പയസ്വിനി, തുടർക്കഥ ഭാഗം 50 വായിക്കൂ...

Valappottukal

 


രചന: ബിജി

നിർമ്മലിനേയും കേറ്റിനേയും ഹഗ് ചെയ്ത് അമറിനൊപ്പം എയർപോർട്ടിന്റെ എൻട്രൻസ് കടന്നു .....


തിരികെ പോകാൻ മടിക്കുന്ന മനസ്സിനെ അടക്കി നിർത്തി .... ആലംപാട്ടേക്ക് ......


നീ എന്താണിങ്ങനെ ....

നിനക്ക് ആരെയും കാണണ്ടേ ....

നിനക്ക് വേണ്ടപ്പെട്ടവരെല്ലാം അവിടല്ലേ .....


അമർ തൊട്ടടുത്തിരുന്ന് പുലമ്പുകയാണ്....


നെറ്റിയിലേക്ക് ചിതറിതെറിച്ച മുടി ഒന്നു മാടി .....

ജാക്കറ്റൊന്ന് കംഫർട്ടായി പിടിച്ചൊതുക്കി മിണ്ടാതിരുന്നു ....


നിനക്ക് ഞാൻ പറയുന്നത് തലയിൽ കയറുന്നില്ലേ ....?


എനിക്ക് മനസ്സിലാകുന്നില്ല അമർ പറയുന്നത് .....

വാക്കുകളിലെ മുറുക്കം കണ്ടതും .....


അമറിന് മനസ്സിലായി താൻ പറയുന്നതൊന്നും അവൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് .....



പിന്നൊന്നും മിണ്ടിയില്ല ......

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ  കാത്തു നിന്നവളെ കണ്ടതും .....

ഒരു നിർവൃതി .....


അഴകി....

അതും പൈലറ്റ് യൂണിഫോമിൽ.....

അവൾ പറക്കാൻ തുടങ്ങിയിരിക്കുന്നു ....

അവളുടെ സ്വപ്നം സഫലീകരിച്ചു ....


എന്നെങ്കിലും ഒന്നു കാണണമെന്ന് ആഗ്രഹിച്ചിരുന്നു ..... പയസ്വിനിയെ നിറഞ്ഞ ചിരിയോടെ നോക്കി പറയുകയാണ് ....


എനിക്കവകാശപ്പെട്ട വായുവും .... ആകാശവും തിരിച്ചു തന്നതിന് നന്ദി പറയാൻ ....


അഴകി ....നീ  നിന്റെ ആത്‌മ ബലത്താൽ തൊടുത്തു വിട്ടൊരു സ്പാർക്കുണ്ട് ....അതാണ് നിന്റെ വിജയത്തിന് കാരണം ....


നിന്റെ ഉത്തരവാദിത്വം കൂടുകയാണ് ... നിനക്ക് പിന്നാലെ വരുന്നവർക്ക് നിന്റെ ഊരിലെ പുതിയ തലമുറകൾക്ക് വെളിച്ചമാവുക .....


ഓരോ വാക്കിനും പഴയതിലും  മൂർച്ച .....

ഒന്നു ചിരിക്കാമല്ലോ ....

പയസ്വിനി യാത്ര പറഞ്ഞു പോകുമ്പോൾ അഴകിയുടെ ചിന്ത അതായിരുന്നു ......


ആലംപാട് അടുത്തപ്പോൾ ഒന്നു മൂരി നിവർന്ന് ഇരുന്നു ....


അത്ര വലിയ മാറ്റങ്ങളൊന്നും നാലു വർഷം കൊണ്ട് ഉണ്ടായിട്ടില്ല ...


ഓടും ഷീറ്റും മാറി പുതിയ വാർത്ത വീടുകൾ ചിലയിടത്ത് സ്ഥാനം പിടിച്ചിട്ടുണ്ട് .....


കവലയിൽ ശ്രീകുമാറിനെ ഒരു പുതിയ കടയ്ക്ക് മുന്നിൽ കണ്ടതും .....

വണ്ടി ഒന്നു നിർത്താൻ പറഞ്ഞു ....


പ്രീയംവദം .....

റ്റീ ഷോപ്പാണ് ..... ബേക്കറിയും.... നാടൻ പലഹാരങ്ങളും .... ചെറു ഹോട്ടലും എല്ലാം കൂടി ചേർന്ന് .....


ഷോപ്പിന്റെ പേരിൽ കണ്ണുടക്കി ..... ചുണ്ടുകടിച്ച് തലകുലുക്കി .....

കാറിന്റെ ഡോർ തുറന്ന് അവിടിറങ്ങി .....


എന്നെ കണ്ട് അത്ഭുതത്തോട് നോക്കി നില്പ്പാണ് .... നാലുവർഷത്തിനു ശേഷമുള്ള കാഴ്ചയല്ലേ ....

എന്റെ മുടിയൊക്കെ കണ്ട് ആൾക്ക് കുഞ്ഞു ചിരിയും അമ്പരപ്പും


വലിയ ഷോപ്പ് മുതലാളിയൊക്കെ ആയല്ലോ.....?


ഇതെന്തൊരു മാറ്റമാ......

കുമാറിന്റെ പതിഞ്ഞ ശബ്ദം......


തിരികെ ടാക്സിയിൽ കയറാൻ നേരം 

വല്യ ... മുതലാളിയൊക്കെ ആയില്ലേ 

ഇനിയും മടിക്കാതെ ചേച്ചിയെ കൂട്ടാല്ലോ ...


അപ്പോഴവിടെ തെളിഞ്ഞ പുഞ്ചിരി ....


വെള്ളാംപാറ കഴിഞ്ഞ് കുത്തു കല്ലുകളും കൽമണ്ഡപവുമുള്ള എന്റെ ആശ്രമത്തിലേക്ക് നാലു വർഷത്തിനു ശേഷം .....


എന്റെ എഞ്ചുവടിയെ കാണാൻ .....


എത്ര വരൾച്ച നേടിയ ഹൃദയവും ഒന്നു ചലിക്കും ..... രക്തവും .... മജ്ജയും ഒന്നു തുടിക്കും ...


അമറിനൊപ്പം വീട്ടിലേക്ക് കയറി .....


എന്നുള്ളിൽ പൂത്തുലഞ്ഞ ഒരു കനകാംബരക്കാലം .... ഇവിടെ ആയിരുന്നു .... 

ഇവിടം മുതലായിരുന്നു എനിക്കൊരാൾ നെഞ്ചിലിങ്ങനെ തറച്ചു കയറിയത് .....


ഈ കുഴിച്ചുമൂടിയതൊക്കെ ഇങ്ങനെ മുളപൊട്ടുന്നു .....


പുല്ല് .... എന്റെ പിറുപിറുക്കൽ ഉച്ചത്തിലായിട്ടാകാം


അമറെന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് ......


ശ്വാസം ഒന്നാഞ്ഞു വലിച്ച് എഞ്ചുവടിയുടെ മുറിയിലേക്ക് നടന്നു ......


എണ്ണയുടേയും കുഴമ്പിന്റേയും സമ്മിശ്ര ഗന്ധം .....


ആദ്യം കണ്ടത് പാർവ്വതി ആന്റിയെ ആണ് ....


ആളുടെ മുഖത്തൊരു മങ്ങൽ .....

വിളറിയ ഒരു ചിരി പകർന്നു തന്നു ...


ഞാനൊന്ന് നോക്കി മുത്തച്ഛനരികിലേക്ക് പോയി .....


ആകെ ക്ഷീണിച്ച് .....എന്നെ നോക്കുന്ന കണ്ണുകളിൽ മാത്രം തിളക്കം....


ഞാനാ ബെഡ്ഡിൽ മുത്തച്‌ഛനരികിലായി ഇരുന്നു .....


ആ കൈയ്യൊന്നമർത്തി പിടിച്ചു.....


വെള്ളാംപാറയിലെ ഒഴുക്കിൽ കല്ലേ മുട്ടിയും .... പള്ളത്തിയുമൊക്കെ ഉണ്ടാവും......

ഒന്നു പോയാലോ .... ആ ശുഷ്കിച്ച മുഖത്തു നോക്കി ചോദിച്ചു....


എഞ്ചുവടിയുടെ വരണ്ട ചുണ്ടിലൊരു പുഞ്ചിരിയുടെ നറുതിളക്കം .....


എന്റെ എഞ്ചുവടി ... നിങ്ങളെ കൊണ്ട് നടക്കുന്നതാണോ ഈ കിടപ്പ് .....


ഇതു ചുമ്മാ എല്ലാവരുടേയും അറ്റൻഷൻ കിട്ടാനുള്ള അടവ്......


എനിക്കാണേ പിടിപ്പതു പണിയുണ്ടായിരുന്നു .... ഒരു പാവം പിടിച്ച സോഷ്യൽ വർക്കറിന്റെ മരണം ....

അതൊരു സ്വാഭാവിക മരണമല്ലേൽ .....

അദ്ദേഹത്തിന് നീതി കിട്ടണ്ടേ .... ഞൊടിയിടയിൽ അവളൊരു പക്കാ ജേർണ്ണലിസ്റ്റായി ....


അ...പ്പോ  ഞാനോ .....

ഞാ...നും     പാവമല്ലേ


പതർച്ചയോടെ എഞ്ചുവടി സംസാരിച്ചു.....


എന്റെ എല്ലാമല്ലേ ... ആരേക്കാളും ആരേക്കാളും ജീവനല്ലേ ....

അതല്ലേ എല്ലാം പെൻഡിങ്ങിൽ വച്ച് ഞാനിങ്ങ് വന്നത് ......


വരില്ലാന്ന് തന്നെയാ കരുതിയേ....

ഞാനടക്കമുള്ളവർ നിന്നോട് ദ്രോഹം മാത്രമല്ലേ ചെയ്തുള്ളു ......


വീണ്ടും ആ ക്ഷീണിച്ച മുഖം മങ്ങി .....


ആ പഴയ നമ്മൾ മാത്രം ഇവിടെ മതിയാരുന്നല്ലേ.....


ആ കണ്ണുകളിൽ നനവ് .....


ഇതാ ഇപ്പോ നല്ല കഥ .....

ഒന്നു പോയേ എഞ്ചുവടി.....


ഞാനെന്താ നേഴ്സറി കുട്ടിയോ ....

എനിക്കൊന്നും ചിന്തിക്കാനോ ഓർത്തെടുക്കാനോ സമയം ഇല്ലെന്റെ എഞ്ചുവടി ......


ഞാനൊന്നു ഫ്രഷായി വരാം കൊച്ചു കള്ളാ .....

ആകെ അലമ്പായി .....

ആ താടി പിടിച്ചെന്ന് കൊഞ്ചിച്ചു വിട്ടു .....


കൈയ്യിൽ കരുതിയ ട്രോളിയും വലിച്ച് ......

ഇവിടെ വന്നാൽ തങ്ങുന്ന മുറിക്കരികിലേക്ക് പോയി ... അടച്ചിട്ട വാതിൽ തള്ളി തുറന്നപ്പോ സ്തബ്ദയായി പോയി ......

ബെഡ്ഡിൽ കിടക്കുന്ന നതാലിയയുടെ കാൽ വിരലിൽ പിടിച്ചു വലിക്കുന്ന ലൂർദ്ധ്....


ഡോർ തുറന്ന ശബ്ദത്തിൽ അവരും ഒന്നു തിരിഞ്ഞു നോക്കി ....


എന്തു ചെയ്യണമെന്നറിയാതെ ഒരു സെക്കൻഡു നിന്നു പോയി ....


പക്ഷേ പെട്ടെന്ന് തന്നെ ഞാൻ പറഞ്ഞു .....


സോറി....

ഇവിടെ ആരെങ്കിലും ഉണ്ടാകുമെന്ന് അറിഞ്ഞില്ല.....


പറഞ്ഞതും അവൾ തിരികെ നടന്നു ....


ഹാളിലെ സോഫായിൽ വന്നിരുന്നു ....

ടീവി  എരീയയിൽ ഫ്രെയിം ചെയ്തുവച്ച ലൂർദ്ധ് നതാലിയയെ പള്ളിയിൽ വെച്ച് മിന്നുകെട്ടുന്ന ഫോട്ടോ ....


അതിങ്ങനെ മനസ്സിൽ ആവാഹിച്ച് ഒരു നിമിഷം കണ്ണടച്ചു ...

അമർ എന്റെയടുത്ത് വന്നിരുന്ന് തോളിലൊന്ന് തട്ടി ....


ഞാൻ കണ്ണടച്ച് ചിരിച്ചു....

തനിക്കീ കല്യാണമൊന്നും വേണ്ടേ അമർ .....


അവനെന്തോ പറയാൻ വന്നതും ചായയുമായി പാർവ്വതി ആന്റി വന്നു ...


ആൾക്ക് എന്തോ പറയണം പക്ഷേ തുടങ്ങാനും ബുദ്ധിമുട്ടുന്ന പോലെ കൈകൾ കൂട്ടു പിണയ്ക്കുന്നുണ്ട് .....


ആന്റി .... എന്നു വിളിച്ച് .ഞാനാ കൈയ്യിൽ പിടിച്ചു ....

എന്നെ ചേർത്തുപിടിച്ചു.... പതർച്ചയോടെ പറഞ്ഞു .....


മോള് ...ശപിക്കരുത് ... അപേക്ഷയാണ് ....


സാരമില്ലാന്റി ....ഞാനതൊന്നും ഓർക്കാറേയില്ല....

വരില്ലായിരുന്നു ..... മുത്തശ്ചൻ കാണണമെന്നു പറഞ്ഞപ്പോ മറ്റൊന്നും ഓർത്തില്ല ....


ഇന്നൊരു ദിവസം ഇവിടെ തങ്ങിക്കോട്ടെ .... മുത്തച്‌ഛനൊപ്പം ഇരുന്നോളാം ആർക്കും ശല്യമാകില്ല ....

                       തുടരും

                       ബിജി


ലൈക്കും റിവ്യുവും നന്നായി പോരട്ടെ .....

To Top