രചന: ബിജി
കല്യാണം കഴിച്ചാലോടി....
കോഫീ ഷോപ്പിൽ നിന്ന് പിടിച്ചു വലിച്ച് ..... കാറിൽ കയറ്റി അര മണിക്കൂറോളം ആയി യാത്ര തുടങ്ങിയിട്ട് .....
ഒടുക്കത്തെ ആറ്റിറ്റ്യൂഡൊക്കെയിട്ട് ... ഇരുന്നവന്റെ ചോദ്യം ....
ഞാൻ നോക്കാനേ പോയില്ല.....
നിർത്ത് ... നിർത്ത് ....വണ്ടി നിർത്തെടാ ചെകുത്താനേ ....
എന്താ എന്തെങ്കിലും പ്രശ്നം.....
നിർത്തെടാ........
ഞാൻ അലറിയതും സഡൻ ബ്രേക്കിട്ടവൻ.....
ഡോർ തുറന്ന് പുറത്തിറങ്ങിയവൾ......
ചാറ്റൽ മഴ ......
കാർ സൈഡിലേക്ക് ഒതുക്കുമ്പോൾ ....
അവൾ ഓടിപ്പോകുന്നിടത്തേക്ക് ഒന്നു നോക്കി -----
പാനിപ്പൂരി .......
ഇതിനാണോ ഇവൾ.....
അവനെ കൈ കാട്ടി വിളിച്ചവൾ ....
huh....
നല്ല ചൂട്.... നാവിൽ ത്രസിപ്പിക്കുന്ന രുചിക്കൂട്ട് ..... എരിവ് വലിച്ചു വിട്ടവൾ ....കണ്ണു നിറഞ്ഞിട്ടുണ്ട് പെണ്ണിന്റെ .....
അവന്റെ വായിലും ഒന്നു വെച്ചു കൊടുത്തവൾ ....
വിരൽ തുമ്പ് നാവിൽ തൊട്ടു പിൻമാറി ....
ലൂർദ്ധിന് കിതപ്പ് ...... അനുഭവപ്പെട്ടു .....
ചിതറി തെറിക്കുന്ന തുവാനം ....
മസാല ചായയുടെ ഗന്ധം ......
ചൂട് പാനീ പൂരി കഴിച്ച് .... അതിലും ചൂടിൽ മസാല ചായ ഊതി കുടിച്ചവൾ .....
മസാലയുടെ ഗന്ധം .....
നാവിൽ മുളയ്ക്കുന്ന മുകുളങ്ങൾ ....
ഇടയ്ക്കിടയ്ക്ക് അവന്റെ ചുണ്ടിലും ചായ മുട്ടിച്ച് കൊടുക്കുന്നുണ്ട് ......
അവനെയും പിടിച്ച് കൊണ്ട് കുറച്ച് മുന്നോട്ട് നടന്നു ......
മഴ ശക്തിപ്രാപിക്കാൻ തുടങ്ങി......
മഴയിൽ
വാടി ഇങ്ങോട്ട് .....അവളെയും വലിച്ചോണ്ട് കാറിലേക്ക് കയറി ......
ആകെ നനഞ്ഞു .....
ഈ പെണ്ണ് ...
അവളെ നോക്കൂമ്പോ പുറത്തേക്ക് മിഴി നട്ട് മഴ ആസ്വദികുകയാണ് .....
കാറിലിരുന്ന ടവലെടുത്ത് .... കൈയ്യിൽ വെച്ചു കൊടുത്തു ....
ഞാൻ ചോദിച്ചതിന് നീ ഒന്നും പറഞ്ഞില്ല.....
എന്താണെന്ന രീതിയിൽ നോക്കി ....
വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന മുഖത്ത് എത്ര പെട്ടെന്നാണ് കോപം തെളിഞ്ഞത് ......
കൂടിയ ഭ്രാന്താ പട്ടാളത്തിന് ....
ഞൊടിക്കുള്ളിൽ അവളുടെ കൈയ്യിലിരുന്ന ഫോൺ അവൻ എടുത്തു ....
കോൾ ലിസ്റ്റ് എടുത്തു ....
മെഹന്ദ് സലാം .... അമർ .... എഞ്ചുവടി....
ഏബൽ : സമദ് ...കതിർ
എന്തിന് കിഴക്കേ മുറിയിലെ ശ്രീകുമാറിനെ വരെ വിളിച്ചിട്ടുണ്ട്.....
ലോകത്തെ എല്ലാവരും ഉണ്ട് .....
പിറുപിറുത്തവൻ ......
ഞാനൊന്ന് ഇളിച്ചു കാണിച്ചു.....
തിരിച്ചും കണ്ടില്ല....ഞാനും വിട്ടു കൊടുത്തില്ല .....
അവനൊന്നും മിണ്ടിയില്ല .....
മുഖത്തെ കടുപ്പത്തിന് ഒരയവും ഇല്ലാ .....
ലൂർദ്ധിന് കോൾ വന്നതും വണ്ടി സൈഡിലേക്ക് ഒതുക്കി.....
ഓഹ്..... മറന്നു .....
എനിക്കൊരു ക്ലബ്ബിന്റെ പ്രോഗ്രാം ഉണ്ട് ......
എനിക്ക് പോയേ പറ്റു ....
എന്നെ ഇവിടെ ഇറക്കിയേക്ക് .....
ഞാൻ പൊയ്ക്കൊള്ളാം ....
ഇല്ലേൽ അമറിനെ വിളിച്ചാൽ വന്നോളും .....
ഞാനതു പറഞ്ഞതും .....
ആ മുഖത്ത് കടുപ്പം....
എന്തു പറഞ്ഞാലും ഒടുവിൽ അമർ .....
അവൻ മുറുമുറുത്തോണ്ട് വണ്ടി എടുത്തു.....
ഒരു ഫ്ലാറ്റിലേക്ക് ഇരമ്പലോടെ കാർ നിർത്തി ....
എന്നെ ഒന്നു നോക്കാതെ ഇറങ്ങി ......
ഞാൻ ഇറങ്ങി പിന്നാലെ ചെന്നു......
അവന്റെ കൈയ്യിൽ പിടിച്ചു .....
അവൻ കൈയ്യിലെ പിടി വിടുവിച്ച് ഡോർ തുറന്ന് അകത്തേക്ക് കയറി .....
ഞാനും പിന്നാലെ ചെന്നു.... അപ്പോഴേക്കും അവനൊരു റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു ......
എനിക്ക് ചെറുതായി ചിരി വന്നു ....
അകത്തുള്ളവനിലും ഈ വിധമൊരു ചിരിയുണ്ടാകും
ഇതൊക്കെയാണോ പ്രണയം....
ഇങ്ങനെയൊക്കെയാണോ പ്രണയിക്കപെടേണ്ടത്.....
എനിക്കും അവനും മാത്രം ഗ്രഹിക്കാനാവുന്ന പ്രണയത്തിൻ ഉറവുകൾ .....
ഞങ്ങളിങ്ങനെയാണ് ....
ഞങ്ങളുടെ മാത്രം സ്വകാര്യത .....
റൂമിൽ നിന്ന് ഇറങ്ങി വന്നവനെ കണ്ടതും .....
ഏതൊരു പ്രണയിനിക്കും ഉണ്ടാവും വിധമൊരു ചാഞ്ചാട്ടം .....
classy with casual look....
broottaly hot....
black outfits Ash blazer...
shaving jell ..... Shampoo.... body perfume...
Mixed smell .....
മൂക്കിങ്ങനെ തുരന്ന് ഗന്ധം അടിച്ചുകയറുന്നു --...
പ്രോഗ്രാമിന് പോകാനുള്ള ഒരുക്കമാവും ......
നീയെന്തേ റെഡി ആയില്ലേ ......
മുൻപേ വഴക്കിട്ടവനാണെന്ന് പറയുമോ ....
ചെറിയ ചിരിയൊക്കെയുണ്ട് ചുണ്ടിൽ .......
എങ്ങോട്ടെന്നരീതിയിൽ നോക്കിയപ്പോ .....
നമ്മളൊന്നിച്ചാ ക്ലബ്ബിലെ പ്രോഗ്രാമിന് പോകുന്നത് ......
ഞാനെങ്ങും ഇല്ലാ ......
എന്നെ തിരികെ ചുമക്കാൻ ആളു വേണം ....അവനിൽ കുസൃതി
ഓഹ്... മുൻകരുതൽ ....
അല്ലാതെ ഇഷ്ടം ഉണ്ടായിട്ടല്ല ......
അങ്ങനെയെങ്കിൽ അങ്ങനെ......
അവനും തിരിച്ചടിച്ചു.....
.കൈയ്യിൽ കരുതിയിരുന്ന ഉള്ളതിൽ നല്ലൊരു ഡ്രസ്സ് ഇട്ടു ......
താരം തിളങ്ങിയാ പോരേ.... നമ്മളൊക്കെ അയ്യോ പാവികൾ .....
മുബൈ കടൽ തീരത്തിന് ചേർന്നു നില്ക്കുന്നLove Shore Night Party Hub .....
കടലിനെ ചുംബിച്ചുണർത്തുന്ന അർക്കൻ .....
ചെമ്മാനത്തിന്റെ ചേല്......
തീരത്തെയും പുണരുന്ന തിരകൾ ....
ലൂർദ്ധിനൊപ്പം ചെന്നിറങ്ങുമ്പോ ....
അത്ഭുതപ്പെട്ടു പോയി .....
എന്റെ മുഖം കണ്ടതും അവനും ചിരിച്ചു......
അവനൊപ്പം നടക്കാൻ തുടങ്ങിയതും .....
എമ്മിച്ചൻ ....
ഒരു കൂട്ടം സുന്ദരികൾ അവനെ പൊതിഞ്ഞു .....
വെറുതെയല്ല..... ചമഞ്ഞിറങ്ങിയത് .....
അവരെ ഹഗ് ചെയ്യുകയും ... ചിരിച്ചു ഷേക്ക് ഹാൻഡ് നല്കുകയും .... അതിനിടയിൽ സെൽഫി എടുക്കുന്നവരും ....
ബഹുകേമം.....
എന്നെ ഇവിടെ കളഞ്ഞിട്ടു പോകാതിരുന്നാൽ ഭാഗ്യം .....
അകത്തേക്ക് പോകുമ്പോൾ എന്നെ പിടിച്ച് അടുത്തു നിർത്തി .....
ഭാഗ്യം .... മറന്നില്ല .....
അകത്തേക്ക് കയറിയതും നല്ല ഇരുട്ടായിരുന്നു .....
അടുത്തു നില്ക്കുന്ന ആളെപ്പോലും തിരിച്ചറിയില്ല ......
പേടിക്കല്ല്.... ലൈറ്റ് വരും .....
ഒന്നു പോ ചെക്കാ ....
മലൈ കാഞ്ചിയിലെ ഇരുട്ടറ പേടിച്ചില്ലാ പിന്നാ ഇത് .....
എന്റെ ഇടുപ്പിലൂടെ ആ കരുത്തുള്ള കൈയ്യുടെ മുറുക്കം
നെഞ്ചിൽ ചിതറി തെറിക്കും കണക്കെ ഒരു വേലിയേറ്റം ....
ഞാനിപ്പോൾ ആ നെഞ്ചിൽ പതിഞ്ഞു ചേർന്നിട്ടുണ്ട് ......
ആദ്യമായാണ് ഇങ്ങനൊരു സ്വാതന്ത്ര്യം അവനെടുക്കുന്നത്....
അല്ലേലും അവനിപ്പോ അവകാശം കാട്ടൽ കുറച്ചുകൂടുന്നുണ്ട് ......
Soft Music ന്റെ റിഥത്തിനൊപ്പം തെളിയുന്ന spinning dancing coloured lights ... .....
വലിയൊരു ഫ്ലോർ നൂറോളം Young couples.....
യുവത്വത്തിന്റെ ത്രസിപ്പിനുതകും വിധം DJ സെറ്റപ്പ് ....
Cocktail... area....
dancing Place .....
ഇവിടെ ഓരോ രാവുകളും ആഘോഷമാക്കപെടുകയാണ് .....
ലൂർദ്ധിനെ കണ്ടതോടെ മ്യൂസിക് ഹൈ മോഡിലേക്ക് മാറി .....
ആ ക്രൗഡിന് ഇടയിലും എന്നെ കംഫർട്ടബിൾ ആക്കുന്നുണ്ട് കക്ഷി .....
എല്ലാവരും സ്റ്റേജിലേക്ക് അവനെ ക്ഷണിക്കുന്നുണ്ട് .....
നാല് മോഡൽ ഗേൾസ് സ്റ്റേജിൽ നില്ക്കുന്നു .......
അവർ അവനെ ക്ഷണിക്കുകയാണ് .....
എന്നെ ഒന്നു നോക്കി .....
പൊയ്ക്കോ ഞാൻ ദാ ആ കൗച്ചിൽ ഇരുന്നോളാം .....
എന്നിട്ടും അവിടെയുള്ള ആരോടോ എന്തോ പറഞ്ഞ് അവൻ പോയി ......
ഞാൻ കൗച്ചിൽ പോയിരുന്നു സ്റ്റേജിലേക്ക് നോക്കി.....
ഒരാൾ Kiwi mojito കൊണ്ടു തന്നു ... ലൂർദ്ധ് പറഞ്ഞേൽപ്പിച്ചതാണെന്ന് മനസ്സിലായി ....
മെല്ലെ അത് സിപ് ചെയ്തു...
ചടുലമായ മ്യൂസിക്കിനൊപ്പം ലൂർദ്ധ് ഡാൻസ്‌ചെയ്യുന്നു ......
ഒപ്പം നാല് മോഡൽ ഗേൾസും .....
അവൻ എന്നെ തന്നെയാണ് പ്രണയാർദ്രമായി നോക്കുന്നത് .....
അതിൽ ഒരു പെൺകുട്ടിയെ പെർഫോമൻസിനിടയിൽ ഇടുപ്പിലൂടെ ചുറ്റിപിടിച്ച് വട്ടം കറക്കുന്നുണ്ട് .....
ഞാനൊന്ന് കൂർപ്പിച്ചു നോക്കിയതും എന്നെ ഒരു കണ്ണടച്ച് കാണിച്ച് ...ആ പെൺകുട്ടിയെ ചുണ്ട് കൂർപിച്ച് കിസ്സ് ചെയ്യുന്ന ആക്ഷൻ കാണിക്കുന്നു .....
ആ തക്കത്തിന് ആ പെൺകുട്ടി അവന്റെ കവിളിൽ കിസ്സ് ചെയ്തു ....
ഞാൻ വാ തുറന്നിരുന്നു....
അവൻ ഡാൻസ് മറന്ന് എന്നെ നോക്കുന്നുണ്ട് .....
ഡാൻസിങ് ഏരിയയിൽ തകർത്ത് കപിൾസ് ഡാൻസ് ചെയ്യുകയാണ് .....
ഡാൻസിങ് ലൈറ്റ്സിന്റെ ചെറിയ വെട്ടം മാത്രം .....
ലൂർദ്ദ് താഴേക്ക് ഇറങ്ങി വന്നു .....
എന്റെ കൈയ്യിൽ പിടിച്ചു....
അവന്റെ നിശ്വാസത്തിൽ വേറിട്ട മണം അടിച്ചതും ഞാനൊന്ന് ദഹിപ്പിച്ച് നോക്കി ....
ഷാമ്പെയിൻ .... two shot ... മെല്ലെ എന്നോട് പറഞ്ഞു ...
ഒന്നുകൂടി കണ്ണുരുട്ടിയപ്പോ ....
three...four.... five :വിരൽ നിവർത്തുന്നു .....
നോക്കി വിറപ്പിച്ചപ്പോ ചുണ്ട് കൂർമ്മിച്ച് ഉമ്മാന്ന് കാണിച്ചു....
തെമ്മാടി .......
ടോ .... വീഡിയോ എടുത്ത് പാർവ്വതി ആന്റിക്ക് കാട്ടി കൊടുക്കും പറഞ്ഞേക്കാം ......
എന്റെ രാക്ഷസി പറയില്ല ....
അപ്പോഴേക്കും ഡാൻസിങ് ഏരിയയിൽ ഉള്ളവർ ന്തകർത്തു വാരുന്നു ......
എന്നെയും പിടിച്ച് അതിനിടയിലേക്ക് അവൻ കടന്നു .....
എന്റെ പിന്നിൽ നിന്ന് വയറിൽ ചുറ്റിപ്പിടിച്ചു...... മ്യൂസികിന്റെ താളത്തിൽ മൂവ് ചെയ്യാൻ തുടങ്ങി .....
ഒരു മേഘ കൂട്ടിനുള്ളിൽ ഞാനും അവനും മാത്രം ....
തൂവൽ തുന്നി കെട്ടിയ ഒരു കൂടാരം .....
ട്രീം ചെയ്ത താടി രോമങ്ങൾ കഴുത്തിൽ ഉരഞ്ഞു മാറി .....
വിറയലോടവന്റെ ബ്ലേസിയറിൽ പിടിമുറുക്കി .......
പയാ ......
അതും വിളിച്ചവനെന്നെ വട്ടം കറക്കി ......
ചുവന്നു കലങ്ങിയ കണ്ണുകൾ അത്രമേൽ പ്രണയത്താൽ എന്നെ നോക്കുന്നു......
എന്റേതായിക്കൂടേ .....
അതിലോലമായിരുന്നു അവന്റെ ശബ്ദം .....
മുറുക്കെ പുണർന്നവൻ......
അഴികളില്ലാത്ത തടവറയാൽ അവനെന്നെ കുരുക്കിയിടുന്നു ......
നിന്നോളം മറ്റൊന്നും ഭ്രമിപ്പിച്ചിട്ടില്ല ലൂർദ്ധ്....
നിന്നിൽ മാത്രമേ ഞാൻ പ്രണയം തേടിയിട്ടുള്ളു ....
അതു കേട്ടതും .... വരിഞ്ഞു മുറുക്കി എന്നെ .....
പതിയെ പൊടിഞ്ഞു പോകും ഞാൻ ....
മെല്ലെ കണ്ണുരുട്ടിയതും .....
ആ കണ്ണിലെ ഭാവത്തിൽ വ്യതിചലിക്കാതെ നോക്കി ....
ഒരു ചുബനത്തിനായി കൊതിക്കുന്ന അവന്റെ മിഴികൾ ....
ആരെയും വല്ലാത്തൊരു തലത്തിലേക്കെത്തിക്കുന്ന ആമ്പിയൻസ് .....
ചുറ്റുമുള്ള കപ്പിൾസ്..... ചുംബനങ്ങളുടെ കൊടുങ്കാറ്റിൽ ഉലയുന്നു .....
ഞാൻ ജാള്യതയോടെ മുഖം മാറ്റി ......
അപ്പോഴേക്കും ..... എന്റെ താടി തുമ്പിൽ മൃദുവായി കടിച്ചു .....
ഒരു മുകിൽ ആയി പാറി പറന്നു പോയി ......
അവനെന്റെ കണ്ണിൽ കൊരുത്തൊരു നേരം ......
ആ കണ്ണുകൾ നീളുന്നത് ഇടം അറിഞ്ഞതും .....
കണ്ണടച്ചു .... തള്ളി മാറ്റിയവനെ ....
വാശി കേറ്റിയാൽ പരമനാറിയാണവൻ ....
ആ കരുത്തുറ്റ കൈകളിൽ പിടയ്ക്കുന്ന സ്വർണ്ണമത്സ്യമായി ഞാൻ .....
മൂക്കിൻ തുമ്പിൽ ഉമ്മ വെച്ച് ചേക്കേറിയത് വിറയാർന്ന ചുണ്ടിലേക്ക് .....
രക്തധമനികളിൽ മിന്നൽ പൊട്ടി പുറപ്പെടുംവിധം ഞാനവനെ മുറുക്കി പുണർന്നു .....
എന്റെ രാക്ഷസീ......
നേർത്ത നനവിൽ വിടർന്ന പിങ്ക് ചുണ്ടുകൾ.....
ചുണ്ടുകൾ തമ്മിൽ ഒന്നു കെട്ടു പിണഞ്ഞു ......
അവൻ ഇറുക്കെ ഒന്നുകൂടി ചുറ്റിവരിഞ്ഞു ....
ലാസ്യമായി വിവശേയതോടെ നോക്കിയതും .....
ചുണ്ടിന്റെ മുറുക്കം പ്രകമ്പനം സൃഷ്ടിക്കുന്നു ......
ഭാരമില്ലാതെ ഞാനവനിലേക്ക് ചാഞ്ഞു പോയി .....
നിലാവ് ചുംബിച്ചുണർത്തിയ നിശാഗന്ധി പൂവ് പോലെ ലാസ്യവതിയായി തീർന്നു...
തുടങ്ങിയിട്ടേയുള്ളു .....
അപ്പോഴേക്കും ... അവനൊന്നു ചിരിച്ചു കൊണ്ട് ചോദിച്ചു....
അടർന്നു മാറിയ അവന്റെ ചുണ്ട് ചുംബന പെയ്ത്തു സമ്മാനിച്ച് ..... വന്യമായ ലഹരി ഉതിർക്കുന്നു ....
ഉരഞ്ഞ മാറുന്ന ചുണ്ടിൽ നിന്ന് നനവാർന്ന നാവിൽ പിണഞ്ഞ് തെന്നിമാറുമ്പോൾ പൊങ്ങി പോയി ഞാനൊന്ന്....
ദൈർഘ്യമേറിയ ..... വദനരസതലങ്ങൾ .....
ഒടുവിൽ ...
നൂലില്ലാ പട്ടം പോലെ ഞാനും അവനും .. നിലയില്ലാ കയത്തിലേക്ക് ഊളിയിട്ടു ....
എത്രയോ .... എത്രയോ നേരം ഞങ്ങളങ്ങനെ സ്വയം മറന്ന് നിന്നിരിക്കാം....
തുടരും
തീരാറായി എന്നു വിചാരിക്കരുത്...
കുറച്ചു കൂടി ഉണ്ടാവും .....
റിവ്യൂ നന്നായി പോരട്ടെ ..... ചിലർ വലിയ റിവ്യു തരുന്നുണ്ട്. .... എല്ലാവരും വല്യ റിവ്യു തായോ ....