രചന: ബിജി
ഒട്ടും വെളിച്ചമില്ലാത്ത മുറി ......
അതിലേക്ക് കയറും മുൻപ് ഞാനൊന്ന് തിരിഞ്ഞു നോക്കി ....
ആകാശം മുട്ടെ എടുപ്പോടെ നില്ക്കുന്ന മലെ കാഞ്ചിയുടെ ഒരു ഭാഗം മാത്രമാണ് കാണുന്നത്
റൗണ്ട് ഷേപ്പിലാണ് ഈ കോട്ടയെന്ന് തോന്നുന്നു .....
നിഗൂഢതകൾ നിറഞ്ഞ മലൈ കാഞ്ചി ....
പുഴുവരിച്ചു കിടക്കുന്ന എത്രയോ ജന്‌മങ്ങളാൽ നിറഞ്ഞ ഇരുട്ടറകൾ....
മാനസിക രോഗികളും ...
ലൈഗീംക ചൂഷണത്തിന് വിധേയരാക്കപ്പെട്ടവരും ....
എത്ര മനസ്സുകളുടെ പിടപ്പ് എറ്റുവാങ്ങുന്ന കോട്ടയുടെ ചുമരുകൾ ....
എന്നെ ആരോ ഇരുട്ടു മുറിയിലേക്ക് തള്ളിയതും .....
ആ മുറിയുടെ വാതിലടഞ്ഞതും
ഒരുമിച്ചായിരുന്നു .....
ആ അടഞ്ഞ വാതിലിൽ ചാരി ഞാൻ നിന്നു .....
കണ്ണടച്ച് ഹൃദയത്തെ വരുതിയിലാക്കാൻ ശ്രമിച്ചു .....
മലൈ കാഞ്ചിയിൽ ഞാൻ എത്തപ്പെട്ടതല്ല ....
മലൈകാഞ്ചി എന്നിലേക്ക് എത്തിച്ചേരുകയായിരുന്നു ....
ഇതെന്നിൽ മാത്രം നിക്ഷിപ്തമായ നിയോഗം ആണ് ...
തോൽക്കരുത് ....
ഞാൻ കണ്ണു തുറന്നതും ....
നൂറ് .... നൂറ് റാന്തൽ തിരിതെളിഞ്ഞ കാഴ്ചകൾ .....
ആർഭാടപൂർണ്ണമായ ഒരു വലിയ ഹാൾ ....
തൂവെള്ള ലേസ് തുണിയിൽ സിൽവർ ജരികളാൽ തുന്നൽ പിടിപ്പിച്ച ... വിരികളാൽ ജാലക വാതിലുകൾ അലങ്കരിച്ചിരിക്കുന്നു ....
നിലത്ത് വീലകൂടിയ കമ്പളങ്ങൾ ....
ദർബാർ ഹാളിനെ അനുസ്മരിക്കും വിധമുള്ള ഇരിപ്പിടങ്ങൾ ....
വെൽവെറ്റ് കുഷ്യനുകൾ ....
തീൻ മേശയിൽ വിദേശി ..... മദ്യം....
പിന്നിലൊരു കാലടി ഒച്ച.....
തിരിഞ്ഞതും ....
പ്രതീക്ഷിച്ച കാഴ്ച ....
എന്നിൽ ഒരു മാറ്റവും തോന്നാഞ്ഞത് ... ആ മുഖത്തും അമ്പരപ്പ് ....
ആർതർ .....
മലൈ കാഞ്ചി എങ്ങനെ ...?
നിനക്ക് ബോധിച്ച പോലുണ്ടല്ലോ ...?
തീർച്ചയായും ....
ഇപ്പോഴാ ലൈഫ് ത്രില്ലിങ്ങും ..
അഡ്വഞ്ചറസും ആയത് ....
മലൈ കാഞ്ചി പാപികളുടെ ശവപറമ്പല്ല ആർതർ ....
ഞാനീ മുറിയിൽ വന്നപ്പോൾ എനിക്ക് കിട്ടിയ ഗന്ധം ....
സുഗന്ധ കൂട്ടുകളോ അത്തറുകളോ അല്ലായിരുന്നു ....
വീലകൂടിയ മയക്കുമരുന്നിന്റെയാണ്.....
മെത്താം ഫെറ്റാ മൈൻ .....
ആർതറിന്റെ കണ്ണിൽ നടുക്കം ...
ഇവളിതെങ്ങനെ ...
ഇതിലൊന്നും ഒടുങ്ങില്ലല്ലോ മലൈ കാഞ്ചിയിലെ കാഴ്ചകൾ ....
സമ്മതിച്ചു ....
വെറുതെയല്ല എന്റെ വിത്ത് നിന്റെ ചൂട് ഇഷ്ടപെട്ടത് ....
അവന് നിന്നെ പിരിയാനാകാത്തത് ....
നിന്നെ തേടി അലയുന്നുണ്ട് .....
ഇവിടം അവനൊരിക്കലും കണ്ടുപിടിക്കില്ല .....
അതു നിങ്ങളുടെ കോൺഫിഡൻസ് ...
ലൂർദ്ധ് അവനൊരു തിരമാലയാണ് .....
വന്യമായി ആഞ്ഞടിക്കാനും ....
പതഞ്ഞ് ഒഴുകി തഴുകാനും ഒരുപോലെ കഴിയുന്ന തിരമാല .....
അവന്റെ വന്യതയെ അളക്കാൻ നില്ക്കരുത് .....
നിന്റെ ഈ ചൊടുപ്പിക്കുന്ന ധൈര്യമുണ്ടല്ലോ .....
അതെനിക്ക് തരുന്ന ലഹരി ......
ഒന്നിനേയും പേടിക്കാതെ നിന്റെ ഈ നില്പ്പ് .....
മകൻ പ്രണയിച്ചവളെ അപ്പൻ അനുഭവിച്ച്.... വിഴുപ്പാക്കി വലിച്ചെറിയുക ....
എങ്ങനെയിരിക്കും പയസ്വിനി..
ആ വിധമൊരു ടീസ്റ്റ് ....
ഗംഭീരം .....
പയസ്വിനി തള്ള വിരലും ചൂണ്ടും വിരലും സംയോജിപ്പിച്ച് ആക്ഷൻ കാട്ടി .....
ആർതറിന്റെ കണ്ണൂകൾ കുറുകി ....
തന്നെ അവജ്‌ഞ്ഞയോടെ നോക്കുന്നവൾ ....
ഭയത്തിന്റെ നേരിയ ലാജ്ഞന പോലും അവളിൽ ഇല്ലാ .....
താൻ അഹങ്കരിക്കുന്നുണ്ടാവും അല്ലേ ....
ആർതർ .....
പലരേയും സ്വാധിനിച്ചും കൊന്നും തട്ടിയെടുത്തും താനുണ്ടാക്കിയ പദവികളും ... സമ്പത്തും .... ആൾക്കൂട്ടങ്ങളിലുള്ള മതിപ്പും ....
ഇതൊന്നുമില്ലാത്ത ഒരു ആർതർ
ചിന്തിച്ചിട്ടുണ്ടോ ...? അങ്ങനൊന്ന് ...
ഒന്നുമില്ലാതെ ... ഉടുതുണിയുമായി നീ നിൽക്കുന്ന ഒരു ദിവസം വിദൂരമല്ല.....
താനൊരു രാജ്യദ്രോഹിയാണ് ....
ഇന്റർനാഷണൽ ക്രിമിനൽ ....
താനെന്താ എന്നെ കുറിച്ച് വിചാരിച്ചത് --...
എന്റെ കുടുംബത്തെ കാട്ടി ഭീഷണിപ്പെടുത്തിയാൽ വാലും ചുരുട്ടി നീ പറയും വിധം അനുസരിച്ച് നിന്റെ കാലിൽ വീഴുമെന്നോ
നീ എനിക്ക് നല്ലതൊന്നും കരുതി വയ്ക്കില്ല എന്നറിഞ്ഞു തന്നെയാ ഞാൻ മലൈ കാഞ്ചിയിൽ എത്തിയത് ....
നിനക്കായ് കരുക്കൾ നീക്കി തന്നെയാ അവിടെ നിന്ന് പുറപ്പെട്ടത് ...
ഞാൻ തിരികെ എത്താത്ത ഓരോ സെക്കൻഡ്സും നിനക്കായി വിരിച്ച വലയും മുറുകും ....
ലൂർദ്ധിനെ കൂടാതെ തനിക്കൊരു മകളില്ലേ.....?
പയസ്വിനി അയാളുടെ കണ്ണൂകളിൽ മാത്രം തന്റെ നോട്ടത്തെ ഉറപ്പിച്ചു ....
നിനക്കെന്നെ കണ്ടിട്ട് എന്തു തോന്നുന്നു .....
എനിക്ക് കിടന്നു തന്നവളുമാരുടെ കണക്കെടുപ്പെങ്കിൽ നീ നല്ലതു പോലെ വലയും ...
പിന്നെ ആ വഴി പിഴച്ചുണ്ടായതുങ്ങളുടെ എണ്ണം എടുപ്പിന് പോയിട്ടില്ല ....
കൂട്ടുകാരന്റെ ഭാര്യയെ കീഴടക്കി ....
അതിലൊരു മകളും ...
ഏബൽ ....
ആർതറിൽ ആദ്യമായൊരു പതർച്ച .....
നീ ... നീയെങ്ങനെ ....?
തന്റെ അവിഹിതത്തിന്റെ വേര് അന്വേഷിക്കലല്ല എന്റെ പണി പക്ഷേ അറിഞ്ഞു --...
നീയൊരു നികൃഷ്ടനാണ് ആർതർ ....
നിന്റെ ചോരയാണ് അവളെന്നറിത്തിട്ടും നീ അവളെ പ്രാപിക്കാൻ തുനിഞ്ഞു ....
അയാളുടെ മുഖത്ത് വികൃതമായ ചിരി തെളിഞ്ഞു .....
നിനക്കെല്ലാം അറിയാം അല്ലേ...?ഞാൻ ഭയന്നു പോകുമെന്ന് കരുതിയോ ...?
നിനക്കിവിടുന്നൊരു വിടുതൽ : ഉണ്ടാകില്ല .....
നീ ഭയക്കണം ആർതർ .....
കാരണം എതിരേ ..നീ നിസ്സാരയെന്ന് കരുതിയ പയസ്വിനി ആണ് .....
അമേരിക്കൻ ഭരണക്രമത്തിലെ നിന്റെ പദവി....
നിനക്കുള്ള ജനപിന്തുണ....
നിന്നെ ആരാധിക്കുന്നവർ .....
നീ എന്ന നീചനെ അറിഞ്ഞാൽ ....
എന്തിന് ഇതൊക്കെ ലൂർദ്ധ് അറിയുന്ന ആ നിമിഷം .... ചിന്തിച്ചിട്ടുണ്ടോ ....?
ഇവിടം ... ഈ മലൈ കാഞ്ചി നിന്നെപ്പോലെയുള്ള ചെകുത്താൻമാരുടെ സൃഷ്ടി ....
ഇതൊന്നു പുറത്തറിഞ്ഞാൽ പുഴുത്ത പട്ടിയെ കാണും വിധം നിന്നെയും കാണും ....
കല്ലെറിഞ്ഞ് കൊല്ലും
മലൈ കാഞ്ചി എന്തിനെന്ന് എനിക്ക് മനസ്സിലായി .....
ലോകം തിരിച്ചറിയുന്ന ദിവസത്തിനായി ഞാനും കാത്തിരിക്കുന്നു....
നിന്നെ കുടുക്കാൻ പണി എടുത്തിട്ടു തന്നാ ഞാൻ ഇവിടെ എത്തിയത് ...
നീ ഇപ്പോ ചിന്തിക്കുന്നത് എനിക്ക് അറിയാം ആർതർ
ഒരു ബുള്ളറ്റിൽ തീർക്കേണ്ട കേസ് മലൈകാഞ്ചി വരെ എത്തിച്ചതിന്റെ ഭവിഷ്യത്ത് .....
നിനക്കെന്നെ കൊന്നുകളഞ്ഞേക്കാമായിരുന്നു ആർതർ .....
നിന്റെ മകൻ എന്നെ പ്രണയിച്ചതിന്റെ പേരിൽ ....
ഇനി അതും നടക്കില്ലല്ലോ ....
എനിക്കെന്തു സംഭവിച്ചാലും അത് നിന്നിലേക്ക് തന്നെ വിരൽ ചൂണ്ടും ....
ഞാനൊരു ഒറ്റയാൾ പോരാളി ആണ് .....
ഇനിയും കാണാം ആർതർ ....
മലൈ കാഞ്ചി എപ്പോഴും പ്രഷുബ്‌ധം ആണല്ലോ .....
പയസ്വിനി വെല്ലുവിളിക്കുകയാണ് ....
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
വീഡിയോ ക്ലിപ്സ് കണ്ടതും ലൂർദ്ധ്
മാനസീക പിരിമുറുക്കത്തിലാണ് ...
വീഡിയോയിലെ ചില പോർഷൻസ് സൂം ചെയ്ത് നോക്കി...
അവരെല്ലാം ഇരുന്നിട്ടും ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി ....
ഏബൽ പിന്നാലെ പോയി നോക്കിയതും ....
കാറെടുത്ത് പോകുന്ന ലൂർദ്ധിനെയാണ് കാണുന്നത് ....
തന്റെ ബംഗ്ലാവിൽ എത്തിയതും ലൂർദ്ധ് അതിശയിച്ചു ...
പാർവ്വതി മേനോൻ
അമ്മ ....
ഇതെപ്പോ ......
അപ്പാ ഇല്ലേ ....
ഞാൻ മാത്രം .....
ഞാൻ കുറച്ച് തിരക്കിലാ അമ്മേ ...
പിന്നെ കാണാം ....
അവരെയൊന്ന് നോക്കി അതിവേഗം തന്റെ റൂമിലേക്ക് ചെന്നു....
ടേബിളിൽ എന്തോ തിരയുകയാണ് ...
അവന്റെ ഹൃദയം ഇടുപ്പ് കൂടുന്നു ......
നന്നായി വിയർത്തവൻ ....
ഒരിക്കലും സംഭവിക്കരുതേന്ന് ആഗ്രഹിച്ചു പോയി
ടേബിളിലെ ഡ്രോയറും തുറന്ന് എന്തൊക്കെയോ വലിച്ചു വാരിയിട്ടു .....
ഒടുവിൽ താൻ തിരക്കിയ ആ വസ്തു കിട്ടിയതും ....
കണ്ണൊന്ന് കലങ്ങി .....
എത്ര നിയന്ത്രിച്ചിട്ടും .... വരുതിയിലാകാത്ത മനസ്സ് ....
ഇതൊന്ന് വെച്ച് ....ഇങ്ങനെയൊക്കെ ചിന്തിക്കേണ്ടതുണ്ടോ ...?
സംശയിക്കേണ്ടതുണ്ടോ ...?
സത്യമേത് .... മിഥ്യയേതെന്ന് അറിയാത്തൊരു മായികത ....
അവൻ ഫോണെടുത്ത് ആരോടൊ സംസാരിച്ചു ....
അവര് പറഞ്ഞ വാക്കുകൾ അവനെ പിന്നെയും ... മുറിവേല്പ്പിച്ചു .....
എത്ര നേരം ആ മുറിയിൽ .... തനിച്ചിരുന്നു .... മെഹന്ദിന്റേയും. ഏബലിന്റേയും ഉൾപ്പടെ നിരവധി കോളുകൾ ... എല്ലാം ബിസിയാക്കി ഒടുവിൽ സ്വിച്ച് ഓഫ് ചെയ്തു
വല്ലാത്തൊരു വിങ്ങൽ ...
ആരോടോക്കെയുള്ള ദേഷ്യം സങ്കടം ....
തലവേദന അസഹ്യമായതും ..... ഷവർ ഓൺ ചെയ്ത് അതിന് താഴെ നിന്നു ഏറെ നേരം ....
താഴെ തന്നെ കാത്തു നിന്ന അമ്മയ്ക്കരികിലേക്കവൻ നടന്നു ....
ഒരു ഗ്രീൻ ടീ താ അമ്മാ...
തലവേദന .....
എന്റെ മാറ്റങ്ങൾ അമ്മയ്ക്കല്ലാതെ ആർക്കാ മനസ്സിലാകുക ....
ഗ്രീൻ ടീ കുടിച്ച് അമ്മയുടെ മടിയിൽ കിടന്നപ്പോൾ കണ്ണു നിറയുന്നു .....
മലൈ കാഞ്ചി .......
പാർവ്വതി അവനു കേൾക്കും വിധത്തിൽ പറഞ്ഞു ......
മോൻ കേട്ടിട്ടുണ്ടോ ....?
വിണ്ടും എടുത്തു പറഞ്ഞു ....
മലൈ കാഞ്ചി .....
മടിയിൽ കിടന്നുകൊണ്ടു തന്നെ ഇല്ലാന്ന് മുഖം ചലിപ്പിച്ചു ....
തുടരും
നമ്മുടെ പയസ്വിനി പോരാളി ആണെന്ന് മനസ്സിലായിക്കാണും ..... ചിലത് സസ്പെൻസിട്ടിട്ടുണ്ട് എല്ലാം പറയും ... ലൂർദ്ദും ... മലൈ കാഞ്ചിയും തമ്മിൽ കുറച്ച് ദൂരം മാത്രം .... കുറച്ച് റിസ്കിയണ് പയസ്വിനി എഴുതുന്നത് ... നിങ്ങളുടെ റിവ്യു ആണെന്നെ സന്തോഷിപ്പിക്കുന്നത്.