രചന: ബിജി
ലൂർദ്ധിന്റെ ഫോണിൽ ഇടതടവില്ലാതെ കോൾ വരികയും അവനെടുക്കുന്നതും അസ്വസ്ഥനാകുന്നതും കാണുന്നുണ്ടായിരുന്നു .....
നതാലിയയുടെ സ്ഥിതി ക്രിട്ടിക്കൽ സ്റ്റേജിൽ തുടരുകയാണ് .....
എന്തൊക്കെയോ എന്നോട് പറയാനുണ്ടായിരുന്നവൾക്ക് കേൾക്കാമായിരുന്നു ......
അവളുടെ ജീവന് ആപത്തൊന്നും ഉണ്ടാകാതിരിക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു...
ആ പഴയ ലൂർദ്ധിനെ ഞാൻ കണ്ടു ....വേണ്ടപെട്ടവരാരെങ്കിലും വേദനിക്കുമ്പോൾ മുറുകിയ മുഖത്തോടെ കല്ലിച്ച ഭാവത്തോടെ പെരുമാറുന്ന ലൂർദ്ധ്.....
സാധാരണ ഗതിയിൽ അറിഞ്ഞതും അവൻ പോകേണ്ടതാണ് ....
ഇതിപ്പോ എന്നെ വിട്ടു പോകില്ലെന്നു പറഞ്ഞതു കൊണ്ടാവാം ....
ഏതോ കോൾ വന്നതും ലിവിങ് ഏരിയയിൽ വന്നിരിക്കുന്നതും ....
ഡാമിറ്റ് എന്നു പറഞ്ഞ് മുഷ്ടി ചുരുട്ടുന്നുണ്ട് ......
ഇതെന്തൊരു കലിയാണെന്ന് ചിന്തിച്ചു നിന്നതും....
അവനും എന്നെ തന്നെ നോക്കി ....
ഞാൻ നോട്ടം മാറ്റി റൂമിലേക്ക് പോയി ....
അവനെന്റെ പിന്നാലെ വന്ന് ഡോർ ലോക്കാക്കി....
താനിതെന്താ ഈ കാട്ടുന്നേ....?
ഡോർ തുറക്കെടോ...?
ശബ്ദ്ധിക്കരുത് ........
അവൻ എന്റെ തൊട്ടു മുന്നിൽ വന്നു നിന്ന് പറഞ്ഞു...
എന്റെ ഭാഗത്ത് തെറ്റുണ്ടായതു കൊണ്ടാ ....
ഒന്നും മിണ്ടാതിങ്ങനെ......
കലിപ്പ് പാഞ്ഞിരുന്ന കണ്ണിൽ നോവിന്റെ കാറ്റ് .....
അവന്റെ നെഞ്ചിൽ തള്ളി മാറ്റാൻ ശ്രമിച്ചതും ....
പാറ പോലെ നില്ക്കുകയാ .....
അനങ്ങരുരുത് .......പല്ലു ഞെരിയുന്നുണ്ട്....
അവിടൊരു പെണ്ണ് മരണത്തിനും ജീവിതത്തിനും ഇടയിലാണ്.....
നിനക്ക് എന്നോടല്ലേ ദേഷ്യവും പകയുമൊക്കെ ....
അവളെ ഒന്നു കേൾക്കാമായിരുന്നില്ലേ.....
എന്നാട് ചേർന്ന് ... എന്നാൽ അകലം ഇട്ടാണ് നില്പ്പ് ....
കൈയ്യ് രണ്ടും തൊടാതെ പൊക്കി പിടിച്ചിട്ടുണ്ട് ......
ഇയാളിതെന്തിനാണോ കൈയ്യും പൊക്കി ......
നതാലിയ ഒരു ചാവേറാണ് .......
അവളുടെ നാലു വയസ്സുകാരി മകളെ കടത്തി കൊണ്ടുപോയി ഭീഷണിപ്പെടുത്തി ......
അവളൊരു ചാവേറാവുകയായിരുന്നു .....
ലക്ഷ്യം നീയാണ് പയസ്വിനി .....
എന്നിൽ നടുക്കമാണ് ......
നാലു വയസ്സുകാരി മകൾ ... അമറിന്റെ പെണ്ണ് ....ചാവേർ ...
ബോളിവുഡ്ഡിൽ തിളങ്ങുന്ന താരസുന്ദരി ......
ഞാനുമായിട്ട് എന്ത് കണക്ഷൻ ....
തല പുകഞ്ഞു പോയി .....
താനിതെന്തൊക്കെയാ പറഞ്ഞിട്ട് വരുന്നേ ......
ഇതിപ്പോ എല്ലാം കൂടി എന്റെ തല മണ്ടയിലാണല്ലോ ....?
ഞാൻ ചതിയനാണല്ലോ ....
വിശ്വസിക്കാൻ പ്രയാസമായിരിക്കും ......
അവന് അമർഷം.....
എനിക്കും എരിഞ്ഞു വന്നു .....
കൈയ്യിലിരുപ്പ് അതാണല്ലോ .....
ഞാനും വിട്ടു കൊടുത്തില്ല ....
നീ ഇനി മിണ്ടിയാൽ .....
കടപ്പല്ല് ഞെരിഞ്ഞമരുന്ന ശബ്ദം വീണ്ടും കേട്ടു ......
ഞാനവനെ ഉറ്റു നോക്കി.....
എന്നെ നോക്കിയ കണ്ണുകളെ ഞാനും നേരിട്ടു ....
അവന്റെ ചുവന്ന് ദേഷ്യം തിങ്ങിയ കണ്ണുകൾ മെല്ലെ ശാന്തമാകുന്നത് കണ്ടു....
ആ കണ്ണുകളിൽ പ്രണയം ഓളം വെട്ടുന്നു ....
ഞാനൊന്ന് പറയുന്നത് കേൾക്ക് ......
ദയനീയമായിട്ടാണ് അവൻ പറഞ്ഞത്.....
കേൾക്കാം .... ഞാനും ഒടുവിൽ സമ്മതിച്ചു.....
ദിവസങ്ങൾ വേണ്ടി വന്നു ...... മനസ്സിനെ ഒന്ന് ഒരുക്കിയെടുക്കാൻ....
ചുവരിലേക്ക് ചാരി നിന്നു ...
എന്റെ മുഖത്ത് ഉഴറി തിരിയുന്ന കണ്ണുകൾ....
എന്റെ അരികുചേർന്ന് അവനും ചുമരിൽ ചാരി നിന്നു ......
എന്റെ തോളിലൊന്ന് അവന്റെ തോൾ ഉരുമ്മി മാറിയതും .....
ഉള്ളിലൊരു തുലാമഴ പെയ്ത്തിന്റെ കൊട്ടി കേറ്റം .....
നിശബ്ധതയുടെ താളം .......
നതാലിയ പബ്ബിലെ ഡാൻസറാണ് ......
ആരോരുമില്ലാത്തവൾ ......
ഇരുട്ടിന്റെ മറവിൽ പതിനേഴുകാരിക്ക് ആരോ കൊടുത്ത സമ്മാനമാണ് അവളുടെ മകൾ ......
പിന്നിടുള്ള വഴിത്തിരിവിൽ എത്തപ്പെട്ടതാണ് സിനിമയെന്ന കണ്ണഞ്ചിപ്പിക്കുന്ന ലോകത്തേക്ക് ....
അവാർഡ് ഇവന്റിലൊക്കെയുള്ള പരിചയമാണ് നതാലിയയ്ക്ക് അമറിനോടുള്ളത് ....
അവളുടെ ജീവിതം പുറം ലോകത്തിന് അറിയില്ലെങ്കിലും അവനോടെല്ലാം അവൾ തുറന്ന് പറഞ്ഞിരുന്നു ......
പിന്നീടെപ്പോഴോ അമർ നതാലിയയോട് പ്രണയം തുറന്ന് പറഞ്ഞു ......
ആരോ ചീത്തയാക്കിയെന്നുള്ള ന്യായവാദമൊക്കെ മുഴക്കിയെങ്കിലും ....
അമർ വിടാതെ പിന്നാലെ കൂടി ...
ഒടുവിൽ അമറിന്റെ സ്നേഹം കാണാതിരിക്കാൻ നതാലിയയ്ക്ക് കഴിയുമായിരുന്നില്ല ....
എല്ലാം സ്മൂത്തായി പോകുമ്പോഴാണ് .....അവന്റെ വരവ് ....
കലേശൻ .....
ആ പേര് കേട്ടതും ......
ഞാൻ ലൂർദ്ധിനെ നോക്കി.....
തന്റെ നാശം കാണാൻ ശ്രമിക്കുന്നവൻ......
നതാലിയയുടെ മോളെ കടത്തി ത്രെട്ടൺ ചെയ്തു.....
നിന്നെ ഉപേക്ഷിച്ച് ഞാൻ അവളെ കല്യാണം കഴിക്കണം .....
പയസ്വിനി കരയണം ... പ്രണയ നഷ്ടത്താൽ ജീവിത കാലം മുഴുവൻ കരയണം : അതായിരുന്നു കലേശന്റെ ആവശ്യം
കലേശനെ ഭയന്നിട്ടല്ല .....
പോലിസിൽ ഒന്നും അറിയിക്കാതെ എന്റെ അന്വേഷണം മുന്നോട്ട് നീങ്ങി .....
പക്ഷേ അപ്പോൾ എനിക്കും ഭീഷണിയായി .....
അവനെതിരെ തിരിഞ്ഞാൽ .....
നിന്റെയും ആ കുഞ്ഞിന്റേയും അവസാനമായിരിക്കുമെന്ന് .....
നിന്നെ ഉപേക്ഷിച്ചാൽ നീ ജീവിച്ചിരിക്കും ഒപ്പം നതാലിയയുടെ കുഞ്ഞും
അനുസരിക്കേണ്ടി വന്നു ......
വിചിത്രം അല്ലേ .....
മേജർ ഐവാൻ ലൂർദ്ധ് .....
നിസ്സഹയനായി ......
കലേശൻ ഒരാളല്ല .......
അവനെപ്പോലെ ഒരായിരം ജാതിവെറി പിടിച്ചവരിൽ ഒരുവൻ മാത്രം .....
മത ത്രീവ്രവാദം .....
അതൊരു പോയിസൺ തന്നെയാണ് .......
പിറന്നു വീണ കുഞ്ഞിന്റെ മുതൽ തലച്ചോറിൽ മെല്ലെ മെല്ലെ ഇൻജക്ട് ചെയ്യുന്ന വിഷം ....
ഇരുട്ടിൽ മാത്രം സഞ്ചാരിക്കുന്ന കൂലിപ്പടയിൽ ഒരുവൻ....
ആയോധന കലയിൽ പ്രാവിണ്യൻ.....
അവനെ സംരക്ഷിക്കാൻ ജീവൻ കളയുന്ന അവന്റെ അനുയായികൾ....
അവന് വേരുകളില്ലാത്ത സ്ഥലങ്ങളില്ല.....
ഒരു പിഞ്ചുകുഞ്ഞിനെ വെച്ച് വില പേശുമ്പോൾ .....
ഒന്നു പിൻ തിരിയേണ്ടി വന്നു .....
നിന്റെ കുലത്തിനോടുള്ള പകയാണവൻ ഒന്നും അറിയാത്ത ഒരു പിഞ്ചുകുഞ്ഞിൽ തീർക്കാൻ നോക്കുന്നത് ....
ഞാൻ അവനെ അനുസരിക്കുന്നില്ലെന്ന് കണ്ടപ്പോൾ നിന്റെ കൈയ്യിൽ കയറിയ ബുള്ളറ്റ്... ..... ആ പിഞ്ചു കുഞ്ഞിന്റെ ശരീരം കത്തിയാൽ ചീന്തിയ ഫോട്ടോസ് ....
ഒടുവിൽ ഞാൻ തോറ്റുകൊടുക്കുന്നതായി വിശ്വസിപ്പിച്ചു .....
അന്ന് നീ കണ്ട ഫോട്ടോസൊക്കെ ക്രിത്രിമം ആണ് ......
ഇനിയെങ്കിലും എന്നെ ഒന്നു മനസ്സിലാക്ക് ......
എന്റെ അരികിൽ നില്ക്കുന്നവന്റെ നോട്ടം എന്നിലാണ് ....
ഞാൻ പതിയെ മിഴികൾ അടച്ചു ....
ഞാനേ ഒരു തെമ്മാടിത്തരം കാണിക്കുവാ .....
ഇതു കഴിഞ്ഞ് വേണേൽ നീയെന്നെ തല്ലിക്കോ .....
അവളുടെ അരക്കെട്ടിൽ മുറുകിയ കൈകളുടെ ബലം ....
ഞൊടിയിൽ അവന്റെ നെഞ്ചിലേക്ക് ചേർത്ത് മുറുക്കി പുണർന്നു ....
അവളുടെ കഴുത്തിടുക്കിൽ പടരുന്ന നനവ്.....
ക്ഷമിച്ചേക്കെടി .......
നിന്നോളം ഞാനും വേദനിച്ചിരുന്നു.....
എല്ലാം വിട്ടെറിഞ്ഞ് നിന്നെയും കൂട്ടി ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ പോയി ജീവിക്കാൻ പലപ്പോഴും തോന്നി....
എനിക്കെല്ലാരോടും ദേഷ്യമായിരുന്നു ....,
ഇതിനിടയിൽ നിന്റെ അപ്പാവുടേയും എന്റെ അമ്മയുടേയും മെന്റൽ ടോർച്ചറിങ് ....
ഞാനും മനുഷ്യനല്ലേടി ....
നിന്റെ കണ്ണിൽ ചതിയനും നട്ടെല്ലില്ലാത്തവനും ആയി ....
ഇപ്പോ എന്തിനാ നതാലിയ ഇങ്ങണ സൂയിസൈഡ് ...
ഞാൻ ചോദിച്ചു പോയി .....
അറിയില്ല .....
അവൾ തനിച്ചായിരുന്നു അവളുടെ ഫ്ലാറ്റിൽ ....
സേർവെന്റാണ് കണ്ടത് ....
എത്ര എത്ര രാവുകൾക്കപ്പുറം ഞാനും നീയും ഇങ്ങനെ ......
എനിക്കപ്പോഴാണ് ബോധം വന്നത്....
ഞാനവനെ ഇരു കൈയ്യാലും മുറുക്കെ പുണർന്നാണ് നില്പ്പ് ....
എന്റെ കണ്ണും പെയ്യുന്നുണ്ട് ....
നിന്റെ സ്പർശവും ..... ഉരുകി വീഴുന്ന നിശ്വാസവും
എന്നോ കൈവിട്ടു പോയ മനസ്സും പേറി ..
മൂകമാം പ്രണയ വീചികളിലേറി വീണ്ടും ഞാൻ നിന്നരികിലെത്തി
തുടരും
എല്ലാവരുടേയും റിവ്യു വായിച്ചു കേട്ടോ.... സുഖമില്ലാരുന്നു അതാ മറുപടി തരാഞ്ഞത് ....
ഞാൻ കാത്തിരിക്കുന്നത് നിങ്ങളുടെ റിവ്യുവിനായാണ്