പയസ്വിനി, തുടർക്കഥ ഭാഗം 48 വായിക്കൂ...

Valappottukal

 


രചന: ബിജി

ന്യൂയോർക്കിലെ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചം .....

സമയം 3 am .... ഉറക്കം ഇല്ലാതെ .... ഇതിങ്ങനെ എത്രയോ ദിവസങ്ങൾ .....


why are you so disturbed ...??


കേറ്റ് ആണ് .....

ഞാനവളെ സൂക്ഷിച്ചു നോക്കി കൊണ്ട്  ബിയർ ബോട്ടിൽ വായിലേക്ക് കമഴ്ത്തി ......


"കൈക്കുമ്പിളിൽ ഒരു നിധി സൂക്ഷിച്ചു വച്ചിരുന്നു ..... അതങ്ങ് വിരലുകൾക്കിടയിലൂടെ ഊർന്നു പോയി ....."


നിർമ്മലും കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞു .....


നിർമ്മൽ .... പറഞ്ഞത് സത്യമാണ് .....


ഒരു നിധി ഉണ്ടായിരുന്നു ...... അതങ്ങ് ഇല്ലാണ്ടായി .....അത്ര തന്നെ ....

കൂടുതൽ എന്തു പറയാൻ .....


തലയ്ക്ക് നല്ല ഓളം .....


ചിന്തകളുടെ കുരുക്ക് അഴിച്ചു ചിതറാൻ ആൽക്കഹോളിന് നല്ല ശക്തിയാ.....


അവൾ സ്ട്രീറ്റിലെ നടപ്പാതയിൽ മലർന്നു കിടന്നു .......


പയസ്വിനിയുടെ ഓർമ്മകളിൽ എന്നും ആലംപാട്ട് ഗ്രാമം ആണ് ...

വെള്ളാം പാറയും .... അവിടുത്തെ ആശ്രമം പോലെയുള്ള എഞ്ചുവടിയുടെ വീടും ആ കൽമണ്ഡപവും .....


പിന്നെ നിറയെ മരങ്ങളും വള്ളിപ്പടർപ്പുകളും ചുറ്റി നിറഞ്ഞ ഭഗവതി ക്കാവും .....

ആറാട്ടു ചിറയും ......


കാവിലെ പൂരത്തിന്റെ പത്താം നാൾ ഉള്ള ആചാരമാണ് പള്ളിവേട്ട ....

പള്ളിവേട്ടയ്ക്കിറങ്ങുന്ന ദേവിക്ക് മുന്നിൽ വാളും പിടിച്ച് കുറുപ്പ് ഉണ്ടാവും .....


കുറുപ്പ് ചുവന്ന പട്ടു കച്ച ചുറ്റി .... കാലിൽ ചിലമ്പുമായി യോദ്ധാവിനെ പോലെ നടക്കും


കുറുപ്പിനു പിന്നിൽ ശാന്തികളുടെ ചുമലിലെ ജീവിതയിൽ ദേവിയും ഉത്സാഹത്തോടെ വേട്ടയ്ക്ക് പുറപ്പെടുന്നു .....

ചെണ്ടയുടെ രുദ്ര താളവും  നാദസ്വരത്തിന്റെ അകമ്പടിയും പിന്നെ കാഴ്ചക്കാരായി ഭക്തൻമാർ പിന്നാലെ കൂടും .....


ആലംപാട്ട് ചിറയ്ക്ക് സമീപമുള്ള വലിയൊരു വടവൃക്ഷത്തിനു സമീപമാണ്  വേട്ട നടക്കുന്നത്.....


കൂരുത്തോലയിൽ കരിക്കു വെച്ച് കെട്ടി ദേവിയുടെ പ്രതിപുരുഷനായ കുറുപ്പ് ആ കരിക്ക് വെട്ടി ...... പള്ളിവേട്ട പൂർത്തിയാക്കും ... മേൽശാന്തി ദേവീ വിഗ്രഹത്തിൽ ആ  ഇളനീർ അഭിഷേകം ചെയ്യും ..... അതോടെ ചടങ്ങ് പൂർത്തിയാകും ....


ചിറയിലിറങ്ങി ....ഒന്നു കാല് നനച്ചു ....ആമ്പൽ മൊട്ടുകളും പറിച്ചെടുത്ത് ....... ഈ ചടങ്ങുകളൊക്കെ കണ്ട് ഞാനും ചേച്ചിയും.... അവിടെയൊക്കെ നടക്കും....


എനിക്കേറ്റവും ഇഷ്ടം ആ രാത്രി കഞ്ഞിയും അസ്ത്രവും ഉണ്ടാവും വിശപ്പിന്റെ വിളി അതു തന്നെ.......

ചെമ്പാവരി  കഞ്ഞിയും ...... ചേമ്പും ചേനയും ഏത്തയ്ക്കയും ചേർന്ന രുചി കൂട്ടിൽ അസ്ത്രവും .....പ്രത്യേക സ്വാദാണ് അതും കുടിച്ച് .....

പള്ളിവേട്ട കഴിഞ്ഞ് ക്ഷീണത്താൽ ഉറങ്ങുന്ന ദേവിയേ നോക്കി ഇരിക്കും ......


വെളുപ്പാകുമ്പോഴാണ് വിജയശ്രീലാളിതയായ ദേവിയുടെ കാവിലേക്കുള്ള മടക്കം ......


ആനയും ..... മുത്തുക്കുടയും ..... ചെണ്ടമേളത്തിന്റെ കൊഴുപ്പും ..... താലപ്പൊലിയും.....

ഉറക്കക്ഷീണമൊന്നും തോന്നില്ല.....


തീവെട്ടികൾ എരിയുന്ന വെട്ടത്തിൽ ഭഗവതിക്കാവിലേക്ക് ഒരു നടപ്പാണ് .....


ഓർമ്മകൾക്കൊക്കെ നെല്ലിക്കാ രുചിയാണ് .....



എത്രയെത്ര ഉത്സവക്കാലം ഇതിനോടകം കഴിഞ്ഞു......


ഇതിപ്പോ തിരികെ പോകാതെ നാലു വർഷം .....

ഇവിടെ ന്യൂയോർക്കിന്റെ മണ്ണിൽ .....


പ്രണയത്തിൻ ശവകുടീരം പണിതവരേ നിങ്ങൾ ആഹ്ളാദിപ്പിൻ.....

പയസ്വിനി പിറുപിറുത്തു ......


വീണ്ടും ബോട്ടിൽ പൊട്ടിച്ച് വായിലേക്ക് കമഴ്ത്തി ......


മീഡായാ വേൾഡ് നോട്ടം ഇട്ടിരിക്കുന്ന .. Investigative Journalist.... പയസ്വിനി വേദനായകം .....CNN ന്റെ അതുല്യ പ്രതിഭയാണ് ഈ തെരുവിൽ ബോധമില്ലാതെ ജല്‌പിക്കുന്നത്.....

വാർത്താ ലോകത്തിന്റെ ഗതികേട്.....


നിർമ്മലിന് സ്വരത്തിന്  കുഴച്ചിൽ


ഇന്നേതോ ബൂർഷ്വാ പൊളിറ്റീഷ്യന്റെ അനധികൃത ഹ്യൂജ് ബ്ലാക്ക് മണി കൈയ്യോടെ പൊക്കി ..... വിത്ത് എവിഡൻസ് .....നല്ല കളർഫുൾ വീഡിയോ സഹിതം .....

CNN ൽ എക്സ്ക്ലൂസീവായിരുന്നു .....


പൊളിറ്റീഷ്യന്റെ ഗോഡൗണിലെ രഹസ്യ അറയിൽ സൂക്ഷിച്ച ബ്ലാക്ക് മണി .....


ഇവളെങ്ങനെ അവിടെ കയറിപ്പറ്റിയോ ....?

ജീവനിൽ ഒട്ടും കൊതിയില്ലേ ഇവൾക്ക് ....


ഇവളുടെ കൂടെ ഒരു പ്രോഗ്രാം ചെയ്താൽ .... ത്രില്ലിങ് ആണ് .... മാസ്സിവ്  റിസ്കി ആയിരിക്കും .....

ഡാം എക്സ്ക്ലൂസീവാകും  ഓരോ അണ്ടർ കവർ ഇൻവസ്റ്റിഗേറ്റീവും ...


ഫേമും ..... CNN ലെ ടോപ്പ് പൊസിഷനും  .... മികച്ച സാലറിയും..... ലഭിക്കും 

പക്ഷേ ജീവൻ മരണ പോരാട്ടം പ്രതീക്ഷിക്കണം .....



മറ്റുള്ളവർ എക്സ്ക്ലൂസീവുണ്ടാക്കുന്നത് ഏതെങ്കിലും സെലിബ്രറ്റീസിന്റെ ബെഡ്റൂമിൽ ഒളിപ്പിക്കുന്ന .... ഒളിക്യാമറയിൽ തെളിയുള്ള ചൂടൻ രംഗങ്ങളിലൂടെയൊക്കെയാണ് .....


പയസ്വിനിയെ ഇങ്ങനെയുള്ള കേസ് കവറു ചെയ്യാൻ വിളിച്ചാൽ നല്ല ആട്ട് കിട്ടും .....


CNN ൽ പയസ്വിനി ജേർണ്ണലിസ്റ്റ് ആയി എത്തിയിട്ട്  ഒരു വർഷം ..... CNN ന്യൂയോർക്ക് അക്കാഡമിയിലെ മൂന്നു വർഷത്തെ കോഴ്സ് ഗോൾഡൻ മെഡലോടെ പാസ്സായി.....


ഓരോ മാധ്യമപ്രവർത്തകന്റേയും സ്വപ്നമാണ് മുഖ്യധാരാ മാധ്യമത്തിനൊപ്പം വർക്ക് ചെയ്യുക എന്നത്...

പയസ്വിനിയുടെ എഫിഷ്യൻസി ഒന്നു കൊണ്ടുമാത്രമാണവൾ  CNN ന്റെ ഭാഗമായത് .....


ഇപ്പോ CNN ന്റെ നട്ടെല്ല് അവളാണ് .....

അവളുടെ TRUTH EYE... എന്ന കവർ പ്രോഗ്രാമിന് എപ്പോഴും റേറ്റിങ് നമ്പർ വൺ ആണ് ......


അതുകൊണ്ടെന്താ .....

അവളു ചോദിക്കുന്ന സാലറി .....

ലെക്ഷ്യറിയസ് കോട്ടേജ് .....

എല്ലാം CNN പ്രൊവൈഡ് ചെയ്തിട്ടുണ്ട് ......


black money News എക്സ്ക്ലൂസിവായി എയർ ആയി ....

അതിന്റെ റിസ്ക് കഴിഞ്ഞുള്ള റിലാക്‌സേഷൻ പോലെ ബിയർ അടിച്ചു കയറ്റി ഈ തെരുവിൽ കിടപ്പ് .....


നിർമ്മലും കേറ്റും CNN പ്രൊഡക്ട് ആണ് ..... മൂന്ന് പേരും  CNN അക്കാഡമിയിൽ ഒരേ ടൈമിലാണ് കോഴ്സ് ചെയ്തത് .....

ഒരേ വൈബും പാഷനും ഉള്ളവർ ....

തിക്ക് ഫ്രെണ്ട്സ് ....



കേറ്റ് ആണ് എപ്പോഴും അണ്ടർ കവറിങ് ഓപ്പറേഷൻസിന് പയസ്വിനിക്ക് ഒപ്പം .....

CNN ന്റെ റിപ്പോർട്ടറാണ് നിർമ്മൽ ....

ചില സമയങ്ങളിൽ നിർമ്മലും പയസ്വിനിക്ക് ഒപ്പം ഇറങ്ങും ....


പഴയ പയസ്വിനിയിൽ നിന്ന്  .....

നാലുവർഷം അവൾക്ക് നല്കിയ മേക്ക് ഓവർ ......


അടിമുടി മാറുക .....

കുറച്ചു കൂടി ഹാർഷ് ആയി സ്വഭാവം .... ക്ലിയർ കട്ട് .... ആറ്റിറ്റ്യൂഡ്


എപ്പോഴും പുഞ്ചിരിയാൽ നടന്നിരുന്നവൾ ..... ആവശ്യത്തിന് സംസാരം..... ബട്ട് ഷാർപ്പാണ് .... എനർജറ്റിക്കും .....


ക്യാരക്ടറിൽ മാത്രം ചേഞ്ച് ഒതുങ്ങിയില്ല....


ബോയ് കട്ട് അടിച്ച് ... കണ്ണിൽ സ്പെക്സ് സ്ഥാനം പിടിച്ചു.....


പ്രണയിക്കരുത് ഒരാളും ....

വേദനിക്കും....

കേറ്റിനോടവൾ പുലമ്പി.....


സ്ലീവ്ലെസ്സ് കോട്ടൺ ഷോർട്ട് ടോപ്പും .... ഒരു ത്രീ ഫോർത്തുമാണ് വേഷം.....


വെളുത്ത കാലുകളിലൊന്നിലെ കണംങ്കാലിൽ  മൂന്നു വൈറ്റ് പേൾ കോർത്ത കറുത്ത ചരട് ധരിച്ചിട്ടുണ്ട് ....


പയസ്വിനിയുടെ ഫോണിൽ കോളർ മ്പോങ് കേട്ടു.....


"എനിക്കൊരു നിലാവിന്റെ സ്നേഹം മതി

മുളംകാടിന്റെ പാട്ടും കുളിരും മതി 

ഒരു മണ്‍ചിരാതിന്റെ ആത്മദുഖങ്ങളും

ഹൃദയശംഖിന്‍ നേര്‍ത്ത സ്വരവും മതി

എനിക്കൊരു നിലാവിന്റെ

സ്നേഹം മതി "



ബെസ്റ്റ് സോങ് അവൻ ചിരിച്ചു കൊണ്ട് അവളുടെ ഫോൺ നോക്കി....


ഫോൺ അടുത്ത് കിടന്ന് പാടിയിട്ടും അവൾ നോക്കുന്നില്ല....


നിർമ്മൽ  ഫോൺ എടുത്തു.....


പയസ്സ് .നിന്റെ അപ്പാവാണ് ......


നീ ഫോൺ സ്വിച്ച് ഓഫ് ചെയ്യെടാ ....

പയസ്വിനി പണ്ടും തനിച്ചാ ....


പരുക്കൻ ശബ്ദം....


ബന്ധങ്ങളൊക്കെ കൂടിയപ്പോഴാ ശരിക്കും അനാഥത്വം ഫീൽ ചെയ്യുന്നത് ........


പലതും പലവഴിക്ക് പോയി .....

ആരെയും കാണേണ്ട ....

ഒന്നും അറിയണ്ടാ....


രണ്ട് വർഷം മുന്നെയാണ് ഒരു ന്യൂസ് കണ്ടത് .....

വോളിബോൾ പ്ലെയർ മേജർ ഐവാൻ ലൂർദ്ധ് ഫിലിം സ്റ്റാർ നതാലിയയുമായി ലിവ് ഇൻ റിലേഷനിൽ ആണെന്ന് .... വിവാഹം ഏതോ ആരാധനാലയത്തിൽ വെച്ച് കഴിഞ്ഞുവെന്നും .....


              തുടരും

              


അപ്പോൾ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ.


To Top