ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 31 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്



ആമി താഴേയ്ക്ക് വരുമ്പോ സുമതി പോയിരുന്നു. അവൾ നേരെ കിച്ചണിൽ പോയ്‌ ചായ ഉണ്ടാക്കി.ആദമിന് വേണ്ടി ഒരു കപ്പിൽ പകർന്ന് എടുത്ത് പുറത്തേയ്ക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് സാന്ദ്ര അവിടെക്ക് വന്നത്. അവളെ കണ്ട് ആമി ഒന്ന് പുഞ്ചിരിച്ചു. അവൾ തിരികെയും.പുറകിൽ നിന്ന് സാന്ദ്രയുടെ ഉച്ചത്തിൽ ഉള്ള വിളി കേട്ടതും ആമി ഞെട്ടി കൊണ്ട് അവനെ പുറകിലേയ്ക്ക് തള്ളി മാറ്റി തിരിഞ്ഞ് നിന്നു.


സാന്ദ്ര ദേഷ്യത്തോടെ ഇരുവരെയും മാറി മാറി നോക്കി. മുന്നിൽ കണ്ട കാഴ്ച്ച അവളെ അത്രമേൽ ചൊടിപ്പിച്ചിരുന്നു. ഒരു വേള ആമിയെ കൊല്ലാൻ ഉള്ള പക അവളിൽ ഉയർന്നു.


എന്നാൽ ആദമിന്റെ അവസ്ഥയും മറിച്ച് ആയിരുന്നില്ല. തങ്ങളുടെ നല്ല നിമിഷങ്ങളിൽ മറ്റൊരാളുടെ കടന്ന് വരവ് അവനിൽ അത്രമേൽ കോപം ജനിപ്പിച്ചിരുന്നു. സാന്ദ്ര ആണെന്ന് മനസിലായതും അവന്റെ ദേഷ്യം ഇരട്ടി ആയി. കണ്ണുകൾ ചുവന്ന് കലങ്ങി, മുഖം വലിഞ്ഞു മുറുകി.അവൻ സാന്ദ്രയ്ക്ക് നേരെ തിരിഞ്ഞ്.


പെട്ടന്ന് ആദമിന്റെ മുറുകിയ മുഖം കണ്ട് സാന്ദ്ര ഒന്ന് ഞെട്ടി. എന്താ പറയേണ്ടത് എന്ന് അറിയാതെ അവൾ ഉഴറി.


"ഞാ...ൻ അറി...യാതെ സോറി ആ...... "


അവൾ പേടിയോടെ വിക്കി വിക്കി പതിയെ പറഞ്ഞു കൊണ്ട് പൂർത്തിയാക്കും മുന്നേ അവന്റെ സ്വരം അവിടെ ഉയർന്നിരുന്നു.


"ചീ നിർത്തടി"


ഒരു വേള ആമി പോലും ഞെട്ടി തരിച്ച് തിരിഞ്ഞ് നോക്കി. അവന്റെ അപ്പോഴത്തെ ഭാവം അവളിൽ ഭയം നിറച്ചു. സാന്ദ്ര ഞെട്ടി കൊണ്ട് ഒരടി പുറകിലേയ്ക്ക് നീങ്ങി.


"ആരോട് ചോദിച്ചിട്ട് ആടി നിന്നെ ഇപ്പൊ ഇവിടേയ്ക്ക് കെട്ടി എടുത്തത്"


അവൻ അവൾക്ക് നേരെ ഉച്ചത്തിൽ അലറി. സാന്ദ്ര പേടിയോടെ ആമിയെ നോക്കി. ആമിയും പേടിച്ച് വിറച്ച് നിൽക്കുവാണ്.


"ചോദിച്ചത് കേട്ടില്ലേ എന്ത് ഉണ്ടാക്കാൻ ആണെന്ന് നീ ഇപ്പൊ ഇവിടേയ്ക്ക് തള്ളി കയറി വന്നത് എന്ന് "


അവൻ പിന്നെയും ദേഷ്യത്തിൽ അലറിയതും സാന്ദ്ര പേടിയോടെ പതിയെ പറഞ്ഞു.


"ഞാൻ വെറുതെ അറിയാതെ "


അവൾക്ക് എന്താ പറയണം എന്ന് അറിയില്ലായിരുന്നു.


"മറ്റൊരാളുടെ റൂമിലേയ്ക്ക് വരുമ്പോൾ ഉള്ള മേനേർസ് എന്താന്ന് നിനക്ക് അറിയില്ലേ. മേലിൽ ഇവിടെയ്ക്ക് ഇതുപോലെ ഇടിച്ച് കയറി വന്നാൽ. ഞാൻ ഇങ്ങനെ ആകില്ല സാന്ദ്ര പെരുമാറുന്നത് "


"സോറി ആദം ഞാൻ അറി........ "


"ഗെറ്റ് ഔട്ട്‌ "


അവളെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവൻ ഉച്ചത്തിൽ അലറി. സാന്ദ്ര പേടിയോടെ തലയാട്ടി കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി. അവൾ പോയതും ആദം റൂമിലേയ്ക്ക് കയറി വാതിൽ വലിച്ചടച്ചു.


ആമി ഇപ്പോഴും ഒന്ന് അനങ്ങാൻ പോലും കഴിയാതെ നടന്ന കാര്യങ്ങളുടെ ഞെട്ടലിൽ ആയിരുന്നു. ആദമിന്റെ ഈ ഭാവം അവളിൽ അത്രമേൽ ഒരു ഭയം നിറച്ചിരുന്നു.കുറച്ച് മുന്നേ താൻ കണ്ട തന്റെ ഇച്ചായനിൽ നിന്ന് വളരെ വളരെ വ്യത്യസ്തനായ മറ്റൊരാൾ.ഇപ്പോൾ കണ്ട അവന്റെ ഓരോ ഭാവങ്ങളും മനസിലേയ്ക്ക് പിന്നെയും പിന്നെയും തെളിഞ്ഞു വന്നതും അവളുടെ കുഞ്ഞ് ശരീരം പേടി കൊണ്ട് നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.അവന്റെ വലിഞ്ഞു മുറുകിയ മുഖം മനസ്സിൽ തെളിഞ്ഞു വന്നതും അവൾ കണ്ണുകൾ മുറുകെ അടച്ചു. ഒരു തുള്ളി കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി.


തിരികെ ബാൽകണിയിലേയ്ക്ക് വന്ന ആദം കാണുന്നത് നിന്നിടത് തന്നെ ഒരടി പോലും അനങ്ങാതെ നിൽക്കുന്ന ആമിയെ ആണ്.കൂടാതെ കണ്ണുകൾ അടച്ച് ആണ് അവൾ നിൽക്കുന്നത്. അവ നിറഞ്ഞൊഴുകുന്നുമുണ്ട്.അത് കണ്ട് അവൻ വേഗം അവളുടെ അടുത്തേയ്ക്ക് പോയ്‌ അവളുടെ തോളിൽ ഒന്ന് തട്ടി. ആമി ഒന്ന് ഞെട്ടി കൊണ്ട് മുന്നിലേയ്ക്ക് നോക്കി. മുന്നിൽ നിൽക്കുന്ന ആദമിനെ കണ്ട് അവൾ പേടിച്ച് വിറച്ച് പുറകിലേയ്ക്ക് നീങ്ങി. അവളുടെ ആ പ്രവൃത്തിയിൽ അവനും ഒന്ന് ഞെട്ടി. ആമി വേഗം അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് മുറിയിലേയ്ക്ക് ഓടി.



"ചെ "


ആദം ദേഷ്യത്തോടെ ചുവരിൽ ആഞ്ഞടിച്ചു.അവന് ആകെ ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു. ആമിയുടെ പേടിയോടെ ഉള്ള മുഖം ഓർക്കും തോറും അവന് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി. ആദം വേഗം റൂമിലേയ്ക്ക് കയറി. എന്നാൽ ആമി അവിടെ ഉണ്ടായിരുന്നില്ല. ഡോർ തുറന്ന് കിടക്കുന്നത് കണ്ട് അവൻ ഒരു നിമിഷം പോലും കളയാതെ താഴേയ്ക്ക് പാഞ്ഞു.


തുടരും


"Tea ആണോ ആമി ആണെങ്കിൽ അത് ഇങ്ങ് തന്നെ ഭയങ്കര തലവേദന "


അതും പറഞ്ഞ് ആമി എന്തെങ്കിലും പറയുന്നതിന് മുന്നേ സാന്ദ്ര അത് അവളുടെ കൈയിൽ നിന്ന് വാങ്ങി സിപ്പ് ചെയ്തിരുന്നു. ആമി പിന്നെ ഒന്നും പറയാതെ മറ്റൊരു കപ്പ്‌ എടുത്ത് ബാക്കി ഉണ്ടായിരുന്ന ചായ അതിലേക്ക് പകർന്നു.


"ക്ലാസ്സ്‌ ഒക്കെ എങ്ങനെ ഉണ്ട് ആമി "


സാന്ദ്ര എന്തൊക്കെയോ അറിയാൻ ഉള്ള ആകാംഷയോടെ ചോദിച്ചു.


"നന്നായിട്ടുണ്ട് ചേച്ചി "


അവൾ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.


"പഠിപ്പിക്കുന്ന ടീച്ചേർസ് ഒക്കെയോ "


എന്നാൽ അത് കേട്ട് പെട്ടന്ന് ആമിയുടെ ഉള്ളിലേയ്ക്ക് വന്നത് ഡാനിയുടെ മുഖവും നീതുവിന്റെ വാക്കുകളും ആണ്. അത് ഓർത്തത് അവൾ എന്തോ ഇഷ്ടക്കേടോടെ മുഖം ചുളിച്ചു. സാന്ദ്രയുടെ കണ്ണുകൾ ഇതൊക്കെ ഒപ്പി എടുക്കുന്നുണ്ടായിരുന്നു.


"ആമി എന്താ ഒന്നും പറയാത്തെ "


ഒന്നും പറയാതെ എന്തോ ആലോചനയോടെ നിൽക്കുന്ന ആമിയുടെ കൈയിൽ ഒന്ന് തട്ടി കൊണ്ട് ചിരിയോടെ ചോദിച്ചു. അപ്പോഴാണ് ആമി ഡാനിയുടെ ചിന്തകളിൽ നിന്ന് പുറത്തേയ്ക്ക് വന്നത്.


"ഏയ് ഒന്നുമില്ല ചേച്ചി നന്നായ് പഠിപ്പിക്കുന്നുണ്ട്. എനിക്ക് ഇഷ്ടം ആണ് അവിടെ ഒക്കെ "


പിന്നെയും എന്തോ ചോദിക്കാൻ വയ്യ സാന്ദ്രയെ തടഞ്ഞു കൊണ്ട് ആമി പറഞ്ഞു.


"ശെരി ചേച്ചി ഇച്ചായന് ഞാൻ ഇതൊന്ന് കൊടുത്തിട്ട് വരാം "


അതും പറഞ്ഞ് അവൾ വേഗം പുറത്തേയ്ക്ക് പോയി. എന്നാൽ ആമിയുടെ ഇച്ചായൻ എന്ന വിളിയിൽ സാന്ദ്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് വന്നു. പിന്നെ എന്തോ ഓർത്തത് പോലെ അവൾ ഒന്ന് ചിരിച്ചു.






====================================



ആമി റൂമിലേയ്ക്ക് വരുമ്പോ ആദം അവിടെ ഉണ്ടായിരുന്നില്ല. ബാത്‌റൂമിൽ നിന്ന് വെള്ളം വിഴുന്ന സൗണ്ട് കേട്ടപ്പോ അവൻ അവിടെ ഉണ്ടാവും എന്ന് മനസിലായി. നേരത്തെ നടന്ന കാര്യങ്ങൾ മനസിലേയ്ക്ക് വന്നതും അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല. അവനെ ഫേസ് ചെയ്യാൻ ഒരു മടി പോലെ തോന്നി. വേഗം കൈയിൽ ഇരുന്ന കപ്പ്‌ ടേബിളിൽ വച്ച ശേഷം പുറത്തേയ്ക്ക് ഇറങ്ങാൻ നിന്ന ആമി താഴെ സാന്ദ്ര ഉള്ളത് ഓർത്തപ്പോ അവൾക്ക് എന്തോ അങ്ങോട്ടേക്ക് പോകാൻ തോന്നിയില്ല. പിന്നെ അവൾ വേഗം അകത്തേയ്ക്ക് കയറി ഡോർ ചാരി ഇട്ട് ബാൽകണി ഡോർ തുറന്ന് അവിടെയ്ക്ക് ഇറങ്ങി നിന്നു.


ആദം ഫ്രഷായി വരുമ്പോ കണ്ടു ടേബിളിൽ ഇരിക്കുന്ന കപ്പ്‌. അവൻ കണ്ണുകൾ കൊണ്ട് അവൾക്കായ് ചുറ്റും പരതി. കാണാതെ ആയപ്പോ പോയ്‌ കാണും എന്ന് കരുതി. ടൗവൽ സ്റ്റാന്റിൽ വിരിച്ചിട്ട ശേഷം മിററിൽ ഒന്ന് നോക്കി തലമുടി സെറ്റ് ചെയ്ത ശേഷം അവൻ ടേബിളിൽ ഇരുന്ന ആ കപ്പ്‌ കൈയിൽ എടുത്ത് കുടിക്കാൻ തുടങ്ങി.


അപ്പോഴാണ് അവന്റെ നോട്ടം ബാൽകണിയിലേയ്ക്ക് പാറി വീണത്. നേരത്തെ അടഞ്ഞു കിടന്ന ഡോർ ഇപ്പോൾ തുറന്ന് കിടക്കുന്നത് കണ്ട് അവൻ അവിടെക്ക് നടന്നു. അവിടെ പുറം തിരിഞ്ഞ് നിൽക്കുന്ന ആമിയെ കണ്ട് അവന്റെ കണ്ണുകൾ വിടർന്നു. കൈയിൽ ഉണ്ടായിരുന്ന കപ്പ്‌ തിരികെ വച്ച് കൊണ്ട് അവൻ ശബ്ദം ഉണ്ടാക്കാതെ അവളുടെ അരികിലേയ്ക്ക് നടന്നു.


യഥാർച്ചികമായ് തന്റെ ഇടുപ്പിലൂടെ എന്തോ ഒന്ന് ചുറ്റി പിടിച്ചതും ആമി ഞെട്ടി കൊണ്ട് പുറകിലേയ്ക്ക് തിരിയാൻ തുടങ്ങിയതും.


"ആമി കൊച്ചേ "


കാതിനരുക്കിലെ പതിഞ്ഞ സ്വരത്തിലെ വിളിയിൽ അവളുടെ ശരീരം ഒന്ന് നിശ്ചലമായ്.കണ്ണുകൾ വിടർന്നു അധരങ്ങളിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു. കാതിൽ പതിയുന്ന അവന്റെ നിശ്വസവും, താടി രോമങ്ങൾ കൊണ്ട് ഉള്ള ചെറിയ വേദനയിലും അവൾ കൈകൾ ചുരുട്ടി പിടിച്ച് കൊണ്ട് കണ്ണുകൾ മുറുകെ അടച്ചു.ആദം പതിയെ മുഖം താഴ്ത്തി ആ വെളുത്ത കഴുത്തിൽ ഒന്ന് ചുംബിച്ചു.


"സ്സ്"


അവൾ പിടഞ്ഞ് കൊണ്ട് ഒന്ന് ഉയർന്ന് പൊങ്ങി. ആദം അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ച് കൊണ്ട് അവന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു. പിന്നെയും അവന്റെ മുഖം കഴുത്തിലേയ്ക്ക് അടുക്കാൻ പോകുന്നു എന്ന് മനസിലായ ആമി വിറച്ച് കൊണ്ട് പതിയെ പറഞ്ഞു.


"ഇച്ചാ...യ വേ...ണ്ട "


അവളുടെ വിറച്ച് കൊണ്ടുള്ള ശബ്ദത്തിൽ ആദം മുഖം ചരിച്ച് അവളെ ഒന്ന് നോക്കി. കണ്ണുകൾ മുറുകെ അടച്ച് നിൽക്കുന്ന അവളെ കണ്ട് അവൾ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.


"എന്ത് വേണ്ടാന്ന് "


അവനിലെ കുസൃതി മനസിലായതും ആമി കണ്ണുകൾ വലിച്ച് തുറന്ന് കൊണ്ട് മുഖം ചരിച്ച് അവനെ നോക്കി. ആ കണ്ണിലെ തിളക്കവും ചുണ്ടിലെ കുസൃതി ചിരിയും കണ്ട് അവൾ വല്ലാതെ ആയ്. ആമി വേഗം അവനിൽ നിന്ന് മുഖം മറച്ചു മാറാൻ തുടങ്ങിയതും. ആദം അതിന് അനുവദിക്കാതെ അവളുടെ ഇടുപ്പിൽ ഒന്നൂടെ മുറുകെ ചുറ്റി പിടിച്ച് കൊണ്ട് ചോദിച്ചു.


"പറയ് ആമി കൊച്ചേ എന്ത് വേണ്ടാന്ന് "


അവന്റെ ചിരിയോടെ ഉള്ള വാക്കുകൾ കേട്ട് അവൾ അത്ഭുതത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. തനിക്ക് മുന്നിൽ നിൽക്കുന്നത് മറ്റൊരു ആദം ആണെന്ന് തോന്നി പോയി അവൾക്ക്. തന്നിൽ മാത്രം മിഴികൾ അർപ്പിച്ച് നിൽക്കുന്നവളെ കണ്ട് അവൻ എന്താന്ന് പുരികം ഉയർത്തി ചോദിച്ചു. അപ്പോഴാണ് താൻ ഇപ്പോഴും അവനെ നോക്കി നിൽക്കുവാണെന്ന് അവൾക്ക് മനസിലായത്. അവൾ ഒരു ജാള്യയതയോടെ മുഖം കുനിച്ചു.


"ഒന്നു..മില്ല"


അവൾ പതിയെ പറഞ്ഞു കൊണ്ട് അവനിൽ നിന്ന് അകന്ന് മാറാൻ നോക്കി. ആദം അവളിൽ നിന്ന് കൈ ഒന്ന് അയച്ചതും ആമി സൈഡിലേയ്ക്ക് മാറാൻ പോയതും അവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേയ്ക്ക് ഇട്ടു. അവൾ പിടഞ്ഞു കൊണ്ട് അവനെ നോക്കി. അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ അലഞ്ഞു നടന്നു. ഒടുവിൽ തേടി നടന്നത് എന്തോ കണ്ടെത്തിയത് പോലെ ഒന്നിൽ ഉടക്കിയതും അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. തന്റെ അധരങ്ങളിലേയ്ക്ക് ഉള്ള അവന്റെ നോട്ടത്തിൽ ആമിയുടെ ശരീരം ചെറുതായ് ഒന്ന് വിറച്ചു. തന്നിലേയ്ക്ക് അടുത്ത് വരുന്ന അവന്റെ മുഖം കാൺകെ അവൾ പോലും അറിയാതെ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു. ഇരുവരുടെയും ചുണ്ടുകൾ അതിന്റെ ഇണയെ പുൽകാൻ പോയതും.


"ആദം......."

To Top