ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 27 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


രാത്രി തന്നെ നിർമലയേ അലോഷി പോയ്‌ വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നിരുന്നു. അലോഷിയും ആദവും പുറത്ത് ഇരുന്നു. നിർമല ആമിയുടെ കൂടെ അകത്തും. രാത്രി ആയതും അവളെ റൂമിലേയ്ക്ക് ഷിഫ്റ്റ്‌ ചെയ്തിരുന്നു. അതോടെ അലോഷി തിരികെ പോയി. രാത്രി എല്ലാവർക്കും ഉള്ള ഫുഡും വാങ്ങി കൊടുത്തിട്ട് ആണ് അവൻ പോയത്. ആമിക്ക് വീട്ടിൽ നിന്ന് കഞ്ഞി നിർമല കൊണ്ട് വന്നിട്ടുണ്ടായിരുന്നു.


ആദം bystander ബെഡിൽ ഇരുന്ന് വെറുതെ ഫോൺ നോക്കി ഇരിക്കുവായിരുന്നു. നിർമല ആമിക്ക് ഉള്ള ആഹാരം എടുത്ത് അവളുടെ അടുത്ത് വന്ന് ഇരുന്നു. എന്നാൽ അവൾ അതൊന്നും അറിയാതെ അവളുടെ ഇച്ചായനെ നോക്കി ഇരിക്കുവായിരുന്നു. അത് കണ്ട് അവർ ഒരു പുഞ്ചിരിയോടെ ആദമിന്റെ അടുത്തേയ്ക്ക് പോയ്‌ പറഞ്ഞു.


"മോൻ ഇത് ഒന്ന് അവൾക്ക് കൊടുക്കുവോ അമ്മ ഇപ്പൊ വരാം "


അവർ കൈയിൽ ഇരുന്ന പാത്രം അവന്റെ കൈയിലേക്ക് കൊടുത്തിട്ട് ഡോർ തുറന്ന് പുറത്തേയ്ക്ക് പോയി. ആദം എഴുന്നേറ്റ് അവളുടെ അടുത്തേയ്ക്ക് വന്ന് ഇരുന്ന് കൊണ്ട് ഒരു സ്പൂൺ അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു.


"കഴിക്ക് "


അവൾ ഒരു ചെറു ചിരിയോടെ അത് വാങ്ങി കഴിച്ചു.


"ഇച്ചായൻ കഴിക്കുന്നില്ലേ "


അവൾ കഴിക്കുന്നതിന് ഇടയിൽ അവളോട്‌ ചോദിച്ചു.


"ഞാൻ അല്ലല്ലോ രോഗി നീ അല്ലെ, അതുകൊണ്ട് നീ ആദ്യം കഴിക്ക് "


അത് കേട്ട് ചിരിച്ചു കൊണ്ട് അവൾ അവൻ തന്നത് മുഴുവൻ കഴിച്ചു. അപ്പോഴേയ്ക്ക് നിർമല തിരികെ വന്നിരുന്നു. ശേഷം അവനും ആഹാരം വിളമ്പി കൊടുത്ത് അവരും കഴിച്ചു. കിടക്കാൻ നേരം ആദം പുറത്ത് ഇരുന്നോളാം എന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി.അകത്ത് ഒരു കുഞ്ഞ് ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളു. ആമി നിർമലയോട് അവിടെ കിടന്നോളാൻ പറഞ്ഞു.


രാത്രി ഒരുപാട് നേരം ആയിട്ടും ആമിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എഴുന്നേറ്റ് പോയ്‌ അവനെ നോക്കണം എന്ന് ഉണ്ടെങ്കിലും അവൾക്ക് അത് കഴിഞ്ഞില്ല. ഇപ്പോഴും നല്ല വേദന ഉണ്ടായിരുന്നു അവൾക്ക്.ഉറങ്ങാതെ എങ്ങനെ ഒക്കെയോ അവൾ കിടന്നു. ഇടയ്ക്ക് ഡോർ തുറക്കുന്ന സൗണ്ട് കേട്ട് അവൾ അങ്ങോട്ട് നോക്കി. ആദം ആയിരുന്നു അത്.


"ഇച്ചായൻ "


അവനെ കണ്ട് അവൾ ചിരിച്ചു കൊണ്ട് എഴുന്നേൽക്കാൻ പോയതും അവൻ വേഗം അകത്തേയ്ക്ക് വന്നു.


"കൊച്ച് ഉറങ്ങില്ലായിരുന്നോ ഞാൻ ഉറങ്ങിയോ എന്ന് നോക്കാൻ വന്നതാ "


അവൻ അവളുടെ അരുകിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു.


"ഉറക്കം വരുന്നില്ല ഇച്ചായ"


"കണ്ണടച്ച് കിടക്ക് ഉറങ്ങിക്കോളും വയ്യാത്തത് അല്ലെ "


അതും പറഞ്ഞ് അവൻ എഴുന്നേറ്റ് പോകാൻ തിരിഞ്ഞതും അവൾ വേഗം അവന്റെ കൈയിൽ പിടിച്ചു. അവൻ എന്താന്ന് അറിയാൻ തിരിഞ്ഞ് നോക്കിയതും അവൾ ചോദിച്ചു.


"ഇച്ചായൻ ഇവിടെ കിടക്ക് "


അത് കേട്ട് വിശ്വാസം വരത്ത പോലെ അവളെ നോക്കി. അവളിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അത് അവന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നു.


"അല്ല ഒറ്റയ്ക്ക് എന്തിനാ പുറത്ത് ഇരിക്കുന്നത് "


അവന്റെ നോട്ടം കണ്ട് അവൾ പതിയെ പറഞ്ഞു.


"അത് സാരമില്ല ഞാൻ പുറത്ത് ഇരുന്നോളാം നീ ഉറങ്ങിക്കോ "


അതും പറഞ്ഞ് അവൻ പിന്നെയും തിരിഞ്ഞു നടന്നതും അവൾ വിളിച്ച് പറഞ്ഞു.


"പ്ലീസ് നിക്ക് ഉറക്കം വരുന്നില്ല "


അത് കേട്ട് അവൻ തിരിഞ്ഞ് നോക്കാതെ ഒരു പുഞ്ചിരിയോടെ ഡോറിന്റെ അടുത്തേയ്ക്ക് നടന്നു.അവന്റെ പ്രതികരണമില്ലായ്മ അവളിൽ ചെറിയ സങ്കടം തോന്നിച്ചു. എന്നാൽ ഡോർ ലോക്ക് ചെയുന്ന ആദമിനെ കണ്ട് അവൾ അറിയാതെ ചിരിച്ചു പോയി.അവൻ ഡോർ ലോക്ക് ചെയ്ത് അവളുടെ അരുകിൽ വന്നിരുന്നത് ആമി അവന് കിടക്കാൻ ആയി പതിയെ ഒരു സൈഡിലേയ്ക്ക് നീങ്ങി കൊടുത്തു.


ആദം അവൾ കിടക്കുന്നതിന്റെ അരുകിൽ ആയി കിടന്നു.ആമിക്ക് അവന്റെ അടുത്ത് ഇത്ര ചേർന്ന് കിടക്കുന്നതിൽ ചെറിയ രീതിയിൽ ഒരു ടെൻഷൻ ഉണ്ട് എങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.അവൾ ഇടയ്ക്ക് ഇടയ്ക്ക് ചരിഞ്ഞു അവന്റെ മുഖത്തേയ്ക്ക് നോക്കുന്നുണ്ട്.


"എന്തേയ് ഉറങ്ങുന്നില്ലേ "


പെട്ടന്ന് അവന്റെ ശബ്ദം കേട്ടതും അവൾ വേഗം കണ്ണുകൾ മുറുകെ അടച്ചു കിടന്നു. ഇത്തിരി നേരം കഴിഞ്ഞതും അവളുടെ ശ്വാസ നിശ്വസത്തിന്റെ താളത്തിൽ നിന്നും അവന് മനസിലായി അവൾ ഉറങ്ങി എന്ന്. ആദം പതിയെ സൈഡിലേയ്ക്ക് തിരിഞ്ഞ് കൊണ്ട് അവളുടെ മുഖത്തേയ്ക്ക് നോക്കി. ഒരു കൊച്ച് കുഞ്ഞിന്റെ ലാഘവത്തോടെ ഉറങ്ങുന്ന അവളെ അവൻ ഇത്തിരി നേരം നോക്കിയിരുന്നു. പിന്നെ ഒന്ന് കുനിഞ്ഞ് അവളുടെ മുഖത്തിന് നേരെ വന്ന് കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു. അൽപ്പം നേരം കൂടി അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്ന ശേഷം ഒരു കൈയാൽ അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ കടന്നുടച്ചു.


എന്നാൽ ആ നിമിഷം തന്നെ നിർമല ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്നു. തന്റെ മകളെ ചേർത്ത് പിടിച്ച് ഉറങ്ങുന്നവനെ കണ്ട് അവരിൽ അതിയായ വാത്സല്യവും അവനോടുള്ള സ്നേഹവും നിറഞ്ഞു നിന്നു.ആമിയുടെ മുഖത്തേയ്ക്ക് നോക്കെ അവരുടെ കണ്ണുകൾ നിറഞ്ഞു വന്നു. സങ്കടം കൊണ്ട് ആയിരുന്നില്ല അത് മറിച്ച് സന്തോഷം കൊണ്ട് ആയിരുന്നു. തന്റെ മകൾ ഇപ്പോൾ സുരക്ഷിതമായ കൈകളിൽ ആണെന്ന് ഉറപ്പ് ആ അമ്മയ്ക്ക് ഉണ്ടായിരുന്നു.

"Sir വിളിപ്പിച്ചത് "


അയാൾ ബഹുമാനത്തോടെ അവനോട് ചോദിച്ചു.


"ഞാൻ പറഞ്ഞ കാര്യം എന്തായി, എല്ലാം ഓക്കേ അല്ലെ "


"Ys sir എല്ലാം ഓക്കേ ആണ്,മോർണിംഗ് 10.30ക്ക് ആണ് ഫ്ലൈറ്റ് "


"ഓക്കേ you may go now "


അത് കേട്ട് അവനെ ഒന്ന് നോക്കി കൊണ്ട് അയാൾ വേഗം പുറത്തേക്ക് പോയി .അവൻ ഒരു ചിരിയോടെ ചെയറിലേയ്ക്ക് ചാഞ്ഞിരുന്ന് കൊണ്ട് തന്റെ ഫോൺ എടുത്ത് അതിൽ ആമിയുടേ ചിത്രത്തിലേയ്ക്ക് നോക്കി കൊണ്ട് പറഞ്ഞു.


"ഞാൻ വരുകയാണ് പൗർണമി നിന്റെ അരുകിലേയ്ക്ക്. നിന്നെ നേടാൻ ആയി"


അവൻ അവളുടെ ഫോട്ടോയിലേയ്ക്ക് പതിയെ തലോടി കൊണ്ട് ഇരുന്നു.





==================================




രണ്ട് ദിവസം കഴിഞ്ഞതും ആമിയെ ഡിസ്ചാർജ് ചെയ്തിരുന്നു. വീട്ടിൽ എത്തിയതിന് ശേഷവും അവളെ എഴുന്നേൽക്ക് പോലും സമ്മതിക്കാതെ റൂമിൽ തന്നെ ഇരുത്തുക ആയിരുന്നു മേരി. വീട്ടിലേയ്ക്ക് പോകാൻ നിന്ന നിർമലയേ മേരി തടഞ്ഞു കൊണ്ട് കുറച്ച് ദിവസം കഴിഞ്ഞു പോകാം എന്ന് പറഞ്ഞു. ആദ്യമൊക്കെ എതിർത്തു എങ്കിലും ആമി കൂടെ പറഞ്ഞതും അവർ സമ്മതിച്ചു.


ആമി വന്ന നേരം മുതൽ അവളുടെ അടുത്ത് നിന്ന് മാറാതെ സ്നേഹ പ്രകടനത്തിനിൽ ആണ് സാന്ദ്ര. എന്നാൽ സാന്ദ്രയുടെ മേൽ അലോഷിയുടെ ഒരു കണ്ണ് എപ്പോഴും ഉണ്ടാകും. അത് അവൾ അറിയുന്നില്ല എന്ന് മാത്രം. ആമി ആണെങ്കിൽ അവളുടെ പ്രകടത്തിൽ വീണു പോയി. ആദ്യം അവളോട്‌ തോന്നിയ ചിരിയ രീതിയിൽ ഉള്ള പിണക്കം ഒന്നും അവൾക്ക് ഇപ്പൊ. തന്റെ ഒരു ചേച്ചിയേ പോലെ ആ പാവം അവളെ കാണുന്നത്.


രാത്രി ആമിക്ക് ഉള്ള ഭക്ഷണം മേരി റൂമിൽ കൊണ്ട് പോയ്‌ കൊടുത്തു. ആഹാരവും കഴിപ്പിച്ച് മരുന്ന് കൊടുത്ത ശേഷം ആണ് അവർ പോയത്. അവർ പോയതും ആദം റൂമിലേയ്ക്ക് വന്നതും ഒരുമിച്ച് ആയിരുന്നു. അവനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.


"ആഹാരവും മരുന്നും ഒക്കെ കഴിച്ചോ കൊച്ചേ "


ഫോൺ ചാർജിൽ വയ്ക്കുന്നതിന് ഇടയിൽ അവളെ ഒന്ന് തിരിഞ്ഞ് നോക്കി കൊണ്ട് അവൻ ചോദിച്ചു.


"കഴിച്ചു ഇച്ചായ മേരി അമ്മ എടുത്ത് തന്നു "


അവൻ ഒന്ന് മൂളി കൊണ്ട് ടൗവലും എടുത്ത് ഫ്രഷാവൻ കയറി. ഇത്തിരി നേരത്തിന് ശേഷം അവൻ തിരികെ ഇറങ്ങുമ്പോഴും അവൾ ഉറങ്ങാതെ കിടപ്പുണ്ടായിരുന്നു. അവൻ ടൗവൽ സ്റ്റാൻറ്റിൽ വിരിച്ച് ഇട്ടിട്ട് അവളെ ഒന്ന് നോക്കി.


"എന്നതാ നീ ഉറങ്ങുന്നില്ലേ "


ബെഡിലേയ്ക്ക് വന്ന് കിടക്കുന്നതിന് ഇടയിൽ അവൻ ചോദിച്ചു.


"ആ ഉറങ്ങുവാ "


അതും പറഞ്ഞ് അവൾ കണ്ണുകൾ അടച്ചു കിടന്നു. എന്നത്തേയും പോലെ അവൾ ഉറങ്ങി എന്ന് മനസിലായതും ആദം അവളുടെ അടുത്തേയ്ക്ക് നീങ്ങി കിടന്ന് കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു അവളെയും ചേർത്ത് പിടിച്ച് കിടന്നു.





==================================




പിറ്റേന്ന് രാവിലെ തന്നെ സാന്ദ്ര റെഡി ആയി പുറത്തേയ്ക്ക് പോയിരുന്നു. ഒരു ഫ്ലാറ്റിലേയ്ക്ക് ആണ് അവൾ പോയത്. ഒരു റൂമിന് മുന്നിൽ എത്തിയതും കോളിങ്ങ് ബെൽ അടിച്ച ശേഷം അവൾ പുറത്ത് വെയ്റ്റ് ചെയ്ത് നിന്നു. അൽപ്പം നിമിഷങ്ങൾ കഴിഞ്ഞതും ഒരാൾ വന്ന് ഡോർ തുറന്നിരുന്നു.


"Iam സാന്ദ്ര ഡാനി ഇല്ലേ "


"Ys അകത്തേയ്ക്ക് വരൂ mam "


അവൾ അകത്തേയ്ക്ക് കയറിയതും അയാൾ ഡോർ അടച്ചു.


"Sir ആ റൂമിൽ ഉണ്ട് മേടം അങ്ങോട്ടേക്ക് പൊയ്ക്കോളൂ "


അയാൾ ഒരു അടഞ്ഞു കിടക്കുന്ന റൂമിലേയ്ക്ക് വിരൽ ചൂണ്ടി പറഞ്ഞതും അവൾ വേഗം അങ്ങോട്ടേക്ക് നടന്നു  റൂം തുറന്ന് അകത്തേയ്ക്ക് കയറിയപ്പോൾ കണ്ടു  അകത്ത് സോഫയിൽ ഇരിക്കുന്ന ഡാനിയെ.


"ഡാനി "


ഡോർ അടച്ചു കൊണ്ട് അവൾ സന്തോഷത്തോടെ അവന്റെ അരുകിലേയ്ക്ക് പോയി.


"ഹേയ് സാന്ദ്ര "


അവളെ കണ്ട് അവനും ചിരിയോടെ എഴുന്നേറ്റ് നിന്നു. സാന്ദ്ര അവന്റെ അടുത്തെത്ക്ക് പോയ്‌ അവനെ ഇന്ന് പുണർന്നു, അവൻ തിരികെയും.


"നീ നേരത്തെ ആണല്ലോ "


ഡാനി അവളെ സോഫയിലേയ്ക്ക് പിടിച്ച് ഇരുത്തി കൊണ്ട് അവനും അവളുടെ അടുത്തേയ്ക്ക് ഇരുന്ന് കൊണ്ട് ചോദിച്ചു.


"അവിടെ ഇരിക്കാൻ തോന്നിയില്ല പെട്ടന്ന് നിന്റെ അടുത്തേയ്ക്ക് വരണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ "


അവൾ ഒരു തരം അസ്വസ്തതയോടെ പറഞ്ഞു.


"What happened എന്താ നിന്റെ problem പറയ് "


"ഇപ്പൊ എന്റെ പ്രശ്നം അവൾ ആണ് ഡാനി ആ പൗർണമി "


സാന്ദ്ര പല്ല് കടിച്ച് കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു.ആ പേര് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു 


"ഞാൻ വിളിച്ചപ്പോ നിന്നോട് പറഞ്ഞില്ലേ ആദം അവനെ എനിക്ക് വേണം. അതിന് തടസ്സം അവൾ ആണ് ആമി. അവൾ ഇല്ലാതെ ആയാൽ മാത്രമേ എനിക്ക് എന്റെ ആദമിനെ തിരികെ കിട്ടുകയുള്ളൂ അതുകൊണ്ട് നീ എനിക്ക് മുന്നിൽ നിൽക്കുന്ന ആ തടസ്സം വെട്ടി മാറ്റി തരണം "


"അവളെ കൊല്ലണം എന്നാണോ നീ ഉദ്ദേശിക്കുന്നത് "


"Ys അവൾ ഈ ഭൂമിയിൽ നിന്ന് പോയാൽ മാത്രമേ എനിക്ക് അവനെ സ്വന്തമാക്കാൻ കഴിയൂ .എന്താ നീ എന്റെ ആഗ്രഹം സാധിച്ചു തരില്ലേ. എനിക്ക് വേണ്ടി ആമിയെ നീ കൊല്ലില്ലേ "


അവന്റെ മുഖത്തേയ്ക്ക് നോക്കി അവൾ പ്രതീക്ഷയോടെ ചോദിച്ചതും അവൻ പറഞ്ഞു.


"No ഞാൻ അവളെ കൊല്ലില്ല "


അത് കേട്ട് സാന്ദ്ര ഞെട്ടലോടെ അവനെ നോക്കി. 



തുടരും


To Top