പയസ്വിനി, തുടർക്കഥ ഭാഗം 49 വായിക്കൂ...

Valappottukal

 


രചന: ബിജി

എനിക്കൊരു നിലാവിന്റെ സ്നേഹം മതി ......

ഫോൺ പാടിക്കൊണ്ടിരുന്നു .......


ഉറക്കം മുറിഞ്ഞ മുഷിച്ചിലോടെ  പയസ്വിനി ..... ഒന്നു നിവർന്നു കിടന്നു ......


തലയ്ക്ക് നല്ല പെരുപ്പ് .....

ഇന്നലെ കുറച്ച് കൂടിപ്പോയി ....


ഫോൺ കൈയ്യിലെടുത്തു .....


അപ്പാവുടെ കോൾ .....അത് കട്ടാക്കി ..... ശ്വാസം ഒന്നു വലിച്ചു വിട്ടു .....


നാലു വർഷം മുൻപ് അപ്പാവുടെ ബിസിനസ്സ് കോൺഫറൻസിനായി ലണ്ടനിൽ തങ്ങിയ ഒരു മാസം .....


ടൈറ്റ് ഷെഡ്യൂൾസ് .....

പല കമ്പനികളുമായും മീറ്റിങ്ങും ....

മെർജ് ചെയ്ത കമ്പനിയുമായുള്ള ലീഗൽ ഇഷ്യൂസും.... നിന്നു തിരിയാൻ നേരം ഇല്ലാതാവുക....

അപ്പാവേ സമ്മതിച്ചു കൊടുക്കണം ...


ഈ ബിസ്സിനസ്സ് ഫീൽഡിലെ സ്ട്രഗിൾ ചില്ലറയല്ല.....


ഒരു വിധം എല്ലാം ഒതുക്കിയപ്പോഴാണ് ... ഒരു ഫേമസ്  ഓൺലൈൻ ചാനലിന്റെ വീഡിയോ  കണ്ടത് ...... ആക്ടർ നതാലിയയും വോളിബോൾ താരം മേജർ ഐവാൻ ലൂർദ്ധും രഹസ്യമായി സ്വിറ്റ്സർലണ്ടിൽ വെക്കേഷൻ കാലം ആഘോഷിക്കുന്ന വീഡിയോസ് .....

പലയിടങ്ങളിലും അവരെ രണ്ടുപേരെയും ഒന്നിച്ച് മുൻപ് കണ്ടുവെന്നും .... ഡേറ്റിങ്ങിലാണെന്ന് .... ഉടനെ വിവാഹം ഉണ്ടാകുമെന്നും ...


ലൂർദ്ധിന്റെ ഇൻസ്റ്റാ ചെക്ക് ചെയ്തപ്പോൾ .... അവരു തമ്മിലുള്ള പിക്സ് അപ് ലോഡ് ചെയ്തിട്ടുണ്ട് ....happy moments എന്ന കാപ്ഷനോടെ .....


കണ്ണൂ നിറഞ്ഞ് തുളുമ്പി.....

അങ്ങനെ .... അങ്ങനെയൊക്കെ അവനെന്നെ മറന്നു പോകുമോ .....

അത്ര .... അത്രയ്ക്കേ ..എന്നെ ....

ഓർക്കും തോറും കരളുരുകുന്ന നോവ്.......


എനിക്ക് നോവുമ്പോഴൊക്കെ ചാരത്ത് അവനുണ്ടാവും....

ഇന്നിപ്പോ എന്നന്നേയ്ക്കുമായി സങ്കടമെന്ന തടങ്കലിൽ അവൻ തളച്ചിട്ടു ....


മലൈ കാഞ്ചിയിലെ തടവറയിൽ നിന്ന് നീ രക്ഷപെടുത്തേണ്ടിയിരുന്നില്ല ...

ലൂർദ്ധ് .....

അവിടെ ... അവിടെ തീർന്നിരുന്നെങ്കിൽ ..... ഈ വിധമൊരു വേദന..... അനുഭവിക്കേണ്ടി വരില്ലായിരുന്നു


അത്രമേൽ പ്രീയപ്പെട്ടൊരാൾ .....

ഒരു യാത്ര പോലും പറയാതെ ..... പടിയിറങ്ങി പോകുക .....

പിൻ തിരിഞ്ഞൊന്ന് നോക്കാമായിരുന്നില്ലേ .... അവിടെ ..അവിടെ കാണുമായിരുന്നല്ലോ ..... ഒരു പ്രണയകാലം ....

മറന്നിരിക്കാം ..... മറവിയിലേക്ക് ആഴ്ന്നു പോയിരിക്കാം


തിരിച്ചൊന്ന് ചെന്ന് ആ കൈപിടിക്കാൻ ഇനിയൊരിക്കലും കഴിയില്ല .......


എന്നിൽ നിന്ന് ഒരിക്കലും അടർത്തി മാറ്റാൻ  കഴിയാത്തത് നിന്റെ 

ഓർമ്മകളാണ് .....


എന്റെ മിഴികൾ പൊഴിക്കുന്ന നീർകണങ്ങൾക്ക്  ഒരു പ്രണയകാലത്തെ കുറിച്ച് ഓർമ്മപ്പെടുത്തുവാനുണ്ട് ...


ഇന്ന് പെയ്തൊരാ മഴയില്‍ 

മൂടിക്കെട്ടിയ എന്‍റെ മനസ്സും 

അതിലെ കുഞ്ഞു വേദനകളും ഒലിച്ചു പോയി ......


മഴ പെയ്തു വീണ വഴിത്താരയിൽ വെറുതെ ഞാനൊന്ന് നടന്നു ... ഏറെദൂരം നടന്നു ....

ഒരു പിൻ നിഴൽ ഞാനും പ്രതീക്ഷിച്ചു .....

മഴയും വെയിലും മാറി മാറി വന്നു .....ഞാനപ്പോഴും ഏകയായി ആരെയോ പ്രതീക്ഷിച്ചു ...

പിന്നെയും ഒരു മഴക്കാലം പടിക്കെട്ടിലെത്തി നോക്കി .....

പണ്ടു നടന്ന .... മഴ നനഞ്ഞ വഴികളിലൂടെ ഞാൻ തിരിഞ്ഞൊന്നു നടന്നു .... വീണ്ടും പ്രതീക്ഷകൾക്ക് മങ്ങലേല്പ്പിച്ച്

ഈ മഴക്കാലവും പെയ്തു തോർന്നു ....

കനവു തന്നവരോ കാത്തുവെച്ചവരോ ..... വഴി മറന്നു പോയി .....



ലണ്ടനിലെ അപ്പയുടെ ബിസ്സിനസ്സ് സ്യൂട്ടിൽ എത്രയോ ദിവസം മനസ്സ് മുറിവും പേറി ... മരവിച്ചു കഴിഞ്ഞു കൂടി .....


ഒടുവിൽ അപ്പയുടെ നിർദ്ദേശപ്രകാരം ശാസ്ത്രികൾ എന്നെ തേടി എത്തി .....


കൈയ്യിൽ CNN ന്റെ അഡ്മിഷൻ എൻവലപ്പും ....


മനസ്സിനെ നിയന്ത്രിച്ച് ഞാൻ ന്യൂയോർക്കിലെ CNN ന്റെ അക്കാഡമിൽ ചേർന്നു ......


രണ്ടു വർഷം കഴിഞ്ഞപ്പോ അറിഞ്ഞു .....ലൂർദ്ധിന്റേയും നതാലിയയുടേയും രഹസ്യ വിവാഹം കഴിഞ്ഞുവെന്ന് 


ഞാൻ എന്നെ തന്നെ മാറ്റിയെടുത്തു....

നാട്ടിൽ പിന്നെയൊരിക്കലും പോയിട്ടില്ല ..... പഴയ എല്ലാ കോണ്ടാക്ടസും അവസാനിപ്പിച്ചു .....

അതെല്ലാം മറന്നു .....

ഞാനെന്റെ കരിയർ മാത്രമായി മുന്നോട്ട് പോകുന്നു ....


പഴയകാലങ്ങളെ ഞാനിപ്പോ വലിച്ചിഴയ്ക്കാറില്ല ...ഇന്നിപ്പോ ഒരു മുറിവും എന്നെ വേദനിപ്പിക്കില്ല ....

ഒന്നിനും എന്നെ തളർത്താനും കഴിയില്ല .....


ഇനി ലൂർദ്ധിനെ കണ്ടാൽ കൂടി പോയൊരു ഷേക് ഹാൻഡ് കൊടുക്കും....


അത്ര തന്നെ .... ....

എന്നും അതോർത്ത് തളരാൻ വേറെ ആളെ നോക്കണം ....



ഓർമ്മകളെ വഴി മറച്ച് 

CNN ന്റെ കോൾ വന്നു .....

പുതിയ അസൈൻമെന്റ് എപ്പഴാണെന്ന് ....


Black Money കേസ് കഴിഞ്ഞ് അടുത്തത് .....


മനസ്സിനെ ആശങ്കപ്പെടുത്തുന്ന ഒരു കേസ് എന്നെ ഉറക്കം കെടുത്തുന്നുണ്ട്.....

അതിലേക്ക് ഒരു തയ്യാറെടുപ്പ് ആവശ്യമായി വരുന്നു .....


നാല്‌പത്തി ഏഴുകാരനായ സോഷ്യൽ വർക്കർ  ......ഹെൻട്രി ....

ഹാർട്ട് അറ്റക്ക് മൂലം മരണപ്പെട്ടു .....

സ്വാഭാവിക മരണത്തിൽ ഉൾപെട്ടു ....

പക്ഷേ എനിക്കങ്ങനെ തള്ളിക്കളയാൻ കഴിയുന്നില്ല....

കാരണം ഹെൻട്രി എനിക്കയച്ച മെയിൽ ആയിരുന്നു അതിനാധാരം....



ഞാൻ അപകടത്തിലാണ്

ഒന്ന് നേരിൽ കാണണം .... അത്ര മാത്രം ...


ആ മനുഷ്യൻ ആരെയോ ഭയപ്പെടുന്നു .....


നേരിൽ കാണുന്നതിന് മുന്നേ ആള് മരിച്ചിരുന്നു....


വേഗം റെഡിയായി ..... ഒരു വൈറ്റ് ഷർട്ടും ഗ്രേ ജീൻസും അണിഞ്ഞു ..... സ്പെക്സ് എടുത്ത് വെച്ച് ഇറങ്ങി ....നിർമ്മലിനേയും കേറ്റിനേയും കാണുകയാണ് ലക്ഷ്യം ..... സീ ഷോർ കഫേയിൽ അവർ വെയിറ്റ് ചെയ്യും ....


കോട്ടേജിൽ നിന്നിറങ്ങിയപ്പോൾ മുതൽ ആരോ ഫോളോ ചെയ്യും പോലെ .....


തിരിഞ്ഞൊന്നു നോക്കിയെങ്കിലും ആരെയും കണ്ടില്ല....


എതവനാടാ എനിക്ക് വഴിമുടക്കാൻ....

മുഖം ഒന്നു കോട്ടി ഇരു കൈകളും ജീൻസിന്റെ പോക്കറ്റിലേക്ക് താഴ്ത്തി കൊണ്ട്  നടന്നു .....


അവളുടെ മുഖത്ത് കടുപ്പം നിറഞ്ഞു .....


അവളുടെ പ്രൊഫക്ഷൻ കാരണം ആവശ്യത്തിലധികം ത്രെട്ടൺ പലവിധത്തിലും അവൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്....

ഒരിക്കൽ കൈയ്യിൽ ബുള്ളറ്റൊന്ന് കയറിയതും ആണ് .....


സീ ഷോറിൽ അവളെയും കാത്ത് കേറ്റും നിർമ്മലും നില്പ്പുണ്ടായിരുന്നു .....


അവളൊന്നു ചുറ്റും നോക്കി .... അവർക്കൊപ്പം കഫേയിലേക്ക് നടന്നു .....


നീ എന്താ ഈ നോക്കുന്നേ ...?


എന്നെ ലോക്ക് ആക്കാൻ ആരോ .... ഇറങ്ങിയിട്ടുണ്ട് ...?

അവൾ ഒന്നു  കണ്ണടച്ചു.....


ഇതിപ്പോ എതു വകുപ്പിലാണോ ....?


നിനക്ക് ഭയം ഇല്ലേടി നിർമ്മലിന് സംശയം ....


കേറ്റ് ...ചുമ്മാ ചിരിച്ചു ....നിന്നു


പയസ്വിനി ... മൂന്നോ നാലോ പേര് വന്നാലൊന്നും ....കൂലുങ്ങില്ല...


അവളിപ്പോ പക്കാ ട്രെയിൻഡാണ് .....


നിർമ്മൽ കൊടുത്ത ഫയൽ ചെക്ക് ചെയ്യുകയായിരുന്നു ......

എന്തൊക്കെയോ ഡൗട്ട് തോന്നി അവൾ അവനെയൊന്നു നോക്കി ...

ഇതിൽ ഫോറൻസിക്ക് റിപ്പോർട്ടില്ലല്ലോ ....


ഞാനുമത് നോട്ട് ചെയ്തു .....

കേറ്റ് പറഞ്ഞു ....


നമ്മുക്ക് ഈ വഴിയൊന്നു പോയി നോക്കാം ... ഫയലിലൊന്ന് വിരൽ തട്ടി പയസ്വിനി പറഞ്ഞു ....


ഹെൻട്രിയുടെ കേസ് ഫയൽ ആയിരുന്നു .....


ജ്യൂസ് കുടിച്ച് മൂവരും ഇറങ്ങിയതും ....

പിന്നിൽ നിന്നാരോ പയസ്വിനിയുടെ കൈയ്യിൽ പിടിച്ച് വലിച്ചു....

അവളൊന്നു .....കറങ്ങി തന്നെ പിടിച്ചയാളെ മലർത്തി താഴേക്ക് അമർത്തിയതും ആ മുഖം കണ്ട് അവൾ കൈ വിട്ടു .....


അമർ .....


അമറെന്താ ഇവിടെ....?


കൂടെ ആരെങ്കിലും ഉണ്ടോന്നറിയാൻ ചുറ്റും നോക്കി ...


നീയൊന്ന് മാറ് .....

ഞാനൊന്ന് എഴുന്നേറ്റിട്ട് പറഞ്ഞാൽ മതിയോ .....


അവന്റെ നെഞ്ചത്ത് വലത് കാല് മുട്ട് അമർന്നിട്ടുണ്ട്....


oh...sorry...

അവൾ എഴുന്നേറ്റു ....


കൊന്നേനെയല്ലോ നീ .....


ഒന്നും മിണ്ടിയില്ല ....

ഞാനവനെ സൂക്ഷിച്ചു നോക്കി...


നാലു വർഷം ..അല്ലേടി ......

എന്തൊരുമാറ്റമാ നിനക്ക് ....

നിന്റെ ഷോ കാണാറുണ്ട് ....


ഇതിന്റെ ഇടയിൽ എന്തൊക്കെ സംഭവിച്ചുവെന്ന് നിനക്കറിയുമോ ...?


അവൾ കൈ ഉയർത്തി തടഞ്ഞു ...


അമർ എന്നെ കാണാൻ വന്നതാണോ ....

അവളുടെ ശബ്ദത്തിലെ ചൂട് അമറിന് അനുഭവപ്പെട്ടു ....


മ്.... അങ്ങനെയും പറയാം .....


എന്താ കാര്യം ....

പരുക്കൻ ശബ്ദം ....


നീ വരണം തിരികെ ....


അമർ പൊയ്ക്കോ ...pls....

എനിക്ക് .... വരാൻ കഴിയില്ല ....


നീ വന്നേ പറ്റു ....

നീ എങ്ങോട്ടാ ഈ ഒളിച്ചോടുന്നേ ....

ആരെയാ ഭയക്കുന്നേ .....


അമർ .....

പയസ്വിനി ഒന്നു ഉപേക്ഷിച്ചെങ്കിൽ അതിന് ഒറ്റ അർത്ഥമേയുള്ളു ....

ഉപേക്ഷിച്ചുവെന്നു തന്നെയാണ് ....


നീ പോ അമർ ....

എനിക്ക് വേറെ പണിയുണ്ട് .....


ഒരു മനുഷ്യൻ ഇറ്റു ജീവൻ ബാക്കി വച്ച് നിനക്കായി കാത്തിരിക്കുന്നുണ്ട് ....

വന്നേ മതിയാകു....


                    തുടരും

                     

...എന്റെ കഥ വായിക്കുന്ന നിങ്ങൾ ഓരോരുത്തരോടും നിറയെ നിറയെ സ്നേഹം ....


നിങ്ങൾക്കൊക്കെ ലൈക്കും റിവ്യുവും തരാൻ ഭയങ്കര മടി ..... അതു വായിക്കുമ്പോഴാ അടുത്ത പാർട്ട് എഴുതാൻ തോന്നുന്നത്....ശോകം ആക്കല്ല്


To Top