പയസ്വിനി, തുടർക്കഥ ഭാഗം 39 വായിക്കൂ...

Valappottukal

 



രചന: ബിജി


ഒരു കല്യാണമൊക്കെ കഴിച്ച് സെറ്റിലാകാൻ സമയമായില്ലേ മുത്തച്‌ഛാ .....


ഇത് മൂത്ത ഇനമാ..... പയസ്സി മുറുമുറുത്തു ....


അതിപ്പോ ഇവിടെ നാട്ടിലേ മലയാളി പെമ്പിളളാര് പോരേടാ .....


എന്നാത്തിന് ......

ആപ്പിള് പോലെ  ചോക്കണ ചുണ്ട് ഉണ്ടോ .....


പാൽ പോലത്തെ നിറം .....

ഏതവൾക്കാ ഉള്ളത് .......


ലവന്റെ സംസാരത്തിൽ തേനൊലിക്കുന്ന ഭാവം ....


സ്വന്തം ശരീരത്തിലേക്കൊന്ന് നോക്കിപ്പോയി പയസ്വിനി... .....


ഓ... പിന്നേ .... നീ പാലും നോക്കി പോ...

നിന്നെ എനിക്ക് വേണ്ടാടാ ....

അവൾക്ക് അരിശം


അവന്റെ ഒരു പാൽ ..... മിക്കവാറും പിരിയും....

മുത്തച്ഛൻ ഓർത്തു .....


ലവനാണേൽ കൊട്ടിയിടുന്നുണ്ട് എന്തിനാണോ ....


നമ്മുക്കിങ്ങനെ കൊഞ്ചിക്കാൻ തോന്നില്ലേ... പൂച്ച കൂട്ടിയേ പോലെ ..... നെഞ്ചിലിങ്ങനെ പറ്റിച്ചേർന്ന് ....

ഞാനൊന്ന് നോക്കുമ്പോ നാണം കൊണ്ട് ചുവന്ന് ....കണ്ണുകൾ താഴ്ത്തി ....


അവന്റെ പൂച്ചക്കൂട്ടി .....

ആ കാർക്കോടകന് നാലെണ്ണം കൊടുക്കാനുള്ള ദേഷ്യം തോന്നി



എനിക്കാന്നേ മൂന്ന് ബേബികളേ വേണം ......

കാശ്മീരി ബ്ലൂ ഐസുള്ള ചുന്ദരി കുഞ്ഞുങ്ങൾ ....


എന്താല്ലേ......

നല്ല ക്യൂട്ടായിരിക്കും.....


മുത്തച്ഛൻ വാ തുറന്ന് ഇരുപ്പാണ് -....


കൊച്ചുമോന്റെ സുവിശേഷം കേട്ട് കാറ്റുപോയെന്നാ തോന്നുന്നെ .....


ഡ്രസ്സ് മാറാനായി അകത്തേക്ക് പോയി .....


തിരിച്ചു വന്നപ്പോൾ സംസാരം ഒക്കെ കഴിഞ്ഞെന്ന് തോന്നുന്നു .....



ചെറിയ കുട്ടിയാണെന്നാ ചെക്കന്റെ വിചാരം....എപ്പഴും വിളിക്കും...


കൊച്ചു മോനേ നൈസായി ഉത്തമനാക്കുകയാ മൂപ്പിലാൻ ...


കുരുത്തക്കേടൊക്കെ ഒപ്പിച്ചാൽ ഇപ്പഴും പാർവ്വതിയുടെ കൈയ്യിൽ നിന്ന് വാങ്ങിച്ചു കെട്ടും ....


ചെറിയ കുട്ടി .... ചുണ്ട് കോട്ടി

മിണ്ടാതിരുന്നോ ....?


പിന്നൊരു ശബ്ദം പോലും മുത്തച്‌ഛന്റെ ഭാഗത്ത് നിന്നുണ്ടായില്ല.....


ആഹാരമാക്കെ കഴിച്ച് കുറച്ചുനേരം മുത്തച്ഛനുമായി കഴിഞ്ഞുപോയ ഓരോ ദിവസങ്ങളെയും കുറിച്ച് സംസാരിച്ചു ......


മുത്തച്ഛനും പാർവതി ആന്റിക്കും  എന്നോട് ദേഷ്യം ആയിരിക്കും അല്ലേ ......


എന്തിനാ കുഞ്ഞേ .....?

നീ അതിനെന്ത് ചെയ്തു .....

27 വർഷം കൂടെ ജീവിച്ചിട്ടും പാർവതിക്കും ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല .....


പെട്ടെന്ന് അവൾക്ക് എല്ലാം കൂടി ഉൾക്കൊള്ളാൻ കഴിഞ്ഞില്ല

ഒടുവിൽ കൈവിട്ടുപോകും എന്ന സ്ഥിതി വന്നപ്പോഴാണ് അവൻ അവളെയും കൊണ്ട് ഇവിടുന്ന് മാറിയത് ......


ഒരുപാട് സഹിച്ചില്ലേ കുഞ്ഞേ നീ ..


ഞാൻ അനുഭവിച്ചതിലും കൂടുതൽ അനുഭവിച്ചവർ ഉണ്ടവിടെ .....


സത്യവും ധർമ്മവും നീതിയും എക്കാലവും ജയിക്കും കുഞ്ഞേ ....


തിരക്ക് പിടിച്ച ദിനങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്

പ്രമുഖ ന്യൂസ് ചാനലിൽ 

ഇൻറർവ്യൂസ് ഉണ്ടായിരുന്നു

മാഗസിനുകളിലൊക്കെ കവർഗേളായി.....


ഇന്ത്യൻ മിനിസ്ട്രിയിൽ നിന്നൊക്കെ ആദരം അറിയിച്ചിരുന്നു .....

കേരള സർക്കാരിൻറെ പ്രത്യേക അഭിനന്ദനവും  ഉണ്ടായി ....മന്ത്രിമാരും ആയിട്ടുള്ള കൂടിക്കാഴ്ചകൾ ....



ചില സംഘടനകളിലും കോളേജുകളിലുമൊക്കെ  മുഖ്യ അതിഥിയായി ...



ആരാലും അറിയപ്പെടാത്ത ഒരുവളെ ഇന്ന് ലോകം അറിയുന്നു ....


ഒരു ഓൺലൈൻ മാധ്യമത്തിലെ ഒരു ന്യൂസിലെ വാർത്തയാണ് അവരെ കാണാനായി ഇറങ്ങി പുറപ്പെട്ടത് -...


അഴകിയും സുഹാസിനിയും .....


സ്വന്തം വീട്ടിലേക്ക് പോയിട്ടും ....

അവർക്ക് തിരികെ സർക്കാരിന്റെ ഷെൽട്ടറിലേക്ക് മടങ്ങേണ്ടി വന്നു .....


അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അജ്ഞതയും നിറഞ്ഞ  ഊരുകളിലെ ഓരോ ജീവിതങ്ങളും ....


മലൈ കാഞ്ചിക്ക്  ശാപമോക്ഷം ലഭിച്ചെങ്കിലും .....

തിരിച്ച് സ്വന്തം  ഊരിലേക്ക് ചെന്നതും ....


ആർക്കും തങ്ങളെ കാണുക പോലും വേണ്ട .....

അവരിൽ ഒരാളായി ഞങ്ങളെ സ്വീകരിക്കില്ല .....


സ്വന്തം വീട്ടുകാർ വാതിൽ കൊട്ടി അടച്ചു ....

ഞങ്ങൾക്ക് തങ്ങാൻ ഒരിടം അല്ല വേണ്ടത് ....

സ്വപ്നങ്ങൾ മരവിച്ചവരാ .... ....

കീ കൊടുത്താൽ ചലിക്കുന്ന പാവയാണ് ....

മറ്റുള്ളവരെ പോലെ ജീവിക്കണം ...

ഞങ്ങൾക്ക് ജീവൻ തരാൻ പയസ്വിനിക്ക് മാത്രമേ കഴിയൂ


എനിക്ക് അമറിന്റെ മുഖം അല്ലാതെ മറ്റൊന്നും ഓർമ്മയിൽ വന്നില്ല.....

നേരേ മുബൈയിലേക്ക്  ട്രെയിൻ പിടിച്ചു.....


വിരസത തോന്നി ....

ഒരിക്കൽ ഇതേ പോലൊരു ട്രെയിൻ യാത്രയിൽ ഒപ്പം കൂടിയവനെ ഓർത്തു ....


തന്നെ ഓർക്കാൻ അവനെവിടെ നേരം കാഷ്മീരി ആപ്പിളിന്റെ പിന്നാലെയല്ലേ .....


ചിരിവന്നു ....

തനിക്കും പൊസ്സസ്സീവ്നസ്സ് .....

അതാണോ .... തന്നെ ഈ കുഴപ്പിക്കുന്നത് ....അല്ലേയല്ല.....

കാണാൻ തോന്നുന്നു .....

പച്ചമലയാളത്തിൽ പറഞ്ഞാൽ ഒടുക്കത്തേ വിരഹം .....


"ഒരു തൂവൽ പൊഴിച്ചിടുകയാണ് ഇവിടെ ഞാനുണ്ടായിരുനെന്ന ഓർമ്മപ്പെടുത്തലിനായി..."


ക്യുമിൻ ഷോപ്പ് -...

പച്ചപ്പ് നിറഞ്ഞിടം

നല്ലൊരു ആമ്പിയൻസാണ് .....


അമറാണ് അങ്ങോട്ട് കൂട്ടിയിട്ട് പോയത്.....

രണ്ട് Cappuccino ഓർഡർ ചെയ്ത് ഇരുന്നു ......


ബ്ലാക്ക്  കൂർത്തിയും .... പിങ്ക് ലഗ്ഗിനും ... തോളൊപ്പമുള്ള. മുടി ക്ലിപ്പിട്ട് ഒതുക്കി .... ചുണ്ടിൽ ന്യൂഡ് ലിപ്പ്സ്റ്റിക് ...

ബ്ലാക് stone പൊട്ടും ....

എപ്പോഴും .... പോസിറ്റിവ് വൈബ് ചുമന്നോണ്ട് നടക്കുന്നവൾ ......


ഹൃദയത്തിലെ ചില ഒളിയിടങ്ങളിൽ മാനം കാണാതെ ഒളിപ്പിച്ചു വെച്ച ഓർമ്മപ്പീലികൾ ...പൂവണിയാതെ കൊഴിഞ്ഞു പോയ നക്ഷ്ട സ്മൃതികളുടെ പീലിത്തുണ്ടുകൾ .....


ഞാനിപ്പോൾ സന്തോഷവാൻ തന്നെയാണ് എന്നിൽ മാത്രം വിരിഞ്ഞ പ്രണയത്തെ അവൾ ബഹുമാനിക്കുന്നു...


സ്വാർത്ഥത കൊണ്ടോ ... അപക്വമായ ചപലതകളാലോ എന്നിലേക്ക് ഞാനവളെ വലിച്ചിഴയ്ക്കില്ല ....


പയസ്വിനി മറ്റൊരാളുടേതാണ് .....


അവളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടാവുക. അത്രയും  മതി....


വൈറ്റ് ഫോർമൽ ഷർട്ടിലും ഐസ്ബ്ലൂ ജീനിലുമായിന്നു .... അമർ ....



അത്യാവശ്യമായി കാണണമെന്നു പറഞ്ഞു .....


ആ കൂടികാഴ്ച ആണിത്.....


അഴകിക്ക് ഒരു വാക്ക് കൊടുത്തിരുന്നു ....

അവരുടെ ആകാശവും വായുവും കൊടുക്കാമെന്ന് .....


വീട്ടുകാരിൽ നിന്ന് നേരിടേണ്ടി വന്ന ദുരവസ്ഥ അമറിനോട് പറഞ്ഞു .....


വർഷങ്ങളോളം മലൈ കാഞ്ചിയുടെ ഇരുളിമ മാത്രം അറിഞ്ഞവർ .....


കയറി കിടക്കാൻ ഒരു ഇടം മാത്രം അല്ല അവർക്കു വേണ്ടത്....

അവർക്കൊരു പുതിയ ആകാശം പടുത്തുയർത്തണം .... അവർ ശ്വസിക്കുന്ന വായുവിന് സ്വാതന്ത്ര്യമെന്ന അർത്ഥവും ഉണ്ടാകണം .....


വിട്ടു കളയാൻ വയ്യാ അമർ അവരെ .....

ഞാനായി തുടങ്ങി വച്ചത്... പാതി വഴിയിൽ കൈ വിടാൻ എന്നെക്കൊണ്ട് കഴിയുന്നില്ല ....


ഇവളെങ്ങനെ ഇങ്ങനെ കൃത്യമായി ഓരോന്നിലും ചാടുന്നത് .....


പുതിയ എന്തോ വള്ളിയും പിടിച്ചോണ്ടാ വന്നേന്നു മാതം മനസ്സിലായി .....


ഒന്നാമത്തെ ആവശ്യം കേട്ടു .....

അതിലെന്റെ സഹായം വേണ്ടാ.. അവളുടെ ബ്രദർ സഹായിക്കും പോലും ....


ചിരി വന്നു ......

മെഹന്ദ് സലാമിന്റെ കാര്യത്തിൽ തീരുമാനം ആയി ....


അജ്ഞ്തയും അന്ധകാരവും നിറഞ്ഞ മലൈ കാഞ്ചിക്ക് ചുറ്റുമുള്ള ആദിവാസി ഊരുകളെ ഉദ്ബോധിപ്പിക്കണം പോലും ....


ചെന്നേച്ചാലും മതി ..... അമർ ചിരി ഉള്ളിലൊതുക്കി...


അടുത്തത് എനിക്കുള്ള പണിയാണ് .....


അഴകിയെ പോലുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കണം 

അവർക്കിഷ്ടമുള്ളത് അതിപ്പോ ഹിമാലയം കാണാൻ ആഗ്രഹിച്ചാൽ നടത്തി കൊടുക്കണം ....


ഇവൾക്ക് വട്ടായോ.....


ഒന്നുകൂടെ നില്ക്ക് അമർ ....


സ്വപ്നങ്ങൾ കാണാത്തവരാ അവർ .....

നിറങ്ങൾ.... കാഴ്ചകൾ .... ജീവിക്കാൻ പഠിക്കട്ടെ ....


നീയിപ്പോ എന്താ ഉദ്ദേശിക്കുന്നേ...''


അതിപ്പോ...


അതാരാണെന്ന് നോക്ക് ....


ഞാൻ പറയാൻ തുടങ്ങിയതും അമർ ഇടയ്ക്കു കയറി ....


അമർ കണ്ണു കാണിച്ചിടത്തേക്ക് നോക്കിയതും .......


ഫ്രീസായി പോയ അവസ്ഥ .....


ലൂർദ്ധ്....


black T Shirt ....

ആഷ് ജീനും .... Spex വച്ചിട്ടുണ്ട് ....

അലസമായി മുടി കോതി വയ്ക്കുന്നു .... .

ഫിറ്റ് ബോഡി .... തെമ്മാടി ലുക്ക് ...


നിന്നിൽ പിറക്കുന്ന പകലുകൾ ....രാവുകൾ ....


രോമങ്ങളൊക്കെ എഴുന്നുപോവുക....

കണ്ണ് നിറഞ്ഞു ....


അവൻ ഞങ്ങളെ കണ്ടില്ല.....

മറ്റൊരു ടേബിളിലേക്ക് നീങ്ങുകയാണ് ....


അവനെ നോക്കി ചിരിച്ച് ഷോൾഡറിൽ തട്ടി .... മറ്റൊരു പെണ്ണ് ..... അവന് ഓപ്പോസിറ്റായി ഇരുന്നു ......


കാത്തു സൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം

കാക്ക കൊത്തിപ്പോകും അയ്യോ

കാക്കച്ചി കൊത്തിപ്പോകും

നോക്കി വെച്ചൊരു കാരകാരപ്പഴം

നോട്ടം തെറ്റിയാൽ പോകും - നിന്റെ

നോട്ടം തെറ്റിയാൽ പോകും .....


ഇവനാണോ വനേരയുടെ MD :-

അമറിനെ നോക്കി ഒന്നു നന്നായിക്കൂടേന്ന് .... പതിയെ പറഞ്ഞു......


നമ്മുക്കാ കാർക്കോടകനിട്ട് പണിയാം....

കൂടെ നിന്നോണം ....

ഞാനെന്തു പറഞ്ഞാലും മൂളിക്കോണം കേട്ടല്ലോ...

കാലുവാരിയാൽ പഞ്ഞിക്കിടും ...


അമറിനേയും വലിച്ചെടുത്ത് അവർക്ക് കാണാൻ പാകത്തിന് അടുത്തുള്ള ടേബിളിൽ ഇരുന്നു ....


അമർ ചേട്ടാ .....

എനിക്കുണ്ടല്ലോ ... ആ വശത്തേക്ക് നോക്കാതെ ഉറക്കെയാ ഞാൻ പറയുന്നത് ...


എന്റെ  ശബ്ദം കേട്ടതും ലൂർദ്ധ് തിരിഞ്ഞ് നോക്കി ....

അമറിന്റെ കൈ വിരലിൽ പിടിച്ച് .....

രാക്ഷസി....



ഈ മസിലുള്ളവരെ ഇഷ്ടമല്ല.....

ചേട്ടനെ കാണാൻ എന്താ രസം ....

ചിലതുണ്ട് കൊന്നതെങ്ങിന്റെ നീളവും .. അരിച്ചാക്കിന്റെ വലിപ്പത്തിലുള്ളത് ....


എന്തിനു കൊള്ളും ....


കൊഞ്ചിക്കാനൊക്കെ .... ഒരോമനത്തം തോന്നണ്ടേ ....



അമർ പകച്ചു പണ്ടാരമടങ്ങി ഇരുപ്പാണ് .....


ലൂർദ്ധിനെ പാളി നോക്കി ....ആ സാധനം കേറി മേഞ്ഞാലുള്ള അവസ്ഥ...


ഞാനുണ്ടല്ലോ അമർ ചേട്ടാ അഞ്ചു പിള്ളാരെ പ്രസവിക്കും ....

നല്ല കറുത്ത ഐസുള്ള കുഞ്ഞുങ്ങൾ ....

നല്ല രസമല്ലേ .....


അമറിന് ശ്വാസം മുട്ടി ....

ഇവളെന്നെ കൊലയ്ക്ക് കൊടുക്കും .....


അമർ ചേട്ടന് എന്റെ നിറം ഇഷ്ടമല്ലേ ......


വല്യ ചൊകപ്പില്ലേലും എന്റെ ചുണ്ടിന് പിങ്ക് കളറില്ലേ.....

ഉമ്മ വയ്ക്കാൻ ഇതു പോരേ....


  കൂടുതലങ്ങ് ഒണ്ടാക്കല്ലേടി ....


കസേരയും തള്ളി മറിച്ചിട്ട് ആക്രോശിച്ചോണ്ട് അവളുടെ മുന്നിലുള്ള ടേബിളിൽ ശക്തിയായി ഒറ്റ അടി ആയിരുന്നു .....


അവളുടെ കൈയ്യിൽ പിടിച്ച് വലിച്ചോണ്ട് പുറത്തേക്ക് പോയി ...


                    തുടരും

                    


ലൂർദ്ധിനെ കണ്ടു കിട്ടി ..ഇനി അവരായി ... അവരുടെ പാടായി....

അപ്പോ റിവ്യു ഒന്ന് വലുതാക്കിക്കൂടേ... കഴിഞ്ഞ പാർട്ടിൽ റിവ്യു ശരിക്കും കുറഞ്ഞു ... രണ്ടോ മൂന്നോ പേർ വലിയ റിവ്യു തരും .... ലൈക്കും റിവ്യുവും കൂടിയാൽ daily തരും ഇല്ലേൽ ഞാനും മടിക്കും

To Top