രചന: ബിജി
ലോകരാഷ്ട്രങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച സംഭവങ്ങളാണ് ....
ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറി കൊണ്ടിരിക്കുന്നത് .....
ഞാനിപ്പോൾ നില്ക്കുന്നത് കൊച്ചിയിലെ ലിസ്സി ഹോസ്പിറ്റലിനു മുന്നിലാണ് ......
നമ്മളേവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ആ ഒരുവളുടെ വരവിനേയാണ് .....
എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സ്വാതി ലൈവായി നൂസ് റിപ്പോരട്ട് ചെയ്യുകയാണ് .....
ഒരു മാസക്കാലമായുള്ള ട്രീറ്റ്മെന്റിനു ശേഷം പയസ്വിനി ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ആവുകയാണ് ......
ഹോസ്പിറ്റൽ കവാടത്തിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ ... കടന്നുവരുന്നവളെ മീഡിയാ കൂട്ടം വളഞ്ഞു ......
സ്വന്തം ജീവന് വരെ ഭീഷണി ആകുമ്പോഴും താങ്കളെ പിടിച്ചു നിർത്തിയ ധൈത്യം എന്തായിരുന്നു ...... കൈരളി റിപ്പോർട്ടറാണ്...
ആയിരത്തോളം സ്ത്രീകളുടെ മരവിച്ച മുഖം ....
എന്റെ ജീവൻ കൊടുത്തും അവരെ രക്ഷിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു ....
ഏതൊരു പെൺകുട്ടിക്കും നിങ്ങളൊരു ഉത്തമ മാതൃകയാണ് .... യുവത്വത്തിനോട് നിങ്ങൾക്കെന്താണ് പറയാനുള്ളത് ....
മൂല്യച്ചുതി സംഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഓരോരുത്തരും ജീവിക്കുന്നത് .....
സഹജീവി പരിഗണന എല്ലാവരിലും ഉണ്ടാകണം .....
നമ്മുക്കു ചുറ്റും ഉള്ളവരുടെ വേദനകളിൽ താങ്ങാവുക .... ..
പയസ്വിനി എല്ലാവരോടും ചിരിച്ചു കൊണ്ട് കാറിൽ കയറി .....
കാറിന്റെ ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു .... കണ്ണടച്ചിരുന്നു ...
നാടകിയത അരങ്ങു വാഴുന്ന ഒരു ലോകത്തിൽ നിന്ന് പറിച്ചെറിയപ്പെട്ടു.....
മലൈ കാഞ്ചി പുത്തൻ സൂര്യോദയ കാഴ്ചകളാൽ അലങ്കരിക്കപ്പെട്ടെന്ന് അറിയാൻ കഴിഞ്ഞു .....
പുനരധിവാസ കേന്ദ്രങ്ങളിൽ മലൈ കാഞ്ചിയിലുള്ളവർ എത്തപ്പെട്ടു
മാനസീക വിഭ്രാന്തി നേരിട്ടവരെ ട്രീറ്റ്മെന്റിനായി മാറ്റി....
പുഴുവരിച്ച് മരണത്തോട് മല്ലിട്ടവരെ ബെറ്റർ ട്രീറ്റ്മെന്റ് നൽകി. വരുന്നു...
ലോക ഭരണ സംവിധാനം തന്നെ നിശ്ചലമായി.....
ഭീകരവാദികൾ ഉന്നത പദവികൾ അലങ്കരിക്കപ്പെടുക....
ഡ്രഗ്‌സ് മാഫിയകളും സെക്സ് റാക്കറ്റുകളും ലോകം ഭരിക്കുക ....
ഓപ്പറേഷൻ മലൈ കാഞ്ചി വിജയകരമായിരുന്നു....
ഇരുപതോളം സൈന്റിസ്റ്റുകളെ തുറങ്കിലടച്ചു...
തൂക്കുമരം കാത്തു കഴിയുകയാണ് .....
ആർതർ .......
സംഭവ സ്ഥലത്ത്ത്ത് വച്ച് വധിക്കപ്പെട്ടുവെന്നാണ് പുറം ലോകത്ത് അറിയപ്പെട്ടത്.....
ആർതറിന് ജീവൻ പിച്ചയായി നൽകിയ ഒരുവൾ .....
അയാളുടെ രക്തത്തിൽ പിറന്ന
ഏബൽ .....
അവൾ തൊടുത്തുവിട്ട ശരങ്ങളാൽ ആർതറിന്റെ ശരീരം നിറഞ്ഞു ശരമഞ്ചം തീർത്തവൾ രക്തചാലുകൾ നീ ജനിപ്പിച്ചുവെന്ന് ഒറ്റക്കുറവു മാത്രമേ ഈ ഏബലിനുള്ളു ....
ആ സമയം ഈ കാഴ്ചകൾ എല്ലാം കണ്ടുകൊണ്ടിരുന്ന ഒരുവന്റെ മുഖം കൂടുതൽ ദയനീയമായി അവന്റെ കണ്ണുനീറിപ്പുകഞ്ഞു....
ഏബലിന് ആരെക്കാളും ഒരു സ്ഥാനം എന്നും അവനുള്ളിൽ ഉണ്ട് .....
ഈ തിരിച്ചറിവുകൾ ......ഒരച്ഛൻ ജനിപ്പിച്ചവർ -...
തുല്യദുഃഖിതർ .....
മലൈകാഞ്ചിക്ക് മോചനം ലഭിക്കുമ്പോൾ ....
രക്തം ഒഴുകുന്ന ശരീരവുമായി ..... കരയുന്നു ....
ഒന്നു കൊന്നിട്ടു പോ എന്ന് കെഞ്ചുന്നവൻ ....
shoot me...can't bear this pain....
ഇപ്പോഴേ ഇങ്ങനെ നിലവിളിച്ചാലോ ഏബൽ പുച്ഛിച്ചു ....
ഇതൊരു ആരംഭം മാത്രമല്ലേ .....
നീ ഇവിടെ കിടന്ന് നരകിക്കും .....പുഴുക്കും ..... പുഴുക്കൾ നിന്റെ കണ്ണിലും മൂക്കീലും വായിലും .... നുരയ്ക്കും
ഒടുവിൽ മാംസങ്ങൾ അടർന്ന് വീഴും....ശവം തീനികൾക്ക് നീ ആഹാരമാകും ......
ലൂർദ്ധിന്റെ ടീം പയസ്വിനിയെ ഹോസ്പിറ്റലിൽ വന്ന് കണ്ടിരുന്നു .....
അരുണാചലം ......
അവളെ കണ്ടതും ചിരിച്ചു ......
ഇത്രയും ചെറിയ പെൺകുട്ടി ....
ആ മനോധൈര്യം .....
ഇവളിലെ ഫയർ ഇവിടം കൊണ്ട് അവസാനിക്കുന്നതല്ലല്ലോ ...
അവളുടെ കണ്ണുകൾ വട്ടംചുറ്റി ....
താൻ തേടുന്ന ആൾ ഇല്ലാന്ന് കണ്ടപ്പോൾ മുഖം കൂർത്തു .......
ഇതു കണ്ട അരുണാചലം ഉള്ളിൽ ചിരിച്ചു.....
അരുണാചലം ആ കാട്ടി കൂട്ടലു കണ്ട് വെറുതെ ഒരു പാട്ട് മൂളി ...
"ഉയിരേ ഉയിരേ വന്നു എന്നോടു കലന്തുവിടു
നിനൈവേ നിനൈവേ എന്ദൻ നെഞ്ചോടു കലന്തു .."
തന്നെ ആക്കിയതാണെന്ന് മനസ്സിലായതും കണ്ണൊന്ന് ഇറുക്കി അടച്ചവൾ ....
മെഹന്ദ് സലാം സാർ ...പിന്നെ കണ്ടിട്ടില്ലാത്ത രണ്ടു പേർ.....
സമദും കതിരും അവളോട് സംസാരിച്ചു...
മെഹന്ദിനെ നോക്കിയതും കവിൾ ഒന്നുകൂടി വീർപ്പിച്ചു .....
ഒരു sorry പറഞ്ഞാൽ കൂട്ടുകൂടാമോ....?
മെഹന്ദ് പറഞ്ഞതും എല്ലാവരും ചിരിച്ചു ......
Sorry പറഞ്ഞാൽ തീരില്ല ...അവള് അവനെ നോക്കിയതേയില്ല....
ചെറിയ കുട്ടികളുടെ കുറുമ്പ് ....
മലൈ കാഞ്ചി വിറപ്പിച്ചവളാണോ ഇത് ...?
അരുണാചലം ഗൗരവം വിട്ട് ചിരിച്ചു പോയി ....
പിന്നെന്താ .... എന്തും ചെയ്യാം പിണങ്ങാതിരുന്നാൽ മതി മെഹന്ദ് പിന്നെയും താഴുന്നുണ്ട് ....
life long punishment ആണ് .....
എന്നെയും കൊണ്ടേ ഇവള് പോകൂ .....
മെഹന്ദ് ......ആ ചളിച്ച നില്പ്പിലാണ് ....
എന്റെ കൂടെപ്പിറപ്പാവുക .... ഒരു ഏട്ടന്റെ സ്നേഹം തരിക ....
കുഞ്ഞിപ്പെങ്ങളായി കൈ പിടിച്ച് ....എല്ലായിടവും കൂട്ടിയിട്ട് പോവുക....
പറഞ്ഞ്... പറഞ്ഞ് അവസാനം അവളിടറിപ്പോയി ....
മെഹന്ദിന്റെ കണ്ണും നനഞ്ഞു ....
വാക്ക് ..... ഈ മെഹന്ദിന്റെ അവസാന ശ്വാസം വരെ എന്റെ കുഞ്ഞിപ്പെങ്ങളായിരിക്കും ....
അവളുടെ തലയിലൊന്ന് തലോടിയവൻ...
ഒരാളെ തിരക്കിയില്ലല്ലോ ....
കതിരാണ് ..... ചോദിച്ചത്....
അവളൊന്ന് കണ്ണടച്ചു കാണിച്ചു....
ചിലതെല്ലാം അവളുടെ സ്വകാര്യതയാണ് ....
അവളതാരുമായും പങ്കു വയ്ക്കില്ല .....
പയസ്വിനിക്ക് എന്താവശ്യത്തിനും ഞങ്ങളുണ്ടാവും .... അരുണാചലം ഒരു മകളോടെന്ന വാത്സല്യത്തോടെ പറഞ്ഞു .....
എനിക്ക് പയസ്വിനിയുടെ ഒരു ഹെൽപ്പ് ആവശ്യമായി വരും ഒന്നു മനസ്സറിഞ്ഞ് സഹായിച്ചേക്കണം സമദാണ് ....
ഞാനവനെ സൂക്ഷിച്ചു നോക്കി ....എന്തൊക്കെയോ കള്ളത്തരം ഒളിപ്പിക്കുന്ന ഭാവം ...
പയസ്വിനിയുമായി കാർ ചെന്നെത്തിയത് .....
ഒരു വില്ലയിലാണ് ..... Mist .....
ഞാനെന്റെ ക്രൈം പാർട്ടണറെ കാണാനാണ് ഹോസ്പിറ്റലിൽ നിന്ന് നേരേ ഇങ്ങോട്ട് വിട്ടത് -..
ഒരുത്തനെ പാഠം പഠിപ്പിക്കാൻ ഒരു പിസ്റ്റളുമായി പോയിട്ട് ..... ആകെ വെടിയും പുകയും ...... നീയാര് മധുരയെ ചുട്ടെരിച്ച കണ്ണകിയോ.....?
കർട്ടനു പിന്നിൽ നിന്ന് ചരടുവലിച്ചവൻ.....
"നിന്നെ ഞാൻ എങ്ങനെ പ്രണയിക്കാതിരിക്കും ....
വിട്ടുകൊടുക്കുമ്പോ ചങ്കു വേദനിക്കുന്നുണ്ടെടി....."
അമർ .......
വനേരയുടെ എല്ലാം ......
എന്നെ കാണാൻ വേണ്ടി മാത്രം കേരളത്തിലേക്ക് വന്നതാണ്
ഞാനവനെ നോക്കി ..... നിറഞ്ഞു ചിരിച്ചു......
"ഒരു മഴപ്പൊടി നിന്റെ കൺപീലിയിൽ
സ്ഫടിക ബിന്ദുപോൽ മിന്നിത്തിളങ്ങുന്നു.
അതിലൊരായിരം ദീപങ്ങൾ കത്തുമെൻ
പ്രണയതാരകക്ഷേത്രം വിളങ്ങുന്നു!
(ബാലചന്ദ്രൻ ചുള്ളിക്കാട് )
ആർദ്രമായിരുന്നു അവന്റെ മുഖം .....
ഒരു വൈകുംന്നേരം വിരിഞ്ഞ മഞ്ഞ നാലുമണി പൂവിനെ പ്രണയിച്ചു പോയി ...
ഒന്നു ഹഗ് ചെയ്ത് അടരുമ്പോൾ ......
ഈ കൂട്ട് പ്രണയത്തിനപ്പുറം ദൃഢമാണെന്നവർ പറയാതെ പറയുന്നുണ്ട് ....
ആർതറിന്റെ കോൾ എനിക്കാദ്യമായി വന്ന ആ രാത്രി ......
പേര് സഹിതം സകലതും ഉപേക്ഷിച്ച് .... നാടു വിടുക .....
ഏബൽ പറഞ്ഞ അറിവു മാത്രമാണ് ....ആർതർ എന്ന പിശാചിനെ കുറിച്ച് .....
എനിക്ക് നിശ്ചയം ഉണ്ടായിരുന്നു അയാൾ ഒരിക്കലും നല്ലതൊന്നും എനിക്കായി കരുതില്ല .....
അപ്പോൾ എൻറെ മുന്നിൽ തെളിഞ്ഞ ഒരു വഴി അമർ മാത്രമാണ് .....
ആദ്യം എന്നെ നിരുത്സാഹപ്പെടുത്തി പോകരുത് പോലീസിനെ ഇൻഫോം ചെയ്യാം എന്നൊക്കെ പറഞ്ഞു .....
അമ്മയും ചേച്ചിയും ആ വീഡിയോ ക്ലിപ്പ്സ് ആ ഒരൊറ്റ ചിന്തയിൽ ഞാൻ പോകാൻ തീരുമാനിച്ചു
അവസാനശ്വാസം വരെ പൊരുതാൻ തീരുമാനിച്ചു ....
അമറാണ് pistol....spy cameras മറ്റു ഡിവൈസുകളൊക്കെ സംഘടിപ്പിച്ചത് .......
ഞാൻ അയച്ചു കൊണ്ടിരുന്ന മെയിലും വിഷ്വൽസും .....കേന്ദ്ര ഏജൻസികൾക്കൊക്കെ ഫോർവേഡ് ചെയ്തതും അമറാണ് .....
അവിടുന്നിറങ്ങുമ്പോ .....
ചേച്ചിയുടെ ചികിത്സനടക്കുന്ന ആയുർവേദ ഹോസ്പിറ്റലിലും കയറി ....
എൻറെ ചേച്ചി ആയതുകൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന യാതനകൾ .....
ചേച്ചി ഇപ്പോഴും കിടപ്പിൽ തന്നെയാണ് .......
ഞങ്ങൾ പരസ്പരം നോക്കി .....
ഒന്നും പറയാൻ കഴിഞ്ഞില്ല മിഴികൾ നിറഞ്ഞു
ചേച്ചിയോട് മുഖം കറുക്കേണ്ട സന്ദർഭം വരെ ഉണ്ടായി ....
ഞാൻ കാരണം ചേച്ചി .... തൊണ്ടയിൽ തടയുന്ന കരച്ചിലിന്റെ ശീലുകൾ.....
ഇല്ല വാവേ .... ഇതൊക്കെ നമ്മുടെ വിധി .... അനുഭവിക്കുക അല്ലാണ്ട് എന്ത് ചെയ്യാൻ ......
അമ്മയേയും കണ്ടു .....
ഇന്നും എന്നെ തിരിച്ചറിയാൻ കഴിയുന്നില്ല
സങ്കടക്കടലുമായാണ് അവിടം വിട്ടത് .......
ആ ഒരുവൻ ആണ് അമ്മയേയും ചേച്ചിയേയും രക്ഷിച്ചത് ......
എന്നിട്ട് എവിടെയോ അവൻ .....
ആർതറിന്റെ മരണവും സംഭവ വികാസങ്ങളും ഭാര്യയായ പാർവ്വതി മേനോനേ സാരമായി ഉലച്ചിട്ടുണ്ട് .....
അമ്മയേയും കൊണ്ട് ലൂർദ്ധ് ഇവിടുന്ന് വിട്ടു നില്ക്കുകയാണ് .... calm atmosphere കിട്ടാനായി ഏതോ ഹിൽ സ്റ്റേഷനിലാണെന്നറിയാം .....
ഞാനും നേരേ വിട്ടു എനിക്ക് പ്രീയപ്പെട്ട ഇടത്തേക്ക് .....
എന്റെ എഞ്ചുവടിയെ കാണാൻ .....
കുത്തു കല്ലും കയറി .....
മണി അടിച്ചിട്ടു നിന്നു .....
മുത്തച്ഛൻ എന്നെ കണ്ടതും ....
കെറുവിച്ച് അകത്തേക്ക് ഒറ്റപോക്ക് ......
ഞാനും പുറകേ വച്ചു പിടിച്ചു......
അകത്തേ ചൂരൽ കസേരയിൽ പോയിരിപ്പുണ്ട് ......
കൈയ്യിലൊരു ഫോണും .....
ഓ .. ആരെയോ കോൾ ചെയ്യുവാണ് ......
മിസ്റ്റർ എഞ്ചുവടി ... ഇവിടെ നല്ല മഞ്ഞാണ് .....
അമ്മ കാണാതെ സ്കോച്ചും പിടിപ്പിച്ച് ഇരിക്കുവാ .....
ഒരു മിന്നൽ ഹൃദയം വിറഞ്ഞു പോയി ....
ലൂർദ്ധിന്റെ ശബ്ദം .....
ബോധമില്ലാതെ ICU വിൽ കിടന്ന നേരത്ത് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു.... എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല....
ഞാൻ കണ്ടിട്ട് നാളുകളായി ...
എന്റെ ചെവിക്ക് പണിയായി .....
ഒളിഞ്ഞ് കേൾക്കുകയാണ് -...
കാശ്മീരിൽ കൂടിയാലോന്നാ....
നല്ല കളേഴ്സ് ചുറ്റും ... ഇങ്ങനെ പറക്കുന്നു ....
എന്താ ഒരു നിറം .....
എന്താ ഫിഗർ -...
മുത്തശ്ചൻ എന്നെ ഒന്നു നോക്കി.....
ഞാൻ കണ്ണുരുട്ടിയതും ....
ആള് പിന്നെയും ഫോണിലേക്കായി ശ്രദ്ധ....
നീ പറക്കാനുള്ള എല്ലാ ലക്ഷണവും കാണുന്നുണ്ട് .....
മുത്തച്ഛൻ ചിരിയടക്കുനു.....
തുടരും
ഇന്നും ലൂർദ്ധ് വന്നില്ല .... വരും വരാതെ എവിടെ പോകാൻ......
റിവ്യൂസ് നല്ലതായാലും ചീത്തയായാലും ഇട്ടേക്ക് ഞാൻ പ്രതീക്ഷിക്കും ... റിവ്യൂസ് കഴിഞ്ഞ പാർട്ടിൽ കുറവായിരുന്നു ....അപ്പോൾ ഞാനും മടിക്കും ..ഒന്ന് ലൈക്ക് ചെയ്ത് റിവ്യുവും ചെയ്തേക്ക് .....