വിലക്കപ്പെട്ടപ്രണയം, തുടർക്കഥ ഭാഗം 3 വായിക്കൂ...

Valappottukal



രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ആദ്യ ഭാഗം മുതൽ വായിക്കുവാൻ മുകളിൽ "വിലക്കപ്പെട്ടപ്രണയം" എന്നു സെർച്ച് ചെയ്യുക.


അന്ന് പകൽ പിന്നെ വേറെ പ്രശ്നം ഒന്നും ഇല്ലാതെ കടന്നു പോയി രാത്രി പക്ഷെ രാത്രി ആണ് പണി പാളിയത്.

രാവിലെ ഉണ്ടായ സംഭവത്തിന് ശേഷം അവൾ അവന്റെ മുന്നിലേക്ക് അതികം പോയിട്ടില്ല. അവൻ ഇടക്ക് അവളെ കണ്ടപ്പോഴും കഴിക്കാൻ ഇരുന്നപ്പോളും ഒക്കെ ഒരു വല്ലാത്ത ഭാവത്തിൽ നോക്കുന്നത് കണ്ടു കൊച്ചിന് മുറിയിലേക്ക് പോകാൻ പേടി.



അല്ല ഏട്ടത്തി എന്താ ഇങ്ങനെ ഇവിടെ ഇരിക്കുന്നെ എല്ലാവരും കിടന്നല്ലോ....സച്ചു.


ഏയ്യ് ഞാൻ വെറുതെ... ഞാൻ മുറിയിലേക്ക് പോകുവാ...... അവൾ കൂടുതൽ സംസാരിക്കാതെ മുറിയിലേക്ക് പോയി കാരണം അവനും അവളും ആയിട്ട് ഉള്ള പ്രശ്നം പുറത്ത് ആരും അറിയരുത് എന്ന് അവൾ ആഗ്രഹിച്ചു...


മുറിയിൽ എത്തുമ്പോൾ കണ്ടു ലാപ്പിൽ എന്തോ നോക്കി ഇരിക്കുവാണ് മുഖത്ത് നിറഞ്ഞ ഗൗരവം തന്നെ ആണ്. അവൾ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് അകത്തേക്ക് കയറി ഡോർ അടച്ചു.


അവൻ അവളെ മുഖം ഉയർത്തി ഒന്ന് നോക്കി അവൾ അവനെ മൈൻഡ് ചെയ്യാതെ ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ കയറി...


അകത്തു കയറിയതും അവൾ ചുവരിൽ ചാരി നിന്നു ശ്വാസം വലിച്ചു വിട്ടു.


ഈശ്വര ആ കടുവ ഉറങ്ങി കാണും എന്ന് കരുതി ആണ് ഞാൻ തുള്ളിചാടി വന്നത് ഇത് ഇപ്പൊ... ഇല്ല തോറ്റു കൊടുത്താൽ എന്നും അതിനെ സമയം കാണു ജയിക്കണം അതിന് പിടിച്ചു നിന്നേ പറ്റു ആ കടുവയുടെ മുന്നിൽ....സ്വയം അവൾ പറഞ്ഞു മനസ്സിനെ പാകപെടുത്തി.


പുറത്ത് അല്ലു അത്യാവശ്യം ആയി കമ്പനിയിലെ ചില വർക്ക്‌ നോക്കുന്ന തിരക്കിൽ ആണ്. അതുകൊണ്ട് തന്നെ അവളെ കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. കല്യാണം പ്രമാണിച്ചു ഒരാഴ്ച ആണ് ലീവ് എടുത്തത് അതിന്റെ വർക്ക്‌ ഒക്കെ ഉണ്ട്.


പെട്ടന്ന് ബാത്‌റൂമിൽ നിന്ന് അവൾ ഇറങ്ങി വന്നതും അവൻ അവളെ ഒന്ന് നോക്കി. ഇതുവരെ കാണാത്ത വേഷത്തിൽ ആണ് അവൾ ഇറങ്ങി വന്നത്. മുട്ടുവരെ കഷ്ടിച്ച് നിൽക്കുന്ന ഒരു ഷോർട്സ് ഒരു ബ്ലാക്ക് ടീ ഷർട്ട് അതിനുള്ളിൽ അവളെ പോലെ ഒരാളിനു കൂടെ കയറാം. അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കി അവൾ കാബോർഡിൽ നിന്ന് അവളുടെ ഫോണും എടുത്തു അവിടെ ഉണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു.


പക്ഷെ അല്ലുന്റെ കണ്ണ് അവളുടെ കാലിലേക്ക് പോയി. കണംകാലിൽ ഒരു മറുക് ഉണ്ട് അത് വല്ലാത്ത ഒരു ആകർഷണം അവൻ നോക്കരുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചിട്ടും പറ്റാതെ വീണ്ടും നോക്കി.


വെളുത്ത കുഞ്ഞു പാദം വരുന്ന കാലുകൾ അതിൽ സ്വർണനിറത്തിൽ ഉള്ള രോമങ്ങൾ നിറഞ്ഞു നിൽപ്പുണ്ട്. അവൻ വേഗം തലകുടഞ്ഞു കൊണ്ട് അവന്റെ ജോലിയിലേക്ക് തിരിഞ്ഞു. അവൾ സോഫയിൽ തന്നെ കിടന്നു പെട്ടന്ന് എന്തോ ഓർത്തത് പോലെ വാതിൽ തുറന്നു പതിയെ തലയിട്ട് ചുറ്റും നോക്കിയിട്ട് അടുത്ത മുറിയിലേക്ക് ഇറങ്ങി പോയി തിരിച്ചു വരുമ്പോൾ കൈയിൽ ഒരു ബെഡ്ഷീറ്റ് ഉണ്ടായിരുന്നു. അവൾ അവനെ ഒന്ന് നോക്കിയിട്ട് കിടന്നു.


ഈ കടുവ എന്താ മിണ്ടാത്തെ ഇന്നലെ എന്റെ കൈക്ക് പിടിച്ചു വലിച്ചു പുറത്ത് ആക്കുമ്പോൾ മുടിഞ്ഞ നാക്ക് ആയിരുന്നല്ലോ.... ആത്മ...


എന്താ ഡി പുല്ലേ ആണുങ്ങളെ കാണാത്ത പോലെ നോക്കുന്നെ....സത്യത്തിൽ കൊച്ച് കിടന്നിട്ട് അവന്റെ മുഖത്ത് ആണ് നോക്കി ഒന്ന് അത്മിച്ചത്.


സോറി..... അവൾ കണ്ണുകൾ അടച്ചു കിടന്നു. ഉറക്കം കണ്ണുകളെ തഴുകി തുടങ്ങിയതും അവളുടെ ഫോൺ റിങ് ചെയ്തു പെട്ടന്ന് അവനും അത് നോക്കി. ഫോണിൽ നോക്കിയ അവളുടെ കണ്ണുകൾ തിളങ്ങുന്നതും ചുണ്ടിൽ പുഞ്ചിരി വിരിയുന്നതും അല്ലു കണ്ടു അവൻ അവളെ നോക്കിയിട്ടു വീണ്ടും ലാപ്പിലേക്ക് നോക്കി. അവൾ ഫോൺ എടുത്തു ബാൽക്കണി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.



ഇവളെ ആരാ ഈ നേരത്ത് വിളിക്കാൻ...ആരായാലും നിനക്ക് എന്താ അലോക് നീ എന്തിന അവളുടെ കാര്യം നോക്കുന്നെ നിന്റെ കാര്യം നോക്ക് നീ അല്ലെങ്കിൽ തന്നെ ആരാ അവൾ നിന്റെ..അവന്റെ മനസ്സ് അവനോട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു.


അവൻ ലാപ്പ്‌ ഓഫ് ആക്കി ബാത്‌റൂമിൽ പോയി വന്നതും അവൾ ഡോർ തുറന്നു വന്നതും ഒരുമിച്ച് ആയിരുന്നു അവൾ അവനെ ഒന്ന് നോക്കി പോയി കിടന്നു. അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്തോ ഒരു സംശയം അവനിൽ വിരിഞ്ഞു....


അവൻ അവളെ നോക്കി ലൈറ്റ് ഓഫ് ആക്കി പോയി കിടന്നു.പുറത്ത് നിന്ന് ഉള്ള നിലാവിന്റെ വെളിച്ചം ജനാലയിലൂടെ അകത്തേക്ക് വരുന്നുണ്ട് ആ പ്രകാശത്തിൽ അവൻ അവളുടെ മുഖത്തേക്ക് നോക്കി കണ്ണുകൾ അടച്ചു ബെഡ്ഷീറ്റ് മുറുകെ പിടിച്ചു ആണ് ഉറക്കം..


അവളെ നോക്കി കിടക്കുമ്പോൾ അവന്റെ ഉള്ളിൽ മറ്റൊരുവളുടെ മുഖം തെളിഞ്ഞു വന്നു. അവൻ ദേഷ്യത്തിൽ തലവെട്ടിച്ചു തിരിഞ്ഞു കിടന്നു.


💫💫💫💫💫💫💫💫💫💫💫💫💫💫💫

രാവിലെ ആദ്യം ഉണർന്നത് അല്ലു തന്നെ ആയിരുന്നു അവൻ അവളെ നോക്കി നല്ല ഉറക്കം ആണ്. അവൻ വർക്ക്‌ ഔട്ട്‌ ചെയ്യാൻ ആയി ബാൽക്കണിയിലേക്ക് ഇറങ്ങി കുറച്ചു കഴിഞ്ഞു അലാറം അടിക്കുന്ന ശബ്ദം കേട്ട് ആണ് അവൾഎണീറ്റത്.....


എന്റെ കൃഷ്ണ ഇത്ര പെട്ടന്ന് നേരം വെളുത്തോ ആ കടുവയെ ഓർത്തു കിടന്നു അങ്ങോട്ട്‌ ഉറക്കം ശരി ആയില്ല. അവൾ പിറുപിറുത്തു കൊണ്ട് ബെഡിലേക്ക് നോക്കി അവനെ കണ്ടില്ല.


ഓഹ് ഉരുട്ടി കയറ്റാൻ പോയ്‌ കാണും.അതും പറഞ്ഞു അവൾ ഫ്രഷ് ആകാൻ കയറി.


കുറച്ചു കഴിഞ്ഞു ഒരു ദാവാണി ചുറ്റി കൊണ്ട് ഇരിക്കുമ്പോൾ ആണ് അല്ലു മുറിയിലേക്ക് കയറി വന്നത്. അവന്റെ കണ്ണിൽ ആദ്യം പെട്ടത് അവളുടെ ഇടത്തെ മാറിന്റെ സൈഡിൽ കാണുന്ന ഒരു മഞ്ചടി വലുപ്പത്തിൽ ഉള്ള മറുക് ആണ്.


ഇവൾക്ക് എല്ലായിടത്തും മറുക് ആണോ...പെട്ടന്ന് അവൻ തല കുടഞ്ഞു ദേഷ്യത്തിൽ അവളെ നോക്കി.


ഡീീ..... അവന്റെ വിളികേട്ട് പെട്ടന്ന് ഷാൾ എടുത്തു മാറിലേക്ക് ചേർത്ത് വച്ചു.


അവൻ പാഞ്ഞു വന്നു അവളുടെ കവിളിൽ കുത്തിപിടിച്ചു..പെട്ടന്ന് ആയത് കൊണ്ട് അവൾ ഒന്ന് പുറകിലേക്ക് നീങ്ങി പോയി.


ആഹ്ഹ്.... വിട് ദേവേട്ടാ....


നിന്റെ ഈ വൃത്തികെട്ട നാടകം ആരെ കാണിക്കനാടി.....അവളുടെ കണ്ണ് നിറഞ്ഞു ഷാൾ എടുക്കാൻ മറന്നു ആണ് ബാത്‌റൂമിൽ കയറി പോയത് ഇറങ്ങാൻ ടൈം ആണ് അത് ശ്രദ്ധിച്ചത്.


നിന്റെ ഈ ശരീരപ്രഹസനനാടകത്തിൽ ഒന്നും വീഴുന്നവൻ അല്ല അലോക് അതുകൊണ്ട് ഇനി മേലാൽ ഇങ്ങനെ വല്ലതും ആയിട്ട് എന്റെ മുന്നിൽ വന്നാൽ....അത്രയും പറഞ്ഞു അവളെ പിടിച്ചു തള്ളി അവൻ ഫ്രഷ് ആകാൻ കയറി....


അവൾക്ക് അവളോട് തന്നെ ദേഷ്യം തോന്നി.... പറഞ്ഞത് ശരി അല്ലെ ഞാൻ അല്ലെ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്..


അവൾ ഒന്ന് സ്വയം നിശ്വസിച്ചു കൊണ്ട് താഴെക്ക് പോയി.


ആഹാ കുറുമ്പി എണീറ്റോ....താഴെക്ക് വരുന്നവളെ കണ്ടു മുത്തശ്ശി ചോദിച്ചു.


പിന്നെ ഇല്ലേ ഇന്നലെ കടുവയുടെ കൂടെ ആയിരുന്നു വാസം എങ്കിലും കുഴപ്പമില്ല എല്ലിന്റെ എണ്ണം കുറഞ്ഞിട്ടില്ല.....നേത്ര.



ആ മിക്കവാറും ഏട്ടൻ ഇത് കേട്ടാൽ നാളെ എല്ലു പോലും ബാക്കി വയ്ക്കില്ല...ഗായത്രിയും സായുജ്യയും പറഞ്ഞു.


എന്നോട് നിങ്ങൾക്ക് ഒക്കെ ഭയങ്കര സ്നേഹം ആണെന്ന് മനസിലായി..... മാറിയേ ഞാൻ എന്റെ അമ്മകുട്ടിയുടെ അടുത്തേക്ക് പോട്ടെ...അവൾ അവരെ ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി.


ഏട്ടൻ എന്ന് ആണോ എന്തോ ഈ പാവത്തിനെ ഒന്ന് സ്നേഹിക്കുന്നെ.സായു.


അതികദിവസം ഒന്നും വേണ്ടി വരില്ല അവളുടെ ആ കുറുമ്പ് കൊണ്ട് തന്നെ അവളത് മാറ്റി എടുക്കും.....മുത്തശ്ശി.


അമ്മകുട്ടി  സോറി കുറച്ചു ലേറ്റ് ആയി പോയി.പുറകിൽ നിന്ന് അവരെ കെട്ടിപിടിച്ചു കൊണ്ട് ആയിരുന്നു അവളുടെ സംസാരം.


മതി മതി കാന്താരി സോപ്പിട്ടത് അല്ലു എണീറ്റോ മോളെ....



എണീറ്റ് ഫ്രഷ് ആകാൻ കയറി....വല്യ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.


ദ ഈ ചായ കുടിച്ചിട്ട് അവന് ചായ കൊണ്ട് കൊടുക്ക്....


മ്മ്മ്.....ഒന്ന് മൂളി ചായയും എടുത്തു മുറിയിലേക്ക് പോയി.


അവന് ഉള്ള ചായ എടുത്തു മേശയിൽ വച്ചു അവളുടെ ഫോൺ എടുത്തു നോക്കി....


അതിൽ ആദി എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു....


ആദിയേട്ടാ.....


അവളുടെ ആദിയേട്ടാ എന്ന് ഉള്ള വിളി കേട്ട് ആണ് അല്ലു പുറത്തേക്ക് ഇറങ്ങി വന്നത്.


എനിക്ക് ഈവെനിംഗ് ഒന്ന് കാണണം.



വൈകുന്നേരം ബീച്ചിൽ ഉണ്ടാകും ഞാൻ..അത്രയും പറഞ്ഞു തിരിഞ്ഞതും അല്ലുനെ കണ്ടു അവനെ ഒന്ന് നോക്കി അവനും അവളെ തന്നെ നോക്കി.



എന്തേ കാമുകൻ കാണാൻ വരൂല എന്ന് പറഞ്ഞോ......അവൻ പുച്ഛത്തോടെ ചോദിച്ചു.


എന്താ..... അവൾ കാര്യം മനസിലാകാതെ ചോദിച്ചു.


അല്ല നേരത്തെ കണ്ട തെളിച്ചം മുഖത്ത് കണ്ടില്ല അതുകൊണ്ട് ചോദിച്ചത് കാമുകൻ കാണാൻ വരില്ലന്ന് പറഞ്ഞോന്നു..... വീണ്ടും

പുച്ഛം.


അവൾ ദേഷ്യത്തിൽ അവനെ നോക്കി.



താൻ എന്താ ഡോ എന്നെ കുറിച്ച് കരുതിയത്..... തന്നെ പോലെ ആണ് ഞാൻ എന്നോ. തനിക്ക് കാണുന്നത് എല്ലാം കാമുകിമാർ ആയിട്ട് തോന്നിയത് കൊണ്ട് ആണോ തന്റെ മറ്റവൾ തന്നെ ഇട്ടിട്ട് വേറെ വല്ലവന്റെയും കൂടെ പോയത്.....അല്ലുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.


ഡീ....അവളുടെ അടുത്തേക്ക് പാഞ്ഞതും അവൾ തടഞ്ഞു.



തൊട്ട് പോകരുത് എന്നെ. ഞാൻ എന്താ തന്റെ അടിമ ആണോ. എനിക്ക് തന്നെ കെട്ടി ഇവിടെ ജീവിക്കണം എന്നൊന്നും ഇല്ലായിരുന്നു ഗതികേട് കൊണ്ട് തന്റെ താലി ഏറ്റു വാങ്ങിയത് ആണ്. അതിന് താൻ കൂടുതൽ എന്റെ നെഞ്ചത്തോട്ടു കേറാൻ വന്നാൽ ശെരിക്കും നേത്ര ആരാ എന്ന് അലോക് ദേവാനന്ദ് അറിയും......അവനോട് ദേഷ്യത്തിൽ തന്നെ പറഞ്ഞു. അവന്റെ ദേഷ്യം കൂടി മുഖം എല്ലാം വലിഞ്ഞു മുറുകി.അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈയിൽ മുറുകെ പിടിച്ചു.



നീ പിന്നെ എന്തിനാ ഡി അവസരം തന്നിട്ടും കല്യാണത്തിൽ നിന്ന് പിൻമാറാത്തത്......അവൻ അവളോട് വല്ലാത്ത ദേഷ്യത്തിൽ ഉറക്കെ തന്നെ ചോദിച്ചു. അവന്റെ ദേഷ്യം കണ്ടു അവൾക്ക് പേടി തോന്നി തുടങ്ങി.



അത് എന്റെ ആവശ്യം ആയിരുന്നു. എന്റെ അച്ഛന്റ് സന്തോഷം ആയിരുന്നു അച്ഛന് ഞാൻ കൊടുത്ത വാക്ക് ആയിരുന്നു......


ഓഹോ.... അച്ഛൻ പാവപ്പെട്ട രണ്ടു ജീവൻ അല്ലെ നിന്റെ ആ തന്ത എടുത്തത് എന്നിട്ട് അങ്ങേർക്ക് സന്തോഷം.......അത് ഒന്നും അല്ല കാരണം പണം അത് തന്നെ ആയിരിക്കും അയാളുടെയും ലക്ഷ്യം അതിന് വേണ്ടി ആയിരിക്കും മോളും ഇവിടെ കടിച്ചു തൂങ്ങിയത്........


അവന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു.


ഓഹ് അടുത്ത അഭിനയം തുടങ്ങി ഈ പൂങ്കണീർ കാട്ടി അല്ലെ എല്ലാവരെയും വീഴ്ത്തുന്നത്......



തന്നെ പോലെ മനുഷ്യന്റെ മനസ്സ് മനസിലാക്കാൻ കഴിവില്ലാത്ത ബന്ധങ്ങൾക്ക് വില നൽകാത്ത വൃത്തികെട്ട ജന്മം ഡോ താൻ വെറുതെ അല്ല അവൾ തന്നെ വേണ്ടന്ന് വച്ചു ശത്രുന്റെ കൂടെ പോയത്. ഇത് അല്ലെ സ്വഭാവം പണത്തിന്റെ കൊഴുപ്പ് കൊണ്ട് കണ്ണ് കാണാത്ത നിങ്ങളുടെ കൂടെ ഏതു പെണ്ണ് ഡോ ജീവിക്കുന്നത്..... അതുകൊണ്ട് തന്നെ ആയിരിക്കും തന്റെ വീട്ടുകാർ എന്നെ പോലെ ഒരുത്തിയെ എടുത്തു തന്റെ മുന്നിൽ ഇട്ടത്.......തോറ്റ് കൊടുക്കാൻ മനസ്സില്ലാത്ത പോലെ എന്തൊക്കെയൊ വിളിച്ചു പറഞ്ഞു.


💥💥ഠപ്പേ....... അവൾക്ക് തലചുറ്റും പോലെ തോന്നി.



ഇനി നിന്റെ ഈ നാവ് കൊണ്ട് ഒരക്ഷരം മിണ്ടിയാൽ പിഴുത് എടുക്കും ഞാൻ പന്ന @#%@₹മോളെ..... നീ പറഞ്ഞത് ഒക്കെ ശരി ആണ് ഡി. എനിക്ക് ബന്ധങ്ങൾ അറിയില്ല സ്നേഹിക്കാൻ അറിയില്ല ഒന്നും അറിയില്ല. ഞാൻ തിരിച്ചു വരുമ്പോൾ നിന്നേ ഇവിടെ കണ്ടാൽ കൊന്നു കുഴിച്ചു മൂടും ഞാൻ........അവളെ നോക്കി ദേഷ്യതിളക് പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും.അവന്റെ അലർച്ച കേട്ട് പുറത്ത് എല്ലാവരും ഉണ്ട്.

അവൻ എല്ലാവരെയും ഒന്ന് നോക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും. അച്ഛൻ വിളിച്ചു.



അല്ലു......


                                           തുടരും.......

To Top