ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 32 വായിക്കൂ...

Valappottukal

 



രചന: ആതൂസ് മഹാദേവ്




ആമി താഴേയ്ക്ക് ഇറങ്ങി പുറത്തെ ഗാർഡനിലേയ്ക്ക് ആണ് വന്നത്. അവളുടെ ശരീരം കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു. ഗാർഡനിലെ സിമന്റ് കൊണ്ട് കെട്ടി ഇട്ടിരിക്കുന്നിടത്തേയ്ക്ക് അവൾ ഇരുന്നു.കുറെ നേരം അവൾ കണ്ണുകൾ അടച്ച് അവൾ അങ്ങനെ ഇരുന്നു. തൊട്ടടുത്ത് ആരുടെയോ സാമിപ്യം അറിഞ്ഞത് അവൾ കണ്ണുകൾ പതിയെ തുറന്നു. എന്നാൽ അപ്പോഴേയ്ക്ക് ആദം അവളെ പൊക്കി എടുത്ത് അവന്റെ മടിയിലേയ്ക്ക് ഇരുത്തിയിരുന്നു. അവനെ കണ്ട് അവൾ കുതറി മാറാൻ നോക്കി എങ്കിലും ആദം അവളെ അതിന് അനുവദിക്കാതെ ഇടുപ്പിൽ മുറുകെ പിടിച്ചു കൊണ്ട് ശബ്ദം അൽപ്പം താഴ്ത്തി ആണെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു.


"അടങ്ങി ഇരിക്ക് ആമി "


അവന്റെ സ്വരത്തിലെ വിത്യാസം മനസിലായതും അവൾ പിന്നെ ഒന്നും പറയാതെ പേടിയോടെ അവിടെ ഇരുന്നു. കുറച്ച് നേരം ഇരുവരും മൗനമായ് കടന്ന് പോയി. ഏറെ നേരത്തിന് ശേഷം അവൻ പതിയെ അവളുടെ മുഖം തനിക്ക് നേരെ ഉയർത്തി പിടിച്ചു. ആ നിറഞ്ഞ കണ്ണുകൾ കണ്ട് അവൻ വല്ലാതെ ആയി. പിന്നെ ദീർഘമായ് ഒന്ന് നിശ്വസിച്ചു കൊണ്ട് പറഞ്ഞു.


"എന്റെ ആമി കൊച്ചേ നീ ഇപ്പോഴേ ഇച്ചായനെ ഇങ്ങനെ പേടിച്ചാലോ ഏ "


അതിന് അവൾ മറുപടി ഒന്നും പറയാതെ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.


"ആമി ഇതാണ് ആദം എന്ന ഞാൻ പെട്ടന്ന് ദേഷ്യം വരും എനിക്ക്. വന്ന് കഴിഞ്ഞാൽ പിന്നെ എനിക്ക് തന്നെ അത് കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.ആദ്യമായ് കാണുന്നത് കൊണ്ടാണ് നീ പേടിച്ചത് സാരമില്ല ശീലമായി കോളും. ഇച്ചായനെ ഈ ജന്മം മുഴുവൻ നീ സഹിക്കേണ്ടത് അല്ലെ "


ആദ്യമൊക്കെ ഗൗരവത്തോടെയും അവസാനം കുറുമ്പോടെയും ആണ് അവൻ അത് പറഞ്ഞത്. അത് മനസിലായതും അവൾ കണ്ണ് കൂർപ്പിച്ച് അവനെ നോക്കി. അത് കണ്ട് അവൻ ഒരു ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.


"ഇച്ചായന്റെ ആമി കൊച്ച് പേടിച്ചോ "


"ഒരുപാട് "


അവൾ കുഞ്ഞ് പിള്ളേരെ പോലെ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.


"ഇച്ചായൻ പേടി മാറ്റി തരട്ടെ "


അവൻ കുസൃതിയോടെ ചോദിച്ചതും അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. ആ കണ്ണിലെ കുസൃതിയും ചുണ്ടിലെ ചിരിയും കണ്ട് അവളുടെ മുഖവും വിടർന്നു.


"നേരത്തെ പൂർത്തിയാക്കാൻ കഴിയാതെ പോയത് നമ്മുക്ക് ഒന്നൂടെ ട്രൈ ചെയ്താലോ "


അവളുടെ ചുവന്ന് ചുണ്ടുകളിലേയ്ക്ക് നോക്കി അവൻ ചോദിച്ചതും അവൾ മുഖം വീർപ്പിച്ച് കൊണ്ട് പറഞ്ഞു.


"വോ വേണ്ട "


"എന്റെ ആമി കൊച്ചേ ഈ മുഖം ഇങ്ങനെ വീർപ്പിക്കല്ലേ കടിച്ച് തിന്നും ഞാൻ "


അവന്റെ വാക്കുകളിൽ അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേയ്ക്ക് നോക്കി. അവളുടെ നോട്ടം കണ്ട് അവൻ പുരികം ഉയർത്തി എന്താന്ന് ചോദിച്ചു.


"ഒന്നുമില്ല "


അവൾ വേഗം അത്രയും പറഞ്ഞു കൊണ്ട് അവനിൽ നിന്ന് മുഖം കുനിച്ച് ഇരുന്നു. അവൻ അതെ കുസൃതി ചിരിയോടെ അവളുടെ കാതിലേക്ക് മുഖം അടുപ്പിച്ച് പറഞ്ഞു.


"എന്തെങ്കിലും ഉണ്ടെങ്കിൽ പാറാന്നെ "


"അല്ല ഇച്ചായന് ഓരോ സമയം ഓരോ സ്വഭാവം ആണ്. ഈ ആള് ആണ് കുറച്ച് മുന്നേ മുകളിൽ കലിപ്പിലായത് എന്ന് കണ്ടാൽ പറയില്ല "


അവൾ അവനെ മുഖം ഉയർത്തി നോക്കാതെ അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ച് കൊണ്ട് പതിയെ പറഞ്ഞതും അവൻ തെല്ല് ഒന്ന് ഉറക്കെ ചിരിച്ചു.


"ഇതേ എന്റെ ആമി കൊച്ചിന് മാത്രം അവകാശപ്പെട്ട സ്വഭാവം ആണ്. നിന്റെ മുന്നിൽ മാത്രം ആണ് ഞാൻ ഇങ്ങനെ. അത് അറിയാവോ എന്റെ കൊച്ചിന് "


അവൾ ഇല്ല എന്ന് തലയാട്ടിയതും അവൻ അവളെ ഒന്നൂടെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.


"ഞാൻ ഇങ്ങനെ ആണ് ആമി അത് നീ അക്‌സെപ്റ്റ് ചെയ്തേ മതിയാകൂ.എന്നെ പേടിച്ച് നടക്കാൻ ആണെങ്കിൽ പിന്നെ നിനക്ക് അതിനെ സമയം കാണൂ.അതുകൊണ്ട് അത് വേണ്ട.ഞാൻ എങ്ങനെ ആണോ അതുപോലെ നീ എന്നെ സ്നേഹിക്കണം.പിന്നെ ഇനി നിന്നെ എന്നിൽ നിന്ന് അകലാൻ ഞാൻ സമ്മതിക്കില്ല "


അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു.അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ നെഞ്ചിലേയ്ക്ക് ഒന്നൂടെ ചേർന്ന് ഇരുന്നു. അവളെ അടക്കി പിടിച്ച് അവനും.


എന്നാൽ അവരെ തന്നെ നോക്കി പക എരിയുന്ന കണ്ണുകളോടെ നിൽക്കുന്ന സാന്ദ്രയേ അവർ അപ്പോൾ കണ്ടിരുന്നില്ല.





===================================




ഡാനി തന്റെ പ്രൈവറ്റ് റൂമിൽ ഇരുന്ന് ലാപ്പിൽ എന്തോ ചെയ്തോണ്ട് ഇരിക്കുമ്പോൾ ആണ് സാന്ദ്ര വേഗത്തിൽ അവിടെക്ക് കടന്ന് വരുന്നത്.പെട്ടന്ന് ഉള്ള അവളുടെ കടന്ന് വരവും മുഖതെ ദേഷ്യവും കണ്ട് അവൻ ഒരു സംശയത്തോടെ അവളെ നോക്കി.


"What happened "


അവൻ ചെയറിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് വന്ന് കൊണ്ട് ചോദിച്ചു.


"എന്താ ഡാനി നിന്റെ ഉദ്ദേശം അത് എനിക്ക് ഇപ്പൊ അറിയണം. ഇനിയും വെയിറ്റ് ചെയ്യാൻ എനിക്ക് പറ്റില്ല "


അവൾ തന്റെ കൈയിൽ ഇരുന്ന ഹാൻഡ് ബാഗ് അടുത്ത് കിടന്ന സോഫയിലേയ്ക്ക് വലിച്ച് എറിഞ്ഞു കൊണ്ട് ദേഷ്യത്തിൽ ചോദിച്ചു.


"ഇപ്പൊ നിന്റെ പ്രശ്നം എന്താ അത് പറയ് "


സാന്ദ്ര ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം അവനോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും അവനിലും ദേഷ്യം നുരഞ്ഞു പൊന്തുന്നുണ്ടായിരുന്നു.


"ഓരോ ദിവസം കഴിയും തോറും അവർ തമ്മിൽ ഉള്ള സ്നേഹവും അടുപ്പവും കൂടുവാണ് ഡാനി. അത് നമുക്ക് അപകടം ആണ്. എത്രയും പെട്ടന്ന് നീ എന്തെങ്കിലും ചെയ്യണം ഇല്ലെങ്കിൽ ആദം അവനെ എനിക്ക് നഷ്ടം ആകും "


അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും പറഞ്ഞു കൊണ്ട് സോഫയിൽ ഇരുന്നു.


"ആർക്കും ആരെയും നഷ്ടപ്പെടില്ല "


അവന്റെ വാക്കുകൾ കേട്ട് അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി. ആ കണ്ണുകളിലെ തിളക്കം അവൾ നോക്കി കണ്ടു.


"ഞാൻ നിനക്ക് വാക്ക് തന്നത് ആണ് ആദം നിനക്ക് ഉള്ളത് ആണെന്ന്. അതിനേക്കാൾ പ്രധാനം ആണ് എനിക്ക് പൗർണമി. അവളെ നഷ്ടപെടുത്താൻ ഞാൻ ഒരുക്കം അല്ല "


അതാണ് പറഞ്ഞത് എന്തെങ്കിലും ഉടനെ ചെയ്യണം എന്റെ കണ്ണ് മുന്നിൽ അവർ ഇങ്ങനെ സ്നേഹിച്ച് നടക്കുന്നത് കാണാൻ എനിക്ക് കഴിയില്ല ഡാനി. ചിലപ്പോ നിന്റെ വാക്ക് തെറ്റിച്ച് ഞാൻ അവളെ എന്തെങ്കിലും ചെയ്ത് പോകും ഡാനി "


അവൾ അത് പറഞ്ഞ് തീർന്നതും ഡാനിയുടെ കൈകൾ ശക്തമായ് അവളുടെ കഴുത്തിൽ മുറുകി. അവൾ അവന്റെ കൈയിൽ കിടന്ന് പിടഞ്ഞ് കൊണ്ടിരുന്നു.അവളുടെ കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ച് വന്നതും അവൻ അവളെ പുറകിലേയ്ക്ക് തള്ളി.അവൾ സോഫയിലേയ്ക്ക് വീണു. അവിടെ നിന്ന് എഴുന്നേറ്റ് കൈകൾ കൊണ്ട് കഴുത്തിൽ പിടിച്ച് അവൾ ശ്വാസം ആഞ്ഞു വലിച്ചു. ഡാനി അവളെ ഒന്ന് നോക്കി കൊണ്ട് അവളുടെ അരുകിൽ ഇരുന്നു. അവനെ കണ്ട് അവൾ പേടിയോടെ പുറകിലേയ്ക്ക് നീങ്ങിയതും അവൻ ഒരു ചിരിയോടെ പറഞ്ഞു.


"സോറി സാന്ദ്ര പെട്ടന്ന് iam really സോറി. ഞാൻ നിന്നോട് പറഞ്ഞത് അല്ലെ ആമിയേ വേദനിപ്പിക്കുന്നത് ഒന്നും ഇനി നിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവരുത് എന്ന്. ഇനി ഒരിക്കലും അങ്ങനെ ഒന്നിനെ കുറിച്ച് നി ചിന്തിക്കുക പോലും ചെയ്യരുത്. അങ്ങനെ എന്തെങ്കിലും തോന്നിയാൽ ഇതൊക്കെ ഒന്ന് ഓർത്താൽ മതി നീ. അവളെ വേദനിപ്പിക്കാനും സ്നേഹിക്കാനും ഞാൻ ഉണ്ട്. ഞാൻ മാത്രം മതി സാന്ദ്ര"


പതിയെ ആണെങ്കിലും ആ വാക്കുകളുടെ മൂർച്ചയും അവന്റെ കണ്ണിലെ ക്രൂരതയും അവളെ നന്നായ് ഭയപ്പെടുത്തി. അവൾ ഒന്നും പറയാൻ കഴിയാതെ ഇമ ചിമ്മാൻ പോലും മറന്ന് അവനെ നോക്കി ഇരുന്നു. അത് കണ്ട് അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി കൊണ്ട് എഴുന്നേറ്റു.


"എനിക്ക് ഇത്തിരി സമയം കൂടെ വേണം സാന്ദ്ര. ഉടനടി ഒന്നും ചെയ്യാൻ കഴിയില്ല. ഒരൊറ്റ പ്ലാൻ അതിൽ ഒരു പാളിച്ച പറ്റാൻ പാടില്ല. അതിന് കുറച്ച് സമയം വേണം. അതുവരെ നീ ഒന്നും പ്രതികരിക്കാൻ നിൽക്കണ്ട. എന്നെ നിനക്ക് വിശ്വാസിക്കാം "


അവൾ തലയാട്ടി അല്ലാതെ ഒന്നും പറഞ്ഞില്ല.


"ഞാൻ അവിടെ എത്തിയത് അല്ലെ ഉള്ളൂ പൗർണമിയും ആയ് എനിക്ക് ഒന്ന് സംസാരിക്കാൻ പോലും അവസരം കിട്ടിയിട്ട് ഇല്ല.എന്തായാലും കുറച്ച് കൂടെ നീ വെയിറ്റ് ചെയ് സാന്ദ്ര. ആദമിനെ ഒരിക്കലും നിനക്ക് നഷ്ടം ആകില്ല അത് പോരെ "


"മതി ഡാനി അത് മതി "


അവനിൽ നിന്ന് ഇത്തിരി അകലം പാലിച്ച് അത്രയും പറഞ്ഞു കൊണ്ട് സാന്ദ്ര ബാഗും എടുത്ത് പുറത്തേയ്ക്ക് നടന്നു.


"സാന്ദ്ര "


വാതിൽ തുറന്ന് പുറത്തേയ്ക്ക് ഇറങ്ങാൻ നിന്ന സാന്ദ്ര പുറകിൽ നിന്ന് ഡാനിയുടെ വിളി കേട്ട് തിരിഞ്ഞ് നോക്കി.


"Iam sorry "


അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും മറുപടിയായ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി.




==================================



ഈവെനിംഗ് കോളേജിൽ നിന്ന് വന്ന ശേഷം റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങാതെ ഇരിക്കുവാണ് നീതു. രാവിലെ ആമി പറഞ്ഞ ഓരോ കാര്യങ്ങൾ ആയ് അവളുടെ ഉള്ളിലേയ്ക്ക് വന്ന് കൊണ്ടിരുന്നു. തന്റെ ഏട്ടനെ കുറിച്ച് അറിഞ്ഞ കാര്യങ്ങൾ ഒക്കെ അവളുടെ മനസിനെ അത്ര മേൽ വേദനിപ്പിച്ചിരുന്നു. ആമിയോട് അവൻ ചെയ്തത് ഒക്കെ ഓർക്കുമ്പോൾ അവൾക്ക് ആദ്യമായ് അവനോട് ദേഷ്യവും വെറുപ്പും തോന്നി. വാതിൽ മുട്ട് കേട്ടതും നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് കൊണ്ട് അവൾ പോയ്‌ ഡോർ തുറന്നു. മുന്നിൽ നിൽക്കുന്ന അവളുടെ അമ്മയെ കണ്ട് അവൾ ഒന്ന് ചിരിക്കാൻ ശ്രെമിച്ചു.


"നീ എന്താ വന്ന നേരം മുതൽ ഇതിനകത്ത് തന്നെ അടച്ച് ഇരിക്കുന്നത്. പുറത്തേയ്ക്ക് ഒന്നും കണ്ടില്ലല്ലോ എന്ത് പറ്റി "


അവർ അകത്തേയ്ക്ക് കയറി കൊണ്ട് ചോദിച്ചു.


"ഒന്നുമില്ല അമ്മേ ചെറിയ ഒരു തലവേദന "


അവൾ അവരെ നോക്കാതെ വേറെ എങ്ങോ നോക്കി കൊണ്ട് പറഞ്ഞു. എന്നാൽ അവളുടെ മുഖതെ ഭാവ വ്യത്യാസം നോക്കി നിൽക്കുവാണ് അവർ.


"എന്താ നീതു എന്തെങ്കിലും പ്രശ്നം ഉണ്ടോ "


"ഇല്ലല്ലോ അമ്മേ അമ്മയ്ക്ക് തോന്നുന്നത് ആണ് "


"മം ശെരി താഴേയ്ക്ക് വാ ഞാൻ ചായ എടുത്ത് വച്ചിട്ടുണ്ട് "


അവർ അതും പറഞ്ഞ് പുറത്തേയ്ക്ക് ഇറങ്ങാൻ പോയതും നീതു അവരെ പുറകിൽ നിന്ന് വിളിച്ചു.


"അല്ല അമ്മേ ഏട്ടൻ എവിടെ പോയതാ "


തുടരും

To Top