ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 40 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

പിറ്റേന്ന് രാവിലെ തന്നെ ആദം റെഡി ആയ് പോകാൻ ഇറങ്ങി. അവന്റെ കൂടെ തന്നെ എല്ലാത്തിനും ആമിയും ഉണ്ട്.ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ ചിരിച്ച മുഖത്തോടെ ആണ് അവൾക്ക് നിൽക്കുന്നത് എങ്കിലും ആ ഉള്ളിലേ വേദന മറ്റാരക്കളെയും അവന് അറിയാം.അവന് കൊണ്ട് പോകാൻ ഉള്ളത് ഒക്കെ ഒന്നൂടെ ചെക്ക് ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഫോൺ ചെയ്ത് കഴിഞ്ഞു ആദം റൂമിലേയ്ക്ക് വന്നത്.


"എന്റെ കൊച്ചേ നീ ഇത് ഇപ്പൊ എത്രമത്തെ തവണയാ ഈ നോക്കുന്നത് "


ആദം അകത്തേയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച്ചയിൽ ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു. അതിന് അവൾ ഒന്ന് ചമ്മി എങ്കിലും അത് പുറത്തേയ്ക്ക് വരാതെ ശ്രെമിച്ചു കൊണ്ട് പറഞ്ഞു.


"അത് പിന്നെ എന്തെങ്കിലും വയ്ക്കാൻ മറന്നിട്ടുണ്ടോ എന്ന് നോക്കിയതാണ് ഞാൻ "


അത് കേട്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തേയ്ക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"എന്റെ ആമി കൊച്ചല്ലേ പാക്ക് ചെയ്തത് അപ്പൊ ഒന്നും തന്നെ വിട്ടുപോയിട്ടുണ്ടാവില്ല "


അതിന് അവളും ഒന്ന് പുഞ്ചിരിച്ചു. അപ്പോഴേക്ക് അലോഷി അകത്തേയ്ക്ക് വന്നിരുന്നു.


"ഡാ പോയാലോ ടൈം ആകുന്നു "


"ഓക്കേ ഡാ ഇറങ്ങാം "


"ആമി കുട്ടി ചേട്ടായി പോയിട്ട് വരാം "


അലോഷി അവളെ നോക്കി കണ്ണ് ചിമ്മി പറഞ്ഞതും അവളും ചിരിയോടെ അവനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.അവൻ അവർ ഇരുവരെയും ഒന്ന് നോക്കി കൊണ്ട് പുറത്തേയ്ക്ക് പോയി.


"പോയിട്ട് വരാം കൊച്ചേ "


അത് കേട്ടിട്ടും മുഖം ഉയർത്തി തന്നെ നോക്കാതെ നിൽക്കുന്ന അവളുടെ മുഖം അവൻ തന്റെ ചൂണ്ട് വിരനിനാൽ ഉയർത്തി കൊണ്ട് പറഞ്ഞു.


"കൊച്ച് വിഷമിക്കണ്ട ഇച്ചായൻ വേഗം വരും അതുവരെ നല്ല കുട്ടി ആയ് ഇരിക്കണം. പിന്നെ പുറത്തോട്ട് ഒന്നും പോകാൻ നിൽക്കണ്ട, കോളേജിൽ അങ്കിൾ കൊണ്ടാകും കേട്ടോ "


അവൻ അത്രയും പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകളോടെ തലയാട്ടി. ആദം മുഖം താഴ്ത്തി അവളുടെ ഇരു കണ്ണിലും മാറി മാറി ചുംബിച്ചു കൊണ്ട് ആ കണ്ണുനീരിനെ തന്റെ ചുണ്ടുകൾ കൊണ്ട് ഒപ്പി എടുത്തു.ശേഷം മുഖം ഉയർത്തി അവളുടെ ചുണ്ടുകളിൽ ചുംബിച്ചു ചെറുതായ് ഒന്ന് നുണഞ്ഞു കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി ആ കവിളിൽ ഒന്ന് തലോടി.


"പോയിട്ട് വരാം "


അത്രയും പറഞ്ഞു കൊണ്ട് അവൻ traveling ബാഗും എടുത്ത് അവളെ തിരിഞ്ഞു നോക്കാതെ പുറത്തേയ്ക്ക് പോയി. അവൻ പോയതും അവൾ കരഞ്ഞു കൊണ്ട് ബെഡിലേയ്ക്ക് ഇരുന്നു.




==================================



ആദം താഴേയ്ക്ക് വരുമ്പോ അലോഷിയും സാന്ദ്രയും പോകാൻ റെഡി ആയ് നിൽപ്പുണ്ടായിരുന്നു. സാന്ദ്രയുടെ സന്തോഷത്തോടെ ഉള്ള നിൽപ്പ് കണ്ട് ആലോഷിക്ക് വിറഞ്ഞു കയറുന്നുണ്ട് എങ്കിലും അവൻ അത് കൺട്രോൾ  ചെയ്തു നിന്നു. ആദം കൂടെ വന്നതും അവർ യാത്ര പറഞ്ഞ് പോകാൻ ആയ് ഇറങ്ങി.സാന്ദ്ര ആദമിന്റെ കൂടെ ഫ്രണ്ടിൽ കയറി അലോഷി ഒന്നും മിണ്ടാതെ പുറകിൽ ഇരുന്നു. ആദമിന്റെ കാർ അവിടെ നിന്ന് അകന്ന് പോകുന്ന സൗണ്ട് റൂമിൽ കണ്ണിരോടെ ഇരിക്കുന്ന പെണ്ണ് അറിയുന്നുണ്ടായിരുന്നു.



===================================



ആദം പോയിട്ട് ഒരുപാട് നേരം ആയിട്ടും ആമിയെ താഴേയ്ക്ക് കാണാതെ ആയതും മേരി അവളെ അന്വേഷിച്ച്  മുകളിൽ അവളുടെ റൂമിലേയ്ക്ക് വന്നു. അകത്തേയ്ക്ക് കയറിയ അവർ കണ്ടു ബെഡിൽ ചുരുണ്ട് കൂടി കിടക്കുന്ന അവളെ. അടുത്തേയ്ക്ക് വന്നപ്പോൾ ആണ് അവർ അത് ശ്രദ്ധിച്ചത്. കണ്ണുകളിൽ നിന്ന് കവിളിലൂടെ കണ്ണുനീർ ഒളിച്ച് ഇറങ്ങിയ പാടുകൾ. അവർക്ക് അവളോട് വല്ലാത്ത വാത്സല്യം തോന്നി. അവളുടെ തലയിൽ ഒന്ന് തലോടി കൊണ്ട് അവർ പുറത്തേയ്ക്ക് ഇറങ്ങി.


"ആമി മോൾ എന്ത് ചെയ്യുവാ ഡോ "


താഴേയ്ക്ക് വന്ന മേരിയെ നോക്കി മാത്യു ചോദിച്ചു. അയാൾ സോഫയിൽ ആയ് ഇരിപ്പുണ്ട്. തോട്ട് അപ്പുറത്ത് ആയ് നിർമലയും ഉണ്ട്. മേരി അവരുടെ അരുകിൽ ആയ് വന്നിരുന്ന് കൊണ്ട് പറഞ്ഞു.


"മോൾ ഉറങ്ങുവാ ഇച്ചായ പാവം ഒത്തിരി കരഞ്ഞു എന്ന് തോന്നുന്നു "


അത് കേട്ട് നിർമലയ്ക്കും സങ്കടം തോന്നി.


"മോൾ ഇന്ന് കോളേജിൽ പോകുന്നില്ലേ "


"എനിക്ക് വിളിച്ച് ഉണർത്താൻ തോന്നിയില്ല ഇനി നാളെ പോട്ടെ "


പിന്നെ അയാളും ഒന്നും പറയാൻ പോയില്ല.അവർ ഓരോന്ന് പറഞ്ഞു കൊണ്ട് അവിടെ ഇരുന്നു.


തന്നെ ആരോ തട്ടി വിളിക്കും പോലെ തോന്നിയപ്പോൾ ആണ് ആമി കണ്ണുകൾ ചിമ്മി തുറന്നത്. മുന്നിൽ ഇരിക്കുന്ന നീതു വിനെ കണ്ട് അവൾ ഒന്ന് ചിരിച്ചു പിന്നെ എന്തോ ഓർത്ത പോലെ വേഗത്തിൽ ചാടി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


"ഞാൻ എന്താ ഇവിടെ, അല്ല നീ എന്താ ഇവിടെ "


എഴുന്നേറ്റ് ഇരുന്ന് പരസ്പര ബന്ധമില്ലാത ഓരോന്ന് പറയുന്ന ആമിയെ കണ്ട് അവൾ കണ്ണ് മിഴിച്ച് കൊണ്ട് ചോദിച്ചു.


"കെട്ടിയോൻ പോയപ്പോ വട്ടായോ പെണ്ണെ "


അത് കേട്ട് ആമി അവളെ ഒന്ന് കൂ‌ർപ്പിച്ചു നോക്കി.


"അല്ല ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റ് എന്തൊക്കെയോ പറയുന്നത് കേട്ട് ചോദിച്ചതാ "


"നീ എന്താ ഇവിടെ കോളേജിൽ പോയില്ലേ ഇന്ന് "


ആമി ബെഡിൽ നിന്ന് എഴുന്നേറ്റ് അഴിഞ്ഞു കിടന്ന മുടി വാരി കെട്ടികൊണ്ട് ചോദിച്ചു.


"പോയ്‌ പെണ്ണെ അവിടെ ചെന്ന് നിന്നെയും കാത്ത് ഒരുപാട് നേരം നിന്നു. കാണാതെ ആയപ്പോ ക്ലാസിലേയ്ക്ക് കയറി. നീ ഇല്ലാത്തത് കൊണ്ട് ആകെ ബോർ ആയിരുന്നു അതുകൊണ്ട് ഉച്ചക്ക് ഞാൻ ചാടി "


അത് കേട്ട് ആമി അവളെ ഒന്ന് അടിമുടി നോക്കി. അതിന് അവൾ നന്നായ് ഒന്ന് ഇളിച്ചു കാണിച്ചു.ആമി സ്റ്റാന്റിൽ കിടന്ന ടൗവലും എടുത്ത് ഫ്രഷാവൻ കയറാൻ നിൽക്കുമ്പോൾ ആണ് നീതു അത് പറഞ്ഞത്.


"നിന്നെ കാണാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു ഡാനിയൽ സാർ അന്വേഷിച്ചു "


അത് കേട്ട് അവൾ അവിടെ നിന്ന് കൊണ്ട് തിരിഞ്ഞു നോക്കി ചോദിച്ചു.


"എന്ത് "


"പൗർണമി എവിടെ എന്ന്, ഞാൻ പറഞ്ഞു അറിയില്ല എന്ന് "


"മം "


ആമി ഒന്ന് മൂളി കൊണ്ട് ബാത്‌റൂമിലേയ്ക്ക് കയറി.ഇത്തിരി നേരത്തിന് ശേഷം ആമി ഫ്രഷായി ഇറങ്ങിയതും നീതുവിനെയും  കൂട്ടി താഴേക്ക് ഇറങ്ങി.


"ആഹാ കൂട്ടുകാരി വന്നപ്പോൾ മോൾ എഴുന്നേറ്റോ "


അവരെ കണ്ടതും മേരി ചിരിയോടെ ചോദിച്ചു.


"എഴുന്നേറ്റത് ഒന്നുമല്ല ഞാൻ ഇവളെ കുത്തി പൊക്കിയത് ആണ് "


"എന്നാൽ രണ്ടാളും വാ കഴിക്കാം "


എല്ലാവരും ഒരുമിച്ച് ഇരുന്ന് ആണ് ഭക്ഷണം കഴിച്ചത്. മൂഡ് ഓഫ്‌ ആയ് ഇരിക്കുന്ന ആമിയെ നീതു തന്നെ ഓരോന്ന് പറഞ്ഞ് ഓക്കേ ആക്കി എടുത്തു.ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് എല്ലാവരും ചേർന്ന് ഒരുപാട് നേരം ഹാളിൽ ഇരുന്ന് സംസാരിച്ച്. വൈകുന്നേരം ചായയും പലഹാരവും കഴിച്ച ശേഷം ആണ് മേരി നീതുവിനെ തിരികെ വിട്ടത്. ഇതിനോടകം അവർക്ക് അവളെ നന്നായ് ഇഷ്ടം ആയ്. അവർക്ക് മാത്രം അല്ല മാത്യുവിനും.


"നീ നാളെ വരുവല്ലോ അല്ലെ "


ഇറങ്ങാൻ നേരം നീതു ആമിയോടായ് ചോദിച്ചു.


"ആ ഡി വരും "


"ഞാൻ കരുതി ഇനി കെട്ടിയോൻ വന്നിട്ടേ വരുവോളൂ എന്ന് "


"ദേ പെണ്ണെ എന്റെ കൈയിൽ നിന്ന് മേടിക്കണ്ട എങ്കിൽ വേഗം പൊയ്ക്കോ നീ "


"ഞാൻ ദ പോകുവാണേ by ഡി "


"By "


ആമി അവൾ പോകുന്നതും നോക്കി നിന്നു അവൾ കണ്ണിൽ നിന്ന് മറന്നതും അകത്തേയ്ക്ക് കയറാൻ വേണ്ടി തിരിഞ്ഞതും മുറ്റത്ത് ഒരു കാർ വന്ന് നിന്നതും ഒരുമിച്ച് ആയിരുന്നു. പരിചയം ഇല്ലാത്ത കാർ കണ്ട് ആമി സംശയത്തോടെ മുന്നോട്ട് നോക്കി നിന്നു.ഡ്രൈവിംഗ് സീറ്റിൽ ഒന്ന് ഒരു പെൺ കുട്ടി പുറത്തേയ്ക്ക് ഇറങ്ങി ഇരുന്ന ഗ്ലാസ് എടുത്ത് മാറ്റി ചുറ്റും ഒന്ന് നോക്കി. ഒരു ടീഷർട്ടും ടൈറ്റ് ആയിട്ടുള്ള ജീൻസും ആണ് അവരുടെ വേഷം. നീളമുള്ള മുടി പോണിട്ടയിൽ കെട്ടിയിരിക്കുന്നു. ഫ്രണ്ട് ഡോർ അടച്ച ശേഷം ബാക്ക് ഡോർ തുറന്നു അവൾ തന്റെ ലഗേജ് എല്ലാം പുറത്തേക്ക് എടുത്തു ഡോർ അടച്ച് വീട്ടിലേയ്ക്ക് നടന്നു.


ആമിക്ക് അത് ആരാണെന്ന് പെട്ടന്ന് മനസിലായില്ല എങ്കിലും അടുത്തേയ്ക്ക് വന്നപ്പോൾ അവൾക്ക് ആളെ പിടികിട്ടി.ആ പെൺകുട്ടി ആമിയുടെ അടുത്ത് എത്തിയതും ഒന്ന് നിന്നു.


"എന്നെ മനസിലായോ "


അവൾ ആമിയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു.അത് കേട്ട് ആമി മനോഹരമായ് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.


"റീന ചേച്ചി അല്ലെ ചേട്ടായിയുടെ പെങ്ങൾ "


"ആഹാ അപ്പൊ താൻ എന്നെ മറന്നിട്ടില്ല അല്ലെ "


"ഏയ് പെട്ടന്ന് കണ്ടപ്പോ മനസിലായില്ല എങ്കിലും ചേച്ചി അടുത്തേയ്ക്ക് വന്നപ്പോൾ മനസിലായി. മുന്നേ കണ്ടതിൽ നിന്ന് ഒരുപാട് മാറ്റം ഉണ്ട് അതുകൊണ്ട് ആണ് "


ആമി ചിരിയോടെ പറഞ്ഞതും റീനയും ഒന്ന് പുഞ്ചിരിച്ചു.


"അല്ല പപ്പയും മമ്മയും ഒക്കെ അകത്ത് ഉണ്ടോ "


റീന അത് ചോദിച്ചപ്പോൾ ആണ് ആമിക്ക് താൻ അവളെ വന്നിട്ട് ഇത്രയും നേരമായിട്ടും അകത്തേയ്ക്ക് വിളിക്കാതെ പുറത്തേയ്ക്ക് തന്നെ നിർത്തിയിരിക്കുകയാണെന്ന കാര്യം ഓർമയിൽ വന്നത്.


"അയ്യോ ചേച്ചി അകത്തേയ്ക്ക് വായോ എല്ലാവരും അകത്ത് ഉണ്ട്"


"ഓക്കേ "


അവൾ അതും പറഞ്ഞ് അകത്തേയ്ക്ക് കയറി. പുറകെ ആമിയും.


ഹാളിൽ ഇരുന്ന് സംസാരിക്കുവായിരുന്ന മേരിയും മാത്യുവും അകത്തേയ്ക്ക് വരുന്ന മകളെ കണ്ട് സന്തോഷത്തോടെ പരസ്പരം നോക്കി.


"മോളെ നീ എപ്പോ വന്നു, വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ നീ "


മേരി അവളുടെ അടുത്തേയ്ക്ക് പോയ്‌ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"അത് എന്താ മമ്മ എനിക്ക് വരാൻ പാടില്ലേ, എനിക്ക് എന്റെ പപ്പയെയും മമ്മയെയും കാണണം എന്ന് തോന്നി ഞാൻ വന്നു അത്രയേ ഉള്ളൂ "


അവൾ ചിരിയോടെ പറഞ്ഞു. അപ്പോഴാണ് മേരി ആമിയെ ശ്രദ്ധിച്ചത്.


"ആമി മോൾക്ക് ഓർമ ഇല്ലേ റീന മോളെ "


അവർ ആമിയെ ചൂണ്ടി റീനയോട് ചോദിച്ചു.



"ഇത് എന്താ മമ്മ ഇങ്ങനെ ചോദിക്കുന്നത് നമ്മൾ ആദ്യമായ് കാണുന്നത് പോലെ.പിന്നെ ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ നമുക്ക് വിശദമായ് തന്നെ പരിചയപ്പെടാം എന്താ ആമി "


റീന ആമിയെ നോക്കി വല്ലാത്തൊരു ഭാവത്തോടെ ചോദിച്ചതും അവൾക്ക് അതൊന്നും മനസിലാവാതെ ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചു. തുടരും

To Top