ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 38 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

രാത്രി ആഹാരം ഒക്കെ കഴിച്ച് റൂമിലേയ്ക്ക് വന്നതാണ് ആദവും ആമിയും. കിടക്കാൻ തുടങ്ങുമ്പോൾ ആണ് ആദമിന്റെ ഫോൺ റിങ് ചെയ്തത്. അവൻ സ്റ്റാന്റിൽ ഇരിക്കുന്ന ഫോൺ എടുക്കാൻ അവിടെയ്ക്ക് പോയതും ആമി ബെഡിലേയ്ക്ക് കയറി കിടന്നിരുന്നു.പരിചയം ഇല്ലാത്ത നമ്പർ കണ്ട് അവൻ ഒരു സംശയത്തോടെ കാൾ അറ്റൻഡ് ചെയ്തു.


"ഹലോ "


"..................................."


"ഏത് ഹോസ്പിറ്റലിൽ ആണ് "


"......................"


"ആ ഓക്കേ ഞങ്ങൾ ഇപ്പൊ വരാം "


അതും പറഞ്ഞ് കാൾ കട്ട്‌ ചെയ്ത് അവൻ ആമിക്ക് നേരെ തിരിഞ്ഞു. ഹോസ്പിറ്റലിൽ എന്ന് കേട്ടതും ബെഡിൽ കിടക്കുകയായിരുന്ന അവൾ വേഗം എഴുന്നേറ്റ് ഇരുന്നു.


"എന്താ ഇച്ചായ ആരാ വിളിച്ചത്, ഹോസ്പിറ്റലിൽ എന്നൊക്കെ പറഞ്ഞല്ലോ "


അവൻ അടുത്തേയ്ക്ക് വന്നതും അവൾ ഓരോന്ന് ആയ് ചോദിച്ചു കൊണ്ടിരുന്നു.


"അത് ഒന്നുമില്ല മോളെ അമ്മ ഒന്ന് ചെറുതായ് വീണു, ഇപ്പൊ ഹോസ്പിറ്റലിൽ ആണ്. നമുക്ക് എത്രയും പെട്ടന്ന് അങ്ങോട്ട് പോകാം "


"ഈശ്വര എന്റെ അമ്മ "


അവൾ അറിയാതെ കരഞ്ഞു പോയി. ആദം വേഗം അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.


"ആമി ഞാൻ പറയുന്നത് ഒന്ന് കേൾക്ക് നീ അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ല. കരയാതെ നമുക്ക് പോകാം. നീ ഈ ഡ്രസ്സ്‌ ഒന്ന് ചേഞ്ച്‌ ചെയ് "


അവൻ അങ്ങനെ ഒക്കെ പറഞ്ഞു എങ്കിലും തന്റെ അമ്മയെ ഓർക്കേ ആമിക്ക് ശരീരം ആകെ തളരുന്ന പോലെ തോന്നി.എങ്കിലും അവൾ പെട്ടന്ന് അവിടെക്ക് എത്തണം എന്ന ചിന്തയോടെ എങ്ങനെയോക്കെയോ ഡ്രസ്സ്‌ മാറി ഇറങ്ങി. ഡോർ ലോക്ക് ചെയ്തു അവൻ അവളെ കാറിലേയ്ക്ക് കയറ്റി അവനും കയറി ഹോസ്പിറ്റലിലേക്ക് തിരിച്ചു.





===================================




കുറച്ച് സമയത്തിനുള്ളിൽ തന്നെ അവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. അൽപ്പം മുന്നേ വിളിച്ച നമ്പറിലേയ്ക്ക് വിളിച്ച് അവർ നിർമല കിടക്കുന്ന സ്ഥലത്തേക്ക് പോയി. ആമിയും ആദവും അവിടെ എത്തുമ്പോൾ നിർമല ബെഡിൽ കിടക്കുന്നുണ്ടായിരുന്നു. അടുത്ത് ഒരു ചെയറിൽ ആയ് ഒരു ചെറുപ്പക്കാരനും ഇരിപ്പുണ്ട്.നിർമലയെ കണ്ടതും ആമി അമ്മയുടെ അടുത്തേയ്ക്ക് ഓടി.


"അമ്മേ "


കണ്ണുകൾ അടച്ച് കിടന്നിരുന്ന അവർ തന്റെ മകളുടെ ഇടർച്ചയോടുള്ള സ്വരം കേട്ട് വേഗം കണ്ണുകൾ തുറന്ന് നോക്കി.മുന്നിൽ കണ്ണുകൾ നിറച്ച് തന്റെ ശരീരതിൽ ആകമാനം പരതുന്ന മകളെ കണ്ട് അവർ ചെറുതായ് ചിരിച്ചു കൊണ്ട് പറഞ്ഞു.


"അമ്മയ്ക്ക് ഒന്നുമില്ല മോളെ ബിപി ഒന്ന് കൂടിയത് ആണ് "


അവരുടെ പതിയും ക്ഷീണത്തോടെയും ഉള്ള ശബ്ദം കേട്ട് അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു വന്നു. അവൾ അവർക്ക് അരുകിൽ ഇരുന്ന് കൊണ്ട് അവരുടെ അടുത്തേയ്ക്ക് ചാഞ്ഞു കൊണ്ട് കെട്ടിപിടിച്ചു. ആദം ചിരിയോടെ അവരെ രണ്ട് പേരെയും ഒന്ന് നോക്കി കൊണ്ട് ആ ചെറുപ്പക്കാരന്റെ അടുത്തേയ്ക്ക് നടന്നു.


"താങ്ക്സ് അമ്മയെ ഇവിടെ എത്തിച്ചതിന് "


ആദം ചിരിയോടെ അവന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. അയാളും അതെ ചിരിയോടെ പറഞ്ഞു.


"ഏയ് അതൊന്നും വേണ്ട എന്റെ കാർ ഉണ്ടായിരുന്നത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിഞ്ഞു "


"അതെ ഒന്ന് വരുമോ "


അതും പറഞ്ഞ് അയാൾ പുറത്തേയ്ക്ക് ഇറങ്ങി അവരെ ഒന്ന് നോക്കി കൊണ്ട് ആദവും.


"എന്താടോ "


പുറത്തേയ്ക്ക് ഇറങ്ങിയതും ആദം അയാളോട് ചോദിച്ചു.


"അല്ല പേടിക്കാൻ ഒന്നുമില്ല എന്നാലും ഡോക്ടർ ഒന്ന് ശ്രെദ്ധിക്കാൻ പറഞ്ഞു.ട്രിപ്പ്‌ ഇട്ടായിരുന്നു.ബിപി ഹൈ ലെവലിൽ തന്നെ നിൽക്കുവാ കുറയുന്നില്ല. അതുകൊണ്ട് ഇനി ഇങ്ങനെ വരാൻ ചാൻസ് ഉള്ളത് കൊണ്ട് അമ്മയെ നന്നായ് ശ്രെദ്ധിക്കണം  "


"ഓക്കേ ഡോ ഇനി ശ്രദ്ധിച്ചോളാം, actually എന്റെ വൈഫിന്റെ അമ്മ ആണ്. ഞങ്ങളോടൊപ്പം നിൽക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഇനി എന്തായാലും ഇങ്ങനെ ഉണ്ടാവില്ല "


"ആ ഞാൻ പറഞ്ഞു എന്നെ ഉള്ളൂ. എന്നാ ഞാൻ ഇറങ്ങുവാ "


അതും പറഞ്ഞ് അവന് ഒന്നൂടെ കൈ കൊടുത്തു കൊണ്ട് അയാൾ പുറത്തേയ്ക്ക് നടന്നു. അയാൾ പോയതും ആദം റൂമിലേയ്ക്ക് കയറി.ആമി ഇപ്പോഴും അമ്മയുടെ അരികിൽ തന്നെ ചേർത്ത് പിടിച്ച് ഇരിക്കുവാണ്.അകത്തേയ്ക്ക് വന്ന ആദമിനെ കണ്ടതും അവൾ വേഗം എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


"ഇച്ചായ അയാൾ എന്താ പറഞ്ഞത് "


അവളുടെ ആദിയോടെ ഉള്ള വാക്കുകൾ കേട്ട് അവൻ പറഞ്ഞു.


"ഒന്നുമില്ല ഡോ അമ്മയ്ക്ക് ബിപി കൂടിയത് ആണ്. ഒന്ന് ശ്രെദ്ധിച്ചാൽ മതി വേറെ കുഴപ്പം ഒന്നുമില്ല "


"സത്യം ആണൊ "



അവൾക്ക് പിന്നെയും വിശ്വാസം വരാത്ത പോലെ ചോദിച്ചു.അതിന് ഉത്തരം പറഞ്ഞത് നിർമല ആയിരുന്നു.


"എന്റെ മോളെ അമ്മയ്ക്ക് ഒരു കുഴപ്പവും ഇല്ലന്നെ "


ആമി അമ്മയെ ഒന്ന് നോക്കി കൊണ്ട് ആദമിനെ നോക്കി. അവൾ നോക്കുന്നത് കണ്ട് അവൻ അതെ എന്ന രീതിയിൽ തലയാട്ടി കാണിച്ചു ഒന്ന് കണ്ണ് ചിമ്മി. സത്യത്തിൽ അപ്പോഴാണ് അവൾക്ക് സമാധാനം ആയത്. ഇത്രയും നേരം പേടിയോടെ ആണ് അവൾ ഇരുന്നത്.അവൾ നിർമലയുടെ അരുകിൽ ആയ് പോയ് ഇരുന്നു. ആദവും അവരുടെ അരികിലേയ്ക്ക് നിന്ന് കൊണ്ട് ചോദിച്ചു.


"അമ്മ എവിടെ പോയതാ ഒറ്റയ്ക്ക് "


അവന്റെ അമ്മ എന്ന വിളിയിൽ തന്നെ അവരുടെ മനസ്സ് നിറഞ്ഞു. അവർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.


"ഞാൻ ഒന്ന് അമ്പലത്തിൽ പോയതാ മോനെ. തിരികെ വരുന്ന വഴിക്ക് ആണ് പെട്ടന്ന് തല കറങ്ങുമ്പോലെ തോന്നിയത്.  ആ കുട്ടി കണ്ടത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ എത്തിച്ചു "


"ഇനി ഒറ്റയ്ക്ക് അമ്മ അവിടെ നിൽക്കണ്ട നമ്മുടെ വീട്ടിൽ നിൽക്കാം ഇനി "


ആദം അത് പറഞ്ഞതും ആമിയുടെ കണ്ണുകൾ വിടർന്നു.അവൾ സന്തോഷത്തോടെ അവനെ നോക്കി ശേഷം തന്റെ അമ്മയെയും.


"അയ്യോ അതൊന്നും വേണ്ട മക്കളെ അമ്മ അവിടെ തന്നെ നിന്നോളം. എനിക്ക് കുഴപ്പം ഒന്നുമില്ല "


"അമ്മ ഇനി ഒന്നും പറയണ്ട അവിടെ നിന്നാൽ മതി, ഒറ്റയ്ക്ക് ഇനി വീട്ടിൽ നിൽക്കണ്ട "


പിന്നെയും അവർ എന്തോ പറയാൻ തുടങ്ങിയതും ആമി വേഗം കാര്യം മാറ്റാൻ ആയ് ആദാമിനോട് പറഞ്ഞു.


" കാന്റീനിൽ നിന്ന്  അമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി വായോ ഇച്ചായ "


"ആ ശെരി എടൊ "


അതും പറഞ്ഞ് ആദം പുറത്തേയ്ക്ക് പോയി. ആമി അമ്മയെ നോക്കിയതും അവർ അവളെ തന്നെ നോക്കി കിടക്കുവാണ്.


"എന്താ അമ്മ "


കാര്യം മനസിലായി എങ്കിലും അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു.


"അമ്മ അവിടെ തന്നെ നിന്നോളം മോളെ ഞാൻ എങ്ങോട്ടും ഇല്ല "


"അത് പറഞ്ഞാൽ പറ്റില്ല അമ്മയോട് ഉള്ള സ്നേഹം കൊണ്ടല്ലേ ഇച്ചായൻ അങ്ങനെ പറഞ്ഞത്. ഇനി അമ്മ വന്നില്ല എങ്കിൽ ഇച്ചായന് വിഷമം ആകില്ലേ "


അവൾ അമ്മയുടെ മനസ്സ് മാറാൻ ആയ് പറഞ്ഞു.


"ആമി എന്നാലും "


"ഒരു എന്നാലും ഇല്ല കുറച്ച് ദിവസമെങ്കിലും അമ്മ അവിടെ നിന്നെ പറ്റുള്ളൂ. ഞാൻ തീരുമാനിച്ചു."


അവൾ ഉറപ്പോടെ പറഞ്ഞതും അവർ പിന്നെ ഒന്നും പറയാൻ പോയില്ല. ഇത്തിരി നേരം കഴിഞ്ഞതും ആദം ഭക്ഷണവും ആയ് തിരികെ വന്നു. നിർമല കഴിക്കാം എന്ന് പറഞ്ഞു എങ്കിലും ആമി തന്നെ അവർക്ക് വാരി കൊടുത്തു.അപ്പോഴേയ്ക്ക് ആദം പുറത്തേയ്ക്ക് ഇറങ്ങിയിരുന്നു.ബെഡിൽ കിടക്കുന്ന അമ്മയെ ഒന്ന് നോക്കി കൊണ്ട് ആമി പുറത്തേയ്ക്ക് ഇറങ്ങി.





==================================




ആമി പുറത്തേയ്ക്ക് വരുമ്പോ ആദം സൈഡിൽ ആയ് സെറ്റ് ചെയ്തിരിക്കുന്ന ചെയറിൽ ഫോൺ നോക്കി ഇരിപ്പുണ്ടായിരുന്നു. അവൾ ഒരു ചിരിയോടെ അവന്റെ അടുത്തേയ്ക്ക് പോയ് ഇരുന്നോ. അടുത്ത് അവൾ ഇരുന്നതും ഫോൺ മാറ്റി അവൻ അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.


"അമ്മ കിടന്നോ "


"ദേ ഇപ്പൊ കിടന്നു ഇച്ചായ "


അത് കേട്ട് അവൻ പിന്നെയും ഫോണിലേയ്ക്ക് ശ്രെദ്ധ തിരിച്ചു. ആമി അവന്റെ തോളിലേയ്ക്ക് തല ചായ്ച്ചു വച്ച് ഇത്തിരി നേരം ഇരുന്ന ശേഷം സംസാരിച്ച് തുടങ്ങി.


"ഇച്ചായ "


"മം "


"താങ്ക്സ് "


അത് കേട്ട് അവൻ സംശയത്തോടെ അവളെ മുഖം ഉയർത്തി നോക്കി. അത് മനസിലായ പോലെ അവൾ പറഞ്ഞു.


"അമ്മയെ നമ്മുടെ കൂടെ താമസിപ്പിക്കുന്നതിന് "


"അതിന് എന്തിനാ ഡോ താങ്ക്സ് നമ്മുടെ അമ്മ അല്ലെ "


അവന്റെ ആ വാക്കുകൾ ആമിയുടെ മനസ്സ് നിറച്ചു. പിന്നെ ഒന്നും പറയാൻ തോന്നിയില്ല അവൾക്ക്. ആ നെഞ്ചിലേയ്ക്ക് തന്നെ ചാഞ്ഞിരുന്നു. രാത്രി സമയം ആയതിനാൽ ഹോസ്പിറ്റലിൽ ആൾ വളരെ കുറവ് ആയിരുന്നു. ഒന്ന് രണ്ട് പേര് മാത്രം അൽപ്പം അകലെ ഇരിപ്പുണ്ടായിരുന്നു.


"ഇച്ചായ വാ കിടക്കണ്ടേ "


ഏറെ നേരത്തിന് ശേഷം അവന്റെ അടുത്ത് നിന്ന് അകന്ന് മാറി ചെയറിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.


"അവിടെ സ്ഥലം ഇല്ല ഡോ ഞാൻ ഇവിടെ ഇരുന്നോളാം കൊച്ച് പോയ് ഉറങ്ങിക്കോ "


"അതൊന്നും പറഞ്ഞാൽ പറ്റില്ല ഇച്ചായൻ എഴുന്നേറ്റ് വന്നേ ഉള്ള സ്ഥലത്ത് കിടക്കാം നമുക്ക് രണ്ടാൾക്കും "


പിന്നെയും എഴുന്നേറ്റ് വരാതെ ഇരിക്കുന്നവനെ കണ്ട ആമി അവന്റെ കൈയിൽ പിടിച്ച് വലിച്ച് എഴുന്നേൽപ്പിച്ചു അകത്തേയ്ക്ക് കൊണ്ട് പോയി. അകത്തേയ്ക്ക് കയറി ഡോർ അടച്ച് അവർ ബെഡിൽ കിടക്കുന്ന നിർമലയെ ഒന്ന് നോക്കി. മരുന്നിന്റെ ഷീണം കാരണം അവർ നല്ല ഉറക്കത്തിൽ ആണ്.ബൈ സ്റ്റാൻഡേർ ബെഡ് രണ്ട് പേർക്ക് കിടക്കാൻ ഉള്ളത് അല്ല എങ്കിലും ഇത്തിരി വലിപ്പം ഉള്ളത് ആയിരുന്നു.


"ഇച്ചായൻ കിടക്ക് "


"എന്റെ കൊച്ചേ ഞാൻ കിടക്കുമ്പോൾ തന്നെ ഇവിടം നിറയും പിന്നെ നീ എവിടെ കിടക്കാൻ ആണ് "


ആദം ഇടുപ്പിൽ രണ്ട് കൈ വച്ച് കൊണ്ട് അവളെ നോക്കി ദയനീയമായ് പറഞ്ഞു.


"അതൊക്കെ ഞാൻ ഇപ്പൊ ശെരിയാക്കാം ഇച്ചായൻ ആദ്യം കിടക്ക് "


വേറെ വഴി ഇല്ലാതെ ആദം ബെഡിന്റെ ഒരു സൈഡിൽ ആയ് ഒരു സൈഡ് തിരിഞ്ഞു കിടന്നു. അവൻ കിടന്നതും അവന്റെ അരുകിൽ ആയ് ആമിയും അവന്റെ നെഞ്ചോരം ചേർന്ന് കിടന്നു. ശേഷം അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.


"ഇപ്പൊ കണ്ടോ ഇച്ചായ എങ്ങനെയാ കിടന്നത് എന്ന്. ഈ ഇച്ചായന് ഒന്നും അറിയില്ല "


അവസാന വാചകം ആമി അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞതും അവൻ ചിരിയോടെ അവളെ തന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ ചേർത്തണച്ചു പിടിച്ചു കൊണ്ട് കിടന്നു. അവനെ മുറുകെ പുണർന്ന് അവളും. തുടരും


To Top