രചന: ബിജി
വലെക്കാട് ഫോറസ്‌റ്റ് ഏരിയ .....
ആദിവാസി ഊരിൽ മലൈ കാഞ്ചിയെ കുറിച്ച് ചോദിച്ചതും ....
അത്രയും വെറുപ്പോടെ പറയുന്നവർ ....
ഒരു മലയ്ക്കപ്പുറം മലൈ കാഞ്ചിയെന്ന അറിവ്....
പാപികളാണത്ര അവിടെ ....
ഭ്രഷ്ട് കല്പ്പിച്ചവർ.....
ദുരൂഹത നിറയുന്നു .....
അറിയുവാൻ ഇനിയും ഏറെ.....
മണിക്കൂറുകളോളം ഉണ്ട് നടക്കാൻ .......
നീട്ടിവലിച്ച് നടന്നാൽ മലയ്ക്ക് മുകളിലെത്താം......
ലൂർദ്ധും സമദും ഏബലും ..... വേഗം വേഗം കയറുന്നുണ്ട് .....
കതിരും അരുണാചലവും മെഹന്ദ് സലാമും ....
കിതച്ചു കൊണ്ട് പതിയെ കയറുന്നുണ്ട് ......
ഫോറസ്‌റ്റർ ദുരൈ കാടു കയറാൻ ഒപ്പം ഉണ്ടായിരുന്നു .....
ആളിന്റെ അറിവിൽ ഈ മലകയറിയാൽ ഒരു പഴയ കോട്ടയുണ്ട് .....
ബ്രിട്ടീഷുകാർ പണ്ട് ഇന്ത്യക്കാരെ തടവിൽ പാർപ്പിക്കുന്ന ജയിലായിരുന്നു ....
മലൈ കാഞ്ചി ....
ഊരിൽ നിന്ന് ഭ്രഷ്ട് കൽപ്പിക്കുന്ന സ്ത്രീകൾ അവിടെ ഉണ്ടെന്ന് അറിയാം അതിനപ്പുറം ഒന്നുമറിയില്ല
ചുറ്റും ഇടതൂർന്ന വട വൃക്ഷങ്ങളാൽ അലംകൃതമായ വനമാണ്
മല അടിവാരം വരെ ദുരൈ വഴികാട്ടി ആയിരുന്നു .....
പിന്നീടുള്ള യാത്ര ഞങ്ങൾ മാത്രമായി ......
പകൽ പോലും ഇരുണ്ടിരിക്കും.
വന്യമൃഗങ്ങളും അനസ്യൂതം വിഹരിക്കുന്ന ഇടം.....
ആകാശക്കാഴ്ചകൾ അന്യമാണ്
ഒരുവിധം സന്ധ്യയോടെ എല്ലാവരും മലയ്ക്ക് മുകളിൽ എത്തി
പടർന്നു പന്തലിച്ച് വലിയൊരു വേപ്പ് മരം അതിൻറെ ചുവട്ടിലേക്ക് അവനിരുന്നു ....
ഹൃദയം തായമ്പക കൊട്ടുന്നു ..
പ്രണയത്തിന്റെ പെരുക്കം
നനവാർന്ന ഓർമ്മയിൽ നേർത്ത ചിറകടി ഒച്ചപോൽ പെൺ പ്രാവുകൾ കുറുകുന്നു ......
ജന്മങ്ങളുടെ കാത്തിരിപ്പ് .....
അങ്ങനെയും പറയാം ...
ഞാൻ അവൾക്കൊപ്പം തന്നെ നടന്നു കണ്ണുകളിൽ അവളെയും ചേർത്ത് വെച്ച് ......
ചൊല്ലാതെ മറച്ചുവച്ചൊരെന്റെ പ്രണയം .....
അവളുടെ മുഖമൊന്ന് കാണാൻ വേണ്ടി അടിക്കടി മുത്തച്ഛനരികിലേക്കുള്ള യാത്രകൾ .....
എന്നെ കണ്ടാൽ എന്തെങ്കിലും പറഞ്ഞ് അവൾ ചൊറിയും...
തിരിച്ച് നന്നായി മാന്തിവിടും ....
നല്ലത് വാങ്ങി കൂട്ടുമ്പോൾ പരിഭവത്തോടെയുള്ള നോട്ടം ഉണ്ട് പിടിച്ചു കടിക്കാൻ തോന്നും......
ഒരിക്കൽ അവളെ കണ്ട് വെള്ളം ഇറക്കി നിൽക്കുമ്പോഴാണ് മുത്തച്ഛൻ കയ്യോടെ പിടിക്കുന്നത്
എമ്മിയേ.....
ഞാൻ ഓർത്തല്ലോടാ കൊച്ചു കള്ളാ ......
മുത്തച്ഛനെ കാണാതിരിക്കാൻ വയ്യാഞ്ഞിട്ട് അടിക്കടി ഓടി വരുന്നതെന്ന്.....
ചെക്കന് പ്രേമം മൂത്തിട്ടാണെന്ന് ആരറിഞ്ഞു
അവൾ ഒരു നല്ല കുഞ്ഞാടാ നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല പെൺകൊച്ച് .....
പയാ ....
ഈ രാത്രിക്ക് അപ്പുറം നമ്മൾ കൂടിച്ചേരും
ഇനിയുള്ള കാലമെല്ലാം പ്രണയമെന്ന കൂട്ടിലകപ്പെടും
അപ്പോഴേക്കും സമദ് എത്തി ....
രാത്രിയാവുന്നു ഇന്നിനി മലയിറക്കം നടക്കില്ല ......
ഇന്ന് ഇവിടെ കൂടാം .....
എല്ലാവർക്കും അത് സമ്മതമായിരുന്നു ....
എല്ലാവരും കൂടി ചേർന്ന് ടെന്റ് അടിച്ചു കൂട്ടി ...
കയ്യിൽ കരുതിയിരുന്ന ഫുഡ് കഴിച്ചു എല്ലാവരും നേരത്തെ കിടന്നു മല കയറിയതിന്റെ ക്ഷീണവും നാളെ പുലർച്ചെഴുന്നേൽക്കണമെന്നുള്ള ചിന്തയും .....
ലൂർദ്ധിന് ഉറങ്ങാനേ കഴിഞ്ഞില്ല ....
മലൈകാഞ്ചി .....
ഭ്രഷ്ട് കല്‌പ്പിച്ചവരുടെ ഇടം ....
അവിടെ ആർതർ ലൂയിസ് .....
അപ്പാ ....
എനർജറ്റിക് പേഴ്സണാലിറ്റി ..... ബ്രില്യന്റ്.... വർക്ക് ഹോളിക്ക് .....
അമേരിക്കൻ ഭരണ സംവിധാനത്തെ വരെ നിയന്ത്രിക്കുന്ന ഉയർന്ന പദവി രാപകലില്ലാതെ ..... ഉറക്കമില്ലാതെ അലയുന്നത് കണ്ടിട്ടുണ്ട് .....
ചെയ്യുന്ന ജോലിയോടുള്ള സിൻസിയാറിറ്റി ..... എല്ലാം കൃത്യതയോടും പ്ലാനിംങ്ങോട്ടും ചെയ്യുന്നത് കണ്ടിട്ട് അതിശയിച്ചിട്ടുണ്ട് അതിനിടയിൽ അപ്പായുടെ ലെയ്ഷാ എന്ന ബിസ്സിനസ്സ് വേൾഡ് ..... അതും സ്മൂത്തായി നമ്പർ വൺ ആയി കൊണ്ടുപോകാൻ കഴിയുക .....ഒരു ദിവസം ഇരുപത്തിനാലു മണിക്കൂർ ..... ആ ദൈർഘ്യം കുറച്ച് കൂട്ടിയാലോന്ന് ചിന്തിക്കുന്ന വ്യക്തി....
ആരും അസൂയപ്പെട്ടു പോകും വിധമുള്ള പേഴ്സണാലിറ്റി ......
മുഖംമൂടിക്കുള്ളിലെ വികൃതമായ മുഖം
ഇതൊരു കുരുക്ഷേത്ര യുദ്ധമാണ് ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധം ....
മലൈ കാഞ്ചിയുടെ ബ്ലു പ്രിന്റ് .....
നിലത്ത് വിരിച്ചിട്ടു .....
ചുറ്റും കിടങ്ങുകൾ നിറഞ്ഞ കരിങ്കൽ കോട്ട .....
ആയിര കണക്കിന് ഇരുമ്പഴികൾ നിറഞ്ഞ ഇരുട്ടറകൾ......
കോട്ടവാതിലിലൂടെ കയറാൻ സാധിക്കില്ല ....
അത്രയും കടുത്ത സെക്യൂരിറ്റി കാണും ....
പിന്നെയുള്ള വഴി.....
കോട്ടയ്ക്ക് പിന്നിലൂടെ റോപ് വഴി മുകളിലേക്ക് കയറുക എന്നതാണ് ....
സമദ് ക്ലൈമ്പർ ആണ് ....ലൂർദ്ധിനും റോപ് ക്ലൈമ്പിങ് അറിയാം .....
ലൂർദ്ധും സമദും ....
ഇവര് കയറി സ്ഥിതിഗതികൾ വിലയിരുത്തിയിട്ട് .....
ഫോഴ്സിനെ വിളിക്കാം .....
ആർമി :നേവി കമാൻഡോർസ് ഉൾപ്പെടെ വലൈക്കാട് ഫോറസ്റ്റ് ഏരിയയിൽ സജ്ജമായിട്ടുണ്ട് ......
ലൂർദ്ധും സമദും അതിസാഹസികമായി കിടങ്ങ് ചാടി കടന്ന് .....
കോട്ടയുടെ അടിഭാഗത്ത് എത്തി .....
ഈ കോട്ടയ്ക്കുള്ളിൽ എവിടെയോ തന്റെ പ്രിയപ്പെട്ടവൾ തന്നെയും കാത്തിരിപ്പുണ്ട് ......
കയ്യിൽ കരുതിയിരുന്ന റോപ്പ് വീശി എറിഞ്ഞ് കോട്ടയുടെ കിളിവാതിൽ എവിടെയോ ഉറപ്പിച്ചു .....
വളരെ ഉയരം ഉള്ള കോട്ടയാണ് .....
ട്രെയിൻഡ് ആയതുകൊണ്ട് അവർ വേഗം കയറി ......
ടോപ്പിൽ എത്തി .......
ചുറ്റും വീക്ഷിച്ചു ......
നൂറോളം കാവൽക്കാർ .....
വിശാലമായ കോട്ട .....
അവരുടെ കണ്ണിൽപ്പെടാതെ താഴേക്ക് ഇറങ്ങുക റിസ്ക് ആണ് .....
കോട്ടയ്ക്ക് മുകളിൽ ആർക്കും കാണാൻ പറ്റാത്ത വിധം പറ്റി ചേർന്ന് കിടന്നു ......
അവിടെ നിന്ന് പതിയെ ഉരുണ്ട് ഇടിഞ്ഞു പൊളിഞ്ഞ കോട്ടയുടെ ഒരു ഭാഗത്ത് എത്തി .....
അവിടം ആരാലും ശ്രദ്ധിക്കപ്പെടില്ലെന്ന് തോന്നി ലൂർദ് സമദും റോപ്പ് ഉപയോഗിച്ച് അവിടെ ഇറങ്ങി ......
ലൂർദ് വയർലെസ് സംവിധാനം ഉപയോഗിച്ച് ഫോഴ്സിന് സന്ദേശം അയച്ചുകൊണ്ടിരുന്നു .....
കൂടെ മെഹന്ദ് ഉൾപെടുന്ന ടീമിനും .....
കരിങ്കൽ ചുമര് ചേർന്ന് നടന്നു കോട്ടയ്ക്കു സൈഡ് വശം എത്തിയതും ....
ഒരു സ്ത്രീ ......
മെലിഞ്ഞ് ക്ഷീണിച്ച ഒരുവൾ ....
ലൂർദ്ദിനെ കണ്ടതും അവളും ഞെട്ടി മിലിട്ടറി യൂണിഫോം കണ്ടപ്പോൾ ശ്വാസമടക്കിപ്പിടിച്ച് നിന്നു ....
റിലാക്സ് ഞങ്ങൾ രക്ഷകരാണ് ഉപദ്രവിക്കാൻ വന്നവരല്ല .......
എന്താ നിങ്ങളുടെ പേര്?
നിങ്ങൾ എങ്ങനെ മലൈ കാഞ്ചിയിൽ ......
ലൂർദ് തുടരെ തുടരെ ചോദിച്ചുകൊണ്ടേയിരുന്നു
അ...ഴ ... കി
വിറച്ചു കൊണ്ട് പറഞ്ഞു
മലൈ കാഞ്ചി ഇവിടെ ....ഇവിടെ എന്താണ് സംഭവിക്കുന്നത് .....?
ഒരു തെറ്റും ചെയ്യാത്ത ആയിരക്കണക്കിന് സ്ത്രീകളെ ....ചിത്രവധം ചെയ്യുന്നിടം .....
അവിടുന്നങ്ങോട്ട് ലൂർദ്ധ് മലൈകാഞ്ചിയെ അറിയുകയായിരുന്നു .....
ജനാധിപത്യ വ്യവസ്ഥതിയിൽ ഊറ്റം കൊള്ളുന്ന .... നമ്മുടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ഈ വിധം സ്ത്രീകളെ ക്രൂരതയ്ക്ക് വിധേയമാക്കുക ....
അതിൽ മുഖ്യപ്രതി തന്നെ
ജനിപ്പിച്ചവനാവുക ......
നാണക്കേട് കൊണ്ട് തലകുനിയുന്നു .....
പിന്നെ അങ്ങോട്ട് എല്ലാം ദ്രുതഗതിയിൽ ആയിരുന്നു ....ആർമിയും നേവിയും മലേക്കാഞ്ചി വളഞ്ഞിട്ടുണ്ട് സ്ട്രാറ്റജിക്കൽ സർജറി .....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മലൈ കാഞ്ചി നടുക്കത്തിലാണ് .....
പ്രകൃതി വിമൂകയായിരിക്കുന്നു ...
പാപ ജന്മങ്ങൾക്കിടയിൽ ഒരു രക്ഷക വന്നിരുന്നു .....
അവളിപ്പോൾ കോട്ടയുടെ നിലവറയ്ക്കുള്ളിൽ .....
മരണത്തോട് മല്ലടിക്കുകയാണ്
കൈകൾ ബന്ധിച്ച് കെട്ടിതൂക്കിയിട്ടിരിക്കുന്നു .....
കൈയ്യിലെ വെയിൻ കട്ടു ചെയ്തിരിക്കുന്നതിലൂടെ ഇറ്റുവീഴുന്ന രക്ത തുള്ളികൾ .....
നീ വെല്ലുവിളിച്ചപ്പോൾ ഞാൻ മിണ്ടാതിരുന്നത് ഭീരുവായിട്ടാണെന്ന് കരുതിയോ ....
ആർതർ പയസ്വിനിയുടെ മുന്നിൽ നിന്ന് ആക്രോശിച്ചു .....
നിന്നെ വിലയിരുത്തുന്നതിൽ ചില പാളിച്ചകൾ എനിക്കും സംഭവിച്ചു ....
Don't think I'm a fool
ഇന്റർ പോളും ...IB യും എന്നെ വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ടുണ്ട് ....
നീ കാരണം പയസ്വിനി .....
നീ മെയിൽ ചെയ്ത റിപ്പോർട്ടും വിഷ്വൽസും .....
നിന്റെ കളികൾ മനസ്സിലാക്കാൻ കുറച്ച് വൈകി ....
ഞാനൊരു അറ്റാക്ക് പ്രതീക്ഷിക്കുന്നു ......
എനിക്ക് രക്ഷപെടണം .....
പയസ്വിനിയിൽ ഒരു ഞരക്കം ഉണ്ടായി......
അവൾക്കറിയാം blood lose ആയിക്കൊണ്ടിരിക്കുന്നു ....
താൻ മരണത്തിലേക്ക് മെല്ലെ ... മെല്ലെ നീങ്ങുകയാണെന്ന്.....
ഒന്നറിയാം താൻ മരണപ്പെട്ടാലും മലൈ കാഞ്ചിക്ക് ശാപമോക്ഷം ലഭിക്കും .......
ആർതർ ലൂയിസിനെ പോലെ ചില രാജ്യദ്രോഹികൾ മലൈ കാഞ്ചി സൃഷ്ടിച്ചതാണ്
ആർതറും ഇരുപതോളം സയന്റിസ്റ്റുകളും ഭീകരവാദ സംഘടനകളിൽപ്പെട്ടവരാണ് ......
ഭീകരവാദ സംഘടനകളുടെ ലക്ഷ്യം തന്നെ ലോകരാജ്യങ്ങളെ തമ്മിലടിപ്പിച്ച് ഭിന്നിപ്പിക്കുക .... എല്ലാ ഭരണസിരാകേന്ദ്രങ്ങളിലും ഈ സംഘടനയുടെ ആളുകളുടെ പ്രാമുഖ്യം കാണാം
ഇങ്ങനെയുള്ള തീവ്രവാദി സംഘടനകളുടെ സോഴ്സുകൾ ഡ്രഗ്സും ....പെൺ ശരീരവില്പനയുമാണ് ......
ആർതറിനെ പോലെയുള്ള ബുദ്ധി രാക്ഷസന്മാർ
വളക്കൂർ ഉള്ള മണ്ണായി മലൈ ക്കാഞ്ചിയെ പടുത്തുയർത്തി ....
ആയിരത്തോളം ആദിവാസി ഊരുകൾ ...അജ്ഞതയും ദുരാചാരങ്ങളും കൊടി കുത്തി വാഴുന്ന ഇടം......
ആർതറും കൂട്ടരും അവരുടെ അന്ധതയെ ചൂഷണം ചെയ്തു .....
മലൈ കാഞ്ചി .....
നിശബ്ധമായി തോന്നാം......
വൃണങ്ങൾ പഴുത്ത് പൊട്ടി ..... പുഴുവരിച്ചാലും വേദന അറിയുന്നില്ല.... കരയാൻ കഴിയുന്നില്ല......
മരവിപ്പ് മാത്രം ഉള്ള ആ ജന്മങ്ങൾ
പരീക്ഷണശാലയിലെ വെറും പരീക്ഷണ വസ്തുക്കൾ ....
ജഡമായി കിടന്നു കൊടുക്കേണ്ടി വരുന്നു പെൺ ശരീരങ്ങൾ
വീര്യം കൂടിയ മയക്കുമരുന്നുകൾ പരീക്ഷിക്കുന്നത് ഇവരിലാണ് .....
എത്രയോ പേർ മരണപ്പെടുന്നു ....
സ്ത്രീകളിൽ ഉത്തേജനം ലഭിക്കാനുള്ള മെഡിസിൻ ഇവരിൽ ഇൻജക്റ്റ് ചെയ്യും ....
ഈ ഹൈ ഡോസ് സ്റ്റിമുലസ് കാരണം .......
തെരുവുനായ്ക്കളെ പോലെ കാവൽക്കാരുടെ പിന്നാലെ അലയുന്ന മലൈ കാഞ്ചിയിലെ പാപികൾ....
ഇവരോട് വൈകൃതമായ വേഴ്ചകളിൽ ആനന്ദം കാണുന്ന ആർതറും കൂട്ടാളികളും .....
പയസ്വിനിയിൽ വീര്യം കൂടിയ സ്റ്റിമുലസ് ഇൻജക്ട് ചെയ്തിരുന്നു .....
അവളുടെ ഷർട്ട് ആർതർ അഴിച്ചു മാറ്റി ......
അയാളുടെ അവളുടെ ഉടലിലൂടെ തന്റെ കണ്ണുകളെ ചലിപ്പിച്ചു ......
മോഡലിന്റെ സ്യൂട്ടിൽ അവളെ കണ്ടത് ഓർത്തു ......
എല്ലാം കിറു കൃത്യം .....
എക്സാറ്റ് മെഷർമെൻറ്സ്
അയാളിൽ കാമം ഉണർന്നു .....
നാട്ടിൽ എത്തിയപ്പോൾ ജനലിൽ കൂടി കണ്ട കാഴ്ച.....
ഡോർ അടച്ച് വസ്ത്രങ്ങൾ മാറുകയായിരുന്നവൾ .....
കല്ലിൽ കൊത്തിവച്ചിരിക്കുന്ന സാലഭഞ്ജിക .....
ഉടലളവുകളിൽ ഭ്രമിച്ച് ..... ആ കാഴ്ചയിൽ
തന്റെ ശരീരത്തിലെ അവയവം ബലം വെച്ചിരുന്നു....
അന്നേ വിചാരിച്ചതാ ഇവളെയൊന്നു ഞെരിച്ചമർത്തണമെന്ന് ....
അവളുടെ ശരീരം കണ്ടപ്പോഴുള്ള തന്റെ അഭിനിവേശം അടക്കാനാവാതെ ആ രാത്രി പാർവതിയെ വേദനിപ്പിച്ചു ..... വേദനിപ്പിച്ചു ഭോഗിച്ചത് ഓർമ്മയിൽ എത്തി .....
സ്റ്റിമുലസ് മെഡിസിൻ ഇരുപത്‌മിനിറ്റോളം ഒരു പെണ്ണിന്റെ തൃഷ്ണയെ അതിവേഗതയിലേക്ക് നയിക്കും .... ......
പയസ്വിനിയുടെ തലച്ചോറിൽ .....
ഉത്തേജന മെഡിസിന്റെ വേലിയേറ്റം ....
പുരുഷ ഗന്ധം .... മതിഭ്രമത്തിലേക്ക് അവളറിയാതെ തള്ളി വീഴ്ത്തപ്പെടും .....
ആ സ്റ്റിമുലസ് മെഡിസിന്റെ പവറാണത്....
മിഴികളടച്ചു സ്വയം വികാരത്തെ ശമിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു....
അവളിൽ ഒറ്റ പുരുഷന്റെ ചിന്തകൾ മാത്രമേ ഉണരൂ .....
അവളുടെ കളിക്കൂട്ടുകാരന്റെ .....
തലച്ചോറിൽ മെഡിസിൻ പ്രവർത്തിച്ചു കൊണ്ടിരുന്നു ....
സ്വയം മനസ്സിനെ അവൾ ഒരുവനിൽ അർപ്പിച്ചിരുന്നു ....
ലൂർദ്ധ്.... ഞരങ്ങി കൊണ്ടവൾ അവന്റെ പേരു വിളിച്ചു .....
ആർതർ ഉറക്കെ ചിരിച്ചു .....
അവളിലെ പെണ്ണ് ഒരാണിനെ തേടുന്നു ......
അവളുടെ നെറ്റിയിലൂടെ തഴുകി ഇറങ്ങിയചൂണ്ടുവിരൽ നാസികയെയും കടന്നു അവളുടെ മൃദുലമായ പിങ്ക് നിറമുള്ള ചെറിയ ചൂണ്ടിൽ തഴുകി താഴേക്കൂർന്നു .....
ഉരുണ്ട ആകൃതിയൊത്ത മാറിലൂടെ ആ വിരൽ നേവൽ ബേസിൽ വിശ്രമം കൊണ്ടു .....
ആർത്തിയോടെ അവളുടെ ശരീരത്തിലേക്ക് അമരാൻ തുടങ്ങിയതും .....
എന്തോ ഭയാനകമായ പൊട്ടിത്തെറി ......
തീഗോളം പരക്കുന്നു .....
വലിയൊരു ശബ്ദത്തോടെ നിലവറയുടെ ഇരുമ്പഴി.... തകർന്നു ....
ബുട്ടുകളുടെ ശബ്ദം .....
വെടിയൊച്ചകൾ .....
ആർതറിന്റെ ഷോൾഡറും തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി ......
ആർതർ തിരിഞ്ഞതും ....
മിലിട്ടറി വേഷത്തിൽ ഗൺ തന്റെ നേരേ ചൂണ്ടി നില്ക്കുന്ന ലൂർദ്ധ്....
തന്നെ വളയുന്ന കമാൻഡോസ് ......
കയറിൽ തുങ്ങി നിലത്ത് മുട്ടുകുത്തിയ നിലയിൽ പയസ്വിനി ....
തന്റെ പെണ്ണിലേക്ക് അമർന്ന നിലയിൽ അപ്പയെന്ന മൃഗത്തെ കണ്ടതും ഷൂട്ട് ചെയ്തു.....
ബുള്ളറ്റ് ലക്ഷ്യം തെറ്റി തോളെല്ലിൽ കയറിയതല്ല ...... അറിഞ്ഞു കൊണ്ട് ലക്ഷ്യം മാറ്റിയതാണ്
പെട്ടെന്ന് മരിക്കാൻ പാടില്ല.....
ലൂർദ്ധന്റെ കണ്ണുകളിൽ രക്ത തിളപ്പ് ......
യൂണിഫോം ഊരി തന്റെ പെണ്ണിനെ പൊതിഞ്ഞു തന്നിലേക്ക് ചേർത്തു....
പയാ ......
ദുർബലമായി ഒരു ഞരക്കം അവളിൽ ഉണ്ടായി ......
അവളുടെ കൈയ്യിൽ നിന്നപ്പോഴും രക്‌ത തുള്ളികൾ ഇറ്റുവീഴുന്നുണ്ട്
മെഡിക്കൽ ടീം: ....
അവൻ അലറി വിളിച്ചു ......
ആർമി ഓഫീസേഴ്സ് കടന്നുവന്നു ....
പയസ്വിനിയെ വേഗത്തിൽ പുറത്തേക്ക് കൊണ്ടുപോയി .....
അപ്പോഴും ആർതർ കമാൻഡേഴ്സിന്റെ ഗൺ പോയിന്റിലാണ് ......
ലൂർദ്ധ് ഒരു ചെയറു വലിച്ചെടുത്ത് താഴെ കിടക്കുന്ന ആർതറിന്റെ അരികിലേക്ക് ഇട്ടു .....
എന്നിട്ട് അതിലിരുന്നു ......
തോളിന്റെ വേദന കടിച്ചമർത്തി ലൂർദ്ധിനെ നോക്കി .....
പിന്നെ അയാളുടെ തല കുനിഞ്ഞു .....
ഇക്കാലമത്രയും പെർഫെക്റ്റ് പേഴ്സൺ ആയി ....താൻ ബഹുമാനിച്ചിരുന്ന തൻറെ അപ്പാ
താൻ ഒരു അഹങ്കാരമായി അഭിമാനമായി ഉള്ളിൽ ആദരിച്ചു
തന്നോട് തന്നെ വെറുപ്പ് തോന്നുന്നു ലോകം കണ്ട ഏറ്റവും വൃത്തികെട്ട രാജ്യദ്രോഹി.....
രാജ്യത്ത് ഭീകരവാദം വളർത്തുന്ന സംഘടനയിൽ ഉള്ളവൻ....
മയക്കുമരുന്നും സെക്സ് റാക്കറ്റ് ലോബിയും .... അനധികൃത drugs നിർമ്മാണവും .... ആയുധ കടത്തും ...
നിങ്ങളുടെ മകനായി ജനിച്ചതിൽ സ്വയം വെടി ഉതിർത്ത് മരിക്കണം ....
ലൂർദ്ധ് സ്വന്തം നെഞ്ചിൽ തല്ലി ആക്രോശിച്ചു ....
എമ്മി .....
ഇവിടുന്ന് നീ എന്നെ രക്ഷപ്പെടുത്ത് ....
ഞാൻ എങ്ങോട്ടേലും പോയി കൊള്ളാം ...
രക്ഷപ്പെടാനോ നിങ്ങളോ? ഞാനതിന് അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ ....
ഒരിക്കലും ഇല്ല ......
നിങ്ങൾ ഇപ്പോൾ പുഴുത്ത പട്ടിക്ക് സമമാണ്
ഇന്നലെ മുതൽ ഈ ലോകം ഉറ്റു നോക്കുന്നത് ഈ കോട്ടയാണ് ലോകം നിങ്ങളെ തിരിച്ചറിഞ്ഞു ......
ഈ കോട്ട ഫുൾ ആർമി വളഞ്ഞിട്ടുണ്ട് ......
നിങ്ങളുടെ യുഗം ഇവിടെ അവസാനിക്കുകയാണ് .....
മീഡിയാ കണ്ണുകളിൽ ഇവിടം നിറഞ്ഞു നില്ക്കുന്നു ....
ഇക്കാലമത്രയും അഹങ്കരിച്ച സ്ഥാനമാനങ്ങളും സമ്പത്തും എല്ലാം ..... എല്ലാം പടിയിറങ്ങി .....
ഭ്രഷ്ടിന്റെ മറപിടിച്ച് ആയിരക്കണക്കിന് സ്ത്രീകളുടെ സ്വപ്നങ്ങളെ .... ജീവിക്കാനുള്ള അവകാശത്തെ വേരോടെ പിഴുതു.....
മലൈ കാഞ്ചിയുടെ ഇരുട്ടറകളിൽ പുഴുവരിച്ച് സ്വന്തം വിസർജ്യത്തെ ഭോജിക്കുന്ന മാനസിക രോഗികളായവർ......
അതൊക്കെ നിങ്ങളും അനുഭവിക്കേണ്ട ....
സ്വന്തം ബന്ധങ്ങളാൽ ഉപേക്ഷിക്കപ്പെട്ട വേദന നിങ്ങളും അറിയണ്ടേ
സമ്പത്തിനും സ്ഥാനമാനങ്ങൾക്കും അപ്പുറം ചിലതുണ്ടെന്ന് നിങ്ങളും അറിയണ്ടേ ....
ഒരു പാവം പെണ്ണ് അവളെ ഞാൻ പ്രണയിച്ചതിന്റെ പേരിൽ എന്തെല്ലാം ക്രൂരതയാ ചെയ്തത്
അവളൊരു തീ ആണ് ....
ഓരോ സ്ത്രീകളുടെയും പ്രതിനിധി
മലൈ കാഞ്ചി അവളെ എന്നും വാഴ്ത്തപ്പെടും ......
എമ്മി ഞാൻ നിന്റെ അപ്പായാടാ
രക്ഷിക്ക് ......
അമ്മ അറിഞ്ഞതും പറഞ്ഞത് എന്തെന്ന് അറിയുമോ കൊന്നുകളഞ്ഞേക്കാൻ .....
നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല മരണവും അർഹിക്കുന്നില്ല .....
നിങ്ങളെ ഞാൻ വെറുതെ വിടും
ഈ മലൈ കാഞ്ചിയുടെ ഇരുട്ടറയിൽ പുഴുവരിച്ച് കിടക്കും.....
ഇക്കാലമത്രയും ചെയ്തുകൂട്ടിയ ക്രൂരതയുടെ പാപഭാരവും പേറി മലൈക്കാഞ്ചിയുടെ ഇരുട്ടറയിൽ നിങ്ങളൊടുങ്ങും .....
തുടരും
വെടിക്കും പുകയ്ക്കും ഇടയിൽ റൊമാൻസിന് ഗ്യാപ്പില്ല മക്കളെ .....
ക്ലൈമാക്സിൽ എത്തിയെന്ന് ആരും വിചാരിക്കല്ലേ പോകാൻ കുറച്ചു കൂടി ഉണ്ട് ....
റിവ്യൂ നന്നായി പോരട്ടെ .... അതിനായിട്ടാ ഞാൻ കാത്തിരിക്കുന്നത്. ലൈക്ക് ചെയ്യാനും മറക്കരുത്...