പയസ്വിനി, തുടർക്കഥ ഭാഗം 43 വായിക്കൂ...

Valappottukal

 


രചന: ബിജി

മെഹന്ദ് സലാമിന് ഒപ്പം ആഢ്യത്വം തോന്നുന്ന ഒരു വ്യക്‌തി ....


പയസ്വിനി ഇദ്ദേഹം നിന്നെ കാണാനായി വന്നതാണ് ....


ഞാനദ്ദേഹത്തെ നോക്കി .....

അപ്പോഴേക്കും ലൂർദ്ധും അമറും അങ്ങോട്ടെത്തി ...


ആരാ മെഹന്ദ് സാർ ഇത് ...?


ലൂർദ്ധ് ചോദിച്ചതിന് മെഹന്ദിന് ഒന്നും പറയാനില്ലായിരുന്നു .....


ഞാൻ പയസ്വിനിയെ കാണാൻ വന്നതാണ് ....


ലൂർദ്ധിന് ആളെ എവിടെയോ കണ്ട പോലുണ്ട് ......


ലൂർദ്ദ്‌ ഇത് വേദനായകം ....

ബിസ്സിനസ്സ് മാഗ്നറ്റ് ആണ് ....

അമർ ലൂർദ്ധിനോടായി മെല്ലെ പറഞ്ഞു .....


അയാൾക്ക് ഇവിടെന്താടാ കാര്യം ....


പയസ്വിനിയോട് എനിക്ക് തനിച്ച് സംസാരിക്കണം .....


ഗാംഭീര്യമുള്ള ശബ്ദം ....


പയസ്വിനി ലൂർദ്ധിനെ നോക്കി ....

അവനൊന്നു കണ്ണടച്ചു കാട്ടി .....

എന്നിട്ട് കൽമണ്ഡപത്തിലേക്ക് നടന്നു .....


വേദനായകവും ഉറച്ച ചുവടോടെ അവൾക്കരികിലെത്തി .....


പയസ്വിനി ..... അദ്ദേഹം മെല്ലെ ആ പേരു ഉരുവിട്ടു ....അഭിമാനം തോന്നുന്നു .....


ദീർഘനേരം അവളെ തന്നെ നോക്കി നിന്നു ...


പയസ്വിനിക്ക് എന്നെ അറിയുമോ.....?


സാറൊരു ബിസിനസ്സ് മാനാണെന്ന് അറിയാം...


അതു കേട്ടതും വേദനായകത്തിന്റെ കണ്ണ് പെട്ടെന്ന് നിറഞ്ഞു .....


പറയാൻ വന്നതെല്ലാം വിസ്മരിച്ച് പോകുന്ന അവസ്ഥയിലേക്ക് എത്തുക.....


തളർച്ച അനുഭവപ്പെടുക ....


എനിക്ക് .....എനിക്കൊന്നിരിക്കണം ..... ചുറ്റും നോക്കിക്കൊണ്ട് വേദനായകം കിതപ്പോടെ പറഞ്ഞു .....


പയസ്വിനി വേഗം കൽമണ്‌ഡപത്തിന്റെ പടിയിലേക്ക് അദ്ദേഹത്തെ ഇരുത്തി .....


ഈ കാണുന്ന പകിട്ടൊക്കെയുള്ളു ....

ആരുമില്ലെങ്കിലും ഒരു പിടി രോഗങ്ങൾ കൂട്ടായുണ്ട് ......


വരേണ്ടിയിരുന്ന കാലവും സമയവുമൊക്കെ തെറ്റിപ്പോയി .....

കാലചക്രത്തിന്റെ ഒപ്പം വിഹരിക്കാൻ മാത്രമേ കഴിഞ്ഞുള്ളു.....


വിധി .....

മറ്റാരുടെ മുൻപിലും അങ്ങനെ പറഞ്ഞ് ഒഴിയാൻ .. കഴിയും....


നിന്റെ മുന്നിൽ മാത്രം എനിക്കതിനു കഴിയില്ല .....


കുഞ്ഞേ നിന്നോട് യാചിക്കാൻ മാത്രമാണ് എന്റെ ഈ വരവ് .....



അദ്ദേഹത്തിന്റെ സംസാരം .... ഒന്നും മനസ്സിലാകാതെ അവൾ നിന്നു .....


ലോകരുടെ കാഴ്ചകളിൽ മിന്നിതിളങ്ങും ജീവിതം നയിക്കുന്നവൻ....


പഴയൊരു വേദയുണ്ട് ..... 

അയാൾക്കന്ന് സ്വന്തമെന്ന് പറയാൻ ഒരുവളെ ഉള്ളായിരുന്നു

വരദ ...വരദലക്ഷ്‌മി ....


ആ പേരു കേട്ടതും പയസ്വിനി വേദനായകത്തെ ഒന്നു നോക്കി....


പഴം കഥയിലെ നായകനും നായികയും....


ഊരിലെ പെരിയോന്റെ മകളെ കാലി ചെക്കൻ കാതലിക്കുക....


ഒതുങ്ങി പോയ എന്നെ പ്രണയമെന്ന മായികലോകത്ത് തളച്ചിട്ടത് അവളാണ് ....


എല്ലാ കഥകൾക്കും ഒരു പര്യവസാനം ഉണ്ടാകുമല്ലോ ....


ഊരുവാഴുന്നവന്റെ മകളെ പ്രണയിച്ചവനെ കൊന്നുതളളാനായി ഉത്തരവ് .... തല്ലിച്ചതച്ചു .... ദിവസങ്ങളോളം ....

ഒടുവിൽ പുഴയിൽ തള്ളി .....


വേദനായകത്തിന് ചില നിയോഗങ്ങൾ ഉണ്ടായതു കൊണ്ടാവാം ....

അറുമുഖം എന്നെ രക്ഷിച്ചത് ....


എഴുന്നേറ്റ് നടക്കാം എന്നായപ്പോൾ

ഞാനവളെ കാണാനായി തിരിച്ചു .....

വീണ്ടും പെരിയോന്റെ പിടിയിൽ ....

ഇത്തവണ കാരാഗ്രഹവാസം ആയിരുന്നു .....


വർഷങ്ങൾ പലതു കടന്നുപോയി ....


ഒരിക്കൽ ഞാൻ മോചിതനായി .....

അപ്പോഴും വരദയെ കാണാനാണ് ആഗ്രഹിച്ചത് ......


പക്ഷേ .......


പെരിയോനും കുടുംബവും തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്ന വാർത്തയാണ് എനിക്കറിയാൻ കഴിഞ്ഞത് .....


ആ ഓർമ്മകൾ വേദനായകത്തെ ഈ സമയവും വേദനിപ്പിക്കുന്നു .....


എന്നേ തേടി നിങ്ങളെന്തിന്....?


പയസ്വിനിയുടെ ശബ്ദത്തിലെ മുഴക്കത്തിൽ വേദനായകമൊന്നു ചിരിച്ചു....


എന്റെ ചോരയ്ക്കടുത്തല്ലാതെ എങ്ങോട്ടാണു ഞാൻ പോകണ്ടേത് ....


വരദയിൽ എനിക്ക് പിറന്ന മകളാണ് പയസ്വിനി ....

വേദനായകത്തിന്റെ വാരിശ് ...


വേദനായകത്തെ തീക്ഷ്ണമായി നോക്കിയവൾ ......


പയസ്വിനി ഈ പേരു പോലും എന്റെ ഇഷ്ടത്തിന് .....


നിർത്ത് .....

എനിക്കൊന്നും കേൾക്കണ്ടാ .....


പുതിയ ഒരു ബന്ധവും എനിക്കുവേണ്ടാ .....


ഉലഞ്ഞു പോയിരുന്നവൾ ....


വേദനായകവും പിന്നോട്ടൊന്ന് വേച്ചു പോയി ......


എന്റെ കുഞ്ഞാണ് ..... വീണ്ടും അടഞ്ഞ ശബ്ദത്തിൽ നെഞ്ചിൽ കൈയ്യമർത്തി മെല്ലെ ഉരുവിട്ടു കൊണ്ടിരുന്നു....


വേദനായകത്തിന്റെ മിഴികൾ പെയ്തു .....


ഞാൻ ....ഞാൻ ....അപ്പാവാണ് മോളേ .....


പയസ്വിനി അയാളെ  തുറിച്ച് നോക്കി .......


തിരികെ പിടിക്കാൻ കഴിഞ്ഞില്ല മോളേ .......

ആരുമില്ലാത്തവനാ....

ഈ ലോകത്ത് വരദയും എന്റെ കുഞ്ഞും മാത്രമേ സ്വന്തമായെനിക്കുള്ളു ......


തന്റെ മുന്നിൽ ശ്വാസം പിടഞ്ഞ് കരയുന്നൊരാൾ .....

അപ്പാവാണെന്ന് ....

ആരുടെ മുന്നിലും പതറാത്ത കാരിരിമ്പിന്റെ ഉറപ്പുളവൾ ......

ചഞ്ചലയാകുന്നു .......


മുന്നിൽ നിൽക്കുന്നത് വേദനായകമാണ് .....

പഞ്ചനക്ഷത്ര ഹോട്ടൽ ശ്യംഖലകളും .... ടെക്സ്റ്റെൽസും ....

ഹോസ്പിറ്റൽസ് കോളേജുകൾ ..... എണ്ണിയാലൊടുങ്ങാത്ത ബിസ്സിനസ്സ് കളുടെ അധിപതി ....

തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് കിംഗ് .....


വേദനായകം ഉരുവിട്ടതൊക്കെ സത്യം തന്നെ ആവാം ..... അല്ലാ സത്യം ആണ് .... പയസ്വിനി വിറച്ചു പോയി .....

ആ കണ്ണുകൾ ചോരയെ കണ്ട ..... ആനന്ദത്തിനൊപ്പം ..... ഇക്കണ്ട കാലം പിരിഞ്ഞ വേദനയും തിങ്ങുന്നുണ്ട് .....


അവളൊരു ഇരുണ്ട കാലഘട്ടത്തിന്റെ ഓർമ്മകളിൽ ചൂഴ്ന്നിറങ്ങി .......


എന്റെ ഓർമ്മകളിലെല്ലാം വരദ എന്ന അമ്മ ഭ്രാന്തിയാണ് .....


നന്നായി മദ്യപിച്ചൊരു രാത്രി അച്ഛൻ സുദർശൻ അമ്മയെ പൊതിരെ തല്ലി ......


തമിഴൻ വരുമെന്ന് കാത്തിരിക്കുകയാവും ..... മദ്യത്തിൽ കുഴഞ്ഞ സംസാരം ...


അമ്മ അടി കൊണ്ട് നിലത്ത് ചുരുണ്ടു കൂടിയതും ......

അമ്മയെ വലിച്ചിഴച്ച് അകത്തേക്ക് കൊണ്ടുപോയി .....


പിന്നാലെ ഞാനോടി ചെന്നതും .....


അവിഹിത സന്തതി.....



തമിഴന്റെ വിഴുപ്പ് എന്റെ തലയിൽ ....

അതിന് എന്തെങ്കിലുമൊക്കെ ബോണസ് വേണ്ടേ .....


അയാളൊന്ന് മുരണ്ടു കൊണ്ട് .....

എന്റെ ചുണ്ടിൽ പിടിച്ച് ഞെരടി ......


പതിമൂന്ന് വയസ്സുകാരിക്ക് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നില്ല അയാൾ പറയുന്നതൊക്കെ .....



ഇന്നിപ്പോൾ മനസ്സിലാക്കുന്നു .....

തലവേദന ഇരച്ചു കയറുന്നു ......


എനിക്കെന്റെ വരദയേയും എന്റെ കുഞ്ഞിനേയും വേണം ...


ഇക്കാലമത്രയും .... കണ്ടില്ല....

എനിക്ക് പുതിയ മേൽവിലാസത്തിന്റെ ആവശ്യമില്ല ....


എനിക്കും ആ പഴയ കാലത്തിന്റെ വേദനയിൽ ഉരിത്തിരിഞ്ഞ ധൈര്യം ....

ഒരു തെറ്റും ചെയ്യാതെ താൻ അനുഭവിച്ച നിറം മങ്ങിയ ദിനങ്ങളോടുള്ള പക ....



വന്നിരുന്നു പലവട്ടം .....

എന്റെ വരദയേയും എന്റെ ചോരയേയും ..... തേടി


പക്ഷേ ... മനോനില തെറ്റിയ വരദ ...

എന്നെ തിരിച്ചറിഞ്ഞില്ല....


ആ ഹൈ പ്രഷർ താങ്ങാതെ ഒന്നു വീണു ..... ഒരു വശം തളർന്ന് പിന്നെയും വർഷങ്ങൾ ....


വിക്യതമായി ഒന്നു ചിരിച്ചെന്നു വരുത്തി വേദനായകം -


ലയത്തിൽ നിങ്ങളെ തേടി വീണ്ടും എത്തി ....

അവിടം തരിശു ഭൂമിയായി ..... കണ്ടപ്പോൾ ഹൃദയം നിലച്ച അവസ്ഥ....


ഒരുപാട്  അലഞ്ഞു ....

അപ്പോഴാണ് .....

മോളേ കുറിച്ചുള്ള വിവരങ്ങൾ ന്യൂസിൽ അറിഞ്ഞത് ....

വരദ മെന്റൽ അസൈലത്തിലാണല്ലേ .... പോയി കണ്ടു ഞാൻ ....

എന്നെ കണ്ടതും ഒരു തിളക്കം ആ കണ്ണിൽ ....


വേദനായകം ശ്വാസം എടുക്കാൻ കഴിയാതെ .... ഒന്നു പിടഞ്ഞു....

പെട്ടന്ന് കോട്ടിലെ പോക്കറ്റിൽ നിന്ന് ഇൻഹേലർ എടുത്ത് വലിച്ചു ....


ആശ്വാസം തോന്നിയതും മുഖം അമർത്തി തുടച്ചു....


കുഞ്ഞ് വരില്ലേ അപ്പാവുടെ കൂടെ ....?


വേദനായകം പിന്നെയും കേണു.....


പയസ്വിനിക്ക് തലവേദന അസഹ്യമായി .....


വേദനായകത്തിനു നേരേ വരില്ലാന്നുള്ള അർത്ഥത്തിൽ തല ചലിപ്പിച്ച് പിന്നിലേക്ക് ചുവടു വച്ചു .....


കുഞ്ഞേ ....?


വേദനായകം തൊണ്ട ഇടറി വിളിച്ചു .....


പയസ്വിനി കണ്ണടച്ച് ഒന്നു നിന്നു ....

പിന്നെ വീടിനെ ലക്ഷ്യമാക്കി ഓടി ....


അവൾ വിഹ്വലതയോടെ പാഞ്ഞുവന്നതും ലൂർദ്ധ് അവൾക്കടുത്തേക്ക് ചെന്നു.....


അവന്റെ നെഞ്ചിൽ മുഖം ചേർന്നു


ഉടൽ ഉലയുന്നതും .... തന്റെ ഇടം നെഞ്ചിൽ നനവ് തട്ടിയതും .....


ലൂർദ്ധും പരിഭ്രമിച്ചു ......


പയാ ......


അവൾ വേദനിച്ചു.....

എന്തിനൊക്കെയോ വേദനിച്ചു .... അതു മാത്രമായി അവന്റെ ചിന്ത ....


അവന്റെ കണ്ണും ചുവന്നു .....


ആദ്യമായാണ് തന്റെ മുന്നിൽ അവളിങ്ങനെ.....


എന്റെ രാക്ഷസി .....


അവന്റെ ശബ്ദത്തിലും ഈറൻ .....


എന്തിനാടാ ....ഇങ്ങനെ വേദനിക്കുന്നേ .....


ഞാനില്ലേ.....


അയാളെന്തു പറഞ്ഞിട്ടാ പയാ നിന്നെ കരയിപ്പിച്ചത്..... 

പല്ലു കടിച്ചവൻ  മുരണ്ടു


എത്ര വേഗമാണവനിൽ രോഷം ഇരമ്പി ആർത്തത് ....


ശരീരോഷ്മാവ് കൂടിയും ..... ഞരമ്പു പിടഞ്ഞും .....അവന്റെ കലി  വീണ്ടും പിറവി എടുത്തു .....


അവളിലെ പിടിമുറുക്കി നെഞ്ചിലേക്ക് ഒന്നു കൂടി ചേർത്തു . പിടിച്ചു....


ഒന്നിനും കരഞ്ഞു കണ്ടിട്ടില്ല .....

മരണത്തെപ്പോലും നിർഭയം നേരിടുന്നവൾ ......

മലൈ കാഞ്ചിക്കു പോലും അവളുടെ വീര്യത്തെ കുറയ്ക്കാൻ കഴിഞ്ഞിട്ടില്ല ......


ഇന്നു പക്ഷേ നെഞ്ചിടറി കരഞ്ഞവൾ ......


പയസ്വിനിയെ അടർത്തിമാറ്റി .....

ചുവന്നു വിങ്ങിയ മുഖം....

അവളുടെ ചുവന്നു കലങ്ങിയ മിഴികൾ ഈറനിറ്റിക്കുന്നു ......


അതു കണ്ടു നില്ക്കാൻ കഴിയാതെ മിഴികൾ മാറ്റിയവൻ


ഞാനിപ്പോ വരാം പയാ .....

കരയരുത് ......


ഇതു കണ്ടാൽ എന്നെ നിയന്ത്രിക്കാൻ എനിക്ക് കഴിഞ്ഞെന്നു വരില്ല.....'


അവളെയും കടന്ന് വേദനായകത്തിനെ കാണാൻ കുതിച്ചതും ....അവന്റെ കൈയ്യിൽ പിടി വീണു .....


എന്നെ വിട്ടെങ്ങും പോകല്ല്

എന്റെ അടുത്തുണ്ടായാൽ മതി ....

അവളുടെ സ്വരം ചിലമ്പിച്ചിരുന്നു ...

എനിക്ക് നീ മാത്രം മതി ലൂർദ്ധ്.....


പയാ ......

അവളുടെ മൂർദ്ധാവിൽ ചുണ്ടമർത്തി ....

ഇറുങ്ങനെ അവളെ പുണർന്നു ......


നീയുള്ള ഈ മണ്ണിൽ ഇനിയും ജീവിക്കണം ....

നിന്നെ സ്നേഹിച്ചു കൊതി തീരാതെ മരിക്കണം .....

നീനക്കായ്... നീ ഒപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എനിക്ക് പുനർജ്ജനിക്കണം ....


                       തുടരും

                       

പയസ്വിനിക്ക് എല്ലാ നല്ലതും സംഭവിക്കട്ടെ .....

ട്രാജഡി ഒന്നും ഇല്ല ....

Nb:സുഖമില്ലാരുന്നു. റിവ്യു നന്നായി പോരട്ടെ ....നിങ്ങളുടെ സപ്പോർട്ടിലാണ് എന്റെ എഴുത്ത് സുഖമില്ലാതെ കിടന്നപ്പോഴും .. പയസ്വിനിയും ലൂർദ്ധുമൊക്കെയായിരുന്നു മനസ്സിൽ ....റിവ്യു പ്ലീസ് ....

To Top