പയസ്വിനി, തുടർക്കഥ ഭാഗം 52 വായിക്കൂ...

Valappottukal

 


രചന: ബിജി



കണ്ണിലൊരു നക്ഷത്രം മിന്നിയതും . പയസ്വിനി .കവിളമർത്തി ഒന്നു വേച്ചു പോയി.....


എന്തോ വന്ന് തന്നെ പൊതിയുന്നു ....


ഒരു സെക്കൻഡ് എടുത്തു സ്ഥലകാല ബോധം ലഭിക്കാൻ ......


തന്റെ ചുമൽ നനഞ്ഞതും .....

മാറി നിൽക്കെടി .....


അവളുടെ ഒടുക്കത്തെ കരച്ചിൽ.....


ഏബലാണ് പയസ്വിനിയുടെ കവിളിൽ ഹസ്ത രേഖ പതിപ്പിച്ചത്....


ഏബലിത്രയും പ്രതിഷേധിക്കാൻ കാരണമുണ്ട് ......


അവളൊരുപാട് തവണ വിളിച്ചിട്ടും കോൾ എടുത്തില്ല .....

ഒരിക്കൽ നേരിട്ടു കണ്ടിട്ടും സംസാരിക്കാതെ  ഒഴിഞ്ഞു മാറി .....


പല്ലിളകിയെന്നാ തോന്നുന്നേ......


ഇത്രയെങ്കിലും ചെയ്തില്ലേൽ എനിക്കൊരു സമാധാനവും കിട്ടില്ല .....


വാവേ .......


ആ വിളി ..... എന്റെ ഹൃദയം തകർത്ത് ..... ഇരച്ച് കയറി .....


അമ്മ .... അമ്മയാണ് 

ആദ്യമായി ഇങ്ങനെ വിളിക്കുന്നത് ......


അമ്മയ്ക്കരികിലേക്ക് നടക്കാൻ ഒരു പാട് ദൂരം പോലെ തോന്നി .....

ശരീരത്തിന് ഭാരം ഏറി .....


അമ്മയെ കെട്ടിപിടിച്ച് കരഞ്ഞു .....


എനിക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ .....

ഓർമ്മകളിലൊന്നും എന്റെ വാവയെ ....എനിക്ക് ..... കാണാൻ കഴിയുന്നില്ല .....

പാപിയായ അമ്മയാണല്ലേ....


ഒന്നുമില്ലാ .. ഒന്നും അമ്മയുടെ തെറ്റല്ലല്ലോ ......


എന്നെ മനസ്സിലായല്ലോ .....

അതുമതി.....

അമ്മച്ചൂടിന് ഏതൊരു വേദനയേയും അലിയിക്കാൻ കഴിയുന്നൊരു മാസ്മരികതയുണ്ട് ......


എന്നിട്ടും എന്തേ .... അമ്മയെ കാണാൻ വന്നില്ല.....


അമ്മയുടെ ചോദ്യത്തിന് എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല .....


ചേച്ചി എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു ....


എന്റെ കുട്ടി ഒത്തിരി വലിയ ആളാ ....ഒരു പാട് നൻമയുള്ള  എന്റെ അനിയത്തി .....

ചേച്ചിയെ ഒന്നു ചിരിച്ചു കാട്ടി മറ്റുള്ളവരെ നോക്കി .....


മെഹന്ദ് സലാമിനടുത്ത് ചെന്നു.....

പിണങ്ങി നില്ക്കുകയാണ് .....


നീ ഒരാൾ കാരണം ഉണ്ടായ ബന്ധങ്ങളാണിതൊക്കെ ....

.നിന്നിലൂടെ വന്നു ചേർന്നത് ....


മെഹന്ദ് കടുപ്പത്തിൽ പറഞ്ഞു ......

കൂടപിറപ്പിന്റെ സ്ഥാനം തന്നാരുന്നല്ലോ .....

എന്നിട്ട് .... ആരെയും ഞാൻ കണ്ടില്ല .....


കണ്ണു നിറഞ്ഞതും എനിക്കും പതർച്ച തോന്നി .....

സ്നേഹം കൊണ്ട് തളർത്തുകയാണിവരൊക്കെ ....


മെഹന്ദ് അവിടുന്ന് പുറത്തേക്കിറങ്ങി പ്പോയി .....


എന്തു ചെയ്യണമെന്നറിയാതെ ബ്ലാങ്ക് ഔട്ടായി പോകുന്ന സ്വിറ്റ്വേഷൻ .....


ചുറ്റും കാണുന്ന കണ്ണുകളിലൊക്കെ പയസ്വിനിയോടുള്ള സ്നേഹമാണ് ......

അതിപ്പോ രക്ത ബന്ധമായാലും .....

കർമ്മബന്ധമായാലും .....


എല്ലാവരേയും ശ്രദ്ധിച്ച കൂട്ടത്തിൽ ലൂർദ്ധിലും എത്തി ....നോട്ടം .....


അവിടെ കല്ലിച്ച ഭാവം.....



അമറിലെത്തിയതും .....അമറിന്റെ വയറിനിട്ടൊരു കുത്ത് കൊടുത്തു ഞാൻ ....


അയ്യോ .....


ചങ്കാണത്രേ എത്ര നൈസായിട്ടാണ് ഒറ്റിയത് .....

എന്തായാലും ഫ്ലൈറ്റ് മിസ്സായി.....

എന്റെ പണി നീ കാരണം പോകുമോ ....


ഏബലും അമ്മയും കനകാമ്മാവിയും ചേച്ചിയുമൊക്ക എഞ്ചുവടിയുടെ അടുത്ത് പോയി ....


ശാസ്ത്രിയും അപ്പാവും കാര്യമായ സംസാരത്തിൽ....

ഞാൻ പതിയെ പുറത്തേക്ക് വലിയാൻ നോക്കിയതും അപ്പാ വിളിച്ചു...


നിന്റെ കണ്ണിൽ ഞങ്ങളെ പിടിക്കില്ലേ കുഞ്ഞേ ....


ഞാനവിടെയുള്ള ചൂരൽ കസേര വലിച്ചിട്ടിരുന്നു ....


ഇനി അപ്പാവുക്ക് എന്താ പറയാനുള്ളത് ......


ഞാനത് പറഞ്ഞതും വീണ്ടും എല്ലാവരും ഹാളിൽ ഒത്തുകൂടി....

എഞ്ചുവടിയേയും പാർവ്വതി ആന്റി പിടിച്ചു നടത്തി ചൂരൽ കസേരയിൽ ഇരുത്തി .....


എല്ലാവരുടേയും മുഖത്തൊരു മുറുക്കം .....


ഇതെന്തോന്നാണ് യുദ്ധകാലാടിസ്ഥാന തീർപ്പാണോ ....


എനിക്ക് അസ്വസ്ഥത തോന്നി ....

ബന്ധങ്ങൾ ബന്ധനങ്ങളാണ് .....


ഞാൻ ചുറ്റും ഓട്ട പ്രദിക്ഷിണം നടത്തി ....


എല്ലാ മുഖങ്ങളും എന്നിൽ തന്നെയാണ് .....

അറക്കുന്നതിന് മുൻപുള്ള അനുകമ്പയായി തോന്നി ....


എനിക്കെന്റെ വാവ ഇനിയുള്ള കാലം കൂടെ വേണം .....

ഇരുപത്തിനാലു വർഷം എന്റെ കുഞ്ഞിനെ അറിയാതെ ജീവിച്ചൊരമ്മയാ .... ഇനി എനിക്കതിന് കഴിയില്ല ......


വരദ .....കരയുകയാണ് .....


അമ്പിക്കൊപ്പം ജീവിച്ചാ മതി ......


ശാസ്ത്രീയെ നോക്കിയതും അവൻ ചിരിക്കുന്നു .....


ഞാൻ തുറിച്ചു നോക്കി.....


സാധ്യമല്ല ....


എന്റെ ശബ്ദം ഉറച്ചതായിരുന്നു ......


ഞാനൊരു മനുഷ്യ ജീവിയല്ലേ ..അമ്മേ ....


കടപ്പാടും ... കണ്ണുനീരും കാട്ടി എന്റെ സ്വാതന്ത്ര്യത്തെ വിലയ്ക്കെടുക്കരുത് ....


അതെന്താ കുഞ്ഞേ നിനക്കൊരു ജീവിതം വേണ്ടേ .....ഞങ്ങൾക്കും ആഗ്രഹമില്ലേ....

അപ്പാ പറഞ്ഞു തുടങ്ങിയതും.....


കൈയ്യുയർത്തി തടഞ്ഞു .....


നിങ്ങളൊക്കെ എന്താ എന്നെ കുറിച്ച് മനസ്സിലാക്കി വച്ചിരിക്കുന്നത്.....


എന്നെ എന്റെ പാട്ടിന് വിട്ടേക്ക്.....

വീണ്ടും കല്യാണമെന്നൊക്കെ പറഞ്ഞു വന്നാൽ എങ്ങോട്ടേലും പോകും ഞാൻ .....


എനിക്കാ സ്വിറ്റ്വേഷനിൽ ആശ്രയിക്കാൻ തോന്നിയത് എന്റെ എഞ്ചുവടിയെ മാത്രമാണ് .....


ഞാനാ തോളിൽ ചാഞ്ഞു ......


എന്താ മോളേ .... ഇങ്ങനെ ....


ഞാൻ പൊയ്ക്കോട്ടെ മുത്തശ്ചാ...

എനിക്ക് തനിച്ചാണിപ്പോ സമാധാനം ....


എനിക്കൊരു ഒറ്റമരം ആയാൽ മതി ..... തളിർക്കാത്ത ...പൂക്കാത്ത ഒറ്റമരം .....




ഇവരെല്ലാം കടപ്പാടിന്റെ  കണക്കു പറയുകയാണ് .......


ജനിപ്പിച്ചതിന്റേയും വളർത്തിയതിന്റേയും .... സ്നേഹിച്ചതിന്റേയും മോഹിപ്പിച്ചതിന്റേയും എല്ലാം ....


പറഞ്ഞു വന്നാൽ എനിക്കല്ലേ പറയാനുള്ളത്....


പതിമൂന്നാമത്തെ വയസ്സിലാ മുത്തച്ഛന്റെ കൂടെ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ തുടങ്ങിയത് അമ്മയേയും ചേച്ചിയേയും പട്ടിണിക്കിടാതിരിക്കാൻ..... അവരുടെ മരുന്നു വാങ്ങാൻ.... അപ്പോഴും കടം ബാക്കിയാണ് ... അവരുടെ ഭീഷണി.....


പഠിത്തം നിർത്തി കണ്ട അടുക്കള തോറും ... എച്ചിലു പാത്രം കഴുകിയും ..... അവരുടെ അടി കൊണ്ടും ...അവിടെന്നെ മോശമായി പിടിച്ചവരുണ്ട്....

കൂടെ കിടക്കാൻ വിളിച്ചവരുണ്ട്...


എന്നിട്ടും പിടിച്ചു നിന്നില്ലേ .....

തോല്ക്കാതെ...

പ്രണയം നഷ്ടപ്പെട്ടപ്പോഴും തോറ്റിട്ടില്ല...



പക്ഷേ ഇപ്പോ ഇവരെല്ലാം തോല്പ്പിക്കുകയാ ...

എനിക്കും ഒരു മനസ്സുണ്ടെന്ന് ഇവർക്കാർക്കും അറിയണ്ടാ....

എനിക്കും നോവും .... എന്നെ ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് അവസാനിപ്പിച്ചേക്ക് .....



നിശബ്ധരായിരുന്നു എല്ലാവരും ....


ലൂർദ്ധിന്റെ ഫോൺ റിങ് ചെയ്തതും ശ്രദ്ധ അങ്ങോട്ടായി ...

അവൻ ഫോണുമായി പുറത്തേക്കിറങ്ങി പോയി ...


പുറത്ത് പോയ ലൂർദ്ധ് തിരികെ കയറി വന്നപ്പോ ......

കൂടെ പോലീസ് യൂണിഫോമിട്ട രണ്ടു പേർ......


പയസ്വിനി .... ആരാണ് ...?


ഞാൻ എഴുന്നേറ്റ് അങ്ങോട്ടേക്ക് ചെന്നു......


ഞാൻ കമ്മീഷണർ ജെയിംസ് ജോർജ്ജ്.....


പയസ്വിനി ഒരു ജേർണ്ണലിസ്റ്റ് ആയതു കൊണ്ടാണ്  ഞാനിത് ഓപ്പൺ ആയി പറയാം .... എന്ന് തീരുമാനിച്ചത് .......


താനൊന്ന് പുറത്തേക്കു വരു.....


ഇനി അടുത്ത കുരിശ് എന്താണെന്ന രീതിയിൽ പുറത്തേക്ക് നടന്നു ......


തനിക്ക് വധഭീഷണി ഉണ്ട് .....

ഞങ്ങളുടെ സംരക്ഷണയിലാണ് താനിപ്പോൾ .....

ഞങ്ങളുടെ അനുമതിയില്ലാതെ ജില്ല വിട്ട് പുറത്ത് പോകാൻ കഴിയില്ല ......


കമ്മീഷണർ ഒരു കേസ് ഫയൽ കാണിച്ചു....


പൂർത്തിയായി .....

ഇവിടുന്ന് അനങ്ങാൻ കഴിയില്ല ....


എല്ലാ ഏടാകൂടവും നേരെ എന്റെ തലയിലേക്ക് ....


                     തുടരും

                     


എന്നെ കൈയ്യിൽ കിട്ടിയാൽ നിങ്ങളിപ്പോ എന്തും ചെയ്യും അല്ലേ😁..... ഇതൊക്കെയല്ലേ എനിക്ക് ചെയ്യാൻ കഴിയു ....

അപ്പോ കഥയെ കുറിച്ച് മൂന്നാല് വാചകങ്ങൾ പറഞ്ഞിട്ട് പോകൂ .....

To Top