പയസ്വിനി, തുടർക്കഥ ഭാഗം 53 വായിക്കൂ...

Valappottukal

 


രചന: ബിജി


ഓരോ പകലിരവുകളും വീണ്ടും സങ്കീർണ്ണതകളിലേക്ക്......


കമ്മീഷണർ പോയതും..... എന്നെ ഉറ്റു നോക്കുന്ന മുഖങ്ങൾ .....


ഞാനൊന്നു ചിരിച്ചു....


എന്താ ...എന്താ വാവേ .....

അമ്മയും ചേച്ചിയും പരിഭ്രമത്തിൽ നോക്കുന്നുണ്ട് .....


ഒന്നുമില്ലെന്റെ അമ്മേ .....

അവളവരെ ചേർത്തു പിടിച്ചു .....


ഒന്നിനും ഞാനെന്റെ കുഞ്ഞിനെ വിട്ടു കൊടുക്കില്ല .....

അപ്പാ എന്നെ ചേർത്തു നിർത്തി എനിക്ക്

മാത്രം കേൾക്കും വിധം പറഞ്ഞു .....


എനിക്ക് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല.....


ഞാനൊന്ന് തലയാട്ടി നടന്നു .....


എന്റെ പിന്നാലെ വന്നവരെ വിലക്കി..''


തനിച്ചിരിക്കണം .....


അത്രമാത്രം പറഞ്ഞു: ...


എനിക്കീ ഈച്ച പൊതിയുന്ന പോലെ ചുറ്റും നിന്ന് .... ചാകാൻ പോണ കൊച്ചാണല്ലോന്നുള്ള നിലവിളിയും സഹതാപവും പിടിക്കില്ല -...


ആ സമയം ഉണ്ടേൽ ഹെൻട്രിയുടെ കേസ് പഠിക്കാം .....


ലാപ്പ് എടുത്ത് തുറന്നു ......


ഹെൻട്രി ... .....

എനർജറ്റിക്ക് പേഴ്സാണാലിറ്റി....

ചാരിറ്റിയും സോഷ്യൽ ആക്ടിവിറ്റീസും പ്രാണനോളം വില കല്പിച്ച മനുഷ്യൻ

ആ കണ്ണുകളിൽ ഒരു  ദൈവീകഭാവം ആണ് .....


ഹെൻട്രിക്ക് ഒരു മകളാണ് .... ഡോക്ടർ മെർലിയ .... ഓങ്കോളജിയിൽ സ്പെഷ്യലെയ്സ്. ചെയ്തിരിക്കുന്നു... അച്ഛനെ പോലെ മകൾക്കും സോഷ്യൽ വർക്കിൽ താല്പര്യം ......


ഇതെന്തെടുക്കുവാ കുഞ്ഞേ ....

അപ്പാവാണ് .....

ടൈം നോക്കിയതും ഒരു മണി കഴിഞ്ഞു ...പാതിരാത്രി ആയതൊന്നും അറിഞ്ഞില്ല....



കൽമണ്ഡപത്തിൽ അപ്പാവെ കൂടാതെ ലൂർദ്ധും അമറും മെഹന്ദ്‌സാറും ....


ഞാനവരെയൊന്ന് നോക്കി .....


അവരെല്ലാം കടുത്ത മാനസീക സംഘർഷത്തിലാണെന്നു തോന്നി ....


ഞാനൊന്ന് ചിരിച്ചു....


എന്താ എല്ലാവരും കൂടി ....


എന്നോടെന്തെങ്കിലും പറയാനുണ്ടോ ...?


ഈ നാലു പേരിലും എനിക്കിപ്പോൾ വിശ്വാസം മെഹന്ദ് സാറിനെയാണ്.....


ഞാനത് തുറന്നു പറഞ്ഞതും .....

അവരിലൊക്കെ മറ്റൊരു ഭാവം .....


അപ്പാ എന്തോ പറയാൻ വന്നു ....ഞാനത് കാര്യമാക്കിയില്ല ....


മെഹന്ദ് സാർ പറയ്..... ഞാൻ സാറിനെ മാത്രമേ ശ്രദ്ധിച്ചുള്ളു....


എന്താണ്  എന്നോട് പറയാനുള്ളത് ....?


പയസ്വിനി ....


തഞ്ചാവൂരിലാണ് തന്റെ അമ്മയുടെ നാട് .....

ആ നാട്ടിലെ എന്തിനും ഏതിനും തീർപ്പു കല്പിക്കുന്നത് പെരിയോനാണ് ....

വരദയുടെ അച്ഛൻ .....


കുടിപ്പക പോലെ വംശീയ പക..... അരങ്ങു വാഴുന്ന കാലം .....

ജാതിയിൽ താഴ്ന്നവന്  നിലത്ത് ഭക്ഷണം ഇട്ടു കൊടുക്കുന്ന അത്രയും നികൃഷ്ടതയാണ് അവിടെ നടക്കുന്നത് .....


നിന്റെ അപ്പാവും അമ്മയും സ്നേഹത്തിലായിരിക്കുമ്പോൾ തന്നെ മറ്റൊരു സംഭവം അവിടെ നടന്നു .....


വർഷാവർഷം ജല്ലിക്കെട്ട് കാളിയുടെ തിരുവിഴാ നാളിൽ നടത്തും .....

അതിൽ ജയിക്കുന്ന ആൾ എന്ത് ആവശ്യപ്പെട്ടാലും അത് കൊടുക്കണമെന്നാണ് തലമുറകളായുള്ള വഴക്കം....


അത്തവണത്തെ ജല്ലിക്കെട്ടിൽ ജയിച്ചവൻ ആവശ്യപ്പെട്ടത് 

വരദ ലക്ഷ്മിയെ ആയിരുന്നു .....


അധകൃത വർഗ്ഗത്തിൽ പെട്ടവനാണ് കലേശൻ .....

ജാതിവെറി പിടിച്ചനാട്.....

സവർണ്ണനായ പെരിയോന്റെ മകളെ മോഹിച്ചതിന് ... താണ ജാതിയിൽപ്പെട്ട അടിയാൾ കുടുംബത്തെ  ഒന്നാകെ തീയിട്ടു .....

കലേശൻ മാത്രം രക്ഷപെട്ടു ....

അവന്റെ അമ്മ .... അച്‌ഛൻ മുത്തശ്ചൻ ... 7 മാസം ഗർഭിണിയായ സഹോദരി സഹോദരിയുടെ നാലു വയസ്സുകാരി ....എല്ലാം തീയിൽ പെട്ട് മരിച്ചു ......


കലേശനും അവന്റെ ജാതിക്കാരും പകരം വീട്ടിയത് പെരിയോന്റെ വീട് തീ വെച്ചിട്ടാണ് .... അതിൽ വരദയുടെ അച്ഛനും അമ്മയും സഹോദരനും പരിചാരകരും കൊല്ലപ്പെട്ടു .....


അവിടെയും തീരാത്ത പക ......


വരദ രക്ഷപെട്ട് എത്തിയത് കേരളത്തിലെ എസ്റ്റേറ്റ് തൊഴിലാളികളായ തമിഴൻമാരുടെ  അടുത്ത് ..... അവരാണ് വരദയെ  കേരളത്തിൽ കൊണ്ടുവന്നത് എസ്റ്റേറ്റിൽ പണിയും വാങ്ങി കൊടുത്തു.... അങ്ങനെയാണ് സുദർശനെ കാണുന്നത് ...

സുദർശനെ  സഹോദര തുല്യനായി കണ്ട വരദയെ .... മൃഗതുല്യനായി കീഴ്പ്പെടുത്തി ഭാര്യയായി  ലയത്തിൽ താമസിപ്പിച്ചു.... .....

സുദർശനോട് യാതൊരുവിധ സ്നേഹവും വരദയ്ക്ക് ഒരു കാലവും ഉണ്ടായിട്ടില്ല .... വരദയുടെ സ്നേഹം എന്നും വേദനായകത്തിനോട് മാത്രമായിരുന്നു....

ബലമായി കീഴ്പെടുത്തിയതു മൂലം ജനിച്ചതാണ് നിന്റെ ചേച്ചി പ്രീയംവദ....

ഒടുവിൽ വേദനായകം വരദയെ തേടി എത്തി .....

കാഴ്ചകൾ കൂടി ...പ്രണയം വീണ്ടും ജ്വലിച്ചു ....

നീ ജനിച്ച് കഴിഞ്ഞ്  നീങ്ങൾ രണ്ടു മക്കളെയും കൂട്ടി വേദനായകത്തിനൊപ്പം നാടുവിടാനിരുന്ന രാത്രി ... അവിടെ കലേശനെത്തി .... വേദനായകത്തെ വെട്ടി .....

കണ്ടു നിന്ന വരദയ്ക്ക് മനോനില തെറ്റി ......


എന്നിട്ടും പക അടങ്ങാതെ  കലേശൻ നിങ്ങൾക്കു പിന്നാലെ തന്നെ ഉണ്ടായിരുന്നു .... സുദർശനെ കെട്ടിതൂക്കിയത് കലേശനാണ് .....


കലേശൻ ഒരു നല്ല കാര്യം ചെയ്തത് അതാണെന്നാണ് ഇത്രയും കേട്ടിരുന്ന പയസ്വിനിക്ക് തോന്നിയത്....


വരദയ്ക്ക് മനോനില തെറ്റിയതും .... പകയ്ക്ക് ശമനം വന്നെന്നു കരുതി ....


നാലു വർഷം മുൻപ് .....

എനിക്ക് നേരേ വന്ന അറ്റാക് ....

അന്ന് .പോലീസ് പിടികൂടിയത് കലേശന്റെ കൂട്ടാളിയെ .....

അങ്ങനെയാണ്.... കുടിപ്പകയുടെ ചുരുൾ അഴിഞ്ഞത് ..... ഇടയിൽ വേദനായകം പറഞ്ഞു ....


പയസ്വിനി വരദയുടെ പതിപ്പാണ്.... ആ സൗന്ദര്യം അങ്ങനെ പകർന്നു കിട്ടിയിട്ടുണ്ട് .....


വരദയിലൂടെ തീർക്കാത്ത മോഹം പയസ്വിനിയിൽ പൂർത്തീകരിക്കുക എന്നതാണ് കലേശന്റെ ലക്ഷ്യം ...


അവൻ നിനക്ക് പിന്നാലെയാണ് .....


ന്യൂയോർക്കിൽ വെച്ച് പാളിപ്പോയ ചില അപകടങ്ങൾ അതിന്റെ സൂചനകളാണ് ....

കലേശൻ കാണാമറയത്ത് .....എവിടെയോ

നിന്നെ ഉറ്റുനോക്കി ഒരു അവസരത്തിനായി കാത്തിരിക്കുന്നുണ്ട് .....



നാലുവർഷം എടുത്തല്ലോ എല്ലാവരും .....


ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ ...?


അവളിൽ പുശ്ചമായിരുന്നു നിറഞ്ഞു നിന്നത്....


കലേശനെക്കാൾ ഭയക്കേണ്ടത് കൂടെ നിന്ന്‌ ....സ്വന്തമെന്ന് തോന്നിപ്പിച്ചു ചതിക്കുന്നവരെയാണ് .....


പിന്നെ ..... മുഖത്ത് നോക്കി നട്ടെല്ല് നിവർത്തി ഒരു ബൈ പറഞ്ഞാൽ ..... അതാണ് അന്തസ്സ് .....


പറയണമെന്നു കരുതിയതല്ല ചോദിച്ചു വാങ്ങുന്നതാണ് ....


അവൾ പോകാൻ തുനിഞ്ഞതും ....


നീയൊന്നു നിന്നേ ....

ലൂർദ്ധാണ് ....

ഈ വിളി ഞാൻ പ്രതീക്ഷിച്ചതാണ് .....


എന്താണെന്നുള്ള രീതിയിൽ തിരിഞ്ഞു നിന്നു


വിട് ലൂർദ്ധേ .... നീ ചുമ്മാ പ്രശ്നം ഉണ്ടാക്കരുത് ....!

അമറവനെ തടഞ്ഞു ...


ലൂർദ്ധാണേൽ മിലിട്ടറി ക്വാട്ട പൊട്ടിച്ചിട്ട് നില്പ്പാണ് .....


അതല്ലടാ .... അവളുടെ ഭാഷയിൽ ഞാനാണല്ലോ ആ പറഞ്ഞ ചതിയൻ ----- പിന്നെ നട്ടെല്ലില്ലാത്തവൻ-...


പോട്ടെ അവൾക്കും ഇല്ലേ വിഷമം ....

അമർ അവനെ സമാധാനിപ്പിച്ചു...


അത് ശരിയാ .... ഈ വിഷമം അവൾക്ക് മാത്രമല്ലേയുള്ളു .....


നീ വിട്ടേ അമർ അവൻ എന്നെ എന്തു ചെയ്യുമെന്ന് നോക്കട്ടെ .....


പോടി ..പോ...

ലൂർദ്ധ് ആക്രോശിക്കുന്നുണ്ട് .....


നതാലിയ ബഹളം കേട്ട് ഓടി വന്ന് പേടിച്ച് നില്പ്പുണ്ട് .....


അവളെ കണ്ടതും ലൂർദ്ധ് .....

നാതു ... നീ പോയേ....പോയി കിടന്നുറങ്ങ്......


പയസ്വിനി വീടിനകത്തേയ്ക്കു പോകാതെ കുത്തു കല്ലിറങ്ങി ..... നടന്നു ......


വെള്ളാംപാറയുടെ അരികിൽ ..... അരുവിയിലെ നീഴൊക്കിന്റെ ശബ്ദവീചികൾ ശ്രവിച്ച് ....

പാറയിൽ നീണ്ടുനിവർന്ന് കിടന്നു .....


മിഴികളിൽ മയക്കം തലോടുമ്പോഴും അവൾക്കരികിലേക്ക് നടന്നു വരുന്ന പാദ ചലനം അവളറിഞ്ഞു ....


                തുടരും

                


റിവ്യുവിന് റിപ്ലെ ചെയ്യാഞ്ഞത് ഞാനൊരു യാത്രയിലായിരുന്നു .... അപ്പോൾ മറക്കാതെ റിവ്യു ചെയ്തോളു.....

To Top