ഹൃദയം തുടർക്കഥ രണ്ടാം ഭാഗം വായിക്കൂ...

Valappottukal

 


രചന: നൗഫു ചാലിയം


"എന്റെയും  സുൽഫിയുടെയും  വിവാഹം കഴിഞ്ഞ രാത്രി….


 കൂട്ടുകാരും ബന്ധുക്കളും ഒമ്പതു മണി സമയമായപ്പോഴേക്കും ഒരു വിധം വീട്ടിൽ നിന്നും പോയിരുന്നു…


പിന്നെ  കുറിച്ച് അടുത്ത ബന്ധുക്കൾ മാത്രം…കുറച്ചു കുട്ടൂകാരും...


 ഇടക്കിടെ  പന്തലും മറ്റും അഴിക്കാൻ സഹായിക്കുന്ന സമയം ഞാൻ എന്റെ റൂമിന്റെ അരികിൽ വന്ന് ജനവാതിലിലൂടെ അകത്തേക്ക് നോക്കി…


 അവൾ അവിടെത്തന്നെ ഇരിക്കുന്നുണ്ട്… എന്റെ ബെഡിൽ…


 ഞാനവളോട് സുഖമല്ലേ എന്ന് ചോദിച്ചു…


 നിക്കാഹ് കഴിഞ്ഞിട്ട് ഞാൻ ആദ്യമായിട്ട് അവളോട് സംസാരിക്കുന്നത് ആ ചോദ്യം കോണ്ടായിരുന്നു…"


 അവൾ എന്നെ ഏതോ ഒരു ജീവിയെപ്പോലെ നോക്കി… 


നിങ്ങൾക്കെന്താ പ്രാന്താണോ എന്നുള്ള രീതിയിൽ…


 അല്ലെങ്കിലും ആദ്യമായിട്ട് ചോദിക്കുന്ന ചോദ്യമാണോ  സുഖല്ലേ എന്നുള്ളത്..


 അവൾ  പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി…


 റൂമിലേക്ക് പെങ്ങൾ കടന്നു വന്നപ്പോൾ ഞാൻ മെല്ലെ അവിടുന്ന് വലിഞ്ഞു…


വീണ്ടും പുറത്തു തന്നെ ഇരുന്നു…


 എടാ നിസാർ എന്ന ഞങ്ങൾ വിടാണ്…


 ഹാപ്പി ആദ്യരാത്രി അളിയാ… എന്റെ കൂട്ടുകാർ എന്നെ കളിയാക്കി തന്നെ പറഞ്ഞു…


 വീണ്ടും ഞാൻ ആരുമില്ലാതെ പുറത്ത് ചുറ്റിപ്പറ്റിനിന്നു…


 പെങ്ങൾ  ഒരു തോർത്തുമുണ്ട് കൊണ്ടു വന്നിട്ട്  പറഞ്ഞു പോയി കുളിച്ചിട്ട് വാ…


 ആഹാ…


 ആ തോർത്ത് മുണ്ടും പിടിച്ചുകൊണ്ട് വീടിന്റെ പിറകിലുള്ള കിണറ്റിൻ കരയിലേക്ക് നടന്നു…


 നാട്ടിലെത്തിയാൽ കുളികൾ മിക്കവാറും കിണറ്റിന്  കരയിൽ തന്നെയായിരിക്കും…


 അതിൽ നിന്നും തൊട്ടി കൊണ്ട് വെള്ളം മുക്കി തലയിലൂടെ ഒഴിക്കുമ്പോൾ വല്ലാത്തൊരു സുഖമാണ്…


 മഴക്കാലമായാൽ കിണറ്റിൽ ഫുള്ള് വെള്ളം ആയിരിക്കും….


ആ വെള്ളത്തിനു ഒരു പ്രത്യേക സുഖമാണ്…


ഒരു കുളിരുള്ള തണുപ്പ്...


 എന്റെ കുളി കഴിഞ്ഞപ്പോഴേക്കും… പെങ്ങളുടെ മകന്റെ കയ്യിൽ എനിക്ക് മാറ്റാനുള്ള വസ്ത്രം കൊണ്ടു വിട്ടിരുന്നു..


 സാധാരണ ഞാൻ ഇടാറുള്ള ഒരു തുണി…  പിന്നെ ഞാൻ കൊണ്ടുവന്ന ടീഷർട്ടും… വേറൊരു സാധനം കൂടിയുണ്ട്….ആഹാ ഇത് പുതിയത് ആണല്ലോ കൂടെ അതും ഉണ്ട്…


രാത്രി കാലങ്ങളിൽ ഉപയോഗിക്കാത്ത ഈ സാധനം എന്തിനാണാവോ…


ഓ…അങ്ങനെ ഞാൻ മനസ്സിൽ പറഞ്ഞു...


 പിന്നെ വേഗത്തിൽ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവിടെ എല്ലാവരും ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ്…


 ഞാനും അതിലേക്ക് ഇരുന്നു…


 എന്റെ കൂടെ തന്നെ അവളെയും ഇരുത്തി…


 നന്നായി ആസ്വദിച്ചു ഭക്ഷണമെല്ലാം കഴിച്ചു.., അന്നുണ്ടാക്കിയ ബിരിയാണി തന്നെയായിരുന്നു നല്ല പോത്ത് ബിരിയാണി…


 ഉച്ചക്ക് വീട്ടിൽ നിന്നും മനസമാധാനമായി  കഴിക്കാൻ സാധിച്ചിട്ടില്ല ആയിരുന്നു. കുറച്ചേ കഴിച്ചിട്ട് ഉണ്ടായിരുന്നുള്ളൂ…


അവളുടെ വീട്ടിൽ നിന്നും അങ്ങനെ തന്നെ...


 ആളുകളെ സ്വീകരിക്കാൻ വേണ്ടി പന്തലിനു  മുന്നിൽ തന്നെ നിൽക്കേണ്ടി വന്നതുകൊണ്ട്…  വളരെ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു പോകേണ്ടി വന്നിരുന്നു…


 അതിന്റെ വിഷമം  ഞാൻ തീർത്തു…


 പിന്നെ കൈകൾ കഴുകി… റൂമിനുള്ളിലേക്ക് നടന്നു…


 മൊബൈൽ ഫോണിൽ നോക്കി ഒരുപാട് സമയം ഞാൻ ഇരുന്നു..,


ഗ്രൂപ്പിലും മറ്റും ഒരുപാട് ആശംസകൾ വന്നു കിടക്കുന്നുണ്ട്..


കൂടെ പേർസണൽ മെസ്സേജ് കളും…


അതൊന്നും കേൾക്കാൻ നിന്നില്ല…


ഉപദേശവും…എന്നെ 

വാരലുമായിരിക്കും അതിൽ…


പിന്നെയും അരമണിക്കൂറോളം കഴിഞ്ഞതിനുശേഷമാണ് സുൽഫി എന്റെ റൂമിലേക്ക് കയറി വന്നത്…


 കയ്യിൽ ഒരു പാൽ ഗ്ലാസുമായി അവൾ അവിടേക്ക് കടന്നു വന്നു…


 കല്യാണവസ്ത്രമെല്ലാം  മാറ്റി ഇപ്പോൾ ഒരു നൈറ്റി ആയിരുന്നു അവൾ ഇട്ടിരുന്നത്…


 ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു…


 പിന്നെ പോയി  റൂമിലെ വാതിൽ കുറ്റിയിട്ടു…


 അവൾ അവിടെ തന്നെ നിൽക്കുന്നുണ്ട്... ഞാൻ അവളോട് പറഞ്ഞു  കട്ടിലിൽ ഇരിക്കു..


 അവളുടെ കുറച്ച് അടുത്തായി ഞാനും ഇരുന്നു…


 അവള് പാൽ ഗ്ലാസ് എന്റെ നേരെ നീട്ടി…


 ഞാൻ അതിൽ നിന്നും പകുതി കുടിച്ചു അവൾക്ക് തന്നെ തിരിച്ചു കൊടുത്തു…


 ബാക്കിയുള്ള പാൽ അവളും കുടിച്ചു…


 എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന സങ്കോചത്തോടെ ഞാൻ വീണ്ടും ഇരുന്നു…


 ഇക്ക എന്താ ഒന്നും മിണ്ടാത്തത്…


 അവൾ തന്നെയായിരുന്നു ഞങ്ങൾ തമ്മിലുള്ള സംസാരത്തിനു തുടക്കമിട്ടത്..


 ഞാൻ അവളെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു…


 പിന്നെ അവളുടെ തലയിലേക്ക് കൈകൾ വച്ച് ആദ്യരാത്രിയിലെ പ്രാർത്ഥന ചൊല്ലി…


 ആദ്യംതന്നെ ബിസ്മി ചൊല്ലി… പിന്നെ ഈ പ്രാർത്ഥനയും


(അല്ലാഹുവേ എന്‍റെ ഭാര്യയില്‍ എനിക്ക് നീ ബറകത്ത് ചെയ്യണമേ. എന്റെ ഭാര്യക്ക്‌ എന്നിലും നീ ബറകത്ത് ചെയ്യണമേ. എന്നില്‍ നിന്ന് അവള്‍ക്കും അവളില്‍ നിന്ന് എനിക്കും നീ (സന്താനം) നല്‍കണമേ.അല്ലാഹുവേ ഗുണമാകുന്ന കാലത്തോളം ഞങ്ങളെ തമ്മില്‍ ചേര്‍ക്കുകയും വിട്ടുപിരിയല്‍ ഗുണമാകുന്ന അവസരത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിട്ടുപിരിക്കുകയും ചെയ്യണമേ)


 പിന്നെ  രണ്ടുപേരും വുളൂഹ് എടുത്തുവന്ന്…  ജമാഅത്തായി രണ്ട് റക്അത്ത് നമസ്കാരം നിർവഹിച്ചു…


 ആദ്യരാത്രിയിലെ പകുതി ടെൻഷൻ അവിടെ തന്നെ കുറഞ്ഞു..,


 വീണ്ടും കട്ടിലിലേക്ക് ഇരുന്നു…


 അവൾ അവളുടെ കുടുംബക്കാരെ കുറിച്ച് എല്ലാം എന്നോട് വിശദമായി തന്നെ പരിചയപ്പെടുത്തി തന്നു..


 ഇന്ന് അവളുടെ വീട്ടിൽ വച്ച് കണ്ടവരെ കുറിച്ചും അവളെ ഇവിടെ കൊണ്ടുവന്നപ്പോൾ കൂടെ വന്നവർ ആരെല്ലാം എന്നും അവൾ എന്നോട്  പറഞ്ഞു തന്നു…


 കോളേജിൽ കുറച്ചു ദിവസത്തെ വെക്കേഷൻ ടൈമിൽ ആയിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്…


 അഞ്ചോ ആറോ ദിവസം കഴിഞ്ഞാൽ അവർക്ക് വീണ്ടും ക്ലാസിൽ പോയി തുടങ്ങണം…


 അവളുടെ ചങ്ക് കൂട്ടുകാരുടെ പേരുകളും മറ്റും … അവരെ കുറിച്ചും ഒരുപാട് സംസാരിച്ചു...


 ഞാനും എന്റെ കൂട്ടുകാരെയും കുടുംബക്കാരെയും ബന്ധുക്കളെയും എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു…


 ഒരു ഇമേജ് എന്നപോലെ…


 അവൾ കട്ടിലിനു സൈഡിലുള്ള മതിലിൽ ചാരി ഇരിക്കുകയായിരുന്നു…


 കാലുകൾ കുറച്ച് നീട്ടിവെച്ചു…


 അത് കണ്ടപ്പോൾ എനിക്ക് ആ മടിയിൽ കയറി കിടക്കാൻ ഒരു മോഹം… ഞാൻ പെട്ടെന്ന് തന്നെ അവളോട് സമ്മതം പോലും ചോദിക്കാതെ ആ മടിയിലേക്ക് തലവച്ചു കിടന്നു…


ഒരു   നിമിഷം അവൾ കാലുകൾ വലിക്കുവാൻ നോക്കി…


 പിന്നെ സാധാ നോർമലി അവൾ അങ്ങനെ തന്നെ ഇരുന്നു തന്നു…


  മടിയിൽ കിടന്ന് അവളോട് വീണ്ടും വീണ്ടും സംസാരിച്ചുകൊണ്ടിരുന്നു…


 എല്ലാവരും ചോദിക്കുന്ന ചോദ്യം ഉണ്ടല്ലോ… കുട്ടി ആരെ എങ്കിലും പ്രേമിച്ചിട്ടുണ്ടോ..


 അന്നവൾ എന്നോട് ആരെയും പ്രേമിച്ചിട്ടില്ല എന്നു പറഞ്ഞു…


 ആദ്യരാത്രി തന്നെ കുളം ആക്കണ്ട എന്ന് വിചാരിച്ചു ഞാൻ കുത്തി കുത്തി ചോദിച്ചിരുന്നില്ല…


 അവൾ എന്നോട് ചോദിച്ചപ്പോൾ.. ഞാൻ ഉള്ള സത്യം ഉള്ളതുപോലെ പറഞ്ഞു…


 എന്റെ പത്താംക്ലാസ് പ്രണയം പൊട്ടിയ കഥ…


▪️▪️


 വിമാനത്തിനുള്ളിലേക്ക് കയറാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ്..  പെട്ടെന്ന് എന്റെ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നത്…


 വേഗം തന്നെ… ഗേറ്റിലേക്ക് പുറപ്പെട്ടു…


 എന്റെ ലീവ് എമർജൻസി ആയിരുന്നുവെങ്കിലും.. കമ്പനി എനിക്ക് നാലുമാസത്തോളം ലീവടിച്ചിരുന്നു…


ഏകദേശം നാട്ടിൽ പോവാൻ ഉള്ള സമയം മടുത്തിരുന്നു…


 ഞാൻ ആ വിമാനത്തിന്റെ  ഉള്ളിലേക്ക് കടന്നു…  എന്റെ സീറ്റിലേക്ക് പോയി ഇരുന്നു….


 വീണ്ടും ഞാനെന്റെ ഓർമയിലേക്ക് ഊളി ഇടുവാൻ തുടങ്ങി…


▪️▪️▪️


ആദ്യ രാത്രിയിൽ തന്നെ എന്റെ oneway പ്രണയ കഥ പറഞ്ഞു ഞങൾ രണ്ടു പേരും ഒരുപാട് ചിരിച്ചു…


ഞാൻ  പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലം…



അന്ന് ഞാൻ ട്യൂഷൻ പഠിക്കാൻ പോകുന്നുണ്ട്…


ഷഹനാ സെറിൻ അതായിരുന്നു അവളുടെ പേര്…


 അവളെ  പറ്റി എന്താണ് പറയുക…


 അന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായിരുന്നു എനിക്കവൾ...


 സത്യം പറഞ്ഞാൽ… അവളുടെ  മുഖം  കാശ്മീരി പെൺകുട്ടികളെ പോലെ ചുവന്നുതുടുത്ത് കൊണ്ടാണ്…


 ഇന്നും പല  രാവുകളിലും അവളെ എന്റെ മുന്നിൽ കാണാറുണ്ട്…

ഒരു മഴവില്ലു പോലെ…


 അവളുടെ പിറകെ അവൾ അറിയാതെ നടക്കലായിരുന്നു എന്റെ ഹോബി…


സ്കൂളിൽ  എന്റെ കൂടെ ഒരേ ഡിവിഷനിൽ അല്ലായിരുന്നുവെങ്കിലും…


 ട്യൂഷൻ ഞങ്ങൾ ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്…


 ഒരാൾ അറിയാതെ അയാളെ പ്രണയിക്കുക… നല്ല രസമുള്ള കാര്യമാണ്…


 അവൾ പോകുന്ന വഴിയിലെല്ലാം നമ്മളും കൂടെ നടക്കുക…


അവൾ സ്കൂൾ വിട്ടാൽ കയറാറുള്ള ഫാൻസി സ്റ്റോറിന്റെ മുന്നിൽ പോയി നിൽക്കുക… അവളറിയാതെ അവളെ തന്നെ നോക്കി നിൽക്കുക...


 സ്കൂളിൽ നിന്നും വൈകുന്നേരം … അവൾ… വീട്ടിലേക്ക് ബസ്സിൽ പോകുമ്പോൾ… ആ ബസിന് പിറകിൽ തന്നെ സൈക്കിൾ ചവിട്ടി പോവുക…


 എന്റെ നാട്ടിൽ നിന്നും…  മൂന്നുകിലോമീറ്റർ അപ്പുറത്തായിരുന്നു… അവളുടെ വീട് ഉള്ളത്…


 അവളെന്നും  ബസ്സിലായിരുന്നു വന്നുകൊണ്ടിരുന്നത്…


 വൈകുന്നേരം  അവൾ തിരിച്ചുപോകുമ്പോൾ ആ ബസ്സിന്‌ പിറകിലായി സൈക്കിൾ എടുത്ത് ഞാനും പോകും…


 മൂന്ന് കിലോമീറ്ററിനിടയിൽ ഒരുപാട് സ്റ്റോപ്പുകൾ വരുന്നതുകൊണ്ട് തന്നെ… ആ ബസ്സിന്  പിറകിൽ ഓടിയെത്താൻ ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു…


 അവൾ ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ കുറച്ചു പിറകിലായി ഞാൻ മാറി നിൽക്കും…


 പിന്നെ അവൾ… കുറച്ചു മുന്നിലേക്ക് നടന്ന്‌ ഇടതു ഭാഗത്തേക്കുള്ള ഇറക്കത്തിലൂടെ ഒരു 100 മീറ്ററോളം മുന്നോട്ടുപോകും…


 കൂടെ അവളുടെ ഒരു കൂട്ടുകാരി ഉണ്ടാകും…


 ഞാൻ അവളുടെ കുറച്ചു പിറകിലായി എന്റെ സൈക്കിൾ പതുക്കെ ഓടിച്ചു കൊണ്ട് അവളെയും നോക്കി…. അവളുടെ വീടും ലക്ഷ്യമാക്കി ചവിട്ടും …


 അങ്ങനെ അവളുടെ വീടും… ഒരുവിധം അവളുടെ കുടുംബക്കാരുടെ വീടും… ഞാൻ കണ്ടെത്തി… അവളെന്നെ ഒരിക്കൽപോലും കണ്ടില്ലെങ്കിൽ പോലും…


 ഒരു ദിവസം… ഞാൻ പതിവിലും നേരത്തെ അരമണിക്കൂർ മുന്നേ ട്യൂഷൻ ക്ലാസിൽ എത്തി…


 അന്നവൾ നേരത്തെ ക്ലാസ്സിൽ എത്തിയിട്ടുണ്ട്… എന്നെ കണ്ടപ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…


 ഞാൻ അവളെ കണ്ടിരിക്കാമല്ലോ എന്ന പ്രതീക്ഷയിൽ…  അവളുടെ കുറച്ചു പിറകിലുള്ള എന്റെ സീറ്റിൽ വന്നിരുന്നു…


 പക്ഷെ രണ്ട് മിനിറ്റ് കൊണ്ട് തന്നെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങിപ്പോയി…


 ഞങ്ങളുടെ ട്യൂഷൻ സെന്ററിന്റെ താഴെയായി ഒരു കോയിൻ ബോക്സ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു…


 അതിലൊരുപ കോയിൻ ഇട്ടുകൊണ്ട് ആരെയോ വിളിക്കുന്നതായി ഞാൻ പുറത്തേക്ക് ഇറങ്ങി വന്നപ്പോൾ കണ്ടു…


 ഞാൻ അവൾ കാണാതെ മാറി നിന്നു… പക്ഷേ അവളുടെ സംസാരമൊന്നും കേൾക്കുന്നില്ലയിരുന്നു…


 അന്നത്തെ ആ അവസ്ഥയിൽ  അവൾ ആരോടാണ് സംസാരിക്കുന്നത് എന്നുള്ള എന്റെ ജിജ്ഞാസ കൊണ്ട് എന്തെങ്കിലും കേൾക്കും എന്ന പ്രതീക്ഷയിൽ ഞാൻ ചെവി കൂർപ്പിച്ചു ആ മതിലിൽ ചാരി നിന്നു…


 പക്ഷേ ഒരു മിനിറ്റോളം മാത്രം സംസാരിച്ചുകൊണ്ട് അവൾ പുറത്തു തന്നെ ആരെയോ പ്രതീക്ഷിച്ച് എന്നെ പോലെ നിൽക്കുവാൻ തുടങ്ങി…


 ഞാൻ അവൾ വീട്ടിലേക്ക് വിളിച്ചത് ആകുമെന്ന് കരുതി… അവളെ വീണ്ടും കണ്ടു കൊണ്ട് അവളുടെ സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു…


 കുറച്ചു സമയങ്ങൾക്ക് ശേഷം…

ബൈക്കിൽ ഒരു പയ്യൻ അവളുടെ മുന്നിലായി വണ്ടി കൊണ്ടുവന്നു നിർത്തി…


 എന്നിട്ട് ഹെൽമറ്റ് അഴിച്ചു അവളോട് സംസാരിക്കുവാനായി തുടങ്ങി…


ഒരു അടിപൊളി പൊളി ചെക്കൻ…


അവനെ കണ്ടപ്പോൾ തന്നെ എന്റെ സകല പ്രതീക്ഷയും പോയിരുന്നു...


 അവരുടെ സംസാരം കണ്ടപ്പോൾ തന്നെ… അത് അവളുടെ ലവർ ആണെന്ന് എനിക്ക് ഏകദേശം ഊഹം  കിട്ടി…


 എന്റെ ഉള്ളിൽ നിന്നും ഹൃദയമിടിപ്പ് വേഗതയേറുവാൻ തുടങ്ങി…


 ഒരു വട്ടം പോലും അവളോട് ഞാൻ സംസാരിച്ചിട്ട് ഇല്ലെങ്കിൽ പോലും… അവൾ എന്റെ ഹൃദയത്തിൽ അത്രത്തോളം സ്വാധീനം ഉണ്ടാക്കിയിരുന്നു…


 അവളെ നഷ്ടപ്പെടുക എന്ന് വെച്ചാൽ അന്ന് എനിക്കത് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു…


ആദ്യമായി  അന്നവിടെ  നേരത്തെ  കണ്ടപ്പോൾ…  ഇനി എന്നും ഈ സമയം തന്നെ ക്ലാസിലെക്കെത്തണം  എന്നുള്ള എന്റെ ആഗ്രഹം മുളയിലേ ആരോ നുള്ളിയോതുക്കി…


 ആറുമാസമായി ഞാൻ അവളുടെ പിറകിൽ നടന്നിട്ടും… ഒരിക്കൽ പോലും അവളുടെ കൂടെ ഞാൻ ഈ പയ്യനെ കണ്ടിട്ടില്ലായിരുന്നു…


 കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരിയും ഞങ്ങളുടെ ക്ലാസിലേക്ക് എത്തി..


 അവൾ എന്നെ കണ്ടപ്പോൾ… എന്താടാ നിസാർ  നീ ഇന്ന് രാവിലെ തന്നെ…


 അല്ലെങ്കിൽ ബെൽ അടിക്കുമ്പോൾ എത്തുന്നത് ആണല്ലോ…


 എന്നോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ടായിരുന്നു…


 ഞാൻ പറഞ്ഞു ഒന്നും ഇല്ല…, സമയം  നോക്കാൻ മറന്നു പെട്ടെന്ന് വന്നു പോയി.....


 അതാരാ ഡി… ഷഹാനയുടെ കൂടെ സംസാരിക്കുന്നത്…


 ഓ അതോ… അതവളുടെ ലവർ ആണ്… ഒരാഴ്ച ആയിട്ടുള്ളൂ…


 ആറുമാസം പുറകിൽ നടന്നിട്ടും ഒരിക്കൽപോലും അവളോട് എന്റെ ഇഷ്ടം പറയാത്തത്… എന്റെ മാത്രം കുറ്റമാണെന്ന് മനസ്സിലായി…


 അന്ന് മുതൽ പിന്നെ അവളെ കാണുന്നത് ഞാൻ ഒഴിവാക്കി…


 ആ വർഷം കഴിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ പാടേ മറന്നു…


 ആദ്യമായും അവസാനമായും ഞാൻ ഒരാളെ സ്നേഹിച്ചത് അവളെ ആയിരുന്നു…


 ഞാനെന്റെ സുൽഫി യുടെ  കൂടെ ഇരുന്ന് എന്റെ ആദ്യ പ്രണയം പറഞ്ഞു…


 അവളുടെ പ്രണയം പറയാൻ പറഞ്ഞപ്പോൾ… ഞാൻ ആരെയും പ്രണയിച്ചിട്ടില്ല എന്ന് എന്നോട് പറഞ്ഞു… അന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൊണ്ട്…


വന്ന അന്ന് തന്നെ  ഒരു അടിയുണ്ടാക്കണ്ടല്ലോ എന്ന് കരുതി ഞാൻ മിണ്ടാതിരുന്നു…


 ഞാൻ അവളുടെ മടിയിൽ കിടന്നു കൊണ്ട് തന്നെ സംസാരിക്കാൻ തുടങ്ങി...


 ഒരുപാട് സിനിമകൾ കണ്ട്… അങ്ങനെയുള്ള ഒരുപാട് സീനുകൾ കണ്ട് പണ്ടേയുള്ള ഒരു ആഗ്രഹമായിരുന്നു… കെട്ടുന്ന പെണ്ണിന്റെ മടിയിൽ അവളുടെ മുഖത്തുനോക്കി കിടക്കുക എന്നത്…


 അവൾ എന്റെ കണ്ണിലേക്കു നോക്കി… പിന്നെ അവളുടെ ഒരു കൈയെടുത്ത് എന്റെ തലയിൽ പതിയെ തലോടാൻ തുടങ്ങി…


 ഞാനെന്റെ ശിരശൊന്നു  ഉയർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…


പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ ഒന്ന് ഞെട്ടി അവൾ...


 എന്റെയും അവളുടെയും ശരീരത്തിലൂടെ ഒരു  വിറയൽ കടന്നുപോയി…


 ആദ്യമായി ഒരു പെണ്ണിനെ ചുംബിച്ചപ്പോൾ… എന്റെ ഉള്ളിലെന്തൊ ഒരു സംതൃപ്തി നിറഞ്ഞു വന്നോ…


 സുലു വിന്റെ കവിളുകൾ നാണത്താൽ ചുവന്നു തുടുത്തു…


 സമയം രണ്ടുമണിയോട് അടുത്തപ്പോൾ ഞങ്ങൾ രണ്ടുപേരും ഉറങ്ങാൻ കിടന്നോ മറ്റൊന്നിലേക്കും കിടക്കാതെ തന്നെ…


▪️▪️▪️


 അന്ന് രാവിലെ ആയപ്പോഴേക്കും അവളെന്നോട് ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ പെരുമാറാൻ തുടങ്ങിയിരുന്നു…


 എന്നെ പണ്ടു തന്നെ എല്ലായിപ്പോഴും അത്ഭുതപ്പെടുത്തിയ കാര്യമാണ്… കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ… ഒരു പരിചയവും ഇല്ലാതിരുന്ന രണ്ടുപേർ പൂർവ്വ ജന്മത്തിലെ പരിചയക്കാരെ പോലെ ചിരിച്ചു കളിച്ചു സംസാരിച്ചു നടക്കുന്നത് കാണുമ്പോൾ അതെല്ലെങ്കിൽ അവരോരു ബൈകിലോ മറ്റോ പോവുമ്പോൾ….


ഞാൻ ഒരുപാട് പ്രാവശ്യം ആലോചിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും ഇത്ര പെട്ടെന്ന് ഇവർ തമ്മിൽ  അടുത്തത്..


യാതൊരു മുൻ  പരിചയവും ഇല്ലാത്തവർ തമ്മിൽ...


 പക്ഷേ എന്റെ വിവാഹം  കഴിഞ്ഞിട്ട് പോലും എനിക്ക് അതിനൊരു  ഉത്തരം കിട്ടിയില്ല…


 ഇന്ന്  രാത്രി അവളെ ഒന്ന് പെരുമാറണം എന്ന് കരുതിയാണ് ഞാൻ രാത്രി റൂമിലേക്ക് കയറി വന്നത്…


 കുറച്ചുനേരം സംസാരിച്ചു കൊണ്ട്… കാര്യ പരിപാടിയിലേക്ക് ഒന്ന് കടന്നാലോ എന്ന് കരുതി…


 അവളെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കുവാനായി ശ്രമിച്ചപ്പോൾ…


 അവൾ എന്റെ ചെവിക്ക് അടുത്തേക്ക് അവളുടെ ചുണ്ട് കൊണ്ടുവന്ന്…  എന്നോടായി പറഞ്ഞു… എനിക്ക് ഡേറ്റ് ആയിട്ടുണ്ട്…


എന്ത് ഡേറ്റ്…


മെൻസസ്...


 എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ… അവളിൽ നിന്നും കൈ പിൻവലിച്ചു.. അവളെ ഒന്ന് നോക്കി...അവളെന്നെ നോക്കി മുഖം പൊത്തി ചിരിക്കുന്നുണ്ട്…


 ഞാൻ അവളെ പിടിചെന്റെ മാറിലേക്ക് ചേർത്തി…  അവളുടെ ചുണ്ട്.. ബലമായി തന്നെ തുറന്നു…


 അവൾ എന്നോട് വേണ്ട ഇക്കാ എന്ന് പറയുന്നുണ്ട്… പക്ഷെ ഞാൻ അതൊന്നും കേൾക്കാതെ… അവളുടെ  ചുണ്ടിൽ ഉമ്മകൾ കൊണ്ട് മൂടി…


 

 വേണ്ട ഇക്കാ… നമുക്കൊരു അഞ്ചു ദിവസം കഴിഞ്ഞിട്ട് നോക്കിയാൽ പോരെ…


 

▪️▪️


 പിന്നെയും ഒരാഴ്ചയോളം കഴിഞ്ഞിട്ടാണ്… ഞാൻ അവളെ ശരിക്കൊന്ന് പെരുമാറുന്നത്…


▪️▪️


 മൂന്ന് മാസങ്ങൾ കൊണ്ട് ജീവിതം ഞങ്ങൾ അടിച്ചുപൊളിച്ചു… അവൾക്കായി ഞാൻ ഓരോ ലോകവും   കാണിച്ചുകൊടുത്തു…


 ഓരോ ദിനങ്ങളിലും ഓരോ സ്ഥലങ്ങളിലേക്ക് ഞങ്ങൾ കറങ്ങിക്കൊണ്ടിരുന്നു…


കൊടയ്കനാലിൽ മൂന്നു ദിവസം താമസിച്ചു…


ഓരോ സ്ഥലവും എന്റെ കൈക്കുളിൽ ഒതുങ്ങി അവൾക് ഞാൻ കാണിച്ചു കൊടുത്തു…


അതിനിടയിൽ ഇടയ്ക്കിടെ അവൾ കോളേജിലും പോയി കൊണ്ടിരുന്നു...


 ഞാൻ പോകുന്നതിന്  ഒരാഴ്ച സമയമുള്ളപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ… സുൽഫിയുടെ മുഖത്തിന് പെട്ടെന്ന് ഭാവ വ്യത്യാസം വന്ന്…  അവൾ വായ പൊത്തി കൊണ്ട്… വാഷ് ബേസിനു അടുത്തേക് ഓടി…


 അവളുടെ ഓട്ടം കണ്ടപ്പോൾ തന്നെ… ഉമ്മാക്  സംഭവം കത്തിയെന്ന്  തോന്നുന്നു…


 ഉമ്മ പെട്ടെന്ന് തന്നെ മേശ ക്ക് മുന്നിൽ  നിന്നും എഴുന്നേറ്റ്… പുറകിൽ പോയി തടവിക്കൊടുത്തു..


 ഉമ്മ സന്തോഷത്താൽ… ദൈവത്തിന് സ്തുതി ഒക്കെ പറയുന്നുണ്ട്…


 ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ… എനിക്കൊരു പുഞ്ചിരി തന്ന്  റൂമിലേക്ക് കയറി പോയി…


ഞാൻ വേഗം ഭക്ഷണം കഴിക്കുന്നതിനിടയിൽ… കൈകൾ കഴുകി അവളുടെ  പിറകിലായി റൂമിലേക്ക്  കടന്നുചെന്നു…


 അവൾ ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു… വീട്ടിലേക്ക് ആണെന്ന് തോന്നുന്നു…


 ഞാൻ അവരുടെ പുറകിൽ പോയി വയറ്റിൽ കൂടി കൈകൾകോർത്ത് വെച്ച്… എന്റെ നെഞ്ചിലേക്ക് ചേർത്തു വച്ചു…


 കഴുത്തിൽ ഒരു ഉമ്മ കൊടുത്തു…


 ഉടനെ തന്നെ വിളിച്ചുകൊണ്ടിരിക്കുന്ന ഫോൺ കട്ട് ചെയ്തു… എന്റെ നേരെ തിരിഞ്ഞു…


 എന്നിട്ട് സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ചു…


 ഞാനവളെ എന്റെ കൈകളിലേക്കും കോരിയെടുത്തു… അവളുടെ ചുണ്ടിലും മുഖത്തും ചുംബനങ്ങൾ കൊണ്ട് മൂടി…


 പിന്നെ മെല്ലെ കട്ടിലിൽ കൊണ്ടുപോയി കിടത്തി… അവളുടെ വയറിൽ എന്റെ.. ചെവി വെച്ച് നോക്കി…  അവൾ എന്റെ ചെവിക്ക് പിടിച്ചു.. ഉയർത്തിക്കൊണ്ട് എന്നോട് പറഞ്ഞു…


അവൻ ചവിട്ടാനൊന്നും ആയിട്ടില്ല ഇക്കാ…


 ഞാൻ അവളോട് പറഞ്ഞു നീ അവനാണെന്ന് തീരുമാനിച്ചോ,..


ഹ്മ്മ് ഉപ്പാന്റെ മകൻ …


അവൻ  മതി ,,,


സുൽഫി എന്റെ  മുഖത്തു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു….


▪️▪️▪️


 "ഒരാഴ്ചയ്ക്കുശേഷം… എന്റെ പോകുവാനുള്ള അവസാന  ദിവസമായി…


 അന്ന് രാത്രി അവൾ എന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു…


 ഇനി… കൂടെ  കിടക്കുവാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നുള്ള ചിന്ത…  എന്നെയും അവളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു…


 അന്ന് രാത്രി എന്നെ ഒരുപോള കണ്ണടടിപ്പിക്കാതെ നേരം വെളുക്കുന്നത് വരെയും അവൾ എന്നോട് സംസാരിച്ചു കൊണ്ടിരുന്നു…


 ആദ്യമായി പ്രവാസ ലോകത്തേക്ക് പോകുമ്പോൾ… പുതിയൊരു നാട് കാണുന്ന സന്തോഷത്തോടെ ആയിരുന്നു പോയിരുന്നത്.., പക്ഷേ ഇന്ന്…


 ഇന്ന് ഒരാളെന്നെ കാത്തിരിപ്പുണ്ടെന്ന് എന്നുള്ള ചിന്ത… എന്റെ ഹൃദയം കൈക്കലാക്കിയവൾ എന്റെ കൂടെ ഇല്ലല്ലോ എന്നുള്ള സങ്കടവും എന്റെ ഉള്ളിലും സങ്കടത്തിന്റെ   തിരമാലകൾ തീർത്തു കൊണ്ടിരുന്നു…


 എന്നിരുന്നാലും അവളുടെ മുന്നിൽ കരയാതെ… അവളെ കെട്ടിപ്പിടിച്ച് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം കൊടുത്തു…


 നല്ലതുപോലെ ജീവിക്കണമെന്നും… ഇക്കാന്റെ പെണ്ണായി തന്നെ നടക്കണമെന്നും അവളെ പറഞ്ഞേൽപ്പിച്ചു കൊണ്ട് വീട്ടിൽ നിന്നും പെട്ടെന്ന്തന്നെ ഇറങ്ങി…"

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

To Top