രചന: ബിജി
പിരിമുറുക്കം നിറഞ്ഞ
അന്തരീക്ഷം ....
പയസ്വിനി ലഗേജുമായി പുറത്തേക്കിറങ്ങി .....
നീയിതെവിടേക്കാ കുഞ്ഞേ .....
വേദനാ നായകം പിന്നാലേ ചെന്നു.....
നിന്റെ നൻമ മാത്രമേ അപ്പാ ഉദ്ദേശിച്ചുള്ളു.....
എനിക്ക് നീയല്ലാതെ ആരാ ഉള്ളത് ....
മതി അപ്പാ .....
ഈ ടോർച്ചർ ചെയ്ത് സ്നേഹിക്കുന്ന ഏർപ്പാട് നിർത്തിയേര് ....
എന്നെ എന്റെ വഴിക്ക് വിട്ടേക്ക് പുറകേ വന്ന് ഉപദ്രവിക്കരുത് .....
ഇറങ്ങാൻ നേരം മോളേന്നുള്ള വിളി കേട്ടു ....
ചേച്ചിയാണ് .....
കണ്ണും നിറച്ച് നില്ക്കുന്ന ചേച്ചിയുടെ അടുത്ത് ചെന്നു.....
ചേച്ചി ... സമ്പത്തിനും പത്രാസിനും അപ്പുറം തെളിനീരു പോലൊരു സ്നേഹവും ആയി ഒരു പാവം മനുഷ്യൻ കാത്തിരിപ്പുണ്ട്....
വർഷങ്ങളുടെ തപസ്സുണ്ട് ആ സ്നേഹത്തിന് .....
ഈ പകിട്ടിലൊന്നും കണ്ണൂ മഞ്ഞളിച്ചില്ലെങ്കിൽ ..... ആ കൂടെ ജീവിക്കണം ......
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും ....
എബൽ കാറ്റു പോലെ വന്നെന്നെ കെട്ടിപിടിച്ചു....
ഞാനവളെ അടർത്തിമാറ്റി നടന്നു ....
എനിക്കാരെയും മനസ്സിനോട് ചേർക്കാൻ തോന്നിയില്ല...
എഞ്ചുവടി കൽ മൺഡപത്തിൽ ഇരുപ്പുണ്ട് ....
കൂടെ പാർവ്വതി ആന്റിയും.....
മുത്തച്ഛനരികിലേക്ക് ചെന്നു....
പാർവ്വതി ആന്റി എന്തോ പറയാൻ തുനിഞ്ഞതും ....
താല്‌പര്യം ഇല്ലാന്റി.....
വെറുതെ പഴയത് ചർദ്ധിക്കേണ്ടാ....
പാർവ്വതി വിളർച്ചയാൻ മുഖം കുനിച്ചു....
എനിക്ക് മുത്തച്‌ഛനോട് തനിച്ച് സംസാരിക്കണം ......
. അവർ പെട്ടെന്ന് അവിടുന്ന് പോയി ....
പോകണോ കുഞ്ഞേ ......
വേണം ....മുത്തച്‌ഛാ ....
എന്നെ ....എന്നെ ... ഒന്നിനു വേണ്ടിയും .....ഇനി തിരിച്ചു വിളിക്കരുത് ... അപേക്ഷയാണ് എഞ്ചുവടിയുടെ തോളിൽ മുഖം ചേർത്തവൾ
മതിയായി..... ആരും .... ആരും വേണ്ടാ ......
എന്റെ കുഞ്ഞിന് എവിടെയാണോ സമാധാനം അവിടെ ജീവിച്ചോ ....
ആരുടേയും സ്വാർത്ഥതയ്ക്കു വേണ്ടി എന്റെ കുഞ്ഞിന്റെ സന്തോഷം നഷ്ടപ്പെടരുത് ....
ഇറങ്ങുന്നു എഞ്ചുവടി....
കണ്ണൊന്ന് അമർത്തി തുടച്ച് ആ നെറ്റിയിലൊന് ചുണ്ട് ചേർത്ത് പിൻവാങ്ങി ....
എഞ്ചുവടിയുടെ ഏങ്ങൽ കേട്ടു
തിരിഞ്ഞൊന്നു കൂടി നോക്കിയാൽ തളർന്നു പോകും .....
വേഗത്തിൽ ലഗേജുമായി കുത്തു കല്ലിറങ്ങിയതും ....
അമ്മ ഓടിവന്ന് കൈയ്യിൽ പിടിച്ചു....
നീ ഇതെന്താ അപ്പാ പറയുന്നേ അനുസരിക്കാതെ എങ്ങോട്ടാ....
അവൾ ഒന്നും മിണ്ടാതെ കൈ വിടുവിച്ച് ഇറങ്ങിപ്പോയി .....
താഴെ എത്തിയതും പിന്നാലെ ഓടി വരുന്ന അമറിനെ കണ്ടു ....
അതു ഗൗനിക്കാതെ .....
തന്റെ അരികിൽ വന്നു നിന്ന ഓട്ടോയിൽ കയറി ഇരുന്നു ....
അവളൊന്ന് തിരിഞ്ഞു നോക്കി .....
ആൽമരത്തണലുള്ള ഒരു കുഞ്ഞാശ്രമവും അവിടെ സ്നേഹം മാത്രം നിറച്ചൊരാ വയസ്സായ രൂപവും .....
ഇനിയൊരിക്കലും തിരിച്ചു ലഭിക്കാത്തൊരു പൂക്കാലം എനിക്കുമുണ്ടായിരുന്നു .... ഓർമ്മ പെയ്ത്തിൽ തളിർത്തുനില്ക്കുന്നൊരീടം
കണ്ണിങ്ങനെ വെറുതെ ....വെറുതെ .... തുളുമ്പുന്നു .....
നേരേ ചെന്നു നിന്നത് കമ്മീഷണർ ജയിംസ് ജോർജ്ജിന്റെ ഓഫീസിലാണ് ....
കലേശനേയും അവന്റെ ജാതി കൂട്ടങ്ങളുടെ ഭ്രാന്തൻ രീതികളേ കുറിച്ചും ... സ്വീറ്റ്വേഷന്റെ രൂക്ഷത ബോധ്യപ്പെടുത്തി അദ്‌ദേഹം
അദ്ദേഹത്തെ കൺവിൻസ് ചെയ്ത് ഇറങ്ങുക കുറച്ച് ദുർഘടം പിടിച്ച പണിയായിരുന്നു .....
എന്റെ നിർബന്ധം ഒന്ന് കൊണ്ടു മാത്രം ഊരിപ്പോന്നു....
നേരേ എയർ പോർട്ടിലേക്ക് .....
വീണ്ടും ...... ന്യൂയോർക്കിലേക്ക് ...
ചിതൽപ്പുറ്റു പോലെ തന്നെ മൂടപ്പെട്ട ഇന്നലെകൾ ... ഈ മണ്ണിൽ ഉപേക്ഷിച്ച് .. യാത്രയാകുന്നു ....
തൊട്ടടുത്ത് വന്നിരുന്ന ആളെ അമ്പരപ്പോടെ നോക്കി .....
ലൂർദ്ധ്....
ഇവിടം കൊണ്ട് ഒന്നും അവസാനിക്കില്ല ....
അവളുടെ മനസ്സ് മന്ത്രിച്ചു....
അവന്റെ മുഖവും ശാന്തമായിരുന്നില്ല ....
പ്രക്ഷുബ്ധത നിറഞ്ഞ ആഴക്കടൽ തിരയടിക്കുന്നു ....
അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചതും ....
അമറും നതാലിയയും പുറകിലായി ഇരുപ്പുണ്ട് ......
അവരുടെ നോട്ടം ഇങ്ങോട്ട് തന്നെ .....
ലൂർദ്ധ് പക്ഷേ എന്നെ ശ്രദ്ധിച്ചതേയില്ല .....
അത്രയും സമാധാനം ....
ഒരു പുകച്ചിലാണ് .... ഈ കാഴ്ചകളൊക്കെ ....
ഒരു വിധം ശ്വാസം അടക്കി ഇരുന്നു.....
എങ്ങനെയൊക്കെയോ സമയം നീങ്ങി ....അല്ലെങ്കിൽ നീക്കിയെന്നു പറഞ്ഞാ മതി ....
ഒടുവിൽ എയർപോർട്ടിൽ ഇറങ്ങി ക്യാബ് പിടിച്ചു.....
കോട്ടേജിൽ കയറി ഡോർ ലോക്ക് ചെയ്യാൻ തുടങ്ങിയതും ....
എന്നെയും തള്ളി മാറ്റി കയറിപ്പോയൊരുത്തൻ .....
കൂടെ അമറും നതാലിയയും ....
നീ തല്ലി കൊന്നാലും ഞാൻ ഇറങ്ങിപ്പോകില്ല .... ലൂർദ്ധാണ്
ഈ കുറച്ചു ദിവസമായുള്ള മെന്റൽ സ്ട്രെസ്സ് കാരണം .... ആകെ വല്ലാത്തൊരു അവസ്ഥയിലാണ് ...
അതിന്റെ കൂടെ ഈ വരവും ...
ഭ്രാന്ത് പിടിച്ച അവസ്ഥ....
ഉറങ്ങിയിട്ട് കുറച്ചായി ...''
അതും പറഞ്ഞ് ....
എന്റെ ബെഡ് റൂമിലേക്ക് തള്ളിക്കയറി വന്ന് ബെഡ്ഡിലേക്ക് കിടന്നവൻ.....
ഇറങ്ങി പോടാ .... ഞാൻ അലറി ....
നീ വേണേൽ പുറത്ത് പൊയ്ക്കോ... ഞാൻ പോകില്ല ....
പറഞ്ഞിട്ട് അവനവിടെ തന്നെ കിടന്നു....
സഹിക്കുന്നതിന് ഒരു പരിധിയുണ്ട്....
എന്റെ സമനില തെറ്റിക്കരുത് ...
നിങ്ങൾ ഇറങ്ങിപ്പോകണം മിസ്റ്റർ ....
എന്നെ ദ്രോഹിച്ചത് പോരാഞ്ഞിട്ടാണോ വീണ്ടും .....
ഞാനാരെയും പടിയിറക്കി വിട്ടതല്ല.....എന്നിൽ നിന്ന് നീയാണ് പിൻവാങ്ങിയത്.....
ലൂർദ്ധ് ഇനിയൊരു റോളും എന്റെ മുന്നിൽ കെട്ടിയാടണ്ടാ....
ലൂർദ്ധെന്ന .... അധ്യായം എന്നന്നേയ്ക്കുമായി അടച്ചതാണ് ....
എന്നിട്ടും അവനിൽ കുലുക്കമില്ലാഞ്ഞിട്ട് അവൾ പുറത്തിറങ്ങി അമറിനെ നോക്കി ......
ലിവിങ് ഏരിയയിൽ അമറിനേയും നതാലിയേയും കാണാഞ്ഞ് .... ഗസ്റ്റിനുള്ള ബെഡ് റൂമിലേക്ക് നോക്കിയതും ആ മുറി അടഞ്ഞുകിടക്കുന്നു ....
അകത്തു നിന്നു അമറിന്റേയും നതാലിയയുടേയും സംസാരം കേൾക്കാം ...
അവൾ ഡോറിൽ തട്ടി ....
അമർ ഡോർ തുറന്നു...
മുന്നിൽ ദേഷ്യത്തോടെ നില്ക്കുന്ന പയസ്വിനിയെ കണ്ടു ......
നിനക്ക് ഉറക്കം ഒന്നും ഇല്ലേ .....
അമറിൽ ഒരു ഇളിഞ്ഞ ചിരി ....
നതാലിയയുടെ മുഖമൊക്കെ ചുമന്നിരിക്കുന്നു ....
എനിക്കെന്തോ അസ്വഭാവികത തോന്നി.....
അമർ നിങ്ങളൊക്കെ എന്നെ വെറും മറ്റവളാക്കിയെന്നുള്ള കോൺഫിഡൻസാണേൽ നിർത്തിയേക്ക് ....
ഇറങ്ങി പൊയ്ക്കോണം എല്ലാം ....
ലൂർദ്ധ് റൂമിൽ നിന്ന് ഇറങ്ങി വന്ന് അവളെ പൊക്കിയെടുത്ത് റൂമിനകത്ത് കയറി .. .....
ഡോർ അടയ്ക്കുന്നതിന് മുൻപ് അമറിനോടും നതാലിയയോടും പറഞ്ഞു....
നിങ്ങള് കിടന്നോ .... ഇവളെന്നെ കൊന്നില്ലേൽ നാളെ കാണാം ....
പയസ്വിനി അമ്പരന്ന് അമറിനേയും നതാലിയയേയും നോക്കി .....
അവളെ നെഞ്ചിലേക്ക് അടക്കിപിടിച്ച് അവളുടെ ചെവിയോരത്ത് പറഞ്ഞു .....
അമറിന്റെ പെണ്ണാണ് നതാലിയ ...
ഒരു മരവിപ്പ് ഉടലാകെ....
കരഞ്ഞു തീർത്ത ഇരുട്ടു പിടിച്ച ദിവസങ്ങൾ .... ഇന്നലെകളുടെ കയ്പ്പേറിയ വേദനകൾ .....
അവനിൽ നിന്ന് കുതറി തെറിച്ച് .....
അവന്റെ മുഖത്ത് കൈ വീശീ അടിച്ചു....
വീണ്ടും ....വീണ്ടും അടിച്ചു.....
ഇറങ്ങണം ഇപ്പോ ഇവിടുന്ന് .....
കൺമുന്നിൽ പോലും വന്ന് പോയേക്കരുത് ...
തുടരും
ലൂർദ്ധിന് കിട്ടിയത് കുറഞ്ഞ് പോയെങ്കിൽ നിങ്ങൾക്കും കൊടുക്കാം .....
അപ്പോ വലുപ്പത്തിൽ റിവ്യു ആയി വരിക ......