രചന: ബിജി
ലൂർദ്ധിന്റെ ഏറ്റുപറച്ചിലും പയസ്വിനിയുടെ കയ്യാങ്കളിയൊക്കെ കഴിഞ്ഞിട്ടിപ്പോ ആറു മാസം ആയിരിക്കുന്നു .....
അടിച്ചിറക്കിയാലും പോകില്ലെന്നും പറഞ്ഞ് ലൂർദ്ധ് ഈ ആറുമാസക്കാലവും അവളുടെ കോട്ടേജിൽ തന്നെയാണ് .......
അമറും നതാലിയയും ഇതിനിടയിൽ തിരികെ പോയി.....
അതിനു മുൻപ് സംസാരിക്കുന്നതിനായി ... രണ്ടു പേരും എന്റരികിൽ വന്നിരുന്നു .....
നതാലിയ കരയുന്നുണ്ടായിരുന്നു ....
നാലുവർഷം കൊണ്ട് മരിവിച്ചു പോയ മനസ്സ് .....
ആ കണ്ണുനീരു കണ്ടിട്ടും കൈയ്യുയർത്തി തടയാൻ കഴിയുന്നില്ല .....
ഒരു വികാരവും ഉദ്ദിപിപ്പിക്കാത്ത മനസ്സായി മാറിയോ....
എനിക്കാരെയും ചേർത്തു പിടിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .....
സ്നേഹം അഭിനയിച്ച് ഫലിപ്പിക്കാനുള്ള കഴിവും ഇല്ല .....
ലൂർദ്ധ് എന്നെയൊന്ന് കേൾക്കെടി എന്നു പറഞ്ഞ് പിന്നാലെ നടന്നു .....
പലവട്ടം കോട്ടേജിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞു .....
നാണമെന്ന വികാരം അവനൊട്ടുമില്ലല്ലോ ....
എന്റെ ബെഡ്‌റൂമിന്റെ കുത്തക അവനാണെന്നു തോന്നും വിധമാണ് പ്രവർത്തി .....
ആദ്യമൊക്കെ വായിട്ടലച്ച് മടുത്തു .....
പിന്നെ ശ്രദ്ധിക്കാണ്ടായി .....
ഞാൻ രാവിലെ CNN ന്റെ ഓഫീസിൽ പോകും ....
ക്വന്റിനിൽ നിന്ന് ഫുഡ് കഴിക്കും .....
ഹെൻട്രിയുടെ കേസിന്റെ പുറകെയുള്ള അലച്ചിൽ ....
ചിലപ്പോ നിർമ്മലിനും കേറ്റിനുമൊപ്പം ബിയറൊക്കെ പിടിപ്പിച്ച് സ്ട്രീറ്റിലെവിടെങ്കിലും കിടന്ന് പാത്രിരാത്രിയിൽ കയറി വരും ...
അപ്പോഴും ബെഡ് റൂമിൽ കമഴ്ന്ന് കിടക്കുന്നവനെ കാണാം .....
ഇവിടെ കയറി താമസം തുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ ....
രാത്രിയിൽ കിച്ചണിൽ തട്ടം മുട്ടും കേട്ട് എഴുന്നേറ്റു ....
ലൂർദ്ധാണ്.....
അവനെ നന്നായി വിറയ്ക്കുന്നുണ്ട് ....
ഒന്നും തോന്നരുത് എനിക്ക് വിശക്കുന്നു ....
നെഞ്ചിലൊരു വിലക്കം പോലെ തോന്നി .....
പെട്ടെന്ന് ചോറും കറിയും അവന്റെ മുൻപിലേക്ക് വച്ചു ....
കിച്ചണിൽ തന്നെ ഒരു ചെയറിലിരുന്ന് വലിച്ചു വാരിക്കഴിക്കുന്നവനെ കണ്ടതും കണ്ണു നിറഞ്ഞ് ഇറ്റു വീണത് അവനറിയാതെ തുടച്ചു ...
കഴിച്ചു കഴിഞ്ഞിട്ടും എഴുന്നേല്ക്കാതെ തളർന്ന് ഇരിക്കുന്നവൻ.....
ഷിവറിങ് ഒന്നു കൂടി കൂടിയിട്ടുണ്ട്.....
ഒന്ന് എക്കിളെടുത്ത് കിച്ചണിൽ തന്നെ ചർദ്ധിച്ചവൻ....
Sorry ....
എനിക്ക് വയ്യാഞ്ഞിട്ടാ....
അവനെന്നോട് വളരെ ദയനീയമായി പറഞ്ഞു ....
മുഖമൊക്കെ വല്ലാതെ ക്ഷീണിച്ച്.... ചർദ്ധിലൂടെ കഴിഞ്ഞതും ആകെ തളർന്നു ....
നിർമ്മലിനെ വിളിച്ചു.....
അവനും ഒപ്പം ഞാനും ചേർന്ന് താങ്ങി കാറിലിരുത്തി ഹോസ്പിറ്റലിലേക്ക് വിട്ടു ....
ട്രിപ്പ് ഇറങ്ങി .... ഇൻജക്ഷനുമൊക്കെ ആയപ്പോൾ ആൾക്ക് ഒരാശ്വാസം ഉള്ളതു പോലെ തോന്നി .....
ഒരാഴ്ചയായി പച്ചവെളളം ഇറക്കാതെയുള്ള സമരത്തിലായിരുന്നല്ലോ ....
ഉപദ്രവമായല്ലേ ...?
ബെഡ്ഡിനരികിൽ ചെന്നപ്പോൾ വന്ന ചോദ്യമാണ് .....
ഞാനൊന്ന് മുഖം കോട്ടി നിന്നു .....
ഇനിയെത്ര ഉപദ്രവമായി തോന്നിയാലും നിന്നെ വിട്ടെങ്ങോട്ടും ഇല്ല ......
ക്ഷീണത്തോടെയാണ് സംസാരമൊക്കെ ....
പട്ടിണി കിടന്ന് എന്നെ കൺവിൻസ് ചെയ്യാമെന്ന് തന്നോടാരാ പറഞ്ഞത്....
അവനൊന്നും മിണ്ടിയില്ല ....
മുഖം വീർപ്പിച്ച് കിടപ്പുണ്ട്
ആ രാത്രി അവന്റെയരികിൽ നിന്ന് മാറാതെ നിന്നു ......
എന്റെ വിരലുകളിൽ പിടിച്ചിരുന്നവൻ.....
ഞാൻ കൈ വലിച്ചിട്ടും പിടിവിടാതവൻ എന്നെയൊന്നു നോക്കി .....
ആ കണ്ണുകൾ യാചിക്കുന്നുണ്ട്.....
അവൻ ഉറങ്ങും വരെ അടുത്തിരുന്നു ....
അവനുറങ്ങിയതും .....
പുറത്തേക്കിറങ്ങി ....
കോറിഡോറിലെ ചെയറിൽ നിർമ്മൽ ഇരിപ്പുണ്ട് ......
അങ്ങേരൊരു ചതിയനൊന്നും അല്ലെടി....
ഇപ്പോ അങ്ങനായോ ......
ഞാനവനെ നോക്കി കണ്ണൂരുട്ടി.....
നീ അയാളെ ഒന്നു കേട്ടു നോക്ക് .....
പാവമാണെടി....''
നീയൊന്ന് പോയേ......
ഞാൻ അകത്ത് ലൂർദിന്റെ അടുത്ത് പോയിരുന്നു ......
നല്ല ഉറക്കമാണവൻ ......
മുടിയൊക്കെ വളർന്നിറങ്ങി നെറ്റിയിലൊക്കെ ചിതറി കിടക്കുന്നു .....
താടി രോമങ്ങൾ ഷേവ് ചെയ്യാതെ വളർന്നിട്ടുണ്ട് ....
എനർജറ്റിക്കായി നടക്കുന്നവൻ സമരം നടത്തി കിടക്കുന്ന കിടപ്പ് ....
ഉറക്കത്തെ അകറ്റി നിർത്തി അവനു കാവലെന്ന പോലെ അവളുണ്ടായിരുന്നു ......
കാലത്ത് അവൻ ഉണരാൻ ശ്രമിച്ചതും .....
അവളരികിൽ നിന്നു മാറി ....
പുറത്തിരുന്ന നിർമ്മലിനെ തട്ടി വിളിച്ച് ലൂർദ്ധിനരികിലേക്ക് പറഞ്ഞു വിട്ടു .....
ഉണർന്നപ്പോൾ അവളെ കാണാഞ്ഞ് ..... ചുറ്റും നോക്കിയവൻ.....
നിർമ്മലിനെ കണ്ടതും മുഖം ചുളുക്കി .....
രക്ഷയില്ല ബ്രോ ..... മെരുക്കാൻ പാടാണ്...
പക്ഷേ അവള് ചങ്ക് തകർന്ന് കരയുന്നത് കണ്ടിട്ടുണ്ട് .....
അത്രയ്ക്കും പ്രാണനായിരുന്നവൾക്ക് .....
ലൂർദ്ധ് ഒന്നും മിണ്ടിയില്ല .....
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജായതും .... ലൂർദ്ധ് വീണ്ടും ബെഡ് റൂമിൽ ചേക്കേറി....
ഫുഡ് കഴിക്കാനായി അവനെ വിളിക്കാൻ ചെന്നപ്പോഴാണ് അവന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കണ്ടത് .....
പാർവ്വതി ആന്റി ആണ് .....
അവൻ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫാക്കുന്നത് കണ്ടു .....
ഇനി ഇതിന്റെ പഴിയും എന്റെ തലയ്ക്കാവും....
മകനെ വശീകരിച്ച് കൂടെ നിർത്തുന്നതിന് ....
ഹോ .... തലവേദനിക്കുന്നു....
ഫുഡ് കഴിക്കാൻ പറഞ്ഞു ഞാനിറങ്ങി ....
പയാ ......
അവന്റെ ഈ ഒരൊറ്റ വിളിയിൽ നിശ്ചലയായി പോയി .....
" പട്ടുനൂലിനാൽ അരിക് തുന്നിയ വർണ്ണ കുടക്കീഴിൽ മുട്ടിയുരുമ്മി ഞങ്ങളുണ്ടായിരുന്ന കാലം...!
അന്യമായ ആ കാലത്തിന്റെ നൊമ്പരപൊട്ടുകൾ ....
നിന്നിൽ നിന്ന് മാറി നിന്നു .....
ചിലർക്കായി ഞാനെന്റെ പ്രണയം എന്നിൽ മാത്രം ഒതുക്കി
എനിക്ക് സ്വാർത്ഥമായി ചിന്തിക്കാൻ കഴിഞ്ഞില്ല തെറ്റാണ്.....
എന്റെ സ്ഥാനത്ത് നീയായിരുന്നെങ്കിൽ ഇതേ ചെയ്യുമായിരുന്നുള്ളു ....
എനിക്കുറപ്പാണ്...
അവനൊന്ന് വികലമായി ചിരിക്കാൻ ശ്രമിച്ചു....
ഞാനവനെ ഒന്നു നോക്കി ....
നതാലിയ ഗോവയിലെ
ബാർ ഡാൻസറായിരുന്നു ഫിലിം സ്റ്റാറാകുന്നതിന് മുൻപ് ....
എനിക്കാശ്ചര്യം തോന്നി ....
എന്നിട്ടും കൂടുതൽ കേൾക്കാൻ നിന്നില്ല....
.ഞാൻ പോകാൻ തുടങ്ങുമ്പോൾ .....
ഞാൻ കാത്തിരിക്കും പയാ ....
തെറ്റ് എന്റെ ഭാഗത്താണ് ....
നിനക്ക് എന്നിലേക്ക് തിരികെ എത്താനുള്ള ദൂരം നീ താണ്ടുന്നവരേയ്ക്കും ഞാൻ കാത്തിരിക്കും ....
സോഷ്യൽ മീഡിയയിൽ വന്നൊരു ന്യൂസിൽ ഞാൻ നടുങ്ങി ....
നതാലിയ സൂയിസൈഡ് ചെയ്യാൻ ശ്രമിച്ച് ക്രിട്ടിക്കലായി ഹോസ്പിറ്റലൈസ്ഡ് ആണെന്ന്....
തുടരും
അഭിപ്രായം പറയണം കേട്ടോ ...
സപ്പോർട്ടുണ്ടാവണം