ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 34 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ശരീരം മുഴുവൻ വല്ലാത്ത വേദന തോന്നിയപ്പോൾ ആണ് ആമി കണ്ണുകൾ പയ്യെ ചിമ്മി തുറന്നത്.നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.അവൾ പതിയെ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ആണ് നെഞ്ചിൽ എന്തോ ഭാരം പോലെ തോന്നിയത്. തല ചരിച്ചു താഴേയ്ക്ക് നോക്കിയതും അവൾ ചെറുതായ് ഒന്ന് വിറച്ചു പോയി.നഗ്നമായ തന്റെ ശരീരത്തിൽ കൈകളാൽ ചുറ്റി വരിഞ്ഞു മാറിൽ മുഖം പൂഴ്ത്തി കിടക്കുന്ന അവളുടെ ഇച്ചായൻ.അപ്പോഴാണ് തലേന്ന് രാത്രി തങ്ങൾക്ക് ഇടയിൽ സംഭവിച്ചത് ഒക്കെ അവൾക്ക് ഓർമ വന്നത്.അതൊക്കെ ഓർക്കേ അവളുടെ മുഖം നാണത്താൽ ചുവന്നു. ഇത്തിരി നേരം അവന്റെ മുഖത്തേയ്ക്ക് നോക്കി കിടന്ന ശേഷം അവൾ പതിയെ അവനെ തന്റെ ശരീരത്തിൽ നിന്നും അകത്തി മാറ്റാൻ നോക്കി. എന്നാൽ അവൻ അവളെ വിടാതെ ഒന്നൂടെ മുറുക്കി പിടിച്ച് കിടന്നു. അവൾ പിന്നെയും പിന്നെയും ശ്രെമിച്ചു കൊണ്ടിരുന്നു. അത് നടക്കാതെ ആയതും അവൾ ആ ശ്രെമം ഉപേക്ഷിച്ച് അവനെ നോക്കി കിടന്നു.


"എന്താ ആമി കൊച്ചേ ഇച്ചായന്റെ ഭംഗി നോക്കുവാണോ "


അവന്റെ കുറുമ്പോടെ ഉള്ള സ്വരം കേട്ടാണ് ആമി അവനിൽ നിന്ന് നോട്ടം മാറ്റിയത്. അത് മനസിലാക്കി ആദം ഒരു കള്ള ചിരിയോടെ അവളുടെ ഇടത് മാറിൽ പതിയെ കടിച്ചു.


"സ്സ്"


അവൾ ഒരു ശബ്ദത്തോടെ ഉയർന്നു പൊങ്ങി. ശേഷം പിടയ്ക്കുന്ന മിഴികളോടെ അവനെ നോക്കി. ആദം അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ച് കൊണ്ട് അവളിൽ നിന്ന് അകന്ന് മാറി കിടന്നു. അവൻ മാറിയതും ആമി വേഗം അടുത്ത് കിടന്ന ഷീറ്റ് എടുത്ത് അവളുടെ നഗ്നമായ ശരീരം മറച്ചു. അത് കണ്ട് ആദം ഒരു കുസൃതി ചിരിയോടെ അവളുടെ ചെവിക്കരുകിലേയ്ക്ക് മുഖം അടുപ്പിച്ച് പതിയെ പറഞ്ഞു.


"ഇച്ചായൻ എല്ലാം ഇന്നലെ കണ്ടതാ പിന്നെ എന്തിനാ കൊച്ചേ ഇങ്ങനെ മറച്ചു പിടിക്കുന്നത് "


അത് കേട്ട് അവൾക്ക് എന്തൊക്കെയോ തോന്നി.


"എന്റെ ആമി കൊച്ച് ഒത്തിരി സുന്ദരി ആണ് കേട്ടോ "


ചെവിക്ക് അരുകിൽ പതിയുന്ന അവന്റെ നിശ്വസ ചൂടും വാക്കിലെ വശ്യതയും അവളെ തളർത്തി. അവളുടെ മുഖം നാണത്താൽ ചുവന്ന് തുടുത്തു. അത് മറയ്ക്കാൻ എന്ന പോൽ വേഗം തിരിഞ്ഞ് കിടന്നു. ആദം അത് കണ്ട് ഒന്നൂടെ അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്ന് കൊണ്ട് ആ ഷീറ്റിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറി. അവന്റെ നഗ്നമായ ശരീരം അവളുടെ നഗ്നമായ ശരീരത്തിൽ അമർന്നതും അവൾ ഒന്ന് പുളഞ്ഞു കൊണ്ട് മുന്നിലേയ്ക്ക് ആയാൻ നിന്നതും അവൻ വേഗം അവളുടെ അരയിലൂടെ ചുറ്റി പിടിച്ച് അവന്റെ ദേഹത്തേയ്ക്ക് ചേർത്തു കൊണ്ട് ചോദിച്ചു.


"എവിടെയാക്ക കൊച്ചേ ഈ ഓടുന്നെ "


അവൾ ഒരു പിടച്ചിലോടെ മുഖം ചരിച്ച് അവനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.


"ഇച്ചാ..യ നിക്ക് എ...ന്തോ പോലെ, എന്നെ വിട് "


അവളുടെ വിറച്ച് വിറച്ച് ഉള്ള വാക്കുകൾ കേട്ട് അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.


"എന്റെ ആമി കൊച്ചിന് എന്താ തോന്നുന്നത് അത് പറഞ്ഞിട്ട് പൊയ്ക്കോ "


അവൾ ഇല്ല എന്ന അർഥത്തിൽ തലയിട്ടിയതും അവൻ ഒരു കള്ള ചിരിയോടെ അവൾക്ക് ഒന്ന് ചിന്തിക്കാൻ കഴിയും മുന്നേ അവളെ അവന് നേർക്ക് തിരിച്ച് കിടത്തിയിരുന്നു.


"പറയാതെ നിന്നെ ഞാൻ വിടില്ല കൊച്ചേ "


അവന്റെ മുഖത്തേ ഭാവവും ചിരിയും കണ്ട് ആമി വേഗം ഒന്നും ആലോചിക്കാതെ അവനെ മുറുകെ പുണർന്നു. എന്നാൽ ഈ തവണ ഇരുവരുടെയും ശരീരം ഒരുപോലെ വിറച്ചു. അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു.എത്ര പുണർന്നിട്ടും മതി വരാത്ത പോലെ അവരുടെ കൈകളാൽ പരസ്പരം ആഞ്ഞു പുണർന്നു. അവന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി വച്ചു. ആമി പിടഞ്ഞ് കൊണ്ട് തന്റെ കഴുത്ത് മുകളിലേക്ക് വളച്ചു പിടിച്ചു. അവന്റെ ചുണ്ടും നാവും പതിയെ പതിയെ അവിടെ ചലിച്ചു കൊണ്ടിരുന്നു. അതിന് അനുസരിച്ച് അവളുടെ കൈകൾ അവന്റെ ശരീരത്തിൽ മുറുകി.കഴുത്തിൽ നിന്ന് അവളുടെ മാറിലേയ്ക്ക് അവന്റെ മുഖം തെന്നി നീങ്ങി. അവിടെ ആകെ അവന്റെ ചുണ്ടിനാലും നാവിനാലും കളം വരച്ചു.


"ഇച്ചായ"


അവൾ പിടഞ്ഞ് കൊണ്ട് അവന്റെ മുഖം അവളുടെ നെഞ്ചിലേയ്ക്ക് അമർത്തി പിടിച്ചു. അത് അവനിൽ പതിന്മടങ്ങ് ആവേശം ആണ് നിറച്ചത്. കൈകളാൽ അവളുടെ മാറിടങ്ങളെ അമർത്തി ഞെരിച്ചു കൊണ്ട് ചുണ്ടുകൾ കൊണ്ട് അമർത്തി നുണഞ്ഞു.ഇരു മാറിലും അവന്റെ ചുണ്ടും നാവും പല്ലും മാറി മാറി പതിഞ്ഞു കൊണ്ടിരുന്നു.


പിന്നെയും അവന്റെ ചുണ്ടുകൾ അവിടെ നിന്നും ഇഴഞ്ഞു താഴേയ്ക്ക് ഒഴുകി ഇറങ്ങി. അവളുടെ കുഞ്ഞ് വയറിൽ ആകെ അവന്റെ മുഖം ഓടി നടന്നു. നാഭിചുഴിൽ നാവ് കൊണ്ട് മുഖം അമർത്തി ചുംബിച്ചു. അവൾ ബെഡിൽ കിടന്ന് പുളഞ്ഞു.


"ഇച്ചായ മതി "


തളർച്ച ബാധിച്ച അവളുടെ സ്വരം കേൾക്കെ അവൻ മനസില്ല മനസോടെ അവളിൽ നിന്ന് പിൻ വാങ്ങി ബെഡിൽ മലർന്ന് കിടന്ന് കൊണ്ട് കിതപ്പ് അടക്കാൻ പാട് പെടുന്നവളെ പൊക്കി എടുത്ത് തന്റെ നെഞ്ചിൽ കിടത്തി പൊതിഞ്ഞു പിടിച്ചു.


"ആമി കൊച്ചേ "


ഏറെ നേരത്തിന് ശേഷം അവൾ ഒന്ന് ഓക്കേ ആയി എന്ന് തോന്നിയതും അവൾ വിളിച്ചു.


"മം "


അവൾ ഒന്ന് മൂളി കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ പതുങ്ങി കിടന്നു കൊണ്ട് അവന്റെ കഴുത്തിൽ മുഖം അമർത്തി വച്ചു.


"കാര്യം ഈ കിടപ്പ് അൽപ്പം സുഖം ഉള്ളതാണെങ്കിലും അധികം നേരം ഇങ്ങനെ കിടന്നാൽ ഇച്ചായന് പിടിച്ച് നിൽക്കാൻ പറ്റില്ലാട്ടോ "


അവൻ കുറുമ്പ് നിറഞ്ഞ സ്വരത്തിൽ പറഞ്ഞതും അവൾ ഞെട്ടി കൊണ്ട് വേഗം അവനിൽ നിന്ന് അകന്ന് മാറാൻ നോക്കി. എന്നാൽ അവൻ അതിന് അനുവദിക്കാതെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. ആമി നിറഞ്ഞ മനസോടെ കണ്ണുകൾ അടച്ച് അത് സ്വികരിച്ചു.ശേഷം അവളെ പതിയെ ബെഡിലേയ്ക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റ് താഴെ ചിതറി കിടന്ന വസ്ത്രങ്ങൾ എടുത്ത് ഇട്ടു. പിന്നെ ബെഡിന്റെ അരുകിലേയ്ക്ക് വന്ന് അവളെ രണ്ട് കൈകൊണ്ടും കോരി എടുത്തു. അത് കണ്ട് അവൾ ചെറുതായ് ഒന്ന് കുതറി കൊണ്ട് പറഞ്ഞു.


"ഇച്ചായ ഞാൻ നടക്കാം "


"വേണ്ട കൊച്ചേ ശരീരം ഒക്കെ നല്ല വേദന ആയിരിക്കും. നടക്കാൻ പ്രയാസം ഉണ്ടാവും "


അവൻ അത് പറഞ്ഞതും അവൾ കൂതറൽ നിർത്തി അവന്റെ നെഞ്ചിൽ പതുങ്ങി കിടന്നു. ആദം അവളെ ബാത്‌റൂമിൽ ആക്കിയ ശേഷം ടൗവലും അവൾക്ക് ഇടാൻ ഉള്ള ഡ്രെസ്സും എടുത്ത് കൊടുത്ത ശേഷം പറഞ്ഞു.


"ചെറിയ ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി "


അവൾ അത് കേട്ട് തലയാട്ടി കാണിച്ചു. അവൻ ഡോർ അടച്ച് ബെഡിൽ വന്ന് ഇരുന്നു. ഇത്തിരി നേരം കഴിഞ്ഞതും ആമി ഫ്രഷായി ഇറങ്ങി. അതിന് ശേഷം ആദം പോയ്‌ കുളിച്ചു വന്നു. ശേഷം ഇരുവരും ഒരുമിച്ച് ആണ് താഴേയ്ക്ക് ഇറങ്ങിയത്.





===================================

"ഈ പിള്ളേരെ കാണാൻ ഇല്ലല്ലോ "


അലോഷിയും മാത്യുവും മേരിയും വന്നിട്ട് ഒരുപാട് നേരം ആയിട്ടും ആമിയെയും ആദമിനേയും കാണാൻ ഇല്ല. സുമതിയോട് അനേക്ഷിച്ചപ്പോ അറിഞ്ഞു അവർ ഇതുവരെ താഴേയ്ക്ക് വന്നില്ല എന്ന്. ഉണർന്ന് കാണില്ല എന്ന് കരുതി അവർ വിളിക്കാൻ പോയില്ല. ഹാളിൽ തന്നെ അവരെയും കാത്തിരിക്കുവാണ് മൂന്ന് പേരും. അലോഷി ആണെങ്കിൽ വന്ന നേരം മുതൽ ടീവീ യും കണ്ട് സോഫയിൽ കിടക്കുവാ.അപ്പോഴാണ് സാന്ദ്ര താഴേയ്ക്ക് വന്നത്.


"ആഹാ മോള് എഴുന്നേറ്റത് ഉള്ളൂ "


അവളെ കണ്ടതും മേരി ചെറിയ ഒരു ചിരിയോടെ ചോദിച്ചു.


"അതെ ആന്റി ഇത്തിരി താമസിച്ചു "


അവളും ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അലോഷി സാന്ദ്രയുടെ സൗണ്ട് കെട്ടു എങ്കിലും ആ ഭാഗത്തേയ്ക്ക് നോക്കാനേ പോയില്ല.


"അല്ല ആമി എവിടെ "


ആമിയെ അവിടെ എങ്ങും കാണാതെ ആയതും സാന്ദ്ര മേരിയെ നോക്കി ചോദിച്ചു.


"അത് തന്നെയാ ഞങ്ങളും ഇപ്പൊ പറഞ്ഞത് രണ്ട് പേരെയും താഴേയ്ക്ക് കാണാൻ ഇല്ല. എഴുന്നേറ്റില്ല എന്ന് തോന്നുന്നു "


അത് കേട്ട് സാന്ദ്രയുടെ മുഖം ഒന്ന് മങ്ങി അവൾ ഒരു സംശയത്തോടെ സ്റ്റയരിലേയ്ക്ക്  നോക്കി. അലോഷി ഇത് കണ്ട് ഒരു തരാം പുച്ഛത്തോടെ അവളെ നോക്കി. അപ്പോഴാണ് ആദവും ആമിയും സ്റ്റേയർ ഇറങ്ങി താഴേയ്ക്ക് വന്നത്. ആമിയുടെ തോളിൽ കൈയിട്ട് എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് വരുവാണ് ആദം. ആമി ആണെങ്കിൽ അവന് മുഖം കൊടുക്കാതെ നാണത്തോടെ ചിരിക്കുന്നു. അവരുടെ ഈ ഭാവങ്ങൾ ഒക്കെ കണ്ട് സാന്ദ്രയുടെ മുഖം വലിഞ്ഞു മുറുകി.


സാന്ദ്രയെ തന്നെ ശ്രെധിച്ചു നിന്ന ആലോഷി അവളുടെ മുഖത്തേ ദേഷ്യം കണ്ട് അവൾ നോക്കുന്ന ഇടത്തേയ്ക്ക് നോക്കി. അവിടെക്ക് നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു.


"കള്ള തീരുമാലി ആ കൊച്ചിനെ വളച്ച് കുപ്പിയിൽ ആക്കിയോ ഇവൻ "


അലോഷി അവരെ നോക്കി കൊണ്ട് പതിയെ പറഞ്ഞു. അപ്പോഴാണ് താഴെ ഇരിക്കുന്നവരെ അവരും കാണുന്നത്. അവരെ കണ്ടതും ആമി വേഗം അവനിൽ നിന്ന് അകന്ന് മാറാൻ നോക്കി എങ്കിലും ആദം സാന്ദ്രയുടെ മുഖം കണ്ടതും ആമിയെ അവന്റെ നെഞ്ചിലേയ്ക്ക് ഒന്നുടെ ചേർത്ത് പിടിച്ചു. സാന്ദ്ര ദേഷ്യത്തോടെ മുഖം തിരിച്ചു.


"ആഹാ നേരം എത്ര ആയ് പിള്ളേരെ ഇപ്പോൾ ആണോ എഴുന്നേൽക്കുന്നത് "


ആമിയെ കണ്ടതും മേരി ചിരിച്ചു കൊണ്ട് ചോദിച്ചു. ആമി ആണെങ്കിൽ എന്ത് പറയും എന്ന് അറിയാതെ ഒന്ന് പതറി നിന്നു.


"അല്ല മോള് ഇന്ന് കോളേജിൽ പോകുന്നില്ലേ "


മാത്യു ചോദിച്ചതും ആമി വീണ്ടും ഒന്ന് പരുങ്ങി. അത് കണ്ട് ആദം അയാൾക്ക് ഉള്ള മറുപടി കൊടുത്തു.


"അവൾക്ക് രാത്രി ചെറിയ പനി ആയിരുന്നു. അതുകൊണ്ട് ഇന്ന് പോകുന്നില്ല എന്ന് വച്ചു "


"അയ്യോ എന്നിട്ട് ആണോ കുഞ്ഞേ നീ കുളിച്ചത് "


മേരി വേഗം അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് അവളുടെ നെറ്റിയിലും കഴുത്തിലും കൈ വച്ച് കൊണ്ട് ചോദിച്ചു.


"ഇപ്പൊ കുഴപ്പം ഇല്ല കുറവുണ്ട് അതാ ഞാൻ "


ആമി വാക്കുകൾക്കായ് പരതി കൊണ്ട് അടുത്ത് നിൽക്കുന്ന ആദമിനെ ഒന്ന് നോക്കി. അവൾ നോക്കുന്നത് കണ്ട് അവൾ ആരെയും തന്നെ ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തി അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.അവൾ വേഗം ഒരു പിടച്ചിലോടെ നോട്ടം മാറ്റി. എന്നാൽ ഇതൊക്കെ കണ്ട് സാന്ദ്ര പകയോടെ ആമിയെ നോക്കി നിന്നു. തുടരും

To Top