രചന: നൗഫു ചാലിയം
പൈലറ്റിന്റെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നമ്മൾ ടച്ച് ചെയ്യുവാൻ ആയി എന്നുള്ള മെസ്സേജ് ആണ് എന്നെ ഉണർത്തിയത്…
പെട്ടെന്നുതന്നെ എയർപോർട്ടിൽ നിന്നും പുറത്തേക്ക് കടക്കുവാൻ… എന്റെ മനസ്സ് വെമ്പൽ കൊണ്ടു…
രാത്രി സമയം ആയതുകൊണ്ട്… മറ്റുള്ള വിമാനങ്ങൾ ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ടോ… പെട്ടെന്ന് തന്നെ എമിഗ്രേഷൻ ചെക്കിംഗ് കഴിഞ്ഞു…
ലഗേജ് ഒന്നും ഇല്ലാത്തത് കൊണ്ടുതന്നെ… കയ്യിലുള്ള ബ്രീഫ്കേസുമായി ഞാൻ പുറത്തേക്ക് നടന്നു…
എന്റെ അനിയൻ റാഷിദ്… ഞാൻ വരുന്നതും കാത്ത്… പുറത്തേക്കുള്ള വാതിലിന്റെ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു…
അവൻ എന്റെ കയ്യിൽ നിന്നും പെട്ടെന്ന് തന്നെ പെട്ടി വാങ്ങി,വണ്ടിയിലേക്ക് വച്ച്…
എന്നോട് വണ്ടിയിലേക്ക് വേഗം കയറുവാൻ പറഞ്ഞു…
ഞങ്ങൾ രണ്ടുപേരും എയർപോർട്ടിൽ നിന്നും പുറപ്പെട്ടു…
വീട്ടിലേക്ക് എയർപോർട്ടിൽ നിന്നും… അര മണിക്കൂറിൽ കൂടുതൽ ദൂരമൊന്നുമില്ലായിരുന്നു…
നഗരത്തിലെ ആശുപത്രിയിലേക്ക് പോവാതെ… വീട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞപ്പോൾ…ഞാൻ റാഷിദിനെ സംശയത്തോടെ ഒന്ന് നോക്കി…
എന്റെ ഉള്ളിൽ… എന്നെ ഇതുവരെ പേടിപ്പെടുത്തി കൊണ്ടിരിക്കുന്ന… ആ സംഭവം തന്നെയാണോ റബ്ബേ നടക്കാൻ പോകുന്നത് എന്നുള്ള ചിന്ത എന്നെ ഭയപ്പെടുത്തി കൊണ്ടിരുന്നു…
ഞാൻ റാഷിദിനോട് ചോദിച്ചു എന്താ മോനെ ഹോസ്പിറ്റലിലേക്ക് അല്ലേ പോകുന്നത്…
ഇത്തയെ വൈകുന്നേരം ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു…
വീട്ടിലേക്ക് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ഞങ്ങൾ കൊണ്ട് പൊന്നു ഇക്കാ ….
ഇപ്പോൾ ഇത്താത്ത വീട്ടിലുണ്ട്…
പക്ഷേ അവന്റെ ആ സംസാരവും എന്റെ ഭയത്തെ തെല്ലും കുറച്ചില്ല…
വീടിനടുത്ത് എത്തിയപ്പോൾ അവിടെ എവിടെയെങ്കിലും ട്യൂബ് ലൈറ്റുകളോ മറ്റോ… വെളിച്ചത്തിനായി തൂക്കിയിട്ടിട്ടുന്നുണ്ടോ എന്ന്… ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചു…
വീട്ടിലെത്തിയിട്ടും.., അവിടെ പന്തലോ മറ്റോ കാണാതിരുന്നതിൽ എന്റെ ഹൃദയത്തിൽ തെല്ലൊന്നുമല്ല സന്തോഷം ഉണ്ടാക്കിയത്…
ഞാൻ ആ കാറിൽ നിന്നും പുറത്തേക്കിറങ്ങി…
വീടിന്റെ സിറ്റൗട്ടിൽ ഉപ്പയും… എന്റെ എളാപ്പയും സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്…
സമയം നോക്കിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ട്…
ഞാൻ സലാം ചൊല്ലി അകത്തേക്ക് കയറി…എളപ്പ വീട്ടിൽ പോകാതെ അവിടെ തന്നെ ഇരിക്കുന്നത്…
എന്നെ തെല്ലു നിരാശപ്പെടുത്തിയെങ്കിലും… അവളുടെ സുഖവിവരം അന്വേഷിക്കാൻ വന്നതാവും എന്ന് കരുതി…
ഞാൻ ഉപ്പയോടും എളാപ്പ യോടും കുറച്ചു സംസാരിച്ചതിനുശേഷം, വീടിനകത്തേക്ക് കയറി…
അവിടെ ഒരുപാട് സ്ത്രീജനങ്ങൾ ഇരിക്കുന്നുണ്ട്… അവൾക്കൊന്നും സംഭവിച്ചിട്ടില്ല എന്നുള്ള ആശ്വാസം…
എന്റെ ഉള്ളിൽ നിന്നും പതിയെ പതിയെ പുകഞ്ഞു പുറത്തു പോകുവാൻ തുടങ്ങി…
എന്റെ ഉമ്മ എന്നെ കണ്ടപ്പോൾ… കൈകളിൽ തട്ടത്തിന്റെ തുമ്പെടുത്തു മുഖംപൊത്തി കരയുവാൻ തുടങ്ങി…
എന്താണ് ഉമ്മ…
സുലു വിനെ ആശുപത്രിയിൽ നിന്നും കൊണ്ട് വന്നില്ലേ…
ഒരു കുഴപ്പവും ഇല്ലാതെ…
അതും കൂടി കേട്ടപ്പോൾ എന്റെ ഉമ്മ പൊട്ടിക്കരഞ്ഞു പോയി…
ഞാൻ അവിടെ കൂടി ഇരിക്കുന്നവരോട് മുഴുവനായിട്ട് തന്നെ ചോദിച്ചു സുൽഫി എവിടെ…
അവരൊന്നും എന്നോട് ഒരു വാക്കും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു…
ഉമ്മയുടെ അരികിൽ തന്നെ ആയി എന്റെ പെങ്ങളും ഉണ്ട്… അവളും കണ്ണുനീർ ഒലിപ്പിച്ചു നിൽക്കുന്നു...
പുറത്തുനിന്നും അവിടേക്ക്… എന്റെ കൂട്ടുകാരൻ സമദ് പെട്ടെന്ന് കടന്നുവന്നു…
ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്… കൈ കൊടുത്തു…
അവൻ എന്നോട് പറഞ്ഞു എനിക്ക് നിന്നോട് കുറച്ച് കാര്യം സംസാരിക്കാനുണ്ട്…
നിന്റെ റൂമിൽ ഇരിക്കാം…
അവന് എന്താണ് എന്നോട് സംസാരിക്കാൻ ഉള്ളത് എന്നറിയാതെ ഞാൻ അവന്റെ പിറകിലായി എന്റെ റൂമിലേക്ക് നടന്നു… ഒരു നിമിഷം…
എന്റെ ഉള്ളിലെ ഉള്ളിൽ എന്റെ സുലു മരണപ്പെട്ട് ഒരു വെള്ള തുണിയിൽ പൊതിഞ്ഞു ഞാൻ വരുന്നതിന് മുമ്പേ തന്നെ കബർ അടക്കപ്പെട്ടോ എന്ന് പോലും ഞാൻ ചിന്തിച്ചു…
ഉള്ളിലെത്തിയ ഉടനെ ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു എന്താടാ… സമദ് നീ എങ്കിലും പറ…
എന്റെ സുലുവിന് എന്ത് പറ്റി…
അവൻ എന്നെ ചേർത്തു നിർത്തി… റൂമിലുള്ള ഒരു സോഫയിൽ ഇരുത്തി…
എന്റെ അരികിലായി അവനും ഇരുന്നു…
നിസാർ ഞാൻ പറയാൻ പോകുന്നത് കേട്ടു നീ എടുത്തു ചാടി ഒന്നും ചെയ്യരുത്… ഇതെല്ലാം ഒരു വിധിയാണെന്ന് കരുതി സമാധാനിക്കുക…
ഞാൻ അവന്റെ മുഖത്തേക് തന്നെ സ സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു… അവൻ അടുത്ത വാക്ക് എന്താണ് പറയുന്നത് എന്ന് ചിന്തിച്ചു കൊണ്ട്…
ഒന്നെനിക്കറിയാം… ഈ നിമിഷം ഞാൻ അത് മനസ്സിലാക്കുന്നു… സുലുവിന് ഒന്നും സംഭവിച്ചിട്ടില്ല… സംഭവിക്കാൻ പോകുന്നത് എനിക്കാണ്… എന്റെ ഹൃദയം വളരെ വേഗത്തിൽ ഇടിക്കാൻ തുടങ്ങി… ആ ഇടിയിൽ… ഹൃദയം പൊട്ടി ഞാൻ മരണപ്പെട്ടു പോകുമോ എന്ന് പോലും ഭയപ്പെട്ടു…
ഞാൻ ഒന്നും മിണ്ടാതെ അവനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടപ്പോൾ...സമദ് വീണ്ടും പറഞ്ഞു തുടങ്ങി…
ഇന്നലെ രാത്രി… രണ്ടു മണിക്ക് ശേഷം… നിന്റെ സുലുവിനെ കാണാനില്ല… ഞങ്ങൾ തിരയാനുള്ള സ്ഥലങ്ങളിലെല്ലാം തിരഞ്ഞു.., പക്ഷേ രാവിലെ ആകുമ്പോൾ തന്നെ അറിഞ്ഞു. അവൾ നമ്മുടെ കൂട്ടുകാരൻ…നൗഫലിന്റെ കൂടെ ചാടിപ്പോയതാണ് എന്ന്…
രാത്രി മുതൽ അവനെയും വീട്ടിൽ കാണുന്നില്ല എന്ന് അവന്റെ ഭാര്യയും ഉമ്മയും പറഞ്ഞു വത്രേ…
നിനക്കായി അവൾ ഒരു കത്ത് എഴുതി വച്ചിട്ടുണ്ട്…
സമദന്റെ കീശയിൽ നാലായി മടക്കി വെച്ച ചെറിയ പേപ്പർ എന്റെ നേരെ അവൻ നീട്ടി…
ഞാൻ ആ കത്ത് പിടിക്കാനായി കൈകൾ നീട്ടിയപ്പോൾ...എന്റെ കൈകളുടെ വിറ കണ്ടു തരിച്ചു നിന്നുപോയി…
ആ കത്ത് തുറന്നു ഞാൻ നോക്കി..
"" ഞാൻ പോകുന്നു… കുട്ടികളെ എനിക്ക് വേണ്ട… കുട്ടികൾ ഇക്കയുടെത് ആണല്ലോ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്… ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് പോലും അറിയാം… പക്ഷേ… അതിലുപരി… നൗഫു വിന്റെ സ്നേഹം കണ്ടപ്പോൾ ഞാൻ എന്നെ തന്നെ മറന്നു പോയി… അവനിലേക്ക് അലിഞ്ഞുപോയി…
അവന് ഇനി ഞാൻ ഇല്ലാതെ പറ്റില്ല എന്ന് ആയപ്പോൾ എനിക്ക് അവന്റെ കൂടെ പോകേണ്ടിവന്നു…
ഇക്കാ… എന്നെ മറന്ന് പുതിയ ഒരു വിവാഹം കഴിക്കണം…
എന്നെ വെറുക്കരുതേ ഇക്കാ""
ആ കത്ത് വായിച്ചപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ഒന്നും തോന്നിയില്ല… വെറും പുഴയുടെ അക്കരെ കാണുന്ന പച്ചപ്പിനോട് തോന്നുന്ന കൗതുകം മാത്രമായിരുന്നു അത്…
ദിവസവും കേൾക്കുകയും കാണുകയും ചെയ്യുന്ന വാർത്ത…
ഇന്നതിൽ ഞാനും വന്നിരിക്കുന്നു…
ഒരു പക്ഷെ മൊബൈൽ എടുത്തു നെറ്റ് ഓണാക്കിയിരുന്നെകിൽ ഈ വാർത്ത ഞാൻ അവിടെ നിന്നെ അറിയുമായിരുന്നു...
ഏതായാലും… ഞാൻ സോഫയിൽ നിന്നും എഴുന്നേറ്റ്.. എന്റെ കുട്ടികളെ റൂമിലേക്ക് എത്തിക്കാനായി പറഞ്ഞു…
സമദ് പുറത്തേക്കിറങ്ങി… എന്റെ രണ്ടു കുട്ടികളുമായി… റൂമിലേക്ക് വന്നു…
എന്നെ കണ്ടപ്പോൾ… എന്റെ ചെറിയ മകൾ ആദ്യമൊന്നും എന്റെ അടുത്തേക്ക് വരാൻ കൂട്ടാക്കിയില്ല…
അവൾ….. ഉമ്മ എന്ന് വിളിച്ചു കൊണ്ട് കരയുന്നുണ്ടായിരുന്നു…
കുട്ടികൾ രണ്ടു പേരും ഒരുപാട് തളർന്നിരിക്കുന്നു…
ഉമ്മ ഇല്ലാതായാൽ ഏതു കുട്ടികളും കുറച്ച് സമയം കൊണ്ട് തന്നെ തളർന്നു പോകും...
എന്റെ പെട്ടിയിൽ ഉണ്ടായിരുന്ന… പാവക്കുട്ടിയെ ഞാനെടുത്തു അവൾക്ക് കൊടുത്തു…
അവൾ അതുമായി ബെഡ്ഡിൽ ഇരുന്ന് കളിക്കാൻ തുടങ്ങി…
എന്റെ നാലുവയസ്സുള്ള മകനെ ഞാൻ അടുത്തേക്ക് വിളിച്ചു…
അവൻ ഒന്നും അറിയാനുള്ള പ്രായമൊന്നും ആയിട്ട് ഉണ്ടാവില്ല..
അവൻ പെട്ടെന്ന് തന്നെ വന്ന് എന്റെ മടിയിലേക്ക് കയറിയിരുന്നു…
സമദ് എന്നോട് പറഞ്ഞു…നീ അവിവേകം ഒന്നും കാണിക്കരുത്…
ഞാൻ സമദിന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു…
ഹേയ്… എന്റെ ഉള്ളിൽ ഇതുവരെ വേറെ ടെൻഷനായിരുന്നു…
അവൾ എന്നിൽ നിന്നും വിടപറഞ്ഞു പോയോ എന്നുള്ള പേടിയായിരുന്നു ഉള്ളു നിറയെ…
ഇതുപക്ഷേ.. എന്നെക്കാൾ ഇഷ്ടപ്പെട്ട ഒരാൾ വന്നു വിളിച്ചപ്പോൾ… അവൾ പോയതല്ലേ… അതായിരുന്നു അവളുടെ ഇഷ്ടം…
എന്നോട് ഒന്നു പറയാമായിരുന്നു എന്ന് മാത്രം തോന്നി… ഞാൻ അവളുടെ ഇഷ്ടത്തിന് എതിരുനിൽക്കറില്ലായിരുന്നു…
പെട്ടന്ന് തന്നെ ഡൈവേഴ്സ് കേസ് ആക്കി… അവളുടെ ഇഷ്ടത്തിന് വിടുമായിരുന്നു..
നാളെ മുതൽ ഞാനും എന്റെ മക്കളും പുറത്തേക്കിറങ്ങുമ്പോൾ.. ആളുകളുടെ അർത്ഥം വച്ചുള്ള നോട്ടത്തെ ഞാൻ ഭയപ്പെടുന്നുണ്ട്…
എന്റെ കാര്യത്തിലല്ല.. എന്റെ മക്കളുടെ കാര്യത്തിലാണ് അവർ ഒന്നുമറിയാത്ത പ്രായത്തിൽ ഉള്ളവരല്ലേ…
വളർന്നുവരുമ്പോൾ തങ്ങളുടെ ഉമ്മ ചാടിപ്പോയളായിരുന്നു എന്ന് കേട്ടാൽ അത് അവരുടെ മനസ്സിനെ അപമാനംവരുത്തില്ലേ…
നീ പോയി വരൂ സമദ് ഞാനൊന്നു കിടക്കട്ടെ…
അവളില്ലെങ്കിലും മക്കളെ നോക്കണ്ടേ…
അവരെ ഉറക്കട്ടെ… എനിക്കും നല്ലതുപോലെ ക്ഷീണമുണ്ട്..
ഞാൻ രാവിലെ വരാം… പിന്നെ… ഇതൊരു പോലീസ് കേസ് ആക്കിയിട്ടുണ്ട് നമ്മൾ..
വേണ്ടായിരുന്നു… ഞാൻ ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു…
അവളുടെ ഇഷ്ടം ഞാൻ എന്തിനാ തല്ലി കെടുത്തുന്നത്…
▪️▪️▪️
അവൻ പുറത്തേക്ക് പോയപ്പോൾ… ഉമ്മ വന്നു വാതിലിൽ മുട്ടി…
എന്തെങ്കിലും കഴിക്കാൻ എടുത്തു വയ്ക്കട്ടെ… എന്നോട് ഇടറിയ ശബ്ദത്തിൽ ചോദിച്ചു..
ഞാൻ പറഞ്ഞു… ഒന്നും വേണ്ട ഉമ്മ… വയറുനിറയെ അവൾ തന്നു…
കുറച്ചു വെള്ളം കൊണ്ടുവരാൻ പറഞ്ഞു… ഞാൻ എന്റെ കുട്ടികളുടെ അടുത്തേക്ക് നടന്നു…
കുറച്ചു സമയങ്ങൾ കൊണ്ട് തന്നെ… എന്റെ മൂത്ത കുട്ടി ഇളയവളോട് ഇത് നമ്മുടെ ഉപ്പ യാണെന്നും നമുക്ക് വേണ്ടപ്പെട്ടവരാണെന്നും അവരുടേതായ ഭാഷയിൽ മനസ്സിലാക്കി കൊടുത്തിരുന്നു…
ഞാൻ കുട്ടികളെ രണ്ടുപേരെയും എന്റെ അരികിലായി കിടത്തി…
മെല്ലെ അവർ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു…
വിവാഹം കഴിഞ്ഞിത് മുതൽ ഈ കട്ടിലിൽ ഞാൻ അവളില്ലാതെ കിടന്നിട്ടില്ല…
ആദ്യമായി… കൂടെ സുൽഫത്ത് ഇല്ലാതെ കിടക്കുന്നു…
ഇന്നവൾ മറ്റൊരാളുടെ കൂടെ ആണല്ലോ കിടക്കുന്നത് എന്ന് ആലോചിച്ചപ്പോൾ എന്റെ ഉള്ളിൽ സങ്കടം കുമിഞ്ഞു കൂടി…
അവളുടെ ഏതൊരു ഇഷ്ടത്തിനും എതിരു നിൽക്കാത്തവൻ ആയിരുന്നല്ലോ ഞാൻ…
അന്നൊരു നാൾ… എനിക്ക് ഇനിയും പഠിക്കണം എന്ന് പറഞ്ഞപ്പോൾ… ഞാൻ… യാതൊരു പ്രശ്നവുമില്ലാതെ… അവളുടെ ഡിഗ്രി പൂർത്തിയാക്കാൻ പറഞ്ഞയച്ചു.…
ആവശ്യപ്പെടുന്നതെല്ലാം പെട്ടെന്ന് തന്നെ അവൾക്കായി എത്തിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് ആയിരുന്നു…
എന്തായിരിക്കും എന്നെക്കാൾ അവളെ.. നൗഫലി ലേക്ക് ആകർഷിച്ചത്…
വിവാഹം കഴിഞ്ഞ്… ആദ്യമായി ലീവിന് വന്നത്… വെറും ഏഴു ദിവസത്തേക്ക് ആയിരുന്നു…
എന്റെ മകനെ അവൾ പ്രസവിക്കുന്ന സമയം… ഇവിടെ അവളുടെ കൂടെ ഞാൻ വേണമെന്ന് നിർബന്ധം പിടിച്ചപ്പോൾ… ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും ഓടിയെത്തി…
ആശുപത്രിയുടെ.. പ്രസവ വാർഡിന് മുന്നിൽ ഒരു മെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും കുറെ നടന്നു…
എന്റെ കുട്ടിയെ എനിക്ക് കിട്ടണേ എന്നുള്ള പ്രാർത്ഥനയെക്കാൾ കൂടുതൽ…
എന്റെ സുൽഫി ക് ഒന്നും സംഭവിക്കരുത് റഹ്മാനെ എന്നുള്ള ഒരു പ്രാർത്ഥന മാത്രമേ അന്നെന്റെ ഉള്ളിൽ നിറഞ്ഞിരുന്നുള്ളു…
സുല്ഫത് ഒരു ആൺകുട്ടിയെ പ്രസവിച്ചു എന്നുള്ള വാർത്ത… ചെവിയിലേക്ക് എത്തിയപ്പോൾ… വല്ലാത്തൊരു സന്തോഷത്തോടെ ഞാൻ… ആ വാർഡിന് മുന്നിലേക്ക് ഓടിയെത്തി…
എന്റെ മകനെ.. ആദ്യമായി ഞാൻ എന്റെ കൈകളിലേക്ക് ഏറ്റു വാങ്ങി…
അവന്റെ… മുഖം കരച്ചിലിലേക്ക് എത്തിയപ്പോൾ… ഞാൻ അവനെ നോക്കി പുഞ്ചിരിച്ചു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ… അവളെ കാണുവാനുള്ള ആഗ്രഹവുമായി… ഞാൻ ഉള്ളിലേക്ക് കയറി…
അവളും തൊട്ടടുത്ത് എന്റെ മകനും കിടക്കുന്നുണ്ട്…
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു…
ഞാൻ അവളുടെ അരികിലേക്ക് നടന്നു വന്നു അവളുടെ കയ്യിൽ എന്റെ കൈപ്പത്തി ചേർത്തുവച്ചു…
പിന്നെ എന്റെ… വലതു കൈകൊണ്ട് അവളുടെ നെറ്റിയിൽ തലോടി…
നനുത്തൊരു പുഞ്ചിരി അവളുടെ മുഖത്ത് തത്തിക്കളിച്ചു… അവളുടെ കണ്ണിൽ നിന്നും സന്തോഷ ത്തിന്റെ കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…
അതെല്ലാം എന്റെ കൈകൾ കൊണ്ട് തന്നെ ഒപ്പിയെടുത്തു…
പിന്നെ അവളുടെ നെറ്റിയിൽ ഒരു… എന്റെ സ്നേഹത്തിന്റെ മധുര ചുംബനം നൽകി…
അവൾ എന്റെ ചെവിയിൽ ആയി പറഞ്ഞു… എന്റെ ഇക്കയുടെ കുട്ടിയെ ആദ്യമായി കൈകളിൽ വാങ്ങേണ്ടത് എന്റെ ഇക്ക തന്നെയാണ്.. അതിനാണ് ഈ സമയം ഇവിടേക്ക് വരണമെന്ന് എന്റെ ഇക്കയോട് വാശിപിടിച്ചു പറഞ്ഞത്…
ഞാൻ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു…
▪️▪️▪️
ഈ പ്രാവശ്യം ഈ എമർജൻസി ലീവിന് വരുന്നതിനു മുന്നേ… അവളെ… എന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള പേപ്പറുകൾ എല്ലാം ശരിയാക്കി… നോർമൽ ലീവിന് വരുമ്പോൾ അവളെയും മക്കളെയും കൂടെ കൂട്ടാം എന്നുള്ള ചിന്തയിലായിരുന്നു ഞാൻ ഇരുന്നത്… അതിനുള്ള പേപ്പറുകൾ എല്ലാം അവിടെ ശരിയാക്കിയിരുന്നു… ഇനി അതെല്ലാം ആർക്ക് വേണ്ടി…
▪️▪️▪️
ഒരാഴ്ചയ്ക്കുശേഷം അവളെയും അവളുടെ കാമുകനെയും സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട് എന്നുള്ള വാർത്ത എന്റെ ഫോണിലേക്ക് എത്തി…
എന്നോട് ഉടനെതന്നെ കോടതിയിൽ ഹാജരാകാനുള്ള വിളി പോലീസ് സ്റ്റേഷനിൽ നിന്നും വന്നു…
ഞാൻ കോടതിയിലെത്തിയപ്പോൾ…
അവിടെ മുട്ടൻ ചർച്ച നടക്കുന്നു…
സുൽഫി യെ കൊണ്ട് പോയവൻ… ഇനി അവളെ അവനു വേണ്ട എന്ന് പറഞ്ഞ് തന്റെ ഭാര്യയുടെ കൂടെ പോകുവാൻ നിൽക്കുന്നു…
എന്ത് ചെയ്യണമെന്നറിയാതെ… എന്റെ ഭാര്യ ആയിരുന്നവൾ കോടതിക്കുള്ളിൽ നിൽക്കുന്നുണ്ട്…
ഞാൻ അങ്ങോട്ട് കടന്നുചെന്നു…
എന്റെയും അവളുടെയും ബന്ധുക്കളും ഇക്കാര്യം അറിഞ്ഞുവന്നെത്തിയവരും അവിടെയുണ്ട്…
എന്നെ കണ്ടപ്പോൾ സുൽഫി യുടെ തല കുനിഞ്ഞു പോയി…
ഞാൻ എന്റെ മക്കളെ കൊണ്ടു വന്നിട്ടില്ലായിരുന്നു…
എന്തിനാ വെറുതെ അവിടെ വെച്ച് ഒരു സീൻ ക്രിയേറ്റ് ചെയ്യേണ്ട എന്ന് വെച്ചു…
അവളെ ഏറ്റെടുക്കുന്നതിൽ നിന്നും അവളുടെ കുടുംബവും… കാമുകനും ഒഴിഞ്ഞു മാറിയപ്പോൾ… കോടതി എന്നോട് ചോദിച്ചു നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന്…
ഇവളെ ഇനിയും സ്വീകരിക്കുന്നതിൽ എനിക്കൊരു കുഴപ്പവുമില്ല… പക്ഷേ ഇനിയുള്ള ജീവിതം എന്റെ ഇഷ്ടത്തിന് മാത്രമായിരിക്കും നടക്കുക എന്നുള്ള ഒരു ഉറപ്പ് എനിക്ക് കിട്ടണം… എന്നാൽ ഞാൻ അവളെ കൂടെ കൊണ്ട് പൊയ്ക്കോളാം…
എന്റെ വാക്കുകൾ കേട്ട്… ഉപ്പയും കുടുംബക്കാരും എല്ലാം എന്നോ ദേഷ്യത്തോടെ നോക്കി… ആ കോടതിയിൽ നിന്നും ഇറങ്ങിപ്പോയി…
അവൾ എന്റെ കൂടെ വരുവാൻ തയ്യാറായി…
ഞാൻ അവളെയും കൊണ്ട് എന്റെ വീട്ടിലേക്ക് വന്നു… ഒരു വാക്ക് പോലും മിണ്ടാതെ…
അവൾ ഞങ്ങളുടെ റൂമിലേക്ക് കയറി പോവാൻ തുടങ്ങിയപ്പോൾ…
ഒരു കാര്യം മാത്രം പറഞ്ഞു… അതിൽ അല്ല… അപ്പുറത്തുള്ള റൂമിൽ കിടന്നാൽ മതി… അവിടെ ഞാനും എന്റെ മക്കളും കിടക്കുന്നതാണ്…
അവൾ എന്റെ മുഖത്തേക്ക്… നോക്കി… കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിപ്പിച്ചു…
ഞാൻ എന്റെ മനസ്സിൽ പറഞ്ഞു… ഇതിലും ഉറക്കെ ഞാൻ കരഞ്ഞിട്ടുണ്ട്… അന്നെന്നെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു… എന്റെ കുഞ്ഞു മക്കളുടെ മുഖം ആലോചിക്കുമ്പോൾ മാത്രമായിരുന്നു എന്റെ ഉള്ളിൽ കുറച്ചു സമാധാനം നിറഞ്ഞിരുന്നത്…
ഉപ്പ വീട്ടിൽ നിന്നും തെറ്റി പോയപ്പോൾ… ഞാൻ എന്റെ തറവാട്ടിലേക്ക് ചെന്നു…
ആദ്യമൊന്നും ഉപ്പ എന്നെ കേൾക്കാൻ കൂട്ടാക്കിയില്ല…
ഉപ്പയോട് ഞാനൊരു കാര്യം പറഞ്ഞു…
കുറച്ചുനേരം ആലോചിച്ചിട്ട്… എന്നോട് പറഞ്ഞു ഞാൻ അന്വേഷിക്കാം…
▪️▪️▪️
വെറും ഒരു അടുക്കളക്കാരിയെ പോലെയായിരുന്നു സുല്ഫത്തിന്റെ പിന്നീടുള്ള ജീവിതം…
പുറത്തേക്കിറങ്ങിയാൽ…ആളുകളുടെ നോട്ടത്തിൽ ഒരുപാട് നേരം പിടിച്ചു നിൽക്കാൻ കഴിയില്ലായിരുന്നു..,
ഒരുവട്ടം പോലും ഞാൻ അവളുടെ അടുത്തേക്ക് ചെന്നില്ല…
കുറച്ചു ദിവസങ്ങൾക്കു ശേഷം എന്റെ ഉപ്പ എന്റെ അടുത്തേക്ക് വന്നു… എന്നെയും കൂട്ടി ഒരു സ്ഥലം വരെ പോകുവാൻ ഉണ്ടെന്നും പറഞ്ഞു കൂടെ കൊണ്ടുപോയി…
എന്റെ കാർ… മൂന്ന് കിലോമീറ്ററോളം എന്റെ വീട്ടിൽ നിന്നും ഓടി… എത്തിയ സ്ഥലം കണ്ടപ്പോൾ ഒരു നിമിഷം എന്റെ ഓർമ്മകൾ വളരെ പിറകിലേക്ക് പോയി…
അവിടെ കണ്ട വീടൊക്കെ മാറിയിട്ടുണ്ടെങ്കിലും… ആ സ്ഥലം എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്…
ഗെറ്റ് തുറന്ന് അകത്തേക്ക് കയറി…
അന്ന് അവിടെ ഒരു പെണ്ണ് കാണൽ ആയിരുന്നു…
എന്റെ പെണ്ണുകാണൽ തന്നെ…
സുൽഫത്തിന്റെ മുന്നിൽ എനിക്ക് ജീവിച്ചു കാണിക്കണം…
അവളെ നിരാശപ്പെടുത്തുന്നതിന്റെ, ഏറ്റവും അവസാനത്തിൽ എത്തിക്കണം… അതെന്റെ ഉള്ളിലുള്ള ഒരു വാശിയായിരുന്നു…
ആ വീട്ടിൽ നിന്നും അവളുടെ ഉപ്പ ഞങ്ങളെ ക്ഷണിച്ചു ഉള്ളിലേക്ക് ഇരുത്തി…
ചായയും പലഹാരവും അവളുടെ ഉമ്മ കൊണ്ടുവച്ചു…
എന്നോട് അവളോട് എന്തെങ്കിലും സംസാരിക്കണം എന്നുണ്ടെങ്കിൽ… മുകളിലേക്ക് കയറി ചെല്ലുവാൻ പറഞ്ഞു ഉപ്പാ,,,
ഞാൻ പതിയെ… അവിടുത്തെ കോണിപ്പടികൾ കയറി… മുകളിലേക്ക് എത്തി…
ബാൽക്കണിയിൽ ഒരാൾ പുറത്തേക്ക് നോക്കി നിൽക്കുന്നുണ്ട്…
15 കൊല്ലങ്ങൾക്ക് മുന്നേ കണ്ട പോലെ തന്നെ ഉണ്ടായിരുന്നു അവൾ…
എന്റെ ഷഹനാ സെറിൻ…
ഞാൻ അവളെ ഷഹനാ എന്നു വിളിച്ചു…
അവൾ അത്ഭുതത്തോടെ പിറകിലേക്കു തിരിഞ്ഞു നിന്നു…
എന്റെ പേര് അറിയോ നിങ്ങൾക്ക്…
ഒരുപാട് വർഷങ്ങൾക്ക് മുന്നേ തന്നെ എനിക്കറിയാം…
അവൾ ഒന്നും മുഖം ചെരിച്ചു എന്നെ നോക്കി… പിന്നെ അത്ഭുതത്തോടെ നീയോ…
എന്നെ മനസ്സിലായോ…
നിസാർ അല്ലടാ…എന്റെ പിറകെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ കുറച്ചു ദിവസങ്ങൾ നടന്ന…
ഞാൻ അവളുടെ പിറകെ നടന്നതെല്ലാം… അറിയാമായിരുന്നു എന്നുള്ള കാര്യം എന്നെ ഞെട്ടിച്ചു…
ഞാൻ അവളുടെ മുഖത്ത് നോക്കി ഒരു അളിഞ്ഞ പുഞ്ചിരി നൽകി…
നീ ആയിരുന്നു അല്ലേ ഇന്ന് പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത്…
ഒരു നിമിഷം കൊണ്ടുതന്നെ അവളുടെ മുഖമെല്ലാം തെളിഞ്ഞു…
ഞാൻ എന്റെ കാര്യങ്ങളെല്ലാം അവളോട് തുറന്നു സംസാരിച്ചു…
അവൾക് എന്നെ അന്നേ ഇഷ്ടമായിരുന്നു എന്ന് എന്നോട് തുറന്നു പറഞ്ഞു..
പക്ഷെ നീ ഒരിക്കൽ പോലും നേരിട്ടോ ആരോടെങ്കിലും പറഞ്ഞോ എന്നോട് ഒന്ന് സംസാരിക്കാത്തതിനാൽ ആയിരുന്നു ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത് എന്നവൾ പറഞ്ഞപ്പോൾ…
ഞാൻ അവളോട് ചോദിച്ചു.. പിന്നെ അന്ന് വന്നപ്പോൾ കണ്ടവാനോ…
അത് ഞാൻ നിന്നെ ഒന്ന് പരീക്ഷിച്ചതെല്ല… എന്റെ കൂട്ടുകാരി നിന്നോട് അങ്ങനെ പറഞ്ഞപ്പോൾ പോലും നീ അവളോട് എന്നെ നിനക്ക് ഇഷ്ട്ടമാണെന്ന് പറയുമെന്ന് ഞാൻ കരുതി…
അന്ന് നിന്നെ കാണാൻ വന്നവൻ…
അവനെന്റെ കസിൻ ആയിരുന്നു…
നിന്നെ എനിക്ക് ഇഷ്ട്ടമുള്ള കാര്യം അവന് അറിയാമായിരുന്നു…
ഞാൻ ഒരു നാടകം കളിച്ചു നോക്കി…
അത് ചീറ്റി പോയി…
പിന്നെ പെട്ടന്ന് തന്നെ അവിടെ നിന്നും ഉപ്പ ഞങ്ങളെ തമിഴ് നാട്ടിലേക്കു കൊണ്ട് പോയപ്പോൾ നിന്നെ ഒന്ന് കാണാൻ കഴിഞ്ഞില്ല…
നീ എന്നെ ഒരിക്കൽ പോലും അതിന് ശേഷം അനേശിച്ചില്ലേ…
ഇല്ല… അന്നത്തെ അവസ്ഥയിൽ പെട്ടെന്ന് എല്ലാം മറക്കാൻ ശ്രമിച്ചു...
പക്ഷേ…നീ ഒരു പ്രാവശ്യം പോലും എന്നോട് നിന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല നിസാർ…
ആ കാലത്ത് പേടി കൊണ്ട് പറയാതെ പോയതാണ്…
പക്ഷേ ഇന്ന് നീ…
ഷഹനാ….
എന്നിലേക്ക് തന്നെ വീണ്ടും എത്തിയിരിക്കുന്നു…
നിന്നെ ഞാൻ ആർക്കും കൊടുക്കില്ല…
വളരെ ഇഷ്ടത്തോടെ എന്റെ മുഖത്തുനോക്കി ചിരിച്ചു…
ആ വിവാഹം പെട്ടെന്ന് തന്നെ നടന്നു..
എന്റെയും അവളുടെയും രണ്ടാം വിവാഹമായിരുന്നു…
അവളുടെ ആദ്യ വിവാഹത്തിൽ കുട്ടികളുണ്ടാവില്ല എന്നുള്ള കാരണം കൊണ്ട് ത്വലാഖ് ചൊല്ലിയതായിരുന്നു…
സുൽഫിയുടെ മുന്നിൽ തന്നെ ഞങ്ങൾ പാറിപ്പറന്നു ഇണക്കുരുവികളെ പോലെ ജീവിച്ചു…
ഗൾഫിലെ ജീവിതം എല്ലാം ഒഴിവാക്കി…നാട്ടിൽ തന്നെ പുതിയ ബിസിനസ് തുടങ്ങി…
അതിനിടയിൽ ഒരിക്കലും ഞാൻ സുല്ഫത്തിനോട് സംസാരിച്ചിട്ടില്ല..
എന്തുകൊണ്ടാണ് എന്നെ ഒഴുവാക്കി പോയേതേന്നുപോലും ഞാൻ അവളോട് ചോദിച്ചിട്ടില്ല…
അതിന്റെ ആവശ്യം ഉണ്ടെന്നു എനിക്ക് തോന്നിയില്ല എന്നതാണ് സത്യം...
ഞാനും ഷഹാനയും… കുട്ടികളുമായി പുറത്തേക്ക് പോകുമ്പോൾ… സുല്ഫത് ഒളി കണ്ണാൽ നോക്കുമായിരുന്നു…
അവളുടെ കണ്ണിൽ നിന്നും ഇടയ്ക്കിടെ കണ്ണുനീർത്തുള്ളികൾ ചാലിട്ടോഴുകുന്നത് കാണൽ ലഹരി ആയിത്തീർന്നു…
കുറച്ച് മാസങ്ങൾ കൊണ്ട് തന്നെ അവൾ ആകെ കോലം കേട്ടു...
മൂന്ന് മാസങ്ങൾക്ക് ശേഷം… ഷഹാന ഗർഭിണിയായി… ഗർഭിണി ആവില്ല എന്ന് പറഞ്ഞവൾ… കുഞ്ഞിന്റെ ഉമ്മയാവാനായി തയ്യാറെടുക്കുന്നു…
"ഒരിക്കൽ… എന്നോട് ഷഹാന പറഞ്ഞു… ക്ഷമിച്ചു കൂടെ സുൽഫിയോട്…
നിസാർ..."
"ചിലതൊന്നും പൊറുക്കുവാനോ ക്ഷമിക്കുവാനോ കഴിഞ്ഞെന്ന് വരില്ല...
കാരണം ഞാൻ ഒരു മനുഷ്യൻ മാത്രമാണ് " ലൈക്ക് കമന്റ് ചെയ്യണേ... അവസാനിച്ചു…