ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 42 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ



മുന്നിൽ വല്ലാത്തൊരു ഭാവത്തിൽ ചിരിയോടെ നിൽക്കുന്ന ഡാനിയെ കണ്ട് ആമിയുടെ ശരീരം ആകെ തളരാൻ തുടങ്ങി.അവൻ അകത്തേയ്ക്ക് കയറി ഡോർ ലോക്ക് ചെയ്തു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നടന്നു. അതിന് അനുസരിച്ച് ആമി പേടിയോടെ പുറകിലേയ്ക്കും. ഒടുവിൽ അവൾ ചുവരിൽ ആയ് ഇടിച്ച് നിന്നതും അവൾ പേടിയോടെ അതിലേറെ പരിഭ്രാന്തിയോടെ ചുറ്റും നോക്കാൻ തുടങ്ങി.


"ഹേയ് പൗർണമി കൂൾ, താൻ ഇങ്ങനെ പേടിക്കണ്ട തന്നെ ഉപദ്രവിക്കാൻ അല്ല ഞാൻ വന്നത് "


അവളുടെ കണ്ണിലെ പേടിയും ഭയവും കണ്ട് അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് അൽപ്പം പുറകിലേയ്ക്ക് നീങ്ങി നിന്നു.


"നി...ക്ക് പോണം pls"


അവൾ വിറയലോടെ പതിയെ പറഞ്ഞു. അവൾക്ക് ഒന്നും പറയാൻ കഴിയുന്നുണ്ടായിരുന്നില്ല. രാവിലെ താൻ അവനിൽ കണ്ട ഭാവം അവളിൽ അത്രമേൽ ഭയം നിറച്ചിരുന്നു.


"പോകാലോ എത്രയും വേഗം തന്നെ നമ്മൾ  ഇവിടുന്ന് പോകും ആമി. നിന്നെ ആരും തിരക്കി വരാത്ത ഇടത്തേയ്ക്ക് "


നിമിഷ നേരം കൊണ്ട് അവനിലെ ശാന്തമായ ഭാവം മാറി മറിഞ്ഞു. അത് കേട്ട് അവളുടെ ശരീരം ഞെട്ടലോടെ വിറച്ചു.


"അവിടെയ്ക്ക് എത്തിച്ചേർന്നാൽ പിന്നെ നീ എന്റേത് ആണ്. എന്റേത് മാത്രം. അതിന് ഇനി ഒരു മാറ്റം ഉണ്ടായാൽ "


അത്രയും ഭീഷണി രൂപത്തിൽ പറഞ്ഞു കൊണ്ട് അവൻ അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി. അവളുടെ കണ്ണുകൾ പേടിയും, ഇനി തനിക്ക് രക്ഷപ്പെടാൻ കഴിയില്ലേ എന്ന ചിന്തയിലും നിറഞ്ഞൊഴുകി.


"നിന്റെ ഈ കണ്ണുനീർ കണ്ടാൽ ഒന്നും എന്റെ മനസ്സ് മാറാൻ പോകുന്നില്ല പൗർണമി. നമ്മൾ ഇവിടുന്ന് പോവുക തന്നെ ചെയ്യും. എന്നാൽ ഇനി ഒരിക്കലും നിന്റെ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല. അത് മറ്റാര് കാരണം ആയാലും "


അത്രയും പറഞ്ഞു കൊണ്ട് അവളെ ഒന്ന് നോക്കി അവൻ ഡോർ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങി പോയി.അവൻ പോയതും ആമി ചുവരിലൂടെ ഊർന്ന് നിലത്തേയ്ക്ക് ഇരുന്നു. അവളുടെ മനസ്സും ശരീരവും അത്രമേൽ തളർന്നിരുന്നു. ശരീരം ആകെ ഒരു മരവിപ്പ് തോന്നിയതും അവളുടെ കൈ ഒരു ആശ്രയത്തിനായ് നീണ്ടത് അവളുടെ കഴുത്തിലെ ആദം ചേർത്തിയ താലിയിലേക്ക് ആണ്. അവൾ അത് കൈ വെള്ളയിൽ എടുത്ത് അതിൽ അമർത്തി ചുംബിച്ചു കൊണ്ട് പറഞ്ഞു.


"ഇച്ചായന്റെ ആമി കൊച്ചിന് ഇനി ഇച്ചായന്റെ കൂടെ ജീവിക്കാൻ കഴിയുമോ ഇച്ചായ. നിക്ക് നിങ്ങളോടൊപ്പം ജീവിച്ച് മതിയായില്ല. എന്നെ ഇവിടുന്ന് കൊണ്ട് പോകാൻ വരില്ലേ ഇച്ചായ. നിക്ക് പേടിയാകുവാ. ഒന്ന് വേഗം വരുവോ  "


അവൾ അത് നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു.





==================================



റീനയുടെ കവിളിൽ പതിഞ്ഞ ആദമിന്റെ ശക്തമായ അടിയിൽ അവൾ നിലത്തേയ്ക്ക് വേച്ചു വീണു. അവന്റെ ആ പ്രവൃത്തിയിൽ അലോഷി ഒഴികെ ബാക്കി എല്ലാവരും  ഞെട്ടി തറഞ്ഞു. റീന കവിളിൽ കൈ വച്ച് കൊണ്ട് പേടിയോടെ ആദമിനെ നോക്കി. അവന്റെ കണ്ണിലെ ചുവപ്പ് രാശി കാൺകെ അവളുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. ആദം താഴെ കിടക്കുന്ന അവളുടെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് മറു കവിളിലും അവൻ മാറി അടിച്ചു.


"ആദം നീ എന്താ ഈ കാണിക്കുന്നത്, അവളെ എന്തിനാ ഇങ്ങനെ ഇട്ട് തല്ലുന്നത് "


ആദ്യത്തെ ഒരു ഞെട്ടൽ ഒന്ന് മാറിയതും മാത്യു അവന്റെ അടുത്തേയ്ക്ക് വന്ന് കൊണ്ട് റീനയെ പിടിച്ച് മാറ്റി കൊണ്ട് അവനോട് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു . എന്നാൽ ആദം അയാൾക്ക് ഉള്ള മറുപടി കൊടുക്കാതെ റീനയുടെ കൈയിൽ പിടിച്ച് അവന്റെ അടുത്തേയ്ക്ക് വലിച്ചു കവിളിൽ കുത്തി പിടിച്ച് കൊണ്ട് അലറി.


"ആമി എവിടെ "


എന്നാൽ അവൾ അത് പറയാൻ മനസ്സ് ഇല്ലാത്ത രീതിയിൽ കണ്ണുകൾ അടച്ച് നിന്നു. മാത്യു പിന്നെയും റീനയെ പിടിച്ച് മാറ്റാൻ തുടങ്ങിയതും ആലോഷി അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.


"പപ്പ ഇതിൽ ഇടപെടേണ്ട "


"ഡാ എന്താ ഇതൊക്കെ, അവളെ എന്തിനാ ഇങ്ങനെ ഇട്ട് ഉപദ്രവിക്കുന്നത് "


അയാൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു.


"ഒന്ന് പറയ് മോനെ അവളെ വിടാൻ "


മേരിയും കരഞ്ഞു കൊണ്ട് അലോഷിയോട് പറഞ്ഞു എങ്കിലും അവൻ അതൊന്നും കേൾക്കാത്ത രീതിയിൽ നിന്നു.


റീനയുടെ കവിളിൽ ഇരിക്കുന്ന ആദമിന്റെ കൈ നിമിഷങ്ങൾ കഴിയും തോറും മുറുകി കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ വേദനയിൽ നിറഞ്ഞൊഴുകി. എന്നാൽ അവനിൽ നിന്ന് ഒരു ദയയുടെ കണിക പോലും ഉണ്ടാവില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് അവൾ അവന്റെ കൈയിൽ കിടന്ന് കുതറി.


എന്നാൽ അവനിൽ അത് തന്നിലേ ചെകുത്താനെ ഉണർത്തുക ആയിരുന്നു. അവന്റെ കഴുത്തിലെയും നെറ്റിയിലെയും ഞരമ്പ് പിടഞ്ഞു പൊങ്ങി. അവളുടെ കവിളിൽ ഒന്നൂടെ അമർത്തി കൊണ്ട് അവൻ മുരണ്ടു.


"എന്റെ പെണ്ണ് എവിടെ ടി "


ഇനിയും അവനിലിൽ നിന്ന് രക്ഷ ഇല്ല എന്ന് മനസിലായതും അവൾ എന്തൊക്കെയോ പറയാൻ ശ്രെമിച്ചു. അത് മനസിലാക്കി അവൻ അവളുടെ കവിളിലെ പിടി ഒന്ന് അയച്ചതും അവൾ വേദനയിൽ രണ്ട് കൈ കൊണ്ട് കവിളിൽ പൊതിഞ്ഞു കൊണ്ട് പറഞ്ഞു.


"ഹോട്ടൽ ............... ആണ് ആമി "


അവൾ അത് പറഞ്ഞു കഴിഞ്ഞതും ആരുടെയോ കൈ പിന്നെയും ശക്തമായ് അവളുടെ കവിളിൽ പതിഞ്ഞു. ആലോഷി ദേഷ്യത്തോടെ അവളുടെ തലമുടിയിൽ കുത്തി പിടിച്ചു കൊണ്ട് അലറി.


"എങ്ങനെ തോന്നിയെടി നിനക്ക് ആ പാവത്തിനോട് ഇത് ചെയ്യാൻ. ദേ ഞങ്ങൾ തിരികെ വരുമ്പോ നീ ഇവിടെ ഉണ്ടാവരുത്. ഉണ്ടായാൽ സ്വന്തം പെങ്ങൾ ആണെന്ന് ഒന്നും ഞാൻ നോക്കില്ല എന്റെ കൈ കൊണ്ട് തന്നെ തീർക്കും ഞാൻ "


അതും പറഞ്ഞ് അവളെ പുറകിലേയ്ക്ക് തള്ളി കൊണ്ട് അലോഷി പുറത്തേയ്ക്ക് ഇറങ്ങി പോയി. അവളെ രൂക്ഷമായ് നോക്കി ആദവും. എന്നാൽ എല്ലാം കേട്ട് വിശ്വാസിക്കാൻ കഴിയാതെ ഞെട്ടി നിൽക്കുവാണ് മാത്യുവും, മേരിയും. നിർമല തളർച്ചയോടെ സോഫയിലേയ്ക്ക് ഇരുന്ന് കൊണ്ട് കരയാൻ തുടങ്ങി. അവരെ ഒന്ന് ആശ്വാസിപ്പിക്കാൻ പോലും കഴിയാതെ മേരിയുടെ ഉള്ളം നീറി.





=================================



തലയിലെ പെരുപ്പും കൈ കാലുകളുടെ വേദനയും അനുഭവപെട്ടപ്പോൾ ആണ് സാന്ദ്ര പതിയെ കണ്ണുകൾ തുറന്നത്. ഇത്തിരി നേരം അവൾക്ക് വേണ്ടി വന്നു സ്വബോധത്തിലേയ്ക്ക് വരാൻ. അവൾ ഞെട്ടി പിടഞ്ഞ് കൊണ്ട് എഴുന്നേൽക്കാൻ ശ്രെമിച്ചു എങ്കിലും അവൾക്ക് അതിന് സാധിച്ചില്ല.അപ്പോഴാണ് താൻ ചെറയിൽ ഇരിക്കുകയാണെന്നും തന്റെ കൈ കാലുകൾ ബന്ധിച്ചിരിക്കുവാണെന്നും അവൾക്ക് മനസിലായത്. അവൾ പേടിയോടെ കുതറി കൊണ്ടിരുന്നു.ഒത്തിരി നേരം ശ്രെമിച്ചു എങ്കിലും അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.


ഒരു വേള താൻ എങ്ങനെ ഇവിടെ എത്തി എന്നവൾ കണ്ണുകൾ അടച്ച് ആലോചിച്ചു. ആദമിന്റെയും അലോഷിയുയോട് കൂടെ തിരികെ മടങ്ങിയതും, ഇടയ്ക്ക് ഫുഡ്‌ കഴിക്കാൻ ഹോട്ടലിൽ കയറിയതും അത് കഴിഞ്ഞ് കാറിലേയ്ക്ക് കയറി ഇരിക്കുമ്പോൾ അലോഷി ഒരു ബോട്ടിൽ ജ്യൂസ് തന്നതും താൻ അതിൽ നിന്ന് കുറച്ച് കുടിച്ച ശേഷം സീറ്റിലേയ്ക്ക് കണ്ണുകൾ അടച്ച് ചാരി കിടന്നതും ഓർമയിൽ വന്നതും അവൾ ഒരു ഞെട്ടലോടെ കണ്ണുകൾ വലിച്ച് തുറന്നു.


"ആദം അവൻ ആണോ എന്റെ ഈ അവസ്ഥയ്ക്ക് കാരണം. അവൻ ആകുമോ എന്നെ ഇവിടെ കൊണ്ട് വന്ന് പൂട്ടി ഇട്ടത്. പക്ഷെ എന്തിന്. ഇനി ഇനി അവനെല്ലാം അറിഞ്ഞിട്ടുണ്ടാകുവോ "


എല്ലാം കൂടെ ആലോചിക്കെ അവൾക്ക് തല ആകെ പെരുക്കുമ്പോലേ തോന്നി.ഇങ്ങനെയും ഇവിടെ നിന്ന് രെക്ഷപ്പെടണം എന്ന് അവൾക്ക് തോന്നി . രക്ഷപ്പെടാൻ ഒരു മാർഗത്തിനായ് അവൾ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. ഒരു പൊട്ടി പൊളിഞ്ഞ റൂം ആയിരുന്നു അത്. എന്തൊക്കെയോ സാധനങ്ങൾ ഒരു സൈഡിൽ കൂട്ടി ഇട്ടിരിക്കുന്നു. ആകെ പൊടിയും ചാവറുമായ് വൃത്തി ഇല്ലാത്ത റൂം ആയിരുന്നു അത്. അവൾ ആ റൂമിന്റെ വാതിൽ എവിടെ ആണെന്ന് അറിയാൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. ഒടുവിൽ അത് കണ്ടെത്തിയതും അവൾ അവിടെക്ക് ചെയ്റോടേ നിരങ്ങാൻ നോക്കി എങ്കിലും സാധിച്ചില്ല. അവൾക്ക് ആക്കെ ദേഷ്യവും സങ്കടവും പേടിയും ഒക്കെ തോന്നുന്നുണ്ടായിരുന്നു. അവൾ പിന്നെയും പിന്നെയും ചെയറിൽ നിന്ന് കൈകൾ ഉരാൻ ശ്രെമിച്ചു കൊണ്ടിരുന്നു.





=================================




എന്തൊക്കെയോ ആലോചയോടെ ഇരുന്ന റീന തന്റെ കവിളിൽ പതിഞ്ഞ അടിയുടെ ശക്തിയിൽ അവൾ ഒരു സൈഡിലേയ്ക്ക് ചരിഞ്ഞു പോയി. കവിളിൽ കൈയും വച്ച് മുഖം ഉയർത്തി മുന്നോട്ട് നോക്കിയ അവൾ കാണുന്നത് ദേഷ്യം കൊണ്ട് മുറുകിയ മുഖത്തോടെ നിൽക്കുന്ന മേരിയെ ആണ്.


"മമ്മ ഞാൻ "


അവൾ എന്തോ പറയാൻ തുടങ്ങിയതും


"മിണ്ടരുത് "


അവരുടെ ആദ്യമായ് കേൾക്കുന്ന അലർച്ചയിൽ അവൾ ഒരു വേള നടുങ്ങി. കണ്ണുകൾ മിഴിച്ച് അവരെ നോക്കി നിന്നു.


"നിനക്ക് ഞാൻ 5 മിനിറ്റ് സമയം തരും അതിനുള്ളിൽ എല്ലാം എടുത്ത് ഇപ്പൊ ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങിക്കോണം നീ "


"മമ്മ ഞാൻ ഒന്ന് പറയട്ടെ "


എന്നാൽ ഒരിക്കൽ കൂടെ അവളുടെ കവിളിൽ അവരുടെ കൈ പതിഞ്ഞു. അവൾ ഒരു ഞെട്ടലോടെ അവരെ നോക്കി നിന്നു.


"നിന്റെ ഒരു വിശദീകരണവും ഇവിടെ ആർക്കും കേൾക്കണ്ട. ഇറങ്ങി പോടീ ഇവിടുന്ന് "


അവളെ പുറകിലേയ്ക്ക് തള്ളി കൊണ്ട് അവർ ഉച്ചത്തിൽ പറഞ്ഞു. അവൾ പുറകിലേയ്ക്ക് ഒന്ന് വേച്ചു പോയി എങ്കിലും ചുവരിൽ പിടിച്ച് നിന്നു. അവൾ ഒരു ആശ്രയത്തിനായ് തന്റെ പപ്പയെ നോക്കി. എന്നാൽ അയാൾ അവളെ നോക്കി ദേഷ്യത്തോടെയും പുച്ഛത്തോടെയും മുഖം തിരിച്ചു. ഇനിയും ഇവിടെ നിന്നിട്ട് കാര്യം ഇല്ലെന്ന് മനസിലായ റീന മുകളിലേയ്ക്ക് കയറി.


ഇത്തിരി നേരം കഴിഞ്ഞതും അവൾ ബാഗും എടുത്ത് താഴേയ്ക്ക് വന്നു. ഒരിക്കൽ കൂടെ അവൾ പ്രതിക്ഷയോടെ മാത്യുവിനേയും മേരിയെയും നോക്കി എങ്കിലും അവർ അവൾക്ക് എതിരെ മുഖം തിരിച്ചു നിന്നു. അവൾ പിന്നെ ഒന്നും പറയാൻ നിൽക്കാതെ വേഗം പുറത്തേയ്ക്ക് ഇറങ്ങി പോയി. അവൾ പോയതും മേരി കരഞ്ഞു കൊണ്ട് മാത്യുവിന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. അയാൾ അവരെ ചേർത്ത് പിടിച്ച് ഒന്നും പറയാൻ കഴിയാതെ പുറത്ത് തട്ടി ആശ്വാസിപ്പിച്ചു.





================================



ആദമിന്റെ കാർ റീന പറഞ്ഞ ഹോട്ടലിന്റെ മുന്നിൽ ആയ് വന്ന് നിന്നു. കാർ പാർക്കിങ്ങിൽ ഒതുക്കി അവനും അലോഷിയും പുറത്തേയ്ക്ക് ഇറങ്ങി. അധികം ആള് തിരക്ക് ഇല്ലാത്ത സാധാരണ ചെറിയ ഹോട്ടൽ ആയിരുന്നു അത്. ആദമിന്റെ കണ്ണുകൾ അവിടെ ആകെ ചുറ്റും പായുന്നുണ്ടായിരുന്നു.


"ഡാ ആമി ഏത് റൂമിൽ ആണെന്ന് നമുക്ക് അറിയില്ലലോ. പിന്നെ എന്ത് ചെയ്യും "


അലോഷി അൽപ്പം ടെൻഷനോടെ ആ ഹോട്ടലിന്റെ ഉള്ളിലേയ്ക്ക് നോക്കി കൊണ്ട് ചോദിച്ചു.


"നീ വാ "


അത്ര മാത്രം പറഞ്ഞു കൊണ്ട് ആദം അകത്തേയ്ക്ക് കയറി. പുറകെ അലോഷിയും. ലൈക്ക് കമന്റ് ചെയ്യണേ... തുടരും...

To Top