പയസ്വിനി, തുടർക്കഥ ഭാഗം 54 വായിക്കൂ...

Valappottukal

 


രചന: ബിജി

എത്രയെത്ര പുനർജ്ജനികൾ താണ്ടിയാവും പ്രാണനിൽ ഇടം പിടിച്ചവർക്കരികിൽ എത്തിച്ചേരുക .....


കുളിർന്ന തണുപ്പും .... ഇളകി ഒഴുകുന്ന അരുവിയും ....


ഒട്ടൊന്ന് മനസ്സ് ശാന്തമാകുന്നു .....


ആ നേരം അരികിൽ ....... 

അവനെ കണ്ടു ......


ഹൃദയം വിറ കൊണ്ടു ......


ആ ഒരുവന്റെ സാന്നിധ്യം കൊണ്ട് ഉത്ഭവിക്കുന്നത് ......


ആടി ഉലഞ്ഞാണ് നില്പ്പ് .....


താൻ കൊമ്പുകോർക്കുമ്പോ ഇത്രയും ആട്ടം ഇല്ലായിരുന്നു ....


വീണ്ടും കമഴ്ത്തി കാണും ......


നാലു വർഷം അല്ലേ ......

നീ പറയും പോലെ നട്ടെല്ലില്ലാതെ ..... ഒരു ഭീരുവിനെ പ്പോലെ നിന്നിൽ നിന്ന് മറഞ്ഞ് -.....


ചതിയൻ ...... ഹാ .... നീ വിശേഷിപ്പിച്ചതല്ലേ കൊള്ളാം .....


ഒരു കുമ്പസാരമാണോ ലൂർദ്ധിന്റെ ഉദ്ദേശം .....

താല്പര്യമില്ല.....


ആദ്യമൊക്കെ പ്രതീക്ഷിച്ചിരുന്നു ....

എന്നെ പറ്റിക്കുകയാണ്.....

എന്നെ തേടി വരുമെന്നൊക്കെ .....


ഒടുവിൽ വരില്ലെന്നു മനസ്സിലാക്കാൻ കാലം കുറെ എടുത്തു....ഒരു good bye പറയാനെങ്കിലും നേരിട്ട് വരുമെന്ന് ..... കരുതി


അതും  ഉണ്ടായില്ല .....

കാലം കടന്നുപോയില്ലേ. ഞാനും മാറിപ്പോയി ....

വെറുതെ ....  വീണ്ടും  പുണ്ണിൽ കുത്തിയിട്ട് എന്തു കാര്യം ....


ഞാൻ പറയും .... നീ കേൾക്കും .....

അതൊരു അലർച്ചയായിരുന്നു ....


നിന്റെ തന്ത എന്റെ അമ്മയുടെ കാലു പിടിച്ചു......

മോളെ വിട്ടു കൊടുക്കാൻ .....

അല്ലെങ്കിൽ അയാൾ ചത്തു കളയുമെന്ന് .....


എല്ലാം നഷ്ടപെട്ടവന് തിരിച്ചു കിട്ടിയ ജീവിതം ഞാനായി നഷ്ടപ്പെടുത്തെരുതെന്ന് ....


ആർതറെന്ന നീചന്റെ മകനെ അയാളുടെ മകൾക്ക് വേണ്ടെന്ന് .....


നീ ആ മറ്റവന്റെ പെണ്ണാണെന്ന് .....


ലൂർദ്ധ് അനാവശ്യം പറയരുത് .....


അവര് അയ്യരുകുടുംബം ആണ് പോലും .....


നമ്മളു തമ്മിലുള്ള ബന്ധം അപ്പാവുക്ക് അറിയാം....

അത് അംഗീകരിച്ചതുമാണ് ....


താൻ കിടന്ന് ന്യായികരിക്കാതെ ഒന്നു പോകുന്നുണ്ടോ ....?


അവൾക്ക് ഈർഷ്യ തോന്നി ....


നിന്റെ തന്ത ചത്തിട്ടൊന്നും ഇല്ലല്ലോ പോയി .... ചോദിക്ക് ....


എന്റെ മനസ്സും കല്ലും മണ്ണും ഒന്നും അല്ല എനിക്കും വേദനിക്കും ....

അവന്റെ ഇടറി തെന്നിയ വാക്കുകൾ......


പറഞ്ഞതും അല്ലാ അവൻ തിരിഞ്ഞു പോയിരുന്നു ......

കുറച്ചു ദൂരം പിന്നിട്ടിട്ട് അവൻ തിരിച്ചു വന്നു .....


പിന്നെ നീ ചിന്തിക്കും എനിക്ക്  ഇത്രയും ദേഷ്യമുള്ള നിന്റെ തന്തയോട്  മിണ്ടുന്നത് എന്തിനാണെന്ന് ....?


നിനക്ക് വേണ്ടി .....

അത്രമാത്രം പറഞ്ഞവൻ തിരിച്ചു പോയി ....


ആരു പിന്നിൽ നിന്നു കുത്തിയാലും .... നഷ്ടം എനിക്ക് മാത്രം .....


ഏതായാലും ലൂർദ്ധ് തുടങ്ങി വെച്ചിട്ടുണ്ട് ......

അവൻ പറഞ്ഞതിന് ബാക്കി പൂരിപ്പിക്കാൻ അപ്പാവുക്ക് കഴിയുമോ എന്നു നോക്കാം ....


ലൂർദ്ധെന്ന അധ്യായം എന്നന്നേയ്ക്കുമായി അടഞ്ഞതു തന്നെയാണ് ......


ആരുമില്ലെന്ന് പറഞ്ഞ് കുഞ്ഞേന്ന് വിളിച്ച് വേദനായകം ആദ്യമായി കാണാൻ വന്നത് ഓർത്തു പോയി .....


തന്റെ ഇമോഷൻസിന് ഒരു വിലയും ഇല്ലേ ......


പാർവ്വതി ആന്റി ഇതു കൊണ്ടാണോ ശപിക്കരുതേന്നു പറഞ്ഞത് .....


ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല.....

തനിച്ച് ജീവിച്ചു തീർത്താൽ മതി ആയിരുന്നു .....


ആ രാത്രി വെള്ളാംപാറയിൽ ഉറങ്ങാതെ കഴിച്ചു കൂട്ടി .....


നേരം പുലർന്നതും വീണ്ടും എഞ്ചുവടിയുടെ ആശ്രമത്തിലേക്ക് ....



ഇതൊക്കെ കുറച്ച് കൂടുതലാണ് കേട്ടോ ..പാതിരാത്രി ഇറങ്ങി പോവുക .... ആരെ തോല്പ്പിക്കാനാ നിന്റെ ഭാവം ....

അപ്പാവാണ് .....


ഒപ്പം ശാസ്ത്രികളും .....


മുഖമൊന്ന് കോട്ടി .....


ശാസ്ത്രികളുടെ അടുത്തേക്ക് നീങ്ങി .....


തനിക്കെന്നെ കെട്ടണോ ...?


അവന്റെ കണ്ണിലെ ചലനത്തിൽ ദൃഷ്ടി ഊന്നി ആണ് ചോദിച്ചത് .....


ഒരു പതർച്ച പ്രകടമായി .....


അവൻ നിന്നെ കെട്ടിയാലെന്താ കുഴപ്പം .....


അമ്മയാണ് ..... അമ്പി നിന്റെ മുറയാണ് .....


ഞങ്ങൾ ഇതും നടത്തും അപ്പാവും കടുപ്പത്തിൽ തന്നെ .....


അത് കേട്ടതായി പോലും നടിച്ചില്ല ഞാൻ


നാലു വർഷം മുൻപ് അപ്പാ പാർവ്വതി ആന്റിയെ വന്നു കണ്ടോ ....

മകളെ ഒഴിവാക്കി പോകാൻ ... കാലു പിടിച്ചോ....?


വേദനായകമൊന്നു പതറി....

ഇതയാൾ പ്രതീക്ഷിച്ചതാണ് ....

.എപ്പോഴായാലും  പയസ്വിനി അറിയും ... ഈ ചോദ്യം ചെയ്യൽ ഉണ്ടാവുമെന്നും .....


എനിക്കോ നിന്റെ അമ്മയ്ക്കേ ഇഷ്ടമില്ലാത്തൊരു ബന്ധം നിനക്കും വേണ്ടാ .....


പയസ്വിനി ചിരിച്ചു....


ഇപ്പോഴും അവരുടെ മണ്ണിൽ ചവിട്ടി നിന്നാണ് ഈ പറയുന്നതെന്ന് ഓർമ്മിക്കുന്നത് നല്ലതാണ് ....


എനിക്ക് അന്നവും അഭയവും തന്ന വീടാണ് .....


ചുറ്റും എല്ലാവരും ഉണ്ടായിരുന്നു ......


എല്ലാവരേയും അവൾ നോക്കി ....


ലൂർദ്ധ് മാത്രം ആ കൂട്ടത്തിൽ ഇല്ലായിരുന്നു ....


ഈ നില്ക്കുന്ന എല്ലാവർക്കും എല്ലാം അറിയാരുന്നു അല്ലേ ....

എല്ലാവരും ഒന്നിച്ചു നിന്നു ....

പയസ്വിനി തനിച്ചായി ....


അപ്പോഴാണ് ലൂർദ്ധ് കയറി വന്നത് ....


എല്ലാവരേയും നോക്കി...


വിചാരണയാണോ .....


ഞാനത് ഗൗനിച്ചില്ല .....

അവനുൾപ്പടെ ആ നില്ക്കുന്നവരൊന്നും എന്റെ ആരുമല്ല ......


എഞ്ചുവടി മിഴി നിറച്ച് ഇരുപ്പാണ്....


എല്ലാവരും ഉണ്ടല്ലോ ....?

പാർവ്വതി ആന്റിയെ നോക്കിയാണ് അവൻ പറഞ്ഞത് ...


ഇവൾക്ക് സംശയം .....

പുണ്യവാനായ അവളുടെ അപ്പൻ എന്റെ പുണ്യവതിയായ അമ്മയുടെ കാലു പിടിച്ചില്ലേന്ന് ....


എന്റെ അമ്മയും മോശമല്ല... കേട്ടോ ....


പാർവ്വതിയുടെ മുഖം താഴ്ന്നു ...


അമ്മയും ആത്മഹത്യയൊക്കെ പരീക്ഷിച്ചു നോക്കി.....


പ്രണയ നൈരാശ്യത്തിൽ നശിച്ചു പോകാൻ തുടങ്ങിയ മകനേ നേർ വഴിയിലെത്തിക്കാൻ ...   ദാ ... ഇവളെ കല്യാണം കഴിക്കണം പോലും .....

നതാലിയയെ ചൂണ്ടികാട്ടിയാണ് പറഞ്ഞത് ....


മൂന്നു ദിവസം ഐ സി യൂവിൽ കിടന്നു ....


ഒടുവിൽ ഞാൻ സമ്മതിച്ചു....

                      തുടരും

                       


എന്റെ മനസ്സിൽ ഇങ്ങനെയൊക്കെയാണ് ..... നിങ്ങളുടെ അഭിപ്രായം പറയണേ

To Top