ഇനിയുള്ള ജീവിതം എന്റെ ഇഷ്ടത്തിന് മാത്രമായിരിക്കും നടക്കുക എന്നുള്ള ഒരു ഉറപ്പ് എനിക്ക് കിട്ടണം...

Valappottukal

 


രചന: നൗഫു ചാലിയ

"അബുദാബി യിലെ സനായി ഏരിയയിൽ ഉള്ള എന്റെ ഫ്ലാറ്റിൽ ഗാഡനിദ്രയിൽ  ആയിരുന്നു ഞാൻ പെട്ടെന്ന് തന്നെ എന്തോ ഒരു സ്വപ്നം കണ്ട പോലെ ഞെട്ടി എഴുന്നേറ്റു…


 സമയം  രാവിലെ ഏട്ടു  മണിയോടടുക്കുന്നു…


അള്ളോ... ഒരുപാട് നേരം വൈകിയല്ലോ


 ഇന്നലെ രാത്രി കമ്പനിയിലെ ഒരുപാട് കസ്റ്റമർ കൾ  വിളിച്ചതുകൊണ്ട്…  രണ്ടു മണിയായിരുന്നു ഉറങ്ങുവാൻ തന്നെ…


 ഉറക്കത്തിന്റെ  മൂഡ് വന്നപ്പോൾ…  പിന്നെ അലാറം വെക്കാൻ തോന്നിയില്ല…


 അറിയാതെ കിടന്നുറങ്ങിപ്പോയി…"


" രാവിലെ ഏഴുമണിക്ക് തന്നെ കമ്പനി യിൽ റിപ്പോർട്ട് ചെയ്യണം...


 എഴുന്നേറ്റ ഉടനെ തന്നെ… മൊബൈൽ ഒന്ന് എടുത്തു നോക്കി…


 എന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം തന്നെ മൊബൈലാണ് എടുത്തു നോക്കാറുള്ളത്…


 ഫോണെടുത്ത് ലോക്ക് തുറന്ന്  നോക്കിയപ്പോൾ അതിൽ നാട്ടിൽ നിന്നും മുപ്പതോളം മിസ്ഡ് കോളുകൾ കാണുന്നു…"


' എന്താണ് റബ്ബേ, ഉപ്പയുടെയും അനിയൻ മാരുടെയും കൂട്ടുകാരുടെയും എല്ലാം മിസ്കോൾ കാണുന്നുണ്ട്…


 ഉടനെ തന്നെ ഫോൺ എടുത്തു… അനിയനെ വിളിച്ചു…


 ഹലോ… അസ്സലാമു അലൈക്കും…


 നിസാർ ഇവിടെനിന്നും സലാം ചൊല്ലി റാഷിദ്ന്നോട് സംസാരിക്കാൻ തുടങ്ങി…


 എന്താടാ രാവിലെതന്നെ…


 ഉമ്മാക്  വയ്യായ്ക എന്തെങ്കിലും ഉണ്ടോ…


 ഇല്ലാ… ഇകാക്ക…


 പിന്നെന്താ എല്ലാരുംകൂടി രാവിലെ തന്നെ വിളിച്ചു… എന്നെ ബേജാർ ആക്കിയത്…


 അതൊന്നുമില്ല ഇക്കാ…


 ഇക്കാക്ക ഒന്ന് പെട്ടെന്ന് നാട്ടിലേക്ക് വരുമോ…


 എന്താ റാഷിദ്….


എന്താ പ്രശ്നം…


 അതൊക്കെ ഇക്കാ വന്നിട്ട് പറയാം….


ഇകാക്ക പെട്ടെന്ന് തന്നെ ലീവ് അടിച്ചു നാട്ടിലേക്ക് വരുവാൻ നോക്കൂ…


 ഇന്ന് തന്നെ…


 എന്നും പറഞ്ഞ് റാഷിദ് പെട്ടെന്ന് തന്നെ ഫോൺ വെച്ചു…"


 നിസാർ ഇത് എന്താണ് സംഭവം എന്നറിയാതെ ഒരു  നിമിഷം ആലോചിച്ചു നിന്നു…


 ഉടനെതന്നെ തന്റെ ചങ്ക് കൂട്ടുകാരനായ.. സമദിനെ വിളിച്ചു…


 അവനും നിസാറിന്റെ ഫോണിലേക്ക് രണ്ടുപ്രാവശ്യം വിളിച്ചിരുന്നു…


" ഹലോ… സമദ്"


" ആ നിസറെ പറയടാ…'


" ഞാൻ അന്നോട് പറയാനല്ല..


നീ  രാവിലെ തന്നെ എനിക്ക് വിളിച്ചിരുന്ന ല്ലോ…  എന്തിനാണെന്ന് അറിയാൻ ആണ് ഞാൻ വിളിച്ചത്…"


"നിസറെ ഒന്നുമില്ലെടാ…


 നിന്റെ സുൽഫത്ത്… ആശുപത്രിയിലാണ്…"


ഒരു ഞെട്ടലോടെ ആയിരിന്നു ഞാൻ ആ വാർത്ത കേട്ടത്...


" എന്റെ..


എന്റെ പെണ്ണിന് എന്തു പറ്റിയെടാ.."


"അവൾ എവിടെ… ഏത് ആശുപത്രിയിലാണ്…?"


" കുഴപ്പമൊന്നുമില്ല ടാ…,ഇന്നലെ രാത്രി ചെറിയൊരു നെഞ്ച് വേദന.. അപ്പോൾ തന്നെ നിന്റെ വീട്ടുകാർ അവളെയും കൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി…


 ഇന്നിപ്പോൾ…  ഒബ്സർ വെർഷനിലാണ്…


 നീ കഴിയുമെങ്കിൽ പെട്ടെന്നുതന്നെ തിരിച്ച് നാട്ടിലേക്ക് എത്താൻ നോക്കൂ…"


" കുറെ നിമിഷം എന്ത് പറയണം എന്നറിയാതെ നിസാർ ആ മൊബൈൽ  കയ്യിൽ വെച്ചു നിന്നു…


 തന്റെ പെണ്ണിന്റെ മുഖം ഓർത്തപ്പോൾ നിസാറിന്റെ കണ്ണിൽ നിന്നും വെള്ളം ഒലിച്ച് ഇറങ്ങുന്നുണ്ട്..


 പ്രിയപ്പെട്ടവൾ… ജീവനോടെ ഇരിപ്പുണ്ടോ ഇല്ലയോ എന്നറിയാതെ… നിസാറിന്റെ ഫോൺ കയ്യിൽനിന്നും

 താഴേക്ക് വീണു പോയി…"


 ഫോണിൽ നിന്നും ഹലോ ഹലോ എന്നുള്ള ശബ്ദം പുറത്തേക് ഒഴുകി കൊണ്ടിരുന്നു..…


 നിസാർ പെട്ടെന്ന് തന്നെ ബോധത്തിലേക്ക് വന്ന്‌… സമദിനോട് പറഞ്ഞു… 


"ഡാ… ഞാൻ പെട്ടെന്ന് തന്നെ വരാം… നീ അവിടെ തന്നെ വേണം….


 ആശുപത്രിയിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉപ്പാനോട് പറഞ്ഞാൽ മതി…"


" അതൊന്നും നീ  ഇപ്പോൾ ആലോചിക്കണ്ട…


 പെട്ടെന്നുതന്നെ വരുവാൻ നോക്കൂ…


 ഞങ്ങളൊക്കെ ഇവിടെ ഉണ്ടല്ലോ…"


" ആ ഫോൺ കട്ടാക്കി… ഉടനെ തന്നെ തന്റെ കമ്പനിയിലേക്ക് വിളിച്ചു…


 എമർജൻസി ലീവ് അടിപ്പിച്ചു…


 ഉടനെ തന്നെ ഇവിടെയുള്ള കൂട്ടുകാരന്റെ ട്രാവൽസിലേയ്ക്ക് വിളിച്ച്…


 ഇന്ന് ഉച്ചക്കുള്ള ഫ്ലൈറ്റിൽ…  നാട്ടിലേക്ക് പോവാൻ ആയി… കോഴിക്കോട് എയർപോർട്ടിലേക്ക് ടികെറ്റ് ബുക്ക് ചെയ്തു…."


" റൂമ്മിൽ കുറച്ചു കാലമായി ഞാൻ ഒറ്റയ്ക്കേ ഉള്ളൂ…  കൂടെയുള്ളവൻ നാട്ടിൽ അവധിക്ക് പോയതാണ്…


 കമ്പനിയിലുള്ള കൂടെ  പണിയെടുക്കുന്ന കുറച്ചു കൂട്ടുകാരെ വിളിച്ചു നാട്ടിലേക്ക് അത്യാവശ്യമായി പോകുന്ന കാര്യം പറഞ്ഞു…"


 "അവർ എന്തെങ്കിലും പൈസയോ മറ്റോ ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു…"


" ഞാൻ ഇപ്പോൾ ഒന്നും വേണ്ടെന്നും… പറഞ്ഞു… കൂടെ എന്റെ പ്രിയപെട്ടവൾക് വേണ്ടി പ്രാർത്ഥിക്കാനും അവരെ ഏൽപ്പിച്ചു…"


 സമയം രാവിലെ  8 മണി കഴിഞ്ഞു മുന്നോട്ട് വളരെ വേഗത്തിൽ ഓടികൊണ്ടിരിക്കുന്നു …


▪️▪️▪️


" രാത്രി ഉറങ്ങുമ്പോൾ സാധാരണ മൊബൈൽ സൈലന്റ് ആക്കി വെക്കാറില്ല…


 ഇന്നലെ കമ്പനിയുടെ കുറച്ച് കസ്റ്റമർ… പാതിരാത്രിയും വിളിച്ചപ്പോൾ… ശല്യം തോന്നി സൈലന്റ് ആക്കി വെച്ചത് ആയിരുന്നു…


 ഫസ്റ്റ് കോൾ തന്നെ… ഇവിടുത്തെ മൂന്നരക്ക് വന്നിട്ടുണ്ട്…


 ഞാനൊന്നും അറിഞ്ഞില്ല റബ്ബേ…


 എന്റെ സുൽഫു…  അവൾക്ക് നീ ഒന്നും വരുത്തല്ലേ റഹ്മാനായ തമ്പുരാനേ…


 എന്റെ ഉള്ളിൽ അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നിറയുവാൻ  തുടങ്ങി…"


" ഇന്നലെ രാത്രി വിളിച്ചപ്പോൾ… ഇക്കാ തലവേദനയാണ് ഒന്ന് സംസാരിക്കാൻ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ഫോൺ വെച്ചവൾ…  ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് ആശുപത്രിയിൽ…


പിന്നെ ആരെയും വിളിക്കാൻ തോന്നിയില്ല…


 അനിയനോട് വീണ്ടും ഫോൺ വിളിച്ച്…  പറഞ്ഞു… ഞാൻ രാത്രി 10 മണി ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തും… നീയൊരു വണ്ടിയുമായി അവിടേക്ക് എത്തണം…"


" ഉപ്പയോടും ഉമ്മയോടും… ബാക്കിയുള്ളവരോടും ഞാൻ വരുന്ന കാര്യം നീ തന്നെ പറഞ്ഞാൽ മതി…"


" അവൻ അതിനെല്ലാം  ശരി എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു…"


" ഉടനെ തന്നെ പോകുവാനുള്ള ഒരുക്കങ്ങൾ തുടങ്ങി…


 ഒരു സാധനവും മേടിക്കാൻ ഇല്ല…  എന്റെ കുട്ടികൾ ചിലപ്പോൾ എന്നെ നോക്കി കരയുമായിരിക്കും…


 ഉപ്പച്ചി ഒരു സാധനവും  ഇല്ലാതെ ഇതുവരെ മക്കളെ കാണാൻ കഴിഞ്ഞിട്ടില്ല…


 ഇതിനിടയിൽ അവനോട് ഞാൻ എന്റെ മക്കൾ എവിടെ എന്നുള്ള കാര്യം പോലും ചോദിക്കാൻ മറന്നു…


അത്രയും പ്രിയപ്പെട്ടവൾ ആയിരുന്നു എനിക്ക് എന്റെ സുൽഫു…."


" എത്രയും പെട്ടെന്ന് തന്നെ… കുളിയും മറ്റും കഴിഞ്ഞു…


 അതി വേഗത്തിൽ വസ്ത്രം  മാറ്റി  റൂമിൽ നിന്നും ഇറങ്ങി…


 സാധാരണ വിളിക്കാനുള്ള കൂട്ടുകാരനെ… വിളിക്കുന്നത് ഒഴിവാക്കി…


 ഇനി അവൻ വരുമ്പോൾ സമയം ഏറെ ആവും…


10 മണിക്ക് മുന്നേ എയർപോർട്ടിൽ എത്തണം…


  ടികെറ്റ് കൂട്ടുകാരൻ മെയിലിൽ അയച്ചു തന്നിരുന്നു…


 എയർപോർട്ടിലേക്ക് ഒന്നരമണിക്കൂറോളം യാത്രയുണ്ട്…


 വേഗം തന്നെ താഴെ റോഡിലേക്കിറങ്ങി…


ആദ്യം  വന്ന ടാക്സിക്ക് കൈ കാണിച്ചു…


ആ ടാക്സിയിൽ  തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു…."


▪️▪️▪️


" എന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ്… ഞാൻ ആദ്യമായി ലീവിന് നാട്ടിലേക്ക് പോകുന്നത്…


 രണ്ടു കൊല്ലത്തെ വിശ്രമമില്ലാത്ത ഡ്യൂട്ടി കഴിഞ്ഞു… ഒരു ആശ്വാസം എന്ന പോലെ കിട്ടിയ അവധി…


 ആ രണ്ടു  കൊല്ലത്തിനിടക്ക് വീടൊക്കെ ഒന്നു പുതുക്കി പണിതിരുന്നു…


എന്റെ മൂത്തതായിട്ട് ആകെ ഒരു പെങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..


 പിന്നെ എന്റെ താഴെയായി രണ്ട് അനിയന്മാരും…


 പെങ്ങളെ കുറച്ചു ദൂരത്തെക്കായിരുന്നു വിവാഹം നടത്തി അയച്ചിരുന്നത്…


എനിക്ക് താഴെയായി രണ്ടു അനിയന്മാർ... വിദ്യഭ്യാസം കഴിഞ്ഞിട്ടില്ലായിരുന്നു...


 ഒരാൾ പ്ലസ് ടു  ഒരാൾ കോളേജിലും…


 നാട്ടിലെത്തിയ ഉടനെ… ഉമ്മ പറഞ്ഞു..


 പെട്ടെന്ന് തന്നെ വിവാഹം നോക്കണം…


 ഞാൻ അതിൽ നിന്നും കുറെയൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു… പക്ഷേ ഉമ്മ  പിടിച്ച പിടിയാലേ തന്നെ ആയിരുന്നു…


 കൂടെ സപ്പോർട്ട് ആയി ഉപ്പയും ഉണ്ടായിരുന്നു…


എല്ലാരും വീട്ടിൽ നിന്നും പോയാൽ ഉമ്മാക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ആരും ഇല്ല എന്നായിരുന്നു കാരണം..


അതിനുമ്മ ഇപ്പോഴത്തെ പെൺകുട്ടികൾ വിവാഹം കഴിഞ്ഞാലും പഠിക്കാൻ പോകുന്നവർ ആകും…


ഞാൻ ഒരു തടയിട്ട് നോക്കി…


അതിനെന്താ അവൾ പഠിച്ചോട്ടെ…


ഇഷ്ടമുള്ള അത്രയും പഠിച്ചോട്ടെ…


ക്ലാസ്സ്‌ കഴിഞ്ഞലെങ്കിലും എന്റെ കൂടെ കാണുമ്മല്ലോ...


പക്ഷെ  എനിക്കണെങ്കിൽ ഈ സിംഗിൾ ലൈഫ് കുറച്ച് കാലം കൂടി മുന്നോട്ട് കൊണ്ട് പോകുവാൻ ആയിരുന്നു ആഗ്രഹം …


ഒരു രണ്ടു വർഷം കൂടി കഴിഞ്ഞിട്ട് മതിയെന്നായിരുന്നു…


 കൂടെയുള്ള കൂട്ടുകാരിൽ ആരും വിവാഹം കഴിച്ചിട്ടില്ല…


 എല്ലാവരും ഫ്രീയായി നടക്കുമ്പോൾ… ഞാൻ മാത്രം കാലിൽ ഒരു കുരുക്കിട്ട് കൊണ്ട്…


 എന്നാലും…


 ഉമ്മ ഞാൻ വരുന്നതിനു മുന്നേ തന്നെ മൂന്നോ നാലോ കുട്ടികളുടെ പോയി കണ്ടു വച്ചിരുന്നു….


 അതിൽ… ഇഷ്ടപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് ഞാൻ വന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ എന്നെയും കൊണ്ട് ചെന്നു…


 എന്റെ കൂടെ എന്റെ പെങ്ങളും അളിയനും ഉണ്ടായിരുന്നു…


എന്റെ ആദ്യത്തെ പെണ്ണ് കാണൽ…"


" അവളായിരുന്നു സുല്ഫത്…"


" ഉമ്മാക്ക്  ഇഷ്ടപ്പെട്ട മരുമകൾ…


 വീട്ടിൽ ഞാൻ വരുന്നതിനു മുന്നേ എല്ലാവർക്കും അവളെ ഇഷ്ടപ്പെട്ടുതുകൊണ്ടുതന്നെ…


അവളെ അല്ലാതെ വേറെ ആരെയും എനിക്ക് ഒരു നോക്ക് കാണുവാൻ പോലുമുള്ള അർഹത കിട്ടിയില്ല…


 എന്റെ ആദ്യത്തെ ചായകുടി യിൽ തന്നെ… എന്റെ വിവാഹവും ഉറപ്പിച്ചു…എല്ലാം സടപാടെ സടപാടെ ആയിരുന്നു...


ഞാൻ  അവളോട് സംസാരിക്കുവാനായി റൂമിലേക്ക് കയറി  ചെന്നു…


 അവൾ എന്നെ പ്രതീക്ഷിച്ച് എന്ന പോലെ അവളുടെ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു….


 എന്നെ കണ്ടപ്പോൾ അവൾ ആ കട്ടിലിൽ നിന്നും എഴുന്നേറ്റു നിന്നു…


 ഞാൻ അവളോട് പറഞ്ഞു ഇരുന്നോ…


 അവൾ എനിക്ക് ഒരു നിറ  പുഞ്ചിരി നൽകി…


 എന്താ പേര്… അവളുടെ പേര് അറിഞ്ഞിട്ട് ആണെങ്കിലും… അവളോട് എന്തെങ്കിലും സംസാരിക്കേണ്ട എന്ന് കരുതി … അങ്ങനെ തുടങ്ങി..


 അവൾ എന്നോട് ഇങ്ങനെ മറുപടി പറഞ്ഞു…


 എന്റെ പേര് അറിയില്ലേ… പേരൊന്നും ചോദിക്കാതെയാണോ പെണ്ണിനെ കാണാൻ വന്നത്…വിവാഹവും ഉറപ്പിച്ചു… ഒരു പുഞ്ചിരിക്കുന്ന മുഖവുമായി എനിക്കവൾ മറുപടി നൽകി...


യാതൊരു സങ്കോചവുമില്ലാതെ ആദ്യമായി കാണുന്ന ആളോട് വളരെ വ്യക്തമായി തന്നെ എന്നോട് അവൾ  സംസാരിച്ചു….


ഉമ്മയോട് എന്റെ എല്ലാകര്യങ്ങളും സംസാരിച്ച്… എന്നെ ഏകദേശം അവൾ പഠിച്ചുവെച്ചിരുന്നു...


 അവളുടെ ആ സംസാരത്തിൽ ഞാൻ വീണുപോയി എന്നതായിരുന്നു സത്യം…


 ഒരിക്കൽ കേട്ടാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന മധുരമുള്ള ശബ്ദം…


 ഞാനവളോട് പഠിക്കുന്നതും മറ്റും...കൂടെ അവളുടെ  മറ്റു കാര്യങ്ങളും എല്ലാം ചോദിച്ചു…


 അവൾ എന്നോട് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടിരുന്നു ഉള്ളൂ… അവളുടെ ഡിഗ്രി പൂർത്തിയാക്കണം…


 നാലു മാസം കൂടിയേ ഉള്ളൂ ലാസ്റ്റ് ഇയർ അവസാനിക്കാൻ…


 ഒന്നെങ്കിൽ അതുവരെ കാത്തിരിക്കുക… ഇല്ലെങ്കിൽ വിവാഹം കഴിഞ്ഞാലും എനിക്ക് ബാക്കിയുള്ളത് തുടരുവാൻ സമ്മതിക്കണം…"


" ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഇത്താത്ത വന്ന് വാതിലിൽ മുട്ടി…


 മതി സംസാരിച്ചത് വാ പോകാം…


 ഇനിയും സംസാരിച്ചിരുന്നാൽ നിങ്ങൾക്ക് വേറെ ഒന്നും സംസാരിക്കാൻ ഉണ്ടാവില്ല ബാക്കിയുള്ള ദിവസങ്ങളിൽ…


പെങ്ങൾ  അതിനിടയിൽ ഒരു കൗണ്ടർ അടിച്ച് കേറ്റാൻ  നോക്കി…


 ഞാൻ ആകെ ചമ്മി റൂമിൽ നിന്നും പുറത്തിറങ്ങി…


പൂർണ്ണ തൃപ്തിയോടെ തന്നെ ആയിരുന്നു ഞാൻ അവളുടെ വീട്ടിൽ നിന്നും ഇറങ്ങിയത്…


പോരുമ്പോൾ എന്നെ നോക്കി അവൾ… വീടിന്റെ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു…


കാറിൽ കയറുന്നതിനു മുമ്പ് ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരി തൂകി… ഇനി നീയെൻ ജീവിത സഖി എന്നപോലെ…"


" അവൾക്ക് എന്റെ നമ്പർ പോലും കൊടുക്കുവാൻ സാധിച്ചില്ല…


 തിരിച്ചുപോരുമ്പോൾ കാറിൽ നിന്നും ഞാൻ ഇത്താത്ത യോട് പറഞ്ഞു…


 ഇത്ത  ഞാൻ അവൾക്ക് എന്റെ നമ്പർ പോലും കൊടുത്തിട്ടില്ല…


അതിന് അവളെ നിനക്ക് ഇഷ്ടപ്പെട്ടോ… ഞങ്ങളോട്  നീ ഒന്നും പറഞ്ഞിട്ടില്ലല്ലോ…


 ആദ്യം നിനക്ക് അവളെ ഇഷ്ടപ്പെട്ടു അതുപോലെ അവൾക്ക് നിന്നെയും ഇഷ്ടപ്പെട്ടിട്ടല്ലേ നമ്പർ ഒക്കെ കൊടുക്കേണ്ട ആവശ്യമുള്ളൂ…


 ഞാൻ ശരിക്കും വല്ലാത്തൊരു പെടൽ ഇത്താത്ത യുടെ  മുന്നിൽ പെട്ടു…


 അതിനെന്താ നിങ്ങൾ എല്ലാകാര്യങ്ങളും ഉറപ്പിച്ചു വച്ചതല്ലേ പിന്നെ ഇപ്പൊ എന്താ പ്രശ്നം…


 ഒരു പിടിവള്ളി കിട്ടിയ പോലെ  ഞാൻ ഇത്താത്തയോട് മറുചോദ്യം ചോദിച്ചു…


 ഇത്ത  പിന്നെ ഒന്നും പറഞ്ഞില്ല…


 നമ്പർ ഒക്കെ എന്റെ കയ്യിൽ ഉണ്ട് ഏതായാലും വീട്ടിലേക്ക് എത്തട്ടെ…"


" അവർക്കും നിന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നുണ്ടെങ്കിൽ നമുക്ക് വിളിച്ചു സംസാരിക്കാം…


 നമുക്ക് സംസാരിക്കേണ്ട…


 ഞാൻ സംസാരിക്കാം….ഞാൻ എന്റെ പെങ്ങൾക് മറുപടി കൊടുത്തു...


 അളിയൻ മുന്നിൽനിന്നും ചിരിക്കാൻ  തുടങ്ങി…


നിനക്ക് അങ്ങനെ തന്നെ വേണം…നിനക്ക് അങ്ങനെ തന്നെ വേണം നിന്റെ അനിയൻ അല്ലെ...


 മോളെ ആയിഷ… നിസാർ അവളുടെ മൊഞ്ചിൽ വിണു പോയിട്ടുണ്ട് മോളെ…


 അതിന് ഞാനൊരു ഇളിഞ്ഞ പുഞ്ചിരി അളിയന് നൽകി…


 പിന്നെ വീടുകാണാൻ വരലും  നിശ്ചയവും എല്ലാം പെട്ടെന്നായിരുന്നു…


 അതിനിടയിൽ പാതിരാത്രി ഞാൻ പകലാക്കി രാവിലെ വരെ… സുബഹി ബാങ്ക് കൊടുക്കുന്നതു വരെ ഞാനവളോട് കുറുകി കൊണ്ടിരുന്നു…


 അവളുടെ ഇഷ്ടങ്ങൾ… ഇഷ്ടപ്പെട്ട സ്ഥലങ്ങൾ… അവളുടെ ഉമ്മയെ കുറിച്ച് ഉപ്പയെ കുറിച്ച്… അവളുടെ ഇക്കാക്കമാരെ കുറിച്ച്…


 ശരിക്കും പറഞ്ഞാൽ അവളൊരു കിലുക്കാംപെട്ടി ആയിരുന്നു…


 രാത്രി 11 മണിക്ക് ശേഷം ഫോൺ ചെയ്താൽ പിന്നെ ഉറക്കം വന്നാൽ ഉറങ്ങാൻ വിടാതെ… സുബഹി ബാങ്ക് കൊടുക്കുന്നത് വരെ അവർ സംസാരിച്ചുകൊണ്ടിരിക്കും…


 ആ സംസാരങ്ങൾ കേട്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ലായിരുന്നു…


 അവൾക്കൊരു ഡോക്ടറാവാൻ ആയിരുന്നു ആഗ്രഹം… പക്ഷേ പത്താംക്ലാസിൽ മാർക്ക് കുറഞ്ഞപ്പോൾ പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് കിട്ടാഞ്ഞത് കൊണ്ട് ആ ആഗ്രഹം അവൾ തന്നെ പൊടിതട്ടി പെട്ടിയിൽ മടക്കി വെച്ചു…


 അവളുടെ കാക്കന്മാർ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എല്ലാം അവളെ കൊണ്ടുപോയിട്ടുണ്ട്…


 പിന്നെ അവൾ പോകുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്ഥലം കൊടൈക്കനാൽ ആയിരുന്നു…


 അത് വിവാഹം കഴിഞ്ഞാൽ ഞാൻ കൊണ്ട് പൊയ്ക്കോളാം എന്ന് വാക്കുകൊടുത്തു…


 അവർക്ക് ഇഷ്ടപ്പെട്ട നിറം വെള്ള യായിരുന്നു…


 അവർക്കിഷ്ടപ്പെട്ട പൂക്കൾ മുല്ലയും…


 അവളുടെ കൂട്ടുകാരെ കുറിച്ചും ബന്ധുക്കളെ കുറിച്ചും  അവൾ വാതോരാതെ സംസാരിക്കും ആയിരുന്നു…


അതെല്ലാം കേട്ട് കേട്ട് … എനിക്ക് അവളോട് ഒരു കാര്യവും  സംസാരിക്കാൻ കഴിയില്ലായിരുന്നു…


 അവളുടെ  മധുരമുള്ള സംസാരം കേട്ട് ഞാൻ എന്റെ ബെഡിൽ ചെവി  തുറന്നു കിടക്കും…"


"ഇടക്കൊക്കെ അറിയാതെ ഉറങ്ങിപോകും…


ഉടനെ അടുത്ത കാൾ വരും…


ഉറങ്ങിയോ എന്നും ചോദിച്ചു കൊണ്ട്…


ഹേയ്… റേഞ്ച് പോയി എന്ന് തോന്നുന്നെന്ന കളളം ഇടക്കിടെ ഉപയോഗിക്കേണ്ടി വന്നു…


 അങ്ങനെ സംസാരിച്ചു സംസാരിച്ചു ഞങ്ങളുടെ വിവാഹത്തിനുള്ള തീയതി അടുത്തു കൊണ്ടിരുന്നു…


 ഞാൻ വന്ന്  ഒരു മാസത്തിനുള്ളിൽ തന്നെ യുള്ള ഒരു ദിവസം ഞങ്ങളുടെ വിവാഹ ദിവസം ഉറപ്പിച്ചിരുന്നു…"


" എന്റെ കൂട്ടുകാരുടെ കൂട്ടത്തിൽ…

ആദ്യ വിവാഹം എന്റെതായത് കൊണ്ട് തന്നെ കൂട്ടുകാരെല്ലാം സജീവമായിരുന്നു…


 വീട്ടിൽ വെച്ച് തന്നെ ആയിരുന്നു എന്റെ വിവാഹം…


 വിവാഹത്തിന്റെ അന്ന് രാവിലെ എന്റെ നിക്കാഹ് കഴിഞ്ഞു…


 എന്റെ സുൽഫു  എല്ലാ അർത്ഥത്തിലും എന്റെതായി…"


 "ഇനി അവളെ വീട്ടിലേക്ക് ഒന്നു കൂട്ടി കൊണ്ടു വന്നാൽ മാത്രം മതി…


 അന്ന് ഉച്ചക്ക് ശേഷം… അവളുടെ വീട്ടിൽ ഞങ്ങൾക്കുള്ള സൽക്കാരം   ഉണ്ടായിരുന്നു…


 ഞാൻ പേടിച്ചത് പോലെ എന്റെ കൂട്ടുകാർ കൂടുതലായൊന്നും അലമ്പ്  ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നില്ല…


 ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ മാത്രമേ എന്റെ കൂട്ടുകാർക് കുറച്ചു നിർബന്ധങ്ങൾ ഉണ്ടായിരുന്നുള്ളൂ…


 ഏത് സമയയും  അവർ  ഇരിക്കുന്ന ടേബിൾ മുഴുവൻ ഫുഡ് നിറഞ്ഞരിക്കണം…


 അതൊരു കണക്കിന് എനിക്ക് അനുഗ്രഹമായിരുന്നു… അവർക്ക് കുറച്ചു കഴിക്കുവാനുള്ള എന്തെങ്കിലും കൊടുത്താൽ ഒരുഭാഗത്ത് അടങ്ങി ഇരുന്നോളും…"


" അവളുടെ വീട്ടിൽ എത്തിയ ഉടനെ ഞാനും എന്റെ കുറച്ചു കൂട്ടുകാരും കൂടി അവളുടെ വീട്ടിനുള്ളിലേക്ക് കയറി…


 അവളുടെ കഴുത്തിൽ  ഞാൻ അവൾക്കുവേണ്ടി കരുതിയ മഹർ ചാർത്താൻ…


 കൂടുതൽ നേരം അവളോട് രാത്രിയും പകലും സംസാരിച്ചിട്ടുണ്ട് എങ്കിലും… അവളുടെ അടുത്ത് പോയി നിന്നപ്പോൾ… എന്റെ  കാലുകളും വിറക്കാൻ തുടങ്ങിയിരുന്നു…


 അവളുടെ ബന്ധുക്കളും കൂട്ടുകാരും എന്നെ തന്നെ തുറിച്ചു നോക്കിയപ്പോൾ ഒരു നിമിഷം ഞാൻ ലജ്ജ കൊണ്ട് മുഖം താഴ്ത്തി…


 പിന്നെ എന്നോട് ഫോട്ടോഗ്രാഫർ പെട്ടെന്നുതന്നെ മഹാ ചാർത്താൻ പറഞ്ഞു …  അവളുടെ തലയിൽ  കൂടി മഹർ ഇടുവാനായി നോക്കി…


 പക്ഷേ മുല്ലപ്പൂവും മറ്റും തലയിൽ ചൂടിയതു കൊണ്ടുതന്നെ എന്റെ മഹർ അവളുടെ തലയിൽ കൂടി ഇറങ്ങിയില്ല..


 പെട്ടെന്ന് ആരോ വിളിച്ചു പറഞ്ഞു… എടാ… ആ മഹർ അവളുടെ കഴുത്തിൽ കെട്ടി കൊടുക്കടാ…"


" ഒരു നിമിഷം ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിന്നു…


 അവൾ എന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നുണ്ട്…


 ഞാൻ പിന്നെ ആ മഹർ… അതിന്റെ ത്രഡിൽ  നിന്നും ഊരിയെടുത്തു..


 പിന്നെ എന്റെ  വിറക്കുന്ന കൈകളാൽ അവളുടെ കഴുത്തിൽ മഹർ മുറുക്കി കൊടുത്തു…


 ഇതെല്ലാം ഫോട്ടോഗ്രാഫർ ഫോട്ടോയിൽ ഒപ്പിയെടുത്തു…


 ആ തണുപ്പുള്ള കാലാവസ്ഥയിലും ഞാൻ വിയർതോലിച്ചിട്ടുണ്ടായിരുന്നു…"


" പിന്നെ അവളെ  അവിടെ നിന്നും കൂട്ടി പന്തലിലേക്ക് ഇറങ്ങി…


 ആദ്യമായി ഞങ്ങൾ രണ്ടാളും… ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു…


 അതെല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെടാൻ ആയപ്പോൾ… അവൾ അവളുടെ ഇകാക്കമാരെ കെട്ടിപ്പിടിച്ചു കരയുന്നത് കണ്ടപ്പോൾ എനിക്ക് പോലും സങ്കടം വന്നു…


 ഉപ്പയോടും ബാക്കിയുള്ള എല്ലാവരോടും സലാം പറഞ്ഞു… ഞാൻ ആദ്യം തന്നെ വണ്ടിയിലേക്ക് കയറി…


 തൊട്ടു പിറകിലായി അവളും… അവളുടെ സങ്കടം കഴിഞ്ഞിട്ടില്ലയിരുന്നു… കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിക്കുന്നുണ്ട്…


 ഞാൻ എന്റെ കൈ അവളുടെ കൈകളിലേക്ക് ചേർത്തുവെച്ച് അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു…"


▪️▪️▪️


" സാർ എയർപോർട്ട് എത്തി..


ഞാൻ  പെട്ടെന്ന് തന്നെ ഉറക്കത്തിൽ നിന്നും ഞെട്ടി  ഉണർന്നു…


 എയർപോർട്ടിൽ എത്തിയിരിക്കുന്നു…


 ആ കാറിൽ നിന്നും ഇറങ്ങി ഡ്രൈവറുടെ ചാർജും  കൊടുത്തു എയർപോർട്ടിനുള്ളിലേക്ക് നടന്നു…


 സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു...


 കൈകളിൽ ആകെ ഒരു സൂട്ട് കേസ് മാത്രമേ പിടിച്ചിട്ടുണ്ടായിരുന്നു ഉള്ളൂ…


 പെട്ടെന്ന് തന്നെ എയർപോർട്ടി നുള്ളിലെ ഫോർമാലിറ്റീസ്‌ കഴിഞ്ഞു…


വൈറ്റിങ് ഏരിയയിൽ പോയി ചെന്നിരുന്നു…


 വീണ്ടും എന്റെ ഓർമ്മകൾ പിറകിലേക്ക് സഞ്ചരിക്കാൻ തുടങ്ങി…"


മൂന്നു ഭാഗങ്ങൾ ഉള്ള ഒരു കഥയാണ്....

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



To Top