പയസ്വിനി, തുടർക്കഥ ഭാഗം 36 വായിക്കൂ...

Valappottukal

 


രചന: ബിജി


ഫ്ലാറ്റിൽ സംഘർഷഭരിതമായ മുഹൂർങ്ങളാണ് സജ്‌ജമായി കൊണ്ടിരിക്കുന്നത് .......


വലിയൊരു മുറി .... ടേബിളിനു ചുറ്റും .....


അരുണാചലം മെഹന്ദ് സലാം .... സമദ് .... കതിർ പിന്നെ ഏബലും ലൂർദ്ധും .....


തങ്ങളിരിക്കുന്നതിന് മുന്നിലെ ചുവരിൽ വലിയ സ്ക്രീനിലാണ് ഏവരുടേയും ശ്രദ്ധ......


തമിഴ്നാടിന്റെ ഗൂഗിൾ മാപ് .....

കതിർ വിശദീകരിക്കുന്നു ......


പയസ്വിനി അയച്ച ലൊക്കേഷൻ മാപ്പ് ....


തമിഴ് നാട്ടിന്റെ  ബോർഡർ ..... ആയിരത്തിൽപ്പരം ആദിവാസി ഊരുകളാൽ ചുറ്റപ്പെട്ട പ്രദേശം .... ദുർഘടം പിടിച്ച കുത്തനെയുള്ള മലകൾ ..... ഇടുങ്ങിയ വഴികൾ - വലിയ ...പാറ കൂട്ടങ്ങളും .....


വേലൈക്കാട് ആദിവാസി ഊര് ... അവിടെ വരെയും കഷ്ടി ഒന്നോ രണ്ടോ ബസ് പിന്നെ 

ഊരിലൂടെ കാൽനട തന്നെ ... മണിക്കൂറുകളോളം.... വനമേഖല തന്നെയാണ്

ആൾ സഞ്ചാരമില്ലാത്ത കാട്ടുവഴികൾ .... കല്ലും മുള്ളും നിറഞ്ഞ വഴികൾ ..... ഉയർന്ന പ്രദേശം ആണ് ..... 



ഇതിലിപ്പോ മലൈ കാഞ്ചി .......


സസ്പീഷ്യസ് ആയി നില്ക്കുന്നത് അതുമാത്രമാണ്

തമിഴ്നാടിന്റെ ഭൂപടത്തിൽ ഇങ്ങനെ ഒരു സ്ഥലം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല .......

കതിർ പറഞ്ഞു ....



അരുണാചലം ചുറ്റുമുള്ളവരെ നോക്കി .....


ഒടുവിൽ ലൂർദ്ധിൽ ദൃഷ്ടി ഉറപ്പിച്ചു .....


ലൂർദ്ധിന്റെ ഫോണാണ് അരുണാചലത്തിന്റെ കൈയിൽ 


പയസ്വിനി അയച്ച മെസ്സേജ് .....


" മലൈ കാഞ്ചിയും ഞാനും നിന്നെ കാത്തിരിക്കുന്നു ലൂർദ്ധ്...


യുദ്ധകാഹളം മുഴങ്ങുമ്പോൾ പോർ കളത്തിൽ സ്വന്തം പിതാവായിരിക്കാം മുന്നിൽ

നാളെയുടെ താളുകളിൽ നിന്നെ ഒരു ഭീരുവായി എഴുതപ്പെടാതിരിക്കട്ടെ രാജ്യത്തിൻറെ കാവൽക്കാരന് സ്വാഗതം ..."


ഇനിയുള്ളതെല്ലാം എണ്ണപ്പെട്ട നാളുകൾ ....


"മലൈ കാഞ്ചി ഇപ്പോഴും ചുവന്നു തന്നെയാണ് ഓരോ പെണ്ണിന്റേയും കലങ്ങിയ കണ്ണിന്റെ ചുവപ്പ് .... "


അടുത്തൊരു സൂചന ലഭിക്കുംവരെ കാത്തിരിക്കുക

മലൈകാഞ്ചി പാപമോചിതയാകട്ടെ ...

ശുദ്ധീകരിക്കപ്പെടട്ടെ ....


ലൂർദ്ധിനെന്താണ് ഈ മെസ്സേജിനെ കുറിച്ച് പറയാനുള്ളത്.....


അഭിമാനം ...... അവളൊരു ഫൈറ്റർ ആണ് .....


അവളുടെ വാക്കുകളിലെ ചടുലതയിൽ അറിയാം .... ചങ്കുറപ്പുള്ളവൾ ....


ഈ ലൂർദ്ധിന്റെ പ്രണയം.....


നമ്മുടെ ചിന്തകൾക്കധീതമാണ് ....

അവൾ എത്തപ്പെട്ട കുരുക്ക് .....

ഈ ഓരോ വരികൾക്കിടയിലും വായിച്ചെടുക്കാം ആ ഭീകരത ....


ഈ മലൈ കാഞ്ചി എന്താവാം.....

മെഹന്ദ് സലാം ചോദിച്ചു ....


ഒരു വ്യക്തി ആണോ ....?


ഏബലാണ് .....


അല്ലാ ....അത് മറ്റെന്തോ നിഗൂഢത നിറഞ്ഞതാണ് .....


ലൂർദ്ധ്.... ആകെ ചൂട് പിടിച്ച അവസ്ഥയിലാണ്...


കോപത്തിന്റെ മൂർദ്ധന്യ ഭാവത്തിൽ ....


അരുണാചലം സാർ .... മലൈ കാഞ്ചി ആ ഒരു പേര് അമ്മ പറഞ്ഞു .....


യാദ്യശ്ചികമായി അപ്പാ ആരോടോ സംസാരിക്കുന്നത് കേട്ടതാണ് ......


മറ്റെന്തെങ്കിലും .......


ഇല്ല സാർ മറ്റൊന്നും അമ്മയ്ക്ക് അറിയില്ല .....


അപ്പ അവിടെ ആവാം എന്നു പറഞ്ഞു .....


ഭൂപടത്തിൽ ഇല്ലാത്ത സ്ഥലത്തോ ....?


കതിരാണ് ചോദിച്ചത് .......


മലൈ കാഞ്ചിയും ആർതറും ... ആ ലിങ്ക് കുഴപ്പിക്കുന്നതാണ് ......


പയസ്വിനിയുടെ ലൊക്കേഷൻ .... വേലൈക്കാട് ഫോറസ്റ്റ് ഏരിയ.....

അമേരിക്കൻ പൗരനായ ആർതർ ..... ഭരണതലപ്പത്ത് ഉന്നതപദവി അലങ്കരിക്കുന്ന ആൾ .... റിസേർവഡ് ഫോറസ്റ്റ് ഏരിയയിൽ ....

അവിടെ പയസ്വിനിയും......


ആർതറിന്റെ  ഫോൺ സ്വിച്ച്ഓഫാകുന്നത് തമിഴ്നാട്ടിലെ ഒരു റൂറൽ ഏരിയയിൽ ആണ് .....


കതിർ പറഞ്ഞു .....


ലൂർദ്ധിന് എന്താ പറയാനുള്ളത് .....

എന്തായിരിക്കാം പയസ്വിനി ഇങ്ങനൊരു കുരുക്കിൽ പെടാൻ കാരണം ......


ഞാൻ അവളെ പ്രണയിച്ചത് കൊണ്ടാണെന്ന് ഇപ്പോൾ നീസ്സംശയം പറയാം ....



പക്ഷേ സാർ ഞാൻ ടോട്ടലി കൺഫ്യൂസ്ഡ് ആണ്


മലൈ കാഞ്ചി -....


പയസ്വിനി മലൈ കാഞ്ചിയുടെ ശുദ്ധീകരണത്തെ കുറിച്ചാണ് പറയുന്നത് ....അവൾ എന്താണ് അർത്ഥമാക്കുന്നത് .....

എന്തൊക്കെയോ മിസ്റ്ററി.....


പയസ്വിനി ആവശ്യപ്പെടുന്നത് പിതാവിനെതിരെ പോരാടാൻ ആണ് .....

അരുണാചലം വീണ്ടും ചോദിച്ചു ......


സത്യം ധർമ്മം നീതി അതിനൊപ്പം ഞാൻ ഉണ്ടാവും എന്നും .എപ്പോഴും .....

ലൂർദ്ധ് പറഞ്ഞു -...


അരുണാചലം സർ .... പയസ്വിനിയെ ത്രെട്ടൺ ചെയ്ത ആ വീഡിയോ ക്ലിപ്സിൽ ഒരാൾ ധരിച്ചിരിക്കുന്നത് ....യൂണിക് വാച്ചസ് ആണ് ..... പ്രേത്യേകം പറഞ്ഞു ചെയ്യിച്ചിച്ചവ.... അപ്പയുടെ ഇഷ്ടത്തിന് ഡിസൈൻ ചെയ്യിപ്പിച്ചവയാണ്


ലെയ്ഷ എന്ന അപ്പയുടെ ബിസ്സിനസ്സ് വേൾഡ് .....

ബിസ്സിനസ്സിലെ വിശ്വസ്തരിൽ ചിലർക്ക് ഗിഫ്റ്റ് ചെയ്തതാണ് ....

അൻപത്‌ വാച്ചുകളിൽ ഒന്നാണ് അത്.....


ഞാൻ അപ്പോഴും വിശ്വസിച്ചു .... പയസ്വിനിയുടെ മിസ്സിങുമായി അപ്പയ്ക്ക് ബന്ധമുണ്ടാകില്ലെന്ന് ....

പക്ഷേ ...

എന്റെ വിശ്വാസത്തെ തകർത്തു .....

അവൻ മുഷ്ടി ചുരുട്ടി മേശയിലേക്ക് ആഞ്ഞടിച്ചു ....


പ്രകമ്പനം സൃഷ്ടിച്ചു.....

നടുക്കം എല്ലാവരിലും .....


യദാ യദാ ഹി ധര്‍മ്മസ്യ

ഗ്ലാനിര്‍ഭവതി ഭാരത,

അഭ്യുത്ഥാനമധര്‍മ്മസ്യ

തദാത്മാനം സൃജാമ്യഹം


പരിത്രാണായ സാധൂനാം

വിനാശായ ച ദുഷ്കൃതാം

ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ

സംഭവാമി യുഗേ യുഗേ.


കർമ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന,

മാ കർമ്മഫലഹേതുർഭൂർമ തേ സങ്ഗോസ്ത്വകർമണി


അരുണാചലം ചെറു ചിരിയോടെ ചൊല്ലി.....


പയസ്വിനിയുടെ അടുത്ത സൂചനയ്ക്കായി വെയിറ്റ് ചെയ്യാം

മെഹന്ദാണ് ....


ഇപ്പോഴേ തിരിച്ചാൽ അവിടെ എവിടേലും തമ്പടിക്കാം ... 

ചുറ്റുപാടുകളെ നിരീക്ഷിക്കാനും കഴിയും ... സമ്മദ് ആണ് .... പറഞ്ഞത്...


എല്ലാ സജ്ജീകരണമായി ഇന്ന് തന്നെ പുറപ്പെടാം ....

അവിടെ വെയിറ്റ് ചെയ്യാം അവളുടെ അടുത്ത മെസ്സേജിനായി .... ലൂർദ്ധും ഉറപ്പിച്ചു ....


ആ രാത്രിയോടെ അവർ തിരിച്ചു .....


മലൈ കാഞ്ചിയെ ശുദ്ധികരിക്കാനായി ....

                       🍁


പത്തു ദിവസങ്ങൾക്കപ്പുറം മലൈ കാഞ്ചിയിൽ നിന്ന് പുറത്തേക്ക് പുഴുവരിച്ച സ്ത്രീകളെ കണ്ണു കെട്ടി ഒരു വാനിൽ കയറ്റി ....

പയസ്വിനിയും അഴകിയുമൊക്കെയുണ്ട് .....

വാനിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ... എല്ലാവരേയും ഇൻജക്ട്‌ ചെയ്ത് മയക്കിയിരുന്നു .....



പിന്നീടൊന്നും ഓർമ്മയില്ല.....

ഓർമ്മ തിരികെ ലഭിക്കുമ്പോൾ എല്ലാവരും മലൈ കാഞ്ചിയിലെ ഇരുട്ടറയ്ക്കുള്ളിൽ ഉണ്ട് ---


എന്താണ് സംഭവിച്ചതെന്ന് പയസ്വിനിക്ക് ഒരു രൂപവും ഉണ്ടായില്ല .....


സ്വന്തം ശരീരം നോക്കിയതും ....

പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചതായി അറിയാൻ സാധിച്ചില്ല ....


സ്‌പൈ ക്യാമറയിൽ വിഷ്വൽസ് റിക്കോർഡായിട്ടുണ്ടാവും ....

അത് കാണണമെങ്കിൽ ഫോണിൽ കണക്ട് ചെയ്യണം ....

മലൈ കാഞ്ചിയിലെ ഇടിഞ്ഞു പൊളിഞ്ഞ മുറിയിൽ ഫോണും മറ്റു ഡിവൈസുകളും പിസ്റ്റളും ഭദ്രം ......


അഴകി വീണ്ടും ഭയപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി എത്തിയിട്ടുണ്ട് ---...


ഇത്തവണയും കുറയധികം സ്ത്രീകൾ മരണപ്പെട്ടു ......


ലൂർദ്ധ് നീ എത്തപ്പെട്ടിരിക്കും ....എന്റെ ടവർ ലൊക്കേഷൻ പരിധിയിൽ .....


നീ കാത്തിരിക്കുകയാവും എന്റെ മെസ്സേജിനായി ....


സമയം ആസന്നമായി ....

മലൈ കാഞ്ചിയുടെ പാപ മോചനം:

സ്വാതന്ത്ര്യത്തിലേക്ക് തിരി കൊളുത്താൻ .......

പോരിനിറങ്ങുക ....


രാത്രി അഴകിയുടെ സഹായത്തോടെ  വീണ്ടും ഇടിഞ്ഞു പൊളിഞ്ഞിടത്തേക്ക് എത്തി ......


വിഷ്വൽസിലെ കാഴ്ചകളിൽ ... ഒരു ലാബാണ് .....


ഞാൻ ആദ്യം കണ്ട വിദേശി..... 

സൈന്റിസ്റ്റാണ് ......നോബൽ പ്രൈസ് ജേതാവ് .....


പുതിയ മെഡിസിനുകൾ വികസിപ്പിച്ചെടുക്കുന്നതാണ് .....

അന്നേ അയാളെ ഞാൻ തിരിച്ചറിഞ്ഞതാണ് -...


ഇവിടെ ... ഇവിടെ എന്താണവരുടെ ...... ലക്ഷ്യം .....


ടേബിളിൽ നിറയെ കേബിളുകൾ ഘടിപ്പിച്ച നിലയിൽ  അഴകി .... അവളിൽ എന്തൊക്കെയോ .... ഇൻജക്റ്റ് ചെയ്യുന്നു .....


കുറെയധികം വിദേശികൾ സൈന്റിസ്റ്റുകളാണെന്ന് ......സംഭാഷണത്തിൽ നിന്ന് വ്യക്തം ......


സില്‍ഡനഫില്‍ സിട്രേറ്റ്‌ (വയാഗ്ര)പോലെയുള്ള പുരുഷ സ്റ്റിമുലസ് ..... പുരുഷ ഉത്തേജനത്തിന് നല്കുന്നത്


സ്ത്രീകളിൽ ഉത്തേജനം വർദ്ധിപ്പിക്കാനുള്ള മെഡിസിൻ വികസിപ്പിച്ചെടുക്കുകയാണ് ..... ഇവിടെ .... അതും  ഹൈ പവർ മെഡിസിൻ

അനധികൃതമായി .....


ലോകം എമ്പാടുമുള്ള സെക്സ് റാക്കറ്റ്സ്കൾക്ക് വേണ്ടി ..... 


കോടിക്കണക്കിന് ഡോളേഴ്സ് എറിഞ്ഞുള്ള കളികൾ .....


ആ മെഡിസിനുകൾ പരീക്ഷിക്കുന്നത് മലൈ കാഞ്ചിയിലെ പാപികളുടെ ശരീരത്തും ...


ഡോസ് അധികം ആവുമ്പോൾ മരണത്തിലേക്ക് കൂപ്പുകുത്തുന്നവർ ..... മാനസിക രോഗികളാവുന്നവർ ... കടുത്ത വികാരത്താൽ ഡിപ്രഷനിലേക്ക് കടന്നവർ...... സൈഡ് എഫക്ഷനിൽ സ്കിൻ പൊട്ടി ചോര ഒലിച്ച് വ്യണം പുഴുത്ത് .... പുഴുവരിച്ച് കിടക്കുന്ന വർ


മറ്റൊരു വിഷ്വൽസ് ഭീകരമായിരുന്നു --....


അതിനു വിധേയ ആയ സ്ത്രീ മരണപ്പെട്ടിരുന്നു .....


മലൈ കാഞ്ചി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയാണ് ......


വിഷ്വൽസ്  മറ്റൊരു നമ്പറിലേക്ക് സെൻഡ്‌ ചെയ്തു .....


ഇനി നിനക്കുള്ള സമയം ആണ് .... ലൂർദ്ധ്......


അവനും മെസ്സേജ് ചെയ്തു .....


ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ തുടങ്ങിയതും .....


ഒരു നോട്ടിഫിക്കേഷൻ വന്നു .....

ഓപ്പൺ ആക്കിയതും ......


ലൂർദ്ധിന്റെ മെസ്സേജ്


പയാ ...... ഈ കാത്തിരിപ്പ്..... അവസാനിക്കുകയാണ് .......


ഒരു തുള്ളി കണ്ണുനീർ ഫോണിന്റെ ഡിസ്പ്ലേയിൽ വീണ് തെറിച്ചു ....


                          തുടരും

                          



നാളെ ലൂർദ്ധിനെയും കൊണ്ടു വരാം റിവ്യു എത്ര വേണേലും കൂടിക്കോട്ടെ ... അതാണ് എഴുതാനുള്ള ശക്തി .....

To Top