വിലക്കപ്പെട്ടപ്രണയം, തുടർക്കഥ ഭാഗം 4 വായിക്കൂ...

Valappottukal


രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ആദ്യ ഭാഗം മുതൽ വായിക്കുവാൻ മുകളിൽ "വിലക്കപ്പെട്ടപ്രണയം" എന്നു സെർച്ച് ചെയ്യുക.


എനിക്ക് അച്ഛനോട് ഒന്നും സംസാരിക്കാൻ ഇല്ല.......അച്ഛന് പറയാൻ ഉള്ളത് കേൾക്കാൻ പോലും നിൽക്കാതെ ഇറങ്ങി പോയി.


മോളെ....


അവൾ നിറഞ്ഞ കണ്ണോടെ മുന്നിൽ നിൽക്കുന്ന അമ്മയെ നോക്കി.



ഞങ്ങൾ ചെയ്തത് തെറ്റ് തന്നെ ആണ് മോളുടെ ജീവിതം ആണ് അവന്റെ മുന്നിൽ ഇട്ട് തട്ടി കളിക്കുന്നത്. അവിടെ ഞങ്ങൾ സ്വർത്ഥരായ സാധാ അച്ഛൻ അമ്മമാർ ആയി പോയി ഞങ്ങളോട് ക്ഷമിക്ക് മോളെ......



ഏയ്യ് ഇല്ല അമ്മേ എനിക്ക് നിങ്ങളോട് ഒന്നും ദേഷ്യം ഇല്ല.... ഞാൻ ഇനി എത്ര അടി കൊള്ളെണ്ടി വന്നാലും ശരി പഴയ ദേവേട്ടൻ ആക്കിയിട്ടേ ഞാൻ അടങ്ങു ഇത് ഇപ്പൊ എന്റെ വാശി ആണ് അതുകൊണ്ട്. നിങ്ങൾ ആരും വിഷമിക്കണ്ട........


മുത്തശ്ശി അവളുടെ കവിളിൽ ഒന്ന് തൊട്ടു...


ആഹ്ഹ്.... അവളുടെ മുഖം ചുളുങ്ങി.


നോക്കണ്ട ആ കടുവയുടെ കൈ പാറ പോലെ ഇരിക്കുവാ അത് വച്ചു ഒരെണ്ണം കിട്ടിയ പിന്നെ ചുറ്റും ഉള്ള ഒന്നും കാണില്ല....അവൾ ചിരിയോടെ കണ്ണൊക്കെ കൂർപ്പിച്ചു പറയുന്നത് കേട്ട് സച്ചു ആത്മ..


ഇതിന് തന്നെ അല്ലെ ഏട്ടൻ ഇപ്പൊ ഒരെണ്ണം കൊടുത്തു പോയത്...


കാന്താരി.... അവനോട് കൂടുതൽ വഴക്കിന് പോകണ്ട പറയാൻ പറ്റില്ല എന്റെ കുട്ടീടെ ഉള്ളിൽ ഒരുപാടു വേദന ഉണ്ട് മോളെ അതാണ് അവൻ ഇങ്ങനെ....



എനിക്ക് അറിയാം മുത്തശ്ശി....എല്ലാവരും താഴെക്ക് പോയതും അവൾ ഒരു പൊട്ടികരച്ചിലോടെ കട്ടിലിലേക്ക് ഇരുന്നു....



നിങ്ങൾക്ക് ഇതുവരെ എന്നെ മനസിലായില്ലല്ലോ ദേവേട്ടാ..... ഞാൻ ആണ് അന്ന് ആ കത്തുകൾ ഒക്കെ എഴുതിയത് ആ കത്തുകളിലൂടെ അല്ലെ നിങ്ങൾ പ്രണയം എന്താ എന്ന് അറിഞ്ഞത്. ഇവിടെ വന്ന അന്ന് മുതൽ ഞാൻ ദേവേട്ടാ എന്ന് വിളിക്കുന്നുണ്ട് പക്ഷെ നിങ്ങൾക്ക് ഇപ്പോഴും എന്നെ മനസിലായിട്ടില്ല.......പദം പറഞ്ഞു കരഞ്ഞു അവൾ..

💫💫💫💫💫💫💫💫💫💫💫💫💫💫💫

വാ ചേച്ചി പാസ്റ്റ് കുറച്ചു പറഞ്ഞു തരാം.

അതായത് കുറച്ചു വർഷം മുന്നേ നമ്മുടെ കൊച്ച് ഏട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സ്കൂൾ മാറി വന്ന ഒരു കുറുമ്പികുട്ടിയുമായി ചങ്ങാത്തം കൂടുന്നത് പേര് ഐശ്വര്യ കാണാനും ഐശ്വര്യമുള്ള ഒരു കുട്ടി. ഈ ഐശ്വര്യ ആണ് നമ്മുടെ അല്ലു മോനെ മൂന്നു മാസം പ്രണയിച്ചു തേച്ച നല്ല കുട്ടി.



നേത്ര അല്ലുനെ നേരിട്ട് കാണുന്നത് അമ്പലത്തിൽ വച്ചു ആണ് പക്ഷേ അവൻ അന്ന് അവളെ മൈൻഡ് പോലും ചെയ്തില്ല. കാരണം അന്ന് അമ്മയുടെ കൂടെ അമ്പലത്തിൽ വന്നത് ആണ്അവൻ.പോരാത്തതിന് നമ്മുടെ നായികയെ മൈൻഡ് ചെയ്യാൻ പറ്റിയ സാഹചര്യം ആയിരുന്നു.അന്ന് ബിസിനസ്‌ അച്ഛൻ നോക്കി നടത്തുന്ന ടൈം ആയിരുന്നു.

അന്ന് നമ്മുടെ നേത്ര നല്ല മര്യാദ അച്ചടക്കം ഒക്കെ ഉള്ള കുട്ടി ആയത് കൊണ്ടും ചെന്നൈയിൽ നിന്ന് പഠിത്തം കഴിഞ്ഞു വന്നത് കൊണ്ടും പെണ്ണ് കുളം കാണാൻ തുള്ളികൊണ്ട് പോയി. കണ്ടു കഴിഞ്ഞു ആമ്പൽ പറിക്കാൻ ആയി നീണ്ടു നീണ്ടു കൈ പോയി ഒപ്പം അവളും മുന്നോട്ട് നീങ്ങി. അതികം വൈകിയില്ല അവൾ കുളത്തിലേക്ക് തന്നെ വീണു. ആരോടോ ഫോണിൽ സംസാരിച്ചു നിന്ന അല്ലു ആണ് അന്ന് വെള്ളത്തിൽ കിടന്നു പിടക്കുന്നവളെ എടുത്തു കരയിൽ ഇട്ടത്.

അന്ന് ബോധം മറയും മുന്നേ അവൾ ആകെ കണ്ടത് അവന്റെ കഴുത്തിലെ മാലയും നീലകണ്ണുകളും ആയിരുന്നു..... പിന്നെ അവളുടെ ജീവൻ രക്ഷിച്ചവനോട് ഉള്ള ആരാധന ആയിരുന്നു അത് പതിയെ പതിയെ പ്രണയം ആയി. ഒന്നും മറച്ചു വയ്ക്കാത്ത ചങ്കിനോട് അവൾ ആ കാര്യം പറഞ്ഞു.


ആദ്യം അവൾക്ക് ഞെട്ടൽ ആയിരുന്നു കാരണം ചെന്നൈയിൽ ഡിഗ്രി പഠിക്കാൻ പോയപ്പോൾ ഒരുപാട് പ്രൊപോസൽ വന്നിട്ട് ഉണ്ട് എല്ലാം അവൾ നല്ല സൗഹൃദപരമായി തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഉള്ളവൾക്ക് നാട്ടിൻപുറത്ത് കാരൻ ആയ ഒരു ചെക്കനോട് പ്രണയം ആദ്യം കളിയാക്കി പിന്നെ അവളുടെ മുഖഭാവത്തിൽ നിന്ന് അത് സീരിയസ് ആണെന്ന് മനസിലായി.


പക്ഷേ അവൾക്ക് അവന്റെ പേരോ വീടോ ഒന്നും അറിയില്ല അങ്ങനെ അന്ന് തന്നെ രക്ഷിച്ച ആളെ കുറിച്ച് അമ്പലത്തിൽ തന്നെ ഒന്നു രണ്ടുപേരോട് ചോദിച്ചു.അവർ തന്നെ അല്ലുന്റെ വീടും നാടും ഒക്കെ പറഞ്ഞു കൊടുത്തു.


അങ്ങനെ അവനോട് ഇഷ്ടം പറയാൻ ആയി കൊച്ച് നല്ല വെടിപായിട്ട് ഊമകത്ത് എഴുതി. സംഭവം ഐശ്വര്യയുടെ വീടിന്റെ തൊട്ട് അടുത്ത് പോരാത്തതിന് നല്ല സൗഹൃദം രണ്ടുകുടുംബവും ആയി ഉണ്ടായിരുന്നു.അതിന്റെ ഒരു സന്തോഷത്തിലും കൂട്ടുകരി ചതിക്കില്ല എന്ന വിശ്വാസത്തിലും ആയിരുന്നു നേത്ര.


അങ്ങനെ കത്തുകൾ എഴുതി അവൻ അറിയാതെ അവന്റെ മുറിയിൽ ഐശ്വര്യ കൊണ്ട് വയ്ക്കും കാരണം എപ്പോഴും ആ വീട്ടിൽ കയറി ചെല്ലാൻ ഉള്ള സ്വാതന്ത്ര്യം അവൾക്ക് ഉണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം അവൻ കൈയോടെ പൊക്കി അവൻ അവളോട് ചോദിച്ചപ്പോൾ അവനോട് നേരിട്ട് ഇഷ്ടം പറയാൻ പേടി ആയത് കൊണ്ട് അവൾ കത്ത് വച്ചത് എന്ന് പറഞ്ഞു. തന്നെ ഇത്ര കാര്യം ആയി സ്നേഹിക്കുന്നവളെ വേണ്ടന്ന് വയ്ക്കാൻ അവനും തോന്നിയില്ല.


പക്ഷേ ഐശ്വര്യ നേത്രയോട് പറഞ്ഞത് അവൻ കത്തുകൾ എല്ലാം താൻ വച്ചത് ആണെന്ന് കണ്ടെത്തി. ഇനി അവന്റെ പുറകെ നടക്കരുത് അവന് മറ്റൊരു കുട്ടിയെ ഇഷ്ടം ആണെന്ന്. (എത്ര നല്ല കൂട്ടുകാരി.)അവൾ അത് വിശ്വസിച്ചു. പിന്നെ കുറച്ചു ദിവസം സങ്കടത്തിൽ ചടഞ്ഞു കൂടി ഇരുന്നിട്ട് അവൾ വീണ്ടും ചെന്നൈയിലേക്ക് പോയി.


അന്ന് പോയവൾ പിന്നെ തിരിച്ചു വന്നത് അച്ഛൻ ജയിലിൽ ആകുന്ന സമയം ആണ് അവിടെ ഒരു കമ്പനിയിൽ ആയിരുന്നു ആദ്യം ജോലി കിട്ടിയത്.നാട്ടിൽ വന്നപ്പോൾ അച്ചന്റെ കാര്യം ഒക്കെ വിശദമായി അറിഞ്ഞു അച്ഛൻ എവിടെ ആണ് ജോലി എന്നും എന്താ ജോലി എന്നും ഒക്കെ. തനിക്ക് അവരുടെ തന്നെ കമ്പനിയിൽ നല്ലൊരു പോസ്റ്റ് തന്നു. അവിടെ വച്ചു വീണ്ടും അവനെ കണ്ടു പണ്ട് അവൾ കണ്ട അലോക് ആയിരുന്നില്ല അവൻ പേടിപെടുത്തുന്ന രൂപം ആയിരുന്നു. അവളുടെ വീട്ടിൽ ഒറ്റക്ക് താമസിക്കാൻ അവൾക്ക് പേടി ആയിരുന്നു കാരണം ചുറ്റും കഴുകൻ കണ്ണുമായ് അവസരം നോക്കി കുറച്ചു പേർ ഉണ്ടായിരുന്നു.ഹോസ്റ്റലിൽ പോകാൻ തീരുമാനിക്കുമ്പോൾ ആണ് അവളെ അല്ലുന്റെ അച്ഛനും അമ്മയും ആ വീട്ടിലേക്ക് കൊണ്ട് പോകുന്നത്. പിന്നെ അവരുടെ മകളെ പോലെ നോക്കി. ഇതിനിടയിൽ ഐശ്വര്യയുടെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞു അത് ആരുമായിട്ട് ആണെന്ന് അറിഞ്ഞില്ല.


ഇതിന് എല്ലാം ഉപരി അലോക് സ്നേഹിച്ചതും അവനെ പറ്റിച്ചു പോയതും ഈ ഐശ്വര്യ ആണ് എന്ന നഗ്നസത്യം നേത്ര ഇതുവരെ അറിഞ്ഞിട്ടില്ല...



പാസ്റ്റ് കഴിഞ്ഞു മതി ഇത്രയൊക്കെ എല്ലാ സ്റ്റോറിയിലും പറയും പോലെ വലിച്ചു നീട്ടാൻ ഒരു മൂഡ് ഇല്ല.

💫💫💫💫💫💫💫💫💫💫💫💫💫💫💫

അല്ലു നേരെ പോയത് ഒരു കുന്നിന്റെ മുകളിൽ ആണ് അവന്റെ മൂഡ് ശരി അല്ല എങ്കിൽ അവിടെ വന്നു കുറെ സമയം കിടക്കും. അത് ആണ് പതിവ്.


അവന്റെ മനസ്സിൽ നേത്രയോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ട്. അറിയില്ല എന്തിനാണ് ദേഷ്യം അവളും തന്നെ പോലെ സ്നേഹിക്കുന്നവർക്ക് ബലിയാട് ആയത് അല്ലെ.


അല്ല അവൾ ആണ് പെണ്ണ് എന്ന് പറഞ്ഞപ്പോൾ പല കുറി അവസരം കൊടുത്തു കല്യാണത്തിൽ നിന്ന് പിന്മാറൻ എന്നിട്ട് അവൾ അത് ചെയ്തില്ല അതിന് അർത്ഥം അവളും പണവും പേരും നോക്കി നിന്നത് ആണ്. പെണ്ണ് എന്ന വർഗം തന്നെ ഇങ്ങനെ ആണ്.


അവൾക്ക് ഒരു പ്രണയം ഉണ്ടെന്ന് അവൾ ഒരിക്കൽ ആരോടോ ഫോണിൽ സംസാരിക്കുന്നത് താൻ കേട്ടതും ആണ് അങ്ങനെ എങ്കിൽ അവനെ ചതിച്ചു ആയിരിക്കില്ലേ അവൾ തന്റെ കൂടെ....


അവന്റെ ചിന്തകൾ കാട് കയറി കൊണ്ടേ ഇരുന്നു.


(ഇവൻ ഒരു നടക്ക് ഒന്നും കരക്ക് അടുക്കില്ല സൂർത്തുക്കളെ...)

💫💫💫💫💫💫💫💫💫💫💫💫💫💫💫

നേത്ര അങ്ങനെ ഇരുന്നു കുറച്ചു നേരം പിന്നെ എണീറ്റ് മുഖം ഒക്കെ കഴുകി വന്നു.


ഇല്ല ദേവേട്ടാ ഒരിക്കൽ എന്റെ പ്രണയം മറ്റൊരുവൾ സ്വന്തം ആക്കിയത് ആണ് ദൈവമായിട്ട് വീണ്ടും തിരിച്ചു തന്നത് ആണ് എനിക്ക്. ഇനി ഒരിക്കൽ കൂടെ അത് നഷ്ടം ആക്കാൻ ഞാൻ തയ്യാർ അല്ല. ജീവിക്കണം എനിക്ക് എന്റെ ദേവേട്ടന്റെ കൂടെ സന്തോഷത്തോടെ അതിന് വേണ്ടി കുറച്ചു വേദനിക്കാൻ ഞാൻ തയ്യാർ ആണ്.....


അവൾ എന്തൊക്കെയൊ ആലോചിച്ചു ഉറപ്പിച്ചു കൊണ്ട് ഫോൺ എടുത്തു പുറത്തേക്ക് ഇറങ്ങി.



ആഹാ മോള് വാ കഴിക്കാം.....



ദേവേട്ടൻ....


അവനെ ഇനി ഇപ്പൊ ഒന്നും നോക്കണ്ട മോള് വാ വന്നു കഴിക്ക്....


അമ്മ എടുത്തു വയ്ക്ക് ഞാൻ ദ വരുന്നു...അവൾ പുറത്തേക്ക് ഇറങ്ങി.


ഇങ്ങേരു രാവിലെ പോയത് അല്ലെ ഇനി നാട് വിട്ടു പോയി കാണോ വിളിച്ചു നോക്കാം....


അല്ലു അവിടെ കിടന്നു ഉറക്കം പിടിച്ചു പെട്ടന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൻ കണ്ണ് തുറന്നു. പിന്നെ കാൾ എടുത്തു.



ഹലോ.....


എവിടെയ ദേവേട്ടാ...


ഞാൻ നിന്റെ കാലനെ കാണാൻ വന്നു എന്താ...


ചുമ്മാ തമാശിക്കല്ലേ എവിടെ എന്ന് പറയ്....


ഞാൻ നിന്നോട് പറഞ്ഞ കാര്യം നീ ചെയ്താൽ മതി എന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോണം നീ ചോദിക്കുന്ന എന്തും ഞാൻ തരും......


അവൾ കുറച്ചു സമയം ഒന്നും മിണ്ടിയില്ല.


ഡീ....


അലറണ്ട നിങ്ങൾ വീട്ടിൽ എന്നിട്ട് ആലോചിക്കാം...



ഉറപ്പ് ആണോ....



മ്മ് ഉറപ്പ്....


പൊന്നു മോനെ എന്നെ നിങ്ങൾക്ക് ശെരിക്കും അറിയില്ല അറിയിച്ചു തരാം ഞാൻ ഒഴിഞ്ഞു പോണം അല്ലെ പോകാല്ലോ കൂടെ നിങ്ങളെയും കൊണ്ട്. അവൾ എന്തോ ആലോചിച്ചു ഉറപ്പിച്ചു ഒരു ചിരിയോടെ അകത്തേക്ക് പോയി.



ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണിനും സ്ഥാനം ഇല്ല. ഒരുത്തി ഇടിച്ചു കയറി സ്ഥാനം പിടിച്ചു പുല്ല് പോലെ വലിച്ചെറിഞ്ഞ പോയത് ഇനിയും വയ്യ.... അവളെ താൻ ഒരുപാട് സ്നേഹിച്ചത് അല്ലെ വെറും പണത്തിന്റെ പുറത്ത് ആണോ അവൾ തന്നെ സ്നേഹിച്ചത്. ഇവളും അത് തന്നെ ആണ് അത് അല്ലെ എന്ത് വേണം എങ്കിലും തരാം എന്ന് പറഞ്ഞപ്പോൾ സമ്മതിച്ചത്......അവൻ ഓരോന്ന് ആലോചിച്ചു അവൾ ഒഴിഞ്ഞു പോകും എന്ന സന്തോഷത്തിൽ വീട്ടിലേക്ക് തിരിച്ചു.


ഇവിടെ നേത്ര ഫുഡ്‌ ഒക്കെ കഴിച്ചു കുളിച്ചു റെഡി ആയി എങ്ങോട്ടോ പോകാൻ ആയി ഇറങ്ങി വന്നു.


അവളെ കണ്ടു എല്ലാവരും അമ്പരന്ന് നോക്കി.വീട്ടിലേക്ക് കയറി വന്ന അല്ലുവും അവളെ നോക്കി നിന്നു ഒരു നിമിഷം....


                                                തുടരും.....

To Top