രചന: ബിജി
ആർതറിന്റെ അടുത്ത് നിന്ന് ഉറച്ച ചുവടുകളോടെയാണ് പയസ്വിനി പിൻതിരിഞ്ഞ് നടന്നത് ....
അവളെ പിടിച്ചു വലിച്ചു കൊണ്ടുവന്നവൻ പോലും തൊടാൻ ഭയന്നു .....
ആ കൂലി പടയാളിയെ അവജ്‌ഞ്ഞയോടെ തള്ളി മാറ്റുമ്പോൾ കണ്ടത് ....
തന്റെ മുന്നിൽ പത്തിരുപത് സ്ത്രീ രൂപങ്ങൾ ....
മുൻപന്തിയിൽ അഴകിയും ....
ഞാനെന്തന്ന രീതിയിൽ നോക്കി ....
ഞങ്ങൾക്ക് നഷ്ടപ്പെട്ട ആകാശവും വായുവും വേണം ....
നിനക്കത് വീണ്ടെടുത്ത് തരാൻ കഴിയും ...
ബാക്കിയുള്ള ജീവൻ നിന്റെ കാല് ചുവട്ടിൽ അടിയറവു വെയ്ക്കാം
പയസ്വിനി ചിരിച്ചു ......
മലൈ കാഞ്ചിയിൽ എത്തിയതിന്നുശേഷം ആദ്യമായി ചിരിച്ചു .....
എന്നെ വിശ്വസിക്കാൻ കാരണം ....
പയസ്വിനി അഴകിയുടെ കണ്ണിൽ ഉറപ്പിച്ചു നോക്കി .....
ആ മുറിയിൽ നിന്ന് ഒരു പോറലുപോലും ഏൽക്കാതെ ...
തിരികെ എത്തി ....
അവർ നിന്നെ ഭയക്കുന്നു ....
അവരുടെ ആ ഭയം അതാണ് നിന്നിലുള്ള വിശ്വാസം .....
മറ്റാർക്കുമില്ലാത്ത സ്വാതന്ത്ര്യം നിങ്ങൾ കുറച്ച് സ്ത്രീകൾക്ക് ഉണ്ട് മലെ കാഞ്ചിയിൽ ....
അതിനു കാരണം .....
അവരുടെ വികാരത്തെ അമർത്താൻ ശരീരം വിട്ടു കൊടുക്കുന്നതു കൊണ്ട് ......
തെളിച്ചു പറഞ്ഞാൽ .... അവരു പറയുന്ന രീതിയിയിൽ ....
അഴകി പിന്നെ പറയുന്നത് കേട്ടതും അറപ്പുളവായി .....
അഴകികൊപ്പം നില്ക്കുന്ന ഇരുപതോളം സ്ത്രീകൾ .....
എല്ലാവരും മുപ്പതിനുള്ളിൽ പ്രായമുള്ളവർ .....
അഴകുള്ളവർ .... ചോരയും നീരുമുള്ളവർ .....
മലൈ കാഞ്ചിക്കപ്പുറം ...
സ്വാതന്ത്ര്യം ....
സംഘടിക്കണം ....
മലൈ കാഞ്ചിയുടെ മുക്കും മൂലയും അറിയണം .....
എല്ലാ ഇരുട്ടറകളിലേയും പുഴുത്തു ജീവിക്കുന്നവരെ കാണണം ....
നമ്മളെ പാപികളാക്കിയവരുടെ ശക്തി .... അവരുടെ നീക്കം... എല്ലാം
രഹസ്യമായി .... അറിയണം .....
ഒപ്പം ഉണ്ടാകുമെങ്കിൽ ....
നമ്മുക്ക് പുതിയ പുലരി കാണാം ...
എനിക്കിപ്പോ അറിയാം മലൈ കാഞ്ചിയിൽ നടക്കുന്നതും ....
പാപികളുടെ താഴ്വരയിലെ സ്ത്രീകളെ ഉപയോഗിച്ച് എന്താണിവിടെ നടക്കുന്നതെന്നും .....
എന്താ ....എന്താ .... ഞങ്ങളെ വെച്ച് .... അല്ല നമ്മളെ അവർ ഉപയോഗിക്കുന്നെന്നോ .....
ആ കൂട്ടത്തിൽ ഒരുവളാണ് ......
അതേ ..... മലൈകാഞ്ചി ചിലതെല്ലാം ഒളിച്ചു വെയ്ക്കുന്നു .....
നിങ്ങൾക്കറിയാവുന്നതൊക്കെ എനിക്ക് പറഞ്ഞു തരിക....
അതിലൊരാൾ പറഞ്ഞത് എന്നെ തീർത്തും ഉലച്ചു കളഞ്ഞു .....
മലൈ കാഞ്ചിൽ എല്ലാ മാസവും കാരണമില്ലാതെ സ്ത്രീകൾ മരണപ്പെടുന്നു .......
നിറയെ ബോക്സുകളിൽ എന്തൊക്കെയോ ഇവിടുന്ന് പുറത്തേക്ക് പോകുന്നു .....
ഇരുപതിൽ പരം വിദേശികൾ ചില മാസങ്ങളിൽ എത്തപ്പെടും ....
അപ്പോഴെല്ലാം .....
ഒന്നിൽ കൂടുതൽ ഉടലുകൾ ഞങ്ങളിൽ....
മുഖം കുനിച്ചൊരുത്തി ......
ഇനിയും തുറക്കാത്ത ഇഴുമ്പഴികളിൽ ഇനിയും സ്ത്രീകൾ ഉണ്ട് .....
മരണത്തോട് മല്ലടിക്കുന്നവർ ......
മാസാമാസം എവിടെയോ കൊണ്ടുപോകും ....
ഓർമ്മയില്ലാത്ത തിരിച്ചു വരവ് .....
തലയ്ക്ക് പെരുപ്പായി തീർന്നു പയസ്വിനിക്ക് .....
എത്രയോ ജന്മങ്ങൾ ....എന്തിനെന്നറിയാതെ വിധിയെ പഴിക്കാനുള്ള ബോധം പോലും ഇല്ലാതെ വൃണങ്ങളിൽ പുഴു അരിച്ച് മലമൂത്ര വിസ്സർജ്യത്തിൽ കിടന്നു നരകിക്കുന്നു ......
സ്വന്തം വിസ്സർജ്യം ഭോജിക്കുന്നവരും ഇവരിൽ കാണാം ....
പയസ്വിനി അലേർട്ട് ആകുകയാണ് ....
മലൈ കാഞ്ചിയുടെ മോചനം ലക്ഷ്യം ......
ഇനി വന്നുചേരുന്നതെന്തും നാളെയുടെ അടയാളപ്പെടുത്തലുകളാണ് ......
മലൈ കാഞ്ചിക്ക് ചുറ്റും എത്ര ഊരുകൾ ...... പയസ്വിനി ചോദിച്ചു ...
ആയിരത്തോളം ..... അവയ്‌ക്കെല്ലാം നാട്ടു കൂട്ടങ്ങളും .....
അഴകി പറഞ്ഞു .....
മലൈ കാഞ്ചിയിലേക്ക് തള്ളപ്പെടുന്നവരിൽ ഏറിയപങ്കും ഈ ഊരുകളിൽ പെടുന്നവർ .....
പിന്നെ ചതിയിലൂടെ തന്നെപ്പോലെ എത്തപ്പെടുന്നവർ .....
ഇവളെ കണ്ടോ ....
ഇതു സുഹാസിനി .....
സ്വന്തം അച്ഛൻ മകളോട് പറയുന്നു .... അമ്മയ്ക്ക് അച്ഛനെ തൃപ്തിപ്പെടുത്താൻ കഴിയില്ല -...
മോള് കിടന്നുകൊടുക്കാൻ-...
എതിർത്തു ..... കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയാൾ....
നാട്ടു കൂട്ടത്തിൽ പരാതി ആയി ചെന്നിവൾ .....
പക്ഷേ നീതി കിട്ടിയില്ല .....
അച്ഛനൊപ്പം അവരും ഇവളെ പീഡിപ്പിച്ചു ....
അവൾക്ക് വയറ്റിലും ആയി ....
കുലത്തിന് മാനക്കേട് വന്നവളെ മലൈ കാഞ്ചിയിലേക്ക് തള്ളി ...
ഉദരത്തിൽ കുരുത്തതിനെ ഏതോ പച്ചമരുന്നിൽ കലക്കി കളഞ്ഞു ....
അഴകി .....:
വാ കുറച്ച് തയ്യാറെടുപ്പുകൾ വേണം ....
എവിടെയാ ഒന്ന് ആരും കാണാതെ പതുങ്ങാൻ പറ്റുന്ന ഇടം....
നൂറിൽപ്പരം കാവൽക്കാരും ....
അത്രയും കൂലിപ്പടയാളികളും .... ഇവിടുണ്ട് ....
എങ്കിലും ... ഒരു ഇടിഞ്ഞു പൊളിഞ്ഞ ഇടം ഉണ്ട് ... ഒന്ന് കഷ്ടപ്പെടണം ..... എത്താൻ ...
പക്ഷേ എന്നെ കണ്ടില്ലൽ .... .അഴിക്കുള്ളിൽ കണ്ടില്ലെങ്കിൽ പയസ്വിനിക്ക് സംശയം .....
അവിടുത്തെ കാവൽക്കാരെ അവർ ഒതുക്കും .....
തന്റെ കൂടെയുള്ള സ്ത്രീകളെ ചൂണ്ടിയാണ് ....
ഒന്നു സുഖിപ്പിച്ചാൽ വിഴാത്തവരോ
ആഴകിയുടെ ചിറിക്കോണിൽ ഒരു ചിരി .... തെളിഞ്ഞോ ... അതോ തോന്നിയതോ ....
അഴകി അവർക്കെന്തോ നിർദ്ധേശം കൊടുഞ്ഞു ....
അഴകികൊപ്പം ... ചുവരിന്റെ മറപറ്റി മറ്റൊരിടത്തേക്ക് .....
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ നിലയിൽ ഒരു ഇടം .... ഇടിഞ്ഞു കിടക്കുന്നിടത്ത് നൂഴ്ന്ന് കയറണം ....
അഴകി പെട്ടെന്ന് കടന്നു ....
പയസ്വിനിയെ വലിച്ചു കയറ്റി ....
കൈ മുട്ടൊക്കെ ഉരഞ്ഞു നീറുന്നു ....
ഒരു വിധത്തിൽ ഒരു പാതിയും ഇടിഞ്ഞു തകർന്ന മുറിയിലേക്ക് കയറി ....
ഇവിടം ഭയക്കണ്ട ... ആരും വരില്ല .....
അഴകി .... നമ്മുടെ ജീവനിലും അധികം ....
നമ്മൾ ഇപ്പോൾ പ്രതിബദ്ധത കാട്ടേണ്ടത് ....
പുഴുവരിച്ച കുറേ മനുഷ്യ ജന്മങ്ങളോടാണ് ....
പിന്നെ ഇവിടെ നിന്ന് കൊണ്ടുപോകുന്ന മയക്കുമരുന്നുകൾ ... പുതിയ തലമുറയുടെ തലച്ചോറിനെ ... കാർന്നുതിന്നുന്നു .... അവരുടെ ബുദ്ധിയും മനസ്സും തടങ്കലിലാണ്
എനിക്കിപ്പോൾ തുറന്നു പറയാൻ കഴിയാത്ത മറ്റു ചില കണ്ടെത്തലുകൾ .... ആ സത്യത്തിലേക്ക് നീങ്ങണമെങ്കിൽ തെളിവുകൾ വേണം .....
ഇതിനിടയിൽ നമ്മുടെ ജീവൻ പോയേക്കാം ....
നമ്മുടെ നാടിനെ രക്ഷിക്കാൻ ... ജീവൻ ത്യജിക്കണമെങ്കിൽ ... അങ്ങനെ ... പയസ്വിനി ഉറപ്പിച്ചു...
ഞാനുണ്ട് എന്തിനും .... അഴകിയുടെ ശബ്ദത്തിനും കനം....
പയസ്വിനി തന്റെ കാതിൽ കിടന്ന പരന്ന വലിയ ഇയർ റിങ്‌സ് അഴിച്ചെടുത്തു ....
അതിൽ നിന്ന് ചിലത് അടർത്തിമാറ്റി .....
മത്സ്യ കണ്ണു പോലെ ചിലത് ....
ഇത് സ്പൈ ക്യാമറകളാണ് ...
അത്രയും മൈന്യൂട്ടായവ .....
അഴകിയുടെ കഴുത്തിലെ ചരടിലുള്ള മുരുകന്റെ ലോക്കറ്റിൽ ഒട്ടിച്ചു കൊടുത്തു ....
കടുകുമണി പോലൊരെണ്ണം ....
വിഷ്വൽസിനൊപ്പം തീരെ ചെറിയ ശബ്ദം പോലും പിടിച്ചെടുക്കാൻ സാധിക്കുന്ന ആഡിയബിൾ ക്യാമറകൾ...
എന്റെ കുറച്ച് അത്യാവശ്യ വസ്തുക്കൾ നമ്മൾ ഒളിച്ചിരുന്ന വേപ്പുമരത്തിന്റെ പൊത്തിൽ ഒളിപ്പിച്ചിട്ടുണ്ട് .....
അതെടുക്കണം .....
അവിടം വരെ അഴകി ഒപ്പം വരണം ......
അഴകി വാ തുറന്നിരുന്നു .......
ചില മുൻകരുതലുകൾ .... പയസ്വിനി പറഞ്ഞു ......
നാടും വീടും പേരും ഉപേക്ഷിക്കാൻ പറയുക....
തിരികെ വരാത്തൊരിടത്ത് പോകണം ....
അതിനൊരു പേരും പറഞ്ഞു തന്നു മലൈ കാഞ്ചി .....
നാടുകടത്തൽ അത്രയേ കരുതിയുള്ളു ......
മകൻ തന്നെ പ്രണയിച്ചതിന്റെ പേരിൽ ....അത്രയേ പക എന്നോടു കാണു എന്നു കരുതി.....
തോല്ക്കാൻ ഒട്ടും കഴിയാത്തതു കൊണ്ട് ഉറപ്പിച്ചാ ഇറങ്ങിയത് -...
ജയിക്കാനായില്ലെങ്കിൽ ചാവേറാകുമെന്ന് .....
അഴകി ആ വേപ്പുമരച്ചുവട്ടിൽ വച്ച് പറയുമ്പഴാ ഞാൻ എത്തുന്നിടത്തെ ഭീകരത മനസ്സിലായത് ......
അതാണ് കൊണ്ടുവന്നതൊക്കെ വേപ്പ് മരത്തിനുള്ളിൽ ഭദ്രമാക്കിയത് ......
അതെടുക്കാനാണെങ്കിൽ ഇപ്പോ പോകണം ..... അഴകി ഓർമ്മിപ്പിച്ചു.
ആരൊക്കെയോ വന്നിട്ടുള്ളതുകൊണ്ട് ... മദ്യവും മദിരാക്ഷിയുമായി .... തിരക്കിലാവും .....
ഒന്നിനും ബോധം കാണില്ല ....
ആർതർ ഉൾപെടുന്ന ഗ്രൂപ്പിന്റെ കാര്യമാണ് അഴകി പറഞ്ഞത് ....
പിന്നെ കാവൽക്കാരെ കണ്ണുവെട്ടിച്ച് കടക്കാൻ മറ്റുള്ളവരുടെ സഹായം തേടാം ....
പിന്നെ എല്ലാം പെട്ടെന്നായിരുന്നു ....
തങ്ങളെ പുറത്തിറക്കാൻ വേണ്ടി കാവൽക്കാരെ പ്രലോഭിപ്പിക്കുന്ന സൂഹാസിനിയും കൂട്ടരും .....
അവരുടെ കൈകളിൽ കിടന്നു ഞെരിയുന്നവരെ കണ്ടിട്ടും ... ഒന്നും ചെയ്യാനാകാതെ ... ഇരുട്ടിന്റെ മറ പറ്റി പുറത്തേക്ക് .....
ഓടുകതന്നെ ആയിരുന്നു .... ജീവൻ മരണ പോരാട്ടം ....
എത്രയും പെട്ടെന്ന് അവിടെ എത്തണം ...
കാര്യം കണ്ട് ആരും അറിയാതെ തിരികെ മലൈ കാഞ്ചിയിൽ കയറണം ......
ഞങ്ങൾ രണ്ടും ഇല്ലെന്നറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ചിന്തിക്കാനേ കഴിയില്ല .....
കുത്തനെയുള്ള കയറ്റമായിരുന്നു ....
പായലു പിടിച്ച പാറ കൂട്ടങ്ങളെയൊക്കെ ചവിട്ടി കയറുക ദുഷ്കരം തന്നെയാണ് ....
തെന്നി താഴേക്ക് പലവട്ടം ഊർന്നു പോയി ....
കൈയ്യും കാലും നന്നായി ഉരഞ്ഞ് തൊലി പോയി ....
അഴകിക്ക് നല്ല സ്റ്റാമിന ആയിരുന്നു ...
എന്നെയും പിടിച്ചു വലിച്ചായി കയറ്റം .....
തൊണ്ട ക്കുഴിയൊക്കെ വറ്റിവരണ്ടു.....
ശ്വാസം എടുക്കാൻ പറ്റാതെ വല്ലാതെ കിതച്ചു .....
പാറ കൂട്ടങ്ങൾക്ക് അപ്പുറം മുൾപടർപ്പുകൾ .....
കൈയ്യിലൊക്കെ ഉടക്കി .... കിറി .... ജീവൻ പോകുന്ന വേദന....
അവയെ വകഞ്ഞു മാറ്റി മുന്നോട്ട് കുതിച്ചു .... വേപ്പിൻ മരം എത്തിയപ്പോഴേക്കും തളർന്ന് അവിടേക്ക് കിടന്നു --....
പ്ലാസ്റ്റിക് കവറിൽ പിസ്റ്റൾ ....
മൊബൈൽ ഫോൺ ....
മറ്റു ചില ഡിവൈസുകൾ ....
അഴകി തുറിച്ചു നോക്കി .....
നീ ... നീ ....പോലീസാണോ .....
പയസ്വിനിക്ക് ചിരി വന്നു ....
സമയം പോകുന്നു ....
ഫോൺ ഓണാക്കി ചില മെസ്സേജുകൾ അയച്ചു ......
വിഷ്വൽസ് അറ്റാച്ച് ചെയ്തു ....
ഒരു നമ്പറിലേക്ക് നോക്കിയതും അവളുടെ ഹൃദയം ആർദ്രമായി ....
മലൈകാഞ്ചിയും ഞാനും നിന്നെ കാത്തിരിക്കുന്നു ..... ലൂർദ്ധ്....
മറ്റെന്തൊക്കെയോ കുത്തി കുറിച്ചു ...
കൂടെ ലൊക്കേഷൻ മാപ്പും സെൻഡ് ചെയ്തു .....
കുറച്ചധികം effort തന്നെയാണ് ... ഈ കഥ .... നിങ്ങൾ തരുന്ന റിവ്യു വായിക്കുന്നതാണ് ഊർജ്ജം .... വലിയ റിവ്യു .... തായോ ...
കഴിഞ്ഞ പാർട്ടിന് നിങ്ങൾ തന്ന റിവ്യുവായിച്ച് ഒത്തിരി സന്തോഷമായി. തിരികെ ഒരു മറുപടി തരാൻ കഴിയാഞ്ഞത് സുഖമില്ലാതെ ഇരിക്കുകയാണ്. ഇത് നേരത്തെ എഴുതിയതു കൊണ്ടാണ് Post ചെയ്യുന്നത് ....
തുടരും ...