ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 35 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


അവർ ഇരുവരെയും ദേഷ്യത്തിൽ ഒന്നൂടെ നോക്കി കൊണ്ട് സാന്ദ്ര മുകളിലേയ്ക്ക് കയറി പോയി. അവൾ പോകുന്നതും നോക്കി പുച്ഛത്തോടെ ആദവും അലോഷിയും പരസ്പരം നോക്കി ചിരിച്ചു.


" വാ ഇനി ഭക്ഷണം കഴിക്കാം നിങ്ങളെ വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു ഇത്രയും നേരം "


മേരി ആമിയെയും കൊണ്ട് അകത്തേയ്ക്ക് നടന്നു. കിച്ചണിൽ പോയ്‌ സുമതി ഉണ്ടാക്കി വച്ച ആഹാരം എല്ലാം അവർ ഇരുവരും ചേർന്ന് ടേബിളിൽ കൊണ്ട് വച്ചു. ശേഷം എല്ലാവരും ഒരുമിച്ച് ഇരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി. ആദമിന്റെ അടുത്താണ് ആമി ഇരിക്കുന്നത്. അവൾ അവനെ ശ്രദ്ധിക്കാതെ മുഖം കുനിച്ച് ഇരുന്ന് കഴിക്കുന്നു എങ്കിൽ അവന്റെ കണ്ണുകൾ ഇടയ്ക്ക് ഇടയ്ക്ക് അവളിലേയ്ക്ക് പാറി വീഴുന്നുണ്ടായിരുന്നു.


തന്റെ തുടയിൽ എന്തോ ഈഴയും പോലെ തോന്നിയതും ആമി ഞെട്ടി കൊണ്ട് താഴേയ്ക്ക് നോക്കി. അവിടെ ഇരിക്കുന്ന ആദമിന്റെ കൈ കണ്ട് അവൾ ഉമിനീർ ഇറക്കി കൊണ്ട് തല ചരിച്ച് അവനെ ഒന്ന് നോക്കി. ആ സമയം തന്നെ അവൻ അവളെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു. അവന്റെ ആ പ്രവൃത്തിയിൽ അവളുടെ വായിൽ ഇരുന്ന ആഹാരം മുകളിലേയ്ക്ക് ഇരച്ചു കയറി ചുമക്കാൻ തുടങ്ങി.


"എന്താ മോളെ "


മറു സൈഡിൽ ഇരുന്ന മേരി എഴുന്നേറ്റ് വന്ന് അവളുടെ തലയിൽ കൊട്ടി കൊടുത്തു.അവർ വന്നതും ആദം വേഗം അവളിൽ നിന്ന് കൈ മാറ്റി.ശേഷം ഒരു ഗ്ലാസിൽ ഇത്തിരി വെള്ളം പകർന്ന് അവളെ കൊണ്ട് കുടിപ്പിച്ചു.


"ശ്രെദ്ധിച്ച് കഴിക്ക് "


അതും പറഞ്ഞ് അവളുടെ തലയിൽ ഒന്ന് തഴുകി കൊണ്ട് അവർ വന്നിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങി.ആമി പിന്നെ വേഗത്തിൽ കഴിക്കാൻ തുടങ്ങി. എത്രയും പെട്ടന്ന് അവിടുന്ന് എഴുന്നേൽക്കണം എന്നതായിരുന്നു അവളുടെ ലക്ഷ്യം. ഇത്തിരി നേരം കഴിഞ്ഞതും ഓരോരുത്തർ ആയ് കഴിച്ച് എഴുന്നേറ്റു.ഒടുവിൽ ആദവും ആമിയും മാത്രം ആയ്. അത് കണ്ട് ആമി വേഗം കഴിച്ച് മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങിയതും ആദം അവളുടെ കൈയിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി കൊണ്ട് ചോദിച്ചു.


"നീ എങ്ങോട്ടാ ഈ ഓടുന്നത്, മുഴുവനും കഴിച്ചിട്ട് ഇവിടെ നിന്ന് എഴുന്നേറ്റാൽ മതി "


"വേണ്ട നിക്ക് മതിയായി "


അത് കേട്ട് അവൻ അവളെ ഒന്ന് രൂക്ഷമായ് നോക്കിയതും അവൾ വേറെ വഴി ഇല്ലാതെ കഴിക്കാൻ തുടങ്ങി. അത് കണ്ട് ആദം ഒരു കള്ള ചിരിയോടെ അവളിലേയ്ക്ക് മുഖം അടുപ്പിച്ച് കൊണ്ട് പറഞ്ഞു.


"എന്തെങ്കിലും ഒക്കെ കാര്യമായ് കഴിക്ക് എനിക്ക് ആവശ്യം ഉള്ളത് ആണ് "


അവന്റെ വാക്കുകളിൽ അവൾ പിടഞ്ഞ് കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി. ആദം അവളെ നോക്കി കുസൃതി ചിരി ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോയ്‌. അവൻ പോയതും അവൾ വേഗം പ്ളേറ്റും എടുത്ത് അകത്തേയ്ക്ക് ഓടി.





===================================



ആദവും അലോഷിയും പുറത്തേയ്ക്ക് പോയതും ആമി മേരിയോടൊപ്പം കൂടി. മാത്യുവും ഉണ്ട് കൂടെ.മേരിയും മാത്യുവും അവളെ സ്വന്തം മകളെ പോലെ തന്നെ ആണ് ഇപ്പൊ സ്നേഹിക്കുന്നത്. അത് കാണുമ്പോൾ ഒക്കെ സാന്ദ്രയിൽ കോപം തോന്നാറുണ്ട് എങ്കിലും അവൾ അതൊക്കെ ഉള്ളിൽ ഒതുക്കി.


പോയവർ രണ്ടും രാത്രി ആണ് തിരികെ എത്തിയത്. ഒരുമിച്ച് ഇരുന്ന് ഭക്ഷണവും കഴിച്ച് മാത്യുവും കുടുംബവും യാത്ര പറഞ്ഞ് ഇറങ്ങി. അവർ പോയതും ആമി മുകളിലേയ്ക്ക് കയറി. റൂമിൽ എത്തി അവൾ ഡ്രെസ്സും എടുത്ത് ഫ്രഷാവൻ കയറി. തിരികെ ഇറങ്ങുമ്പോ ആദം ബെഡിൽ ഇരിപ്പുണ്ടായിരുന്നു. അവൾ ഇറങ്ങിയതും അവൻ ടൗവലും എടുത്ത് ഫ്രഷാവൻ കയറി.


ആമി അവന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കി എങ്കിലും അവൻ അവളെ കാണാത്തത് പോലെ പോയി. അത് കണ്ട് അവരുടെ മുഖം ഒന്ന് മങ്ങി എങ്കിലും അത് കാര്യമക്കാതെ വേഗം ബെഡിൽ കയറി ഒരു സൈഡിൽ ആയ് കിടന്നു. ഇത്തിരി നേരം കണ്ണടച്ച് കിടന്നതും ബാത്‌റൂമം ഡോർ തുറക്കുന്ന സൗണ്ട് അവൾ കേൾക്കുന്നുണ്ടായിരുന്നു. അവൾ തിരിഞ്ഞ് നോക്കാതെ കണ്ണുകൾ അടച്ചു തന്നെ കിടന്നു. അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് ബെഡിൽ വന്ന് കിടക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. എന്നാൽ അവൻ തന്നെ ഒന്ന് നോക്കുകയോ വിളിക്കുകയോ അടുത്തേയ്ക്ക് വരാത്തതോ കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. പെട്ടന്ന് ഉള്ള അവന്റെ മാറ്റത്തിന്റെ കാരണം തേടുവായിരുന്നു അപ്പോൾ അവളുടെ മനസ്സ്.


സമയം കടന്ന് പോകുന്നത് അല്ലാതെ അവന്റെ ഭാഗത്ത്‌ നിന്ന് ഒരു പ്രതികരണവും കാണാതെ ആയതും അവൾ നിറഞ്ഞോഴുകുന്ന കണ്ണുകളോടെ വേഗത്തിൽ അവന് നേരെ തിരിഞ്ഞ് കൊണ്ട് അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവളുടെ പെട്ടന്ന് ഉള്ള നീക്കത്തിൽ അവൻ നന്നായ് ഒന്ന് ഞെട്ടി. കാരണം അവളെ ഒന്ന് കളിപ്പിക്കണം എന്നെ അവന് ഉണ്ടായിരുന്നുള്ളു. അവൾക്ക് അത് ഇത്രയും വിഷമം ആകും എന്നവൻ കരുതിയിരുന്നില്ല. ആദം വെപ്രാളത്തോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിളിച്ചു.


"ആമി കൊച്ചേ "


എന്നിട്ടും അവൾ മുഖം ഉയർത്തി നോക്കാതെ കരഞ്ഞു കൊണ്ടിരിക്കുന്നത് കണ്ട് അവൻ ബലമായ് അവളെ അവന്റെ ശരീരത്തിൽ നിന്ന് അകത്തി മാറ്റി. അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളും, വിതുമ്പുന്ന ചുണ്ടുകളും, ചുവന്ന മുഖവും കണ്ട് അവന്റെ ചങ്ക് ഒന്ന് പിടഞ്ഞു.


"ആമി മോളെ ഞാൻ നിന്നെ ഒന്ന് കളിപ്പിക്കാൻ നോക്കിയത് അല്ലെ. അയ്യേ അതിന് ആണൊ ഇങ്ങനെ കരയുന്നത് "


അവൻ അവളുടെ മുഖം അമർത്തി തുടച്ചു കൊണ്ട് അവളോട്‌ ചോദിച്ചു. അവൾ മറുപടി ഒന്നും പറയാതെ നിന്നതും അവൻ അവളുടെ മുഖം അവന് നേരെ ഉയർത്തി കൊണ്ട് പറഞ്ഞു.


"ഇച്ചായനോട് കൊച്ച് പിണക്കം ആണൊ "


അത് കേട്ട് അവൾ വേഗത്തിൽ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.


"ഇച്ചായൻ അല്ലെ എന്നോട് മിണ്ടാത്തത്, എന്നെ നോക്കാത്തത്, എന്റെ അടുത്തേയ്ക്ക് വരാത്തത് "


ഓരോന്ന് ഓരോന്ന് ആയ് എണ്ണി എണ്ണി പറയുന്നവളെ കണ്ട് അവന് വാത്സല്യം ആണ് തോന്നിയത്. അവൻ ചെറിയ ഒരു ചിരിയോടെ അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടിയിഴകൾ മാടി ഒതുക്കി കൊണ്ട് പറഞ്ഞു.


"എന്റെ ആമി കൊച്ചേ ഞാൻ മൈൻഡ് ചെയ്യാതെ നടന്നാൽ നീ ഇങ്ങോട്ട് വന്ന് അറ്റാക്ക് ചെയ്യും എന്നാണ് ഞാൻ കരുതിയത്. ഇത് ഇപ്പൊ കരഞ്ഞു കൂവി അയ്യയ്യേ "


അവൻ അവളെ കളിയാക്കി ചിരിച്ചതും അവൾ മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.


"ദേ ദേ ഇതാണ് ഇച്ചായനും ആഗ്രഹിച്ചത്, ഇച്ചായന്റെ ആമി കൊച്ച് ഇങ്ങനെ കണ്ണൊക്കെ ഉരുട്ടി ചുണ്ട് ഒക്കെ കൂർപ്പിച്ചു മുഖം ഒക്കെ ചുവന്ന് തുടുത്ത് "


ഓരോന്ന് പറയുമ്പോഴും അവന്റെ മുഖത് മാറി വരുന്ന ഭാവങ്ങളിൽ ആയിരുന്നു അവളുടെ കണ്ണുകൾ. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു.അവന്റെ കണ്ണുകളുടെ തീഷ്ണമായ നോട്ടത്തിൽ പിടഞ്ഞ് കൊണ്ട് അവൾ വേഗം നോട്ടം മാറ്റി അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നു. ആദം ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.


"സങ്കടം ഒക്കെ മാറിയോ കൊച്ചേ "


അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് പതുങ്ങി. അവൻ ഒരു കുസൃതി ചിരിയോടെ അവളുടെ കാതിനരുകിൽ ചുംബിച്ചു. അവൾ പിടഞ്ഞ് കൊണ്ട് അവന്റെ ഷർട്ടിൽ അള്ളി പിടിച്ചു വിറച്ചു വിറച്ചു പറഞ്ഞു.


"ഇ....ച്ചായ വേണ്ട "


അത് കേട്ട് അവൻ ഒന്നൂടെ അവളുടെ കാതിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.


"ഇന്ന് എന്റെ ആമി കൊച്ചിനെ ഇച്ചായൻ ഒന്നും ചെയ്യുന്നില്ല.ഇന്നലത്തെ ഉറക്കം കാണും ഉറങ്ങിക്കോട്ടോ. പകരം ഇച്ചായൻ നാളെ എടുത്തോളാം "


അവസാന വാചകം അവളുടെ ചെവിക്കരുകിൽ വന്ന് പതിയെ ആണ് അവൻ പറഞ്ഞത്. അവൾ നാണത്തിൽ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു. അവളെ കൂടുതൽ ചേർത്ത് പിടിച്ച് അവനും.





=====================================





എന്നാൽ ഇവിടെ സാന്ദ്രയുടെ റൂമിൽ ഉറക്കം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് അവൾ. രാവിലെ നടന്ന ഓരോ കാര്യങ്ങൾ ആയ് അവളുടെ മനസിലൂടെ കടന്ന് പോയ്കൊണ്ട് ഇരുന്നു.അവൾക്ക് അതൊക്കെ ആലോച്ചിക്കെ ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. ആമിയോട് ആണ് ദേഷ്യം എങ്കിൽ ആദമിനേ തനിക്ക് കിട്ടില്ലേ എന്ന് ഓർത്ത് ആയിരുന്നു സങ്കടം.


ഒരുപാട് നേരം ആയിട്ടും ഉറക്കം കിട്ടാതെ ആയതും സാന്ദ്ര ഡാനിയെ ഒന്ന് വിളിക്കാൻ തീരുമാനിച്ചു. അവൾ തന്റെ ഫോൺ എടുത്ത് അവന്റെ നമ്പർ ഡയൽ ചെയ്ത് കാതിലേക്ക് വയ്ച്ചു.





===================================




തനിക്ക് കീഴിൽ കിടക്കുന്ന നഗ്നമായ പെൺ ശരീരത്തിൽ അവൻ തന്റെ ഉള്ളിലേ കാമം മുഴുവൻ തീർത്തു.അവന്റെ ഓരോ പ്രവൃത്തിയ്ക്ക് അനുസരിച്ച് അവളും അവനെ മതിയാകാത്ത പോലെ ആഞ്ഞു പുണർന്നു. അവളുടെ മേനിയെ നോവിച്ചു കൊണ്ട് അവൻ അവളിലേയ്ക്ക് പല വട്ടം ആഴ്ന്നിറങ്ങി. ഉള്ളിലെ കാമം അണഞ്ഞതും അവൻ ഒരു തളർച്ചയോടെ അവളിൽ നിന്ന് അകന്ന് മാറി ബെഡിൽ കിടന്നു. അവനെ ഒന്ന് നോക്കി കൊണ്ട് അടുത്ത് കിടന്ന ഷീറ്റ് എടുത്ത് പുതച്ചു കൊണ്ട് അവളും. ഇത്തിരി നേരത്തിന് ശേഷം അവന്റെ ഫോൺ റിങ് ചെയുന്ന സൗണ്ട് കേട്ട് അവൻ എഴുന്നേറ്റ് കൈ എത്തിച്ചു ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് നോക്കി. സ്കീനിൽ സാന്ദ്ര എന്ന പേര് കണ്ട് അവൻ ഒരു സംശയത്തോടെ അതിലേക്ക് തന്നെ നോക്കിയിരുന്നു.


"ആരാ ഡാനി "


അവന്റെ അടുത്ത് കിടന്നവൾ എഴുന്നേറ്റ് അവന്റെ അടുത്തേക്ക് ചേർന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു. അവൻ ഫോൺ അവൾക്ക് നേരെ തിരിച്ച് കാണിച്ചു. അതിലെ name കണ്ട് അവൾ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു.


"അവൾക്ക് ഒരു സമാധാനവും കാണില്ല ആഗ്രഹിച്ചത് കിട്ടാതെ പോകുമോ എന്ന പേടി ആണ് അവൾക്ക് "


അത് കേട്ട് അവൻ ഒന്ന് മൂളിയത് അല്ലാതെ ഒന്നും പറഞ്ഞില്ല. കാൾ കട്ട്‌ ആയതും അവൻ ഫോൺ ബെഡിലേയ്ക്ക് ഇട്ട് കൊണ്ട് എഴുന്നേൽക്കാൻ പോയതും അവൾ അവന്റെ കൈയിൽ പിടിച്ച് അവളുടെ ദേഹത്തേയ്ക്ക് വലിച്ചു കൊണ്ട് വശ്യമായ ചിരിയോടെ ചോദിച്ചു.


"One's more "


അത് ആഗ്രഹിച്ചിരുന്നത് പോലെ അവനും അതെ ചിരിയോടെ അവളിലെ നഗ്നതയേ മറച്ചിരുന്ന ഷീറ്റ് വലിച്ച് മാറ്റി കൊണ്ട് അവളിലേയ്ക്ക് അമർന്നു. പരസ്പരം തങ്ങളുടെ വികാരങ്ങൾ തീരുവോളം അവർ ഇരുവരും പടർന്ന് കയറി.ഏറെ നേരത്തിന് ശേഷം അവളിലേയ്ക്ക് കാമത്തോടെ ആഴ്ന്നിറങ്ങുമ്പോൾ അവന്റെ നാവിൽ നിന്ന് ശീൽക്കാരത്തോടെ അവളുടെ പേര് വന്നു.



                           "റീന "

തുടരും


To Top