രചന: ബിജി
പാർവ്വതി ആന്റി കാവിൽ കയറുന്നതിന് മുൻപ് ഷർട്ടൂരാൻ പറഞ്ഞതും അമറിന് നാണം ....
മറ്റേ സാധനം ..... കേട്ടതും ഷർട്ടൂരി എന്റെ കൈയ്യിൽ തന്നു .....
അമർ ഒരു വിധം ബട്ടൺ മാതം ഊരി വിട്ടു .....
അതിലപ്പുറം അവൻ താങ്ങൂല്ല...
ഒരുത്തനാണേൽ പോരുകാളയെപ്പോലെ നെഞ്ചുംവിരിച്ച് നടക്കുന്നു ....
ടോ .....
തന്നെ ജല്ലിക്കെട്ടിന് കൊണ്ടുവന്നതല്ല ഇങ്ങനെ വിജംഭ്രിച്ച് നടക്കാൻ ....
ഞാൻ പറഞ്ഞതും എന്റെ ഇടുപ്പിൽ കൈയ്യിട്ട് ചേർത്തുപിടിച്ചു.....
കുതറി മാറിയതും ....
ഇളിക്കുന്നു .....
കാവിൽ അവന്റൊപ്പം തന്നെ നിന്നു ഭഗവതിയെ തൊഴുതു.....
നീ ഇപ്പോ എന്താ പ്രാർത്ഥിച്ചത് ....
എന്നെ തന്നെ കല്യാണം കഴിക്കണമെന്നല്ലേ....
ഓ..പിന്നേ എനിക്ക് വേറെ പണിയില്ലേ .....
അപ്പോഴേക്കും മുഖം വീർപ്പിച്ച് പോയി കഴിഞ്ഞു .....
എന്റെ ദേവി.... ആ കുശുമ്പ് കുടുക്കയെ എനിക്ക് തന്നെ തന്നേക്കണേ .....
ഞാൻ നോക്കുമ്പോ ഒരു ദാവണിക്കാരിക്കൊപ്പം നിന്ന് തൊഴുന്നു .....
ആ പെൺകുട്ടി പ്രദിക്ഷിണം വയ്ക്കുമ്പോൾ അവൾക്കൊപ്പം നടക്കുന്നു .....
അറിയാത്ത മട്ടിൽ അതിനെ മുട്ടുന്നു .....
Sorry പറയുന്നു .....
ആ പെൺകൊച്ചിന്റെ മുഖത്ത് നാണം ......
അവള് ചന്ദനം തൊട്ടു കൊടുക്കുന്നു .....
ഞാൻ അമറിനെ പോയി വലിച്ചോണ്ടു വന്നു ......
ഞാൻ ലൂർദ്ധിനെ കാട്ടി കൊടുത്തതും അമർചിരിക്കുന്നു ....
രണ്ടും പിണങ്ങിയോ ...?
ഞാനൊന്നു ചിരിച്ചു ....
. അപ്പോഴേക്കും ആന്റീ ഇലയിൽ പൊതിഞ്ഞ പായസവും ആയി വന്നു .....
അമറിനൊപ്പം ആൽ ചുവട്ടിലിരുന്ന് പായസം കഴിക്കാൻ തുടങ്ങി .....
ഫോർക്കും സ്പൂണും മാത്രം ഉപയോഗിച്ചു കഴിച്ചു ശീലമുള്ള അമർ നോക്കിയിരുന്നു .....
പാർവ്വതി ആന്റി അത് കണ്ട് വായിൽ വച്ചു കൊടുത്തു ....
പിന്നെയും വായും തുറന്ന് പിടിച്ച് അമർ ......
മെഹന്ദ് സാർ നാളെ വരുന്നുണ്ട് ....
അനിയത്തി ഏല്പ്പിച്ച കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ....
അല്ലെങ്കിലും എല്ലാം എല്ലാരും പരസ്പരം അറിയും...
ഞാൻ മാത്രം ഒന്നും അറിയില്ല .....
എനിക്ക് സങ്കടം തോന്നി....
ഈനാംപേച്ചിക്ക് മരപ്പട്ടിതന്നെയാ കൂട്ട് .....
ഒന്നു തുമ്മിയാൽ പിണങ്ങുന്ന രണ്ടെണ്ണം .....
ഇവനിതെവിടെ പോയി..... ആന്റി ചോദിച്ചു....
മേജർ ആഭ്യന്തര ചർച്ചയിലാ ....
ഞാൻ പറഞ്ഞതും അമർ ചിരിക്കുന്നു ....
അപ്പോഴേക്കും ദാവണിക്കാരിക്കൊപ്പം ലൂർദ്ധ് പടി കെട്ടിറങ്ങി വരുന്നുണ്ട്- .....
ഇറങ്ങാനായി ആ കൊച്ചിനെ കൈയ്യിൽ പിടിച്ച് സഹായിക്കുന്നു....
ഞാൻ അവനെ കണ്ടതും ....
ആന്റി ഞാനങ്ങോട്ട് നടക്കുവാ ...
കിഴക്കേ മുറിയിൽ വരെ ഒന്നു പോകണം .....
ഞാൻ നടന്നതും ദാവണി ഓടി വരുന്നുണ്ട്...
ഞാനൊന്ന് നിന്നു ....
ഞങ്ങളങ്ങ് ഇഷ്ടപെട്ടു പോയി ചേച്ചി .....
ചേച്ചി തടസ്സം നില്ക്കുത് .....
ഞാൻ തിരിഞ്ഞു നോക്കിയപ്പോ ....
ദാവണിയെ നോക്കി ഫ്ലൈയിംങ് കിസ്സ് പറത്തുന്നു ....
ഒരു തടസ്റ്റോം ഇല്ല .... കൊച്ച് എടുത്തോ....?
എന്താ പേര് .....
കൃഷ്ണജ ....
കൊച്ച് ഏതു ക്ലാസിലാ പഠിക്കുന്നത്....
പ്ലസ്ടൂ ....
ആണോ .... പഷ്ട്....
ആ ആന്റിയെ കണ്ടോ ....
പുള്ളിക്കാരി ആ ചേട്ടന്റെ അമ്മയാ ...
എല്ലാത്തിനും പെട്ടെന്ന് ഒരു തീരുമാനം ആകും ....
എന്നാ ഇപ്പതന്നെ പറയാം .....
കൃഷ്ണജ ആന്റി ഇരിക്കുന്നിടത്തേക്ക് ഓടിപ്പോകുന്നത് കണ്ടു...
എന്താകുമോ എന്തോ...?
കൊച്ചു പിള്ളാരെ വെറുതെ വട്ടു കളിപ്പിക്കുന്നതിന് ആന്റിയുടെ കൈയ്യിൽ നിന്ന് രണ്ടെണ്ണം കിട്ടുന്നത് നല്ലതാ...
ഞാൻ കിഴക്കേ മുറിയിലേക്ക് നടന്നു .....
കുമാറിനെ വഴിയിൽ വച്ചേ കണ്ടു ....
ഒരിക്കൽ എന്നോട് പറഞ്ഞില്ലേ എന്തോ പറയാനുണ്ടെന്ന് ....
അത് ....ആളൊന്ന് .... പരുങ്ങി ...
എന്നെ എപ്പൊ കണ്ടാലും ഒരു വാത്സല്യമാണ് മുഖത്ത് ....
എന്തായാലും ചേട്ടൻ പറയ്....
അത് ....പ്രീയ ....
പ്രീയേച്ചിക്കെന്താ ....
ഞാൻ പേടിച്ചു ....
അല്ലാ ... ഒന്നുമില്ല ...
ഞാൻ പോകുവാ.... ആ കണ്ണുകളിൽ പരിഭവം ....
ഇതെങ്ങോട്ടാ പോകുന്നേ ....പറയ്...
എന്താ പ്രശ്നം ....
ഞാൻ മുന്നിൽ കയറി നിന്നു ....
എനിക്ക് ..അത് പ്രീയയെ ഇഷ്ടമാ....
പ്രീയേച്ചിയേയോ ... എനിക്ക് അമ്പരപ്പ് .....
അതു കേട്ടതും കുമാർ തല താഴ്ത്തി....
ചേച്ചിക്ക് അറിയുമോ ....
അറിയാം ....
ഇതൊക്കെ എപ്പോ....
വായിൽ നിന്ന് അറിയാണ്ട് വന്നു.
പ്രീയയുടെ കാല്യാണത്തിന് മുന്നേ പറഞ്ഞതാ ....
പക്ഷേ ഒന്നും പറയാതെ പോയി ....
എനിക്ക് തന്നേക്കുമോ ....
ഞാൻ .... ഞാൻ എനിക്ക് അത്രയ്ക്ക് ഇഷ്ടമായിട്ടാ....
ഞാനിന്നും കാത്തിരിക്കുകയാണ് .....
ഞാനെന്താ പറയുക ചേച്ചി അസുഖമൊക്കെ മാറി വരട്ടെ ....
ചേച്ചിയോട് സംസാരിക്കാം ....
പാവം തോന്നി എനിക്ക് ....
കാത്തിരിക്കാം .... ഇത്രയും കാത്തിരുന്നില്ലേ ഇനിയും കാത്തിരിക്കാം ....
പതിഞ്ഞ ശബ്ദത്തിൽ .... ഇടർച്ചയോടെ പറഞ്ഞതും .....
കേട്ടു നിന്ന എന്നിലും കണ്ണിലൊരുറവ പടർന്നു
ഏതു പാതിരാത്രിക്കും നിഴലുപോലെ സംരക്ഷണ കവചം പോലെ പിന്നാലെ കാണുന്ന കിഴക്കേ മുറിയിലെ ശ്രീകുമാർ .....
തിരികെ നടക്കുമ്പോ കൂട്ടു വരാമെന്ന് പറഞ്ഞപ്പോ വേണ്ടാന്ന് പറഞ്ഞു .....
ധൃതിയിൽ നടന്നു .....
എന്നാലും നിഴലു പോലെ പിന്നാലെ കാണുമെന്നറിയാം ....
കുറച്ച് നടന്നപ്പോ ... മുന്നിൽ നില്ക്കുന്ന ലൂർദ്ധ്....
കൊച്ചു പിള്ളാരെ ചുറ്റിച്ചു കഴിഞ്ഞോ ....
അവിടെ ഒടുക്കത്തെ ചിരി .....
ചെറിയ കൊച്ചാ .... കുറച്ച് നിറം കൊടുത്ത് അതിപ്പോ എന്തൊക്കെ ചിന്തിക്കുമോ ...
എന്റെ രാക്ഷസിയെ ഒന്നു പറ്റിച്ചതല്ലേ ....
അവളും ഒപ്പം നിന്നു ....
എന്നെ നിനക്ക് ഒരു സംശയവും ഇല്ലേടി ....
ഞാനൊന്ന് ചിരിച്ചതും ....എന്നെ ചേർത്ത് പിടിച്ചു....
ഇന്നും ഒന്നിച്ചു കിടക്കണമെന്നൊക്കെയുണ്ട് അമ്മ പത്തല് കൊണ്ടു തല്ലും ....
അവൻ ചിരിച്ചതും ....
എന്റേത് ... എന്റേത് എന്റെ മാത്രം
മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു ....
അടുത്തൊരു പകൽ എനിക്ക് പകർന്നത് മറ്റൊരു ദുർഘടം പിടിച്ച ഏടായിരുന്നു ......
എന്നെ തേടി ഒരാളെത്തി എന്റെ ജീവിതത്തിന്റെ താളം തെറ്റിക്കാൻ തക്ക പ്രാപ്തിയുള്ളൊരാൾ .....
തുടരും
ചെറിയ പാർട്ടാണ് സുഖം ഇല്ലായിരുന്നു .... റിവ്യു പ്രതീക്ഷിക്കുന്നു