ചെകുത്താന്റെ പ്രണയം, തുടർക്കഥ ഭാഗം 26 വായിക്കൂ...

Valappottukal


രചന: ആതൂസ് മഹാദേവ്


ആമിയുടെ കാര്യം ഒന്നും അറിയാതെ സാന്ദ്രയ്ക്ക് വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടുന്നുണ്ടായിരുന്നില്ല. അവൾ വേഗം താഴേയ്ക്ക് ഇറങ്ങി. എന്നാൽ അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല. അവൾ വേഗം മുകളിലേയ്ക്ക് കയറി ഫോൺ എടുത്ത് അലോഷിയെ വിളിച്ചു.


മാത്യുവിനോട് എന്തോ സംസാരിച്ച് നിൽക്കുവായിരുന്നു അലോഷി. അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്. വിളിക്കുന്നത് സാന്ദ്ര ആണെന്ന് മനസിലായതും അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞ് നിന്നു. എന്നാൽ ആദം പറഞ്ഞ കാര്യങ്ങൾ ഓർമയിൽ വന്നതും അതെല്ലാം ഉള്ളിൽ ഒതുക്കി അവൻ കാൾ എടുത്തു.


"പറയെടി "


"ടാ നിങ്ങൾ എവിടെയാ, ഇവിടെ ആരും ഇല്ലല്ലോ എല്ലാവരും എങ്ങോട്ട് പോയി "


"ഞങ്ങൾ എല്ലാവരും ഹോസ്പിറ്റലിൽ ഉണ്ട് "


"ഹോസ്പിറ്റലിലോ അവിടെ എന്താ "


ഒന്നും അറിയാത്തത് പോലുള്ള അവളുടെ പെരുമാറ്റം കേൾക്കെ അവന് നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു.


"ആമിക്ക് ചെറിയ ഒരു ആക്സിഡന്റ് പറ്റി "


"അയ്യോ എന്നിട്ട് ആമിക്ക് ഇപ്പൊ എങ്ങനെ ഉണ്ട് "


അവളുടെ ഞെട്ടുന്നത് പോലുള്ള അഭിനയം കേട്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.


"അവൾക്ക് കുഴപ്പം ഒന്നും ഇല്ല, she is alright "


അത് കേട്ട് ഞെട്ടിയത് സാന്ദ്ര ആണ്. ഇത്രയും നേരം വരെ ആമിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് വിശ്വാസത്തോടെ ഇരുന്ന അവൾക്ക് കിട്ടിയ തിരിച്ചടി ആയിരുന്നു അത്.


മറുപുറത്ത് നിന്ന് സംസാരം ഒന്നും വരാത്തത് കേട്ട് അലോഷി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.


"ഹലോ സാന്ദ്ര "


"ആ ടാ ഏതാ ഹോസ്പിറ്റലിൽ ഞാ...ൻ വരാം "


"ഹേ അതിന്റെ ആവശ്യം ഒന്നും ഇല്ലടി നീ അവിടെ നിന്നോ ബൈ "


വേറെ ഒന്നും പറയാൻ താല്പര്യം ഇല്ലാത്ത പോലെ അവൻ കാൾ കട്ട്‌ ചെയ്തു.





==================================




സാന്ദ്ര ഭ്രാന്ത് എടുത്തത് പോലെ റൂമിൽ ഉള്ള സകല സാധനങ്ങളും വാരി നിലത്തേയ്ക്ക് എറിഞ്ഞു. എന്തൊക്കെ ചെയ്തിട്ടും അവളുടെ ഉള്ളിലേ ദേഷ്യം അടങ്ങുന്നുണ്ടായിരുന്നില്ല. കണ്ണുകൾ ചുവന്ന് കലങ്ങി, മുടികൾ പാറി പറന്ന് വല്ലാത്ത ഒരു രൂപം ആയിരുന്നു അപ്പോൾ അവളുടേത്.


"ഇല്ല ആമി നിന്നെ ഞാൻ വെറുതെ വിടില്ല ആദം അവൻ എന്റെ ആണ്. നിനക്ക് എന്ന് അല്ല ആർക്കും ഞാൻ അവനെ വിട്ട് തരില്ല. നീ ഇവിടേയ്ക്ക് തന്നെ അല്ലെ വരുന്നത് എനിക്ക് അറിയാം എന്താ ചെയ്യേണ്ടത് എന്ന്. എന്നിൽ നിന്ന് അവനെ നീ തട്ടി എടുത്തതിന് നീ അനുഭവിക്കും ആമി. വിടില്ല ഞാൻ നിന്നെ നീ ഭൂമിയിൽ നിന്ന് തന്നെ പറഞ്ഞയിക്കും നിന്നെ ഞാൻ "


തലമുടിയിൽ കൈകൾ കൊണ്ട് കോർത്തു വലിച്ച് ഒരു ഭ്രാന്തിയേ പോലെ അവൾ പുലമ്പി കൊണ്ടിരുന്നു.പെട്ടന്ന് ആണ് അവളുടെ ഉള്ളിലേയ്ക്ക് ഒരു മുഖം തെളിഞ്ഞു വന്നത്. അയാളെ കുറിച്ച് ഓർക്കേ അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ വേഗം ഫോൺ എടുത്ത് ഒരു നമ്പറിലേയ്ക്ക് കാൾ ചെയ്തു.





=================================



ആമി ഒന്ന് ഓക്കേ ആയതും മാത്യുവും മേരിയും നിർമലയെയും കൊണ്ട് വീട്ടിലേയ്ക്ക് പോയി. അവർ പോകാൻ കൂട്ടാക്കിയില്ല എങ്കിലും അലോഷി രാത്രി വന്ന് കൂട്ടികൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ ആണ് അവർ പോകാൻ തയ്യാറായത്.എല്ലാവരും പോയതും ഇപ്പൊ വരാം എന്നും പറഞ്ഞ് അലോഷി പുറത്തേയ്ക്ക് ഇറങ്ങി പോയി.


ആദം ആമിയുടെ ബെഡിൽ പോയ്‌ ഇരുന്നു അവളെ ഒന്ന് നോക്കി. ആമി അവനെ നോക്കി മനോഹരമായ് ഒന്ന് പുഞ്ചിരിച്ചു.


"വേദന ഉണ്ടോ ഇപ്പൊ "


അതിന് അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി കാണിച്ചു.


"നീ എ..ന്തിനാ ആമി അ.ങ്ങനെ ചെയ്തേ "


അവന്റെ ഇടർച്ചയോടെ ഉള്ള സ്വരം കേട്ട് അവൾ പതിയെ ചോദിച്ചു.


"എങ്ങനെ "


"ഞങ്ങളുടെ ഇടയിലേയ്ക്ക് എന്തിനാ വന്നെ അതുകൊണ്ട് അല്ലെ ഇപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചത് "


"പെട്ടന്ന് അയാൾ ഇച്ചായന്റെ നേർക്ക് ആ കത്തിയും കൊണ്ട് വരുന്നത് കണ്ടപ്പോ എന്താ ചെയ്യേണ്ടത് എന്ന് നിക്ക് അറിയില്ലായിരുന്നു. ശരീരം മുഴുവൻ ഒരു നിമിഷം മരവിച്ച പോലെ തോന്നി.ഇച്ചായന് ഒന്നും പറ്റാത്തിരിക്കാനാ ഞാൻ"


അത്രയും പറഞ്ഞപ്പോഴേയ്ക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു, ശരീരം പേടി കാരണം വിറയ്ക്കുന്നുണ്ടായിരുന്നു.


"ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ നിക്ക് അത് താങ്ങാൻ കഴിയില്ല. ഞാൻ കാരണം ഒന്നും പറ്റാൻ പാടില്ല. നിക്ക് നിക്ക് വേറെ ആരും ഇല്ല "


അതും പറഞ്ഞ് അവൾ പൊട്ടി കരഞ്ഞു.ആദം അവളുടെ നാവിൽ നിന്ന് വീണ ഓരോ വാക്കുകളിലും വിശ്വാസിക്കാൻ ആകാതെ അവളുടെ മുഖത്തേയ്ക്ക് നോക്കി ഇരുന്നു.


"ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ നിക്ക് അത് താങ്ങാൻ കഴിയില്ല"


ഈ വാചകം പല തവണ അവന്റെ മനസിലൂടെ കടന്ന് പോയ്കൊണ്ട് ഇരുന്നു. ഉള്ളിൽ നിന്ന് അവളോടുള്ള പ്രണയം പുനത്തേയ്ക്ക് വരാൻ വെമ്പുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. പിന്നെ ഒരു നിമിഷം പോലും കളയാതെ അവളെ ഒട്ടും വേദനിപ്പിക്കാതെ വാരി എടുത്ത് നെഞ്ചോടു ചേർത്തു.


ആമി രണ്ട് കൈ കൊണ്ടും അവനെ വരിഞ്ഞു മുറുക്കി പൊട്ടി കരഞ്ഞു. ആദം അവളെ മുറുകെ പുണർന്ന് കൊണ്ട് നെറ്റിയിൽ തല മുട്ടിച്ചു കൊണ്ട് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അവൾ ഏങ്ങി ഏങ്ങി കരയുന്നത് കണ്ട് അവൻ പറഞ്ഞു.


"മതി ആമി ഇനി കരയണ്ട വയ്യാത്തത് അല്ലെ നിനക്ക് "


"ഞാൻ ഒന്നും അറിയാതെ ഇച്ചായനെ എന്തൊക്കെയോ പറഞ്ഞു. എന്നോട് ഷെമിക്കില്ലേ ഇച്ചായ. നിക്ക് ഒന്നും അറിയില്ലായിരുന്നു "


"അതൊക്കെ കഴിഞ്ഞില്ലേ ഇനി ഒന്നും ഓർക്കേണ്ട "


"എന്നോട് ദേഷ്യം ഉണ്ടോ "


"ഇച്ചായന് എന്റെ ആമി കൊച്ചിനോട് ഒരു ദേഷ്യവും ഇല്ല "


അത് കേട്ട് ആ കണ്ണീരിനിടയിലും ഒന്ന് പുഞ്ചിരിച്ചു.അവൾ ഒന്നൂടെ അവന്റെ നെഞ്ചിലേയ്ക്ക് ചേർന്ന് ഇരുന്നു. അവളെ പൊതിഞ്ഞു പിടിച്ച് അവനും.


പുറത്ത് പോയ്‌ വന്ന് അലോഷി ഡോർ തുറന്ന് അകത്തേയ്ക്ക് വന്നപ്പോ കണ്ട കാഴ്ച്ച ഇതാണ്. ആദമിന്റെ നെഞ്ചിൽ ചേർന്ന് ഇരിക്കുന്ന ആമിയെ കാൺകെ അവൻ ഒന്ന് പുഞ്ചിരിച്ചു. ശേഷം അകത്തേയ്ക്ക് കയറി കൊണ്ട് ചോദിച്ചു.


"അല്ല കാമുകിയുടേയും കാമുകന്റെയും ദേഷ്യവും പിണക്കം ഒക്കെ മാറിയോ "


പെട്ടന്ന് അലോഷിയെ അവിടെ കണ്ട് ആമി വേഗം പിടഞ്ഞ് കൊണ്ട് ആദമിന്റെ അടുത്ത് നിന്ന് മാറാൻ നോക്കി എങ്കിലും ആദം അവളെ നോക്കി കണ്ണുരുട്ടി കാണിച്ച് കൊണ്ട് അവിടെ തന്നെ ചേർത്ത് ഇരുത്തി.എന്നിട്ട് അലോഷിയെ നോക്കി പല്ല് കടിച്ചു അതിന്റെ അർഥം മനസിലായ പോലെ അവൻ പറഞ്ഞു.


"അല്ല കെട്ടിയോന്റെയും കെട്ടിയോളുടെയും പ്രശ്നങ്ങൾ ഒക്കെ മാറിയോ എന്ന് "


അതും ചോദിച്ചു അവൻ ആമിയുടെ അടുത്തേയ്ക്ക് വന്നതും ആദം എഴുന്നേറ്റ് അവളെ പതിയെ ബെഡിലേയ്ക്ക് കിടത്തി. അലോഷി അവളുടെ അടുത്ത് ഇരുന്ന് തലയിൽ തലോടി കൊണ്ട് ചോദിച്ചു.


"എന്തിനാ മോളെ നീ ഇത് ചെയ്തത്,എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ "


"സാരമില്ല ചേട്ടായി എനിക്ക് ഒന്നും പറ്റിയില്ലല്ലോ "


അവൾ അവനെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.


"ദേ ഇനി ഇതുപോലെ എന്തെങ്കിലും നീ കാണിച്ചാൽ നല്ല അടിമേടിക്കും പറഞ്ഞേക്കാം. പിന്നെ ദേ ആ കിളവനെ നീ നോക്കണ്ട അവന്റെ സ്വഭാവം അനുസരിച്ച് അവന് ഒന്നും പറ്റില്ല. ഇനി അവന് എന്തെങ്കിലും പറ്റിയാൽ വേറെ നല്ല ചെക്കന്മാരെ കൊണ്ട് നിന്നെ ഞാൻ കെട്ടിക്കും അത് പോരെ "


ആദമിനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ ആമിയോട് പറഞ്ഞു തീർന്നതും ആദം അവന്റെ ഷർട്ടിൽ പിടിച്ച് തൂക്കി എടുത്ത് പുറത്തേയ്ക്ക് കൊണ്ട് പോയി. ആമി പുറത്തേയ്ക്ക് വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് അവർ പോകുന്നതും നോക്കി കിടന്നു.





==================================




"നിനക്ക് അവളെ കൊണ്ട് വേറെ കെട്ടിക്കണം അല്ലെ ടാ "


അലോഷിയെയും കൊണ്ട് പുറത്തേയ്ക്ക് വന്ന ആദം അവനെ ഒരു സൈഡിലേയ്ക്ക് തള്ളി കൊണ്ട് അവന്റെ നേരെ ഷർട്ടിന്റെ കൈ മുകളിലേയ്ക്ക് തെരുത്ത് കയറ്റി കൊണ്ട് ഗൗരവത്തിൽ നടന്നതും അലോഷി വേഗം പറഞ്ഞു.


"അയ്യേ അളിയാ ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ. എന്റെ പെങ്ങൾക്ക് നിന്നെക്കാളും നല്ലൊരുവനെ ഇനി എവിടെ നോക്കിയാലും കിട്ടില്ല അളിയാ സത്യം "


"എന്നിട്ട് ആണോടാ ****** നീ അകത്ത് വച്ച് എനിക്കിട്ട് താങ്ങിയത് "


"അത് പിന്നെ അവളെ ഒന്ന് ഓക്കേ ആക്കാൻ വേണ്ടി പറഞ്ഞതാ, കണ്ടില്ലേ നീ അവള് ചിരിച്ചത് "


അത് കേട്ട് ആദം മീശ ഒന്ന് പിരിച്ചു കൊണ്ട് അലോഷിയുടെ ഷോൾഡറിൽ മുറുകെ പിടിച്ച് കൊണ്ട് ചോദിച്ചു.


"അപ്പൊ അവളെ ഇനി വേറെ കെട്ടിക്കണ്ടല്ലോ നിനക്ക് "


"വേണ്ട അളിയാ "


"ഇത് ഇനി മാറ്റി പറഞ്ഞാൽ "


"ഇല്ല പറയില്ല "


അലോഷി നിഷ്കു ഭാവത്തിൽ അവനെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.


"മം "


ആദം അവനെ നോക്കി ഒന്ന് അമർത്തി മൂളി കൊണ്ട് അകത്തേയ്ക്ക് കയറി പോയി.


"കർത്താവേ ഇപ്പൊ ലവന്റെ കൈ കൊണ്ട് ഞാൻ തീർന്നേനെ "


അവൻ നെഞ്ചത്ത് കൈ വച്ച് ആശ്വാസിച്ചു.





==================================




എന്നാൽ ഇതേ സമയം മറ്റൊരിടത്ത്


"Sir may i coming "


" Ys "


അകത്ത് നിന്ന് അനുവാദം കിട്ടിയതും അയാൾ ആ ക്യാബിനിന് അകത്തേയ്ക്ക് കയറി.revolving ചെയറിൽ ഒരാൾ തിരിഞ്ഞ് ഇരിക്കുവാണ്.


"Sir "


അയാൾ അവനെ നോക്കി ബഹുമാനത്തോടെയും പേടിയോടെയും പതിയെ വിളിച്ചു. ആ നിമിഷം തന്നെ അവൻ അയാൾക്ക് മുന്നിലേയ്ക്ക് തിരിഞ്ഞ് വന്നിരുന്നു.


29 വയസ്സ് തോന്നിക്കുന്ന ആരോഗ്യ ദൃഡഗാത്രനായ ഒരു ചെറുപ്പക്കാരൻ ആയിരുന്നു അത്. നല്ല വെളുത്ത നിറം,നീണ്ട് വളർന്ന മുടിയിഴകൾ അവൻ ബൺ ചെയ്തു വെച്ചിട്ടുണ്ട്.. തീക്ഷണമായ ബ്രൗൺ കണ്ണുകൾ..ഗൗർവപൂർവമായ അവന്റെ മുഖം.നല്ല ദൃഡമായ ജിം ബോഡി.



                           Kaine daniel

                      കെയിൻ ഡാനിയേൽ



"Sir സാന്ദ്ര മേടം അയച്ചു തന്ന ഫോട്ടോ ആണ് ഇത് "


അതും പറഞ്ഞ് അയാൾ തന്റെ കൈയിൽ ഇരുന്ന ഫോൺ അവന് നേരെ നീട്ടി. അവൻ അത് വാങ്ങി സ്ക്രീനിലേയ്ക്ക് ഒന്ന് നോക്കി. അതിലുള്ള പെൺകുട്ടിയുടെ ഫോട്ടോ കാൺകെ അവന്റെ കണ്ണുകൾ വികസിച്ചു.ചുണ്ടിൽ വശ്യമായൊരു പുഞ്ചിരി വിരിഞ്ഞു. അവന്റെ കണ്ണുകൾ എത്ര കണ്ടിട്ടും മതിവരാത്ത പോലെ ആ ഫോട്ടോയിൽ ആകെ അലഞ്ഞു നടന്നു.


                        "പൗർണമി"


ആ ഫോട്ടോയിലേയ്ക്ക് നോക്കി അവൻ വല്ലാത്തൊരു ഭാവത്തിൽ വിളിച്ചു. 




തുടരും...

To Top