പയസ്വിനി, തുടർക്കഥ ഭാഗം 47 വായിക്കൂ...

Valappottukal

 


രചന: ബിജി

നീ പോയി വേറേ പണി നോക്ക് പയസ്സി.....

നിനക്ക് സമയം ഉള്ളപ്പോൾ മാത്രം അവനെ തിരക്കാൻ ....

എമ്മി എന്താ നിന്റെ കളിപ്പാവയോ .....


ഏബലിനെ പാതിരാത്രി വിളിച്ചപ്പോൾ കിട്ടിയ മറുപടിയാണ് .....


ഏബൽ.....

ഇവിടെ സ്വിറ്റ്വേഷൻ അങ്ങനാരുന്നെടി .....

അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് .....


എന്തു സ്വിറ്റ്വേഷൻ .....

ഒരു കോൾ ചെയ്യാമല്ലോ .....

നിന്നെ അവനല്ലേ  നിന്റെ അപ്പയെ കാണിക്കാൻ ഹോസ്പിറ്റലിൽ  കൂട്ടിയിട്ട് പോയതും.....

ഉറങ്ങാതെ ഐ സി യുവിന് മുന്നിൽ കൂട്ടിരുന്നതും ....


പുതിയ ബന്ധം കിട്ടിയപ്പോൾ അവനെ മറക്കാമെന്നായി അല്ലേ ....


ഏബലിന്റെ സംസാരത്തിൽ വിയർത്തു പോയി  ഹൃദയത്തിൽ ചോര പൊടിയുന്നു ....


ഞാൻ ...ഞാനവനെ ...എനിക്ക് അവനില്ലാതെ ....

കണ്ണു നിറഞ്ഞു പോയി ....


ആരും ആർക്കും പകരമല്ല.....


അപ്പാവേ  പരിചരിച്ചും ... ആ സ്നേഹത്തിൻ നിറവിൽ ബാല്യകാലത്ത് അന്യമായ വാത്സല്യം ലഭിച്ചതും ..... ആ ഒരു നിർവൃതിയിലായിരുന്നു .....

തെറ്റാണ് ....വിളിക്കാമായിരുന്നു....

സാധിച്ചില്ല....


നീ കണ്ടിരുന്നോ ... എബൽ ....

സങ്കടത്തോടെയാ ഞാൻ ചോദിച്ചേ......


ങ്‌ഹാ .... കണ്ടിരുന്നു ....

ഒരേയൊരു കൂടപിറപ്പില്ലേ ... അതിന്റെ ജന്മദിനത്തിന് കൂടാതിരിക്കാൻ പറ്റുമോ?


ശ്ശ് .... നാക്കു കടിച്ചു പോയി ഞാൻ .....


സർപ്രൈസായി മുന്നിൽ പോയി ചാടണമെന്ന് പ്ലാൻ ചെയ്തു വച്ചിരുന്നതാ... ഇവിടെയുള്ള തിരക്കിൽ ഓർത്തില്ല .....


അവനൊപ്പം അന്നു മുഴുവൻ ഉണ്ടാകണം .... ഞങ്ങൾ മാത്രമുള്ള കുറെയധികം നിമിഷങ്ങൾ സ്വപ്നം കണ്ടിരുന്നു .....


അവളുടെ ചിന്തകളെ തടസ്സപെടുത്തി എബലിന്റെ ശബ്ദം ഫോണിലൂടെ കേട്ടു ....


മുബൈയിലെ അവന്റെ പുതിയ ഫ്ലാറ്റിലാരുന്നു ..... പാർട്ടി അറേഞ്ച് ചെയ്തത് ..... അമർ .... മെഹന്ദ് സാർ .... പാർവ്വതി ആന്റി മുത്തശ്ചൻ അവന്റെ ഫ്രെണ്ട്സ് കൊളീഗ്സ് എല്ലാവരും ഉണ്ടായിരുന്നു .... ഫ്രെണ്ടാണെന്ന് പറഞ്ഞ് അവന്റെ പിന്നാലെ ഒരുത്തി കൂടിയിട്ടുണ്ട് .....അവൻ ടയേർഡായപ്പോ ജ്യൂസൊക്കെ ചുണ്ടിൽ പിടിപ്പിച്ച് പ്രണയത്തോടെ കണ്ണിൽ നോക്കുന്നുണ്ടാരുന്നു .....നീ അറിയും ഫിലിം സ്റ്റാർ നതാലിയ .... രണ്ടു പേരും സെലിബ്രറ്റീസ്.....

അതൊരു പണിയാകും ഷുവറാണ് ....


ഞാനങ്ങനെ ശ്വാസം എടുക്കാനാകാതെ കേട്ടു നില്ക്കുകയാണ് ....


ഇതിനൊക്കെ ഇടയിലും അവൻ  ഫോൺ നോക്കി അസ്വസ്ഥനാകുന്നത് കണ്ടു .....


ഇടയ്ക്ക് കോൾ ചെയ്യുന്നത് കാണാം അത് മിസ്സ്ഡ് കോൾ ആകുമ്പോഴുള്ള കലി ഹോ  താങ്ങില്ല....


ഞാൻ നിന്നെ ചോദിച്ചതും ....

അത്രയും പേർ അവിടുണ്ടെന്ന് ചിന്തിക്കാതെ എനിക്കു നേരേ തട്ടിക്കയറി ......


ആ പേര് പോലും അവന്റെ മുന്നിൽ പറയരുതെന്ന് ......!!



കേക്ക് കട്ട് ചെയ്യാതെ തനി കാട്ടാളന്റെ സ്വഭാവത്തിൽ പ്രതിഷേധിച്ച് ഇറങ്ങി പോകാൻ തുടങ്ങിയതും മുത്തച്‌ഛനാണ് ഒരു വിധം മയപ്പെടുത്തിയത്.....


അവസാനം പാർട്ടി അലമ്പാക്കി ..... കണ്ടതെല്ലാം വലിച്ച് കേറ്റി .....

പിന്നെയും ആവശ്യപ്പെട്ടപ്പോൾ കൗണ്ടർ ബോയ്സ് കൊടുത്തില്ല.... 

അതിന് അവരെയൊക്കെ തല്ലി ....

ലിക്വർ കൗണ്ടർ തല്ലി തകർത്ത് ...

ആരും പിടിച്ചിട്ട് നില്ക്കാതെ ....

അവസാനം പാർവ്വതി ആന്റി എല്ലാവരുടേയും മുന്നിൽ വച്ച് അവനെ തല്ലി .....


അന്ന് അവിടുന്ന് ഇറങ്ങിയതാ ...

എനിക്കറിയില്ല എവിടാണെന്ന് .....


മൊത്തത്തിൽ കൈ വിട്ടുപോയെന്ന് പയസ്വിനിക്ക് മനസ്സിലായി.....


ഇനി എങ്ങനെ അതിന്റെ പിണക്കം മാറ്റും ....


ആകെ ടെൻഷൻ എത്രയും പെട്ടെന്ന് ലൂർദ്ധിന്റെ അടുത്ത് എത്താൻ കൊതിച്ചു .....


പക്ഷേ അപ്പാ മറ്റൊരു ആവശ്യമായി എന്റരികിൽ എത്തി .....


ലണ്ടനിലെ അപ്പാവുടെ ബിസ്സിനസ്സ് ഫേമിൽ എക്സ്ക്ലൂസീവായ മീറ്റിങ് .....

അതിന് ഞാൻ പങ്കെടുക്കണമെന്ന് .....


പിന്നെ അവിടെ എന്തൊക്കെയോ ബിസിനസ്സ് ക്ലാഷുകൾ .....

ഒരു മാസത്തോളം അവിടെ ഉണ്ടാവേണ്ടിവരും


ഹെൽത്ത് ഇഷ്യൂസ് കാരണം അപ്പാവുക്ക് പോകാൻ കഴിയില്ല .....


ശാസ്ത്രിക്ക് ഇൻഡ്യയിലെ ബിസിനസ്സ് വിട്ട് അവിടെ പോകാനും കഴിയില്ല ......


എനിക്ക് ബിസിനസ്സ് ഒന്നും അറിയില്ലെന്ന് പറഞ്ഞു .......

എങ്ങനേലും ഒഴിയാൻ നോക്കി ....


നീ പോകും കുഞ്ഞേ .....

ആ ശബ്ദത്തിൽ കർക്കശക്കാരനായ ബിസിനസ്സ്കാരന്റെ കടുപ്പം .....


എനിക്ക് എനിക്കിവിടെ കുറച്ച് ആവശ്യങ്ങളുണ്ട്....

ഞാനിവിടുണ്ടായേലേ നടക്കുള്ളു ....


സങ്കടത്താൽ പതിഞ്ഞു പോയിരുന്നു ശബ്ദം .....

അപ്പാവെ ഭയന്നിട്ടല്ല ....അപ്പാവുടെ ഹെൽത്തോർത്തുള്ള ടെൻഷനാണ് അധികവും ....


എന്നെക്കാൾ എന്റെ വാക്കിനേക്കാൾ പ്രധാന്യം മറ്റെന്തിനെങ്കിലും ഉണ്ടെങ്കിൽ ഞാൻ നിർബന്ധിക്കില്ല ....


വേദനായകം ....ശ്വാസം വലിഞ്ഞ് കിതച്ചു കൊണ്ട് തിരിഞ്ഞു നടന്നു.....


പയസ്വിനി ചകിതയായി നിന്നു .....


🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


കർണ്ണാടകയുടെ ബോർഡറിലേക്ക്  ജീപ്പ് സ്പീഡിൽ വളച്ചെടുത്തു .......

വനമേഖലയാണ് ...... ഇടതൂർന്ന മരങ്ങൾ ..... ഇരുളിമ പടർന്ന പോലെ ....കുറച്ചപ്പുറം

പച്ചവിരിച്ച പുൽമേടുകൾ ......

കോടയുടെ മൂടലുണ്ടെങ്കിലും ഒന്നും വകവയ്ക്കാതെ ജീപ്പ് നല്ല വേഗത്തിൽ മുന്നോട്ട് പോയി .....


കാട്ടുപാതയിലൂടെ ...... പച്ചവിരിച്ച മേട്ടിലേക്ക് ജീപ്പ് എവിടെയോ ഇടിച്ചു നിർത്തി ....


ഇടിയുടെ ശബ്ദം കേട്ടാണ് .....

ശ്രീജനും പവനെന്ന പാച്ചുവും ടെന്റിൽ നിന്ന് ഇറങ്ങി വന്നത് ......


കണ്ണ് കലങ്ങി ... ഒട്ടും കൺട്രോളില്ലാത്ത വിധം പതറിയ നോട്ടത്തോടെ ആടി ഉലഞ്ഞ് ..... ലൂർദ്ധിനെ ആദ്യമായിട്ടാണ്  ഇങ്ങനൊരു കണ്ടീഷനിൽ കാണുന്നത് .....


അവരെ പോലും ശ്രദ്ധിക്കാതെ ......

മലമുകളിൽ നിന്ന് നുരഞ്ഞ് താഴേക്ക് ഒഴുകുന്ന വെള്ളച്ചാട്ടത്തിനരുകിലേക്ക് വേച്ചു വേച്ചവൻ നടന്നു .....


ഇട്ട ഡ്രെസ്സ് പോലും മാറ്റാതെ ..... വെള്ളചാട്ടത്തിലേക്ക് ഊളിയിടുന്നവൻ......


എന്താടാ ഇവന്റെ പ്രശ്നം .....

ശ്രീജൻ ആവലാതിപ്പെട്ടു .....


പയസ്വിനി അല്ലാതെന്ത്.....

പാച്ചുവാണ് ......


അവളെയൊന്ന് കണ്ടാലോ വിളിച്ചാലോ തീരുന്ന പ്രശ്നമല്ലേ ഉള്ളു ...... ശ്രീജനതും പറഞ്ഞ് പാച്ചുവിനെ നോക്കി .....


നീ അന്നത്തെ പാർട്ടിക്കിടയിലെ സംഭവം കണ്ടതല്ലേ .....


പയസ്വിനിക്കൊപ്പം യാത്രയെന്തോ അവൻ ആഗ്രഹിച്ചിരുന്നു ....

ഡെസ്റ്റിനേഷനും കണ്ടു വെച്ച് ....

ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു ......


അവൻ ഒരു പാട് വിളിച്ചിട്ടും .....

പയസ്വിനിയുടെ ഭാഗത്ത് നിന്ന് ഒരു റെസ്പോണ്ടും ഉണ്ടായില്ല ......


ചില കാര്യങ്ങളിൽ അവന്റെ കടും പിടുത്തം .... അറിയാല്ലോ .....ഇതിപ്പോ എവിടെ ചെന്ന് അവസാനിക്കുമോ....?


വെള്ളച്ചാട്ടത്തിലെ പാറക്കെട്ടിൽ മലർന്നു കിടന്നവൻ......


എത്ര നേരമങ്ങനെ കിടന്നുവോ ....

പാച്ചു ദേഷ്യപ്പെട്ടപ്പോഴാ കയറിയത് .....


ഫുഡ് കഴിക്കാൻ കൂട്ടാക്കാതെ ടെന്റിൽ പോയി ഈറൻ ഡ്രെസ്സോടു കൂടി തന്നെ കിടന്നു .....


കണ്ണൊന്നടയ്ക്കാൻ അവനു കഴിഞ്ഞില്ല...


കൺമുന്നിൽ ചിരിയോടെ ദാവണി ഉടുത്ത് നില്ക്കുന്ന രൂപം ......


മുഖം അമർത്തി തുടച്ച് എഴുന്നേറ്റു ....


പാച്ചുവിനെ വിളിച്ചുണർത്തി .....

കുപ്പി വാങ്ങി .....

അതുമായി ഫയർ സ്പേസിലേക്ക് നടന്നു ......


തീജ്വാലയ്ക്കരികിൽ ചൂരൽ കസേരയിൽ അവനിരുന്നു .....


മിക്സ് ചെയ്യാതെ കുപ്പിയിലുള്ള എരിയുന്ന ദ്രാവകം തൊണ്ടയെ നീറ്റി ഇറങ്ങി കൊണ്ടിരുന്നു ......


അവളൊരുപാട് സന്തോഷവതിയാണ് .....

അപ്പയെന്ന സുരക്ഷിതകവചത്തിൽ സന്തുഷ്ടവതി ......


തനിക്കവിടെ ഒരു റോളും ഇല്ല .....


ഒരു പക്ഷേ ഇനിയവളെ തനിക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെടാം


                          തുടരും

                          



ലൂർദ്ധിന് മാത്രം അറിയുന്ന എന്തേലും ഉണ്ടോ ? any guess...?


റിവ്യു ലൈക്ക് ...ഭയങ്കര കുറവ്..... 


സുഖമില്ലാഞ്ഞും തരുന്നതാണ് ....


                       


To Top