പയസ്വിനി, തുടർക്കഥ ഭാഗം 45 വായിക്കൂ...

Valappottukal

 


രചന: ബിജി


എതായാലും ലൂർദ്ധിന്റെ നിരന്തര ഉപദേശവും കളിയാക്കലും സഹിക്കാതെ .... മെഹന്ദ് സാറിന്റെ ടീമിനൊപ്പം ചേർന്നു.....


മെഹന്ദ് സാർ .... കണ്ടപ്പഴേ ..... ഒരു ചളുങ്ങിയ ചിരി പാസ്സാക്കി....

ഞാൻ നോക്കാനേ പോയില്ല....

കട്ട പിണക്കം തന്നെ ....


ഇങ്ങേരല്ലേ വേദനായകത്തെ ....

എന്റെ മുന്നിൽ തുറന്നു വിട്ടത് -...


അതെന്നിൽ സംഹാരതാണ്‌ഡവം ആടി എന്റെ മനസ്സിനെ ചഞ്ചലചിത്തയാക്കിയത് .....


ലൂർദ്ധിപ്പോ ശിക്കാരി ശംഭുവെന്നൊക്കെ വിളിച്ച് കളിയാക്കും

എന്റെ സകല ഇമേജും കാറ്റിൽ പറത്താൻ കാരണക്കാരൻ .....


ഏബലും കണ്ട പാടെ .....

ചിറിയൊക്കെ കടിച്ച് ..... തലയാട്ടൽ ....

ആങ്ങള എല്ലാം ഇവിടെ എഴുന്നെള്ളിച്ചെന്നു തോന്നുന്നു ....


വെറുതെയല്ലെടി ഇവിടുള്ളവൾ ചാണകവെള്ളം കമഴ്ത്തിയത്..... ഞാനും തിരിച്ചടിച്ചു ....


സമദ് എന്നെ കണ്ടതും ....

തങ്കച്ചി സ്മ്‌രണ വേണം എന്നു പറഞ്ഞു ഷേക് ഹാൻഡിന് കൈ നീട്ടി ......


നെറ്റിചുളിച്ചൊന്നു നോക്കിയപ്പോ വളിച്ച  ചിരി .......


ഞാനിവനെ ഹെൽപ്പ് ചെയ്യണമെന്ന് പറഞ്ഞിരുന്നല്ലോ .....

ആ സ്മരണ പുതുക്കലാണ് .....


അവന്റെ അളിഞ്ഞ നോട്ടം ചെന്നെത്തുന്ന ദിക്ക് നോക്കിയതും  ....

പരിസരം മറന്ന് ചിരിച്ചു.....


ഏബലിനെ വളയ്ക്കാനാണ് .....


അവനൊരു ക്ലൈമ്പർ .....അവളോ നീന്തൽ ......


അവനേതേലും മല ചാടിക്കയറുമ്പോ .....

ഇവള് വല്ല പൂളിലോ ..... കായലിലോ .... കടലിലോ ആവും ....


പായസവും പാവയ്ക്കാ കൊണ്ടാട്ടവും ..... പോലെ ....

എന്താകുമോ എന്തോ...?


മെഹന്ദ് സാറിന്റെ ടീമിൽ സോഷ്യൽ വർക്കേഴ്സും ഉണ്ട് .....

കഴിഞ്ഞ രണ്ടു മാസമായി നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട് .....


ബോധവത്ക്കരണ ഡോക്യുമെന്ററികൾ ....

സ്ത്രീ സുരക്ഷയെ സംബന്ധിച്ചുള്ള വിവരണങ്ങളടങ്ങിയ ചിത്രങ്ങളോടു കൂടിയ പോസ്റ്ററുകൾ എല്ലായിടങ്ങളിലും സ്ഥാപിച്ചിട്ടുണ്ട് 

പന്ത്രണ്ട് മണിക്കൂറും ഉച്ചഭാഷണിയിൽ മുഴങ്ങുന്ന വിപ്ളവഗാനങ്ങൾ .....

വലിയ പ്രൊജക്ടറുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ .......

നോട്ടീസുകൾ ......

മെഡിക്കൽ ക്യാമ്പുകൾ ..... നിരക്ഷരരെ സാക്ഷരർ ആക്കുന്ന പ്രവർത്തനങ്ങൾ .... സൗജന്യ ഭക്ഷ്യവസ്തുക്കൾ വിതരണം നടത്തിയെടുത്ത് മാത്രം തിരക്ക് അനുഭവപെട്ടു .....


രണ്ടു മാസത്തോളം ആകുന്നു ഇവിടെ എല്ലാവരും തമ്പടിച്ചിട്ട് .....

ആദ്യം ചൂലു കൊണ്ടും ചാണകവെള്ളത്താലും പ്രതിരോധിച്ചു... പോലീസിന്റെ താക്കീതിൽ ഭയന്ന ഊരുവാസികൾ ഒന്നൊതുങ്ങി ... എങ്കിലും ഒരാളും ..... തങ്ങളിരിക്കുന്ന ഏരിയയിൽ തിരിഞ്ഞു നോക്കിയില്ല....


ചില ചെറിയ കുട്ടികൾ സിനിമ പ്രൊജക്ടറിൽ പ്രദർശിപ്പിക്കുമ്പോൾ വന്നു കാണും .....


അവരെ കൈയ്യിലെടുത്തു. അവർക്ക് ബാറ്റും ബോളും കുറെയധികം ടോയ്സും കൊടുത്തപ്പോ ഒത്തിരി സന്തോഷം .....


അവർ വഴി അവരുടെ അമ്മമാരുമായി സൗഹൃദം സൃഷ്ടിച്ചെടുത്തു......


സ്ത്രീ സുരക്ഷാ നിയമങ്ങളെ കുറിച്ചുള്ള ക്ലാസ് നടക്കുമ്പോ ഒരു സ്ത്രീ കയറി വന്നു .....


വള്ളി .......


കണ്ണുനീർ അവളുടെ കവിളിൽ തിളക്കം സൃഷ്ടിക്കുമ്പോഴും ... കണ്ണിൽ അഗ്നി എരിയുന്നു .....


എന്റെ കുഞ്ഞിന് നീതി വാങ്ങിത്തരുമോ നിങ്ങളുടെ നിയമം....


എന്നെ കെട്ടിയിട്ട് എന്റെ മുന്നിൽ വച്ച് കുഞ്ഞിനെ ....അവളുടെ അച്ഛൻ ......


ഞാൻ എവിടെ വേണേലും വരാം ....

അയാൾക്ക് തുക്കുകയർ വാങ്ങി കൊടുക്കുമോ .....


തീയായിരുന്നു ആ അമ്മയുടെ കണ്ണുകളിൽ ......


നിശബ്ധരായിപ്പോയി ഏവരും .....

നമ്മുടെ നിയമം പല്ലിളിച്ചു കാട്ടുന്നുണ്ടായിരുന്നു .....


ജുഡീഷ്യറി സിസ്റ്റം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു ......


പേപ്പട്ടി കടിച്ചാൽ ..... കടി കൊണ്ടവന് ഭാഗ്യമുണ്ടേൽ രക്ഷപെടും ....

ഇനി ചത്താലും ....എന്താ ..... ഒറ്റപ്പെട്ട സംഭവമെന്ന് മാധ്യമങ്ങൾ രണ്ടു ദിവസം അലമുറയിടും ........ എത്രാമത്തെ ഒറ്റപ്പെട്ട സംഭവങ്ങൾ .....


പട്ടിയെ ഒന്നും ചെയ്യല്ല് ...അങ്ങ് സംരക്ഷിച്ചേക്കണം .....


വള്ളിക്ക് എന്തുറപ്പ് നല്കും .....അതായിരുന്നു പയസ്വിനിയുടെ ചിന്ത ....


ഒരു വിധം ഊരിനോട് ഇടപഴകി തുടങ്ങി .....


ലൂർദ്ധിന്റെ ഒരു കോളാണ് എന്നെ മടക്കയാത്രയ്ക്ക് പ്രചോദിപ്പിച്ചത് .....

വേദനായകം എന്റെ അപ്പാ ചെന്നൈ എയിംസിൽ 

ഐ സി യുവിലാണെന്ന് .....


ഹൃദയം മുറിവേറ്റ് രക്തം കിനിയാൻ തുടങ്ങി .......


നീ വരണം ...... വരില്ലേ എന്നു ലൂർദ്ധ് എടുത്തു ചോദിച്ചു....


വരും ....

അതായിരുന്നു എന്റെ മറുപടി .....


ഞാൻ പയസ്വിനിയാണ് അതുതന്നെ കാരണം ....


ശിഥിലമായ ജീവിത പന്‌ഥാവ് .....

ആരും കാരണക്കാരാവില്ല ....

ഇങ്ങനെയൊക്കെ സംഭവിച്ചു പോയി ....


വേദനായകം അന്ന് പറഞ്ഞത് .... വിധിയെ കുറിച്ചായിരുന്നു.....

ഞങ്ങളുടെ ജീവിതത്തിൽ വില്ലനായത് ..... വിധിയാവാം


ആരോടും പകയും പ്രതികാരവും ഇല്ല .....


ഞാനൊരു വഴിയുടെ ഓരത്തുകൂടി സഞ്ചരിക്കുകയാണ് .....

അതങ്ങനെ പോകട്ടെ .....

പുതിയ ബന്ധങ്ങളുടെ മേച്ചിൽപ്പുറങ്ങളോ പറിച്ചു നടീലോ ആഗ്രഹിക്കുന്നില്ല......


ചെന്നൈ എയർപ്പോർട്ടിലെത്തിയതും എൻട്രൻസിൽ നിന്ന് ലൂർദ്ധ് പിക്ക് ചെയ്തു ......


നിന്നെ കണ്ടു തിരിച്ചു പോയതും നിന്നെപ്പോലെ തന്നെ ആയിരുന്നെന്ന് അദ്ദേഹവും നിന്റെ കൂട്ട് റൂമിൽ അടച്ചിരുപ്പും  പേടിപ്പനിയും .... ഈ വിഷമം പിടിച്ച സ്വിറ്റ്വേഷനിലും ഇമ്മാതിരി  ആക്കൽ ....

ഞാനവനെ ഗൗനിച്ചതേയില്ല ......


എയിംസിലെ വി ഐ പി ഏരിയയിൽ കാലെടുത്തു വച്ചതേ ....

പത്തു മുപ്പത് ആൾക്കാർ എന്റെ ചുറ്റും .......


എന്താ ....എന്താടാ ... ഇതൊക്കെ ....?


എനിക്ക് അമ്പരപ്പ്


നിന്റെ ആരാധകർ ഇവിടെയും .....

ലൂർദ്ധിന്റെ ആക്കൽ അവനെന്നെ കൂളാക്കാനുള്ള ശ്രമം ആണ്


മാം ..... 

ഞങ്ങൾ ബോസിന്റെ ഒഫിഷ്യൽസാണ് .......


ഞാൻ പേഴ്സണൽ സെക്രട്ടറി നീരജ .... 


ഇത് ശാസ്ത്രി ....സാറിന്റെ ആൾ ഇൻ ആൾ ആണ് .....


പ്രായമുള്ള ആളെന്ന് പ്രതീക്ഷിച്ച്  നോക്കിയതും ഒരു ഫിലിം ആക്ടറിന്റെ ലുക്കു തോന്നും വിധം ഒരു യങ് മാൻ .....


എവിടെയോ കണ്ടു പരിചയമുള്ള മുഖം .....


എന്നെ കണ്ടതും കണ്ണും വിടർത്തി ചിരിക്കുന്നു ......


ലൂർദ്ധ് കൈക്കിട്ട് തട്ടിയപ്പോഴാ ഞാൻ അയാളിൽ നിന്ന് മുഖം മാറ്റിയത് ....

ലൂർദ്ധന്റെ മുഖത്ത് കടുപ്പം

കുശുമ്പ് കുടുക്ക .....


പയസ്വിനി ഞാൻ രജത് ശാസ്ത്രി ....


പയസ്വിനി വരില്ലെന്നു കരുതി ..... ശാസ്ത്രിക്കൊരു പരുങ്ങൽ ....


എന്റെ ശത്രുവെന്നും അല്ല അകത്തു കിടക്കുന്നത് ....

അവളുടെ ശബ്ദത്തിൽ മുറുക്കം .....


അത് മാമ... പറഞ്ഞു ....

ഒരിക്കലും .... വരില്ലാന്ന്

ആ സങ്കടത്തിലാ ഇങ്ങനൊക്കെ .....


അപ്പോഴും ആ വരാന്തയിൽ വേദനായകത്തിന്റെ ആൾക്കാർ ഒന്നനങ്ങുക പോലും ചെയ്യാതെ ഐ സി യൂ നോക്കി നില്പ്പുണ്ട് ....


അപ്പാ... Sorry ... പറയാൻ വന്നത് 

അവൾ വിഴുങ്ങി .....


രജതിന്റെ കണ്ണൊന്ന് വിടർന്നു .....

അവനൊന്നു ചിരിച്ചു.....


എന്താ പറ്റിയത് .....


അവിടുന്ന് വന്നേ പിന്നെ food ഉം Medicines ഉം സ്റ്റോപ്പ് ചെയ്തു...

മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ...

ചെന്നു ചോദിച്ചപ്പോ ആർക്കുവേണ്ടിയാ ജീവിക്കുന്നേന്ന് ....


കുഞ്ഞ് വരില്ലാന്ന് പറഞ്ഞെന്ന് ....?


ഞാൻ നോവിൽ മുഴുകി.....


ബിസിനസ്സ് ശ്രദ്ധിക്കാതെ ആരെയും കാണാൻ അനുവദിച്ചില്ല ....ഒട്ടും ഉറക്കവും ഇല്ല ......

പാതിരാത്രിയൊക്കെ ചിന്തിച്ച് ... കരഞ്ഞ്...ആകെ തകർന്ന് .....

ഒരു പാട് അനുഭവിച്ചു കഴിഞ്ഞു ഈ ജീവിതം കൊണ്ട് .....


കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടാ ഇവിടെത്തിച്ചത്

cardiac arrest ആണെന്നാ ഡോക്ടർ പറഞ്ഞത് .....


എനിക്കൊന്ന് കാണണം: ഞാൻ പറഞ്ഞതും

ശാസ്ത്രി അകത്ത് കയറി കാണാൻ ഡോക്ടറോട് പെർമിഷൻ വാങ്ങി .....


അപ്പാ ഇപ്പോഴും മയക്കത്തിലാണ് ......


മെഡിക്കൽ എക്യുപ്മെന്റ്സിന്റെ ഇടയിൽ .....

വാടിതളർന്ന് കിടക്കുന്നു .....


ഞാൻ ഒപ്പമുണ്ടാകില്ലെന്ന് പറഞ്ഞതിനാണോ സ്വന്തം ജീവന് വില കൊടുക്കാഞ്ഞത്....

അത്രയും എന്നെ സ്നേഹിക്കുന്നുവോ ....


കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സമസ്യകൾ -.......


കുറച്ചു ദിവസങ്ങൾക്ക് ശേഷം ലൂർദ്ധിന് ഒപ്പം പോകാതെ വേദനായകത്തിന്റെ അയ്യർ മഠത്തിലെ മണ്ണിൽ പയസ്വിനിയുടെ പാദം സപ്ർശിച്ചു ......

                    തുടരും

                    


നാളെയും പയസ്വിനിയും ആയി വരും....എല്ലാവരും ലൈക്കും റിവ്യുവും തന്നാൽ  ....


To Top