവൾ ഒരു അലസത നിറഞ്ഞ ഭാവത്തിൽ പറഞ്ഞു.


"അതുവരെ ഞാൻ ഉറങ്ങാതെ കാത്തിരിക്കണോ "


"അമ്മ കിടന്നോ ഞാൻ എടുത്ത് കഴിച്ചോളാം "


"നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നെ "


അവർ അവളുടെ അടുത്തേയ്ക്ക് വന്ന് ആ കവിളിൽ തലോടി കൊണ്ട് ചോദിച്ചു.


"ആമിയെ വിളിച്ചിട്ട് കിട്ടുന്നില്ല, സാധാരണ അവൾ ഫോൺ ഓഫ്‌ ആക്കി വായിക്കാറില്ല. എന്തോ ഒരു ടെൻഷൻ പോലെ "


അവൾ അൽപ്പം ടെൻഷനോടെ പറഞ്ഞു.


"മോള് കിടന്നിട്ടുണ്ടാവും ചിലപ്പോ "


"അങ്ങനെ ആണെങ്കിലും ഫോൺ ഓഫ്‌ ചെയ്യില്ലലോ "


"നി ഇങ്ങനെ ടെൻഷൻ ആവാൻ മാത്രം ഒന്നും കാണില്ല. നാളെ എന്തായാലും കോളേജ് ഉണ്ടല്ലോ പിന്നെ എന്താ "


അവൾ അതിന് മറുപടി ഒന്നും പറയാതെ ഒന്ന് മൂളുക മാത്രം ചെയ്തു.


"നി വന്നേ ആഹാരം കഴിച്ചിട്ട് കിടക്കാൻ നോക്ക് "


പിന്നെയും എന്തോ ആലോചനയോടെ ഇരിക്കുന്ന അവളെ അവർ ബെഡിൽ നിന്ന് എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു. അവൾ മനസില്ല മനസോടെ അവരോടൊപ്പം താഴേയ്ക്ക് ഇറങ്ങി.





================================



മുന്നിൽ നിൽക്കുന്ന ഡാനിയെ കണ്ട് അവർ പരസ്പരം ഒന്ന് നോക്കി. അവന്റെ മുഖത്തെ വിജയച്ചിരിക്ക് ആക്കം കൂട്ടാൻ എന്ന പോൽ നാലഞ്ചു ഗുണ്ടകൾ എന്ന് തോന്നിപ്പിക്കുന്ന തടിമടന്മാർ വന്ന് അവന് മുന്നിൽ ആയ് നിന്നു. ഡാനി അവരെ കടന്ന് ആദമിന്റെ മുന്നിൽ വന്ന് നിന്നു കൊണ്ട് ഒരു ചിരിയോടെ അവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.


"ഹായ് iam ഡാനിയൻ "


ആദവും വല്ലാത്തൊരു ചിരിയോടെ അവന് തിരികെ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.


"ആദം എബ്രഹാം "


"അറിയാം ഒരുപാട് കേട്ടിട്ടുണ്ട് ചെകുത്താനെ കുറിച്ച് "


ആദമിനെ നോക്കി ഒരു തരം പുച്ഛത്തോടെ ആണ് അവൻ അത് പറഞ്ഞത്.


"അപ്പൊ വലിച്ച് നീട്ടാതെ ഡയറക്റ്റ് ആയിട്ട് ഞാൻ കാര്യം പറയാം. പൗർണമി അവളെ കൊണ്ട് പോകാൻ ആണ് ഈ വരവ് എങ്കിൽ അത് നടക്കില്ല. ആദമിന് തിരികെ പോകാം "


അത് കേൾക്കെ ആദമിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.


"ഞാൻ ആദം... സർവ്വതിനും മുന്നേ ഉണ്ടായവൻ. ദൈവത്തോട് പോലും നേർക്ക് നേരെ നിന്നവൻ. ഞാൻ അവളെ കൊണ്ട് പോകാൻ ആണ് വന്നത് എങ്കിൽ കൊണ്ട് പോകുക തന്നെ ചെയ്യും. നിനക്കെന്ന് അല്ല ഈശ്വരന് പോലും കഴിയില്ല തടയാൻ "


അത് പറഞ്ഞു പൂർത്തിയാക്കുമ്പോഴേയ്ക്ക് അവന്റെ ഭാവം ആകെ മാറിയിരുന്നു. അത് കാൺകെ അലോഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അതിൽ എന്തോ ഒരു പന്തികേട് തോന്നിയതും ഡാനി പുറകിലേയ്ക്ക് തിരിഞ്ഞ് ആ ഗുണ്ടകളെ നോക്കി കണ്ണ് കാണിച്ചതും അവർ എല്ലാം കൂടെ ആദമിന്റെ നേർക്ക് പാഞ്ഞടുത്തു. പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു. എല്ലാ എണ്ണവും അധികം വൈകാതെ തന്നെ ആദമിന്റെ കൈ കൊണ്ട് തന്നെ നിലമ്പരിശായി.


തന്റെ അടുത്തേയ്ക്ക് നടന്നടുക്കുന്ന ആദമിനെ കാൺകെ ഡാനി ഒരു പുച്ഛത്തോടെ വീക്ഷിച്ചു. പിന്നെ വലത് കാൽ ഉയർത്തി അവന്റെ നെഞ്ചിൽ ചവിട്ടാൻ ഒരുങ്ങിയതും അത് മനസിലായ പോലെ ആദം സൈഡിലേയ്ക്ക് ഒന്ന് വളഞ്ഞു കൊണ്ട് തിരിഞ്ഞ് വന്ന് അവന്റെ കാലിൽ പിടിച്ച് അൽപ്പം മുന്നോട്ട് വലിച്ച് ഒന്ന് തിരിച്ചു. ഡാനി താഴേയ്ക്ക് കമഴ്ന്ന് വീണു എങ്കിലും വേഗത്തിൽ ചാടി എഴുന്നേറ്റ് കൊണ്ട് ആദമിന് നേരെ പാഞ്ഞു. ആദം കൈ മുഷ്ടി ചുരുട്ടി അവന്റെ കവിളിൽ പ്രഹരിച്ചു കൊണ്ട് മുട്ട് കാൽ ഉയർത്തി അടി നാഭി നോക്കി പ്രഹരിച്ചു.


"ആഹ്ഹ "


ഡാനി വേദനയിൽ പുളഞ്ഞു കൊണ്ട് നിലത്തേയ്ക്ക് ഇരുന്ന് പോയി. ആദം തന്നിൽ കത്തി പടരുന്ന ദേഷ്യത്തോടെ മീശ ഒന്ന് മുറുക്കി കൊണ്ട് ഡാനിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തൂക്കി എടുത്ത് ഇരു കവിളിൽ മാറി മാറി അടിച്ചു. അവന്റെ വായിൽ നിന്നും രക്തം വരുന്ന വരെ അവൻ അടിച്ചു കൊണ്ടിരുന്നു. പിന്നെയും കലി അടങ്ങാത്ത അവൻ അൽപ്പം പുറകിലേയ്ക്ക് നീങ്ങി കൊണ്ട് ഡാനിയുടെ വയറിൽ ആഞ്ഞു ചവിട്ടി. ഡാനി പുറകിലേയ്ക്ക് മലർന്നു വീണു. ആദം മുണ്ടോന്ന് മുറുക്കി ഉടുത്തു കൊണ്ട് അവന്റെ അടുത്തേയ്ക്ക് നടക്കുന്നതിന് ഇടയിൽ ആണ് സൈഡിൽ കിടക്കുന്ന ഇരുമ്പ് ദണ്ട് കണ്ടത്. അത് കണ്ടതും അവന്റെ കണ്ണുകൾ വന്യമായ് തിളങ്ങി, മുഖം വലിഞ്ഞു മുറുകി. അവന്റെ കണ്ണുകളുടെ ദിശ മനസിലാക്കിയ അലോഷി ആ ദണ്ട് എടുത്ത് ആദമിന് നേരെ എറിഞ്ഞു. ആദം അത് കൈ ഉയർത്തി പിടിച്ചു കൊണ്ട് ഡാനിയുടെ അടുത്തേയ്ക്ക് ചുവടുകൾ വയ്ച്ചു. അവൻ വരുന്നതിന് അനുസരിച്ച് ഡാനി പുറകിലേയ്ക്ക് നീങ്ങി. എന്നാൽ തോൽക്കാൻ മനസില്ലാത്തവനെ പോലെ ചാടി എഴുന്നേറ്റ് ആദമിന്റെ അടുത്തേയ്ക്ക് അവനെ അടിക്കാൻ നീങ്ങിയതും ആദം കൈയിൽ ഇരിക്കുന്ന ദണ്ട് മുറുകെ പിടിച്ചു കൊണ്ട് ഡാനിയുടെ നേരെ പ്രഹരിച്ചു. അവനിലെ ചെകുത്താൻ പൂർവാധികം ശക്തിയോടെ ഉണർന്നിരുന്നു. പല പ്രാവശ്യം ഡാനിയുടെ മേൽ ആ ദണ്ട് പതിയുമ്പോൾ അവന്റെ ശരീരത്തിന്റെ പല ഇടങ്ങളിൽ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. പിന്നെയും പൊരുതാൻ നിൽക്കുന്ന ഡാനിയെ കാൺകേ ആദമിന്റെ ദേഷ്യം പതിന്മടങ് വർദ്ധിക്കുന്നുണ്ടായിരുന്നു. അവൻ ആ ദേഷ്യം എല്ലാം ആ ദണ്ട് കൊണ്ട് തന്നെ ഡാനിയുടെ ശരീരതിൽ ആഞ്ഞഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു.


"ആദം മതി നിർത്ത് "


ഏറെ നേരത്തിന് ശേഷം ഇനിയും ശെരിയാവില്ല എന്ന് മനസിലായതും അലോഷി ആദമിനെ പിടിച്ച് മാറ്റി കൊണ്ട് പറഞ്ഞു.


"മാറടാ "


പിന്നെയും ദേഷ്യം അടങ്ങാതെ അവശനായ് നിലത്തേയ്ക്ക് വീണു കിടക്കുന്ന ഡാനിയുടെ അടുത്തേയ്ക്ക് പായൻ നിൽക്കുന്ന ആദമിനെ ബലമായ് പിടിച്ചു നിർത്തി കൊണ്ട് അലോഷി പറഞ്ഞു.


"ആമിയെ കാണണ്ടേ ടാ നിനക്ക് "


അലോഷിയുടെ ആ ചോദ്യത്തിൽ ആദം ഒന്ന് അടങ്ങി. അത് മനസിലാക്കി അലോഷി അവനെ വിട്ട് മാറി നിന്നു. ആദം അവനെ ഒന്ന് നോക്കി കൊണ്ട് ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന സിഗരറ്റ് എടുത്ത് കത്തിച്ച് ചുണ്ടിലേയ്ക്ക് ചേർത്ത് ഒരു പഫ് എടുത്ത്. ശേഷം ഡാനിയുടെ അരുകിലേയ്ക്ക് നടന്നു.


ഇതിനോടകം ഡാനി എങ്ങനെ ഒക്കെയോ എഴുന്നേറ്റ് ചുവരിലേക്ക് ചേർന്ന് ചാരി ഇരുന്നിരുന്നു. തന്റെ അടുത്തേയ്ക്ക് വരുന്ന ആദമിനെ കണ്ട് അവൻ ഇപ്പോഴും ഒന്നും സംഭവിക്കാത്ത പോലെ പുച്ഛത്തോടെ തന്റെ വായിൽ നിന്ന് ഊറി വരുന്ന രക്തത്തെ മുഖം ചരിച്ചു പുറത്തേയ്ക്ക് തുപ്പി. ആദം അവന്റെ അടുത്തേയ്ക്ക് വന്ന് മുട്ടിൽ ഇരുന്ന് കൊണ്ട് ചുണ്ടിൽ ഇരുന്ന സിഗരറ്റ് ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് പുറത്തേയ്ക്ക് എടുത്ത് ഉള്ളിലേ പുക ഡാനിയുടെ മുഖത്തേയ്ക്ക് ഊതി. ഡാനി മുഖം ചുളിച്ചു കൊണ്ട് ഉള്ളിൽ നുരഞ്ഞു പൊന്തുന്ന കോപത്തോടെ ആദമിന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റു നോക്കി ഇരുന്നു.


"നിന്നെ തീർക്കാൻ എനിക്ക് അറിയാഞ്ഞിട്ട് അല്ല വേണ്ടാന്ന് വയ്ച്ചിട്ട. ഇനിയും നീ അടങ്ങിയില്ല എങ്കിൽ ബാക്കി  വയ്ക്കില്ല ഞാൻ "


ബാക്കി പറയാതെ ഒരുതരം വന്യമായ ഭാവത്തോടെ ആദം ഡാനിയുടെ കണ്ണുകളിലേയ്ക്ക് നോക്കി. അത് കണ്ട് ഒന്ന് പുച്ഛിച്ചു കൊണ്ട് ഡാനിയുടെ മറുപടി വന്നു.


"ഇവിടം കൊണ്ട് ഒന്നും അവസാനിച്ചു എന്ന് നീ കരുതണ്ട. തുടങ്ങിയിട്ടേ ഉള്ളൂ പലതും. അത് നിനക്ക് ഞാൻ മനസിലാക്കി തരുന്നുണ്ട്  വൈകാതെ തന്നെ "


അത് കേട്ട് ആദമിന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പല അർഥങ്ങൾ ഉള്ള പുഞ്ചിരി.


" I'm waiting "


അത്ര മാത്രം പറഞ്ഞു കൊണ്ട് ആദം അവിടെ നിന്ന് എഴുന്നേറ്റ് നടക്കാൻ ആയ് ഒന്ന് തിരിഞ്ഞു. പിന്നെ ഒന്ന് നിന്ന് കൊണ്ട് സൈഡ് ചരിഞ്ഞ് ഡാനിയെ ഒന്ന് നോക്കി  വലത് കാൽ ഉയർത്തി അവന്റെ മുഖത്തിന് സൈഡിൽ ആയ് പ്രഹരിച്ചു.


"ആഹ് "


വേദനയിൽ അവനിൽ നിന്ന് ഒരു ശബ്ദം വരുന്നതിന് ഒപ്പം മുഖം ഒരു സൈഡിലേയ്ക്ക് ചരിഞ്ഞു പോയി. ആദം മുഷ്ടി ചുരുട്ടി അവനെ ഒന്ന് നോക്കി കൊണ്ട് അവിടുന്ന് തിരിഞ്ഞു നടന്ന് സ്റ്റെയർ കയറി മുകളിലേയ്ക്ക് പോയി. പുറകെ ഡാനിയെ ഒന്ന് നോക്കി അലോഷിയും.


അവര് പോകുന്നതും നോക്കി ഇരുന്ന ഡാനിയുടെ കണ്ണുകൾ പലതരം ഭാവങ്ങൾ ആയിരുന്നു. അതിൽ മുന്നിട്ട് നിന്നത് അടങ്ങാത്ത പകയും. തുടരും

അനു അനാമിക എഴുതിയ എല്ലാ നോവലുകളും ഇപ്പോൾ പ്രതിലിപി ആപ്പിൽ വായിക്കൂ. പ്രതിലിപി ആപ്പിൽ "അനു അനാമിക Anu Anamika" എന്നു തന്നെ സെർച്ച് ചെയ്യുക...

To Top