ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 37 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്

ആമി വീട്ടിൽ എത്തുമ്പോ ആദമിന്റെ കാർ പോർച്ചിൽ കിടക്കുന്നുണ്ടായിരുന്നു. അത് കണ്ട് അവൾ അലോഷിയെ ഒന്ന് നോക്കി. ആ നോട്ടത്തിന്റെ അർഥം മനസിലായ പോലെ അവൻ പറഞ്ഞു.


"ഇപ്പൊ വന്നതാവും മോളെ "


അവൾ വേഗം അകത്തേയ്ക്ക് കയറി പുറകെ അവനും. താഴെ അവൻ ഇല്ല എന്ന് കണ്ടതും അവൾ മുകളിലേയ്ക്ക് ഓടി കയറി. റൂമിലേത്തുമ്പോൾ അവൻ അവിടെയും ഉണ്ടായിരുന്നില്ല. സംശയത്തോടെ ചുറ്റും നോക്കുമ്പോൾ ആണ് അവൾ അത് കാണുന്നത്. ബാൽകണി ഡോർ പകുതി തുറന്ന് കിടക്കുന്നു. ബാഗ് ബെഡിലേ ഇട്ടിട്ട് അവൾ അവിടെക്ക് നടന്നു. ചാരി ഇട്ടിരുന്ന വാതിൽ പതിയെ തുറന്ന് നോക്കിയപ്പോൾ കണ്ടു. തിരിഞ്ഞു നിന്ന് ദൂരെക്ക് നോക്കി സിഗരറ്റ് വലിക്കുന്ന അവനെ. അവൾ ശബ്ദം ഉണ്ടാക്കാതെ അവന്റെ അടുത്തേയ്ക്ക് നടന്ന് അവനെ പുറകിൽ നിന്ന് കെട്ടിപ്പിച്ചു. പെട്ടന്ന് ഉള്ള നീക്കം ആയതിനാൽ അവൻ ഒന്ന് മുന്നോട്ട് ആഞ്ഞു എങ്കിലും ബാലൻസ് ചെയ്തു നിന്ന് കൊണ്ട് ഒരു പുഞ്ചിരിയോടെ ചോദിച്ചു.


"ആമി കൊച്ച് വന്നോ "


"ഞാൻ ആണെന്ന് എങ്ങനെ മനസിലായി "


അവൾ അവന്റെ പുറത്ത് നിന്ന് തല ഉയർത്തി കൊണ്ട് ചോദിച്ചു.


"നിന്റെ ഗന്ധം എനിക്ക് അറിയില്ലേ പെണ്ണെ "


അവൻ അതും പറഞ്ഞ് തന്റെ വയറിൽ മുറുകിയിരിക്കുന്ന അവളുടെ കൈയിൽ പിടിച്ച് മുന്നിലേയ്ക്ക് വലിച്ച് നിർത്തി.അത്രയും നേരം ചിരിയോടെ നിന്ന അവളുടെ മുഖം അവന്റെ ഇടത് കൈയിൽ ഇരിക്കുന്ന സിഗരറ്റ് കണ്ട് അവനെ കൂർപ്പിച്ചു നോക്കി. കാര്യം മനസിലായതും അവൻ വേഗം അത് താഴെ ഇട്ട് ചവിട്ടി കെടുത്തി. അത് അവളിൽ ഒരു ചിരി വിരിഞ്ഞു എങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.


🔞🔞🔞🔞



"സോറി കൊച്ചേ ശീലമായ് പോയ്‌ "


അത് കേട്ട് അവൾ ചുണ്ട് കോട്ടി കൊണ്ട് അവനിൽ നിന്ന് മുഖം മാറ്റി നിന്നു.ആദം അവളുടെ ഇടുപ്പിൽ പിടിച്ച് പൊക്കി എടുത്ത് ബാൽകണി ലെയറിങ്ങിൽ ഇരുത്തി. അവൾ ഒന്ന് ഞെട്ടി കൊണ്ട് അവന്റെ ഷോൾഡറിൽ മുറുകെ പിടിച്ചു.ആദം അവളുടെ കാൽ രണ്ടും പതിയെ അകത്തി അവളിലേയ്ക്ക് ഒന്നൂടെ ചേർന്ന് നിന്നു. കണ്ണുകൾ അവളുടെ മുഖം ആകെ ഓടി നടന്നു. അവൾക്ക് അത് മനസിലായി എങ്കിലും അവൾ  അവനിലേക്ക് നോക്കാതെ  അകലെ അസ്‌തമിക്കാൻ പോകുന്ന സൂര്യനെ നോക്കി നിന്നു. മനഃപൂർവം തന്നെ നോക്കാതെ ഇരിക്കുന്ന അവളെ കണ്ട് അവൻ നേരിയ ചിരിയോടെ ചോദിച്ചു 


"ടാ, അവിടെ ആരാ??"


"ങ്ഊഹൂ.."


അവനെ നോക്കാതെ തന്നെ അങ്ങനെ മൂളി അവൾ അകലേക്ക്‌ തന്നെ നോക്കികൊണ്ട് നിന്നു.


അവൻ അവളുടെ വിടർത്തിയ മുടി ഷോൾഡറിലൂടെ മുൻപിലേക്ക് വകഞ്ഞു മാറ്റി അവളുടെ പിൻ കഴുത്തിലേക്ക് ഊതി.


"സ്സ്."


അവന്റെ ആ നീക്കത്തിൽ ആമി ചെറിയ ശബ്ദത്തിൽ എരിവ് കാണിച്ചുവെങ്കിലും അപ്പോളും അവനെ തിരിഞ്ഞു നോക്കാതെ ബാൽകണിയുടെ   സേഫ്റ്റി ഫ്രയിമിയിൽ ബലമായി പിടിച്ചു സ്വയം നിയന്ത്രിച്ചു.


പക്ഷെ അവളുടെ ചുണ്ടുകളിൽ വിരിയുന്ന കള്ള പുഞ്ചിരി അവൻ കണ്ടു. പെണ്ണ് അഭിനയിക്കുന്നതാണ്.  എവിടെ വരെ പോകും എന്ന് നോക്കാം എന്ന് അവനും മനസിൽ കരുതി.


അവന്റെ കൈകൾ അവളെ പൊതിഞ്ഞു. ആ കൈ വിരലുകൾ  അവളുടെ ചുരിദാർ സ്ലീറ്റിന്റെ ഇടയിലൂടെ അകത്തേക്ക് കടന്നപ്പോൾ അവൾ  തന്റെ കൈ കൊണ്ട് അവന്റെ കയ്യിൽ പ്രതിഷേധിക്കാൻ എന്ന വണ്ണം പിടിച്ചു..


എങ്കിലും ദുർബ്ബലമായ പ്രതിഷേധം മറികടന്നു അവന്റെ ചെറുവിരൽ അവളുടെ നാഭി ചുഴിയിലേക്ക് കയറി അവിടെ ഏതാനും നിമിഷം കുസൃതി കാണിച്ചു.


ആ സമയം തന്നെ അവൻ വീണ്ടും അവളുടെ പിൻ കഴുത്തിലേക്ക് മുഖം അടുപ്പിച്ചു. അവിടെ അവളുടെ കഴുത്തിൽ  ചുറ്റി കിടക്കുന്ന നേർത്ത മാലയിൽ കുരുങ്ങി കിടക്കുന്ന കൊച്ച് നൂല് കണ്ടതും.ആദം അവിടേക്ക് മുഖം ചേർത്തു.. ദൃഢമായ ചുംബനത്തിന് ഒപ്പം ആ മാലയിലെ നൂല് അവൻ കടിച്ചെടുത്തു.അവളുടെ വിരലിലെ നഖങ്ങൾ അവന്റെ കൈയിലേക്ക് ആഴ്ന്നിറങ്ങി.. ലജ്ജയിൽ ചുവന്ന അവളുടെ മുഖം സൂര്യനെക്കാൾ ശോഭയിൽ  തിളങ്ങി

അവൻ കഴുത്തിൽ നിന്ന് മുഖം തെല്ലുയർത്തി വായിൽ തടഞ്ഞ അവളുടെ മുടിയിഴകൾ എടുത്തു മാറ്റി ആ നൂല് കടിച്ചു വലിച്ചെടുത്തു. അതോടൊപ്പം അവന്റെ അടുത്ത കൈയുടെ വിരലുകൾ അവളുടെ ജെഗിൻസ് കടന്നു ഉള്ളിലേക്കു കടക്കാൻ ശ്രമിച്ചു തുടങ്ങി.


"ശ്ശ്..ഇച്ചായ വേണ്ട ... പ്ലീസ്.


അങ്ങനെ പറഞ്ഞ് അവൾ തന്റെ കൈ അവന്റെ കൈക്ക് മുകളിൽ വച്ചുവെങ്കിലും അവനെ തടയാൻ ആയിരുന്നില്ല അത്. എങ്കിലും കുസൃതി തോന്നി അവൻ അവളുടെ ചെവിയിലേക്ക് ചുണ്ട് ചേർത്ത് കൊണ്ട് ചോദിച്ചു.


"വേണ്ടേ??"


അവന്റെ ചുണ്ടിന്റെ തണുപ്പ് ചെവിയെ സ്പര്ശിച്ചപ്പോൾ അവൾക്ക് ശരീരം ആകെ ഒരു കുളിർ കൊണ്ടു. എന്നിട്ടും അവൾ അതൊക്കെ നിയന്ത്രിച്ചു കൊണ്ട് വെറുതെ ഒന്ന് മൂളി


"ങ്ങൂഹു.."


"ഓക്കേ.. എങ്കിൽ വേണ്ട.."


അതും പറഞ്ഞു അവൻ അവളിൽ നിന്ന് കൈകൾ എടുത്തു മാറ്റി ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കടക്കാനായി തിരിഞ്ഞു.


പക്ഷെ അവനു പോകാനാവും മുൻപ് അവനെ ബലമായി പിടിച്ച് അവൾ അവന്റെ ഇരുകൈകളിലും  പിടിച്ചു കാൽപാദം പാതി മാത്രം നിലത്ത് ഉറപ്പിച്ചു മുകളിലേക്ക് ഉയർന്നു അവന്റ ചുണ്ടിലേക്ക് തന്റെ ചുണ്ട് അടുപ്പിച്ചു ചുംബിച്ചു.അവൻ അന്ന് വരെ അറിയാത്ത ഭ്രാന്തമായ ആവേശമായിരുന്നു അവൾക്ക് അപ്പോൾ.അവന്റെ ഇരുചുണ്ടുകളും മാറി മാറി  തന്റെ ചുണ്ടുകൾക്ക് ഇടയിൽ നുണഞ്ഞ അവൾ ഒടുവിൽ അവൻറെ നാവു കൂടി തന്റെ ചുണ്ടുകൾക്ക് ഇടയിലേക്ക് ഏറ്റു വാങ്ങി.. 

അപ്പോളേക്കുംഅവളുടെ കൈവിരലുകൾ  അവന്റെ കവിളിൽ നിന്നും. മുടിയിലേക്ക് ചെന്നെത്തി അവിടെ വിരലുകൾ കോർത്തു പിടിച്ചു വലിക്കാൻ തുടങ്ങിയിരുന്നു..

ഇനിയും ഈ ചുംബനം തുടരാൻ കഴിയില്ല എന്ന് മനസിലായപ്പോൾ  അവൾ തന്റെ ചുണ്ടുകൾക്ക് ഇടയിലുള്ള അവന്റെ നാവിൽ കടിച്ചു, അവന്റെ ചോരയുടെ രുചി കൂടി ഏറ്റു വാങ്ങി അകന്നു മാറി..


"ഞാൻ വേണ്ടാ ന്ന് പറഞ്ഞ പോവോ നിങ്ങൾ തെണ്ടീ ഇച്ചായ.പറ്റോ നിങ്ങൾക്ക്? അത്രേ  എന്നെ വേണ്ടൂ??"


അതിന് മറുപടി ഒന്നും പറയാതെ അവൻ അവളെ അരക്കെട്ടിലൂടെ ചുറ്റി എടുത്തു പൊന്തിച്ചു കുറച്ച് മുന്നേ ഇരുത്തിയ പോലെ ബാൽക്കണിയുടെ സേഫ്റ്റിക്കായി വച്ചിട്ടുള്ള കൈവരിയിലേക്ക് ഇരുത്തി അവളിലേക്ക് ചുണ്ട് കോർത്തു..


ശാന്തമായ  എന്നാൽ അകന്നു മാറാൻ തോന്നാത്ത മധുരമായ  ചുംബനം.. മെല്ലെ തുടങ്ങി ഗാഢമായ ചുംബനം തീർന്നപോലേക്ക് രണ്ടാളും പരസ്പരം നോക്കി കിതച്ചു കൊണ്ട് പുഞ്ചിരിച്ചു.ആ കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു.


"പോവാൻ പറ്റും. പക്ഷെ ഞാൻ മരിക്കണം പെണ്ണേ"


"എന്നാ ഞാനും..."


അവളെ മുഴുമിക്കാൻ സമ്മതിക്കാതെ അവൻ വീണ്ടും അവളുടെ ചുണ്ടുകൾ വിഴുങ്ങി. അതോടൊപ്പം അവന്റെ കൈകൾ അവളുടെ ചുരിദാർ പിടിച്ചു ഉയർത്താനും ശ്രമിച്ചു..


"നോ ഇച്ചായ.ആദ്യം കുളിക്കണം  എന്നിട്ട് റൂമിൽ മതി ചെക്കന്റെ റൊമാൻസ്. "


അവന്റെ മൂക്കിൽ മെല്ലെ കടിച്ച് അകന്നു മാറികൊണ്ട് അവൾ പറഞ്ഞു. പക്ഷെ അവൾ പോകും മുൻപേ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞു.


"നിന്റെ അടവ് ഒന്നും എന്റടുത്ത് നടക്കില്ല ആമി കൊച്ചേ, എനിക്കെന്റെ പെണ്ണിന്റെ വിയർപ്പിന്റെ മണം തന്നെ വേണം. ഈ ബാൽക്കണിയിൽ വച്ചു തന്നെ അതും ഇപ്പൊ ഈ നിമിഷം "


അവൻ പറഞ്ഞാൽ പറഞ്ഞത് ആണെന്ന് അറിയാവുന്ന അവൾ അവസാനം ഒന്ന് കൂടി കെഞ്ചി നോക്കി.



"പ്ലീസ് ഇച്ചായ ആരേലും കാണും."


അത് കേട്ട് അവൻ അവളെ ചുറ്റി പിടിച്ചു കൊണ്ട് തന്നെ ബാൽക്കണിയിലെ ലൈറ്റ് കൈ എത്തിച്ചു ഓഫ് ചെയ്തു അവളോട് പറഞ്ഞു.


"നോ വേ മൈ ഗേൾ. ആകെ അകലെയുള്ള കടലിനും  ദേ ആ തെളിയുന്ന ചന്ദ്രനും മാത്രേ കാണാൻ പറ്റൂ.. അതോണ്ട് പൊന്നു മോൾ ഒരു പ്രതീക്ഷയും വയ്ക്കണ്ട.."


അത് പറയുമ്പോളേക്ക് അവളുടെ ചുരിദാർ അവളിൽ നിന്നും അകന്നു മാറി കഴിഞ്ഞിരുന്നു... നാണത്തോടെ അവന്റെ നെഞ്ചിൽ മുഖം ഒളുപ്പിച്ച അവൾ അവിടെ മെല്ലെ കടിച്ചു..


"ശ്ശ്. പെണ്ണെ നിന്റെ ചുംബനത്തേക്കാൾ ഫീൽ ആണ് ഈ കടിക്ക് "


അത് കേട്ട് അവൾ വീണ്ടും അവനെ കടിച്ചു..

അപ്പോളേക്കും അവൻ അവളുടെ അൽപ വസ്ത്രങ്ങൾ കൂടി അഴിച്ചു മാറ്റിയിരുന്നു.. അവളുടെ കൈകൾ അവന്റെ ഷർട്ടിന്റെ ബട്ടണുകളെ തിരഞ്ഞും തുടങ്ങി.


ഒരു നേർത്ത കാറ്റ് വീശിയപ്പോൾ അവളുടെ മുടിയിഴകൾ ആ കാറ്റിൽ പറന്നു.. അപ്പോളേക്കും അവളുടെ നെറ്റിയിലെ കളഭം അവന്റെ നെറ്റിയിലേക്ക് പടർന്നു.അവന്റെ ആ ഉറച്ച നെഞ്ചിൽ മുഴുവൻ അവളുടെ പല്ലുകൾ ചിത്രം രചിക്കാൻ തുടങ്ങി.നിമിഷ നേരം അവളെ തന്റെ കയ്യിൽ കോരിയെടുത്തു തന്നിലേക്ക് അവൻ ചേർത്തു അമർത്തിയപ്പോൾ അവളുടെ കണ്ണുകൾ ചെറിയ വേദനയാൽ ഇറുകിയടഞ്ഞു.


അവൾ അവനെ ആവേശത്തോടെ പുണർന്നുകൊണ്ട് മറ്റൊരു താളത്തിൽ  പുതിയൊരു കവിത അവിടെ രചിച്ചു.അതിന് അനുസരിച്ച് അവളുടെ കഴുത്തിൽ പതിഞ്ഞിരിക്കുന്ന അവന്റെ മുഖം ഒന്നൂടെ അമർന്നു.


ഒടുവിൽ വിയർപ്പു തുള്ളികൾ പോലും പരസ്പരം ഷെയർ ചെയ്ത് കൊണ്ട് അവർ ഒരുമിച്ചു നേടിയ സുഖനിർവൃതിയ്ക്ക് ഒടുവിൽ അവൾ തളർച്ചയോടെ അവൻറെ നെഞ്ചിലേക് ചാരി മുറുകെ പുണർന്നു.അവളേയും ചേർത്ത് പിടിച്ച് അവൻ ബാൽക്കണിയിലെ ബീൻസ്ബാഗിൽ  ഇരുന്നു.


"ഇച്ചായ അകത്തേയ്ക്ക് പോകാം ആരെങ്കിലും കാണും "


അവൾ കിതപ്പോടെ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി കൊണ്ട് പറഞ്ഞു. അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"ഇരുട്ട് അല്ലെ പെണ്ണെ പിന്നെ എങ്ങനെ കാണാൻ ആണ്. പിന്നെ ഞാൻ ആണെങ്കിൽ എല്ലാം കണ്ടതാ "


അവന്റെ കുസൃതിയോടെ ഉള്ള വാക്കുകളും കൈകൾ കൊണ്ട് തന്റെ നഗ്നമായ ഉടലിൽ ഉള്ള പരതലും കൂടെ ആയതും അവൾ പുളഞ്ഞു കൊണ്ട് ഒന്ന് ഉയർന്ന് അവന്റെ കഴുത്തിൽ ആഞ്ഞു കടിച്ചു.


"സ്സ്"


അവൾ നർകിയ സുഖമുള്ള വേദനിയിൽ ഇരു കണ്ണുകളും മുറുകെ അടച്ചു കൊണ്ട് അവൻ അത് ഏറ്റു വാങ്ങി. അവൾ നൽകുന്ന എന്തും അവന് അത്രമേൽ പ്രിയം ആയിരുന്നു.അവന്റെ കഴുത്തിൽ നിന്ന് മുഖം മാറ്റി അവൾ അവനെ ഒന്ന് നോക്കി.അവന്റെ മുഖത്തെ ഭാവം കണ്ട് അവൾ നിറഞ്ഞ ചിരിയോടെ അവന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് ആ മാറിലേയ്ക്ക് മുഖം അമർത്തി ഇരുന്നു.


"ആമി കൊച്ചേ "


ഏറെ നേരത്തിന് ശേഷം അവൻ അവളുടെ മുഖം പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു.


"എന്താ ഇച്ചായ "


"നാളെ നമുക്ക് ഒരു ഇടം വരെ പോണം, അവിടെ വച്ച് എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാൻ ഉണ്ട് "


"എന്താ ഇച്ചായ "


അത് കേട്ട് കാര്യം മനസിലാകാതെ അവൾ സംശയത്തോടെ ചോദിച്ചു.


"അതൊക്കെ ഇച്ചായൻ നാളെ പറയാം, കൊച്ച് ഇപ്പൊ വായോ "


അതും പറഞ്ഞ് അവളെ വാരി എടുത്ത് അവൻ അകത്തേയ്ക്ക് നടന്നു.

തുടരും...





To Top