പയസ്വിനി തുടർക്കഥ ഭാഗം 51 വായിക്കൂ...

Valappottukal


രചന: ബിജി

വിശാലമായ മുറ്റത്തേ കൽമണ്ഡപത്തിൽ ഇരുന്ന്  നിർമ്മൽ മെയിൽ ചെയ്ത റിപ്പോർട്ട് ലാപ്പിൽ നോക്കി ....


വിചാരിച്ചതിലും സങ്കീർണ്ണമാകുകയാണല്ലോ അവൾ ചിന്തിച്ചു.....


സോഷ്യൽ വർക്കർ ഹെൻട്രിയുടെ ഫോറൻസിക് റിപ്പോർട്ടായിരുന്നു ....

നിർമ്മൽ മെയിൽ ചെയ്തിരുന്നത്....


ഡൗട്ട് തോന്നിയതൊക്കെ റെഡ് മാർക്ക് ചെയ്തു .....

അതൊന്നു ക്ലാരിഫൈ ചെയ്യാൻ 

നിർമ്മലിനെ കോൾ ചെയ്യാൻ തുടങ്ങുമ്പോഴാണ് അരികിലായി കാൽ പെരുമാറ്റം അനുഭവപ്പെട്ടത്....


ഒന്നു ചരിഞ്ഞു നോക്കിയതും .....


അമർ ...നതാലിയ .....


ഇതെന്താ .... ഇവിടെയും ഇൻവെസ്റ്റിഗേഷനോ ....

അടങ്ങിയിരിക്കാൻ കഴിയില്ലേ .....


ഞാനൊന്ന് ചിരിച്ചു.....


വാ ..ഇരിക്ക്...


രണ്ടു പേരെയുമായി ക്ഷണിച്ചു....


നീ കുറച്ചു ദിവസം ഇവിടെ കാണില്ലേ....?


അയ്യോ ... ഇല്ല ....നാളെ പോകും ....


നാളെയോ .....

അവനെന്നെ കൂർമ്മിച്ച് നോക്കി .....



പുതിയൊരു ഇൻവെസ്റ്റിഗേഷനിലാണ് .....

പോയില്ലെങ്കിൽ ചില തെളിവുകളൊക്കെ മാഞ്ഞു പോകും .....


ലൂർദ്ധ് എവിടെ....?


എന്റെ മുന്നിൽ വൈഷമ്യത്തോടെ നില്ക്കുന്ന നതാലിയയോട് ചോദിച്ചു .....


ഒരു വിളർച്ച അവളിൽ .....


അവിടെ .... അവിടുണ്ട് ....


its ok....

വെറുതെ ചോദിച്ചതാ...


നതാലിയയുടെ ഫിലിംസ് എനിക്കിഷ്ടമാ....

തന്റെ ആക്ടിങ്ങിൽ ക്ലാസിക് ടച്ചുണ്ട് ....

നതാലിയയുടെ മുഖത്ത് സന്തോഷം പ്രകടമായി ....


പുതിയ വർക്കുകൾ ..... ഉടനെയുണ്ടോ ?


ഉവ്വ് .... നെസ്റ്റ് മന്ത് സ്റ്റാർട്ട് ചെയ്യും ....


അവർ സംസാരിച്ചു കൊണ്ടിരുന്നു....


ആരെയും തന്നിലേക്ക് പിടിച്ചെടുക്കാൻ പോരുന്നൊരു മാന്ത്രികത പയസ്വിനിക്ക് എപ്പോഴും ഉണ്ട് ....


നതാലിയ പോയപ്പോൾ അമർ അവളെയൊന്ന് ഹഗ് ചെയ്തു .....

..

പയസ്വിനിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനല്ലേ കഴിയുള്ളു...

അല്ലേ ......


അമർ നീയെന്നെ പറഞ്ഞ് പറഞ്ഞ് ത്യാഗിയൊന്നും ആക്കണ്ട...

കണ്ണിൽ നിന്ന് സ്പെക്സ് എടുത്തു കൊണ്ട് പറഞ്ഞു .....


എന്നിലും എല്ലാ വികാരങ്ങളും ഉണ്ട് ...


ദേഷ്യം ...സങ്കടം .... കരച്ചിൽ.....

അങ്ങനെയെല്ലാം തോന്നിയില്ലെന്ന് പറഞ്ഞാൽ ... അതു ചിലപ്പോ കള്ളം ആയിരിക്കും....


ഞാനവനെ നോക്കി ചിരിച്ചു....


പക്ഷേ ആ വികാരങ്ങളെ എനിക്ക് സ്വാധീനിക്കാൻ കഴിയും.......


നേരിടാൻ പഠിച്ചെടോ....

ഒന്നിനും 

അങ്ങനെ തളർത്താൻ കഴിയില്ല....


എന്നെ പുഞ്ചിരിയോടെ നോക്കുന്നവന്റെ   തലയിലൊന്ന് തട്ടിയിട്ട് എഴുനേറ്റു ....


ഒരു ഹണ്ടിങ്ങിന് പോയാലോ ....?


ഞാനും നീയും മതി ....


ഹണ്ടിങ്ങോ അവനൊരു തേങ്ങയും മനസ്സിലായില്ല....


ഒരു പടക്കുതിരയെ സംഘടിപ്പിക്കാമോ ...


എന്തോന്നാ അമറാണ് ....


ലൂർദ്ധിന്റെ ബുളളറ്റ് എടുത്താലോന്ന് ......


അമർ അകത്തേക്ക് പോയി ചാവിയുമെടുത്ത് വന്നു ......



ഞാനെടുക്കാം .....

അമർ ആയിക്കോട്ടേന്നുള്ള ഭാവത്തിൽ ചിരിച്ചു.....


പടക്കുതിരയെ മുന്നോട്ട് തെളിച്ചതും .....


ഗ്ലാസിലൂടെ അവളൊരു കാഴ്ച കണ്ടു ....


ഞങ്ങളെ നോക്കി വീടിനു മുന്നിൽ നില്ക്കുന്ന ലൂർദ്ധ് ......

വെള്ളാം പാറയ്ക്കരികിലൂടെ ..... ഇവിടെയൊന്നും വീടുകൾ അധികമില്ല ....



ചപ്പാത്ത് കടന്ന് ..... ഒരു ചെറിയ ഓല മേഞ്ഞ കൂരയ്ക്കു  മുന്നിൽ ബുള്ളറ്റ് നിന്നു ....


ഇവിടെന്താ..... അമർ എന്താന്നെന്നറിയാതെ ഇരിക്കുകയാണ് ......


ഇനിയല്ലേ പൂരം....


നിറഞ്ഞ ചിരിയോടെ മെലിഞ്ഞ ഒരു രൂപം . ഇറങ്ങി വന്നു.....


ഇതാണ് ആലംപ്പാട്ടിലെ .... കുഞ്ഞ് ....


നല്ല പെടപ്പൻ വാറ്റ് ..... ഉണ്ടാക്കുന്ന മുതലാ .....


വാറ്റോ .....


അമറിന് കത്തിയില്ല ....


പുവർ മുബൈ വാലാ.....


അമർ ഒടേ തമ്പുരാനേ കാണാനുള്ള അവസരമാ ഞാനിപ്പോ ഒപ്പിച്ചു തരാൻ പോകുന്നേ .....


അവൻ അമ്പരന്ന് നില്ക്കുമ്പോ ഞാൻ കണ്ണിറുക്കി ...


അവിടുന്ന് തിരിയുമ്പോൾ .... കനത്തിലൊരു സഞ്ചി അമറിനെ ഏല്പ്പിച്ചു ....


സന്ധ്യയോട് അടുക്കുന്നു .....

വെള്ളം പാറയിലെ ഉരുളൻ കല്ലിൽ ഇരിപ്പുറപ്പിച്ചു .....


സഞ്ചിയിൽ നിന്ന് കുപ്പി എടുത്തു....

അത് അമറിന് കൊടുത്തു....

വാഴയിലയിൽ പൊതിഞ്ഞ  പൊതി എടുത്തു തുറന്നു ....

നല്ല വെന്തുടഞ്ഞ കപ്പയും ....

ഉണക്കമീൻ പൊള്ളിച്ചതും ....

പോരാഞ്ഞിട്ട് കാന്താരിയും ഉള്ളിയും ഉടച്ചത് ....


ഹാ .... അന്തസ്സ്....


പയസ്വിനി  .... അമറിനെ നോക്കി ....


കുപ്പി എടുത്ത് പിടിപ്പിക്കെടാ .....


തൊണ്ടയിൽ ഒരു ഉൽക്ക പൊട്ടി പുറപ്പെട്ടതു അമർ അറിഞ്ഞു .....


ഉയ്യോ ....


നീ എന്നെ കൊല്ലാൻ കൊണ്ടുവന്നതാണോടി .....


ചെറുതായി....

ഞാൻ ചിരിച്ചു....


കോക്ടെയ്ൽ പാർട്ടികളിൽ മാത്രം കഴിച്ചിട്ടുള്ള അമറിന് നാടൻ എരിപൊരി സാധനം കഴിച്ചതും .....

ഏകദേശം ഓഫായ മട്ടാണ് .....


പക്ഷേ ഇവിടൊരുത്തി. ഉണക്ക മീൻ നുള്ളിയെടുത്ത് വായിൽ വെച്ച് .... അതിന് മേമ്പൊടിയെന്നോണം കുഞ്ഞിന്റെ തീയുണ്ടയും നന്നായി. വീശുന്നുണ്ട്.....


നിന്നോട് നിന്നോട് ഞാനൊരു തെറ്റ് ചെയ്തു പയസ്വിനി....


പാറപ്പുറത്ത് കിടന്നോണ്ടാണ് .... അമറിന്റെ കുമ്പസാരം


ഞാനൊന്ന് ചിരിച്ചു.....


ഇതിനെ എങ്ങനെ പൊക്കി കൊണ്ട് പോകുമോ....?


വെള്ളാം പാറയിലെ കല്ലുകളിൽ തട്ടി തെറിക്കുന്ന വെള്ള തുള്ളികൾ .....


നിനക്ക് ലൂർദ്ധിനെ എത്ര ഇഷ്ടമായിരുന്നെന്ന് എനിക്കറിയാം :-

അവന്റെ പതിഞ്ഞ ശബ്ദം


പ്രണയമല്ലേ ... അമർ

അനശ്വര പ്രണയം....


അവളൊന്ന് നിശ്വസിച്ചു .....


അമറിന്റെ ഫോൺ റിങ് ചെയ്തു....


വെള്ളാംപാറയെന്ന് ... അമർ പറഞ്ഞതും ... കോൾ കട്ടായി....


കുറച്ച് കഴിഞ്ഞതും ... ലൂർദ്ധിന്റെ ജീപ്പ് അവർക്കടുത്തായി വന്നു നിന്നു ......


ഇനി ഇതിന്റെ കുറവും കൂടിയേ ഉള്ളു ....

അവന്റെ വരവ് കണ്ട് അവൾ പിറുപിറുത്തു....



രണ്ടും വന്ന് കയറ് .....


മാഷ് വിട്ട് പിടി .....

എന്നെ തളയ്ക്കാൻ  ആയിട്ടില്ല ....


അമറിനെ വലിച്ചെടുത്ത് ലൂർദ്ധ് ജീപ്പിലാക്കി ....

എന്നെയൊന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് വണ്ടിയും എടുത്ത് പോയി .....


അവളാ പാറ പുറത്ത് കിടന്നു .....


ഒരു പൂരത്തിന്റെ പെരുക്കം നെഞ്ചിലിങ്ങനെ ഇളകി ആടുന്നുണ്ട് ....


കാർമേഘം മൂടിയവാനത്തിന് കീഴെ ....

തണുപ്പടർന്ന മരച്ചില്ലയിൽ തട്ടിതെറിച്ച ചാറ്റൽ മഴ പോലെ ഇടറി വീണ എന്റെ സ്വപ്നം .....

അപരിചിതത്വത്തിന്റെ  പരുപരുത്ത വഴികളിൽ വീണില്ലാതായി പോയ പാഴ് മോഹങ്ങൾ.....


നാശം ... ഇതൊക്കെ വലിച്ചു കേറ്റിയിട്ടും .....

നീറ്റുന്ന ഓർമ്മകൾ .... ചിന്തകൾ ....

തലകുടഞ്ഞവൾ എഴുന്നേറ്റു ....

എന്നിട്ടും കുപ്പിയിൽ അവശേഷിച്ചതും ..... എടുത്ത് കുടിച്ചു .....


വണ്ടിയും എടുത്ത് എഞ്ചുവടിയുടെ ആശ്രമത്തിലേക്ക് ....


എഞ്ചുവടിയുടെ അടുത്ത് വെളുക്കനെ ചിരിച്ചു നിന്നു .....


എന്തോന്നാ കൂഞ്ഞ ..... ഇതൊക്കെ

ചുമ്മാ ഒരു രസം ..... പ്രണയ നൈരാശ്യം എന്നും പറഞ്ഞ് നിറം കെടുത്തരുത് .....ആളുടെ അടുത്ത് കിടന്നു.....


ഒരു ലൈഫല്ലേ ഉള്ളു ....

എല്ലാം ആസ്വദിക്കണ്ടേ....


അഡിക്ട് ഒന്നും അല്ല ....


ഞങ്ങളീ മലയാളികൾക്കേ ..... സങ്കടം വന്നാലും പെടയ്ക്കും .... സന്തോഷം വന്നാലും പെടയ്ക്കും ......


ഇതിപ്പോ ഏതു വകയിൽ ആണ് .....

എഞ്ചുവടി ചോദിച്ചു .......


കുന്നോളം സങ്കടവും മലയോളം സന്തോഷവും ......

പോരേ.....


എഞ്ചുവടി തലയാട്ടി.....


നാളെ പോകുമല്ലേ .....


പോകണം .....


മുത്തശ്ചനറിയാല്ലോ ഞാനൊരുപാട് ആഗ്രഹിച്ച കരിയറാണിപ്പോൾ ....


അതിന്റെ ത്രില്ലിങ് .... വയലൻസ് .....ആ മൂഡിൽ ലൈഫിങ്ങനെ ഒഴുകി പോകും .....


ഞാൻ .......

അമ്മയെ പോലും കാണാൻ വന്നില്ല.....


പക്ഷേ ...

എന്റെ എഞ്ചുവടി കാണണമെന്നു പറഞ്ഞപ്പോ .... ഞാൻ വന്നില്ലേ .....


ഒന്നുകൂടി മുത്തച്‌ഛനെ ചേർന്നു കിടന്നു.....


ഞാനൊന്ന് ഉറങ്ങട്ട് .....

കാലങ്ങളായി .....

എഞ്ചുവടിയുടെ മെല്ലിച്ച കൈ വെള്ളയിൽ കവിളമർത്തി ചരിഞ്ഞു കിടന്നു .....



നേരം പുലർന്നതും ..... അവൾ റെഡിയായി ലഗേജുമായി പുറത്തേക്കിറങ്ങി ......


എഞ്ചുവടിയുടെ മുഖത്തെ സങ്കടം കണ്ടതും....

ഞാൻ വരും .... വരാതിരിക്കാൻ കഴിയില്ലല്ലോ .....


പാർവ്വതി ആന്റിയെ കണ്ട് യാത്ര പറഞ്ഞു .....


ലൂർദ്ധും അമറും നതാലിയയും  ഹാളിൽ തന്നെ നില്പ്പുണ്ട് .....


നതാലിയയെ ഹഗ് ചെയ്തു ....

ഇനി വരുമ്പോ കാണാമെന്ന് പറഞ്ഞു .....


വരട്ടെ മാഷേ .... ലൂർദ്ധിനോടാണ് ....

അവനൊന്നും മിണ്ടിയില്ല ....


ഒടുവിൽ അമറിന്റെ തോളിൽ ഇടിച്ച് ....

. പോകുവാ ചങ്കേ .... എന്നു പറഞ്ഞതും ....

അവൻ ചിരിയോടെ  ചേർത്തുപിടിച്ചു.....


പുറത്തേക്കിറങ്ങിയതും .....

ഞാനമ്പരന്നുപോയി ......

ഇതെന്ത് വെട്ടം സിനിമയുടെ ക്ലൈമാക്സ് പോലെ ഒരു ജാഥയ്ക്കുള്ള ആളുകൾ ഒറ്റ ഫ്രെയിമിൽ ....


അയ്യരു മഠത്തിൽ നിന്ന് അപ്പാവും കൂടെ ചേർന്ന് അമ്മയും ..... തൊട്ടരികിൽ ചേച്ചിയും ... കനകബാംളും ശാസ്ത്രികളും ....

പിന്നെ ഏബൽ .... സമദ് .... മെഹന്ദ് സലാം ....


പൂർത്തിയായി ..... വല്ല യുദ്ധവും ഉണ്ടോ ....?


ഇനി എന്തിനുള്ള പുറപ്പാടാണോ ....

              

                         തുടരും

                          



ബല്യ റിവ്യുവും ആയി വായോ.....

എന്റെ മനസ്സിലുള്ളത് എഴുതുവാ ..കൂടെ ഉണ്ടാവണം ....

To Top