വിലക്കപ്പെട്ടപ്രണയം, തുടർക്കഥ ഭാഗം 2 വായിക്കൂ...

Valappottukal


രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്.


ആദ്യ ഭാഗം മുതൽ വായിക്കുവാൻ മുകളിൽ "വിലക്കപ്പെട്ടപ്രണയം" എന്നു സെർച്ച് ചെയ്യുക.


ആഹ്ഹ്..... അവളുടെ വിളി കേട്ട് അവന്റെ പല്ലുകൾ ആഴ്ന്നിടത്തു അവന്റെ നാവുകൾ ചലിച്ചു തുടങ്ങി.അവൾ വിറച്ചു കൊണ്ട് അവനെ തള്ളി നീക്കാൻ നോക്കി. പക്ഷെ അവൻ അനങ്ങിയില്ല.


ദേവേട്ടാ...... അവളുടെ കരച്ചിൽ ചീളുകൾ അവന്റെ കാതിൽ തുളഞ്ഞു കയറും പോലെ തോന്നി.അവൻ മുഖം ഉയർത്തി അവളെ നോക്കി കണ്ണ് നിറച്ചുതന്നെ നോക്കി കിടക്കുന്നവളെ കണ്ടു അവന്റെ മനസ്സ് ഒന്ന് പിടഞ്ഞു.


അവന്റെ നോട്ടം കണ്ടതും അവൾ മുഖം ഉയർത്തി നോക്കി.



പ്ലീസ് ദേവേട്ടാ എന്നെ ഒന്നും ചെയ്യരുത്..


അവൾ അവനോട് തൊഴുതു പറഞ്ഞു.


അത് എങ്ങനെ ശെരി ആകും നേത്ര നിന്റെ കഴുത്തിൽ കിടക്കുന്ന ദേ ഈ താലിയിൽ എന്റെ പേര് കൊത്തിയിട്ടുണ്ട്. അത് ചാർത്തിയത് ഞാൻ...അവൻ വല്ലാത്ത ഭാവത്തിൽ പറയുന്നത് കേട്ട് അവൾ ഒന്ന് വിറച്ചു അത് അവൻ അറിഞ്ഞു.


അപ്പൊ ഞാൻ നിന്റെ ആരാ......അവൾ മിണ്ടിയില്ല.


പറയെടി പുല്ലേ ഞാൻ നിന്റെ ആരാ.. അവന്റെ അലർച്ച കേട്ട് അവളുടെ ചുണ്ടുകൾ വിതുമ്പി കണ്ണുകൾ നിറഞ്ഞു.


ഭർത്താവ്.....


ആണല്ലോ അപ്പൊ പിന്നെ എനിക്ക് നിന്നെ എന്ത് വേണം എങ്കിലും ചെയ്യാം അത് നീ മറക്കരുത്......അവൾ പേടിയോടെ തലയാട്ടി.


അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് എണീറ്റ് ബാൽക്കണിയിലേക്ക് നടന്നു. അവൾ എങ്ങോട്ട് പോണം എന്ന് അറിയാതെ അവിടെ നിന്നു...... കുറച്ചു സമയം നിന്നിട്ടും അവൻ വരാത്തത് കൊണ്ട് പുറത്തേക്ക് പോകാൻ തുടങ്ങിയതും അവന്റെ വിളി വന്നു.



നേത്ര......പിടിച്ചു കെട്ടിയത് പോലെ അവളുടെ കാലുകൾ നിശ്ചലമായി.



നിന്നോട് ഞാൻ പുറത്ത് പോകാൻ പറഞ്ഞോ....


ഇല്ല....


പിന്നെ എന്തിന ഡി പുല്ലേ ഇറങ്ങി പോകാൻ തുടങ്ങിയത്....അവൾ ഒന്നും മിണ്ടിയില്ല.


ഞാൻ പൊയ്ക്കോട്ടേ....



എങ്ങോട്ട്....


താഴേക്ക്.....



താഴേക്ക് അല്ല നീ മേലേക്ക് പൊക്കോട്ടെന്ന് ചോദിക്ക് ഞാൻ വേണേൽ സഹായിക്കാം.....ആദ്യം അവൻ പറഞ്ഞത് അവൾക്ക് മനസിലായില്ല പിന്നെ മനസിലായി....



എന്നെ മിഴിച്ചു നോക്കാതെ പോയി ബെഡിൽ ഇരിക്കെടി....അവന്റെ അലർച്ച ആ മുറിയിൽ എവിടെ നിന്നൊക്കെയൊ കേൾക്കും പോലെ തോന്നി അവൾക്ക്..



അവൾ പോയി ബെഡിൽ ഇരുന്നതും അവൻ ഷർട്ട് അഴിച്ചു മാറ്റി അവളുടെ മടിയിൽ തല വച്ചു കിടന്നു. അവൾ ഒരു നിമിഷം ശ്വാസം പോലും എടുക്കാൻ മറന്നു മരവിച്ച അവസ്ഥയിൽ ഇരുന്നു...


മസ്സാജ് ചെയ്യടി..... അവൾ അപ്പൊ തന്നെ അവളുടെ പൂ പോലുള്ള മൃദുലമായ കൈ കൊണ്ട് അവന്റെ തലയിൽ മസാജ് ചെയ്യാൻ തുടങ്ങി. അവൾ അവളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു..


അവൾ അവന്റെ മുതുകിൽ കാണുന്ന ഒരു വെട്ടുകൊണ്ട പാടിലേക്ക് അറിയാതെ കൈ വച്ചു അപ്പൊ തന്നെ അവൻ കണ്ണ് തുറന്നു.


പക്ഷെ അവൻ കണ്ണ് തുറന്നപ്പോൾ കണ്ണിൽ ആദ്യം പതിഞ്ഞത്  അവളുടെ പതുപതുത്ത മഞ്ഞകലർന്ന വയറ്റിലേക്ക് ആയിരുന്നു. കുഞ്ഞ് കുഞ്ഞ് സ്വർണനിറത്തിലെ രോമങ്ങൾ നിറഞ്ഞ ഒതുങ്ങിയ വയർ അതിന്റെ ഭംഗി കൂട്ടാൻ പാകത്തിന് ആഴത്തിൽ ഉള്ള പൊക്കിൾ ചുഴി അതിന്റെ അടുത്ത് ആയി മൂന്നു കാക്ക പുള്ളികൾ ഉണ്ട്.....


അവൻ പോലും അറിയാതെ അവന്റെ ചുണ്ടുകൾ അവളുടെ പൊക്കിൾചുഴിയിൽ പതിഞ്ഞു...



ആഹ്ഹഹ്ഹ ദേവേട്ടാ.....അവൾ പെട്ടന്ന് അവന്റെ മുതുകിൽ നഖം ആഴ്ത്തി. അപ്പോഴാണ് അവന് താൻ എന്താ ചെയ്തത് എന്ന് ബോധം വന്നത്..


അവൻ അവളുടെ മേലെന്ന് ഇറങ്ങി ബെഡിൽ കിടന്നു.എന്നിട്ട് അവളെ നോക്കി അവൾ ആകെ വിയർത്തു ചുവന്ന് വല്ലാതെ ഇരിപ്പുണ്ട്.അവളെ കാണുന്തോറും അവന്റെ ശരീരം ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു....


ഇനി മേലിൽ എന്റെ അനുവാദം ഇല്ലാതെ എന്റെ ശരീരത്തിൽ എവിടെ എങ്കിലും നിന്റെ കൈ പതിഞ്ഞാൽ ഇങ്ങനെ ആകില്ല ചിലപ്പോൾ എന്റെ പ്രതികരണം.പൊക്കോ.........ഗൗരവത്തിൽ അവൻ പറഞ്ഞതും അവൾ വേഗം പുറത്തേക്ക് ഇറങ്ങി....


എന്റെ കൃഷ്ണ...... ഞാൻ എങ്ങനെ ഇതിന്റെ കൂടെ ജീവിക്കും.

💫💫💫💫💫💫💫💫💫💫💫💫💫💫💫


നമുക്ക് നായികയെ പരിചയപെടണ്ടേ പിള്ളേരെ....


നേത്രഗ്നി അത് ആണ് അവളുടെ പേര്. പേര് പോലെ അഗ്നി തന്നെ ആണ് അവൾ പക്ഷെ അവന്റെ മുന്നിൽ വെറും മഴവെള്ളം ആണ്. നേത്രയുടെ അച്ഛൻ കണിമംഗലം ഗ്രൂപ്പിന്റെ തന്നെ ഗോഡൗണിലെ ഒരു തൊഴിലാളി ആയിരുന്നു.


കുറച്ചു മാസങ്ങൾ മുന്നേ ഒരു കേസിൽ ജയിലിൽ ആയി. ഇപ്പോഴും ജയിലിൽ തന്നെ ആണ്. അമ്മ കുഞ്ഞിലേ മരിച്ചു പോയിരുന്നു. അവളുടെ അച്ഛൻ തന്നെ ആണ് അവളെ പൊന്നു പോലെ നോക്കി വളർത്തി പഠിപ്പിച്ചത്. പിജി കഴിഞ്ഞു കണിമംഗലം ഗ്രുപ്പിന്റെ തന്നെ കമ്പനിയിൽ ആണ് അവൾക്ക് ജോലി.


അവളുടെ അച്ഛനോട് തീർത്ത തീരാത്ത ഒരു കടപ്പാട് ഉണ്ട് ഇവർക്ക് അതിന്റെ പേരിൽ. അവളെ കണിമംഗലം തറവാട്ടിൽ തന്നെ ആയിരുന്നു കുറച്ചു മാസങ്ങൾ ആയി താമസിപ്പിച്ചത്.


അങ്ങനെ ഇരിക്കെ ആണ് അലോകിനെ കൊണ്ട് പാവം കൊച്ചിനെ താലി കെട്ടിച്ചത് നാടറിഞ്ഞു ആഘോഷം ആയി തന്നെ നടത്തി വിവാഹം. മുത്തശ്ശൻറെ ഒറ്റ വാക്കിനു മുന്നിൽ ആണ് അവൻ കല്യാണത്തിന് സമ്മതിച്ചത്.


കാരണം ഒരു മൂന്നുമാസം നീണ്ടു നിന്ന ഒരു സീരിയസ് റിലേഷൻ ഉണ്ടായിരുന്നു നമ്മുടെ അല്ലുന്. അവൾ ഭയങ്കര സീരിയസ് ആയത് കൊണ്ട് അകാം ഇവരുടെ ബിസിനസ്‌ ഒക്കെ ചെറുത് ആയി ഒന്ന് കുലുങ്ങി തുടങ്ങിയപ്പോൾ ഇവന്റെ ഏറ്റവും വല്യ ശത്രുനെ തന്നെ അങ്ങ് കല്യാണം കഴിച്ചു എന്നിട്ട് രണ്ടുപേരും കൂടെ അമേരിക്കയിലേക്ക് പോയി. അതോടെ ഇവൻ ബാധ കൂടി എന്ത് പറഞ്ഞാലും എന്ത് ചെയ്താലും എല്ലാവരോടും ദേഷ്യം. മൂന്നു വർഷം കൊണ്ട് ഇത് ആണ് അവസ്ഥ അത് മാറാൻ വേണ്ടി വേണേൽ മുത്തശ്ശൻ പാവം നേത്രയുടെ ജീവിതം കടം എടുത്തത് ആണെന്ന് പറയാം. അങ്ങനെ അവനെ നന്നാക്കാൻ ആയി ആണ് പാവം കൊച്ചിനെ ഈ കാട്ടുമാക്കാനേ കൊണ്ട് കെട്ടിച്ചത്. ആദ്യം കുറെ എതിർത്തു ഒടുവിൽ വീട്ടിൽ കൂട്ടആത്മഹത്യ ചെയ്യും എന്ന ഭീഷണിയിൽ അവൻ വീണു......



അവളെ കൊണ്ട് സമ്മതിപ്പിച്ചത് അവളുടെ അച്ഛൻ തന്നെ ആയിരുന്നു. പിന്നെ നേത്ര പാവം മിണ്ടാപൂച്ച ആണ് എന്നൊന്നും നിങ്ങൾ ആരും തെറ്റിദ്ധരിച്ചു പോകരുത് ലവൾ ആരാന്നു എനിക്ക് അറിയൂ ഞാനെ കണ്ടിട്ടുള്ളു..



അവളെ കാണാൻ ഒരു കൊച്ച് സുന്ദരി തന്നെ ആണ്. നല്ല വിടർന്ന നിറയെ പീലികൾ ഉള്ള കണ്ണുകൾ. കൂട്ടുപുരികം, നല്ല ചുവന്ന ചുണ്ടുകൾ. കുറച്ചു ഒട്ടിയ കവിളുകൾ. ഒരു കൊന്ത്രപല്ല് ഒഴികെ നിരയൊത്ത പല്ലുകൾ. നല്ല ഒതുങ്ങിയ അരക്കെട്ടും കുഞ്ഞു മാറിടങ്ങളും ആയി ഒതുങ്ങിയ ശരീരം. പനംകുല പോലെ ഇല്ല എങ്കിലും മുതു വരെ നീണ്ടു കിടക്കുന്ന മുടി. നാടൻ വേഷം ആണ് പ്രിയം.


ഇതിനെല്ലാം ഉപരി ആൾക്ക് ഒരു പ്രണയം ഉണ്ട്. അത് വഴിയേ പറഞ്ഞു തരാം.

💫💫💫💫💫💫💫💫💫💫💫💫💫💫💫


അവൾ താഴെക്ക് ഓടി വരുന്നത് കണ്ടു എല്ലാവരും ഞെട്ടി.


എന്താ മോളെ അവൻ ഉപദ്രവിച്ചോ....അമ്മ 


ഇല്ല....


പിന്നെ എന്തിനാ മോള് ഓടിയത്.


അല്ല എന്നെ കാണാതെ നിങ്ങൾ ടെൻഷൻ അടിക്കണ്ട എന്ന് കരുതി ഓടി വന്നതാ...അവൾ കൂടുതൽ സംസാരിക്കാതെ അടുക്കളയിലേക്ക് പോയി.


അവിടെ നിന്നവരുടെ എല്ലാം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... ലൈക്ക് ചെയ്യണേ, നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ദിവസവും പോസ്റ്റ് ചെയ്യുന്നതാണ്...

                                      തുടരും.....

To Top