ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 41 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്

ആദം പോയിട്ട് ഇന്ന് രണ്ട് ദിവസം ആകുന്നു. ആമി ഇപ്പൊ ഓക്കേ ആയ് വരുന്നു. ഇടയ്ക്ക് ഇടയ്ക്ക് നീതു അവളെ വിളിച്ച് സംസാരിക്കുന്നുണ്ട്. പിന്നെ കോളേജിൽ പോകുന്നത് കൊണ്ട് അവൾ ഒരുവിധം ഓക്കേ ആണ്. പോയതിൽ പിന്നെ ആദം അവളെ രണ്ട് തവണ വിളിച്ചിരുന്നു. തിരക്ക് കാരണം അവന് അധികം സംസാരിക്കാനും കഴിഞ്ഞില്ല.റീനയും ആയ് അവൾ ഇപ്പൊ നല്ല കൂട്ടും ആണ്.


രാവിലെ കോളേജിൽ പോകാൻ റെഡി ആയ് ആമി താഴേയ്ക്ക് വന്നു.എന്നത്തേയും പോലെ മാത്യു തന്നെ അവളെ കൊണ്ടാക്കുകയും ചെയ്തു. ആമിയെ കാത്ത് നീതു പുറത്ത് നിൽപ്പുണ്ടായിരുന്നു. പിന്നെ അവർ ഒരുമിച്ച് ക്ലാസ്സിലേയ്ക്ക് കയറി. ഫസ്റ്റ് ഹൗർ ഡാനിയുടേത് ആയിരുന്നു. അവൻ ക്ലാസ്സിലേയ്ക്ക് കയറി വന്നതും ആദ്യം നോക്കിയത് ആമിയെ ആണ്. അവൾ അത് കണ്ടു എങ്കിലും കാണാത്ത ഭാവത്തിൽ ഇരുന്നു. ക്ലാസ്സ്‌ കഴിയുന്ന സമയം അത്രയും അവന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് അവളിലേയ്ക്ക് പായുന്നുണ്ടായിരുന്നു.ടൈം ആയ് പോകുന്നതിന് മുന്നേ അവളിലേയ്ക്ക് നീണ്ട നോട്ടത്തിൽ വല്ലാത്തൊരു ഭാവം അവൾക്ക് കാണാൻ കഴിഞ്ഞു. ആദ്യമായ് അവന്റെ നോട്ടത്തിൽ അവൾക്ക് ഭയം തോന്നി.


"നീ എന്താ ഡി ഇങ്ങനെ ഇരിക്കുന്നെ "


ആമിയുടെ മുഖത്തെ ടെൻഷൻ കണ്ട് നീതു ചോദിച്ചു.


"ടാ എനിക്ക് എന്തോ ഒരു പേടി പോലെ "


"പേടിയോ എന്താ ഇപ്പൊ ഇങ്ങനെ തോന്നാൻ "


അവൾ ഡാനി വന്നത് മുതൽ ഉള്ള കാര്യങ്ങൾ അവളോട്‌ പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും നീതു ആമിയുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.


"നീ വെറുതെ ടെൻഷൻ ആകണ്ട ഞാൻ ഇല്ലേ നിന്റെ കൂടെ ധൈര്യം ആയ് ഇരിക്ക് "


പിന്നെയും വല്ലാതെ ഇരിക്കുന്ന അവളോട് ഒരുപാട് നേരം നീതു സംസാരിച്ചു കൊണ്ടിരുന്നു.




==================================


ഈവെനിംഗ് ആമിയെ വിളിക്കാൻ പതിവിന് വിപരീതമായ് റീന ആണ് വന്നത്. അവൾ കാറിൽ നിന്ന് ഇറങ്ങി ആമിയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.


"പപ്പയും മമ്മയും കൂടെ പുറത്തേയ്ക്ക് പോയിരിക്കുവാ. അതാ ആമിയെ കൂട്ടാൻ ഞാൻ വന്നത് "


അത് കേട്ട് ആമി ഒന്ന് തിരികെ പുഞ്ചിരിച്ചു കൊണ്ട് നീതുവിന് റീനയെ പരിചയപ്പെടുത്തി കൊടുത്തു.


"ടാ ഇതാണ് റീന ചേട്ടായിയുടെ പെങ്ങൾ ആണ് "


"ഹായ് "


റീന ചിരിച്ചു കൊണ്ട് നീതുവിന് കൈ കൊടുത്തു അവൾ തിരികെയും.


"ഞാൻ നീതു ആമിയുടെ ഫ്രണ്ട് ആണ് "


"ഓക്കേ ഡോ പരിചയപ്പെട്ടതിൽ സന്തോഷം, നമുക്ക് പോയാലോ ആമി "


റീന ആമിയോട് ചോദിച്ചു.


"പോകാം ചേച്ചി, നീതു കൂടെ ഉണ്ട് വഴിയിൽ ഡ്രോപ്പ് ചെയ്യാം "


"അയ്യോ ആമി അതിന് നമ്മൾ വീട്ടിലേയ്ക്ക് അല്ല പോകുന്നത് "


"പിന്നെ എങ്ങോട്ടാ "


അത് കേട്ട് അവൾ സംശയത്തോടെ ചോദിച്ചു.


"ഞാൻ പറഞ്ഞില്ലേ പപ്പയും മമ്മയും പുറത്ത് പോയിരിക്കുന്നു കാര്യം. അവർ ഒരു റിലേറ്റീവിന്റെ വീട്ടിൽ പോയിരിക്കുവാ നമ്മളോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. പിന്നെ ആമിക്ക് ആരെയും അറിയില്ലലോ. എല്ലാവരെയും ഒന്ന് പരിചയപ്പെടണ്ടേ "


ആമി നീതുവിനെ ഒന്ന് നോക്കി അത് മനസിലായ പോലെ അവൾ പറഞ്ഞു.


"നീ പൊയ്ക്കോ ടാ ഞാൻ ബസിൽ പോയ്കോളാം. പിന്നെ nit വിളിക്കാം ഞാൻ "


ആമി അതിന് വെറുതെ ഒന്ന് തലയാട്ടി. നീതു ആമിയോടും റീനയോടും യാത്ര പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി.


"കയറ് ആമി സമയം പോകുന്നു "


റീന പറഞ്ഞതും ആമി കാറിലേയ്ക്ക് കയറി. അവൾ അകത്തേയ്ക്ക് കയറിയതും റീന ഒന്ന് പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി. അൽപ്പം അകലെയായ് തന്നെ തന്നെ വന്യമായ ഒരു ചിരിയോടെ നോക്കി നിൽക്കുന്ന ഡാനിയെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ച് കൈ കൊണ്ട് തമ്പ് സപ്പ് കാണിച്ചു കൊണ്ട് ഡ്രൈവിംഗ് സീറ്റ് തുറന്ന് അകത്തേയ്ക്ക് കയറി.


"പോകാം ആമി "


"ആ ചേച്ചി പോകാം "


ആമി അതും പറഞ്ഞ് പുറത്തേയ്ക്ക് നോക്കി ഇരുന്നു. റീന അവളെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് കാർ എടുത്ത് അവിടെ നിന്നും പോയി. അവരുടെ കാർ അവിടെ നിന്നും അകന്ന് പോകുന്നത് കണ്ട് ഡാനിയുടെ വശ്യതയോടെ നോക്കി നിന്ന ശേഷം അവൻ തന്റെ കാറിലേയ്ക്ക് കയറി പുറത്തേയ്ക്ക് പാഞ്ഞു.





===================================



ഈവെനിംഗ് ആദവും അലോഷിയും തിരികെ വീട്ടിലേക്ക് എത്തുമ്പോൾ മാത്യുവും മേരിയും നിർമലയും പുറത്ത് ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു. അവർ കാറിൽ നിന്ന് ഇറങ്ങി ലഗേജും എടുത്ത് വീട്ടിലേയ്ക്ക് കയറി.


"നിങ്ങൾ എത്തിയോ, വരുന്ന കാര്യം വിളിച്ചപ്പോ പറഞ്ഞില്ലാലോ "


മാത്യു രണ്ട് പേരെയും നോക്കി ചോദിച്ചു. എന്നാൽ ആദം അതൊന്നും ശ്രദ്ധിക്കാതെ വേഗം അകത്തേയ്ക്ക് കയറി പോയി.


"പോയ കാര്യം കഴിഞ്ഞു അതാ പെട്ടന്ന് ഇങ്ങു വന്നത് "


അലോഷി അത്രയും പറഞ്ഞു കൊണ്ട് അകത്തേയ്ക്ക് കയറാൻ പോയതും അയാൾ പുറകിൽ നിന്ന് വിളിച്ചു.


"ടാ "


അയാളുടെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി.


"നിങ്ങൾക്ക് എന്താ പറ്റിയെ, അല്ല സാന്ദ്ര എവിടെ "


അത് കേട്ട് അവന്റെ മുഖം വലിഞ്ഞു മുറുകി. അത് മാത്യു കാണുകയും ചെയ്തു.


"അവൾക്ക് അത്യാവശ്യമായ് ഒരാളെ കാണാൻ ഉണ്ട്. അവിടെക്ക് പോയ്‌ "


അത്രയും മാത്രം പറഞ്ഞു കൊണ്ട് അവനും വേഗത്തിൽ അകത്തേയ്ക്ക് കയറി പോയി.


"ഈ പിള്ളേർക്ക് ഇത് എന്താ പറ്റിയെ "


മേരി ആരോടെന്നില്ലാതെ പറഞ്ഞു.

റീന തിരികെ വീട്ടിലേയ്ക്ക് വരുമ്പോ സമയം സന്ധ്യയോട് അടുത്തിരുന്നു. അവൾ കാറിൽ നിന്ന് ഇറങ്ങിയതും ശ്രെദ്ധയിൽ പെട്ടത് പോർച്ചിൽ കിടക്കുന്ന ആദമിന്റെ കാർ ആണ്. ഒരു വേള അത് കണ്ട് അവൾ ഒന്ന് ഞെട്ടി.


"ഇവർ എത്തിയോ നാളയെ വരുവോളൂ എന്നല്ലേ മമ്മ പറഞ്ഞത് "


റീന അതും ആലോചിച്ച് ഇത്തിരി നേരം അവിടെ തന്നെ നിന്നു. പിന്നെ രണ്ടും കല്പ്പിച്ചു അകത്തേയ്ക്ക് കയറി. ഹാളിൽ എത്തിയപ്പോ കണ്ടു അവരെയും പ്രതീക്ഷിch ഇരിക്കുന്ന മേരിയെയും നിർമലയെയും.


"എവിടെ ആയിരുന്നു റീന നിങ്ങൾ സമയം എത്ര ആയ് എന്ന് വല്ല വിചാരവും ഉണ്ടോ "


അകത്തേയ്ക്ക് വന്ന റീനയെ കണ്ട് മാത്യു  അൽപ്പം ദേഷ്യത്തിൽ തന്നെ ചോദിച്ചു.


"അല്ല ആമി മോൾ എവിടെ "


റീനയുടെ കൂടെ ആമിയെ കാണാതെ ആയതും മേരി ചോദിച്ചു. എന്നാൽ അവൾ അതിന് മറുപടി ഒന്നും പറയാതെ മുഖം കുനിച്ച് നിന്നു.


"റീന നിന്നോടാ ചോദിച്ചത് ആമി മോൾ എവിടെ എന്ന് "


അവൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് മേരി പിന്നെയും ചോദിച്ചു.


"എനിക്ക് അറിയില്ല "


അത് കേട്ട് അവർ സംശയത്തോടെ പരസ്പരം നോക്കി. ഇതിനോടകം തന്നെ നിർമലയിൽ വല്ലാത്ത ആദി നിറഞ്ഞിരുന്നു.


"നിനക്ക് അറിയില്ലന്നോ നീ അല്ലെ ആമി കോളേജിൽ നിന്ന് കൂട്ടി കൊണ്ട് വരാം എന്നും പറഞ്ഞ് പോയത്. എന്നിട്ട് ഇപ്പൊ അവൾ എവിടെ ആണെന്ന് അറിയില്ലല്ലോ. നീ എന്താ കളിക്കുവാണോ "


മാത്യു അവൾക്ക് നേരെ ദേഷ്യത്തോടെ ചോദിച്ചു. അത് കേട്ട് അവൾക്ക് നന്നായ് തിരികെ ദേഷ്യം തോന്നി എങ്കിലും അവൾ അത് പുറത്തെ വരാതെ ഇരിക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.


"ഞാൻ ആമിയെ വിളിക്കാൻ കോളേജിലേയ്ക്ക് പോയിരുന്നു പക്ഷെ അവൾ അവിടെ ഉണ്ടായിരുന്നില്ല "


"പിന്നെ എന്റെ മോൾ ഇങ്ങോട്ട് പോയി "


നിർമല കരഞ്ഞു കൊണ്ട് ചോദിച്ചു.


"ഞാൻ അവിടെ അന്വേഷിച്ചപ്പോൾ അറിഞ്ഞത് ആമി അവളെ പഠിപ്പിക്കുന്ന ഒരു സാറിന്റെ കൂടെ കാറിൽ കയറി എങ്ങോട്ടോ പോയി എന്നാണ് "


അവൾ എല്ലാവരുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി കൊണ്ട് പറഞ്ഞു. അവർ എല്ലാം ഇവൾ പറയുന്നത് കേട്ട് മനസിലാവാതെ നിൽക്കുവാണ്. നിർമല ആദിയോടെ കരഞ്ഞു കൊണ്ടിരുന്നു.


"ഡാനിയൽ സാറിന്റെ കൂടെ ആകും അല്ലെ അവൾ പോയത് "


പുറകിൽ നിന്ന് ആദമിന്റെ ഉറച്ച വാക്കുകൾ കേട്ട് റീന ഞെട്ടലോടെ അവനെ തിരിഞ്ഞു നോക്കി. തന്റെ തോട്ട് പിന്നിൽ വല്ലാത്തൊരു ഭാവത്തോടെ നിൽക്കുന്ന ആദമിനെ കണ്ട് അവൾ ഒരു നിമിഷം പേടിയോടെ ഉമിനീർ ഇറക്കി കൊണ്ട് ഒരടി പുറകിലേയ്ക്ക് നീങ്ങി നിന്നു.


"ആണോ ഡാനിയൽ സാറിന്റെ കൂടെ ആണോ അവൾ പോയത് "


ആദം കൈയിൽ ഇരുന്ന സിഗരറ്റ് ചുണ്ടോട് ചേർത്ത് കത്തിച്ചു കൊണ്ട് അതിൽ നിന്ന് ആഞ്ഞൊരു പഫ് എടുത്ത് പുറത്തേയ്ക്ക് ഊതി വിട്ടു കൊണ്ട് ചോദിച്ചു.അവന്റെ ഓരോ ഭാവങ്ങളും ശ്രദ്ധിച്ചു നിന്ന റീനയിൽ എന്തെന്നില്ലാത്ത ഭയം എടുക്കാൻ തുടങ്ങിയിരുന്നു. താൻ ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് അവൻ മുഖം ചരിച്ചു അവളെ നോക്കിയതും അവൾ എങ്ങനെ ഒക്കെയോ പറഞ്ഞു.


"പേരൊന്നും എനിക്ക് അറിയില്ല അന്വേഷിച്ചപ്പോൾ അറിഞ്ഞതാണ് ഞാൻ ഇത് "


അവൾ തന്റെ ഉള്ളിലേ പേടി പുറത്ത് കാണിക്കാതെ പറഞ്ഞു നിർത്തിയതും ആദമിന്റെ ശക്തമായ അടിയിൽ അവൾ നിലത്തേയ്ക്ക് വീണിരുന്നു. ഒരു വേള എല്ലാവരും ഈ ഞെട്ടി നിന്നു.





=================================



തല വെട്ടിപൊളിയും പോലെ വേദന തോന്നിയപ്പോൾ ആണ് ആമി കണ്ണുകൾ പതിയെ ചിമ്മി തുറന്നത്. ആദ്യമൊന്നും അവൾ കണ്ണുകൾ തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇത്തിരി നേരത്തെ ശ്രെമത്തിനോടുവിൽ അവൾ കണ്ണുകൾ തുറന്നു കൊണ്ട് പതിയെ എഴുന്നേറ്റ് ഇരുന്നു. അപ്പോഴാണ് അവൾ ചുറ്റും ഒന്ന് നോക്കുന്നത്. ഒരു നിമിഷം മുന്നിലെ കാഴ്ച്ചയിൽ അവൾ ഞെട്ടി പിടഞ്ഞു കൊണ്ട് എഴുന്നേറ്റ് നിന്നു. വേഗത്തിൽ എഴുന്നേറ്റത് കാരണം അവൾ ഒന്ന് വേച്ചു വീഴാൻ പോയി എങ്കിലും ചുവരിൽ ആയ് മുറുകെ പിടിച്ചു നിന്നു.


കുറച്ച് മുന്നേ നടന്ന ഓരോ കാര്യങ്ങളും അവളുടെ ഉള്ളിലേയ്ക്ക് തെളിഞ്ഞു വന്നതും അവൾ ഭയത്തോടെ വിറയ്ക്കാൻ തുടങ്ങി. ആമിയുടെ കണ്ണുകൾ റീനയ്ക്ക് ആയ് ചുറ്റും പരതി. കാണാതെ ആയതും അവൾ വാതിലിന്റെ അടുത്തേയ്ക്ക് നടന്നു അടഞ്ഞു കിടക്കുന്ന ഡോറിൽ കൊട്ടി കൊണ്ട് ഉറക്കെ വിളിച്ചു.


"ആരെങ്കിലും ഈ വാതിൽ ഒന്ന് തുറക്കണേ "


എന്നാൽ പുറത്ത് നിന്ന് മറുപടി ഒന്നും കേൾക്കാതെ ആയതും അവൾ പിന്നെയും പിന്നെയും ഇത് തന്നെ ചെയ്തു.


"പ്ലീസ് ഹെല്പ് ആരെങ്കിലും ഇത് ഒന്ന് തുറക്ക് "


അവൾ ഇതും പറഞ്ഞ് ശക്തമായ് ഒന്നൂടെ ഡോറിൽ ആഞ്ഞു തട്ടിയതും അത് പുറത്ത് നിന്ന് തുറന്നതും ഒരുമിച്ച് ആയിരുന്നു.അവൾ പേടിയോടെ പുറകിലേയ്ക്ക് നീങ്ങിയതും ഒരാൾ അകത്തേയ്ക്ക് കയറി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ആമി ഞെട്ടി തറഞ്ഞു. തുടരും

To Top