പയസ്വിനി, തുടർക്കഥ ഭാഗം 44 വായിക്കൂ...

Valappottukal

 


രചന: ബിജി

ചലഞ്ചിങ് ഡെയ്സ് ...... അങ്ങനെ ആയിരുന്നു ....

കുറച്ചു ദിവസങ്ങളായി .....

വേദനായകം എന്ന അപ്പാവുടെ എൻട്രി ....


അതിലൊന്ന് ആടി ഉലഞ്ഞു ......


പെട്ടെന്നൊരാൾ വരിക ...

അതും ഇരുപത്തിരണ്ട് വർഷങ്ങൾ എനിക്ക് ദാനം നല്കിയ ആൾ .....



ഇക്കാലമത്രയും സുദർശൻ എന്ന അച്ഛനെ വെറുപ്പാൽ മാത്രം കൂട്ടി വച്ചിട്ടുള്ളത് .....


എന്നെ സ്നേഹിച്ചിട്ടില്ലാത്ത ....

വാത്സല്യത്തോടെ നോക്കാത്ത .... ഒരു മിഠായി തുണ്ടു പോലും കരുതാത്ത -

അറപ്പുളവാക്കും വിധം തന്നെ നോക്കുകയും സ്പർശിക്കുകയും ചെയ്ത വൃത്തികെട്ട ജന്മം ....


അയാൾ ചത്തുമലച്ച് തൂങ്ങി ആടുന്ന കണ്ടപ്പോൾ ഒട്ടും വേദന തോന്നിയില്ല ......


ഇപ്പോൾ അപ്പയാണെന്ന് പറഞ്ഞു വന്നാൽ ....

അനുഭവിച്ച വേദനകൾക്കു പകരമാകുമോ ...?


ചിതറിപ്പോയ മുത്തുകൾ .....ഞാനും അമ്മയും അപ്പയും......

ഇനി അതൊക്കെ കോർത്തെടുക്കുക എത്ര ദുഷ്കരമാണ് .....




ഇതൊക്കെ നടക്കുമ്പോൾ മെഹന്ദ്‌ സലാമും കുറച്ച് ഫ്രെണ്ട്സും മലൈ കാഞ്ചിക്കടുത്തുള്ള ഊരുകളിൽ തമ്പടിച്ചെന്നുള്ള വാർത്തയും അവളറിഞ്ഞു ....


അമർ തിരികെ മുബൈയ്ക്ക് .....പോയി ....


ലൂർദ്ധ് കുറച്ചധികം ദിവസം ഒപ്പം ഉണ്ടായിരുന്നു ......


ഒറ്റയ്ക്കാക്കാതെ കൂടെ കൂട്ടായി നിന്നു .....


എവിടെങ്കിലും കൂനിക്കൂടി ചിന്തിച്ചിരുന്നാൽ വലിച്ചെഴുന്നേല്‌പ്പിക്കും.....

ഞാൻ പോരേടി നിനക്ക്....

എന്തിനാ ഇങ്ങനെ വേദനിക്കുന്നത് .....


ലൂർദ്ധെന്ന കലിപ്പൻ ചെക്കന്റെ പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞ നാളുകൾ .....


അവന്റെ നെഞ്ചിൽ പറയാതൊളിപ്പിച്ച .....ഞങ്ങളുടെ പ്രണയത്തെ ....സ്വപ്നത്തെ കുറിച്ചൊക്കെപ്പറയും .....



അവന്റെ നെഞ്ചിൽ കിടത്തി ഉറക്കും .......


പാർവ്വതി ആന്റി കണ്ടാലും ചെക്കന് അതൊന്നും വിഷയം അല്ലാ .....


എഞ്ചുവടിയുടെ മുഖത്ത് നാണം ...... ഇതൊക്കെ കാണുമ്പോൾ ....


ചെക്കനാണേൽ എന്നെ കൊഞ്ചിച്ചു കൊണ്ടിരിക്കും.....


നാഴികയ്ക്ക് നാല്പതു വട്ടവും എയറു പിടിച്ച് വലിഞ്ഞ് മുറുകി നടക്കുന്ന ചെറുക്കനാ ......


എനിക്കിപ്പോ അവൻ 

അടുത്തുള്ളതാ ഇഷ്ടം ......


വിഷമം കയറിയിട്ടാണോ എന്തോ എനിക്ക് പനി പിടിച്ചു ..... അപ്പോഴും ... ഉറങ്ങാതെ കാവലായി കരുതലായി അവനുണ്ടാവും ....


പനിമാറിയിട്ടും മുറിവിട്ട് പുറത്തിറങ്ങാതെ ഇരുന്നപ്പോൾ ....

കളിയാക്കൽ തുടങ്ങി ....


ഇവിടിങ്ങനെ അടച്ചിട്ടിരുന്നാൽ .....

അഴകിയുടെ ഊരിലൊക്കെ മെഹന്ദിനും കൂട്ടർക്കും കിട്ടിയ ചാണക വെള്ളത്തിലെ കുളി നിനക്ക് അനുഭവിക്കാൻ യോഗമില്ലാതെ പോകില്ലേ ....


ആളൊരു വരുത്തി കൂട്ടിയ വേദനയോടെ എന്നെ ആക്കി ഒരുമാതിരി പറച്ചിൽ ....


ആ പാവങ്ങളെ ആ കുരുതി കളത്തിലേക്ക്  പറഞ്ഞു വീട്ടിട്ട്.....


ഇവിടെ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ ഇരുന്നോ ....


ടി ....നി അറിഞ്ഞോണ്ട് ആ പാവങ്ങൾക്ക് പണി കൊടുത്തതല്ലേ .....


എന്റെ പെങ്ങളു കൊച്ച് ....പാവം

അതിനൊരു ജീവിതമുള്ളതാ .....


ഏബലിനെ കുറിച്ചാണ് .....

ആങ്ങളയ്ക്ക് ഈ മനോവേദന ....


എഞ്ചുവടി ഇതൊക്കെ കേട്ട് കുലുങ്ങി ചിരിക്കുന്നു -...


ഞാനൊന്നും നോക്കിയതും ചിരി നിർത്തി .....


പാർവ്വതി ആന്റി എന്റെ പക്ഷമാണ് ....

കൊച്ച് ഇപ്പഴാ മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കുന്നെ ....


ആ പറഞ്ഞത് നേരാണ് ....

വർഷങ്ങളായി .... ഓട്ടം തന്നെയാണ് .....


പ്രാരാബ്ധങ്ങളുടെ മാറാപ്പും ചുമന്ന് അലച്ചിൽ തന്നെ ആയിരുന്നു ....


ഇനിയും എത്ര കാലമെന്നില്ലാത്ത അനിശ്ചിതം തന്നെയാണ് . ഇപ്പോഴും.....


ഒരു ദിവസം കിഴക്കേ മുറിയിലെ ശ്രീകുമാറ് കയറി വന്നു ....

ആരംഭകാലം മുതൽ ഒരു ആദ്യശ്യ സാന്നിധ്യമായി കൂടിയ സഹോദരൻ ....


തനിക്ക് ശ്വാസം മുട്ടുന്നില്ലേ .... ഈ മുറിക്കുള്ളിലിരുന്ന് .... താനിങ്ങനെയൊന്നും അല്ലാരുന്നല്ലോ


കുമാറിന്റെ ചിന്തയിലൊക്കെ .... കാലത്ത് തന്നെ എഴുന്നേറ്റ് .... വീട്ടിലെ പണിയെല്ലാം തീർത്ത്.... റോഡിലൂടെ ഓടിപ്പാഞ്ഞ് .... പല വീടുകളിലും പണിക്കൂ പോകുന്ന ചെറിയ പെൺകുട്ടി .....

ആഹാരം പോലും സമയത്തിന് കഴിക്കൽ ഉണ്ടാകില്ല ....

അച്ഛൻ വരുത്തിയ കടങ്ങളൊക്കെ വീട്ടുകയും ....

വയ്യാത്ത ചേച്ചിയേ കൊണ്ടുള്ള ആശുപത്രി വാസവും ആ ചിലവുകളും വഹിക്കുക ......

മാനസീകരോഗിയായ അമ്മയേ  ആർക്കും പരിഹസിക്കാൻ വിട്ടു കൊടുക്കാതെ  പ്രായത്തിൽ കവിഞ്ഞ പക്വതയോടെ പരിപാലിക്കുന്നത് കാണുമ്പോൾ .... നിറവ് ആണ് .....


ഒരുപാട് പൊരുതിയ കുട്ടിയാണ് ...

ഇങ്ങനെ ഈ തളർന്നു കിടക്കുന്നത് ....


തോറ്റു പോകരുത്.....

അത്രമാത്രം കുമാർ പറഞ്ഞു ....


ഞാൻ കണ്ണടച്ചു കാണിച്ചതും ഒരു പുഞ്ചിരി ആ മുഖത്ത് മിന്നി മാഞ്ഞു .....


ലൂർദ്ധ് ഇടയ്ക്ക് എത്തിനോക്കി മുഖം കോട്ടി .....


ചുമ്മാ മടി പിടിച്ച് ചടഞ്ഞുകിടക്കുന്നവളെ കാണാൻ ആരാധകരുടെ ഒഴുക്ക് ....


ആ പറയുന്നതിന് കാരണമുണ്ട് .....

വിദ്യുത് ഡോക്ടർ വന്നിരുന്നു ....

മേജറിന്  ഡോക്ടറ് വന്നത് പിടിച്ചില്ല.....


വിദ്യുത് ഡോക്ടറിന്റെ കണ്ണുകളിൽ ഇപ്പോഴും എന്നോടുള്ള പ്രണയം കാണാമെന്ന് .....


ഡോക്ടറ് ആകെ ഡള്ളായ പോലെ തോന്നിച്ചു.....


"ചിലതെല്ലാം ഇന്നലെകളാണ് .... ഓർമ്മകളാണ് ...

ആ ഇന്നലെകളിൽ ...

ഓർമ്മകളിൽ ഞാനിന്ന് ജീവിക്കുന്നു ...."


ഇറങ്ങാൻ നേരം ഡോക്ടർ പറഞ്ഞത്......


ലൂർദ്ധ് കൊല്ലുന്ന നോട്ടം നോക്കുന്നുണ്ടായിരുന്നു ഡോക്ടറിനെ....


നോക്കി കൊന്നോ .... കള്ള പട്ടാളമേ .....


അതു ഞാൻ പറഞ്ഞതും ....


ഒരു മഴയായി എന്നെ പുണർന്നു .....


എന്റേതാ അങ്ങനെ ഒരുത്തനും കൊടുക്കില്ല എന്റെ പെണ്ണിനെ ....


അത്ര നേരം പതിഞ്ഞ ശബ്ദത്തിൽ ആർദ്രമായി പറഞ്ഞവൻ ....


പെട്ടെന്ന് അടർന്ന് മാറി .....


ചവിട്ടിത്തുള്ളി ഒറ്റപ്പോക്ക് ......


എന്റെ കൺ ഇമകൾ പിടഞ്ഞു പോയി .......


അവന്റെ നിഴലുകൾ വാതിൽ മറവിൽ ഒളിച്ചു...


ലൂർദ്ധ്.....


"നിന്നിലും മനോഹരമായതൊന്നും എന്നിൽ വിപ്ളവം സൃഷ്ടിക്കാതിരിക്കട്ടെ ..."

                          തുടരും

                           ബിജി


ഒട്ടും സുഖമില്ലാതിരിക്കുന്ന സമയം ആണ് നിങ്ങളുടെ റിവ്യൂ സ് ആണ് ഊർജ്ജം ....

To Top