രചന: ആതൂസ് മഹാദേവ്
പിറ്റേന്ന് ഡോക്ടർ വന്ന് ഡിസ്ചാർജ് പറഞ്ഞതും ആദവും ആമിയും നിർമലയെയും കൊണ്ട് വീട്ടിലേയ്ക്ക് തിരിച്ചു. ആദം വിളിച്ച് പറഞ്ഞതിനെ തുടർന്ന് അലോഷിയും ഫാമിലിയും വീട്ടിൽ ഉണ്ടായിരുന്നു.അവർ കാറിൽ നിന്ന് ഇറങ്ങി അകത്തേയ്ക്ക് കയറിയതും ഹാളിൽ തന്നെ മേരിയും മാത്യുവും ഇരിപ്പുണ്ടായിരുന്നു.
"എന്നതാ പറ്റിയെ "
നിർമലയെ കണ്ടതും മേരി എഴുന്നേറ്റ് അവരുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.
"ബിപി ഒന്ന് കൂടിയത് ആണ് വേറെ കുഴപ്പം ഒന്നുമില്ല. ഞാൻ അവിടെ നിന്നോളം എന്ന് പറഞ്ഞിട്ടും മക്കൾ കേൾക്കുന്നില്ല "
അവർ ഇരുവരെയും നോക്കി ദയനീയമായ് പറഞ്ഞതും മാത്യു പറഞ്ഞു.
"അതിന് ഇപ്പൊ എന്നാ മക്കളുടെ കൂടെ തന്നെ അല്ലെ നിൽക്കുന്നത്. വേറെ ആരും അല്ലാലോ "
അത് കേട്ട് അവർ ആദമിനെ നോക്കിയതും അവൻ അവരെ നോക്കി ചിരിച്ചു. അവന്റെ ആ മുഖം കണ്ട് അവരുടെ മനസ്സ് നിറഞ്ഞു. പിന്നെ ഒന്നും അവർക്ക് പറയാൻ കഴിഞ്ഞില്ല.
"അമ്മ ഇവിടെ ഇരിക്ക് ആഹാരം കഴിച്ചിട്ട് റൂമിലേയ്ക്ക് പോകാം "
ആമി അതും പറഞ്ഞ് നിർമലയെ സോഫയിലേയ്ക്ക് ഇരുത്തി.
"എന്റെ ആമി നീ എന്നെ വല്യ രോഗി ഒന്നും ആക്കല്ലേ എനിക്ക് ഒരു കുഴപ്പവും ഇല്ലന്ന് പറഞ്ഞില്ലേ "
നിർമല വേറെ നിവർത്തി ഇല്ലാതെ തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞതും ആമി ചിരിയോടെ കിച്ചണിലേക്ക് പോയ്. ആദം മുകളിലേയ്ക്കും.
==================================
ആദം മുകളിലേയ്ക്ക് വരുമ്പോ അലോഷി മെയിൻ ബാൽകണിയിൽ നിൽപ്പുണ്ടായിരുന്നു. അത് കണ്ട് അവൻ അവിടെക്ക് നടന്നു.
"നീ എന്താ ഇവിടെ നിൽക്കുന്നെ "
ആദം അവന്റെ പുറകിൽ പോയ് നിന്ന് കൊണ്ട് ചോദിച്ചു. അവന്റെ സൗണ്ട് കേട്ട് അലോഷി തിരിഞ്ഞു നോക്കി.
"ആ നീ എത്തിയോ, ആന്റിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്, ഡോക്ടർ എന്താ പറഞ്ഞെ "
"കുഴപ്പം ഒന്നുമില്ല പിന്നെ കുറച്ച് ദിവസം ശ്രെദ്ധിക്കണം, ബിപി നോർമൽ ആകുന്ന വരെ "
അലോഷി ഒന്ന് മൂളി ആദം അവനെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.
"നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് "
"ആദം ടെക്സ്റ്റൈയിസിലേക്ക് ഉള്ള ഈ മാസത്തെ സ്റ്റോക്ക് വന്നിട്ടില്ല. വിളിച്ചിട്ട് ആണെങ്കിൽ അവർ ഫോൺ എടുക്കുന്നുമില്ല നമുക്ക് ഒന്ന് പോയ് അനേക്ഷിക്കണം "
"അതിന് എന്താ നാളെ പോകാം "
ആലോഷി അൽപ്പം ടെൻഷനോടെ പറഞ്ഞതും ആദം പറഞ്ഞു.
"ഡാ അതല്ല നമ്മൾ പോയിട്ട് വരാൻ മിനിമം 4 ഡേയ്‌സ് എങ്കിലും അതുവരെ ആമിയും സാന്ദ്രയും ഒരുമിച്ച് "
അപ്പോഴാണ് ആദവും അതിനെ കുറിച്ച് ആലോചിച്ചത്.
"ഇത്രയും ദിവസം നമ്മൾ ഇല്ലാതെ അത് ശെരിയാവില്ല ഡാ "
"മം "
ആദം ഒന്ന് അമർത്തി മൂളി കൊണ്ട് പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് കത്തിച്ച് ആഞ്ഞു വലിച്ചു കൊണ്ട് ലയറിങ്ങിൽ ചാഞ്ഞു ദൂരേക്ക് നോക്കി നിന്നു.
"സാന്ദ്ര നമ്മുടെ കൂടെ വരും "
അത് കേട്ട് അലോഷിക്ക് ഇഷ്ടം ആയില്ല എങ്കിലും വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ ഒന്നും പറയാൻ നിന്നില്ല. അപ്പോഴാണ് ആമി അവിടെക്ക് വന്നത്. അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അലോഷി താഴേയ്ക്ക് പോയ്. അവൻ പോയതും ആമി ആദമിനെ ചിറഞ്ഞു നോക്കി. എന്നാൽ അവന്റെ ശ്രെദ്ധ വേറെ എന്തിലോ ആയിരുന്നു. തന്നെ കണ്ടിട്ടും ഒരു കുലിക്കവും ഇല്ലാതെ നിൽക്കുന്നവനെ കണ്ട് ആമി ചവിട്ടി കുലുക്കി അവന്റെ അടുത്തേയ്ക്ക് പോയ് അവന്റെ കൈയിൽ ഇരുന്ന സിഗരറ്റ് വാങ്ങി ദൂരെക്ക് എറിഞ്ഞു. പെട്ടന്ന് ഉള്ള അവളുടെ പ്രവൃത്തിയിൽ ആദം ഒന്ന് ഞെട്ടി അവളെ നോക്കി.
"എത്ര പറഞ്ഞാലും ഇച്ചായൻ കേൾക്കരുത് "
അവൾ കണ്ണുരുട്ടി കൊണ്ട് പറഞ്ഞതും ആദം ചിരിയോടെ ഒന്ന് മുന്നോട്ട് ആഞ്ഞു കൊണ്ട് അവളുടെ കൈയിൽ പിടിച്ച് വലിച്ചു അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.
"സോറി കൊച്ചേ ടെൻഷൻ വന്നാൽ ഇത് നിർബന്ധം ആണ് "
"അതിന് ഇപ്പോ ഇച്ചായന് എന്താ ടെൻഷൻ "
ആമി അവനെ നോക്കി സംശയത്തോടെ ചോദിച്ചു.
"ഇച്ചായൻ കുറച്ച് ദിവസം ഇവിടെ ഉണ്ടാവില്ല കൊച്ചേ.ടെക്സ്റ്റൈൽസിൽ ഈ മാസം സ്റ്റോക്ക് വന്നിട്ടില്ല അതിന്റെ ആവശ്യം ആയ് എനിക്ക് ഒന്ന് ............... പോണം "
അത് കേട്ട് അവളുടെ മുഖം ഒന്ന് മങ്ങി.
"എപ്പോഴാ ഇച്ചായൻ പോകുന്നത്, അല്ല പോയിട്ട് എന്ന് വരും. ഒറ്റയ്ക്ക് ആണൊ പോകുന്നത് "
അവളുടെ പെട്ടന്ന് പെട്ടന്ന് ഉള്ള ഓരോരോ ചോദ്യങ്ങൾ കേട്ട് അവൻ ചിരിയോടെ പറഞ്ഞു.
"എന്റെ ആമി കൊച്ചേ ഇങ്ങനെ സ്പീഡിൽ ചോദിക്കാതെ പതിയെ പതിയെ ചോദിക്ക് "
അതിന് മറുപടി ഒന്നും പറയാതെ അവൾ അവന്റെ നെഞ്ചിലേയ്ക്ക് ചാഞ്ഞു. ആദം അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
"നാളെ പോണം എന്തായാലും 4 ഡേയ്‌സ് എങ്കിലും കഴിയും ഞാൻ വരാൻ. പിന്നെ ഞാൻ മാത്രം അല്ല അവനും ഉണ്ട് പിന്നെ സാന്ദ്രയും "
അത് കേട്ട് അവൾ സംശയത്തോടെ മുഖം ഉയർത്തി ചോദിച്ചു. തുടരും