വിലക്കപ്പെട്ട പ്രണയം, തുടർക്കഥ ഭാഗം 10 വായിക്കൂ...

Valappottukal

രചന: പാക്കരന്റെ മാക്കാച്ചി പെണ്ണ്

അവളുടെ കണ്ണുകളിൽ ചുംബിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ അവളുടെ മൂക്കിൻ തുമ്പിൽ പതിയെ കടിച്ചെടുത്തു. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനെ പൊതിഞ്ഞു എടുക്കും മുന്നേ അവളുടെ കണ്ണിലേക്കു നോക്കി പിടക്കുന്ന കണ്ണോടെ തന്നെ നോക്കുന്നവളെ കാണെ അവന്റെ കണ്ണുകൾ വിടർന്നു.

അവളുടെ കീഴ്ചുണ്ടിൽ വിരലുകൾ ചേർത്ത് ഞെരടി....

സ്സ്....

അവളുടെ ചുണ്ടുകളിലേക്ക് ചുണ്ട് ചേർത്ത് അതിന്റെ മാധുര്യം നുണഞ്ഞു കൈകൾ അവളുടെ മേനിയിൽ ആകെ അലഞ്ഞു നടന്നു. ഒടുവിൽ അവന്റെ പ്രണയം അവൻ അവളിലേക്ക് പകർന്നു കൊണ്ട് അവളിലേക്ക് തന്നെ തളർന്നു വീണു അപ്പോഴും അവന്റെ കൈകൾ അവളിലൂടെ അലഞ്ഞു......

ആഹ്ഹഹ്ഹ അമ്മേ...നേത്ര ബെഡിൽ നിന്ന് നിലവിളിയോടെ ചാടി എണീറ്റു അവളുടെ വിളി കേട്ട് അടുത്ത് കിടന്ന അല്ലുവും എണീറ്റ് ലൈറ്റ് ഓൺ ആക്കി...

എ... എന്താ ഡോ...അവളുടെ കോലം കണ്ടു അവൻ ഒന്ന് പതറി.

വെ... വെള്ളം... അവൻ വെള്ളം എടുത്തു കൊടുത്തു എന്നിട്ട് അവളുടെ അടുത്ത് ഇരുന്നു അപ്പോഴേക്കും ഡോറിൽ മുട്ട് കേട്ടു അവൻ അവളെ നോക്കിയിട്ട് പോയി വാതിൽ തുറന്നു. അച്ഛനും അമ്മയും സച്ചുവും ആണ്....

എന്താ ഇവിടെ ഒരു വിളികേട്ടതു മോൾക്ക് എന്താ പറ്റിയെ.....അനു അകത്തേക്ക് കയറി.

ഒന്നുല്ല അമ്മ ഞാൻ ഒരു സ്വപ്നം കണ്ടു പേടിച്ചത് ആണ്...

എന്ത് സ്വപ്നം ഏട്ടത്തി.....അച്ഛൻ അവനെ സൂക്ഷിച്ചു നോക്കി.

മോള് പേടിക്കണ്ട അത് സ്വപ്നം അല്ലെ ഉറങ്ങിക്കോ.... അവർ പുറത്ത് ഇറങ്ങിയതും അല്ലു ഡോർ അടച്ചു വന്നു അവളുടെ അടുത്ത് ഇരുന്നു.

എന്താ സ്വപ്നം കണ്ടെ ഇത്രക്ക് പേടിക്കാൻ....

ആദ്യരാത്രി.....

എന്താന്ന്..... അല്ലുന്റെ ഞെട്ടി ഉള്ള ചോദ്യം ആണ് അവളെ ഉണർത്തിയത് അപ്പോഴാണ് എന്താ താൻ പറഞ്ഞത് എന്ന് ഓർമ്മ വന്നത്. അവൾ അവനെ ഒന്ന് നോക്കിയിട്ട് തലവഴി മൂടി കിടന്നു. അവന് അവളുടെ കിടപ്പ് കണ്ടു ചിരി വന്നു അവൻ അവളെ നോക്കി കിടന്നു അവന്റെ കണ്ണ് അടഞ്ഞു വന്നതും അവൾ പുതപ്പ് തലയിൽ നിന്ന് കുറച്ചു നീക്കി അവനെ നോക്കി അവൻ അവളെ നോക്കി കിടക്കുന്നത് കണ്ടു വീണ്ടും തലവഴി മൂടി കിടന്നു അവൾ....

💫💫💫💫💫💫💫💫💫💫💫💫💫💫💫

രാവിലെ അല്ലു ഉണരുമ്പോൾ ആദ്യം കണ്ടത് അവന്റെ മുഖത്തേക്ക് പാറി വീഴുന്ന മുടികൾ ആണ് അവൻ അവൻ നോക്കിയപ്പോൾ കണ്ടു.

തന്റെ നെഞ്ചിൽ പറ്റി ചേർന്നു കിടക്കുന്നവളെ അവനു അപ്പോൾ അവളോട് തോന്നിയത് വാത്സല്യം ആയിരുന്നു അവളുടെ മുടി ഒതുക്കി വച്ചു പതിയെ അവളുടെ തലയിൽ തലോടി. അവൾ ഒന്ന് ചിണുങ്ങി കൊണ്ട് കുറച്ചു കൂടെ മുറുകെ പിടിച്ചു.

അവൻ അവളെ ചേർത്ത് പിടിക്കാൻ കൈ ഉയർത്തി പിന്നെ പെട്ടന്ന് എന്തോ ഓർത്തത് പോലെ കൈ താഴ്ത്തി.

ഇവളേ ബെഡിൽ കിടത്തിയത് ഇപ്പൊ അനക്ക് കിടക്കാൻ ഇടം കൊടുത്തപോലെ ആയി. അവൻ പിറുപിറുത്തു.

ഡീീീ...... എണീറ്റ് മാറ് അങ്ങോട്ട്‌ മനുഷ്യൻ ഒന്ന് എണീക്കട്ടെ....

വേണ്ട ദേവേട്ടാ കുറച്ചു സമയം കൂടെ ഞാൻ കിടന്നോട്ടെ....അവൾ കണ്ണ് തുറക്കാതെ അവനെ മുറുകെ പിടിച്ചു പറഞ്ഞു.

എണീറ്റ് മാറെഡി പുല്ലേ....അവന്റെ അലർച്ച കേട്ടതും അവൾ കണ്ണ് തുറന്നു. അവൻ അവളെ ദേഷ്യത്തിൽ നോക്കി എണീറ്റ് പോയി.

ഓഹ് ഇങ്ങേരുടെ അലറൽ കാരണം എന്റെ ചെവി അടിച്ചു പോകും എന്ന തോന്നുന്നേ....

അവൾ അവനെ നോക്കിയിട്ട് അവൻ കിടന്ന തലയണ എടുത്തു കെട്ടിപിടിച്ചു കിടന്നു.

അവൻ ഫ്രഷ് ആയി വരുമ്പോൾ അവൾ നല്ല ഉറക്കം പിടിച്ചു.

ഇവൾക്ക് രാത്രി ഉറക്കം ഇല്ലെ  അത് എങ്ങനെ വല്ല പൊട്ട സിനിമയും കണ്ടു വന്നു കിടന്നു സ്വപ്നം കാണൽ അല്ലെ....അവളെ ഒന്ന് നോക്കി അവൻ താഴേക്ക് പോയി.

അഹ് നീ എണീറ്റൊ അല്ലു....

മ്മ്...

ദ ചായ കുടിക്ക്....

നീ ഇന്ന് ഓഫീസിൽ പോകുന്നുണ്ടോ അല്ലു....

ഇല്ല അച്ഛാ ഇന്ന് എന്റെ ഫ്രണ്ട്സ് വരുന്നുണ്ട് അവർ ഇവിടെ കാണും കുറച്ചു ദിവസം....

ആഹ്ഹ്.....

ചേട്ടാ ഞാൻ ഓഫീസിൽ എന്ന ജോയിൻ ചെയ്യേണ്ടത്... അല്ലു ചായ കുടി നിർത്തി അവനെ നോക്കി.

നീ ഇപ്പൊ ബി. കോം കഴിഞ്ഞു ഇനി M. കോം കൂടെ കഴിഞ്ഞു കമ്പനിയിൽ കയറാം...

അവന് ആദ്യം നിരാശ തോന്നി എങ്കിലും അത് ആണ് ശരി എന്ന് തോന്നി അവൻ പുറത്തേക്ക് ഇറങ്ങി.

കുറച്ചു കഴിഞ്ഞു ഒരു ഹാഫ് പാന്റും അവളെ പോലെ ഒരാൾക്ക് കൂടെ കയറാൻ പറ്റുന്ന ഒരു ബനിയനും ഇട്ട് നേത്ര ഇറങ്ങി വന്നു. കുളിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ അറിയാം.

ഗുഡ് മോർണിംഗ് അച്ഛാ ഗുഡ് മോർണിംഗ് മുത്തശ്ശ...

ഗുഡ് മോർണിംഗ് മോളെ...അവൾ അല്ലുനെ ഒന്ന് നോക്കിയിട്ട് അടുക്കളയിലേക്ക് പോയി.

അമ്മകുട്ടി....

എണീറ്റോ കാന്താരി.... ദ ചായ കുടിക്ക്.

അവൾ ചിരിയോടെ ചായ വാങ്ങി...കൗണ്ടർ ടോപ്പിൽ കയറി ഇരുന്നു.

അപ്പച്ചി.... ചേച്ചിമാർ രണ്ടുപേരും പോയ.

ഇല്ല രണ്ടും ഇന്ന് ലീവ് ആണ് അതുകൊണ്ട് സുഖഉറക്കം ആണ്..ചിരിയോടെ പറഞ്ഞു.

എന്നെ കൂട്ടാതെ ഉറക്കം ആണോ സമ്മതിക്കില്ല.....ചായ വച്ചിട്ട് അവൾ അവരുടെ അടുത്തേക്ക് പോയി.

ഈ കൊച്ചിന്റെ കാര്യം....

സായു അവളുടെ മുറിയിൽ ആണ് ഗായത്രി അവളുടെ മുറിയിൽ അവൾ ആദ്യം ആരെ ഉണർത്തണം എന്ന് ആലോചിച്ചു പിന്നെ നേരെ സായുന്റെ മുറിയിൽ പോയി.

സായു എന്തോ സ്വപ്നം കണ്ടു ചെറുചിരിയോടെ കിടക്കുവാണ്.നേത്ര കൊച്ചിന് ഒട്ടും കുശുമ്പ് ഇല്ലഅതുകൊണ്ട് ഒന്നും നോക്കിയില്ല കുറച്ചു വെള്ളം എടുത്തു അവളുടെ മേലെ ഒഴിച്ചു.

അമ്മേ ഞാൻ വെള്ളത്തിൽ വീണേ.....ഒരു വിളി കേട്ടതും നേത്ര ഓടി ഗായത്രിയുടെ മുറിയിൽ കയറി അവളെ ചുറ്റിപിടിച്ചു.

കള്ളി അവിടെ എന്തോ ഒപ്പിച്ചു വന്നത് അല്ലെ...ഗായത്രി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു.

ഈൗ സായു നല്ല ഉറക്കം ആയിരുന്നു എന്റെ ഉറക്കം പോയി അതാ.അല്ല ചേച്ചി ഉറക്കം അല്ലായിരുന്നോ....

ഞാൻ എണീക്കാൻ തുടങ്ങുമ്പോ ഒരു കള്ളിപെണ്ണ് ഇവിടെ കിടന്നു കറങ്ങുന്നു...

കണ്ടു അല്ലെ...

ഗായത്രി ചിരിച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു കിടന്നു.

സായു ദേഷ്യത്തിൽ എണീറ്റ് പുറത്തെക്ക് പോകാൻ തുടങ്ങുമ്പോൾ തന്നെ ആണ് പാവം സച്ചു ചാർജർ എടുക്കാൻ അവളുടെ മുറിയിലേക്ക് കയറി വന്നത്...

ഡാ...

എന്താ ഡി....

നിനക്ക് എന്താ ഡാ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലേ നീ എന്തിന എന്റെ മേലെ വെള്ളം എടുത്തു ഒഴിച്ചത്...

സച്ചു ആണെങ്കിൽ ഇവൾക്ക് എന്താഎന്ന് ആലോചിച്ചു പിന്നെ ഗായുന്റെ മുറിയിലേക്ക് ഓടിയ നേത്രയേ ഓർമ്മ വന്നു..

ഞാൻ അല്ല നിന്റെ പുന്നാര ഏട്ടത്തി എടുത്തു ഒഴിച്ചത് ആകും അവൾ അപ്പുറത്ത് കിടന്നു ഉറങ്ങുവാ.....

ഈ കുരിപ്പ്....സായു തല ചൊരിഞ്ഞു കൊണ്ട് നേരെഅങ്ങോട്ട് പോയി.

അപ്പോഴേക്കും ഗായത്രി എണീറ്റ് കുളിക്കാൻ കയറിയിരുന്നു.

ഡീീ....ബെഡിൽ എന്തോ ആലോചിച്ചു ഇരിക്കുവാണ് നേത്ര.

എന്താ ചേച്ചി....

ദേ കൂടുതൽ നിഷ്കു ആകല്ലേ നീ അല്ലെ ഡി ഏട്ടത്തി വെള്ളം എടുത്തു എന്റെ മേലെ ഒഴിച്ചത്.....

നേത്ര വെളുക്കനെ ചിരിച്ചു കൊണ്ട് എണീറ്റ് ആ മുറി മുഴുവൻ ഓടി. അവസാനം സായു വെള്ളം എടുത്തതും നേത്ര ഇറങ്ങി പുറത്തേക്ക് ഓടി.

അല്ലു ഫോണും നോക്കി മുറിയിലേക്ക് പോകാൻ തുടങ്ങിയത് ആയിരുന്നു അപ്പോഴാണു കൊച്ച് കൃത്യമായി അവനെ ഇടിച്ചു ഇട്ട് താഴെ വീണത്.

അല്ലു പെട്ടന്ന് എന്തോ വന്നു ഇടിച്ചതും താഴെ വീണതും മാത്രം ഓർമ്മ ഉണ്ട് കണ്ണ് തുറന്നു നോക്കിയതും തന്റെ നെഞ്ചിൽ കുത്തി എന്തോ പറയുന്നവളെ ആണ് കണ്ടത്..

ഇത് എന്താ ഈ പാറ എന്റെ നെഞ്ച് കലങ്ങിയല്ലോ ശിവനെ....

എണീറ്റ് മാറെഡി കോപ്പേ അവളുടെ അമ്മുമ്മേടെ പാറ.....

ഈ ശബ്ദം..... ഞാൻ എവിടെയൊ കടുവ...മുഖം ഉയർത്തി നോക്കി അവളെ ഇപ്പൊ തിന്നും എന്ന് പറഞ്ഞു ആണ് അവന്റെ നോട്ടം.

അവൾ വേഗം നേരെ എണീറ്റ് നിന്നു എല്ലാവരും ചിരി കടിച്ചു പിടിച്ചു അവരെ നോക്കി നിൽക്കുവാ. അവൻ അവളെ സൂക്ഷിച്ചു നോക്കി കയറി പോയി അവൾ സായുനെ നോക്കിയിട്ട് നേരെ കയറി പോയി........

💫💫💫💫💫💫💫💫💫💫💫💫💫💫💫

അല്ലു ആരോടോ ഫോണിൽ സംസാരിച്ചു നിൽക്കുമ്പോൾ ആണ് നേത്ര ബാത്‌റൂമിൽ  നിന്നു  ഉറക്കെ വിളിക്കുന്നത് കേട്ടത്.....

ദേവേട്ടാ....... അവളുടെ കരച്ചിൽ കേട്ട് അവൻ ഒന്ന് ഞെട്ടി...

നേത്ര വാതിൽ തുറക്ക് എന്താ...അവൻ വീണ്ടും വീണ്ടും തട്ടി വിളിച്ചതും അവൾ വാതിൽ തുറന്നു അപ്പോൾ തന്നെ അവനെ മുറുകെ ചുറ്റി പിടിച്ചു....

അവളുടെ ശരീരം നന്നായി വിറയ്ക്കുന്നുണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു.....

എന്താ ഡാ എന്താ പറ്റിയെ... എന്തിനാ വിളിച്ചേ....അവൻ സൗമ്യമായി ചോദിച്ചു പക്ഷേ അവൾ അവനെ മുറുകെ പിടിച്ചു കരയുന്നത് അല്ലാതെ മിണ്ടുന്നില്ല അത് കണ്ടു അവന് ടെൻഷൻ ആയി...

എന്താ ഡാ എന്തിനാ എന്റെ കുഞ്ഞ് കരയുന്നെ....

അവൾ കരച്ചിൽ നിർത്തി അവനെ മുഖം ഉയർത്തി നോക്കി..

എന്താ ഡാ എന്താ......

അവി... അവിടെ പാറ്റ ദേവേട്ടാ എനിക്ക് പേടിയാ...വീണ്ടും അവനെ ചുറ്റി പിടിച്ചു.

അവന് ചിരി വന്നു അവൻ അവളെ ചേർത്ത് പിടിച്ചു ബാത്‌റൂമിൽ കയറി. അവൻ അവിടെ മുഴുവൻ നോക്കി.

നേത്ര......അവൾ മുഖം ഉയർത്തി.

ദേ ഇവിടെ ഒന്നും ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും...

ഇല്ല ഞാൻ കണ്ടതാ ദേവേട്ടാ ഇവിടെ...അവൾ പേടിയോടെ ഒരു ഭാഗത്തേക്ക്‌ ചൂണ്ടി പറഞ്ഞു.

ഇല്ല നേത്ര അവിടെ ഒന്നുല്ല....

ഇല്ല അവിടെ ഉണ്ട്...

നിന്നോട് അല്ലേടി പുല്ലേ പറഞ്ഞത് അവിടെ ഒന്നുല്ലന്ന്...അവന്റെ അലർച്ച കേട്ടതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി. പക്ഷേ അവന്റെ നോട്ടം കണ്ടതും നിറഞ്ഞു വന്ന കണ്ണീർ ഒക്കെ ഏതോ വഴി പോയി....

                                 തുടരും.......പാർട്ട്‌ 10

                                 തുടരും.......

To Top