രചന: ബിജി
മഴ നനഞ്ഞ് ഫ്ലാറ്റിൽ ചേക്കേറുമ്പോൾ ...
എനിക്ക് തനിച്ച് കിടക്കാൻ വയ്യെടി .....
അവൻ പറഞ്ഞതും .....
കുത്തി കുടലെടുക്കുമെടാ നാറി .....
ഭീഷണിപ്പെടുത്തിയതും ....
ദയനീയമായൊന്നു നോക്കി .....
ഞാനൊന്നും ചെയ്യില്ല....
Mother promise......
പക്ഷേ ഈ രാത്രി നീ അടുത്തു വേണം
ചില്ലറയല്ലല്ലോ വലിച്ചു കേറ്റിയത് ..... അരിശം വന്നെനിക്ക് .....
ഇറങ്ങും വഴി വീണ്ടും എടുത്ത് കഴിക്കുന്നതു കണ്ടതാ.....
ചോദിച്ചപ്പോ പറയുന്നതോ....
ഒരുപാട് നാളുകളായി ഒന്നുറങ്ങിയിട്ട് ..... പുഴുവരിച്ചു കിടക്കുന്ന ഒരു രൂപം ഓർമ്മയിൽ വരുമെന്ന് .....
ഇന്ന് നീയുണ്ടല്ലോ ....നന്നായി ഒന്നുറങ്ങണം ....
ഫ്രെഷാകാൻ ഉന്തി തള്ളിവിട്ടു .....
ഇന്ന് തങ്ങൾക്കിടയിൽ നടന്നതെല്ലാം ചെറു ചിരിയോടെ ഓർമ്മയിൽ വിരിഞ്ഞു .....
വാഷ് റൂമിന്റെ ഡോർ തുറന്നതും .....
ഒന്നു നോക്കി .....
ടവൽ ഉടുത്ത് .... നില്പ്പുണ്ട് .....
തലമുടിയിൽ നിന്ന് വെളളം ഒഴുകുന്നു .....
ഇവനിത് എന്താ ഭാവിച്ചാ...
ടവലെടുത്ത് കൊടുത്തു ....
തല തുടയ്ക്കെടാ ....
ഓരോന്ന് വലിച്ചു കേറ്റി ...
കാട്ടി കൂട്ടുന്ന കോപ്രായം .....
അവനാ ഡോറിൽ പിടിച്ച് ആടുകയാണ് .....
എന്റെ പയ തുടച്ച് തന്നാ മതി .....
ഓഹ്......
അറിഞ്ഞ് പണിതരികയാ .....
ടവലെടുത്ത് അവനരികിലേക്ക് ചെന്നു......
തല കുനിക്ക് ചെക്കാ .....
അവനെന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു ......
ഹൃദയം കിടുത്തു പോയൊരു വിറയൽ ....
തള്ളി മാറ്റി ... ടവൽ എറിഞ്ഞു കൊടുത്തു .....
തെമ്മാടി ..... തന്നെയങ്ങ് തുടച്ചാൽ മതി .....
Sorry രാക്ഷസീ.....
കവിളിലൊരു ഉമ്മയും തന്ന് അവൻ ഓടി ......
കള്ളത്തരം മാത്രമേ കയ്യിലുള്ളു ......
അവനൊപ്പം തന്നെയാണ് കിടന്നത് .......
എന്റെ ചുണ്ടിലൊരു ഉമ്മയും തന്ന് ....
ബെഡിന്റെ അങ്ങേ കോണിലേക്ക് മാറി കമഴ്ന്ന് കിടക്കുന്നവന്നെ ചിരിയോടെ നോക്കി കിടന്നു .....
ഈ ചിരിയുടെ അർത്ഥം എനിക്ക് മനസ്സിലായി ..... ലൂർദ്ധാണ്
ഇവൻ ഉറങ്ങിയില്ലേ ...
ഞാൻ ചളിപ്പോടെ കണ്ണടച്ചു .....
ഏതാണ്ടൊക്കെ നേടിയെടുക്കാൻ വേണ്ടി ..... വന്നതായിരുന്നല്ലോ .....
അതൊക്കെ ആയിട്ടു വാ.....
എന്നിട്ട് ഈ ബെഡ്ഡിൽ കിടന്ന് ഉരുണ്ടു മറിയാം ....
ഹ് ... കൊല്ലും ഞാൻ മിണ്ടാതെ കിടന്നോ ...?
കലിപ്പിച്ചൊന്നു നോക്കിയിട്ട് കണ്ണടച്ചു കിടന്നു ഞാൻ ...
രാവിലെ ഫ്രെഷായി വന്നപ്പോഴേക്കും .....
ആളും റെഡി ആയിട്ടുണ്ട് ....
പുറത്ത് പോയി ബ്രേക്ഫാസ്റ്റ് കഴിച്ചു....
മെഹന്ദ് സാർ എന്നെ വിളിച്ചിരുന്നു..... നീ എന്തോ ഭാരിച്ച പണികൊടുത്തെന്ന് ....
അഴകിയുടെ ഊരിലെ പ്രോബ്ളംസ് പറഞ്ഞതും ....
അവനെന്നെ ചുഴിഞ്ഞ് നോക്കി ....
എന്താ നിന്റെ പ്ലാൻ .....
ചെന്നു കയറി കൊടുത്താൻ അവരെല്ലാം നിന്നെ സ്വീകരിച്ചിരുത്തുമെന്നാണോ .....
എനിക്കവരെ കൈവിടാൻ കഴിയില്ല .....
ഞാൻ കൂടെയുണ്ടാവുമെന്നുള്ള വിശ്വാസത്തിലാണ് അഗതിമന്ദിരത്തിൽ അവർ ജീവിക്കുന്നത്.....
ഒന്നോ രണ്ടോ പേർക്കുവേണ്ടിയല്ല.... ആ ഊരുകളിൽ തിളക്കം നഷ്ടപ്പെട്ട കണ്ണുകളുമായി ജീവിക്കുന്ന ഒട്ടനവധി സ്ത്രീകളുണ്ട്....
നമ്മളെ കൊണ്ട് ചെറിയ ഒരു വെളിച്ചം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ...
ശ്രമിക്കുകയെങ്കിലും ചെയ്യണമല്ലോ ...
ഒന്നേ പറയാനുള്ളു ഞാനറിയാതെ ഒന്നിനും ചാടി പുറപ്പെട്ടേക്കല്ല് ....
ഒന്ന് നന്നായി ഇളിച്ചു കാണിച്ചു ....
മെഹന്ദു സാറുമായി ഞാൻ സംസാരിക്കട്ടെ ....
എന്താ ചെയ്യാൻ പറ്റുകയെന്ന് .....
ഇതിനാണോ അമറിനെ കണ്ടത്....
അമറിന്റെ കാര്യം പറയുമ്പോ ചെക്കനിൽ ഒരു വലിഞ്ഞു മുറുക്കം ....
അഗതിമന്ദിരത്തിൽ ജീവിക്കാൻ അഴകിയേ പോലെ ചിലർക്ക് താല്പര്യമില്ല....
മരണം വരെ അവിടെ ജീവിക്കാം .... അതും ഒരു തരത്തിൽ തടവറ തന്നെയല്ലേ ....
അവർ ഉയരത്തിൽ സ്വപ്നം കാണുന്നു ... അവർക്ക് പറക്കണം ....
ആ ചിറകുകൾക്ക് താങ്ങാവണം ....
മലൈ കാഞ്ചിയുടെ പ്രതിബിംബമായി മുരടിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലവർ ...
അഴകിക്ക് വിമാനം പറപ്പിക്കണമെന്ന് ....
സുഹാസിനിക്ക് സിനിമയിൽ അഭിനയിക്കാനാ താല്പര്യം ....
അവളിൽ പുഞ്ചിരി....
അവരുടെ സ്വപ്നങ്ങളൊക്കെ അവളുടെയും കൂടെയാണ് ....
അവനൊന്നും മിണ്ടാതെ അവളെ കേട്ടിരിക്കുകയാണ് ......
അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടണം ഞാനുണ്ട് കൂടെ .....
കൂടുതൽ ആലോചിച്ച് തല ചൂടാക്കണ്ടാ .....
അവൻ പറഞ്ഞതും ....
എവിടെയാണെന്ന് ചിന്തിക്കാതെ കവിളിൽ ഒരു ഉമ്മ കൊടുത്തു....
അവനൊന്നു കണ്ണുരുട്ടി..... ചേർത്തുപിടിച്ചു....
അമ്മ നാട്ടിൽ ഉണ്ട് .....
ഞാനും അങ്ങോട്ടേക്കാണ്.....
നീ പോരുന്നോ അതോ അമറിനെ കാണാൻ പോകുന്നോ ....
തുടങ്ങി .....
ഇതിനൊന്നും മരുന്ന് കണ്ടുപിടിച്ചിട്ടില്ല....
പിറുപിറുത്തു ഞാൻ
അമർ എന്റെ ഫ്രണ്ടാണ് ...
തനിക്ക് വേണ്ടി എന്റെ ജീവിതത്തിൽ വന്ന ചിലരെ ഉപേക്ഷിക്കാനൊന്നും പറ്റില്ല....
ഞാൻ പറഞ്ഞതും ഉറക്കെ ചിരിച്ചു ...
ഞാൻ നോക്കാനേ പോയില്ല....
എയർപോർട്ടിൽ വെച്ച് അമർ ധൃതിയിൽ വരുന്നത് കണ്ടു .....
ഞാൻ ലൂർദ്ധിനെ നോക്കി ....
അമർ ലൂർദ്ധിനെ hug ചെയ്തു ....
ഞാൻ ലേറ്റായില്ലല്ലോ ....
ഇല്ലെടാ .....
എന്നാ പിന്നെ നീങ്ങിയേക്കാം ....
ഞാൻ വായും തുറന്ന് നില്പ്പാണ് .....
പറ്റിച്ചതാണ് രണ്ടും കൂടി
പിശാചുക്കൾ .....
അതിലും എന്നെ വിസ്മയിപ്പിച്ചത് അമർ ഞങ്ങൾക്കൊപ്പം നാട്ടിലേക്ക് വരുന്നുണ്ടെന്നാണ് --...
രണ്ടും കൂടി കഥയും പറഞ്ഞ് ചിരിച്ചോണ്ട് മുന്നിൽ പോവുകയാ ...
ഞാനുണ്ടോന്ന് കൂടി നോക്കുന്നില്ല .....
ഇതുങ്ങള് രണ്ടും കൂടി എപ്പോ സെറ്റായോ ...?
നാട്ടിൽ എത്തിയതും എഞ്ചുവടിക്കരികിലേക്കാണ് പോയത്....
പാർവ്വതി ആന്റി എന്നെ ചേർത്തുപിടിച്ചു....
എന്നെ തിരിച്ചറിയാൻ കഴിഞ്ഞത് നീ മൂലം ആണ് പയസ്വിനി.....
അഭിമാനം ആണ് നീ ഞങ്ങൾക്ക് ....
എന്റെ മകന്റെ പുണ്യം ....
ഞാൻ പകച്ച് ലൂർദ്ധിനെ നോക്കിയതും. അവിടെയും കള്ളച്ചിരി.....
എഞ്ചുവടി അതിലും കേമൻ .....
അപ്പോ എല്ലാവരും പച്ചക്കൊടി കാണിച്ച സ്ഥിതിക്ക് .... ഇവരെ പിടിച്ച് കെട്ടിക്കാം ...
അമർ പറഞ്ഞതും .....
ആന്റിക്ക് സമ്മതം ....
ഞാൻ ലൂർദ്ധിനെ നോക്കി .....
സാരമില്ല....
നമ്മുക്ക് വഴിയുണ്ടാക്കാം .....
അവൻ സമാധാനിപ്പിക്കും പോലെ കണ്ണടച്ചു കാണിച്ചു.....
വൈകുംന്നേരം ഭഗവതി ക്കാവിൽ പോകാമെന്ന് പാർവ്വതി ആന്റിയാണ് പറഞ്ഞത് .....
വയലറ്റ് കരയുള്ള മുണ്ടും നേര്യതും പാർവ്വതി ആന്റി നല്ല ഭംഗിയായി ഉടുപ്പിച്ചു തന്നു .....
രണ്ടു ചേട്ടൻ മാരെ കണ്ടതും ചിരി പൊട്ടി .....
ലൂർദ്ദ് ബ്ലാക്ക് ഷർട്ടും അതേ കരയുള്ള മുണ്ടും ...
ആദ്യമായി മുണ്ടുടുക്കുന്ന സർവ്വ ലക്ഷണക്കേടും ഉണ്ട് .....
അമറും വ്യത്യസ്തമല്ല....
അവൻ ബോട്ടിൽ ഗ്രീൻ കളർ ഷർട്ടും സെയിം കരയുള്ള മുണ്ടും ....
മുണ്ടിന്റെ രണ്ടറ്റവും കൂട്ടി പിടിച്ച് നില്ക്കുന്നു എഞ്ചുവടി കാര്യമായി സഹായിക്കുന്നുണ്ട് രണ്ടിനേയും ...
ലൂർദ്ധ് എന്നെ കണ്ടതും .....
ചുണ്ട് കടിച്ചു പിടിക്കുന്നു .....
പാടുപെട്ട് രണ്ടും കൂടി നടക്കുന്നത് കണ്ടതും ഞാനും പാർവ്വതി ആൻറിയും ചിരിച്ചു....
ഇതെങ്ങാനും അഴിഞ്ഞു പോയാലോന്നുള്ള ചിന്തയാ രണ്ടിനും .....
പിന്നെ ഭയങ്കര കൗതുകത്തിലും ...
പോകുന്ന വഴിയിലൊക്കെ .... ഞങ്ങളെ കാണുമ്പോ സംസാരിക്കാൻ വരുന്ന സാധാരണക്കാർ ...
വഴിയരികിൽ കെട്ടിയ പശു .... പാഞ്ഞതും ....മുണ്ടും ചുരുട്ടിപ്പിടിച്ച് ലൂർദ്ധും അമറും ഓടിയ ഓട്ടം ....
ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു....
മേജർ ഐവാൻ ലൂർദ്ധ്.....
നാണമുണ്ടോ .....
ഞാൻ കളിയാക്കുമ്പോ ചെക്കനു നാണം .....
അതിപ്പോ ഇതിങ്ങനെ കൊമ്പും കുലുക്കി അസ്ഥാനത്തെങ്ങാനും ചാർത്തിയാൽ ....
പോയില്ലേ ..എല്ലാം ....
അയ്യേ .... ഒരു വെളിവും ഇല്ലാ ....
അമറിന് പച്ചപ്പും ഹരിതാഭയും പിടിച്ച മട്ടുണ്ട് ....എന്തൊക്കെയോ സംശയങ്ങൾ ആന്റിയോട് ചോദിക്കുന്നതും കാണാം ...
അവര് മുന്നോട്ടു നീങ്ങിയതും ...
എന്റെ സാരിയുടെ മുന്താണിയിൽ പിടിച്ചൊരുത്തൻ ....
നില്ക്ക് .....കാതിൽ പറയുന്നു ....
എന്താ .... മര്യാദയ്ക്ക് നടക്ക് ആന്റി കാണും ശ്യംഗരിക്കാൻ വന്നേക്കുന്നു .....
അതല്ലെടി മുണ്ടുരിഞ്ഞു .....
അവനെന്റെ മറവിൽ നിന്നു പറഞ്ഞതും ....
ങ്‌ഹേ ...എന്താ ....
എനിക്കായി വെപ്രാളം....
മാനം പോകുമല്ലോ ദൈവമേ ....
നീയിതൊന്ന് മുറുക്കെ ഉടുപ്പിച്ചേ ....
തിരിഞ്ഞു നിന്ന എന്റെ മുന്നിലേക്ക് മുണ്ട് നീട്ടുന്നു....
എനിക്ക് തലകറങ്ങും പോലെ ....
നീ ഉടുപ്പിക്കുന്നുണ്ടോ :-
അല്ലേ ഞാനിങ്ങനെ തന്നെ വരും ...
നാണോം മാനോം ഇല്ലാത്തവനാ അങ്ങനെ വേണേലും വരും ....
ഞാൻ മെല്ലെ കണ്ണടച്ചു തന്നെ തിരിഞ്ഞൊന്ന് പാളി നോക്കി .....
മുട്ടിനെ മറയും വിധം ഒരു ഷോർട്സ് ഉണ്ട് .....
നീ കാണേണ്ട സീക്രട്ട്സ് മറ്റാരെയും കാണിക്കില്ലെടി.....
അവന്റെ പറച്ചിലു കേട്ടതും ...
കാലിനിട്ട് ഒരു ചവിട്ടു കൊടുത്തു ....
മുണ്ട് ശരിക്കും മുറിക്കി ഉടുത്തു കൊടുത്തു ......
ആന്റിയൊക്കെ പോയി ഒന്നു വേഗം നടക്ക് .....
നമ്മുക്ക് പതിയെ നടക്കാം ....
എന്റെ കൈ വിരലിൽ വിരൽ കൊരുത്ത് കൂടെ നടന്നു.....
ഇതിനിടയിൽ എന്നെയും ചേർത്തുപിടിച്ച് സെൽഫി എടുത്തു .....
ഞങ്ങൾ രണ്ടും കയറി ചെല്ലുന്നത് ആന്റിയും അമറും നോക്കി നില്ക്കുന്നുണ്ട് .....
Perfect Jody അല്ലേ ആന്റി ..... അമർപറഞ്ഞതും ....
പാർവ്വതി ചിരിച്ചു....
അതേ ....
ചിലർക്കായി മാത്രം ചിലർ പിറവി എടുക്കും .....
തുടരും
ഷട്ടർ ഇടുന്നു എന്നു കരുതണ്ടാ....നമുക്ക് കുറച്ചു കൂടി പോകാനുണ്ട് ....
റിവ്യു കുറയുന്നതിന് അനുസരിച്ച് എഴുതാനുള്ള മൂഡ് പോകും ....