ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 29 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്


ദിവസങ്ങൾ കടന്ന് പോകെ ആമിയുടെ അസുഖം ഒക്കെ മാറി. ഇപ്പൊ പഴയത് പോലെ ഒന്നും അല്ല ആള് ഓടി ചാടി നടക്കുന്നുണ്ട്. അവളുടെ ഇച്ചായന്റെ കൺ മുന്നിൽ മാത്രം ആണ് കുട്ടി ഡീസന്റ്. അവൻ ഇല്ലാത്തപ്പോൾ മേരിയുടെ പുറകെ കലപില പറഞ്ഞു നടക്കും. അവർക്കും അവളെ ഇപ്പൊ ഏറെ പ്രിയം ആണ്. നിർമല വിട്ടീലേയ്ക്ക് തിരികെ പോയി. ഇനിയുള്ള കാലം ആമിയോടൊപ്പം അവിടെ നിൽക്കാം എന്ന് എല്ലാവരും പറഞ്ഞു എങ്കിലും അവർ അത് സ്നേഹത്തോടെ നിരസിച്ചു.രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ മേരിയും മാത്യുവും അവരുടെ വീട്ടിലേയ്ക്ക് തിരികെ പോകും. റീന ഹോസ്റ്റലിൽ നിന്ന് തിരികെ വരും.


അടുത്ത ആഴ്ച മുതൽ ആമി കോളേജിൽ പോയ്‌ തുടങ്ങുവാണ്. കുറച്ച് നാൾക്ക് ശേഷം പോകുന്നതിന്റെ ടെൻഷനിൽ ആണ് അവൾ. അത് മാത്രം അല്ല നീതുവിനെ കാണാം അല്ലോ ഇനി മുതൽ അതിന്റെ സന്തോഷവും അവളിൽ ഉണ്ട്.മൊത്തത്തിൽ പറഞ്ഞാൽ കുട്ടി ഇപ്പൊ വളരെ ഹാപ്പി ആണ്.





==================================



ഇന്ന് മുതൽ ആണ് ആമി കോളേജിൽ പോയ്‌ തുടങ്ങുന്നത്. രാവിലെ എഴുന്നേറ്റ് അതിന് വേണ്ടുന്ന കാര്യങ്ങൾ ഒക്കെ നോക്കുവാണ്. മേരി പോകുന്നതിന് മുന്നേ സുമതിയെ വിളിച്ച് ഇനി മുതൽ നേരത്തെ ജോലിക്ക് എത്തണമെന്ന് ആമിക്ക് കൊണ്ട് പോകാൻ ഉള്ള ഫുഡ്‌ ഒക്കെ റെഡി ആക്കണമെന്നും പറഞ്ഞ് ഏൽപ്പിച്ചു. അതുകൊണ്ട് ആമിക്ക് പ്രേതേകിച്ച് ജോലി ഒന്നും ഇല്ല.


കുളി കഴിഞ്ഞ് അവൾ റെഡ് & ഗ്രീൻ കോമ്പിനേഷൻ ഉള്ള ഒരു ചുരിദാർ എടുത്തിട്ടു. തലയിൽ ചുറ്റിയിരുന്ന ടൗവൽ അഴിച്ച് മാറ്റി നന്നായി തുവർത്തി കുറച്ച് മുടി എടുത്ത് ക്രാബ് ചെയ്ത് ഇട്ടു. മുഖത്ത് വേറെ ചമയങ്ങൾ ഒന്നും ഇല്ല ഒരു കുഞ്ഞ് പൊട്ടും വയ്ച്ചു അവൾ ഇറങ്ങി.


ആദം റൂമിലേയ്ക്ക് വന്നപ്പോ കാണുന്നത് പോകാൻ റെഡി ആയി നിൽക്കുന്ന അവളെ ആണ്.ഒരു ഒരുക്കം ഇല്ലെങ്കിലും അവൾ വളരെ വളരെ സുന്ദരി ആണെന്ന് അവന് തോന്നി.


"താൻ വെയിറ്റ് ചെയ് ഞാൻ ഫ്രഷായിട്ട് ഒരുമിച്ച് പോകാം "


അവളെ നോക്കി പറഞ്ഞു കൊണ്ട് അവൻ ഫ്രഷാവൻ കയറി. അവൾ ഒരു ചിരിയോടെ ബാഗും എടുത്ത് താഴേയ്ക്ക് ഇറങ്ങി. ആദം റെഡി ആയി താഴേയ്ക്ക് വരുമ്പോ ആമി കഴിക്കാതെ അവന് വേണ്ടി വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അവൻ വന്നിരുന്നത് സുമതി ചേച്ചി രണ്ട് പേർക്കും ആഹാരം വിളമ്പി കൊടുത്തു. ഒരുമിച്ച് ഇരുന്ന് ആഹാരവും കഴിച്ച ശേഷം അവർ പോകാൻ ഇറങ്ങി.


ആദമിന്റെ കൂടെ അവൾ കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുന്നതും. അവരുടെ കാർ അവിടെ നിന്ന് അകന്ന് പോകുന്നതും സാന്ദ്ര ദേഷ്യത്തോടെയും പകയോടെയും മുകളിലെ ബാൽകണിയിൽ നിന്ന് കാണുന്നുണ്ടായിരുന്നു.


"നിന്റെ countdown തുടങ്ങി ആമി കാരണം നിനക്കായ്‌ കാത്തിരിക്കുന്നവന്റെ അരികിലേയ്ക്ക് ആണ് നീ ഇപ്പൊ നടന്നടുക്കുന്നത്. അവിടെ നിന്ന് ഒരു മടങ്ങി വരവ് നടക്കില്ല ഇനി "


സാന്ദ്ര വല്ലാത്തൊരു ഭാവത്തിൽ പറഞ്ഞു കൊണ്ട് റൂമിലേയ്ക്ക് കയറി പോയി.





====================================




മുൻപ് വന്നിട്ട് ഉള്ളത് കൊണ്ട് ആമിക്ക് ക്ലാസിലേയ്ക്ക് പോകാൻ മടി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒരു കാറിൽ ഒരുമിച്ച് വന്നിറങ്ങുന്ന ആദമിനെയും ആമിയെയും കുട്ടികൾ അത്ഭുതത്തോടെ നോക്കി നിന്നു. അതൊക്കെ കണ്ട് ആമിക്ക് വല്ലാത്ത ടെൻഷൻ തോന്നി. പക്ഷെ അവൻ അതൊന്നും ശ്രദ്ധിക്കാതെ അവളോട്‌ പറഞ്ഞു.


"നീ ക്ലാസിലേയ്ക്ക് പൊയ്ക്കോ "


"ശെരി ഇച്ചായ "


അതും പറഞ്ഞ് അവൾ അവിടെ നിന്നും ക്ലാസിലേയ്ക്ക് നടന്നു. അവിടെ എത്തുമ്പോ നീതു എന്തോ ടെസ്റ്റ്‌ വായിച്ച് കൊണ്ട് അവിടെ ഇരിപ്പുണ്ടായിരുന്നു. അവളെ കണ്ട് ആമിയുടെ കണ്ണുകൾ വിടർന്നു. ആമി വേഗം അവളുടെ അടുത്തേയ്ക്ക് നടന്നു. തന്റെ മുന്നിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയതും നീതു തല ഉയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒരു വേള ഞെട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു.


"ആമി നീ "


അതും പറഞ്ഞ് അവൾ വേഗം എഴുന്നേറ്റ് ആമിയെ കെട്ടിപിടിച്ചു.ആമിയുടെയും കണ്ണുകൾ നിറഞ്ഞ് വന്നു.


"എവിടെ ആയിരുന്നു ഡി നീ ഇത്രയും നാൾ, എന്തേയ് വരാതെ, എന്നെ മറന്നോ നീ "


അവളിൽ നിന്ന് അകന്ന് മാറി കൊണ്ട് നീതു തുടരെ തുടരെ ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.


"എന്റെ പെണ്ണെ ഞാൻ പറയാം നീ ഒന്ന് നിർത്തി നിർത്തി ചോദിക്ക് "


ആമിയുടെ കുറുമ്പോടെ ഉള്ള സംസാരം കേട്ട് കണ്ണുകൾ മിഴിഞ്ഞു നിൽക്കുവാണ് നീതു. ആമി നീതുവിന്റെ സീറ്റിന്റെ അരുകിൽ ഇരുന്ന് കൊണ്ട് അവളെയും പിടിച്ച് ഇരുത്തി.


"നീ എന്താ ഇങ്ങനെ നോക്കുന്നെ "


തന്നെ വല്ലാത്തൊരു ഭാവത്തിൽ നോക്കി ഇരിക്കുന്ന അവളെ നോക്കി ആമി ചോദിച്ചു.


"നീ ആകെ മാറി പോയി ആമി "


അത് കേട്ട് അവൾ ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഉണ്ടായ എല്ലാ കാര്യങ്ങളും അവളോട്‌ തുറന്ന് പറഞ്ഞു. അവളുടെ ഏട്ടന്റെ കാര്യങ്ങൾ ഉൾപ്പെടെ. ആരവിന്റെ കാര്യങ്ങൾ എല്ലാം ഒരുതരം ഞെട്ടലോടെ ആണ് നീതു കേട്ടത്. അവൾക്ക് ഒന്നും വിശ്വാസിക്കാൻ കഴിഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.


"നിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല ആമി ഏട്ടൻ ഇങ്ങനെ ഒക്കെ "


"വിശ്വാസിച്ചേ പറ്റൂ നീതു ഇതാണ് സത്യം ചതിക്കുക ആയിരുന്നു നിന്റെ ഏട്ടൻ എന്നെ. അത് മാത്രമോ പിന്നെയും എന്നെ ഉപദ്രവിക്കാൻ നോക്കിയില്ലേ. എന്റെ ഇച്ചായനെ കൊല്ലാൻ നോക്കിയില്ലേ. ഇത്രയും സ്നേഹിച്ചതിന്റെ ആയിരം ഇരട്ടി ഞാൻ ഇപ്പൊ നിന്റെ ഏട്ടനെ വെറുക്കുവാ "


"സോറി ആമി എനിക്ക് ഒന്നും അറിയില്ലായിരുന്നു, ഏട്ടൻ ഇത്രയും വല്യ ഒരു ചതി നിന്നോട് ചെയ്യും എന്ന് ഞാൻ അറിഞ്ഞില്ല "


നീതു നിറഞ്ഞാ കണ്ണുകളോടെ അവളെ നോക്കി പറഞ്ഞു.


"സാരമില്ല ഡാ കഴിഞ്ഞത് ഒക്കെ കഴിഞ്ഞു. ഒരു പക്ഷെ അങ്ങനെ ഒക്കെ നടന്നത് കൊണ്ട് അല്ലെ എനിക്ക് എന്റെ ഇച്ചായനെ കിട്ടിയത് "


അത് പറയുമ്പോൾ ഉള്ള അവളുടെ കണ്ണുകളുടെ തിളക്കം നീതു ശ്രെധിച്ചു.


"നിനക്ക് ഇഷ്ടം ആണോ ആമി അയാളെ "


നീതുവിന്റെ ആ ചോദ്യതിൽ ആമി മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.


"ആമി ഇപ്പൊ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ ഇച്ചായനെ മാത്രം ആണ്. ഒന്നും അറിയാതെ വാക്കുകൾ കൊണ്ട് ഞാൻ ആ മനുഷ്യനെ ഒത്തിരി നോവിച്ചു. അതിനൊക്കെ പകരം ആയി ഞാൻ ഇപ്പൊ ഇച്ചായനെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു നീതു "


അവളുടെ വാക്കുകളിലും കണ്ണുകളിലെ തിളക്കത്തിലും ഉണ്ടായിരുന്നു അവൾക്ക് ഇപ്പൊ ആദം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്.


"അല്ല എന്നിട്ട് നിന്റെ ഇച്ചായൻ എന്ത് പറയുന്നു "


നീതു അവളുടെ കൈയിൽ കളിയായ് തല്ലി കൊണ്ട്ഇച്ചായൻ ഇവിടെ വന്നിട്ടുണ്ട് ഞങ്ങൾ ഒരുമിച്ച് ആണ് വന്നത് "


"നിന്നെ കൊണ്ട് വിടാൻ വന്നത് ആണോ "


അത് കേട്ട് ആമി ഒരു ഇളിയോടെ പറഞ്ഞു


"ഇത് ഇച്ചായന്റെ കോളേജ് ആണ് "


അത് കേട്ട് നീതു ഞെട്ടി കൊണ്ട് ആണോ  എന്ന ഭാവത്തിൽ നോക്കി . ആമി ചിരിച്ചു കൊണ്ട് അതെ എന്ന രീതിയിൽ തലയാട്ടി.


"ഓഹോ അപ്പൊ അതാണല്ലേ ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഞാൻ നിന്റെ ഇച്ചായനെ ഇവിടെ വച്ച് കണ്ടിരുന്നു. ഞാൻ കരുതി നിന്റെ പഠിപ്പിന്റെ എന്തെങ്കിലും ആവശ്യത്തിന് വന്നത് ആകും എന്ന് "


"ഏയ് അല്ലടാ ഇച്ചായൻ ഇടയ്ക്ക് മാത്രമേ ഇവിടേയ്ക്ക് വരാറുള്ളൂ. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് ചേട്ടായി ആണ് "


"അത് ആരാ "


നീതു സംശയത്തോടെ ചോദിച്ചു.


"അന്ന് മണ്ഡപത്തിൽ ഇച്ചായന്റെ കൂടെ വന്ന ആള് ആണ് അലോഷി എന്റെ ചേട്ടായി "


"ഓ ഇപ്പൊ മനസിലായി "


നീതു അന്നത്തെ കാര്യങ്ങൾ ഒക്കെ ഓർത്ത് കൊണ്ട് പറഞ്ഞു. പിന്നെയും അവൾ എന്തോ ചോദിക്കാൻ വന്നതും ക്ലാസിലേയ്ക്ക് ഒരു സാർ വന്നതും ഒരുമിച്ച് ആയിരുന്നു.അവർ വേഗം സംസാരം നിർത്തി.എല്ലാ കുട്ടികളും ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നു.


"Dear students നിങ്ങളുടെ ദീപക് സാർ ഇവിടെ നിന്ന് പോയ വിവരം നിങ്ങൾ എല്ലാവരും അറിഞ്ഞു കാണുമല്ലോ. പകരം നിങ്ങൾക്ക് വേണ്ടി പുതിയ ഒരു ആദ്യപകൻ വന്നിട്ടുണ്ട് "


"Sir pls come "


അത്രയും പറഞ്ഞു കൊണ്ട് അയാൾ പുറത്തേയ്ക്ക് നോക്ക് വിളിച്ചു. ഒരു നിമിഷം കുട്ടികളുടെ ഒക്കെ ശ്രെദ്ധ പുറത്തേയ്ക്ക് ആയി.അകത്തേയ്ക്ക് വരുന്നവനെ കണ്ട് പെൺകുട്ടികളുടെ ഒക്കെ കണ്ണുകൾ വിടർന്നു. എല്ലാവരും അവനെ തന്നെ നോക്കി ഇരുന്നു.


"ദീപക് സാറിന് പകരം വന്ന സാർ ആണ് ബാക്കി ഒക്കെ സാർ പറയും നിങ്ങളോട് "


അത്രയും പറഞ്ഞ് കൊണ്ട് അയാൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേയ്ക്ക് പോയി. അയാൾ പോയതും അവൻ മുന്നിൽ ഇരിക്കുന്ന കുട്ടികളെ നോക്കി മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു. അത് കാത്ത് ഇരുന്ന പോലെ അവർ തിരികെയും.അവന്റെ കണ്ണുകൾ ചുറ്റും ചലിച്ചു കൊണ്ടിരുന്നു. പെട്ടന്ന് എന്തോ കണ്ട് കിട്ടിയ പോലെ അവ ഒന്നിൽ തന്നെ തറഞ്ഞു നിന്നു. അവളെ കണ്ട് അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി. ചുണ്ടിൽ വശ്യമായൊരു പുഞ്ചിരി വിരിഞ്ഞു.അവളെ ഒന്നൂടെ നോക്കി കൊണ്ട് അവൻ ഒരു പുഞ്ചിരിയോടെ എല്ലാവരോടുമായ് പറഞ്ഞു.


"Hi students my name is ഡാനിയൽ കെയിൻ ഡാനിയൽ. ഇന്ന് മുതൽ ഞാൻ ആകും നിങ്ങളുടെ **********സബ്ജെക്ട് എടുക്കുന്നത് "


അവന്റെ മുഖത്തെ ചിരിയിലും സോഫ്റ്റ്‌ ആയിട്ടുള്ള സംസാരത്തിലും പെട്ടന്ന് തന്നെ പിള്ളേർക്ക് ഒക്കെ ഹാപ്പി ആയി. അത് കുട്ടികളുടെ മുഖത്ത് തന്നെ ഉണ്ട്.എന്നാൽ അവന്റെ കണ്ണുകൾ അവളിൽ മാത്രം ആയിരുന്നു. തന്നെ ശ്രെദ്ധയോടെ കേട്ടിരിക്കുന്ന ആമിയിൽ.


"ഞാൻ എത്തി പൗർണമി നിന്റെ അരുകിൽ. നിന്നെ എന്റെ സ്വന്തമാക്കാൻ.എനിക്ക് ഇനി ഇവിടെ നിന്ന് ഒരു മടങ്ങി പോക്ക് ഉണ്ടെങ്കിൽ അത് നിന്നെയും കൊണ്ട് മാത്രം ആയിരിക്കും. എനിക്ക് നിന്നെ കിട്ടിയില്ല എങ്കിൽ വേറെ ആർക്കും കിട്ടാനും ഞാൻ സമ്മതിക്കില്ല. നിന്നെ എനിക്ക് വേണം എന്റെ മാത്രം ആയി "


അവൻ അവളുടെ മുഖത്തേയ്ക്ക് നോക്കി വല്ലാത്തൊരു ഭാവത്തിൽ മൗനമായ് പറഞ്ഞു.


എന്നാൽ ഇതൊന്നും അറിയാതെ അവൾ മറ്റൊരു ലോകത്ത് ആയിരുന്നു . അവളും അവളുടെ ഇച്ചായനും മാത്രം ഉള്ള ലോകത്ത്.ഇനി വരാനിരിക്കുന്ന കാലങ്ങൾ എന്തെന്ന് അറിയാതെ. തുടരും

To Top