ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 28 വായിക്കൂ...

Valappottukal

 


രചന: ആതൂസ് മഹാദേവ്

അവന്റെ മുഖത്തേയ്ക്ക് നോക്കി അവൾ പ്രതീക്ഷയോടെ ചോദിച്ചതും അവൻ വല്ലാത്തൊരു ചിരിയോടെ പറഞ്ഞു.


"No ഞാൻ അവളെ കൊല്ലില്ല "


അത് കേട്ട് സാന്ദ്ര ഞെട്ടലോടെ അവനെ നോക്കി.


"ഡാനി നീ "


അവിശ്വസനീയതയോടെ എന്തോ പറയാൻ തുടങ്ങിയ സാന്ദ്രയേ കൈ ഉയർത്തി തടഞ്ഞു കൊണ്ട് അവൻ ബാക്കി പറഞ്ഞു.


"അവളെ കൊല്ലില്ല എന്നെ ഞാൻ പറഞ്ഞിട്ട് ഉള്ളൂ, പക്ഷെ നിന്റെ മുന്നിലെ അവൾ എന്നാ തടസ്സം ഞാൻ മാറ്റി തരാം അത് പോരെ നിനക്ക് "


അവന്റെ കണ്ണിലെ തിളക്കവും വാക്കിലെ ഉറപ്പും കണ്ട് അവളിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുക്കാൻ തുടങ്ങിയിരുന്നു .


"എന്താ ഡാനി നിന്റെ മനസ്സിൽ കാര്യം എന്നോട് പറയ് നീ "


"പൗർണമി അവളെ എനിക്ക് വേണം "


ഒരു നിമിഷം പോലും വേണ്ടി വന്നില്ല അവന് അതിന് മറുപടി പറയാൻ. അത് കേട്ട് സാന്ദ്രയുടെ കണ്ണുകൾ ഒന്ന് തിളങ്ങി.ആഗ്രഹിച്ചത് എന്തോ അവൻ പറഞ്ഞ പോലെ.


"ഓ ഗോഡ് iam so happy ഡാനി.അപ്പൊ നിന്റെ ആവശ്യം അവൾ ആണല്ലേ. ഇപ്പോഴാണ് എനിക്ക് സമാധാനം ആയത് നീ അവളെ കൊല്ലില്ല എന്ന് കേട്ടപ്പോ സത്യത്തിൽ ഞാൻ ഒന്ന് ഞെട്ടി പോയി "


അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു.


"ആദം വളരെ ശക്തനാണ് ഡാനി സൂക്ഷിക്കണം നീ "


സാന്ദ്ര തന്റെ ഉള്ളിലേ പേടി മറച്ചു വയ്ക്കാതെ അവനോട് തുറന്ന് പറഞ്ഞു.


"ഒരുപാട് കേട്ടിട്ടുണ്ട് അവനിലെ ചെകുത്താനെ കുറിച്ച്. ശത്രുകളുടെ പേടി സ്വപ്നം എന്നൊക്കെ. ബട്ട്‌ അതിൽ ഒന്നും പേടിക്കുന്നവൻ അല്ല ഈ ഡാനിയൽ. എന്റെ ലക്ഷ്യം പൗർണമി ആണ് അത് ഞാൻ ഏത് രീതിയിൽ ആയാലും സ്വന്തമാക്കും "


വളരെ ഗൗരവത്തോടെയും ഉറപ്പോടെയും പകയോടെയും ആണ് അവൻ അത് പറഞ്ഞത്. അവന്റെ ആ വാക്കുകൾ സാന്ദ്രയിൽ എന്തെന്നില്ലാത്ത സന്തോഷം നിറച്ചു. കാരണം അവൾക്ക് അറിയാമായിരുന്നു ഡാനി എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാൽ അത് എങ്ങനെയും നേടുന്നവൻ ആണ് എന്ന്.


"ഒരു ശ്രെമം ഞാൻ നടത്തിയത് ആണ് പക്ഷെ പാളി പോയി ഇനി അത് പാടില്ല ഡാനി. നി എനിക്ക് എത്രയും പെട്ടന്ന് അവൾ എന്ന തടസ്സം മാറ്റി തരണം "


"നി എന്താ ചെയ്തത് "


അത് കേട്ട് അവൻ ഒരു സംശയത്തോടെ ചോദിച്ചു. അവൾ ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് തുറന്ന് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞതും അവന്റെ മുഖം വലിഞ്ഞു മുറുകി. അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ മുരണ്ടു.


"ഇനി ഒരിക്കൽ കൂടെ നിന്റെ ഭാഗത്ത്‌ നിന്ന് അവളെ നോവിപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായി എന്ന് ഞാൻ അറിഞ്ഞാൽ "


അവൾക്ക് നേരെ കൈ ചൂണ്ടി തീക്ഷ്ണമായ കണ്ണുകളോടെ അവൻ അത് പറയുമ്പോൾ അവന്റെ ആദ്യമായ് കാണുന്ന ഭാവം അവളിൽ ഭയം നിറച്ചു. അവൾ പോലും അറിയാതെ അനുകൂലമായ് തലയാട്ടി.


"അവളെ സ്നേഹിക്കാനും നോവിക്കാനും ഞാൻ മാത്രം മതി സാന്ദ്ര ഇനി. പൗർണമി എന്റേതാ എന്റേത് മാത്രം "


ദേഷ്യത്തോടെ അവൾക്ക് നേരെ അവൻ അലറുമ്പോ സമ്മിശ്രമായ വികാരങ്ങൾ അവളിൽ നിറയുന്നുണ്ടായിരുന്നു.


"നീ പൊയ്ക്കോ എന്താ ചെയ്യേണ്ടത് എന്ന് നിന്നെ അറിയിക്കാം "


"ഓക്കേ ഡാനി by"


അവൾ വേഗം ആ റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങി.


"ഇത് മതി എനിക്ക് ഇനി പൗർണമി എനിക്ക് മേൽ ഒരു കരട് ആകില്ല. കാരണം അവളെ നോട്ടം ഇട്ടിരിക്കുന്നത് ഡാനി ആണ്. അവൻ അവളെ നേടുക തന്നെ ചെയ്യും. അതോടെ ആദം എന്റേത് മാത്രം ആയി തീരും "


അടഞ്ഞു കിടക്കുന്ന വാതിലിലേയ്ക്ക് നോക്കി അവൾ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി പോയി.






==================================




റൂമിൽ ബെഡിൽ ഇരുന്ന് കൊണ്ട് ജനാല വഴി പുറത്തേയ്ക്ക് നോക്കി ഇരിക്കുവാണ് ആമി. ഇപ്പൊ ഫുൾ റസ്റ്റ്‌ ആണ് അവൾ.ബെഡിൽ നിന്ന് ആവശ്യം ഇല്ലാതെ എഴുന്നേൽക്കാൻ പോലും ആരും അവളെ സമ്മതിക്കുന്നില്ല.ഇനി അഥവാ എഴുന്നേറ്റാൽ അവളുടെ ഇച്ചായന്റെ ഒരു നോട്ടം മതി കുട്ടി ഡീസന്റ് ആകാൻ. Food ഒക്കെ നിർമലയോ മേരിയോ അവൾക്ക് റൂമിൽ കൊണ്ട് കൊടുക്കും. നേരിയ രീതിയിൽ ഉള്ള വേദന ഉണ്ടെന്ന് ഒഴിച്ചാൽ അവൾ ഇപ്പൊ ഓക്കേ ആണ്.എന്തോ ആലോചനയോടെ അവൾ പുറത്തേയ്ക്ക് നോക്കി ഇരിക്കുമ്പോൾ ആണ് അലോഷി അവിടെക്ക് വരുന്നത്.


"അനിയത്തി കുട്ടി ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ "


എന്തോ ചിന്തയിൽ ഇരുന്നവൾ പെട്ടന്ന് അവന്റെ സൗണ്ട് കേട്ട് സൈഡിലേയ്ക്ക് തിരിഞ്ഞ് നോക്കി.അവിടെ തന്നെ നോക്കി നോക്കി ചിരിയോടെ ഇരിക്കുന്ന അലോഷിയെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.


"ഒന്നും ഇല്ല ചേട്ടായി ഞാൻ വെറുതെ "


"എന്നാലേ ഞാൻ വന്നത് ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ ആണ് "


അത് കേട്ട് അവൾ സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി. അവൻ ഒരു ചിരിയോടെ തന്റെ കൈയിൽ ഇരുന്ന കവർ അവൾക്ക് നേരെ നീട്ടി.


"എന്താ ചേട്ടായി ഇത് "


"മോള് ആദ്യം തുറന്ന് നോക്ക് "


അത് കേട്ട് അവൾ ആ കവർ വാങ്ങി തുറന്ന് നോക്കി. അതിൽ ഇരിക്കുന്നവയെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.


"എന്തേയ് സന്തോഷം ആയോ "


അവന്റെ ചോദ്യത്തിൽ അവൾ നിറഞ്ഞ കണ്ണുകളോടെ തന്റെ കൈയിൽ ഇരിക്കുന്ന ടെസ്റ്റ്കൾ ഒക്കെ നെഞ്ചോടു ചേർത്ത് കൊണ്ട് അതെ എന്ന രീതിയിൽ തലയാട്ടി.


"അസുഖം ഒക്കെ പൂർണമായ് മാറിയിട്ട് നമുക്ക് കോളേജിൽ പോയ്‌ തുടങ്ങാം. പഠിത്തം മുടക്കാൻ നിൽക്കണ്ട കേട്ടോ "


"ഇച്ചായൻ "


അവൾ എന്തോ ഓർത്ത പോലെ ചോദിച്ചു. അത് കേട്ട് അവൻ ചിരിയോടെ പറഞ്ഞു.


"നിന്റെ ഇച്ചായൻ തന്നെ ആണ് ഇതിന്റെ ഒക്കെ all in all. എന്നെ കൊണ്ട് നിന്റെ വീട്ടിൽ നിന്ന് ഇതൊക്കെ എടുപ്പിച്ചത് മോളുടെ ഇച്ചായൻ തന്നെയാ. കോളേജിൽ നിന്റെ ഇത്രയും നാളത്തെ ലീവ് ഒക്കെ അവൻ ശെരിയാക്കിയിട്ട് ഉണ്ട്. നമ്മുടെ കോളേജ് തന്നെ ആണ് അത് "


അലോഷിയുടെ വാക്കുകൾ ആമിയുടെ മനസ്സ് നിറച്ചു. തനിക്ക് ഇനിയും തുടർന്ന് പണിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ പോലും ഇവിടെ ആർക്കും അത് ഇഷ്ടം ആകില്ല എന്ന് കരുതി ആണ് അവൾ ആ ആഗ്രഹം ഉള്ളിൽ തന്നെ ഒതുക്കിയത്.ഇപ്പൊ അവനായ് തന്നെ അതിന് മുൻകൈ എടുത്തത് അവൾക്ക് ഒത്തിരി സന്തോഷം തോന്നി.


"അപ്പൊ നല്ല മിടുക്കി കുട്ടി ആയി വേഗം അസുഖം ഒക്കെ മാറി വായോ എന്നാലേ കോളേജിൽ പോകാൻ പറ്റത്തൊള്ളൂ "


അവൻ അവളുടെ തലയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു. അവളും അവനെ നോക്കി പുഞ്ചിരിച്ചു.





==================================



സാന്ദ്ര തിരികെ വീട്ടിലേയ്ക്ക് വരുമ്പോൾ ആണ് ആദവും അലോഷിയും എവിടെയോ പോകാൻ ആയി റെഡി ആയി പുറത്തേയ്ക്ക് വരുന്നത് കണ്ടത് . പെട്ടന്ന് അവരെ മുന്നിൽ കണ്ട് അവൾ ഒന്ന് പതറി . അത് അവർ വ്യക്തമായ് കാണുകയും ചെയ്തു.


"നീ ഇത് എവിടെ പോയതാ "


അലോഷി അവളുടെ അടുത്തേയ്ക്ക് നടന്ന് കൊണ്ട് ചോദിച്ചു.


"ഞാൻ ഒരു ഫ്രണ്ട്നെ കാണാൻ പോയതാ "


അവൾ തന്റെ പതർച്ച പുറത്ത് വരാതെ നോക്കി കൊണ്ട് പറഞ്ഞു.


"അത് ഏതാ ഡി ഞങ്ങൾക്ക് അറിയാത്ത ഇവിടെ ഒരു ഫ്രണ്ട് നിനക്ക് "


അത് ചോദിച്ചത് ആദം ആണ്. പെട്ടന്ന് അത് കേട്ട് അവൾ എന്ത് പറയും എന്ന് അറിയാതെ നിന്നു. പിന്നെ എന്തോ കിട്ടിയത് പോലെ വേഗം പറഞ്ഞു.


"അത് ആദം എന്റെ കൂടെ സ്റ്റൈസിൽ ഉണ്ടായിരുന്ന കുട്ടി ആണ്. ഞങ്ങൾ ഒരുമിച്ച് ആണ് ഇവിടേയ്ക്ക് വന്നത്. അവളുടെ വീട് ഇവിടെ അടുത്ത് ആണ്. ഇന്നലെ വിളിച്ചപ്പോ അങ്ങോട്ടേക്ക് അവൾ എന്നെ ക്ഷണിച്ചു അങ്ങനെ ഞാൻ പോയതാ "


"മം "


അവൻ ഒന്ന് മൂളി കൊണ്ട് കാറിന്റെ അടുത്തേയ്ക്ക് നടന്നു. പുറകെ അവളെ ഒന്ന് നോക്കി കൊണ്ട് അലോഷിയും.


"അല്ല നിങ്ങൾ ഇത് എവിടേയ്ക്ക "


അവൾ അവരെ നോക്കി വിളിച്ച് ചോദിച്ചു.


"കുറച്ച് സ്ഥലങ്ങളിൽ പോകാൻ ഉണ്ട് "


അലോഷി നടക്കുന്നതിന് ഇടയിൽ താല്പര്യം ഇല്ലാതെ രീതിയിൽ പറഞ്ഞു.


"ഞാനും വരട്ടെ എനിക്ക് ഇവിടെ ഇരുന്നിട്ട് ബോർ അടിക്കുന്നു "


"വേണ്ട ഡി ഞങ്ങൾ വരാൻ താമസിക്കും "


അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുന്നേ അവരുടെ കാർ അവിടെ നിന്നും പോയിരുന്നു. സാന്ദ്ര കാര്യം നടക്കാത്ത പോലെ ദേഷ്യത്തോടെ അകത്തേയ്ക്ക് കയറി പോയി.





=================================




"അവൾ ഇവിടെ പോയതാകും ഡാ. എന്തായാലും പറഞ്ഞത് മുഴുവൻ പച്ച കള്ളം ആണെന്ന് ആ മുഖത്ത് എഴുതി വച്ചിട്ടുണ്ട് "


പോകുന്ന യാത്രയ്ക്ക് ഇടയിൽ അലോഷി ആദാമിനോട് ചോദിച്ചു.


"എവിടേയ്ക്ക് ആയാലും അവളുടെ നല്ലതിന് അല്ല ആ പോക്ക് "


ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ആദം ഒരു പുച്ഛ ചിരിയോടെ പറഞ്ഞു.


"എന്തായാലും നമ്മൾ ആമിയുടെ കാര്യത്തിൽ കുറച്ച് സൂക്ഷിക്കണം ആദം. അവൾ എന്താ മനസ്സിൽ കണ്ടിരിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ "


"മം "


ആദം അതിന് ഒന്ന് മൂളുക മാത്രം ചെയ്തു.


"എന്നാലും അവളുടെ അഭിനയം സമ്മതിക്കണം എത്ര നന്നായിട്ട് നമുക്ക് മുന്നിൽ പാവം നടിച്ചു നിൽക്കുന്നത്. സത്യം പറഞ്ഞാൽ വിശ്വാസിക്കാൻ പറ്റുന്നില്ല ഡാ . നമ്മുടെ സാന്ദ്ര തന്നെ ആണോ അത്. നമ്മൾ അറിയുന്ന സാന്ദ്രയ്ക്ക് ഇങ്ങനെ ഒക്കെ പെരുമാറാൻ കഴിയുമോ "


അലോഷി ഒരു തരം വിഷമത്തോടെ പറഞ്ഞു കൊണ്ട് ആദമിനെ നോക്കി. അവൻ ഒന്നും പറയുന്നില്ല എങ്കിലും മനസിലൂടെ എന്തൊക്കെയോ ഓടുന്നുണ്ട് എന്ന് അലോഷിക്ക് മനസിലായി.സ്റ്റിയറിങ്ങിൽ മുറുകുന്ന കൈകളിൽ നിന്ന് അത് വ്യക്തമാണ്‌. 


"ഡാ പിന്നെ കോളേജിൽ നമ്മുടെ ദീപക് സാറിന് പകരം പുതിയ ഒരു ആള് വരുന്നുണ്ട് "


അലോഷി അവന്റെ മൂഡ് ഒന്ന് ചേഞ്ച്‌ ചെയ്യാൻ ആയി പറഞ്ഞു.


"ആര് "


"ഒരു ഡാനിയൻ "


ആ പേര് കേട്ട് ആദം അവന്റെ മുഖത്തേയ്ക്ക് നോക്കി.


"നെക്സ്റ്റ് വീക്ക്‌ മുതൽ ആള് എത്തും എന്ന് പറഞ്ഞിട്ടുണ്ട് "


ആദം അതിന് ഒന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രെദ്ധ തിരിച്ചു. തുടരും

To Top