പയസ്വിനി, തുടർക്കഥ ഭാഗം 46 വായിക്കൂ...

Valappottukal

 


രചന: ബിജി

അയ്യരു മഠം .....

പാലക്കാട് കല്പാത്തിയിലാണ് .....

കാറ്റിനു പോലും സംഗീതമാണ് അയ്യരു മഠത്തിൽ ....

കനകാംബാളുടെ ആലാപനം ശ്രവിച്ചങ്ങനെ നിന്നു ......


തുളസി മണ്ഡപത്തിൽ ഇരുന്ന് അടുത്തുള്ള കുട്ടികൾക്ക് സംഗീതം ചൊല്ലി കൊടുക്കുകയാണ് .......


വെളുത്ത ചേല ചുറ്റി ഭസ്മ കുറി വരച്ച് എളിമ തുളുമ്പുന്ന വെളുത്ത രൂപം ......


അമ്മയുടെ ഓപ്പയുടെ പൊണ്ടാട്ടി ....

അസ്സല് ശുദ്ധ സംഗീതത്തിന്റെ ആളാണ് ....


അമ്മയുടെ ഒരേയൊരു സഹോദരനാണ് വൈത്തിരി മാമാ.....


അമ്മയുടെ കുടുംബം തീ പെട്ടെരിഞ്ഞ കൂട്ടത്തിൽ വൈത്തിരി മാമയും പോയി .....


രജത് ശാസ്ത്രി വൈത്തിരി മാമയുടെ മകനാണ്.....


ആരുമില്ലാണ്ടായവർക്ക് അപ്പാ തുണയായി ....


അപ്പാ ആരെയെങ്കിലും ലേശം അനുസരിക്കുമെങ്കിൽ അത് അമ്മാവിയെ ആണ് ....


ലൂർദ്ധിനോട് മിണ്ടിയിട്ടും ..... കുറച്ചു ദിവസങ്ങൾ ആയി

ഫോൺ പോലും നോക്കാനുള്ള സമയം കിട്ടിയിരുന്നില്ല ......

ലൂർദ്ധിന്റെ എണ്ണിയാലൊടുങ്ങാത്ത മിസ്സ് കോൾസും മെസ്സേജും വന്നു കിടപ്പുണ്ട് .......


തിരികെ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് .....


ഒന്നും ചിന്തിക്കാനുള്ള സമയം കിട്ടിയില്ല.....

അപ്പാവുക്കൊപ്പം ആയിരുന്നു ......


അപ്പാവെ  ഇവിടെ എത്തിക്കുമ്പോ .... ശാസ്ത്രി എടുത്തിട്ടാ കൊണ്ടു പോയി കിടത്തിയത്.....


പിന്നിടുള്ള ട്രീറ്റ്മെന്റും ചെക്കപ്പും .....

കൂടെ നിന്ന് പരിചരിച്ചു .....

അടുത്ത് നിന്ന് മാറാനേ കഴിഞ്ഞില്ല


ഇപ്പോ തനിയെ എഴുന്നേറ്റിരിക്കും .....


നമ്മുടെ ശാസ്ത്രികളെ പൊരിക്കുന്നത് കണ്ടിട്ടാണ് അങ്ങോട്ട് ചെന്നത്......


രജത് പഞ്ച പുശ്ചമടക്കി നില്പ്പുണ്ട് .....


കുഞ്ഞിന്  ഒരു കുറവും ഉണ്ടാകരുത് ......

ഇഷ്ടമുള്ള ഫുഡ് കൊടുക്കണം ....

നോൺ വെജ് കഴിക്കുമെങ്കിൽ പുറത്ത് കൊണ്ടുപോയി വാങ്ങി കൊടുക്കണം :-


ഇന്നലെയേ പറഞ്ഞതല്ലേ ടെക്സ്റ്റൈൽസിൽ നിന്ന് കുഞ്ഞിനുള്ള ഡ്രെസ്സ് എടുപ്പിക്കണമെന്ന് ....

പൊട്ടൻ ... ഇനി എന്നാ ഇതൊക്കെ പഠിക്കുക....


ശാസ്ത്രികൾ ഒന്നും മിണ്ടുന്നതേയില്ല ......


അപ്പാവാണേൽ .....

കൈ ചുരുട്ടുന്നു മടക്കുന്നു.... ദേഷ്യമാണ് ......

ഇടയ്ക്കുണ്ട് കരയുന്നു......


എന്റെ മുന്നിൽ  പാദസരം കിലുക്കി ... ചെറിയ ഫ്രോക്കിട്ട് ...എന്റെ കൈവിരൽ തുമ്പിൽ പിടിച്ച് നടക്കുന്ന കുഞ്ഞായിട്ടു മാത്രമാ തോന്നുന്നേ...

ഇത്ര വലുതായെന്നു പറ്റുന്നില്ലെനിക്ക് .....


വേദനായകം കരഞ്ഞു പോയി ....


ഞാനപ്പോഴേക്കും അടുത്തു ചെന്നു......

എന്നെ കണ്ടതും പെട്ടെന്ന് ചരിഞ്ഞ് കണ്ണൊക്കെ തുടച്ച് .....

വാ... കുഞ്ഞേ ......

എന്നെ പിടിച്ച് അടുത്തിരുത്തി .....


ശാസ്ത്രി ഇപ്പോ പിണങ്ങിയ മട്ടിലാണ് .......

മുഖം കൂർമ്മിച്ച് എന്നെ നോക്കുന്നുണ്ട് .....


ഇരുപത്തിയാറു വയസ്സുകാണും .... എന്നിട്ടും പിണക്കം. കുശുമ്പ്... ചിരി വന്നു


ഈ ആണുങ്ങളൊക്കെ ഇത്ര കുശുമ്പൻമാരോ ......


എന്തിനാ ശാസ്ത്രിയെ വഴക്കു പറയുന്നത്....


എനിക്ക് ആവശ്യത്തിനുള്ള ഡ്രെസ്സ് ഉണ്ട് ....

ഫുഡ് അതിപ്പോ ഉപ്പും മുളകും കൂട്ടിയാണേലും അതും എനിക്ക് ആർഭാടമാണ് .......

ഞാൻ ചിരിച്ചോണ്ടാണ് പറഞ്ഞത് .....


വേദനായകത്തിന്റെ മുഖം പക്ഷേ മങ്ങി ....


ഞാനൊരു ഗതികെട്ട അപ്പനാണല്ലേ .....


എടുക്കാനോ .... കൊഞ്ചിക്കാനോ .... നെഞ്ചിൽ കിടത്തി ഉറക്കാനോ ഇഷ്ടങ്ങളൊക്കെ സാധിച്ചു തരാനോ ആകാത്ത ഗതികെട്ട അപ്പൻ ....


വേദനായകം ഇടറി..... ശ്വാസം പിടഞ്ഞ് ചുമച്ചു .....


അപ്പാ വിഷമിക്കേണ്ട .....

ആദ്യം ഈ കിടപ്പൊക്കെ മാറ്റി ആരോഗ്യത്തോടെ എഴുന്നേറ്റ് വാ എന്നിട്ട് എടുക്കുകയോ കൊഞ്ചിക്കുകയോ ചെയ്യാല്ലോ ...?


അപ്പാ പൊട്ടിച്ചിരിച്ചു..

പക്ഷേ അടുത്തു നിന്ന ശാസ്ത്രിയുടെ മുഖത്ത് അയ്യേന്നുള്ള ഭാവം വിരിഞ്ഞു .....


ഒന്നു പോടാന്ന് ഞാൻ ചുണ്ടനക്കി ....


അപ്പാവുടെ അടുത്ത് നിന്ന് എഴുന്നേറ്റു പോകാൻ തുനിഞ്ഞതും ....

പിടിച്ചിരുത്തി ......


ഞാനെപ്പഴും കൂടെ ഉണ്ടാവണം -

എന്നെ അടുത്തിരുത്തി വെറുതെ നോക്കിയിരിക്കും ....


ബിസിനസ്സിന്റെ എല്ലാ ഉത്തരവാദിത്വവും ശാസ്ത്രിയെ ഏല്പ്പിച്ച മട്ടാണ് ......



പിണക്കക്കാരൻ ശാസ്ത്രിയേയും അപ്പാ ചേർത്തു നിർത്തുന്നത് കണ്ടു .....



ശാസ്ത്രീകളുടെ കണ്ണിന് കലക്കം .....


ഞാൻ ചിരി കടിച്ചു പിടിക്കുന്നതു കണ്ടതും .....

അവിടെ ജാള്യത .....


ടേയ് .....വേദാ പുള്ളങ്ങളുടെ മംഗലം പണ്ണി വെക്കലാം....


പാക്കതുക്ക് അഴാകാ ഇരുക്കിറേൻ .... പൊരുത്തമാന ജോഡി ........


ഞങ്ങളെ രണ്ടിനേം കണ്ടാണ് കനകാമ്മാവിയുടെ പറച്ചിൽ .....


എന്റെ മുഖം വിളറി.......

അവരെ മൂന്നുപേരെയും മാറി മാറി നോക്കി ......


രജത് തുറിച്ച് നോക്കുന്നു .....


അപ്പയും ഇങ്ങനൊക്കെ ചിന്തിച്ചു വെച്ചിട്ടുണ്ടോ ..... ആ മുഖത്ത്  ഞാൻ നോക്കി ......


എന്റെ നോട്ടം ഗൗനിക്കാതെ ഇരിക്കുന്ന അപ്പാവെ കണ്ടതും എന്റെ മുഖം വീർത്തു ......


അപ്പാ പൊട്ടിചിരിച്ചു ......


കനകക്കാ .....കല്പ്പാത്തി കുറച്ചു പാവം ബ്രാഹ്മണരു ജീവിക്കുന്നയിടമാ ....


അക്കാ ..ഇവിടെ പട്ടാളം ഇറങ്ങിയിയാൽ എങ്ങനെ ഇരിക്കും .....


നീ എന്ന സൊല്റേ വേദാ ....


നീയേ പാര് ....


അമ്പിയും ....ഉൻ പൊണ്ണും ......

കണ്ണിൽ കണ്ണിൽ പാത്തിട്ടേ ഇരുക്കറത്.....


ഞാൻ അപ്പാവുടെ പട്ടാളം കഥയിലെ ഫ്ലാറ്റായി ......


ആണോടി.... കുഞ്ഞേ നീ ഇവനെ കണ്ടതും വീണോ ....?


ങ്ഹാ.... പഴത്തൊലി കിടപ്പുണ്ടായിരുന്നു ....


എനിക്ക് അരിശം....


ഞാനവിടുന്ന് എഴുന്നേറ്റു ......


പോകാതെ കുഞ്ഞേ .....


ചോദിക്കട്ടെ .......


ഇവന് എന്താ കുറവ് .....


രജത് ശാസ്ത്രി MBA....

പ്രൊഫൈൽ സൂപ്പർ ....

തങ്കമാന സ്വഭാവം .....

നിനക്ക് പാട്ടുകേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യാം .....

അയ്യരു മഠം വിട്ട് എങ്ങും പോകുകയും വേണ്ടാ .....


പയസ്വിനി അപ്പാവെ തിരിഞ്ഞു നോക്കിയില്ല .....


പുറത്തേക്ക് നടക്കാൻ തുടങ്ങിയതും .....


ദേ..... കാർന്നോരേ..... നിങ്ങൾ അവളുടെ അപ്പനൊക്കെ ആയിരിക്കും .....

ഇനി സുഖമില്ലാന്ന് പറഞ്ഞ് ക്ലീഷേ ബ്ലാക്ക്മെയിലു ചെയ്ത് ആ സാമ്പാർ സാദത്തിന്റെ തലയിലെങ്ങാനും എന്റെ പെണ്ണിനെ കെട്ടിവയ്ക്കാമെന്ന് വല്ല വ്യാമോഹം ഉണ്ടേൽ അതങ്ങ് മനസ്സിൽ വച്ചേക്ക് ....

എന്നെ വരുത്തല്ല് താങ്ങില്ല അയ്യര് മഠം .....


ലൂർദ്ധിന്റെ ശബ്ദം....

അപ്പാവുടെ ഫോണിൽ .....

ഞാൻ പാളി നോക്കൂമ്പോ ഫോണിൽ നോക്കി ഊറി ചിരിക്കുന്നു .....


അടടാ ...എന്നാ ..മാസ്സ് .....അല്ലേടാ അമ്പി ....

ശാസ്ത്രിയോടാണ്

അവിടെയും കള്ളച്ചിരി .....


ഞാനവിടുന്ന് പതിയെ വലിഞ്ഞു ......


അപ്പോ തന്നെ ലൂർദ്ധിനെ വിളിച്ചെങ്കിലും പഴയ പല്ലവി സ്വിച്ച്ഡ് ഓഫ് .....


എഞ്ചുവടിയെ വിളിച്ചപ്പോ മുബൈയിലാണെന്ന് പറഞ്ഞു .....

നീയുമായി വഴക്കായോ കുഞ്ഞേ ...

ഫോണൊക്കെ തല്ലി പൊട്ടിച്ചിട്ടാ ഇറങ്ങിപ്പോയേ.....


ചെക്കന്റെ കലി അറിയുന്നോണ്ട് ഒന്ന് നടുങ്ങി .....


മെഹന്ദ് ഇപ്പോഴും അഴകിയുടെ ഊരിൽ തന്നെയാണ് ......

ഊരിലൊരു കുട്ടിക്ക് പാമ്പിന്റെ കടിയേറ്റതും ....

ഇവർക്കൊപ്പമുള്ള മെഡിക്കൽ ടീം കുട്ടിയെ രക്ഷിച്ചതു കൊണ്ടു .....

ഊരുകാർക്ക് ഇവരോടുള്ള സമീപനത്തിന് മാറ്റം വന്നിട്ടുണ്ട് .....


എല്ലാം നല്ലതിനാകട്ടെ പയസ്വിനി നിശ്വസിച്ചു......


അയ്യരു മഠത്തിന്റെ കോലായിരുന്ന് നോക്കിയാൽ കല്പ്പാത്തി പുഴ ഒഴുകുന്നത് കാണാം ......

വിശ്വനാഥന്റെ നടയിലെ മണിയൊച്ചയും കേൾക്കാം .....


ഒരു നിഴലനക്കം കണ്ടതും തിരിഞ്ഞൊന്ന് നോക്കി .....

അരികിൽ അപ്പാ നില്ക്കുന്നു ....


ആ മുഖം സന്തോഷത്താൽ തിളങ്ങുന്നുണ്ട് കാരണം മറ്റൊന്നും അല്ല .......


ഞാനൊരു നാടൻ ലുക്കിലാണ് ....

മാന്തളിർ കളറിൽ  പട്ടുപാവാടയും കാപ്പിക്കളർ ബ്ലൗസും ആ കളറിൽ ദാവണിയും......

തലയിൽ അമ്മാവി മുല്ലപ്പു നിറച്ച് വെച്ചിട്ടുണ്ട് ......

നെറ്റിയിൽ മഞ്ഞൾക്കുറിയും....


കൈയ്യിൽ അപ്പാ കൊണ്ടുവന്ന കുപ്പിവളകൾ ....


കാതിൽ അലുക്കുള്ള ജിമുക്കിയും .... 


കാലിൽ നല്ല കിലുക്കമുള്ള വെള്ളി പാദസരവും--...


എന്നെ ഇങ്ങനെ കോലം കെട്ടിച്ചപ്പോ അപ്പാവുക്ക് തൃപ്തി ആയല്ലോ ........


ഒന്നും മിണ്ടാനാകാതെ വേദനായകം കണ്ണു നിറച്ചു നിന്നു ......


ഒട്ടും പ്രതീക്ഷിക്കാതെയാണ് മഴ പെയ്യാൻ തുടങ്ങിയത് .......... ചീറിയടിക്കുന്ന കാറ്റും ....


മഴയിലേക്കിറങ്ങിയവൾ......

കനകാംബാളുടെ പാട്ടു പഠിക്കാനെത്തിയ കുട്ടികളും അവൾക്കൊപ്പം കൂടി ......


അമ്മാവി  വഴക്കു പറഞ്ഞപ്പോ അമ്മാവിയേയും മഴയിലേക്ക് പിടിച്ചിറക്കി ......


അർജന്റ് ബിസ്സിനസ്സ് കോൺഫറൻസിനിറങ്ങിയ ശാസ്ത്രികളേയും മഴയിലേക്ക് വലിച്ചു ചാടിച്ചു ......


വേദനായകം മനസ്സുനിറച്ചു കാണുകയായിരുന്നു ......


അപ്പോഴാണ് ഒരു ജീപ്പ് അയ്യരു മഠത്തിലേക്ക് വന്നത്......

അന്യായ വേഗതയിൽ വെള്ളമൊക്കെ ഇരുവശത്തേക്കും തെറിപ്പിച്ച് .......


ശാസ്ത്രിയുടെ പിന്നാലെ മഴ നനഞ്ഞ് ഓടുന്ന പയസ്വിനിക്ക് അരികിലായി ജീപ്പ് നിന്നു ......


മഴയിൽ കുളിച്ച പോലെ ഇറങ്ങി വന്നവനെ കണ്ട് നിശ്ചലം ആയവൾ .....


ലൂർദ്ധ് .......


എത്രയോ ദിവസങ്ങൾക്ക് ശേഷമുള്ള കാഴ്ച ......


ശ്വാസം ഏങ്ങി നിലച്ചു പോകുമോ .....


വൈറ്റ് ടീഷർട്ടും ബ്ലൂ ജീനും .....

ടീഷർട്ട് ദേഹത്ത് നനഞ്ഞൊട്ടി കിടക്കുന്നു ....


നെറ്റിയിലേക്ക് വീണ നനഞ്ഞ മുടി കോതി ഒതുക്കി ......

മുഖമൊക്കെ വലിഞ്ഞു മുറുകി ...... 

കലി അടങ്ങാതെ .... കൈയ്യിൽ ഹാങ് ചെയ്ത കുരിശിൽ നന്നായി തിരിക്കുന്നുണ്ട് .....


ജീപ്പിൽ നിന്ന് ഒരു ഫയൽ എടുത്തു .....



തന്നെ ഒന്നു നോക്കാതെ അപ്പാവുടെ കൈയ്യിൽ  ഫയൽ ഏല്പ്പിച്ച് ...... തിരിഞ്ഞൊന്നു നോക്കാതെ ജീപ്പിൽ കയറി .....നല്ല സ്പീഡിൽ ഓടിച്ചു പോയി ........


ഇതിനെ മെരുക്കാൻ കുറച്ച് പണിയാകും...... അല്ലേടി കുഞ്ഞേ .....?


വേദനായകം ലൂർദ്ധിന്റെ പോക്കുകണ്ട് പുഞ്ചിരിച്ചു .....


ഈ വെട്ടുപോത്തിനെ എങ്ങനെ വളച്ചെന്റെ കുഞ്ഞേ ......


അവളൊരു വിളറിയ ചിരിയോടെ നോവുറും മനമോടെ വേദനായകത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു .......


                           തുടരും

                           

റിവ്യു ബലവത്തായാ വേഗം വരാം .... വായിക്കുന്നവർ ഒന്ന് ലൈക്ക് ചെയ്തിട്ടു പോകൂന്നേ...


To Top